Timely news thodupuzha

logo

latest news

പുന്നമടക്കായലിന്‍റെ ജലരാജാവായി ‘കാട്ടിൽ തെക്കേതിൽ ചുണ്ടൻ’

ആലപ്പുഴ : 68-ാമത്‌ നെഹ്‌റുട്രോഫി ജലമേള കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയെറി‍ഞ്ഞ കാട്ടിൽ തെക്കേതിൽ ചുണ്ടൻ സ്വന്തമാക്കി. 20 ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ 77 കളിവള്ളങ്ങൾ ജലമേളയിൽ മത്സരിച്ചു.  4.31 മിനിട്ട് സമയം കൊണ്ടാണ് കാട്ടിൽ തെക്കേതിൽ കിരീടം സ്വന്തമാക്കിയത്. പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ ഹാട്രിക് കീരിടമാണിത്. കഴിഞ്ഞ തവണത്തെ ചാമ്പ്യൻസ് ബോട്ട് ലീ​ഗ് വിജയികളാണ് പിബിസി ( പള്ളാത്തുരുത്തി ബോട്ട് ക്ലബ് ). രണ്ടാം സ്ഥാനം നടുഭാഗം ചുണ്ടനും മൂന്നാം സ്ഥാനം വീയപുരം ചുണ്ടനും നേടി. പള്ളാത്തുരുത്തി …

പുന്നമടക്കായലിന്‍റെ ജലരാജാവായി ‘കാട്ടിൽ തെക്കേതിൽ ചുണ്ടൻ’ Read More »

രാ​ഹു​ൽ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ച്ചേ​ക്കും

ന്യൂ​ഡ​ല്‍ഹി: കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി എം​പി സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കും. അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് നെ​ഹ്റു കു​ടും​ബ​ത്തി​ൽ നി​ന്നു ആ​രും മ​ത്സ​രി​ച്ചേ​ക്കി​ല്ലെ​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും രാ​ഹു​ൽ മ​ത്സ​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പാ​ർ​ട്ടി​യോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. നി​ല​വി​ൽ വി​ദേ​ശ​ത്തു​ള്ള രാ​ഹു​ൽ മ​ട​ങ്ങി​യെ​ത്തു​ന്ന​തോ​ടെ വീ​ണ്ടും അ​ദ്ദേ​ഹ​ത്തോ​ട് അ​ധ്യ​ക്ഷ സ്ഥാ​നം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നേ​താ​ക്ക​ൾ ഉ​യ​ർ​ത്തി​യേ​ക്കും. 2019ൽ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​ടി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്താ​യി​രു​ന്നു അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു നി​ന്ന് രാ​ഹു​ൽ രാ​ജി​വ​ച്ച​ത്. പി​ന്നീ​ട് പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി പാ​ർ​ട്ടി​യു​ടെ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് …

രാ​ഹു​ൽ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ച്ചേ​ക്കും Read More »

പുന്നമടക്കായലിൽ ഇന്ന് ആവേശപ്പോര് ; ആലപ്പുഴ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

ആലപ്പുഴ : 68-ാമത് നെഹ്റുട്രോഫി വള്ളംകളി ഇന്ന് പുന്നമടക്കായലിൽ നടക്കും. 20 ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ 77 കളിവള്ളങ്ങൾ ജലമേളയിൽ മാറ്റുരയ്ക്കും. രാവിലെ 11ന്  ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരം ആരംഭിക്കും.ഉച്ചയ്ക്ക് ശേഷമാണ് ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും ഫൈനലും.നെഹ്റുട്രോഫി വള്ളംകളിയോടനുബന്ധിച്ച് ഇന്ന് രാവിലെ 9 മണി മുതല്‍ ആലപ്പുഴ നഗരത്തില്‍ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 6 മണിമുതല്‍ ആലപ്പുഴ നഗരത്തില്‍ ജനറല്‍ ആശുപത്രി ജംഗ്ഷന് വടക്കുവശം മുതല്‍ കൈചൂണ്ടി ജംഗ്ഷന്‍, കൊമ്മാടി ജംഗ്ഷന്‍ വരെയുള്ള റോഡരികുകളില്‍ പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല. …

പുന്നമടക്കായലിൽ ഇന്ന് ആവേശപ്പോര് ; ആലപ്പുഴ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം Read More »

മാഗ്സസെ പുരസ്‌കാരം നിരസിച്ച് കെ കെ ശൈലജ ; തീരുമാനം പാർട്ടി നിർദേശത്തെ തുടർന്ന്

തിരുവനന്തപുരം: മാഗ്സസെ പുരസ്‌കാരം നിരാകരിച്ച് മുന്‍ ആരോഗ്യ മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ. സിപിഐഎം കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് അവാര്‍ഡ് നിരാകരിക്കാനുള്ള തീരുമാനം. പുരസ്‌കാരം സ്വീകരിക്കേണ്ടെന്ന് കെ കെ ശൈലജയോട് പാര്‍ട്ടി നിര്‍ദേശിച്ചു. നിപ, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് കെ കെ ശൈലജയെ പുരസ്‌കാരത്തിന് പരിഗണിച്ചത്. നിപ, കൊവിഡ് പ്രതിരോധം കൂട്ടായ ഇടപെടലിന്‍റെ ഭാഗമാണെന്ന് ശൈലജ എംഎല്‍എ അവാര്‍ഡ് നല്‍കുന്ന ഫൗണ്ടേഷന് മറുപടി നല്‍കിയത്.

റബർ വിലയിടിവ്: സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് പി.സി തോമസ്

കോട്ടയം: റബർ വില അതിരൂക്ഷമായി താഴോട്ട് പോയിരിക്കുകയാണെന്നും കർഷകർ ഏറെ അവതാളത്തിലാണെന്നും കേന്ദ്ര കേരള സർക്കാരുകൾ അടിയന്തരമായി ഇടപെട്ട് അവരെ സഹായിക്കണമെന്നും കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി.സി തോമസ്.  2 മാസം മുമ്പ് റബർ ഷീറ്റിന് കിലോയ്ക്ക് 175 ഉണ്ടായിരുന്നു. പാലിന് 170 രൂപയും. ഇപ്പോൾ അവ രണ്ടും 150 നും 118 നും താഴേക്ക് പോയിരിക്കുകയാണ്. കുറഞ്ഞ വില നിശ്ചയിച്ചിരുന്നത് 170 ആയിരുന്നു . എന്നാൽ വില ഇത്രയും പോയിട്ടും …

റബർ വിലയിടിവ്: സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് പി.സി തോമസ് Read More »

മുസ്ലീം ലീഗ് നേതാക്കൾ കോടിയേരിയെ സന്ദർശിച്ചു

ചെന്നൈ: മുസ്ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ചികിത്സയില്‍ കഴിയുന്ന സിപിഎം നേതാവ് കൊടിയേരി ബാലകൃഷ്ണനെ അപ്പോളോ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ശനിയാഴ്ച രാവിലെ ആശുപത്രിയിലെത്തിയ മുസ്ലിം ലീഗ് നേതാക്കള്‍ കോടിയേരിയുമായും കുടുംബാംഗങ്ങളുമായി സംസാരിച്ചു. അര മണിക്കൂറോളം ആശുപത്രിയില്‍ ചെലവഴിച്ചാണ് ഇരുവരും മടങ്ങിയത്. സിപിഎം സംസ്ഥാന സെക്രട്ടറി പദമൊഴിഞ്ഞ കോടിയേരി ബാലകൃഷ്ണനെ ചികിത്സക്കായി  ഓഗസ്റ്റ് 29നാണ് ചെന്നൈയിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം നിയുക്ത മന്ത്രി എം.ബി. രാജേഷും കോടിയേരിയെ സന്ദര്‍ശിച്ചിരുന്നു. …

മുസ്ലീം ലീഗ് നേതാക്കൾ കോടിയേരിയെ സന്ദർശിച്ചു Read More »

സിൽവർലൈനിനായി പിണറായിയുടെ അതിബുദ്ധി ; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പിന്തുണ തേടുന്നു

തിരുവനന്തപുരം: ചെന്നൈ-കോയമ്പത്തൂര്‍ അതിവേഗ റെയില്‍പാത വേണമെന്ന് ആവശ്യമുന്നയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. ദക്ഷിണമേഖല കൗണ്‍സില്‍ യോഗത്തിലാണ് സ്റ്റാലിന്‍ ആവശ്യം ഉന്നയിച്ചത്. അയല്‍സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതാവണം പദ്ധതിയെന്നും സ്റ്റാലിന്‍ പറഞ്ഞു.സില്‍വര്‍ലൈന്‍ പാത മംഗളൂരു വരെ നീട്ടുന്നതിന് കര്‍ണാടകയുടെ പിന്തുണ തേടാനൊരുങ്ങുകയാണ് കേരളം. വിഷയത്തില്‍ മുഖ്യമന്ത്രി തല ചര്‍ച്ചയ്ക്ക് ധാരണയായി ബി.ജെ.പി. ഭരിക്കുന്ന കര്‍ണാടകത്തിലേക്ക് പദ്ധതി നീട്ടിയാല്‍ കേന്ദ്രത്തിന്റെ അംഗീകാരം നേടാമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍. ദക്ഷിണമേഖല കൗണ്‍സില്‍ യോഗം കോവളത്ത് തുടരുകയാണ്. തീരശോഷണത്തിന് പരിഹാരം കാണണമെന്ന് സ്വാഗത പ്രസംഗത്തില്‍ മുഖ്യമന്ത്രി …

സിൽവർലൈനിനായി പിണറായിയുടെ അതിബുദ്ധി ; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പിന്തുണ തേടുന്നു Read More »

ഭാരതത്തിൽ ഭാവി ബിജെപിക്ക് മാത്രം ; കേരളത്തിലും താമര വിരിയുമെന്ന് അമിത് ഷാ

തിരുവനന്തപുരം: കേരള ജനതയ്ക്ക് ഓണാശംസകള്‍ നേരുകയാണെന്നും കേരളത്തിലും താമര വിരിയുന്ന ദിവസം വിദൂരമല്ലെന്നും അമിത് ഷാ. പത്മനാഭസ്വാമിയുടെ മണ്ണില്‍ നടക്കുന്ന പട്ടികജാതി സംഗമത്തില്‍ പങ്കെടുക്കാനായതില്‍ അതിയായ സന്തോഷമുണ്ട്. ഇന്നലെ പ്രധാനമന്ത്രി കേരളത്തില്‍ വന്ന് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിച്ചു. അയ്യങ്കാളിയുടെ ഭൂമിയില്‍ എത്തുമ്പോള്‍ കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെ അഭിനന്ദിക്കുകയാണ്. കോണ്‍ഗ്രസും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ലോകത്ത് നിന്ന് കമ്മ്യൂണിസം അപ്രത്യക്ഷമാവുകയാണ്. ഭാരതത്തില്‍ ഭാവി ഉള്ളത് ബിജെപിക്ക് മാത്രമാണ്.  എട്ട് വര്‍ഷമായി മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ദരിദ്രര്‍ക്ക് വേണ്ടിയാണ്. ബി.ജെ.പി …

ഭാരതത്തിൽ ഭാവി ബിജെപിക്ക് മാത്രം ; കേരളത്തിലും താമര വിരിയുമെന്ന് അമിത് ഷാ Read More »

സഹകരണ ഓണചന്തകൾ വിപണിയില്‍ ആശ്വാസമായി; മന്ത്രി വി എന്‍ വാസവന്‍

തിരുവനന്തപുരം: കേരളത്തിലെ ഓണം വിപണിയില്‍ വിലക്കയറ്റത്തത്തിന് തടയിടാന്‍ സഹകരണ ഓണ ചന്തകള്‍ക്ക് കഴിഞ്ഞതായി സഹകരണ- രജിസ്‌ട്രേഷന്‍-സാംസ്‌കാരിക മന്ത്രി വി എന്‍ വാസവന്‍. സംസ്ഥാനത്ത് നഗരങ്ങളിലും ഗ്രാമങ്ങളിലുമായി 1680 സഹകരണ ഓണചന്തകളാണ് ഇത്തവണ സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ് മുഖനേ സഹകരണ സംഘങ്ങൾ നടത്തി വരുന്നത്. ഇക്കഴിഞ്ഞ 29 ന് പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ വിപണികള്‍ സജീവമായി നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു. ഓണച്ചന്തയില്‍ 13 ഇനം നിത്യോപയോഗസാധനങ്ങള്‍ 50% വിലക്കുറവില്‍ ലഭ്യമാക്കിയിട്ടുണ്ട്. പൊതുവിപണിയില്‍ നിന്നും 30% വരെ വിലക്കുറവില്‍ …

സഹകരണ ഓണചന്തകൾ വിപണിയില്‍ ആശ്വാസമായി; മന്ത്രി വി എന്‍ വാസവന്‍ Read More »

എംബി രാജേഷിന്‍റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച; നാളെ രാജിവയ്ക്കും

തിരുവനന്തപുരം: കേരള നിയമസഭയുടെ 23 ആം സ്പീക്കർ സ്ഥാനത്തു നിന്ന് എം.ബി രാജേഷ് നാളെ രാജിവയ്ക്കും. രാജിവെച്ച ഒഴിവിലേക്ക് വരുന്ന സ്പീക്കര്‍ എം ബി രാജേഷ് ചൊവ്വാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കുന്ന എം ബി രാജേഷിന് എം വി ഗോവിന്ദന്‍ കൈകാര്യം ചെയ്ത വകുപ്പുകള്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ഇക്കാര്യം തീരുമാനിച്ചത്.  എം.വി.​ഗോവിന്ദന് പകരക്കാരനായാണ് എം.ബി.രാജേഷ് മന്ത്രിസഭയിലേക്ക് എത്തുന്നത്. ഇതോടെ എം.വി.​ഗോവിന്ദൻ മന്ത്രിസ്ഥാനം …

എംബി രാജേഷിന്‍റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച; നാളെ രാജിവയ്ക്കും Read More »

കരിമണ്ണൂർ സ്കൂളിൽ ‘ഒരുമിച്ചോണം’

കരിമണ്ണൂർ: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികളോടെ ‘ഒരുമിച്ചോണം’ ആഘോഷിച്ചു. സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ പൂക്കളമിട്ടുകൊണ്ട് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. വടംവലി, മലയാളി മങ്ക, മാവേലി മന്നൻ, ഓണപ്പാട്ട് തുടങ്ങി വിവിധ മത്സരങ്ങളോടെ നടത്തിയ ഓണാഘോഷം ആയിരത്തി എഴുന്നൂറിൽ പരം വിദ്യാർഥികൾക്കുമായി പിറ്റിഎയുടെ നേതൃത്വത്തിൽ ഒരുക്കിയ ഓണസദ്യയും പായസവും വിളമ്പിയാണ് കെങ്കേമമാക്കിയത്. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് പിറ്റിഎ പ്രസിഡന്റ്‌ ലിയോ കുന്നപ്പിള്ളിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ സജി മാത്യു …

കരിമണ്ണൂർ സ്കൂളിൽ ‘ഒരുമിച്ചോണം’ Read More »

