തൊടുപുഴ ബിജു വധക്കേസിൽ പ്രതി ജോമോൻറെ ഫോൺ റെക്കോഡ് പൊലീസിന് ലഭിച്ചു
തൊടുപുഴ: ബിജു വധക്കേസിൽ നിർണായക വഴിത്തിരിവ്. പ്രതി ജോമോൻറെ ഫോൺ റെക്കോഡ് പൊലീസിന് ലഭിച്ചു. കൊലപാതക ശേഷം പലരെയും ഫോണിൽ വിളിച്ച് ദൃശ്യം 4 നടപ്പാക്കിയെന്ന് ജോമോൻ പറഞ്ഞു. ജോമോൻറെ ഫോണിൽ നിന്നുമാണ് കോൾ റെക്കോഡ് പൊലീസിന് ലഭിച്ചത്. ജോമോൻ ഫോണിൽ വിളിച്ച എല്ലാവരുടേയും മൊഴി പൊലീസ് രേഖപ്പെടുത്തും. വിളിച്ചത് ജോമോൻ തന്നെയാണെന്ന് ഉറപ്പാക്കാനായി പൊലീസ് വോയ്സ് ടെസ്റ്റ് നടത്തും. ജോമോൻ ഉൾപ്പെടെയുള്ള 4 പ്രതികൾക്കായി പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷ തൊടുപുഴ കോടതി തിങ്കളാഴ്ച പരിഗണിക്കും. …
തൊടുപുഴ ബിജു വധക്കേസിൽ പ്രതി ജോമോൻറെ ഫോൺ റെക്കോഡ് പൊലീസിന് ലഭിച്ചു Read More »