മലപ്പുറത്ത് പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കും
തിരുവനന്തപുരം: മലപ്പുറത്ത് പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കാൻ സർക്കാർ തീരുമാനം. സർക്കാർ സ്കൂളുകളിൽ 30 ശതമാനവും എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനവും സീറ്റുകൾ വർധിപ്പിക്കാനാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്. പ്ലസ് വൺ പ്രവേശനത്തിനു ശേഷം കൂടുതൽ സീറ്റുകൾ ആവശ്യമാണെങ്കിൽ അക്കാര്യം പിന്നീട് പരിഗണിക്കാമെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. കഴിഞ്ഞ വര്‍ഷവും മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചിരുന്നു. എന്നിട്ടും സീറ്റുക്ഷാമം അനുഭവപ്പെട്ടതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇത്തവണ പ്രവേശനത്തിന് മുൻപേ സീറ്റുകൾ വർധിപ്പിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ …