‘കടക്ക് പുറത്തെന്ന് പറഞ്ഞത് ഞാനല്ല’, ചെപ്പടിക്ക് മറുപടി പിപ്പിടി; മുഖ്യമന്ത്രിക്ക് ഗവര്‍ണറുടെ മറുപടി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാധ്യമങ്ങളോട് തനിക്ക് എന്നും ബഹുമാനമാണ്. എല്ലാകാലത്തും മികച്ച ബന്ധമാണ് മാധ്യമങ്ങളുമായി നിലനിര്‍ത്തിയത്. ഇന്നു രാവിലെയുണ്ടായ ഗവർണറുടെ വാർത്ത സമ്മേളനത്തിൽ മാധ്യമങ്ങളെന്ന വ്യാജേന പാർട്ടി കേഡറുകളെത്തുന്നുവെന്ന വിമർശനം വിവാദമായതോടെയാണി പ്രത്യേക വാർത്താ സമ്മേളനം. മാധ്യമ സിന്‍ഡിക്കേറ്റ് എന്ന് വിളിച്ചതും മാധ്യങ്ങളോട് കടക്ക് പുറത്തെന്ന് പറഞ്ഞത് താനല്ല. ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ അനിവാര്യമാണെന്നും ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സർവകലാശാല വിസിമാരുടെ ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവർണർ …