Timely news thodupuzha

Month: December 2025

സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പിൽ യുഡിഎഫ് തിളക്കമാർന്ന വിജയം നേടും: അഡ്വ. അമ്പിളി ജേക്കബ്

തൊടുപുഴ: സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് തിളക്കമാർന്ന വിജയം നേടുമെന്ന് മുൻമന്ത്രി യശ:ശരീരനായ റ്റി.എം ജേക്കബിന്റെ മകൾ അഡ്വ. അമ്പിളി ജേക്കബ് പറഞ്ഞു. മൂലമറ്റം ഡിവിഷൻ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി സജി പി ജോസിന്റെ കുടയത്തൂർ മണ്ഡല പര്യടന സമാപന സമ്മേളനത്തിൽ കാഞ്ഞാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമ്പിളി ജേക്കബ്. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അബ്ദുൾ നിസാർ യോ​ഗത്തിൽ അധ്യക്ഷത വഹിച്ചു.

പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽ ഡിസംബർ 7 മുതൽ 12 വരെ പോപ്പുലർ മിഷൻ ധ്യാനം സംഘടിപ്പിക്കും

തൊടുപുഴ: വ്യക്തികളുടെ മാനസാന്തരം, കുടുംബങ്ങളുടെ വിശുദ്ധീകരണം, ഇടവകയുടെ നവീകരണം തുടങ്ങിയ ലക്ഷ്യത്തോടെ പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽ ഡിസംബർ 7 മുതൽ 12 വരെ പോപ്പുലർ മിഷൻ ധ്യാനം നടത്തും. വിൻസെൻഷ്യൻ വൈദികർ നേത്യത്വം നൽകും. പൊതുധ്വാനം, ഭവനസന്ദർശനം, ദിവ്യകാരുണ്യ ആരാധന, പരിഹാരപ്രദക്ഷിണം എന്നിവ ധ്യാനത്തിൻ്റെ ഭാ​ഗമായി ഉണ്ടായിരിക്കും. ഏഴിന് ഉദ്ഘാടന ദിവസം രാവിലെ 5.15ന് വിവിധ കൂട്ടായ്മ കേന്ദ്രങ്ങളിൽ നിന്നും റാലികൾ പള്ളിയിൽ എത്തിച്ചേരും, വൈകിട്ട് 5.30ന് വിശുദ്ധ വിൻസെൻ്റ് ഡിപോളിൻ്റെ തിരുശേഷിപ്പിന് സ്വീകരണം. ആറിന് …

പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽ ഡിസംബർ 7 മുതൽ 12 വരെ പോപ്പുലർ മിഷൻ ധ്യാനം സംഘടിപ്പിക്കും Read More »

സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ

ന്യൂഡൽഹി: വെള്ളിയാഴ്ച ചേർന്ന ലോക്സഭയുടെ മൺസൂൺ സെക്ഷനിൽ സുപ്രധാന ബില്ലുകൾ അവതരിപ്പിക്കപ്പെട്ടു. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ‘റൈറ്റ് ടു ഡിസ്കണക്റ്റ്’. ഇതിന് പുറമേ വധശിക്ഷ റദ്ദാക്കാനുള്ള ബില്ലും ആർത്തവാനുകൂല്യ ബില്ലുകളും അവതരിപ്പിക്കുപ്പെട്ടു. ഔദ്യോഗിക ജോലി സമയത്തിന് ശേഷം ശേഷവും അവധി ദിവസങ്ങളിലും ജോലിയുമായി ബന്ധപ്പെട്ട കോളുകളിൽ നിന്നും ഇമെയിലുകളിൽ നിന്നും ഓരോ ജീവനക്കാരനും ഒഴിഞ്ഞ് നിൽക്കാനുള്ള അവകാശമാണ് റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ. തൊഴിലാളി ക്ഷേമ അതോറിറ്റി സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള ഈ ബിൽ എൻസിപി എംപി സുപ്രിയ …

സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ Read More »

വിമാന കമ്പനികളുടെ ചൂഷണത്തിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വിമാനകമ്പനികൾ ടിക്കറ്റുകളുടെ നിരക്ക് ഇരട്ടയാക്കിയ നടപടിയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം. മുൻ നിശ്ചയിച്ച നിരക്ക് പരിധി കർശനമായി പാലിക്കണമെന്ന് കമ്പനികൾക്ക് നിർദേശം നൽകി. സ്ഥിതിഗതികൾ പൂർവസ്ഥിതിയിൽ ആകുന്നത് വരെ മുൻ നിശ്ചയിച്ച നിരക്കുകളിൽ തുടരണം എന്നാണ് നിർ‌ദേശം. വിമാന ടിക്കറ്റ് നിരക്ക് മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും നിർദേശിച്ച മാനദണ്ഡങ്ങളിൽ നിന്ന് വ്യതിചലിച്ചാൽ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു. ഇൻഡിഗോയുടെ പ്രതിസന്ധി മറ്റ് വിമാനകമ്പനികൾ മുതലെടുക്കുകയായിരുന്നു. കൊച്ചി – ബെംഗളൂരു …

വിമാന കമ്പനികളുടെ ചൂഷണത്തിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം Read More »

രാജ്യത്ത് വർഗീയ ധ്രുവീകരണത്തിന് ശ്രമം; സോണിയ ഗാന്ധി

ന്യൂഡൽഹി: ജവഹർലാൽ നെഹ്റുവിനെതിരേ ബിജെപി നടത്തുന്ന പ്രചാരണങ്ങൾക്കെതിരേ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. നെഹ്റുവിനെ അപകീർത്തിപ്പെടുത്താനും വളച്ചൊടിക്കാനും താഴ്ത്തിക്കെട്ടാനുമാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നവർ ശ്രമിക്കുന്നത്. നെഹ്റുവിൻ്റെ സംഭാവനകളെ കുറിച്ചുള്ള വിശകലനവും വിമർശനവും സ്വാഗതാർഹമാണ്. ബിജെപിയുടെയും ആർഎസ്എസിൻറെയും പേര് പരാമർശിക്കാതെയായിരുന്നു സോണിയയുടെ വിമർശനം. ബാബ്റി മസ്ജിദ് പണിയാൻ നെഹ്റു പൊതു ഖജനാവിലെ പണം ഉപയോഗിക്കാൻ ശ്രമിച്ചിരുന്നതായും, എന്നാൽ ഈ നീക്കത്തെ സർദാർ പട്ടേൽ തടഞ്ഞിരുന്നുവെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. കേന്ദ്രമന്ത്രിയുടെ ആരോപണം …

