ഇടുക്കിയിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വിദ്യാർത്ഥിനി മരിച്ചു
ഇടുക്കി: എറണാകുളം, ഇടുക്കി ജില്ലകളുടെ അതിർത്തിയായ നേര്യമംഗലം മണിയമ്പാറയിൽ കെ.എസ്.ആർ.ടി.സി ബസ് കൊക്കയിലേക്ക് മറിഞ്ഞു. 15 ഓളം യാത്രക്കാർക്ക് പരിക്കേറ്റു. കൊക്കയിലേക്ക് മറിഞ്ഞ ബസിനടിയിൽപ്പെട്ട് പെൺകുട്ടി മരിച്ചു. മണിയമ്പാറ കുരിശ് പള്ളിക്ക് സമീപത്ത് വച്ച് കട്ടപ്പനയിൽ നിന്നും എറണാകുളത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഇടുക്കി കീരിത്തോട് തെക്കുംമറ്റത്തിൽ പരേതനായ ബന്നിയുടെ മകൾ അനീറ്റയാണ്(14) മരിച്ചത്.മൃതദേഹം കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. അനീറ്റ ഏറെ നേരെ ബസിനടയിൽപ്പെട്ട് കിടന്നിരുന്നു.നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നാണ് അനീറ്റയെ പുറത്തെടുത്തത്. മാതാവ് മിനിയോടൊപ്പമാണ് അനീറ്റ …
ഇടുക്കിയിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വിദ്യാർത്ഥിനി മരിച്ചു Read More »