ആലപ്പുഴയിൽ അമ്മാവനോടുളള വൈരാഗ്യത്തിൻറെ പേരിൽ പെൺകുട്ടിയുടെ വസ്ത്രം വലിച്ചു കീറി 56കാരൻ
ആലപ്പുഴ: ക്ഷേത്രോത്സവത്തിനെത്തിയ പെൺകുട്ടിയുടെ വസ്ത്രം വലിച്ച് കീറി അപമാനിച്ചയാളെ പൊലീസ് പിടികൂടി. ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് സംഭവം. പുതുപ്പളളി ദേവികുളങ്ങര അമ്പലത്തിലെ ഉത്സവം കാണാനായി അമ്മാവൻ അമ്മൂമ്മ അനുജത്തി എന്നിവർക്കൊപ്പം എത്തിയ 21കാരിയുടെ വസ്ത്രമാണ് പ്രതിയായ ഷാജി നാട്ടുകാർ നോക്കിനിൽക്കെ വലിച്ചു കീറിയത്. പെൺകുട്ടിയുടെ അമ്മാവനോടുളള വൈരാഗ്യത്തിൻറെ പേരിലായിരുന്നു അക്രമം നടന്നത്. യുവതിയുടെ വസ്ത്രം വലിച്ചു കീറുന്നതിനിടെ നാട്ടുകാരാണ് ഷാജിയെ പിടിച്ച് മാറ്റിയത്. പുതുപ്പളളി വടക്ക് ദേവി കുളങ്ങര ക്ഷേത്രത്തിന് സമീപം ഷാജി ഭവനിൽ ഷാജിയാണ് പ്രതി. …
ആലപ്പുഴയിൽ അമ്മാവനോടുളള വൈരാഗ്യത്തിൻറെ പേരിൽ പെൺകുട്ടിയുടെ വസ്ത്രം വലിച്ചു കീറി 56കാരൻ Read More »