ഗോകുലം ബാലഭവനിൽ ഓണാഘോഷം നടത്തി

തൊടുപുഴ:ദീനദയാസേവാട്രസ്റ്റിന്റെ നിയതന്ത്രണത്തിലുള്ള ഗോകുലം ബാലഭവന്റെയും പാലിയേറ്റിവ് ഹോം കെയർ സർവീസിന്റെയും സുദർശനം സ്പെഷ്യൽസ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. കോലാനി ഗോകുലം ബാലഭവനിൽ നടന്നചടങ് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോക്ടർ അജി.പി.എൻ  ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ കവിതവേണു അധ്യക്ഷയായി. പ്രശസ്ത സിനിമ താരം നിത പിള്ള മുഖ്യാതിഥിയായിരുന്നു  പാലിയേറ്റീവ്പരിചരണം ലഭിക്കുന്നവരുടെ സംഗമമായിയുരുന്നു ചടങ്ങിന്റെ മുഖ്യസവിശേഷത. ഇവർക്കെല്ലാം ഓണകിറ്റുകളും ഓണക്കോടിയും ചടങ്ങിൽ സമ്മാനിച്ചു.     ട്രസ്റ് ചെയർമാൻ പ്രൊഫ. പി.ജി.ഹരിദാസ് ഓണസന്ദേശം നൽകി.  ചടങ്ങിൽ കെ.പി ജഗദീഷ് ചന്ദ്ര, …

ഗോകുലം ബാലഭവനിൽ ഓണാഘോഷം നടത്തി Read More »

തൊമ്മൻകുത്തിൽ പുതിയ പാലം നിർമിക്കും – പി ജെ ജോസഫ് എംഎൽഎ

തൊടുപുഴ :നെയ്യശ്ശേരി – തോക്കുമ്പൻസാഡിൽ റോഡ് നിർമാണം ഉടൻ; നിർമാണച്ചെലവ് 138.77 കോടി രൂപ തൊടുപുഴ: വണ്ണപ്പുറം, കരിമണ്ണൂർ ഗ്രാമ പഞ്ചായത്തുകളുടെ സമഗ്ര വികസനത്തിന് ഉതകുന്ന നെയ്യശ്ശേരി – തോക്കുമ്പൻസാഡിൽ റോഡിന്റെ നിർമാണം ഉടൻ തുടങ്ങുമെന്ന് പി ജെ ജോസഫ് എംഎൽഎ അറിയിച്ചു. മൂവാറ്റുപുഴ ആസ്ഥാനമായുള്ള അക്ഷയ കമ്പനിക്കാണ് നിർമാണച്ചുമതല. കെ എസ് റ്റി പി അധികൃതരുമായി ഇന്നലെ ഇവർ കരാറിൽ ഒപ്പിട്ടു. രണ്ടു വർഷമാണ് നിർമാണ കാലാവധി. തൊമ്മൻകുത്തിൽ നിലവിലുള്ള ചപ്പാത്ത് പൊളിച്ച് പുതിയ പാലം …

തൊമ്മൻകുത്തിൽ പുതിയ പാലം നിർമിക്കും – പി ജെ ജോസഫ് എംഎൽഎ Read More »

ഓണം സ്പെഷ്യൽ ഡ്രൈവ് ; വാഹന പരിശോധനക്കിടയില്‍ 20 ലിറ്റർ വിദേശമദ്യവുമായി കുഞ്ചിത്തണ്ണി സ്വദേശി അറസ്റ്റില്‍

അടിമാലി :  ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് അടിമാലി എക്‌സൈസ് റേഞ്ച്  സംഘം നടത്തിയ വാഹന പരിശോധനക്കിടയില്‍ ഇരുപത് ലിറ്റര്‍  വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍. കുഞ്ചിത്തണ്ണി സ്വദേശി പാറക്കല്‍ തോമസിന്റെ മകൻ ബിനു തോമസിനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.  ഓണം സീസണിൽ മദ്യം ശേഖരിച്ചുവച്ച് വിൽപ്പന നടത്തുന്നതിനായി 20 ലിറ്റർ വിദേശ മദ്യം ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടു വരുന്നതിനിടയിലാണ് പ്രതി പിടിയിലായത് . പ്രതി സഞ്ചരിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. എക്സൈസ് ഇന്റലിജൻസ് ബ്യൂറോയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കുഞ്ചിത്തണ്ണി …

ഓണം സ്പെഷ്യൽ ഡ്രൈവ് ; വാഹന പരിശോധനക്കിടയില്‍ 20 ലിറ്റർ വിദേശമദ്യവുമായി കുഞ്ചിത്തണ്ണി സ്വദേശി അറസ്റ്റില്‍ Read More »

ഖത്തറിലേക്ക് വരുന്ന യാത്രക്കാർക്ക് സെപ്റ്റംബർ 4 മുതൽ ക്വറന്‍റീന്‍ ആവശ്യമില്ലെന്ന് അധികൃതർ

ദോഹ :വിദേശത്ത് നിന്ന് ഖത്തറിലേക്ക് വരുന്ന യാത്രക്കാർക്ക് ഇനിമുതൽ ഹോട്ടൽ ക്വാറന്റൈൻ ആവശ്യമില്ല. എന്നാൽ, കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് ആകുന്നവർ രാജ്യത്ത് പിന്തുടരുന്ന നടപടിക്രമങ്ങൾക്ക് അനുസൃതമായി ഐസൊലേഷനും ക്വാറന്റൈനും വിധേയരാകാൻ ബാധ്യസ്ഥരാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 4 ഞായറാഴ്ച വൈകിട്ട് ആറ് മണി മുതൽ പുതിയ നയം നിലവിൽ വരും.  പുതിയ അപ്‌ഡേറ്റ് അനുസരിച്ച്, വ്യക്തിയുടെ വാക്‌സിനേഷൻ നില പരിഗണിക്കാതെ തന്നെ, ഖത്തറിലേക്ക് വരുന്ന യാത്രക്കാർക്ക് ഇപ്പോഴും രാജ്യത്ത് എത്തിച്ചേരുന്നതിന് മുമ്പും ശേഷവും കോവിഡ് പരിശോധനാ …

ഖത്തറിലേക്ക് വരുന്ന യാത്രക്കാർക്ക് സെപ്റ്റംബർ 4 മുതൽ ക്വറന്‍റീന്‍ ആവശ്യമില്ലെന്ന് അധികൃതർ Read More »

കൊച്ചി: രണ്ട്  ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. മുണ്ടും ജുബയും ധരിച്ച് തനി മലയാളി സ്റ്റൈലിലാണ് പ്രധാനമന്ത്രി നെടുമ്പാശേരിയിലെത്തിയത്. വിമാനത്തിൽ നിന്നിറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി ‌പിണറായി വിജയനും വിമാനത്താവളത്തിൽ എത്തിയിരുന്നു.   പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി മലയാളത്തിലാണ് പ്രസംഗം തുടങ്ങിയത്. എല്ലാവര്‍ക്കും അദ്ദേഹം ഓണാശംസകള്‍ നേര്‍ന്നു. ‘ഓണത്തിന്‍റെ അവസരത്തില്‍ എത്തിച്ചേരാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം. എല്ലാവര്‍ക്കും ഓണാശംസകള്‍. കേരളം മനോഹര നാടാണ്. സാംസ്‌കാരിക ഭംഗിയും പ്രകൃതി ഭംഗിയും കൊണ്ട് അനുഗ്രഹീതമായ …

Read More »

മലയാളികൾക്ക് ഓണസമ്മാനവുമായി പ്രധാനമന്ത്രി ; കൊച്ചി മെട്രൊ ഇനി വടക്കേകോട്ട വരെ

കൊച്ചി: കൊച്ചി മെട്രൊയുടെ പേട്ട-എസ്എന്‍ ജങ്ഷന്‍ പാത പ്രധാനനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു.കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ നീളുന്ന മെട്രൊ രണ്ടാം ഘട്ടത്തിന്‍റെ നിര്‍മ്മാണ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാഗതം നേര്‍ന്നു. റെയില്‍വേയുടെ കുറുപ്പന്തറ-കോട്ടയം-ചിങ്ങവനം ഇരട്ടപ്പാത ഉദ്ഘാടനം, കൊല്ലം-പുനലൂര്‍ സിംഗിള്‍ ലൈന്‍ വൈദ്യുതീകരണ ഉദ്ഘാടനം, സ്പെഷല്‍ ട്രെയിന്‍ ഫ്ലാഗ് ഓഫ്, എറണാകുളം സൗത്ത്, നോര്‍ത്ത്, കൊല്ലം സ്റ്റേഷനുകളുടെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം എന്നിവയും പ്രധാനമന്ത്രി നിര്‍വഹിച്ചു. കേരളത്തിലെ ഗതാഗത വികസന പദ്ധതികളില്‍ കേന്ദ്ര സഹായം വേണമെന്ന് …

മലയാളികൾക്ക് ഓണസമ്മാനവുമായി പ്രധാനമന്ത്രി ; കൊച്ചി മെട്രൊ ഇനി വടക്കേകോട്ട വരെ Read More »

ഗോഡ് ഓഫ് സ്മോൾ തിങ്സ്’ൽ നിന്നും മേരി റോയ് യാത്രയായി

കോട്ടയം: പ്രശസ്ത സാമൂഹിക പ്രവർത്തകയും വിദ്യാഭ്യാസ വിദഗ്ധയും വനിതാ ക്ഷേമ പ്രവർത്തകയും കോട്ടയത്തെ പള്ളിക്കൂടം സ്കൂളിന്റെ സ്ഥാപകയുമായ മേരി റോയ് (86) അന്തരിച്ചു. ക്രിസ്‌ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന സുപ്രീംകോടതി വിധി നേടിയെടുത്തതും മേരി റോയിയാണ്. പരേതനായ രാജീബ് റോയ് ആണ് ഭർത്താവ്. പ്രശസ്ത എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയും ലളിത് റോയിയുമാണ് മക്കൾ. ബുക്കർ സമ്മാനം നേടിയ ആദ്യ നോവൽ ‘ഗോഡ് ഓഫ് സ്മോൾ തിങ്സ്’ അരുന്ധതി റോയ് സമർപ്പിച്ചിരിക്കുന്നത് മേരി …

ഗോഡ് ഓഫ് സ്മോൾ തിങ്സ്’ൽ നിന്നും മേരി റോയ് യാത്രയായി Read More »

മഹാരാഷ്ട്രയിൽ പെരുകുന്ന കൊലപാതകങ്ങൾക്ക് കാരണം അവിഹിത ബന്ധങ്ങളും പ്രണയ തകർച്ചകളുമെന്ന് റിപ്പോർട്ട്; ഡാറ്റ പുറത്ത് വിട്ട് എൻസിആർബി

മുംബൈ: മഹാരാഷ്ട്രയിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കൊലപാതകക്കേസുകളുടെ പിന്നിലെ കാരണങ്ങൾ പുറത്ത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ എൻസിആർബിയാണ് ഇപ്പോൾ ഈ ഡാറ്റ പുറത്തു വിട്ടത്. കണക്കുകൾ അനുസരിച്ച് മിക്ക കൊലപാതകങ്ങളും നടക്കുന്നത് അവിഹിത ബന്ധങ്ങൾ, വ്യക്തിവൈരാഗ്യങ്ങൾ, പ്രണയബന്ധങ്ങൾ, എന്നിവ മൂലമാണ് എന്നാണ് സൂചിപ്പിക്കുന്നത്.  നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം കൊലപാതക കേസുകളിൽ മഹാരാഷ്ട്ര മൂന്നാം സ്ഥാനത്തായിരുന്നു. യുപിയും ബീഹാറുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. എൻസിആർബിയുടെ കണക്കനുസരിച്ച്, 232 കൊലപാതകങ്ങൾ അവിഹിത …

മഹാരാഷ്ട്രയിൽ പെരുകുന്ന കൊലപാതകങ്ങൾക്ക് കാരണം അവിഹിത ബന്ധങ്ങളും പ്രണയ തകർച്ചകളുമെന്ന് റിപ്പോർട്ട്; ഡാറ്റ പുറത്ത് വിട്ട് എൻസിആർബി Read More »

സുരക്ഷാ ജീവനക്കാരെ ആ്രകമിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്; ഡിവൈഎഫ്ഐ നേതാവ് അരുൺ ഒന്നാം പ്രതി

കോഴിക്കോട്: മെഡിക്കല്‍ കോളെജിലെ സുരക്ഷാ ജീവനക്കാരെ  ആക്രമിച്ച സംഭവത്തിൽ ഒടുവിൽ കേസെടുത്ത് പൊലീസ്. ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്‍റ് സെക്രട്ടറി കെ.അരുണാണ് ആണ് കേസിലെ ഒന്നാം പ്രതി. കണ്ടാൽ അറിയാവുന്ന 16 പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ആശുപത്രി സംരക്ഷണ നിയമം, അന്യായമായി സംഘം ചേരൽ, ഔദ്യോഗിക കൃത്യ നിവഹണം തടസപ്പെടുത്തൽ, മർദനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ആശുപത്രി സംരക്ഷണ നിയമം അനുസരിച്ചുള്ള കേസ് ജാമ്യമില്ലാത്തതാണ്. കോഴിക്കോട് മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരെ  ആക്രമിച്ചത് ഡി വൈ എഫ് ഐ ജില്ലാ …

സുരക്ഷാ ജീവനക്കാരെ ആ്രകമിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്; ഡിവൈഎഫ്ഐ നേതാവ് അരുൺ ഒന്നാം പ്രതി Read More »

കൊല്ലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു

കൊല്ലം: കൊല്ലം തിരുമംഗലം ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍  ദമ്പതികള്‍ മരിച്ചു. കൊല്ലം തിരുമംഗലം ദേശീയപാതയിലാണ് അപകടമുണ്ടായത്. കലയനാട് ചൈതന്യ സ്കൂൾ പ്രിൻസിപ്പലും പുനലൂർ മുൻ നഗരസഭ കൗൺസിലറുമായ സിനി ലാലു (48) ഭർത്താവ്  ലാലു (56) എന്നിവരാണ് അപകടത്തിൽ മരിച്ചത്.  രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. സ്കൂളിലേക്ക് ഇരുചക്ര വാഹനത്തിൽ വന്നിരുന്ന ദമ്പതികൾ ലോറിക്കടിയിൽ പെട്ടാണ് അപകടം സംഭവിച്ചത്. രണ്ടുപേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് …

കൊല്ലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു Read More »

2024-ലെ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് നിന്ന് മത്സരിക്കണം’; ശരദ് പവാർ

മുംബൈ : പ്രായമായതിനാൽ ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കാൻ താൽപ്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞതിന് രണ്ട് ദിവസങ്ങൾക്ക് ശേഷം, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) തലവൻ ശരദ് പവാർ ബുധനാഴ്ച 2024 ലെ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് നിന്നു ബിജെപിക്കെതിരെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. ബിജെപി ഇതര കക്ഷികളെ ഒരുമിച്ച് കൊണ്ടുവരാനും ബി.ജെ.പിക്കെതിരെ പൊതുജനാഭിപ്രായം കൊണ്ടുവരാനും ദേശീയ തലത്തിൽ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന്  പവാർ നേരത്തെയും പറഞ്ഞിരുന്നു. ഈ പ്രായത്തിൽ ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും 82 കാരനായ പവാർ വീണ്ടും പറഞ്ഞു. …