രാജ്യത്ത് വർഗീയ ധ്രുവീകരണത്തിന് ശ്രമം; സോണിയ ഗാന്ധി Read More »

തദ്ദേശ തിരഞ്ഞെടുപ്പ്; സ്‌കൂളുകൾക്ക് അവധി

ഇടുക്കി: പൊതുതിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ഇടുക്കി ജില്ലയിലെ പോളിംഗ് സ്‌റ്റേഷനുകളായും സ്വീകരണ-വിതരണ കേന്ദ്രങ്ങളായും പ്രവർത്തിക്കുന്ന സ്‌കൂളുകൾ, കോളേജുകൾ, അങ്കണവാടികൾ, മദ്രസകൾ ഉൾപ്പടെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എട്ടാം തീയതി(തിങ്കളാഴ്ച) ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കൂടാതെ കൗണ്ടിംഗ് സെന്ററുകൾ സ്ഥിതി ചെയ്യുന്ന ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഡിസംബർ 13 ശനിയാഴ്ചയും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസമായ ഒമ്പതിന് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.

രാഹുൽ എവിടെയെന്ന് കോൺഗ്രസിന് അറിയാമെന്ന് മുഖ്യമന്ത്രി

തൃശൂർ: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് ഹൈക്കോടതി താത്ക്കാലികമായി തടഞ്ഞത് സ്വാഭാവികമായ കോടതി നടപടിയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുലിന് ഒളിത്താവളമൊരുക്കിയത് കോൺഗ്രസാണ്. അയാളുടെ കഴിവിൻറെ ഭാഗമായല്ല ഒളിവിലിരിക്കുന്നത്. കോൺഗ്രസ് രാഷ്ട്രീയ നേതൃത്വത്തിൻറെ സംരക്ഷണമുണ്ടെന്നും പിണറായി ആരോപിച്ചു. രാഹുൽ എവിടെയാണെന്ന് കോൺഗ്രസിന് കൃത്യമായി അറിയാം. അക്കാര്യം പൊലീസിനെ അറിയിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് മനപൂർവം രാഹുലിനെ അറസ്റ്റ് ചെയ്യാതിരിക്കുകയാണെന്ന ആരോപണം ശരിയല്ല. സംസ്ഥാനത്തിൻറെ പുറത്ത് അടക്കം കോൺഗ്രസിൻറെ കവചം ഉണ്ട്. രാഹുലിന് കർണാടകയിൽ താമസിക്കാൻ …

രാഹുൽ എവിടെയെന്ന് കോൺഗ്രസിന് അറിയാമെന്ന് മുഖ്യമന്ത്രി Read More »

തിരുവനന്തപുരം കോർപ്പറേഷനിലെ അഴിമതിക്കെതിരെ കേന്ദ്രത്തിന് പരാതി നൽകി ബി.ജെ.പി

തിരുവനന്തപുരം: കോർപ്പറേഷനിലെ പദ്ധതി നടത്തിപ്പിലെ അഴിമതികൾ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി. ഇത് സംബന്ധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷ‍ൻ രാജീവ് ചന്ദ്രശേഖർ കേന്ദ്രത്തിന് പരാതി നൽകി. നഗരവകുപ്പ് മന്ത്രാലയത്തിനും, ആഭ്യന്തര മന്ത്രാലയത്തിനുമാണ് പരാതി നൽകിയത്. തിരുവനന്തപുരത്ത് 20,000 കോടി രൂപ ചെലവാക്കിയെന്നാണ് സിപിഎം പറയുന്നത്. എന്നിട്ടും മാലിന്യ പ്രശ്നം പരിഹരിക്കാനായിലല്ല, സങ്കേതിക പരിജ്ഞാനമില്ലാത്ത കുടുംബശ്രീയെയാണ് സ്കൂളുകളിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിക്കാൻ ഏൽപ്പിച്ചത്. ഇ-റിക്ഷകൾ വാങ്ങിയതിലും മാത്സ്യത്തൊഴിലാളി വിദ്യാർഥികൾക്ക് ലാപ്ടോപ് നൽകിയ പദ്ധതിയിൽ തട്ടിപ്പ് നടന്നു. സ്മാർട്ട് സിറ്റി …

തിരുവനന്തപുരം കോർപ്പറേഷനിലെ അഴിമതിക്കെതിരെ കേന്ദ്രത്തിന് പരാതി നൽകി ബി.ജെ.പി Read More »

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻറെ കൂട്ടാളി ഇമ്രാൻ പിടിയിൽ

കൊച്ചി: കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻറെ കൂട്ടാളി ഇമ്രാൻ പിടിയിൽ. ഇടപ്പളളിയിലെ വീട് വളഞ്ഞാണ് ഇമ്രാനെ കൊച്ചി സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്. തമിഴ്‌നാട് പൊലീസിന് കൈമാറിയ ഇമ്രാനിൽ നിന്നാണ് ബാലമുരുകനെക്കുറിച്ച് വിവരം കിട്ടിയത്. തുടർന്നാണ് തെങ്കാശി മേഖല കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയത്. വിയ്യൂർ ജയിലിൽ നിന്നും നിന്നും ചാടിയ ബാലമുരുകൻ ഒട്ടൻഛത്രത്തിലും കവർച്ച നടത്തിയിരുന്നു. കഴിഞ്ഞ മാസം 23-നായിരുന്നു കവർച്ച. ഈ കേസിലെ കൂട്ടുപ്രതിയാണ് ഇമ്രാൻ. അതേസമയം, ബാലമുരുകന് തെങ്കാശിയിലെ പാറയിടുക്കിൽ വീണ് പരിക്കേറ്റതായാണ് റിപ്പോർട്ട്. …

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻറെ കൂട്ടാളി ഇമ്രാൻ പിടിയിൽ Read More »

വർക്കലയിൽ എട്ട് വയസ്സുള്ള കുട്ടി പാമ്പ് കടിയേറ്റ് മരിച്ചു

തിരുവനന്തപുരം: വർക്കലയിൽ വീടിന് മുന്നിൽവെച്ച് പാമ്പ് കടിയേറ്റ എട്ട് വയസുകാരന് ദാരുണാന്ത്യം. ജനാർദനപുരം തൊടിയിൽ വീട്ടിൽ അമ്പു വിശ്വനാഥിൻ്റെയും അഥിദി സത്യൻ്റെയും ഏക മകൻ ആദിനാഥാണ് മരിച്ചത്. വീടിൻറെ മുൻഭാഗത്തെ പടിയിൽ കിടക്കുകയായിരുന്ന പാമ്പിനെ കുട്ടി അറിയാതെ ചവിട്ടുകയായിരുന്നു. തുടർന്ന് പാമ്പ് കടിക്കുകയായിരുന്നു. പാമ്പിൻറെ കടിയേറ്റന്ന് കുട്ടി വീട്ടുകാരോട് പറഞ്ഞതിന് പിന്നാലെ വീട്ടുകാർ കുട്ടിയെ ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളെജിൽ എത്തിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോകവെ രാത്രി 11 മണിയോടെയായിരുന്നു മരണം സംഭവിച്ചത്. ജനാർദനപുരം …

വർക്കലയിൽ എട്ട് വയസ്സുള്ള കുട്ടി പാമ്പ് കടിയേറ്റ് മരിച്ചു Read More »

രണ്ടാം കേസിലും മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ

തിരുവനന്തപുരം: രണ്ടാം കേസിലും മുൻകൂർ ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഹർജി ശനിയാഴ്ച തന്നെ അടിയന്തരമായി പരിഗണിക്കണമെന്നാണ് ആവശ്യം. തിരുവനന്തപുരം സെഷന്‌ കോടതിയിലാണ് ഹർജി സമർപ്പിച്ചത്. ആദ്യ കേസിൽ ഹൈക്കോടതി അറസ്റ്റു തടഞ്ഞതോടെയാണ് തിരക്കിട്ട നീക്കവുമായി രാഹുൽ രംഗത്തെത്തിയത്. ആരാണ് പരാതക്കാരിയെന്ന് പോലും അറിയില്ലെന്നും കേസിൽ വ്യക്തതയില്ലെന്നും ഹർജിയിൽ രാഹുൽ വാദിക്കുന്നു. കെപിസിസിക്ക് 23 കാരി നൽകിയ പരാതിയിലാണ് രാഹുൽ ഇപ്പോൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

യുവനടി റിനി ആൻ ജോർജിനെതിരേ വധഭീഷണി

കൊച്ചി: യുവനടി റിനി ആൻ ജോർജിനെതിരേ വധഭീഷണി. വെള്ളിയാഴ്ച രാത്രി വീടിന് മുന്നിൽ 2 പേരെത്തി രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് ഭീഷണി മുഴക്കിയതായി റിനി പറയുന്നു. സംഭവത്തിൽ റിനി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പറവൂരിലുള്ള റിനിയുടെ വീടിന് മുന്നിൽ രാത്രി ഒൻപതരയോടെ ഒരാൾ സ്‌കൂട്ടറിലെത്തി. ഇയാൾ ഗെയ്റ്റ് തകർത്ത് അകത്തേക്ക് കടക്കാൻ ശ്രമം നടത്തി. ശബ്ദം കേട്ട് വീട്ടുകാർ പുറത്തറങ്ങിയതോടെ ഇയാൾ രക്ഷപ്പെട്ടു. പിന്നീട് രാത്രി …

യുവനടി റിനി ആൻ ജോർജിനെതിരേ വധഭീഷണി Read More »

നിധിൻ ജോസിന് പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റ്.

മഹാത്മാ ഗാന്ധി സർവകലാശാലയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടിയ നിധിൻ ജോസ്. തൊടുപുഴ കോ ഓപ്പറേറ്റീവ് സ്കൂൾ ഓഫ് ലോ യിൽ അസിസ്റ്റന്റ് പ്രൊഫസർ ആണ്. റിട്ടയേർഡ് അധ്യാപകരായ തൊടുപുഴ ചെറുകുന്നേൽ ജോസ് ജോസെഫിന്റെയും ജയ്നി ജോസെഫിന്റെയും മകനാണ്. ഭാര്യ ഡോക്ടർ അനു ജോസ്.

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം ഏഴിന് അവസാനിക്കും

ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ്ങിന് മുന്നോടിയായി പരസ്യപ്രചാരണം ഡിസംബർ ഏഴിന് വൈകുന്നേരം 6 മണിക്ക് അവസാനിക്കും. ഡിസംബർ 9ന് വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് പരസ്യപ്രചാരണം അവസാനിക്കുന്നത്. പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത് രാഷ്ട്രീയപാർട്ടികൾ നടത്തുന്ന കൊട്ടിക്കലാശം പോലുള്ള പരിപാടികൾ സമാധാനപരമായിരിക്കണമെന്നും ക്രമസമാധാനപ്രശ്‌നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ നിർദേശിച്ചു. പൊതുജനങ്ങൾക്ക് മാർഗ തടസം സൃഷ്ടിച്ചു കൊണ്ടുള്ള സമാപന പരിപാടികൾ പാടില്ല. പരസ്യ പ്രചാരണത്തിന്റെ …

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം ഏഴിന് അവസാനിക്കും Read More »

