വാക്‌പോരിനിടെ അഞ്ച് ബില്ലുകളിൽ ഒപ്പിട്ട് ഗവർണർ ; ഇനി ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിലെത്തുക അടുത്ത മാസം
തിരുവനന്തപുരം: സര്‍ക്കാരുമായുള്ള വാക്‌പോര് തുടരുന്നതിനിടെ നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കിയ ബില്ലുകളിലാണ് ഒപ്പിട്ടത്. ആകെ 11 ബില്ലുകളാണ് സഭ പാസാക്കി ഗവര്‍ണര്‍ക്ക് അയച്ചത്. സര്‍വ്വകലാശാല, ലോകായുക്ത ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് കൂടാതെ ബാക്കി നാല് ബില്ലുകളിലും തീരുമാനം നീളുകയാണ്. ഇന്ന് ഉത്തരേന്ത്യയിലേക്കു പോകുന്ന ഗവർണർ ഇനി അടുത്ത മാസമാദ്യമേ തിരിച്ചെത്തൂ. . ഓരോന്നിലും കൂടുതൽ വ്യക്തതയ്ക്കായി ബന്ധപ്പെട്ട മന്ത്രിമാർ നേരിട്ടെത്തി വിശദീകരിക്കണമെന്നാവശ്യപ്പെട്ട് …