2024-ലെ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് നിന്ന് മത്സരിക്കണം’; ശരദ് പവാർ Read More »

എപ്പോൾ വേണമെങ്കിലും ഗുഡ് ബൈ പറഞ്ഞ് പോകാവുന്ന ലീവ്-ഇൻ-ടുഗതർ ബന്ധങ്ങൾ കൂടുന്നു; ജീവിതം ആസ്വദിക്കുന്നതിന് തടസ്സമായാണ് വിവാഹത്തെ കാണുന്നത്’: ഹൈക്കോടതി

കൊച്ചി: വിവാഹ മോചനങ്ങൾക്കെതിരെ കേരള ഹൈക്കോടതി. ഉപയോഗിക്കുക വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്‌കാരം നമ്മുടെ വിവാഹ ജീവിതങ്ങളേയും സ്വാധീനിച്ചിട്ടുണ്ടെന്നാണ് ഹൈക്കോടതി പറഞ്ഞത്. ജീവിതം ആസ്വദിക്കുന്നതിന് തടസമായാണ് പുതിയ തലമുറ വിവാഹത്തെ കാണുന്നതെന്നും കോടതി നിരീക്ഷിച്ചു.  എപ്പോള്‍ വേണമെങ്കിലും ഗുഡ് ബൈ പറഞ്ഞു പിരിഞ്ഞു പോകാവുന്ന ലീവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ കേരളത്തില്‍ വര്‍ദ്ധിച്ചുവെന്നും ഹൈക്കോടതി പറഞ്ഞു. ജീവിതം ആസ്വദിക്കുന്നതിന് വിവാഹം തടസ്സമാണ് എന്നാണ് പുതുതലമുറ ചിന്തിക്കുന്നത് എന്നും കോടതി നിരീക്ഷിച്ചു. ഭാര്യ എന്നാല്‍ എന്നെന്നേക്കും ആശങ്ക ക്ഷണിച്ചുവരുന്നവള്‍ എന്നതാണ് ഇന്നത്തെ …

എപ്പോൾ വേണമെങ്കിലും ഗുഡ് ബൈ പറഞ്ഞ് പോകാവുന്ന ലീവ്-ഇൻ-ടുഗതർ ബന്ധങ്ങൾ കൂടുന്നു; ജീവിതം ആസ്വദിക്കുന്നതിന് തടസ്സമായാണ് വിവാഹത്തെ കാണുന്നത്’: ഹൈക്കോടതി Read More »

പാലിയേക്കരയിൽ പുതുക്കിയ ടോൾ നിലവിൽ വന്നു; 15 ശതമാനം വരെ വർധന

തൃശൂർ : പാലിയേക്കരയിൽ കൂടിയ പുതിയ ടോൾ നിരക്ക് നിലവിൽ വന്നു. 15 ശതമാനമാണ് വർധന. ഒരു വശത്തേക്കുള്ള യാത്രയ്ക്കു വിവിധ വിഭാഗങ്ങളിലെ വാഹനങ്ങൾക്കു 10 മുതൽ 65 രൂപ വരെ വർധിക്കും. കാറുകൾക്ക് ഒരു ഭാഗത്തേക്ക് 80 രൂപയായിരുന്നത് ഇനി 90 ആകും. ഒന്നിൽ കൂടുതൽ യാത്രകൾക്ക് 120 രൂപയായിരുന്നത് 135 ആകും.  ദേശീയ മൊത്തവില നിലവാര സൂചികയുടെ അടിസ്ഥാനത്തിൽ പാലിയേക്കര ടോൾ പ്ലാസയിൽ എല്ലാ വർഷവും സെപ്റ്റംബർ ഒന്നിനാണു ടോൾ നിരക്ക് പരിഷ്കരിക്കുന്നത്. ചെറുകിട വാണിജ്യ വാഹനങ്ങളുടെ …

പാലിയേക്കരയിൽ പുതുക്കിയ ടോൾ നിലവിൽ വന്നു; 15 ശതമാനം വരെ വർധന Read More »

പ്രിയ വർഗീസിന് തിരിച്ചടി, ഗവേഷണകാലം അധ്യാപന പരിചയമായി പരിഗണിക്കില്ലെന്ന് യുജിസി

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയിലെ പ്രിയ വര്‍ഗീസിന്‍റെ നിയമനത്തില്‍ പ്രിയ വർഗീസിന് തിരിച്ചടി. ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് യുജിസി കോടതിയെ അറിയിച്ചു. പ്രിയ വർഗീസിന്‍റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതിയിൽ യുജിസി നിലപാട് അറിയിച്ചത്.  പ്രിയ വര്‍ഗീസിന്‍റെ നിയമനത്തിനുള്ള സ്റ്റേ ഹൈക്കോടതി ഒരു മാസം കൂടി നീട്ടിയിട്ടുണ്ട്. പ്രിയ വര്‍ഗീസിന്‍റെ നിയമനത്തില്‍ ഹൈക്കോടതി യുജിസിയുടെ നിലപാട് തേടിയിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ന് യുജിസിക്ക് വേണ്ടി ഹാജരായ സ്റ്റാന്‍ഡിങ് കോണ്‍സലാണ് ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. നേരത്തെ കേസിൽ യുജിസിയെ …

പ്രിയ വർഗീസിന് തിരിച്ചടി, ഗവേഷണകാലം അധ്യാപന പരിചയമായി പരിഗണിക്കില്ലെന്ന് യുജിസി Read More »

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; നെടുമ്പാശ്ശേരിയിലും കാലടിയിലും ഗതാഗത നിയന്ത്രണം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനോടുബന്ധിച്ച് വിവിധ സ്ഥലങ്ങളിൽ നാളെ ഗതാഗത നിയന്ത്രണം. നെടുമ്പാശ്ശേരി അത്താണി മുതൽ കാലടി മറ്റൂർ എം.സി റോഡ് വരെയുളള റോഡിലാണ് ഗതാഗതം സെപ്റ്റംബര്‍ 1, 2 തീയതികളിലാണ് നിയന്ത്രണം. കണ്ടെയ്നർ,  ചരക്ക് വാഹനങ്ങളും ഈ സമയത്ത് അനുവദിക്കില്ല.  ഒന്നാം തീയതി വൈകുന്നേരം 3.30 മുതല്‍ 8.00 മണി വരെ അത്താണി എയര്‍പോര്‍ട്ട് ജങ്ഷന്‍ മുതല്‍ കാലടി മറ്റുര്‍ ജങ്ഷന്‍ വരെ വിമാനത്താവളത്തിന് മുന്നിലൂടെയുള്ള റോഡില്‍ ഒരു വാഹനവും പോകാന്‍ പാടുള്ളതല്ല. രണ്ടാം തീയതി …

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; നെടുമ്പാശ്ശേരിയിലും കാലടിയിലും ഗതാഗത നിയന്ത്രണം Read More »

ജോജു ജോര്‍ജിനെതിരായുള്ള ആക്രമണം; കോണ്‍ഗ്രസ് നേതാക്കൾക്കെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് കോടതി

കൊച്ചി: നടൻ ജോജു ജോർജിന്റെ പരാതിയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി.പൊതുഗതാഗതം തടസ്സപ്പെടുത്തിയ കുറ്റം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.  അതേസമയം, ജോ‍ജുവിനെ ദേഹാപദ്രവം ഏൽപ്പിച്ചതും അസഭ്യവർഷം നടത്തിയ കുറ്റവും കോടതി റദ്ദാക്കി. കേസ് തുടരാൻ താൽപര്യമില്ലന്നും കേസ് റദ്ദാക്കുന്നതിൽ എതിർപ്പില്ലെന്നും വ്യക്തമാക്കി ജോജു സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ദേഹാപദ്രവം ഏൽപ്പിച്ചതിന്റെ പേരിൽ ചുമത്തിയ കുറ്റം കോടതി റദ്ദാക്കിയത്.  എന്നാൽ വ്യക്തിപരമായ പരാതി പിൻവലിച്ചാലും പൊതുജനത്തിനെതിരായ കുറ്റകൃത്യം റദ്ദാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. 2021 നവംബര്‍ ഒന്നിന് …

