വി.ഡി.സതീശന്റെ പ്രതികരണം ജമാഅത്തെ ഇസ്ലാമി– ആർഎസ്‌എസ് ചർച്ചക്ക് ഗുഡ്‌സർട്ടിഫിക്കറ്റ് നൽകലാണ്; എം.വി.ഗോവിന്ദൻ
കണ്ണൂർ: കോൺഗ്രസ്– ലീഗ്- വെൽഫെയർ പാർടി ത്രയത്തിന്റെ ഒത്താശയോടെയാണ് ജമാഅത്തെ ഇസ്ലാമി– ആർഎസ്‌എസ് ചർച്ച നടന്നതെന്ന സി.പി.ഐ(എം) ആരോപണം ശരിവെക്കുന്നതാണ് കോൺഗ്രസ്, ലീഗ് നേതാക്കളുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ഡൽഹിയിൽ ഏതോ മുസ്ലീം സംഘടനകൾ ആർ.എസ്.എസുമായി ചർച്ച നടത്തിയതിന് ഞങ്ങൾക്ക് എന്തുകാര്യം എന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രതികരണം ചർച്ച നടത്തിയതിന് ഗുഡ്‌സർട്ടിഫിക്കറ്റ് നൽകലാണെന്നും ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി മാടായിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ജാഥാ ക്യാപ്റ്റൻ കൂടിയായ എം.വി.ഗോവിന്ദൻ വ്യക്തമാക്കി. ന്യൂനപക്ഷങ്ങളെ …