Timely news thodupuzha

Month: September 2022

കർണാടക മോഡൽ പഠിക്കാൻ കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ ലാഭകരമാക്കാന്‍ കര്‍ണാടക മോഡല്‍ പഠിക്കാന്‍ ധനവകുപ്പ്. കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ധനമന്ത്രി പ്ലാനിങ് ബോര്‍ഡ് അംഗത്തെ ചുമതലപ്പെടുത്തി. വി. നമശിവായം അധ്യക്ഷനായ സമിതിയ്ക്കാണ് ചുമതല. ഗ്രാമ-നഗര സര്‍വീസുകള്‍, ടിക്കറ്റ് നിരക്ക്, കോര്‍പറേഷന്‍ മാനേജ്മെന്റ് രീതി എന്നിവ സമിതി പഠിക്കും. റിപ്പോര്‍ട്ട് വൈകാതെ തന്നെ ധനവകുപ്പിന് സമര്‍പ്പിക്കും.

ലൗ ജിഹാദിൽ ഉറച്ച് നിൽക്കുന്നുവെന്ന് തലശേരി അതിരൂപത

കണ്ണൂര്‍: ലൗ ജിഹാദ് പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായി തലശേരി അതിരൂപത. തലശേരി അതിരൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ പാംപ്ളാനിയാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.വഴി തെറ്റുന്ന മക്കളെക്കുറിച്ചുള്ള മാതാപിതാക്കളുടെ സങ്കടമാണ് പരാമര്‍ശിച്ചത്. മതസ്പര്‍ദ്ധയുടെ വിഷയമായി കാണേണ്ടതില്ല. വിഷയത്തെക്കുറിച്ച് സഭ പഠനം നടത്തിയെന്നും മാര്‍ പാംപ്ലാനി പറഞ്ഞു. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് പ്രണയക്കുരുക്കെന്നായിരുന്നു തലശേരി അതിരൂപതയുടെ ഇടയലേഖനത്തില്‍ പറഞ്ഞിരുന്നത് തീവ്രവാദ സംഘടനകള്‍ പെണ്‍കുട്ടികളെ മനപ്പൂര്‍വ്വം പ്രണയക്കുരുക്കുകളില്‍ പെടുത്തുകയാണെന്നും തലശേരി അതിരൂപതാധ്യക്ഷന്‍ പറഞ്ഞിരുന്നു. . തീവ്രവാദ ഗ്രൂപ്പുകളുടെ ചതിക്കുഴികളില്‍ പെണ്‍കുട്ടികള്‍ അകപ്പെടാതിരിക്കാന്‍ …

ലൗ ജിഹാദിൽ ഉറച്ച് നിൽക്കുന്നുവെന്ന് തലശേരി അതിരൂപത Read More »

പേപ്പറിലുളള കാര്യങ്ങള്‍ പ്രവൃത്തിയിലില്ല: കേരളത്തിലെ ബിജെപിയുടെ സ്ഥിതിയില്‍ അതൃപ്തി അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

കൊച്ചി: കേരളത്തിലെ ബിജെപിയുടെ സ്ഥിതിയില്‍ അതൃപ്തി അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിയില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചത്. അനുകൂല സാഹചര്യമെന്ന് പറയുന്നതിനപ്പുറം ഒന്നും സംഭവിക്കുന്നില്ലെന്ന് പ്രധാനമന്ത്രി വിമര്‍ശിച്ചു. പേപ്പറിലുളള കാര്യങ്ങള്‍ പ്രവൃത്തിയിലില്ലെന്നും മോദി പറഞ്ഞു. സെപ്റ്റംബര്‍ ഒന്നിന് ചേര്‍ന്ന യോഗത്തിലാണ് പ്രധാനമന്ത്രി തന്‍റെ അതൃപ്തിയും വിമര്‍ശനവും ഉന്നയിച്ചത്. വിമർശനത്തിന് പിന്നാലെയാണ് പ്രകാശ് ജാവഡേക്കറിന് കേരളത്തിൻ്റെ ചുമതല നൽകിയത്. ‘അനുകൂല സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് നേതാക്കൾ അവകാശപ്പെടുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കുന്നില്ല. നേതാക്കൾക്ക് എപ്പോഴും ഒരേ …

പേപ്പറിലുളള കാര്യങ്ങള്‍ പ്രവൃത്തിയിലില്ല: കേരളത്തിലെ ബിജെപിയുടെ സ്ഥിതിയില്‍ അതൃപ്തി അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി Read More »

തെരുവുനായ ആക്രമിച്ചാല്‍ ഉത്തരവാദിത്വം തീറ്റിപ്പോറ്റുന്നവര്‍ക്ക്; സുപ്രീം കോടതി

ന്യൂഡല്‍ഹി: തെരുവ് നായകളെ ഭക്ഷണം നൽകി പോറ്റുന്നവർ അതിൻ്റെ ആക്രമണത്തിൻ്റെ ഉത്തരവാദിത്വവും ഏറ്റെടുക്കണമെന്ന് സുപ്രീം കോടതി. കേരളത്തിലെ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വാദംകേള്‍ക്കവേയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചിൻ്റെ പരാമള്‍ശം. തെരുവുനായ്ക്കളെ തീറ്റിപ്പോറ്റുന്നയാൾ നായയുടെ പുറത്ത് തിരിച്ചറിയൽ അടയാളമോ നമ്പരോ നല്‍കുകയും വാക്സിനേഷന് ഉറപ്പാക്കുകയും വേണം. അയാൾക്ക് വാക്‌സിനേറ്റ് ചെയ്യാനുള്ള ഉത്തരവാദിത്വവും ഉണ്ടെന്ന് കോടതി പറഞ്ഞു. നായ ആരെയെങ്കിലും ആക്രമിച്ചാല്‍ അതിൻ്റെ ചെലവും അയാൾ വഹിക്കണമെന്നും സഞ്ജീവ് ഖന്ന അഭിപ്രായപ്പെട്ടു.  …

തെരുവുനായ ആക്രമിച്ചാല്‍ ഉത്തരവാദിത്വം തീറ്റിപ്പോറ്റുന്നവര്‍ക്ക്; സുപ്രീം കോടതി Read More »

280 അംഗ പട്ടികയിൽ 75 പുതുമുഖങ്ങൾ ; കെപിസിസി പട്ടികയ്ക്ക് ഹൈകമാൻഡിന്‍റെ അംഗീകാരം

ന്യൂഡല്‍ഹി: കെ പി സി സി അംഗത്വപട്ടികക്ക് ഒടുവില്‍ ഹൈക്കമാന്‍ഡിന്‍റെ  അംഗീകാരം . 280 അംഗ പട്ടികക്കാണ് അംഗീകാരം. നേരത്തെ അയച്ച പട്ടിക പരാതിമൂലം ഹൈക്കമാന്‍ഡ്് തള്ളിയിരുന്നു. അംഗീകരിച്ചത് കൂടുതല്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി അയച്ച പട്ടികയാണ്. പുതിയ പട്ടികയില്‍ 75 ഓളം പുതമുഖങ്ങളുണ്ട്. ജയപൂര്‍ ചിന്തന്‍ ശിബരത്തിന്‍റെ പ്രഖ്യാപനങ്ങള്‍ക്ക് വിരുദ്ധമായ രീതിയില്‍ ആയിരുന്നു നേരത്തെ പട്ടിക തെയ്യാറാക്കിയത്. ഇതില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും മതിയായ അവസരം നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച്  ഹൈക്കമാന്‍ഡ് ആ പട്ടിക തിരിച്ചയക്കുകയായിരുന്നു. ഇതേ തുടര്‍ന് വീണ്ടും പട്ടിക …

280 അംഗ പട്ടികയിൽ 75 പുതുമുഖങ്ങൾ ; കെപിസിസി പട്ടികയ്ക്ക് ഹൈകമാൻഡിന്‍റെ അംഗീകാരം Read More »

കുരുക്കൂർ പരേതനായ കെ .വി .പൗലോസിന്റെ ഭാര്യ ത്രേസ്യ (87 )നിര്യാതയായി

മുതലക്കോടം :കുരുക്കൂർ പരേതനായ കെ .വി .പൗലോസിന്റെ ഭാര്യ ത്രേസ്യ (87 )നിര്യാതയായി .സംസ്ക്കാരം 11 .09 .2022 ഞായർ 2 .30 നു പ്രാർത്ഥനകൾ വസതിയിൽ ആരംഭിച്ചു മുതലക്കോടം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ .നെല്ലിമറ്റം പുല്ലൻകറ്റയിൽ കുടുംബാംഗമാണ് .മക്കൾ : ലില്ലി ,ബേബി (റിട്ട .ബി .എസ്.എൻ .എൽ ),ലിസി ,മേരി ,റീത്ത,ടോമി ,റീന .മരുമക്കൾ :സെബാസ്റ്റ്യൻ ,തുണ്ടത്തിൽ (ഉപ്പുതോട് ),ഡോളി ,കുപ്പോഴക്കൽ (അറക്കുളം ),സെബാസ്റ്റ്യൻ ,നെടുങ്ങനാൽ(തോപ്രാൻകുടി )സെബാസ്റ്റ്യൻ ,ചക്കാംകുന്നേൽ(മംഗലാപുരം ),ഫ്രാൻസീസ് ,ചേലയ്ക്കൽ (താണിക്കണ്ടം),സീന …

കുരുക്കൂർ പരേതനായ കെ .വി .പൗലോസിന്റെ ഭാര്യ ത്രേസ്യ (87 )നിര്യാതയായി Read More »

ഇലക്ട്രോണിൻ്റെ മൃതദേഹം ഇനി മെഡിക്കൽ കോളേജിലെ അനാട്ടമി ലാബിൽ.

അടിമാലി: ഹൈറേഞ്ചിൻ്റെ കാലാവസ്ഥയെ പ്രണയിച്ച്  വാർദ്ദക്യ കാലം അടിമാലിയിൽ ജീവിച്ച് തീർത്ത ഇലക്ട്രോണിൻ്റെ മൃതദേഹം ഇനി മുതൽ മെഡിക്കൽ വിദ്യാർത്ഥികളുടെ അനാട്ടമി ലാബിൽ. പാലക്കാട് സ്വദേശിയായ കിഴക്കേ കരയിൽ  ഇലക്ട്രോൺ കഴിഞ്ഞ 20 വർഷമായി അടിമാലി കാംകോ  ജംഗ്ഷനിൽ വാടകക്കായിരുന്നു കുടുംബമായി താമസം. ടെലികോം വകുപ്പിൽ സീനിയർ എൻജിനിയറായി മദ്രാസിൽ വെച്ച് 2000 ൽ ജോലിയിൽ നിന്നും വിരമിച്ചു. പട്ടണത്തിലെ ജീവിതത്തിൽ നിന്നും മാറി ശാന്ത സുന്ദരമായ  അന്തരീക്ഷത്തിൽ ഇനിയുള്ള കാലം  ജീവിക്കുവാൻ ഇദ്ദേഹം തീരുമാനിച്ചു.ഇതിനായി ഇദ്ദേഹം …

ഇലക്ട്രോണിൻ്റെ മൃതദേഹം ഇനി മെഡിക്കൽ കോളേജിലെ അനാട്ടമി ലാബിൽ. Read More »

അടൂരിൽ രണ്ടര കിലോ കഞ്ചാവുമായി കൊടുമൺ സ്വദേശി എക്സൈസിൻ്റെ പിടിയിൽ

പത്തനംതിട്ട: അടൂരിൽ രണ്ടര കിലോയോളം കഞ്ചാവുമായി കൊടുമൺ സ്വദേശി ജിതിൻ മോഹൻ എക്സൈസിന്റെ പിടിയിലായി. ഇയാൾക്കൊപ്പമുണ്ടായിരുന്ന കൊടുമൺ സ്വദേശിയായ അനന്തു ഓടി രക്ഷപ്പെട്ടു. കൊടുമൺ സഹകരണ ബാങ്കിൽ ഉണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് കൊടുമൺ എസ്ഐയെ എറിഞ്ഞ് പരിക്കേൽപ്പിച്ചതുൾപ്പടെ ഒട്ടേറെ ക്രിമിനൽ കേസുകളിലും പ്രതിയാണ് പിടിയിലായ ജിതിൻ. അടൂരിലും പരിസര പ്രദേശങ്ങളിലുമുള്ള കഞ്ചാവ് കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ച് നൽകിയിരുന്ന സംഘത്തിലെ അംഗമാണ് ജിതിൻ എന്ന് എക്സൈസ് അധികൃതർ അറിയിച്ചു. ഇവർ സഞ്ചരിച്ച മാരുതി ആൾട്ടോ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അടൂർ …

അടൂരിൽ രണ്ടര കിലോ കഞ്ചാവുമായി കൊടുമൺ സ്വദേശി എക്സൈസിൻ്റെ പിടിയിൽ Read More »

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ രോഗി പേവാര്‍ഡില്‍ തൂങ്ങിമരിച്ചു

കോഴിക്കോട്: മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ പേവാര്‍ഡില്‍ രോഗി തൂങ്ങിമരിച്ചു. വയനാട് പുല്‍പള്ളി സ്വദേശി രാജനാണ് (71) ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണു സംഭവം. ഒപ്പമുണ്ടായിരുന്ന മകളും മരുമകനും മരുന്നു വാങ്ങാന്‍ പുറത്തേക്കു പോയപ്പോഴായിരുന്നു ഇത്. ഇവര്‍ പുറത്തിറങ്ങിയതിനു പിന്നാലെ വാതില്‍ അകത്തുനിന്നു കുറ്റിയിട്ടു. മരുന്നു നല്‍കാനായി സ്റ്റാഫ് നഴ്‌സെത്തി മുട്ടിവിളിച്ചിട്ടും തുറന്നില്ല. പിന്നാലെ വാതില്‍ പൊളിച്ചു നോക്കിയപ്പോഴാണു തൂങ്ങിയ നിലയില്‍ കണ്ടത്. ഉടനെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പിത്താശയത്തിലെ കല്ലിനെ തുടര്‍ന്ന് ജനറല്‍ …

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ രോഗി പേവാര്‍ഡില്‍ തൂങ്ങിമരിച്ചു Read More »

ഭാരത് ദേഖോ ; രാഹുൽ ഗാന്ധിയുടെ ഷർട്ടിന് 40000 രൂപയിലധികം വിലയെന്ന് ബിജെപി

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയ്ക്കായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ധരിച്ച ടിഷര്‍ട്ടിന്‍റെ വില 41,000 ആണെന്ന ആരോപണവുമായി ബിജെപി. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് രാഹുല്‍ ടി-ഷര്‍ട്ട് ധരിച്ചുനില്‍ക്കുന്ന ചിത്രവും അതിനു സമാനമായ ടി-ഷര്‍ട്ടിന്‍റെ വില ഉള്‍പ്പെടുന്ന ചിത്രവും ബിജെപി പങ്കുവച്ചത്. ‘ഭാരത്, ദേഖോ’ എന്നാണ് ചിത്രം പങ്കുവച്ച് ട്വിറ്ററില്‍ ബിജെപി കുറിച്ചിരിക്കുന്നത്. ബര്‍ബറി എന്ന കമ്പനിയുടെ ടി-ഷര്‍ട്ടാണിത്. 41,257 രൂപയാണിതിന് എന്ന് കുറിപ്പിനൊപ്പമുള്ള ചിത്രത്തില്‍ പറയുന്നു.

നായ കുറുകെ ചാടി: നിയന്ത്രണം വിട്ട ഗുഡ്‌സ് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു

മലപ്പുറം : നായ കുറുകെച്ചാടിയതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട ഗുഡ്‌സ് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. മലപ്പുറം ഐക്കരപ്പടി സൗരവാണ് മരിച്ചത്. ഓട്ടോ ഓടിച്ചിരുന്ന കാരാട്പറമ്പ് രാഹുല്‍ ശങ്കറിനെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  മലപ്പുറം കാരാട് പറമ്പ് സ്ഥാനാര്‍ഥി പടിയില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. നായ കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സമീപത്തെ വീടിന്റെ ഗേറ്റിന് ഇടിച്ചു മറിയുകയായിരുന്നു. ഡെക്കറേഷന്‍ ജോലി ചെയ്യുന്ന തൊഴിലാളികളായ ഇരുവരും ജോലി കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു …

നായ കുറുകെ ചാടി: നിയന്ത്രണം വിട്ട ഗുഡ്‌സ് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു Read More »

മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം: കേരളത്തിലേക്ക് വിടരുതെന്ന് പൊലീസ്; എതിർപ്പ് തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജാമ്യം ലഭിച്ച സിദ്ദിഖ് കാപ്പന്‍ ആറ് ആഴ്ച ഡല്‍ഹിയില്‍ തുടരണം.പിന്നീട് കേരളത്തിലേക്കു പോകാമെന്ന് സുപ്രീം കോടതി അറിയിച്ചു. യുഎപിഎ കേസിനെ തുടർന്നാണ് കഴിഞ്ഞ രണ്ട് വർഷമായി സിദ്ദിഖ് കാപ്പൻ ജയിലിൽ കഴിയുന്നത്. കേരളത്തിലേക്കു പോകാന്‍ അനുവദിക്കരുതെന്ന പൊലീസിൻ്റെ ആവശ്യം തള്ളിയാണ് കോടതി ഉത്തരവ്.   പോപ്പുലര്‍ ഫ്രണ്ടുമായി സിദ്ദിഖ് കാപ്പന് അടുത്ത ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ …

മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം: കേരളത്തിലേക്ക് വിടരുതെന്ന് പൊലീസ്; എതിർപ്പ് തള്ളി സുപ്രീം കോടതി Read More »

പുരോഹിതന്മാർക്കും സമരം ചെയ്യാൻ അവകാശമുണ്ട്; വിഴിഞ്ഞം സമരത്തിൽ നിലപാട് പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി

കണ്ണൂര്‍: വിഴിഞ്ഞത്ത് സമരം ചെയ്യുന്നവര്‍ മതതീവ്രവാദശക്തികളുമായി ബന്ധമുള്ളവരാണെന്ന് കരുതുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.  വിഴിഞ്ഞത്തെ മത്സ്യ തൊഴിലാളികളുടെ വിഷയം പരിഹരിക്കാന്‍ സര്‍ക്കാര്‍ സാധ്യമായതൊക്കെ ചെയ്യും. ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ ആര്‍ക്കും സമരം ചെയ്യാന്‍ അവകാശമുണ്ട്. അതുകൊണ്ടു തന്നെ അതിനെ എതിര്‍ക്കേണ്ടതില്ല. പുരോഹിതന്മാര്‍ക്കും സമരം ചെയ്യാന്‍ അവകാശമുണ്ട്. എന്നാല്‍ വിഴിഞ്ഞത്തെപ്പോലുള്ള സമരമല്ല ആവിക്കരയില്‍ നടന്നത്. മതതീവ്രവാദശക്തികളാണ് ആവിക്കരയിലെ സമരത്തിന് പിന്നിലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ആവിക്കരയിലെ സീവേജ് പ്ലാന്റുവരണമെന്ന് എല്ലാരാഷ്ട്രീയ പാര്‍ട്ടികളും യോഗം ചേര്‍ന്ന് പദ്ധതി നടപ്പിലാക്കാന്‍ …

പുരോഹിതന്മാർക്കും സമരം ചെയ്യാൻ അവകാശമുണ്ട്; വിഴിഞ്ഞം സമരത്തിൽ നിലപാട് പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി Read More »

അനുഷ്ഠാന നിറവിൽ ആറൻമുള ഉതൃട്ടാതി വള്ളംകളി ഞായറാഴ്ച്ച 

ആറൻമുള: ചരിത്ര പ്രസിദ്ധമായ ആറൻമുള ഉത്രട്ടാതി വള്ളം കളി ഞായറാഴ്ച്ചപമ്പാ നദിയിലെ നെട്ടയത്തിൽ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി പളളിയോടസേവാ സംഘം ഭാരവാഹികൾ, ആറൻമുളയിൽ  വാർത്താ സമ്മേളനത്തിൽഅറിയിച്ചു. കേന്ദ്ര ടൂറിസം വകുപ്പുമന്ത്രി ജീ കിഷൻ റെഡ്ഡി ഉദ്ഘാടനം ചെയ്യും. കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പ്രത്യേക അതിഥിയായിരിക്കും. മത്സരവള്ളംകളി സംസ്ഥാന ടൂറിസം- പൊതുമരാമത്ത്  വകുപ്പു മന്ത്രി മുഹമ്മദ് റിയാസ്ഉദ്ഘാടനം ചെയ്യും . വഞ്ചിപ്പാട്ട് കലാകാരന്മാരെ ആദരിക്കുന്ന ചടങ്ങ് സംസ്ഥാനധനകാര്യമന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിക്കും. തിരുവല്ലശ്രീരാമകൃഷ്ണാശ്രമം മഠാധിപതി നിർവിണ്ണാനന്ദ …

അനുഷ്ഠാന നിറവിൽ ആറൻമുള ഉതൃട്ടാതി വള്ളംകളി ഞായറാഴ്ച്ച  Read More »