ജോജു ജോര്‍ജിനെതിരായുള്ള ആക്രമണം; കോണ്‍ഗ്രസ് നേതാക്കൾക്കെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് കോടതി Read More »

ലഹരിയില്‍ അടിയന്തര പ്രമേയ നോട്ടീസ്; പ്രതികള്‍ക്ക് രണ്ടു വര്‍ഷം കരുതല്‍ തടങ്കല്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി പ്രതിപക്ഷം. സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമാണ് നിലവിലുള്ളതെന്ന് പിസി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചുവരികയാണ്. കേസുകളില്‍ പിടിയിലാകുന്നവരില്‍ ഭൂരിഭാഗവും യുവാക്കളാണ്. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.ലഹരി വ്യാപനം ഭീഷണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കും. ഈ വര്‍ഷം മാത്രം 16,228 കേസുകളെടുത്തു. സ്ഥിരം ലഹരിക്കേസ് പ്രതികള്‍ക്ക് രണ്ടു വര്‍ഷം …

ലഹരിയില്‍ അടിയന്തര പ്രമേയ നോട്ടീസ്; പ്രതികള്‍ക്ക് രണ്ടു വര്‍ഷം കരുതല്‍ തടങ്കല്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി Read More »

ഫൗസിയ ഹസന്‍ അന്തരിച്ചു

ചെന്നൈ: ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട മാലിദ്വീപ് വനിത ഫൗസിയ ഹസന്‍ അന്തരിച്ചുശ്രീലങ്കയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 79 വയസായിരുന്നു. ചാരക്കേസുമായി ബന്ധപ്പെട്ട് 1994 നവംബര്‍ മുതല്‍ 1997 ഡിസംബര്‍ വരെ ജയില്‍ വാസം അനുഷ്ഠിച്ചു. ചലച്ചിത്ര നടിയും മാലിദ്വീപ് സെന്‍സര്‍ ബോര്‍ഡില്‍ ഓഫീസറുമായിരുന്നു ഫൗസിയ ഹസന്‍. സ്വകാര്യസന്ദര്‍ശനത്തിനായി കഴിഞ്ഞദിവസമാണ് ഫൗസിയ ഹസന്‍ ശ്രീലങ്കയിലെത്തിയത്. അവിടെവച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

വീണാ ജോർജിനെ രക്ഷിച്ച് സ്പീക്കർ ; താക്കീത് നൽകിയിട്ടില്ല , സോഫ്റ്റ്‌വെയർ പ്രശ്നമെന്ന് വിശദീകരണം

തിരുവനന്തപുരം : നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാത്തതില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് താക്കീത് നല്‍കിയെന്ന റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായി സ്പീക്കര്‍ എം.ബി രാജേഷ്. ശാസന, താക്കീത് എന്നിവയായി ഇതിനെ ചിത്രീകരിക്കുന്നത് ശരിയല്ലെന്നും മന്ത്രിയ്ക്ക് തെറ്റ് സംഭവിച്ചില്ലെന്നും എം.ബി രാജേഷ് പറഞ്ഞു.ലഭ്യമായ മറുപടികള്‍ ആണ് നല്‍കിയത് എന്ന് മന്ത്രി വിശദീകരിച്ചു. ബന്ധപ്പെട്ട ചോദ്യങ്ങള്‍ ആയതിനാല്‍ ഒന്നിച്ചുള്ള മറുപടി നല്‍കി എന്നും വിശദീകരണം നല്‍കി. വിശദമായ പരിശോധന ഇക്കാര്യത്തില്‍ നടത്തി. ചില ചോദ്യങ്ങള്‍ക്ക് ഒറ്റ മറുപടിയായി നല്‍കാറുണ്ട്.  സോഫ്റ്റ്‌വെയറിൽചില തടസങ്ങള്‍ …

വീണാ ജോർജിനെ രക്ഷിച്ച് സ്പീക്കർ ; താക്കീത് നൽകിയിട്ടില്ല , സോഫ്റ്റ്‌വെയർ പ്രശ്നമെന്ന് വിശദീകരണം Read More »

ലഹരിവിരുദ്ധ പോരാട്ടത്തിൽ സർക്കാരിന് ഒപ്പം ; നിയമസഭയിൽ വി ഡി സതീശൻ

തിരുവനന്തപുരം : ലഹരി വിരുദ്ധ പോരാട്ടത്തില്‍ പ്രതിപക്ഷം സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ . കുട്ടികളെ ചതിക്കുഴിയില്‍ വീഴ്ത്തുന്ന വിപത്താണ് സിന്തറ്റിക് ലഹരി വസ്തുക്കളുടെ ഉപയോഗം. ലഹരിയില്‍ നിന്ന് വരും തലമുറയെ രക്ഷിക്കാന്‍ അവസാനം വരെ സര്‍ക്കാരിന് ഒപ്പമുണ്ടാകും. സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിപക്ഷം തന്നെയാണ് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു. എക്‌സൈസും …

ലഹരിവിരുദ്ധ പോരാട്ടത്തിൽ സർക്കാരിന് ഒപ്പം ; നിയമസഭയിൽ വി ഡി സതീശൻ Read More »

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ആധാര്‍ കാര്‍ഡ് പരിശോധിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി : ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ആധാര്‍ കാര്‍ഡ് പരിശോധിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനു മുന്‍പ് ജനനത്തീയതി പരിശോധിക്കേണ്ടതില്ല എന്നും കോടതി നിരീക്ഷിച്ചു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്കു ജാമ്യം നല്‍കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു മുന്‍പ് പങ്കാളിയുടെ ആധാര്‍ കാര്‍ഡോ പാന്‍ കാര്‍ഡോ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റോ നോക്കി പ്രായം പരിശോധിക്കാനാവില്ല എന്ന് കോടതി പറഞ്ഞു. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനു ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന …

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ആധാര്‍ കാര്‍ഡ് പരിശോധിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി Read More »

സോവിയറ്റ് യൂണിയന്‍റെ അവസാന പ്രസിഡന്‍റ് മിഖായേൽ ഗോർബെച്ചേവ് അന്തരിച്ചു

മോസ്‌കോ: സോവിയറ്റ് യൂണിയന്‍റെ അവസാന പ്രസിഡന്‍റായിരുന്ന മിഖായേല്‍ ഗൊര്‍ബച്ചേവ് (91) അന്തരിച്ചു. മോസ്‌കോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ഗൊര്‍ബച്ചേവ് ചികില്‍സയിലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഗൊര്‍ബച്ചേവിന്‍റെ നിര്യാണത്തില്‍ ലോകനേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. സോവിയേറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയുമായിരുന്നു ഗൊര്‍ബച്ചേവ്. അമെരിക്കയുമായുള്ള ശീതയുദ്ധം രക്തച്ചൊരിച്ചില്‍ ഇല്ലാതെ അവസാനിപ്പിക്കുന്നതില്‍ ഗൊര്‍ബച്ചേവ് നിര്‍ണായക പങ്കുവഹിച്ചു. എന്നാല്‍, 1991ല്‍ സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ച തടയുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. ആറു വര്‍ഷം സോവിയറ്റ് യൂണിയന്‍റെ പ്രസിഡന്‍റായിരുന്നു ഗൊര്‍ബച്ചോവ് കൊണ്ടുവന്ന …

