പാക്കിസ്ഥാന് തിരിച്ചടി നൽകാനുള്ള തയാറെടുപ്പുകൾക്കിടയിലും നക്സലുകൾക്കെതിരെ നീക്കം ചരിത്ര നടത്തി രാജ്യത്തെ രക്ഷാസേന
ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിൽ പാക്കിസ്ഥാന് തിരിച്ചടി നൽകാനുള്ള തയാറെടുപ്പുകൾക്കിടയിലും നക്സലുകൾക്കെതിരേ രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ നീക്കം നടത്തി രക്ഷാസേന. തെലങ്കാന- ഛത്തിസ്ഗഡ് അതിർത്തിയിലെ കരേഗുട്ട മലകളിൽ താവളമുറപ്പിച്ച 1000ലേറെ നക്സലുകളെ പൂർണമായും രക്ഷാ സേന വളഞ്ഞു. 800 ചതുരശ്ര കിലോമീറ്റർ വരുന്ന വനമേഖലയിൽ മുതിർന്ന കമാൻഡർമാരുൾപ്പെടെയാണു തമ്പടിച്ചിട്ടുള്ളത്. സിആർപിഎഫ്, ഛത്തിസ്ഗഡ്, തെലങ്കാന പൊലീസ് തുടങ്ങി വിവിധ സേനകളിൽ നിന്നായി 24000ഓളം ജവാന്മാർ ഒരാഴ്ചയിലേറെയായി ഈ പ്രദേശം പൂർണമായി വളഞ്ഞിരിക്കുകയാണ്. ഇവർ ഓരോ ദിവസവും ക്രമത്തിൽ മുന്നേറുന്നുമുണ്ട്. …