സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ
ഒരു മാസക്കാലത്തെ വ്രതശുദ്ധിയോടെ ഇന്നു ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ് വിശ്വാസികൾ. എല്ലാ വർഷങ്ങളിലുമുള്ളതു പോലെ ഈ പ്രാവശ്യവും സംസ്ഥാനത്തെ വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരം നടക്കും. കേരളത്തിലെ വിശ്വാസികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ചെറിയ പെരുന്നാൾ ആശംസകൾ നേർന്നു. മാനവികതയുടെ ഉൽകൃഷ്ടമായ സന്ദേശമാണ് റമദാനും ഈദുൽ ഫിത്തറും മുന്നോട്ടുവെക്കുന്നത്. പ്രതിസന്ധികൾ മറികടന്ന് സമാധാനവും സമത്വവും പുലരുന്ന ലോകത്തിനായി പരിശ്രമിക്കുന്ന മനുഷ്യർക്ക് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉൾക്കരുത്ത് ഈദുൽ ഫിത്തർ പകരുന്നു. വ്രതാനുഷ്ഠാനത്തിലൂടെ ആർജ്ജിച്ച സ്വയം നവീകരണം …