സോവിയറ്റ് യൂണിയന്‍റെ അവസാന പ്രസിഡന്‍റ് മിഖായേൽ ഗോർബെച്ചേവ് അന്തരിച്ചു Read More »

“കോ​ൺ​ഗ്ര​സി​ന്‍റെ മ​തേ​ത​ര​ത്വം കേ​ര​ള​ത്തി​ൽ മാ​ത്രം; എം വി ഗോവിന്ദൻ

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് രാ​ജ്യ​ത്തു മ​തേ​ത​ര​ത്വം പ​റ​യു​ന്ന ഏ​ക സം​സ്ഥാ​നം കേ​ര​ള​മാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ.​മ​റ്റി​ട​ങ്ങ​ളി​ൽ മൃ​ദു ഹി​ന്ദു​ത്വ സ​മീ​പ​ന​മാ​ണ് അ​വ​ർ സ്വീ​ക​രി​ക്കു​ന്ന​ത്- കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി കേ​സ​രി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച മീ​റ്റ് ദ ​പ്ര​സ് പ​രി​പാ​ടി​യി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന്, ഒ​രു പാ​ർ​ട്ടി ജാ​ഥ ന​ട​ത്തു​ന്ന​തി​നോ​ട് ത​ങ്ങ​ൾ​ക്ക് അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മി​ല്ല എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ജാ​ഥ ന​ട​ത്താ​നു​ള്ള ജ​നാ​ധി​പ​ത്യ അ​വ​കാ​ശം എ​ല്ലാ പാ​ർ​ട്ടി​ക​ൾ​ക്കു​മു​ണ്ട്. ഇ​പ്പോ​ൾ കോ​ൺ​ഗ്ര​സി​ൽ അ​തു …

“കോ​ൺ​ഗ്ര​സി​ന്‍റെ മ​തേ​ത​ര​ത്വം കേ​ര​ള​ത്തി​ൽ മാ​ത്രം; എം വി ഗോവിന്ദൻ Read More »

നാവുകൊണ്ട് ശുചിമുറി വൃത്തിയാക്കിച്ചു; ബിജെപി വനിതാ നേതാവിന് സസ്പെൻഷൻ

റാഞ്ചി: വീട്ടുജോലിക്കാരിയായ ഗോത്രവര്‍ഗ യുവതിയെ മര്‍ദ്ദിക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്ന പരാതിയില്‍ ജാര്‍ഖണ്ഡിലെ വനിതാ ബിജെപി നേതാവിനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ മഹേശ്വര്‍ പാത്രയുടെ ഭാര്യയും ബിജെപി വനിതാ വിഭാഗം ദേശീയ പ്രവര്‍ത്തക സമിതി അംഗവും ‘ബേട്ടി ബച്ചാവോ, ബേഠി പഠാവോ’ ക്യംപെയിന്റെ സംസ്ഥാന കണ്‍വീനറുമായ സീമ പാത്രയെയാണ് സസ്പെന്‍ഡ് ചെയ്തത്. വീട്ടുജോലിക്കാരിയായ ഗോത്രവര്‍ഗക്കാരിയായ സുനിത എന്ന യുവതിയെ നാവുകൊണ്ട് ശുചിമുറി വൃത്തിയാക്കാന്‍ നിര്‍ബന്ധിക്കുകയും മര്‍ദിച്ച് മൂത്രം കുടിപ്പിച്ചെന്നുമാണ് പരാതി. ക്രൂരമര്‍ദനത്തിനിരയായി അവശനിലയിലായിരുന്ന ഇവരെ …

നാവുകൊണ്ട് ശുചിമുറി വൃത്തിയാക്കിച്ചു; ബിജെപി വനിതാ നേതാവിന് സസ്പെൻഷൻ Read More »

82 വയസായി, പ്രധാനമന്ത്രി സ്ഥാനത്തേക്കോ മറ്റേതെങ്കിലും സ്ഥാനത്തേക്കോ ഇനി ഇല്ലാ;ശരദ് പവാർ

മുംബൈ : തനിക്ക് ഇപ്പോൾ 82 വയസ്സായെന്നും പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നില്ലെന്നും അടുത്ത പൊതുതെരഞ്ഞെടുപ്പിന് ശേഷം മറ്റൊരു സ്ഥാനവും വഹിക്കില്ലെന്നും എൻസിപി അധ്യക്ഷൻ ശരദ് പവാർ  പ്രഖ്യാപിച്ചു. പവാർ പ്രധാനമന്ത്രിയാകുമെന്ന് പാർട്ടിയിലെ ഒരു വിഭാഗം ശക്തമായ പ്രചാരണം നടത്തുന്നതിനിടെയാണ് പവാറിന്‍റെ വെളിപ്പെടുത്തൽ.ഞാൻ ഇനി ഒരു പദവിയും വഹിക്കില്ല.അദ്ദേഹം ആവർത്തിച്ചു. ഈ രാജ്യത്തെ സാധാരണക്കാരുടെ കഷ്ടപ്പാടുകളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് സമാന രാഷ്ട്രീയ കാഴ്ചപ്പാടുള്ള പാർട്ടികൾ ഒന്നിച്ചു നിൽക്കണം.എന്നാലേ ജനങ്ങൾക്ക് ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകു,അങ്ങിനെ ആ പറ്റിക്കൽ ജനങ്ങൾക്ക് സംഭാവന …

82 വയസായി, പ്രധാനമന്ത്രി സ്ഥാനത്തേക്കോ മറ്റേതെങ്കിലും സ്ഥാനത്തേക്കോ ഇനി ഇല്ലാ;ശരദ് പവാർ Read More »

പാർട്ടി വിട്ടുപോകുന്നവർ എല്ലാ സ്ഥാനങ്ങളും വഹിച്ചിട്ടുള്ള സ്വാർത്ഥരായവർ മാത്രം;നാനാ പാട്ടൊലെ

മുംബൈ: കോൺഗ്രസ് പാർട്ടിയിലെ പ്രശ്നങ്ങൾക്ക്   രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്തി പറയുന്നത് ശരിയല്ലെന്നും,ഇതൊരു തരം രക്ഷപെടലുമാണെന്നും മഹാരാഷ്ട്ര പി സി സി പ്രസിഡന്‍റ് നാനാ പാട്ടൊലെ. ഗുലാം നബി ആസാദ് രാജിവെച്ചതിന് പിന്നിൽ ബിജെപിയുടെ കൈകൾ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.കോൺഗ്രസിനും ഗാന്ധി കുടുംബത്തിനും എതിരെ ഇത്രയും മോശമായ രീതിയിൽ അദ്ദേഹം പറഞ്ഞത് തന്നെ ഞെട്ടിച്ചു,പാട്ടൊലെ കൂട്ടിച്ചേർത്തു. കോൺഗ്രസ് പാർട്ടി ഈ നേതാക്കൾക്കൊക്കെ  പല വലിയ പദവികളും സ്ഥാനമാനങ്ങളും ബഹുമാനവും ഒക്കെ നൽകിയതാണ്. ഇപ്പോൾ ഒരു പദവിയും ലഭിക്കാത്തതിനാൽ അവർ …

പാർട്ടി വിട്ടുപോകുന്നവർ എല്ലാ സ്ഥാനങ്ങളും വഹിച്ചിട്ടുള്ള സ്വാർത്ഥരായവർ മാത്രം;നാനാ പാട്ടൊലെ Read More »

കൂടത്തായ് കൊലപാതക പരമ്പര; പ്രതിഭാഗം നല്‍കിയ വിടുതല്‍ ഹര്‍ജികള്‍ കോടതി ഇന്ന് പരിഗണിക്കും