കേരളം പിടിക്കാൻ ബിജെപി; പ്രകാശ് ജാവേദ്ക്കറിന് ചുമതല

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ പ്രകാശ് ജാവദേക്കറിന് കേരള ബിജെപി ഘടകത്തിന്റെ ചുമതല നല്‍കി ദേശീയ നേതൃത്വം. മറ്റൊരു മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ രാധാ മോഹന്‍ അഗര്‍വാളിന് സഹചുമതലയും നല്‍കി.  കേരളത്തിന്‍റെ ചുമതല വഹിച്ചിരുന്ന ബി എല്‍ സന്തോഷ് മറ്റ് സംഘടനാ ഉത്തരവാദിത്തങ്ങളിലേയ്ക്ക് മാറും.സംസ്ഥാന ബിജെപിയിലെ പുനസംഘടനയ്ക്ക് മുന്നോടിയായാണ് പ്രകാശ് ജാവദേക്കറിന് ചുമതല നല്‍കിയിരിക്കുന്നത്.  കെ സുരേന്ദ്രന്‍റെ സംസ്ഥാന അദ്ധ്യക്ഷ പദവിയിലെ കാലാവധി ഈ നവംബറില്‍ പൂര്‍ത്തിയാകുകയാണ്. ബിജെപിക്ക് പുതിയ സംസ്ഥാ കമ്മിറ്റി നിലവില്‍ വരാനിരിക്കെയാണ് ജെ …

കേരളം പിടിക്കാൻ ബിജെപി; പ്രകാശ് ജാവേദ്ക്കറിന് ചുമതല Read More »

എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ ഇന്ത്യയിലും ദുഖാചരണം

ന്യൂഡല്‍ഹി :എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ ഇന്ത്യയിലും ദുഖാചരണം. രാജ്ഞിയോടുള്ള ആദരസൂചകമായി സെപ്തംബര്‍ പതിനൊന്നിന് ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ആ ദിവസം ആഘോഷ പരിപാടികളൊന്നും സര്‍ക്കാര്‍ തലത്തില്‍ സംഘടിപ്പിക്കുകയില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. സ്‌കോട്ട്ലന്‍ഡിലെ ബാല്‍മോറലിലെ കൊട്ടാരത്തില്‍ വച്ചായിരുന്നു എലിസബത്ത് രാജ്ഞി അന്തരിച്ചത്. 96 വയസായിരുന്നു. രാജ്ഞിയുടെ ആരോഗ്യനില മോശമാണെന്ന് നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. മരണ സമയത്ത് കിരീടാവകാശിയും മകനുമായ ചാള്‍സ് രാജകുമാരനും ഭാര്യ കാമിലയും മകള്‍ ആന്‍ രാജകുമാരിയും രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നു. …

എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ ഇന്ത്യയിലും ദുഖാചരണം Read More »

Spinia Kasyno 【pl】bieżące Poglądy I Kody Bonusowy

Content Albo Potrafię Dostać Premia Od chwili Depozytu W całej Aktywacji Rabaty Na Bezpłatną Kasę? Spiny W charakterze Główny Bonus Które Polskie Kasyno Sieciowy Bonus Bez Depozytu Posiada Po Propozycji? Darmowa Lada Za Rejestrację Krajowe Kasyna Pochodzące z Bonusami Dzięki Start Nakaz Używania Bezpłatne Pieniądze Pod Początek Pobierz bezpłatną grę kasynową bez internetu 2022 wygrane …

Spinia Kasyno 【pl】bieżące Poglądy I Kody Bonusowy Read More »

Stay away from These products pizzadeeg jamie After Cecal appendage Function

Articles Constantly You don’t want Medical professional Around Your posting Foods Eating plan Sample Possibilities What’s the Pureed Eating plan System Later on Bariatric Function? Berries, fresh or perhaps cooked fruits, dinner, or full-materials boodle are several good examples. Pasta, in the past, bass, or chicken should all stay wonderful to consume, and they are …

Stay away from These products pizzadeeg jamie After Cecal appendage Function Read More »

Ücretsiz Online Casinon » Şimdi Oyna

Ücretsiz Online Casinon » Şimdi Oyna! “ücretsiz Online Casino Oyunları Content Casino Holdem Oyun En İyi Hangi Casino’nun Olduğunu Nasil Tespit Ediyoruz, Seçim Kriterlerimiz Neler? Bonuslar Sizi Bekliyor Mobilbahis Yeni Canlı On Line Casino Oyunlar Canlı Krupiyeli Oyunlar – Friendly Oyunlar Slotlarda Nasıl Kazanılır? Gelecekte Yeni Çevrimiçi” “slotlardan Ne Bekleyebiliriz? Online Casino Oynamaya Başlamak Için …

Ücretsiz Online Casinon » Şimdi Oyna Read More »

Parimatch Bukmacher Recenzja ️️ Bonus Powitalny Do 1000 Zl >> Opinie Gracz

Parimatch Bukmacher Recenzja ️️ Bonus Powitalny Do 1000 Zl >> Opinie Graczy Parimatch Polska Najlepszy Bukmacher Zakłady Na Sport Online W Polsce Content Parimatch Przyjazny Dla Urządzeń Mobilnych I Actually Aplikacji ❓” “Grunzochse Usunąć Konto T Kilku Meczach? Parimatch – Bonusy I Oferty Specjalne ❓ Yak Zdobyć 77 Frispins Podczas Rejestracji W Parimatch? Gdzie Należy …

Parimatch Bukmacher Recenzja ️️ Bonus Powitalny Do 1000 Zl >> Opinie Gracz Read More »

5 Reasons to Gamble On the web Superior Live american express online casino Gambling games Within the The fresh Zealand

Content Greatest Totally free Slots Templates Cashman Gambling establishment Las vegas Slots Ideas on how to Winnings Online slots games? Where Could you Gamble 100 percent free Online casino games On the web? Any kind of Most other Comparable Slots To Cold Wilds? Redemption times from all more than sweeps gambling enterprises had been said …

5 Reasons to Gamble On the web Superior Live american express online casino Gambling games Within the The fresh Zealand Read More »

Dark Interruptions maison florent Previous Flashcards

Permanent magnet stormy weather is the one other danger if you need to astronauts, even just in no Terrain ball. Additionally,they available aurorae noticed from large maison florent latitudes with an oblong around the geomagnetic poles. The latest Monster mission to any International Space Direct was the top SpaceX activity yet. The flight’utes full phrase …

Dark Interruptions maison florent Previous Flashcards Read More »

Azərbaycanda Rəsmi Say

Azərbaycanda Rəsmi Sayt Pin Upwards Aviator Rəsmi Pin-up Saytında Aviator Oynayın Content Aviator Oyun Hiyləsi Nədir? Müştəri Xidməti Ilə Əlaqə Saxlamağın Ən Yaxşı Yolu Nədir? Pin-up-da Aviator-da Necə Qalib Gəlmək Aviator Oyun Qaydaları Aviator Slotunda Oyun Pin-up Kazinosu Üçün Promotion Kodu Pin Up Casino Oyunçuları Üçün Bonuslar Pin Up Casino Oyunlarını Pulsuz Oynaya Bilərəmmi? Azərbaycanda …

Azərbaycanda Rəsmi Say Read More »

Rediscovering The world of Drawing restaurante parrillada argentina Being a Pastime Within the Outbreak

Posts Finest Fresh Activities Shop Higher Go back to Designs That fit Your posture Just about any its that you can cannot added to terminology might be achieved with bringing. Exactly what it as much as connection circular pictures is being available in order to which means. Others have experienced it can otherwise, nevertheless only …

Rediscovering The world of Drawing restaurante parrillada argentina Being a Pastime Within the Outbreak Read More »

ഓണം കളറാക്കി മന്ത്രി മുഹമ്മദ് റിയാസ്

തി​രു​വ​ന​ന്ത​പു​രം: കു​ടും​ബ​ത്തോ​ടൊ​പ്പം ഓ​ണം ആ​ഘോ​ഷി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.ഭാ​ര്യ ക​മ​ല, മ​ക​ള്‍ വീ​ണ, മ​രു​മ​ക​നും മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ് റി​യാ​സ്, മ​ക​ന്‍ വി​വേ​ക് കി​ര​ണ്‍, കൊ​ച്ചു​മ​ക​ന്‍ ഇ​ഷാ​ന്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പ​മാ​ണ് മു​ഖ്യ​മ​ന്ത്രി ഓ​ണം ആ​ഘോ​ഷി​ച്ച​ത്. ഭാ​ര്യ​യും മ​ക്ക​ളു​മ​ട​ക്കം ബാ​ക്കി​യെ​ല്ലാ​വ​രും ചു​വ​പ്പും വെ​ള്ള​യും ചേ​ര്‍​ന്നു​ള്ള ഡ്ര​സി​ല്‍ ഓ​ണം ആ​ഘോ​ഷി​ച്ച​പ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി പ​തി​വ് വെ​ള്ള ക​ള​ര്‍ ഡ്ര​സി​ല്‍ ത​ന്നെ​യാ​യി​രു​ന്നു. മു​ഹ​മ്മ​ദ് റി​യാ​സാ​ണ് ചി​ത്രം ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ച​ത്

ചക്രവാതച്ചുഴി; 12 മണിക്കൂറിനകം ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും; 5 ദിവസം വ്യാപകമഴയ്ക്ക് സാധ്യത; ഇന്ന് അതിശക്ത മഴയ്ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: അടുത്ത 12 മണിക്കൂറിനുള്ളില്‍ മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി മുതല്‍ വടക്കന്‍ കേരളം വരെ ഒരു ന്യൂനമര്‍ദ്ദപാത്തിയും സ്ഥിതി ചെയുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാദ്ധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ ഭാഗത്തു മറ്റൊരു ചക്രവാത ചുഴി നിലനില്‍ക്കുന്നുവെന്ന് കാലാവസ്ഥ വകുപ്പ് അറിയിപ്പില്‍ വ്യക്തമാക്കി. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ ആലപ്പുഴ, കോട്ടയം, …

ചക്രവാതച്ചുഴി; 12 മണിക്കൂറിനകം ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും; 5 ദിവസം വ്യാപകമഴയ്ക്ക് സാധ്യത; ഇന്ന് അതിശക്ത മഴയ്ക്ക് മുന്നറിയിപ്പ് Read More »

ഗുണനിലവാരത്തില്‍ ആശങ്ക; പേവിഷ പ്രതിരോധ വാക്‌സീന്‍ ഒരു ബാച്ചിന്‍റെ വിതരണം നിര്‍ത്തി

തിരുവനന്തപുരം : ഗുണനിലവാരത്തിൽ ആശങ്ക ഉയർന്ന സാഹചര്യത്തിൽ പേവിഷ പ്രതിരോധ വാക്സീൻ ഒരു ബാച്ച് വിതരണം നിർത്തി. KB21002 ബാച്ചിലെ വാക്‌സീനും സിറിഞ്ചും അടക്കം ഇനി ഉപയോഗിക്കരുതെന്ന് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ അറിയിച്ചു. വാക്സീൻ സാമ്പിൾ, കേന്ദ്ര ലാബിലേക്ക് വീണ്ടും പരിശോധനയ്ക്ക് അയയ്ക്കാൻ തീരുമാനിച്ചതോടെയാണ് വാക്സീന്റെ ഒരു ബാച്ച് പിൻവലിച്ചത്. വാക്സീൻ എടുത്തിട്ടും പേ വിഷബാധ മൂലം ആളുകൾ മരിക്കുന്ന സാഹചര്യത്തിലാണ് ഗുണനിലവാരത്തെ കുറിച്ച് വീണ്ടും പരിശോധന നടത്താൻ സർക്കാർ തീരുമാനം. കാരുണ്യ കമ്യൂണിറ്റി ഫാര്‍മസി വഴി വിതരണം …

ഗുണനിലവാരത്തില്‍ ആശങ്ക; പേവിഷ പ്രതിരോധ വാക്‌സീന്‍ ഒരു ബാച്ചിന്‍റെ വിതരണം നിര്‍ത്തി Read More »

വാഹനങ്ങൾ വാങ്ങുന്നതിന് വിലക്കേർപ്പെടുത്തും ;ധനമന്ത്രി കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുതിയ കാര്‍ വാങ്ങുന്നതില്‍ നിയന്ത്രണം കൊണ്ടു വരുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. എല്ലാവര്‍ക്കും വലിയ കാറുകള്‍ വാങ്ങേണ്ട ആവശ്യമില്ലെന്നും സഞ്ചരിക്കുന്ന ദൂരം കൂടി പരിഗണിച്ച് മാത്രമേ ഇനി വാഹനങ്ങള്‍ അനുവദിക്കൂ എന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും വലിയ വാഹനങ്ങള്‍ വാങ്ങാന്‍ അനുമതി തേടുന്ന നിലയാണ് കാര്യങ്ങള്‍. ഈ രീതി അവസാനിപ്പിക്കും. ഇക്കാര്യത്തില്‍ വ്യക്തത വരുത്തി കൊണ്ട് ധനവകുപ്പ് പ്രത്യേക ഉത്തരവ് ഉടന്‍ ഇറക്കും. സംസ്ഥാനത്തിന്‍റ‌ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ ആശങ്കയുണ്ടെന്നും എന്നാല്‍ കാര്യങ്ങള്‍ …

വാഹനങ്ങൾ വാങ്ങുന്നതിന് വിലക്കേർപ്പെടുത്തും ;ധനമന്ത്രി കെഎൻ ബാലഗോപാൽ Read More »

കൊച്ചി മെട്രോ ഇനി കാക്കനാടേക്ക്; കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

