ഹിൻഡൻബെർഗ് റിപ്പോർട്ട്; മാധ്യമങ്ങളെ വിലക്കാനാകില്ലെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബെർഗിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കാനാകില്ലെന്ന് സുപ്രീം കോടതി. കോടതികൾക്ക് അങ്ങനെ ഒരു നിർദ്ദേശവും നൽകാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഹിൻഡൻബെർഗ് റിപ്പോർട്ട് അനുസരിച്ചുള്ള വാർത്ത നൽകുന്നത് തടയണമെന്ന് കാട്ടി അഭിഭാഷകൻ എം.എൽ.ശർമ്മ നൽകിയ ഹർജി പരാമർശിച്ചപ്പോഴാണ് കോടതി നിലപാട് അറിയിച്ചത്.