തൊടുപുഴ നഗരസഭ പരിധിയിൽ ഹെപ്പറ്റെറ്റിസ് എ റിപ്പോർട്ട്‌ ചെയ്തതിനെ തുടർന്ന് അവലോകന യോഗം നടത്തി

തൊടുപുഴ: നഗരസഭ പരിധിയിൽ ഹെപ്പറ്റെറ്റിസ് എ റിപ്പോർട്ട്‌ ചെയ്തതിനെ തുടർന്ന്, പകർച്ച വ്യാധി നിയന്ത്രണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുവാൻ വിവിധ വകുപ്പുകളെ ഏകോപ്പിച്ചു കൊണ്ട് അവലോകന യോഗം നടത്തി. നഗരസഭ ആരോഗ്യവിഭാഗവും ജില്ലാ ആശുപത്രി ഹെൽത്ത്‌ വിഭാഗവും ഫുഡ്‌ സേഫ്റ്റി ഉദ്യോഗസ്ഥരും ചേർന്ന് ഇതിനോടകം വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ലൈസൻസും ഹെൽത്ത്‌ കാർഡും ഇല്ലാത്ത സ്ഥാപനങ്ങൾക്ക് എതിരെ പൊതുജന ആരോഗ്യ നിയമപ്രകാരം നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ റിപ്പോർട്ട്‌ ചെയ്തു. സംയുക്ത …

തൊടുപുഴ നഗരസഭ പരിധിയിൽ ഹെപ്പറ്റെറ്റിസ് എ റിപ്പോർട്ട്‌ ചെയ്തതിനെ തുടർന്ന് അവലോകന യോഗം നടത്തി Read More »

പോളിംഗ് സാധനങ്ങളുടെ വിതരണം വോട്ടെടുപ്പ് ദിവസത്തിന്റെ തലേദിവസം

ഇടുക്കി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉൾപ്പെടെയുള്ള പോളിംഗ് സാധനങ്ങളുടെ വിതരണം വോട്ടെടുപ്പ് ദിവസത്തിന്റെ തലേദിവസം രാവിലെ 9 ന് ആരംഭിക്കും. പോളിംഗ് ഉദ്യോഗസ്ഥർ അതത് വിതരണ-കേന്ദ്രത്തിൽ യഥാസമയം എത്തി പോളിംഗ് സാമഗ്രികൾ കൈപ്പറ്റിയ ശേഷം ഏർപ്പെടുത്തിയിട്ടുള്ള വാഹനങ്ങളിൽ പോളിംഗ് സ്റ്റേഷനുകളിൽ എത്തിച്ചേരണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഡിസംബർ 9 ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ ഡിസംബർ 8 നും, ഡിസംബർ 11 വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ ഡിസംബർ 10 നുമാണ് പോളിംഗ് സാമഗ്രികളുടെ വിതരണം നടക്കുക. സംസ്ഥാനത്ത് …

പോളിംഗ് സാധനങ്ങളുടെ വിതരണം വോട്ടെടുപ്പ് ദിവസത്തിന്റെ തലേദിവസം Read More »

ശബരിമല സ്വർണ്ണക്കടത്ത് കേസിൽ കോടതി ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ വണ്ടിപ്പെരിയാർ കേസിലെ പ്രതിയെ രക്ഷിച്ചത് പോലെ ഇവരെയും രക്ഷപെടുത്തുവാൻ ശ്രമിക്കുമായിരുന്നുവെന്ന് സണ്ണി ജോസഫ്

ഇടുക്കി: പതിനെണ്ണായിരം കോടി രൂപയുടെ ഇടുക്കി പാക്കേജിൽ ഒരു രൂപ പോലും ജില്ലയിൽ ചിലവഴിച്ചില്ലാ എന്നും ശബരിമല സ്വർണ്ണക്കടത്ത് കേസിൽ കോടതി ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ വണ്ടിപ്പെരിയാർ കേസിലെ പ്രതിയെ രക്ഷിച്ചത് പോലെ ഇവരെയും രക്ഷപെടുത്തുവാൻ ശ്രമിക്കുമായിരുന്നുവെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. ഇടുക്കി ജില്ലാ പഞ്ചായത്ത് വണ്ടിപ്പെരിയാർ ഡിവിഷൻ സ്ഥാനാർത്ഥി മണിമേഖലയുടെയും ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് സ്ഥാനാർഥികളുടെയും തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിരവധി യു.ഡി.എഫ് പ്രവർത്തകർ കൺവൻഷനിൽ പങ്കെടുത്തു.

രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങാനുള്ള നീക്കം ഉപേക്ഷിച്ചതായി പൊലീസ്

തിരുവനന്തപുരം: ലൈംഗികപീഡനക്കേസിൽ കോടതി മുൻകൂർ ജാമ‍്യം നിഷേധിച്ചതോടെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങാനുള്ള നീക്കം ഉപേക്ഷിച്ചതായി പൊലീസിന്‍റെ നിഗമനം. കഴിഞ്ഞ ദിവസം രാഹുൽ കേരള- കർണാടക അതിർത്തിയിലെത്തിയിരുന്നതായി വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം സുള്ള‍്യ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. കർണാടകയിൽ പ്രത‍്യേക അന്വേഷണ സംഘം തെരച്ചിൽ തുടരുകയാണ്. നിലവിൽ കസ്റ്റഡിയിലുള്ളവരിൽ നിന്ന് രാഹുലിനെ പറ്റി നിർണായക വിവരം ലഭിച്ചതായാണ് സൂചന.

രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്നത് ആഡംബര വില്ലയിൽ

ബാംഗ്ലൂർ: രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്നത് ആഡംബര സൗകര്യങ്ങളോടെയെന്ന് റിപ്പോർട്ടുകൾ. ബെംഗളൂരുവിലെ അത്യാഡംബര വില്ലയിലാണ് രാഹുൽ 2 ദിവസം കഴിഞ്ഞത്. അഭിഭഷകയാണ് ഇതിനായുള്ള സൗകര്യങ്ങൾ ഒരുക്കി നൽകിയത്. ഇവിടേക്ക് ബുധനാഴ്ച വൈകിട്ട് പൊലീസ് എത്തിയെങ്കിലും അതിന് 2 മണിക്കൂർ മുൻപേ രാഹുൽ മുങ്ങിയിരുന്നു. രാഹുലിന് കാർ നൽകുന്നതും വഴിയൊരുക്കുന്നതും റിയൽ എസ്റ്റേറ്റ് വ്യാവസായികളായ ചിലരാണെന്നാണ് പൊലീസിനു ലഭിച്ച വിവരം. സുരക്ഷ ഒരുക്കിയ പലരിലേക്കും പൊലീസ് എത്തി. ചോദ്യം ചെയ്യുകയും ചെയ്തു. രാഹുലിന് സഹായം ലഭിക്കുന്ന വഴികൾ അടച്ചാൽ …

രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്നത് ആഡംബര വില്ലയിൽ Read More »

ഇൻഡിഗോ ഇന്ന് മാത്രം 225 വിമാനങ്ങൾ റദ്ദാക്കി

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ വിമാന കമ്പനികളിലൊന്നായ ഇൻഡിഗോയിൽ തുടർച്ചയായ നാലാം ദിവസവും സർവീസ് തടസങ്ങൾ‌ നേരിടുന്നു. ഡൽഹി വിമാനത്താവളത്തിലെ കണക്കനുസരിച്ച് വെള്ളിയാഴ്ച രാവിലെ മുതൽ 225 വിമാന സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. ഇതിൽ 135 എണ്ണം ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ടതും 90 എണ്ണം ഡൽഗിയിലേക്ക് എത്തിച്ചേരേണ്ടതുമായ വിമാനങ്ങളാണ്. ഇതോടെ ഡൽഹി വിമാനത്താവളത്തിൽ ആളുകൾ തടിച്ചുകൂടിയിരിക്കുകയാണ്. ഇത് രാജ്യവ്യാപക യാത്രാ ദുരന്തമായി മാറിയിരിക്കുകയാണ്. നാല് ദിവസത്തിനുള്ളിൽ 1,000-ത്തിലധികം വിമാനങ്ങളാണ് റദ്ദാക്കിയത്. എയർബസ് A320 സോഫ്റ്റ്‌വെയറിലുണ്ടായ കാലതാമസം നിരവധി …

ഇൻഡിഗോ ഇന്ന് മാത്രം 225 വിമാനങ്ങൾ റദ്ദാക്കി Read More »

സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് സെക്രട്ടറിയെ അന്വേഷണ സംഘം ചോദ‍്യം ചെയ്യും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ജയശ്രീയെ അന്വേഷണ സംഘം ചോദ‍്യം ചെയ്യും. ദ്വാരപാലക ശിൽ‌പ്പപാളികൾ കടത്തിയെന്ന കേസിലാണ് ചോദ‍്യം ചെയ്യുക. കഴിഞ്ഞ ദിവസം ജയശ്രീയുടെ മുൻകൂർ ജാമ‍്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അന്വേഷണ സംഘം ചോദ‍്യം ചെയ്യാനൊരുങ്ങുന്നത്. ജാമ‍്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമുള്ള എസ്ഐടിയുടെ വാദം അംഗീകരിച്ച് ഹൈക്കോടതിയാണ് ജയശ്രീയുടെ ജാമ‍്യാപേക്ഷ തള്ളിയത്. കേസിൽ നാലാം പ്രതിയാണ് ജയശ്രീ. കേസിലെ മുഖ‍്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കു …

സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് സെക്രട്ടറിയെ അന്വേഷണ സംഘം ചോദ‍്യം ചെയ്യും Read More »

5,000ത്തിലേറെ സ്ത്രീകളെ ചാവേറാകാൻ റിക്രൂട്ട് ചെയ്തെന്ന് ജെയ്ഷെ മുഹമ്മദിൻറെ തലവൻ

കറാച്ചി: 5,000ത്തിലേറെ സ്ത്രീകളെ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിൻറെ വനിതാ വിഭാഗത്തിലേക്ക് റിക്രൂട്ട് ചെയ്തെന്ന് തലവൻ മസൂദ് അസർ. അംഗങ്ങളുടെ എണ്ണം വർധിച്ചു വരുന്നതിനാൽ ജില്ലാ യൂണിറ്റുകൾ സ്ഥാപിക്കുമെന്നും മസൂദ് അസർ കൂട്ടിച്ചേർത്തു. സോഷ‍്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു മസൂദ് അസറിൻറെ വെളിപ്പെടുത്തൽ. റിക്രൂട്ട്മെൻറ് ആരംഭിച്ച് ആഴ്ചകൾക്കകം 5,000 പേർ ചേർന്നുവെന്നത് ദൈവത്തിൻറെ അനുഗ്രഹമാണെന്നും മസൂദ് അസർ സമൂഹമാധ‍്യമത്തിൽ‌ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. ജമാഅത്ത് ഉൽ മോമിനാത്ത് എന്നാണ് ജെയ്ഷെ മുഹമ്മദ് അടുത്തിടെ രൂപീകരിച്ച വനിതാ വിഭാഗത്തിന് പേര് …

5,000ത്തിലേറെ സ്ത്രീകളെ ചാവേറാകാൻ റിക്രൂട്ട് ചെയ്തെന്ന് ജെയ്ഷെ മുഹമ്മദിൻറെ തലവൻ Read More »

സ്ത്രീകൾക്ക് മാസം 1,000 രൂപ നൽകുന്ന പെൻഷൻ പദ്ധതി തെരഞ്ഞെടുപ്പിന് ശേഷം മാത്രം; നിലവിൽ വിതരണം ചെയ്യുന്ന അപേക്ഷകൾ വ്യാജം

തിരുവനന്തപുരം: സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ വീതം പെൻഷൻ നൽകുന്ന സ്ത്രീസുരക്ഷാ പദ്ധതി തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ നടപ്പാക്കൂ എന്ന് സംസ്ഥാന സർക്കാർ. സ്ത്രീ സുരക്ഷാ പെൻഷൻ‌ പദ്ധതിയുടേതെന്ന പേരിൽ വിവിധയിടങ്ങളിൽ വിതരണം ചെയ്യുന്ന അപേക്ഷകൾ വ്യാജമാണെന്നും സർക്കാർ തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ച് കമ്മീഷന് പരാതി ലഭിച്ചതിനു പിന്നാലെയാണ് സർക്കാർ വിശദീകരണം നൽകിയത്. മറ്റൊരു ധനസഹായവും ലഭിക്കാത്ത സാധാരണക്കാരായ 35 നും 40 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രതിമാസം 1000 …

സ്ത്രീകൾക്ക് മാസം 1,000 രൂപ നൽകുന്ന പെൻഷൻ പദ്ധതി തെരഞ്ഞെടുപ്പിന് ശേഷം മാത്രം; നിലവിൽ വിതരണം ചെയ്യുന്ന അപേക്ഷകൾ വ്യാജം Read More »

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺ​ഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയതായി കെ.പി.സി.സി സംസ്ഥാന പ്രസിഡൻ്റ് സണ്ണി ജോസഫ്

ഇടുക്കി: രാഹുൽ മാങ്കൂട്ടത്തിലിനെ കോൺ​ഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയതായി കെ.പി.സി.സി സംസ്ഥാന പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞു. കട്ടപ്പനയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ഐ.സി.സിയുടെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് നടപടി. രാഹുൽ, എം.എൽ.എ സ്ഥാനം രാജിവെക്കുന്നതാണ് നല്ലത്. കോൺ​ഗ്രസ് നേതാക്കളുടെ കൂട്ടായ തീരുമാനത്തെ തുടർന്നാണ് രാഹുലിനെ പുറത്താക്കിയത്. തിരഞ്ഞെടുപ്പിൽ ഈ വിഷയം പാർട്ടിയെ ബാധിക്കില്ലെന്നും മാതൃകാപരമായ നടപടിയാണ് പാർട്ടി സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ ഇടുക്കിയിലെ ഭൂ വിഷയങ്ങൾ മൂന്ന് മാസത്തിനുള്ളിൽ പരിഹരിയ്ക്കുമെന്ന് വി.ഡി സതീശൻ

ഇടുക്കി: യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ ഇടുക്കിയിലെ ഭൂ വിഷയങ്ങൾ മൂന്ന് മാസത്തിനുള്ളിൽ പരിഹരിയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഉപാധി രഹിത പട്ടയങ്ങൾ ജില്ലയിൽ വിതരണം ചെയ്യും. എൽ.ഡി.എഫ് സർക്കാർ ഇടുക്കിയെ കൂടുതൽ വനവത്കരിയ്ക്കാൻ ശ്രമിയ്ക്കുകയാണെന്നും സതീശൻ പറഞ്ഞു. സി.പി.എം കൊള്ളക്കാരുടെ സംഘമായി മാറിയെന്നും കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ ശബരിമലയിലെ തങ്ക വിഗ്രഹവും എൽ.ഡി.എഫ് മോഷ്ടിച്ചു കടത്തുമായിരുന്നുവെന്നും സതീശൻ തൂക്കുപാലത്ത് ആരോപിച്ചു.

ഇടുക്കി ജില്ലയിൽ അനധികൃതമായി ആനസവാരി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുവെങ്കിൽ നടപടി വേണം; ഗ്രീൻ കെയർ കേരള

ഇടുക്കി: ആനച്ചാലിന് സമീപം സ്‌കൈ ഡൈനിംഗിൽ വിനോദ സഞ്ചാരികൾ കുരുങ്ങുകയും സംഭവം വലിയ വാർത്തയാവുകയും ചെയ്ത പശ്ചാത്തലത്തിൽ കൂടിയാണ് ജില്ലയിൽ അനധികൃതമായി ആനസവാരി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുവെങ്കിൽ നടപടി വേണമെന്ന ആവശ്യവുമായി പരിസ്ഥിതി സംഘടനയായ ഗ്രീൻ കെയർ കേരള രംഗത്തെത്തിയിട്ടുള്ളത്. മൂന്നാറിലും പരിസരപ്രദേശങ്ങളിലുമടക്കം ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ആനസവാരി കേന്ദ്രങ്ങൾ പ്രവർത്തിച്ച് വരുന്നുണ്ട്.ആനസവാരി കേന്ദ്രങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകൾ പരിശോധന നടത്തി നിയമം പാലിച്ചാണോ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെന്ന് ഉറപ്പു വരുത്തണമെന്ന് ഗ്രീൻ കെയർ കേരള ജില്ലാ ജനറൽ സെക്രട്ടറി കെ …

ഇടുക്കി ജില്ലയിൽ അനധികൃതമായി ആനസവാരി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുവെങ്കിൽ നടപടി വേണം; ഗ്രീൻ കെയർ കേരള Read More »