കൊച്ചി:  കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. കലൂര്‍ സ്‌റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയുള്ള കൊച്ചി മെട്രോയാണ് നീട്ടാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. പ്രധാനമന്ത്രി സെപ്റ്റംബര്‍ ഒന്നിന് കേരളത്തിലെത്തിയപ്പോള്‍ രണ്ടാംഘട്ടത്തിന്റെ ശിലാസ്ഥാപനം നടത്തിയിരുന്നു. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നിന്ന് കാക്കനാട്ടേക്കുള്ള മെട്രോപാതയാണ് തുടങ്ങുന്നത്. 11.17 കിലോമീറ്ററാണ് ഈ പാതയുടെ നീളം. ആകെ 11 സ്റ്റേഷനുകളാണ് വരുന്നത്. 1957.05 കോടിരൂപയോളമാണ് നിര്‍മാണ ചെലവ് വരുന്നതാണ് പദ്ധതി.  കാക്കനാട് റൂട്ടിന് അനുമതി ലഭിച്ച് 2015-ലാണ് ഇതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ തുടങ്ങുന്നത്.  …

കൊച്ചി മെട്രോ ഇനി കാക്കനാടേക്ക്; കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം Read More »

ഡി ലിറ്റ് വേണ്ടെന്ന് കാന്തപുരം അബൂബക്കർ മുസലിയാർ; താന്‍ പുരസ്‌കാരങ്ങള്‍ക്ക് പുറകെ പോകുന്ന ആളല്ലെന്ന് വെള്ളാപ്പള്ളി

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി ലിറ്റ് സ്വീകരിക്കില്ലെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസലിയാർ. ഡിലിറ്റ് സ്വീകരിക്കാന്‍ താല്പര്യമില്ലെന്നറിയിച്ച് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർക്ക് കാന്തപുരം കത്ത് നൽകി. ഡി ലിറ്റുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ തൻ്റെ അറിയോടെയല്ല നടക്കുന്നതെന്നും അക്കാദമിക് രംഗത്ത് സര്‍വകലാശാല ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശനും കാന്തപുരം എ.പി അബൂബക്കർ മുസലിയാർക്കും ഡി ലിറ്റ് നൽകാനുള്ള കാലിക്കറ്റ് സർവകലാശാലയുടെ നീക്കം വിവാദത്തിലായ പശ്ചാത്തലത്തിലാണ് കാന്തപുരത്തിന്റെ പ്രതികരണം. വിദ്യാഭ്യാസ, സാമുദായിക രംഗത്ത് ഇരുവരും രാജ്യത്തിനു …

ഡി ലിറ്റ് വേണ്ടെന്ന് കാന്തപുരം അബൂബക്കർ മുസലിയാർ; താന്‍ പുരസ്‌കാരങ്ങള്‍ക്ക് പുറകെ പോകുന്ന ആളല്ലെന്ന് വെള്ളാപ്പള്ളി Read More »

അഭിരാമിയുടെ മരണം: പേവിഷബാധയേറ്റത് ത്വക്കിൽ നിന്നെന്ന് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്

കോട്ടയം: പത്തനംതിട്ടയിൽ തെരുവ് നായയുടെ കടിയേറ്റ് ഗുരുതരമായ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളെജ് കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരണപ്പെട്ട അഭിരാമിയുടെ മരണ കാരണം  ത്വക്കിൽ നിനുമേറ്റ പേവിഷബാധയെന്ന് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്. കുട്ടിയുടെ ത്വക്കിൽനിന്ന് ശേഖരിച്ച സാംമ്പിളിൽ നിന്നാണ് പേവിഷബാധ സ്ഥിതീകരിച്ചതെന്നാണ് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരുടെ ഫലം.  കേരളത്തിൽ നിന്നും ആദ്യമായാണ് നായയുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നവരുടെ ത്വക്കിൽ നിന്നും ശേഖരിച്ച സാമ്പിൾ പരിശോധനയ്ക്ക് എത്തുന്നതെന്നും വൈറോളജി അധികൃതർ അറിയിച്ചതായാണ് ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി …

അഭിരാമിയുടെ മരണം: പേവിഷബാധയേറ്റത് ത്വക്കിൽ നിന്നെന്ന് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് Read More »

സംസ്ഥാനത്ത് മഴ കനക്കുന്നു; കൂടുതൽ ഡാമുകൾ തുറക്കും , പേപ്പാറ അരുവിക്കര ഡാമുകളുടെ ഷട്ടർ തുറന്നു

തിരുവനന്തപുരം: ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് മഴ കനത്തതോടെ, ഡാമുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായി. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് നിരവധി അണക്കെട്ടുകള്‍ തുറന്നു.ആളിയാര്‍ ഡാമിന്‍റെ അഞ്ചു ഷട്ടറുകള്‍ രാത്രി തുറന്നു.തിരുവനന്തപുരത്ത് പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ 300 സെന്റിമീറ്റര്‍ ഉയര്‍ത്തി. പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ 180 സെന്റിമീറ്റര്‍ ഉയര്‍ത്തി. കൊല്ലം തെന്മല ഡാമിന്‍റെ മൂന്നു ഷട്ടറുകള്‍ രാവിലെ 11 ന് തുറക്കും. മൂന്നു ഷട്ടറുകള്‍ അഞ്ചു മുതല്‍ 20 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തും. തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്‍റെ രണ്ടു …

സംസ്ഥാനത്ത് മഴ കനക്കുന്നു; കൂടുതൽ ഡാമുകൾ തുറക്കും , പേപ്പാറ അരുവിക്കര ഡാമുകളുടെ ഷട്ടർ തുറന്നു Read More »

പേവിഷ ബാധ; കുട്ടി മരിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പത്തനംതിട്ട ഡിസിസി

പത്തനംതിട്ട : റാന്നി പെരുനാട് സ്വദേശിനി അഭിരാമി നായയുടെ കടിയേറ്റ് മരിക്കുവാൻ ഇടയായ സംഭവം ആരോഗ്യ വകുപ്പ് അധികൃതരുടെ അനാസ്ഥ മൂലമാണെന്നും പേ വിഷബാധക്കെതിരായ ആന്റി റാബീസ്  വാക്സിൻ കുത്തി വയ്പ്പ് എടുത്തിട്ടും കുട്ടി മരിച്ച സംഭവം ഗൗരവമായി കണ്ട് ഇതെക്കുറിച്ച് ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുവാൻ സർക്കാർ തയ്യാറാകണമെന്നും ഡി സി സി പ്രസിഡൻറ് പ്രഫ.സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു. തെരുവ് നായയുടെ കടിയേറ്റ കുട്ടിയെ ആദ്യം എത്തിച്ച പെരുനാട് സാമൂഹ്യ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നല്കുന്നതിലും …

പേവിഷ ബാധ; കുട്ടി മരിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പത്തനംതിട്ട ഡിസിസി Read More »

ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടൻ ; ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി .ഇന്ത്യന്‍ വംശജനായ ഋിഷി സുനകിനെ പരാജയപ്പെടുത്തിയാണ് ലിസ് ട്രസ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് വന്നത്. കഴിഞ്ഞ ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിലെ വിദേശ കാര്യ സെക്രട്ടറിയായിരുന്ന ലിസ് ട്രസ്. ഇ കണ്‍സര്‍വേറ്റീവ് പാർട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന വോട്ടെടുപ്പിലാണ് ഋഷിസുനകിനെ പരാജയപ്പെടുത്തിയത്. .2021 മുതല്‍ വിദേശ, കോമണ്‍വെല്‍ത്ത്, വികസന കാര്യങ്ങളുടെ സ്റ്റേറ്റ് സെക്രട്ടറിയായും 2019 മുതല്‍ വനിതാ, തുല്യതാ മന്ത്രിയായും ഇവര്‍ സേവനമനുഷ്ഠിച്ചിരുന്നു.  കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമായ അവര്‍ 2010 മുതല്‍ സൗത്ത് വെസ്റ്റ് നോര്‍ഫോക്കിന്റെ …

ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി Read More »

ചിലർ വിചാരിക്കുന്നു അവരുടെ ഒക്കത്താണ് എല്ലാം എന്ന് ; ലത്തീൻ അതിരൂപതയ്ക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ലത്തീന്‍ അതിരൂപതയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മത്സ്യതൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ തങ്ങള്‍ക്ക് നല്ല ഉദ്ദേശ്യം മാത്രമാണ്. എതിര്‍ക്കുന്നവര്‍ അവര്‍ എന്തുകൊണ്ടാണ് എതിര്‍ക്കുന്നതെന്ന് വ്യക്തമാക്കണം. ചിലര്‍ വിചാരിക്കുന്നു അവരുടെ ഒക്കത്താണ് എല്ലാം എന്ന്. ഏതൊരു നല്ല കാര്യത്തിനും എതിര്‍ക്കാന്‍ ആളുകള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പരിഹസിച്ചു. വിഴിഞ്ഞം പദ്ധതി പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് വീട്ടുവാടക വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി  ഈ ചടങ്ങിലേക്ക് മത്സ്യത്തൊഴിലാളികളെ വിളിച്ചു. അപ്പോള്‍ ഒരു ഭാഗത്ത് നിന്ന് ഇത് പറ്റിക്കലാണെന്ന് സന്ദേശം വന്നു. …

ചിലർ വിചാരിക്കുന്നു അവരുടെ ഒക്കത്താണ് എല്ലാം എന്ന് ; ലത്തീൻ അതിരൂപതയ്ക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി Read More »

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന “ഐഡി “യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

ഐ ഡി യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ചിത്രത്തിൽ  ഇന്ദ്രൻസ്, ഷാലു റഹീം എന്നിവരും കേന്ദ്ര കഥാപാത്രങ്ങളളാവുന്നു. ഓർഡിനറി, ശിക്കാരി ശംഭു, മധുര നാരങ്ങ, മൈ സാന്റ എന്നീ ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ള ഫൈസൽ അലിയാണ് ഈ സിനിമക്ക് വേണ്ടി ദൃശ്യങ്ങൾ പകർത്തുന്നതും, കൂടാതെ മാമാങ്കം പോലെയുള്ള വലിയ ചിത്രങ്ങളിൽ സഹസംവിധായകനായ കെ.ജെ വിനയനാണ്  ചീഫ് അസോസിയേറ്റ് ഡയറക്ടർ ആവുന്നത്. കലാഭവൻ ഷാജോൺ ജോണി ആന്‍റണി, ജയകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് …

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന “ഐഡി “യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി Read More »

കണ്ണൂരിൽ ഉരുൾ പൊട്ടൽ , കോട്ടയത്തും പത്തനംതിട്ടയിലും തിരുവനന്തപുരത്തും കനത്ത മഴ

കൊച്ചി ; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. കണ്ണൂര്‍ നെടുംപൊയില്‍-മാനന്തവാടി ചുരം റോഡില്‍ വീണ്ടും ഉരുള്‍പൊട്ടി.ഇരുപത്തിയേഴാം മൈല്‍ സെമിനാരി വില്ലയോട് ചേര്‍ന്ന വനത്തിലാണ് ഉരുള്‍പൊട്ടലുണ്ടായത്.പാലക്കാട് ജില്ലയിലെ കല്ലിക്കോട് മലവെള്ളപ്പാച്ചിലുണ്ടായി. പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ വെള്ളം കയറി. പനയംപാടത്തെ തോട് കരകവിഞ്ഞാണ് റോഡില്‍ വെള്ളം കയറിയത്. റോഡിന്റെ ഇരുവശുത്തുമായുള്ള നിരവധി വീടുകളില്‍ വെള്ളം കയറി. തെക്കന്‍ കേരളത്തിലും വ്യാപകമായി മഴ തുടരുകയാണ്. കൊല്ലത്തും തിരുവനന്തപുരത്തും ശക്തമായ മഴയും കാറ്റുമാണ് ലഭിക്കുന്നത്. ഓച്ചിറയിലും മുണ്ടയ്ക്കലും വീടുകള്‍ക്ക് മുകളില്‍ മരം വീണു. പരവൂര്‍ പൂതകുളം …

കണ്ണൂരിൽ ഉരുൾ പൊട്ടൽ , കോട്ടയത്തും പത്തനംതിട്ടയിലും തിരുവനന്തപുരത്തും കനത്ത മഴ Read More »

പാലിയേറ്റീവ് രോഗികളുടെ കുടുംബ സംഗമവും ഓണക്കോടി, കിറ്റ് വിതരണവും സംഘടിപ്പിച്ചു

മണക്കാട്:ഗ്രാമപഞ്ചായത്തിൻ്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ പഞ്ചായത്ത് പരിധിയിലുള്ള കിടപ്പ് രോഗികളുടെയും അവരുടെ ബന്ധുക്കളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള കുടുംബ സംഗമവും, ഓണക്കോടി – കിറ്റു വിതരണവും സംഘടിപ്പിച്ചു. ചിറ്റൂർ ഗവൺമെൻറ് എൽ.പി.സ്കൂൾ ഹാളിൽ നടന്ന സംഗമം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസാ ജോസ് ഉദ്ഘാടനം ചെയ്തു.മണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസി ജോബ് അധ്യക്ഷയായി. പാലിയേറ്റീവ് കുടുംബങ്ങൾക്ക് ഓണക്കോടിയും ഓണക്കിറ്റും നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ സി.വി.സുനിത നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജിജോ ജോർജ്, …

പാലിയേറ്റീവ് രോഗികളുടെ കുടുംബ സംഗമവും ഓണക്കോടി, കിറ്റ് വിതരണവും സംഘടിപ്പിച്ചു Read More »

സ്കൂൾ പാചക തൊഴിലാളികൾക്ക് വേതന വർദ്ധനവും തൊഴിൽ സ്ഥിരതയും ഉടൻ നാടപ്പാക്കാൻ സർക്കാർ തയ്യാറകണമെന്ന് ഇന്ദുസു ധാകരൻ

തൊടുപുഴ :കേരളത്തിലെ സ്കൂൾ പാചക തൊഴിലാളികൾക്ക് വേതന വർദ്ധനവും തൊഴിൽ സ്ഥിരതയും ഉടൻ നാടപ്പാക്കാൻ സർക്കാർ തയ്യാറകണമെന്ന് ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഇന്ദുസു ധാകരൻ ആവശ്യപെട്ടു. തൊടുപുഴ മിനി സിവിൽ സ്റ്റ്രഷനു മുമ്പിൽ സ്കൂൾ പാചക തൊഴിലാളി േകാൺഗ്രസ് െഎ എൻ ടി യു സി ജില്ല പ്രസിഡന്റ് KP റോയിയുടെ നേതൃത്വത്തിൽ നടന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ വിദ്യാഭ്യാസ വകുപ്പിലേയും സ്ക്ളുകളിലേയും മുഴുവൻ ജീവനകാർക്കും ശബളവും ബോണസും കൊടുത്ത …

സ്കൂൾ പാചക തൊഴിലാളികൾക്ക് വേതന വർദ്ധനവും തൊഴിൽ സ്ഥിരതയും ഉടൻ നാടപ്പാക്കാൻ സർക്കാർ തയ്യാറകണമെന്ന് ഇന്ദുസു ധാകരൻ Read More »

കാഡ്‌സിന്റെ നേതൃത്വത്തിൽ നാടൻ ഓണചന്തയുടെയും  സ്വദേശി വിപണനമേളയുടെയും സംയുക്ത ഉത്‌ഘാടനം

തൊടുപുഴ : കാഡ്‌സിന്റെ നേതൃത്വത്തിൽ നാടൻ ഓണചന്തയുടെയും  സ്വദേശി വിപണനമേളയുടെയും സംയുക്ത ഉത്‌ഘാടനം കാഡ്‌സ് ഓപ്പൺ മാർക്കറ്റിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ  സനീഷ് ജോർജ് നിർവഹിച്ചു. കാഡ്‌സ് ചെയർമാൻ ആൻ്റണി കണ്ടിരിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുനിസിപ്പൽ കൗൺസിലർ ടി എസ് രാജൻ ആശംസകൾ അറിയിച്ചു .ഉത്‌ഘാടന യോഗത്തിൽ  കാഡ്‌സ് ഡയറക്ടർമാരായ എം ഡി ഗോപിനാഥൻ നായർ ,സജി മാത്യു,എൻ ജെ മാമച്ചൻ, കെ എം മത്തച്ചൻ ,വി പി ജോർജ് ,കെ എം എ …

കാഡ്‌സിന്റെ നേതൃത്വത്തിൽ നാടൻ ഓണചന്തയുടെയും  സ്വദേശി വിപണനമേളയുടെയും സംയുക്ത ഉത്‌ഘാടനം Read More »

ചെട്ടിപ്പറമ്പിൽ പരേതനായ സി .എ .മാത്യുവിന്റെ ഭാര്യ ശോശാമ്മ (94 )നിര്യാതയായി

കരിങ്കുന്നം :ചെട്ടിപ്പറമ്പിൽ പരേതനായ സി .എ .മാത്യുവിന്റെ ഭാര്യ ശോശാമ്മ (94 )നിര്യാതയായി .സംസ്ക്കാരം 07 .09 .2022 ബുധൻ ഉച്ചകഴിഞ്ഞു രണ്ടിന് നെടിയകാട് ലിസ്യൂ പള്ളിയിൽ .തിരുവല്ല കാരയ്‌ക്കൽ മൂലമണ്ണിൽ കുടുംബാംഗമാണ് .മക്കൾ :ജോസഫ് ,തോമസ് (എറണാകുളം ),ആൻസമ്മ,സൂസമ്മ ,ജോർജ്കുട്ടി .മരുമക്കൾ :എൽസി ,തളിയൻ(മൂക്കന്നൂർ ),തെരേസ ,കാവാലം പുതുപ്പറമ്പിൽ (എരുമേലി )സെബാസ്റ്റിയൻ ,മൈലാടിയിൽ (കോതമംഗലം ),ജോർജ് ,കളരിപ്പറമ്പിൽ (കലൂർ ),മിനി ,പുരയിടത്തിൽ (ഇടമറുക് ).

വണ്ടമറ്റം അമ്പലത്തുരുത്തേൽ എ .ജെ .ജോസഫ് (71 )നിര്യാതനായി

വണ്ടമറ്റം :അമ്പലത്തുരുത്തേൽ എ .ജെ .ജോസഫ് (71 )നിര്യാതനായി .സംസ്ക്കാരം 06 .09 .2022 ചൊവ്വ ഉച്ചയ്ക്ക് 12 നു മുതലക്കോടം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ .ഭാര്യ ലിസി കൊല്ലപ്പിള്ളി വടയാറ്റുകുന്നേൽ കുടുംബാംഗം .മക്കൾ :ജോബി ജോസഫ് ,റോബി ജോസഫ് (ഖത്തർ )ജിസ്മി ജോസഫ് (നെടുങ്ങപ്ര ).മരുമക്കൾ :നിമ്മി ജോസഫ് ,കളപ്പുരക്കൽപറമ്പിൽ(പൂഞ്ഞാർ ),നീനാ ജോർജ് ,പാലക്കാടൻ വീട് (കീഴില്ലം ),റിജോ ജോസ് ,പൂണേലിൽ വീട് (നെടുങ്ങപ്ര )

പന്നിമറ്റം: തേക്കുംകാനത്തിൽ വർഗ്ഗീസ് 74 (പാപ്പച്ചൻ) നിര്യാതനായി.

പന്നിമറ്റം: തേക്കുംകാനത്തിൽ വർഗ്ഗീസ് 74 (പാപ്പച്ചൻ) നിര്യാതനായി. സംസ്ക്കാരം ഇന്ന് 5/9/22 തിങ്കൾ 3.30 pm ന് പന്നിമറ്റം സെസെബാസ്റ്റ്യൻ പള്ളി സിമിത്തേരിയിൽ.മക്കൾ: സജി, ജിൻസ്മരുമക്കൾ: സാലി സജി, അനില ജിൻസ്

മാധ്യമ പ്രവർത്തകൻ എ.ജി.ബാബു അന്തരിച്ചു.

മൂവാറ്റുപുഴ :കിഴക്കേക്കര ശിവദം (ആണ്ടൂർ) വീട്ടിൽ എ.ജി.ബാബു അന്തരിച്ചു. 63 വയസ്സായിരുന്നു. ഭാര്യ: ലൗലി (റിട്ട. അദ്ധ്യാപിക). മക്കൾ: അനഘ (അസോ. പ്രൊഫസർ, ക്രൈസ്റ്റ് കോളേജ്, ബംഗലൂരു), അഗസ്ത്യ @ അപ്പു (ആസ്ത്രേലിയ). സംസ്കാരം ഇന്ന് (05/09/2022, തിങ്കൾ) വൈകിട്ട് 3 ന് കൂത്താട്ടുകുളം മുനിസിപ്പൽ ശ്മശാനത്തിൽ. പത്രപ്രവർത്തകൻ, അദ്ധ്യാപകൻ, ഗ്രന്ഥകർത്താവ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ വ്യാപരിച്ച വ്യക്തിത്വമായിരുന്നു എ.ജി.ബാബുവിന്റേത്. ദൂരദർശന്റെ ആദ്യ മലയാളം ഫിനാൻഷ്യൽ റിവ്യൂ – അർത്ഥവിചാരം, നിരവധി ശ്രദ്ധേയങ്ങളായ അഭിമുഖങ്ങൾ എന്നിവ ഇദ്ദേഹം …

മാധ്യമ പ്രവർത്തകൻ എ.ജി.ബാബു അന്തരിച്ചു. Read More »