സിദ്ധാരാമയ്യക്കെതിരെ വിമർശനവുമായി ബി.ജെ.പി

ബാംഗ്ലൂർ: കർണാടക മുഖ‍്യമന്ത്രി സിദ്ധാരാമയ്യ കഴിഞ്ഞ ദിവസം ഉപമുഖ‍്യമന്ത്രി ഡി.കെ ശിവകുമാറിൻറെ വീട്ടിലെത്തിയപ്പോൾ ധരിച്ച വാച്ചിനെ ചൊല്ലി വിവാദം. 43 ലക്ഷം രൂപ വിലയുള്ള ആഢംബര വാച്ചാണ് സിദ്ധാരാമയ്യ ധരിക്കുന്നതെന്നും സോഷ‍്യലിസ്റ്റാണെന്ന് പറയുന്ന സിദ്ധാരാമയ്യയ്ക്ക് അതിൽ കുഴപ്പമില്ലെന്നും ബിജെപി വിമർശിച്ചു. കാർട്ടിയർ എന്ന ബ്രാൻഡിൻറെ റോസ് ഗോൾഡ് നിറത്തിലുള്ള വാച്ചാണ് സിദ്ധാരാമയ്യ അന്ന് ധരിച്ചതെന്നാണ് ചിത്രത്തിൽ നിന്നും വ‍്യക്തമാവുന്നത്. നേരത്തെയും ബിജെപി സിദ്ധാരാമയ്യക്കെതിരേ സമാന ആരോപണവുമായി രംഗത്തെത്തിയിരുന്നു. 70 ലക്ഷം രൂപ വിലയുള്ള വാച്ചാണ് സിദ്ധാരാമയ്യ ധരിക്കുന്നതെന്ന് …

സിദ്ധാരാമയ്യക്കെതിരെ വിമർശനവുമായി ബി.ജെ.പി Read More »

രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങിയേക്കും

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്. രാഹുലിൻറെ ജാമ‍്യാപേക്ഷയിൽ വാദം പുറത്തായി. വിധി പ്രസ്താവം ഒരു മണിക്കൂറിനുള്ളിൽ ഉണ്ടായേക്കുമെന്നാണ് പുറത്തു വരുന്ന വിവരം. രാഹുലിൻറെ അറസ്റ്റ് തടയണമെന്നാണ് പ്രതിഭാഗം കോടതിയിൽ ആവശ‍്യപ്പെട്ടത്. രാഹുലിനു വേണ്ടി അന്വേഷണ സംഘം തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കർണാടക കേന്ദ്രീകരിച്ചും രാഹുലിനായി തെരച്ചിൽ നടത്തുന്നുണ്ട്. ബുധനാഴ്ച ബാഗല്ലൂരിലെ ഒരു കേന്ദ്രത്തിൽ രാഹുൽ എത്തിയതായി വിവരം ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ വീട് വളഞ്ഞ് പരിശോധന നടത്തിയിരുന്നു. വ‍്യാഴാഴ്ച രാഹുൽ ഒളിവിൽ …

രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങിയേക്കും Read More »

കോൺഗ്രസിനെ വെട്ടിലാക്കി വീണ്ടും ശശി തരൂർ

ന്യൂഡൽഹി: കോൺഗ്രസിനെ സമ്മർദത്തിലാക്കി വീണ്ടും ശശി തരൂർ എം.പി. പാർലമെൻറിൽ പ്രതിപക്ഷ പാർട്ടി ഉത്തരവാദിത്തം മറന്നുപോകുന്നുവെന്നാണ് തരൂരിൻറെ വിമർശനം. പാർലമെൻറ് നടപടികൾ തടസപ്പെടുത്തുന്നതിനാണ് പ്രതിപക്ഷം പ്രാധാന്യം കൊടുക്കുന്നതെന്ന് തരൂർ ഒരു ദേശീയ പത്രത്തിന് നൽകിയ ലേഖനത്തിൽ പറയുന്നു. പാർലമെൻറിന് അകത്ത് ചർച്ചയിലൂടെ ഭരണപക്ഷത്തെ വെല്ലുവിളിക്കാതെ സഭാനടപടികൾ തടസപ്പെടുത്തുന്ന രീതിയാണ് കണ്ടുവരുന്നത്. യുപിഎ സർക്കാരിൻറെ കാലത്ത് ബിജെപി തുടർന്ന് വന്ന രീതിയാണ് ഇന്ത്യൻസഖ്യം പിന്തുടരുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഇത് ശരിയായ നടപടിയല്ല. നഷ്ടം പ്രതിപക്ഷത്തിനാണെന്നും തരൂർ ഓർമ്മിപ്പിച്ചു.

പ്രസാർ ഭാരതി ചെയർമാൻ രാജിവച്ചു

ന്യൂഡൽഹി: പ്രസാർ ഭാരതിയുടെ ചെയർമാൻ നവനീത് കുമാർ സെഹ്ഗാർ രാജിവച്ചു. കാലാവധി അവസാനിക്കാൻ ഒന്നര വർഷം ബാക്കി നിൽക്കെയാണ് രാജി. കാരണം വ്യക്തമാക്കാതെയാണ് നവനീത് രാജി സമർപ്പിച്ചത്. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം രാജി സ്വീകരിച്ചു. ഉത്തർപ്രദേശ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ നവനീത് കുമാർ 2024 മാർച്ച് 16 നാണ് പ്രസാർഭാരതി ചെയർമാനായി നിയമിതനായത്. ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധൻകർ ഉൾപ്പെട്ട സമിതിയാണ് നവനീതിനെ ചെയർമാനാക്കിയത്.

മുതിർന്ന തമിഴ് സിനിമാ നിർമാതാവ് എ.വി.എം ശരവണൻ നിര്യാതനായി

ചെന്നൈ: തമിഴിലെ മുതിർന്ന സിനിമ നിർമാതാവ് എവിഎം ശരവണൻ(86) നിര്യാതനായി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെയോടെയാണ് അന്ത്യം സംഭവിച്ചത്. ബുധനാഴ്ചയായിരുന്നു അദ്ദേഹത്തിൻറെ 86 ആം പിറന്നാൾ. എവിഎം പ്രൊഡക്ഷൻസിൻറെ ബാനറിൽ തമിഴിൽ നിരവധി ചിത്രങ്ങൾ ഇദ്ദേഹം നിർമിച്ചിട്ടുണ്ട്. രജനികാന്തിൻറെ ശിവാജി ദ ബോസ്, വിജയ് യുടെ വേട്ടൈക്കാരൻ, അരവിന്ദ് സ്വാമി, കജോൾ, പ്രഭുദേവ എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ മിൻസാരക്കനവ്, സൂര്യയുടെ അയൻ, ജമിനി, പ്രിയമാന തോഴി തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ്. എവിഎം പ്രൊഡക്ഷൻസിൻ്റെയും സ്റ്റുഡിയോയുടെ ഉടമയായ എ.വി …

മുതിർന്ന തമിഴ് സിനിമാ നിർമാതാവ് എ.വി.എം ശരവണൻ നിര്യാതനായി Read More »

അതിശക്ത മഴ: ചെന്നൈയിൽ 3000 ത്തോളം വീടുകളിൽ വെള്ളം കയറി

ചെന്നൈ: ചെന്നൈയിൽ കനത്ത മഴ തുടരുകയാണ്. 3000 ത്തോളം വീടുകളിൽ വെള്ളം കയറി. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഡിറ്റ് വാ ചുഴലിക്കാറ്റ് ദുർബലമായി ന്യൂനമർദവും പിന്നീട് തീവ്ര ന്യൂനമർദവും ആയതോടെയാണ് മഴ കനത്തത്. ആളുകൾക്ക് പുറത്തിറങ്ങാനാവാത്ത സാഹചര്യമാണ്. വീടുകളിൽ കയറിയ വെള്ളത്തിൽ പാമ്പുകളും മാലിന്യങ്ങളുമുണ്ട്. കുമരൻ നാഗറില് 15 ഓളം വീടുകളിലെ ആളുകളെ അഗ്നിരക്ഷാ സേന എത്തി രക്ഷപെടുത്തി ദുരന്ത നിവാരണ കേന്ദ്രത്തിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ മുതലാണ് ചെന്നൈയിൽ മഴ ശക്തമായത്.

കോഴിക്കോട് സൗത്ത് ബീച്ചിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

കോഴിക്കോട്: സൗത്ത് ബീച്ചിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് മുഖദാർ സ്വദേശി ആസിഫാണ് മരിച്ചത്. കടൽഭിത്തിയിലെ കല്ലിനടിയിൽ തല കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ബീച്ചിൽ എത്തിയവരാണ് മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. മരിച്ച ആസിഫ് ഓട്ടോ ഡ്രൈവറാണ്. കഴിഞ്ഞദിവസം ഇയാളെ ബീച്ചിൽ കണ്ടതായി സമീപവാസികൾ പറഞ്ഞു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ശ്രീകുമാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കേസിലെ ആറാം പ്രതിയാണ് എസ്. ശ്രീകുമാർ. സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ 2019ൽ ഉത്തരവിറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട മഹസറിൽ ശ്രീകുമാർ ഒപ്പ് വെച്ചിരുന്നു. ‌ശ്രീകുമാറിൻറെ ചോദ്യം ചെയ്യൽ കേസന്വേഷണത്തിൽ നിർണായകമാണെന്നും ജാമ്യം നൽകരുതെന്നുമുള്ള അന്വേഷണ സംഘത്തിനെ വാദം കോടതി ശരിവയ്ക്കുകയായിരുന്നു. എന്നാൽ, ദേവസ്വം ബോർഡിൻറെ നിർദേശ പ്രകാരമാണ് പ്രവർത്തിച്ചത് എന്നാണ് ശ്രീകുമാറിൻറെ വാദം.

രാഹുൽ മാങ്കൂട്ടത്തിലിനെ ബാംഗ്ലൂരിലെത്തിച്ച കാർ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ തെരച്ചിൽ തുടരുന്നതിനിടെ ഡ്രൈവർ കസ്റ്റഡിയിൽ. രാഹുലിനെ ബെംഗളൂരുവിലേക്കെത്തിച്ച കാർ ഡ്രൈവറാണ് കസ്റ്റഡിയിലായത്. ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച സ്ഥലം കേന്ദ്രീകരിച്ച് പൊലീസ് പരിശോധന നടത്തിയെങ്കിലും രാഹുൽ അവിടെ നിന്നും മുങ്ങിയിരുന്നു. മലയാളിയായ ഡ്രൈവർ ഇപ്പോഴും അന്വേഷണ സംഘത്തിൻറെ കസ്റ്റഡിയിലാണ്. ഏത് ദിവസമാണ് രാഹുലിനെ എത്തിച്ചതെന്നോ മറ്റ് വിവരങ്ങളോ ഒന്നു തന്നെ ലഭ്യമല്ല. ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. രഹസ്യ നീക്കങ്ങൾ തുടരുമ്പോഴും രാഹുലിനെ പിടികൂടാനാവാത്തതിൽ അന്വേഷണ സംഘത്തിന് സമ്മർദം ഏറുകയാണ്. …

രാഹുൽ മാങ്കൂട്ടത്തിലിനെ ബാംഗ്ലൂരിലെത്തിച്ച കാർ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു Read More »

എ പത്മകുമാറിനെ ദ്വാരപാലക ശിൽപ്പ കേസിലും പ്രതി ചേർത്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എ.പത്മകുമാറിനെ ദ്വാരപാലക ശിൽപ്പകേസിലും പ്രതി ചേർത്തു. തട്ടിപ്പിൽ പത്മകുമാറിന് പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. നേരത്തെ കട്ടിളപാളി കേസിലും പത്മകുമാറിനെ പ്രതി ചേർത്തിരുന്നു. തിരുവനന്തപുരത്തെ രഹസ്യകേന്ദ്രത്തിൽ വെച്ച് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയായിരുന്നു എ.പത്മകുമാറിനെ എസ്ഐടി സംഘം നേരത്തെ അറസ്റ്റ് ചെയ്തത്. അതിനിടെ പത്മകുമാറിൻറെ മൊഴിയിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് എസ്ഐടി സംഘം. ഉണ്ണികൃഷ്ണൻ പോറ്റി സർക്കാരിന് നൽകിയ അപേക്ഷയിലാണോ കട്ടിള പാളി കൊണ്ടുപോകാനുള്ള തീരുമാനത്തിലേക്ക് …

എ പത്മകുമാറിനെ ദ്വാരപാലക ശിൽപ്പ കേസിലും പ്രതി ചേർത്തു Read More »