കോഴിക്കോട് കൂടത്തായ് കൊലപാതക പരമ്പര കേസുകളില്‍ പ്രതിഭാഗം നല്‍കിയ വിടുതല്‍ ഹര്‍ജികള്‍ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് പ്രത്യേക കോടതിയാണ് വാദം കേള്‍ക്കുക. റോയ് തോമസ്, സിലി വധക്കേസുകളില്‍ കോടതി വാദം കേട്ടു തുടങ്ങിയിരുന്നു. ആല്‍ഫിന്‍, അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടി മാത്യു കൊല കേസുകളും കോടതി ഇന്ന് പരിഗണിക്കും. കൂടത്തായ് പൊന്നാമറ്റം വീട്ടില്‍ റോയ് തോമസിന്‍റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണമാണ് കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്. പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കാന്‍ റോയ് തോമസിന്‍റെ …

കൂടത്തായ് കൊലപാതക പരമ്പര; പ്രതിഭാഗം നല്‍കിയ വിടുതല്‍ ഹര്‍ജികള്‍ കോടതി ഇന്ന് പരിഗണിക്കും Read More »

കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസ്: മൂന്നാം പ്രതി കീഴടങ്ങി

കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസി മൂന്നാം പ്രതിയായ കൃഷ്ണ പ്രസാദ് കീഴടങ്ങി. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്. കേസില്‍ കഴിഞ്ഞ ദിവസം ഒരു പ്രതി പിടിയിലായിരുന്നു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി അബ്ദുള്‍ ഗഫൂറാണ് അന്ന് പിടിയിലായത്. അതേസമയം, ബേപ്പൂര്‍ സ്വദേശി അബ്ദുല്‍ ഗഫൂറുള്‍പ്പെടെയുള്ളവരെ ഒളിവില്‍ക്കഴിയാന്‍ കോഴിക്കോട്ടെ ഗുണ്ടാനേതാവ് സഹായം ചെയ്തിട്ടുണ്ടെന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. പ്രതികളുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെ തര്‍ക്കം പരിഹരിക്കാന്‍ ഈ ഗുണ്ടാനേതാവിനെ ഉപയോഗപ്പെടുത്താറുണ്ടെന്നും പറയുന്നു. മൈസൂരുവിലെ നാട്ടുവൈദ്യന്‍ ഷാബാ …

കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസ്: മൂന്നാം പ്രതി കീഴടങ്ങി Read More »

മത്സര സാധ്യത തള്ളാതെ തരൂർ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുള്ള സാധ്യത തള്ളാതെ ശശി തരൂര്‍. മത്സരിക്കുമെന്നോ ഇല്ലെന്നോ ഇപ്പോള്‍ പറയുന്നില്ല. മത്സരം നല്ലതാണെന്ന് ശശി തരൂര്‍ പറഞ്ഞു.സോണിയാഗാന്ധിയുടെ ചുമലില്‍ ഭാരിച്ച ദൗത്യം കൊടുക്കുന്നത് നല്ലതല്ല. മത്സരം പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്കു ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാള്‍ സ്ഥാനാര്‍ഥിയായാല്‍ അദ്ദേഹത്തിനെതിരെ ജി 23 സംഘത്തിന്‍റെ പ്രതിനിധിയായി ശശി തരൂര്‍ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈക്കമാന്‍ഡിന്‍റെ പ്രതിനിധി ജയിക്കുമെന്ന് ഉറപ്പാണെങ്കിലും കോണ്‍ഗ്രസ് നേരിടുന്ന പ്രശ്‌നങ്ങളും പരിഹാരമാര്‍ഗങ്ങളും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാക്കാന്‍ മത്സരം അനിവാര്യമാണെന്നാണു …

മത്സര സാധ്യത തള്ളാതെ തരൂർ Read More »

ലഹരിമാഫിയയെ നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രി ; ഡാറ്റാബാങ്ക്തയ്യാറാക്കും

തിരുവനന്തപുരം: ലഹരി ഉപയോഗം തടയുന്നതിന് കര്‍ശന നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം ആവര്‍ത്തിച്ച് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കരുതല്‍ തടങ്കല്‍ നടപടിയടക്കം സ്വീകരിക്കും. കാപ്പ രജിസ്റ്റര്‍ തയ്യാറാക്കുന്ന മാതൃകയില്‍ ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡാറ്റാബാങ്ക്തയ്യാറാക്കും. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ ഉയര്‍ന്ന ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു അതിര്‍ത്തികളിലും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കുവരുന്ന ട്രെയിനുകളിലും പരിശോധന ശക്തമാക്കും. സംസ്ഥാനമൊട്ടാകെ പൊലീസിന്‍റെയും എക്‌സൈസിന്റെയും നേതൃത്വത്തില്‍ ലഹരി വിരുദ്ധ സ്പെഷ്യല്‍ ഡ്രൈവ് …

ലഹരിമാഫിയയെ നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രി ; ഡാറ്റാബാങ്ക്തയ്യാറാക്കും Read More »

234 വിഭവങ്ങളുമായി ക്രൈസ്റ്റ് കോളേജിലെ മെഗാ ഓണസദ്യ ഏഷ്യൻ റെക്കോർഡിലേക്ക്

ഇരിങ്ങാലക്കുട : വിഭവ വൈവിധ്യം കൊണ്ടും പങ്കാളിത്തം കൊണ്ടും ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ ഒരുക്കിയ മെഗാ ഓണസദ്യ ശ്രദ്ധേയമായി. 234 ൽ അധികം വിഭവങ്ങളാൽ സമൃദ്ധമായിരുന്നു ഓണാഘോഷത്തോടനുബന്ധിച്ച് കോളേജിൽ നടത്തിയ ഓണസദ്യ. ക്രൈസ്റ്റ് കോളേജ് കൊമേഴ്സ് സ്വാശ്രയ വിഭാഗം മുൻകൈയെടുത്ത് നടത്തിയ മെഗാ ഓണസദ്യ ടി.എൻ. പ്രതാപൻ എം. പി. ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി, മുൻസിപ്പൽ കൗൺസിലർ ജെയ്സൺ പാറേക്കാടൻ സന്നിഹിതരായിരുന്നു. വിദ്യാർഥികളുടെയും അധ്യാപകരുടെയും കൂട്ടായ ശ്രമഫലമായിട്ടാണ് ഈ മെഗാ ഓണസദ്യ ഒരുക്കിയത്. …

234 വിഭവങ്ങളുമായി ക്രൈസ്റ്റ് കോളേജിലെ മെഗാ ഓണസദ്യ ഏഷ്യൻ റെക്കോർഡിലേക്ക് Read More »

മഴ മുന്നറിയിപ്പില്‍ മാറ്റം: മഴ തീവ്രമാകും: 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 9 ഡാമുകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. 3 ദിവസം വ്യാപകമായി മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഇന്ന് തീവ്രമഴ കണക്കിലെടുത്ത് 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.  യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകൾ നാളെയും മറ്റന്നാളും എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യത വെള്ളിയാഴ്ച:  കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എരണാകുളം, ഇടുക്കി, കാസര്‍കോട് ശനിയാഴ്ച:  കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എരണാകുളം, ഇടുക്കി, …

മഴ മുന്നറിയിപ്പില്‍ മാറ്റം: മഴ തീവ്രമാകും: 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 9 ഡാമുകളിൽ റെഡ് അലർട്ട് Read More »

സി .സിതേവൻ (85 ) നിര്യാതനായി

ഇടവെട്ടി :മീൻ മുട്ടി ജ്യോതി നഗർ ഊരിക്കനാലിൽ ( പൊത്താനിക്കാട്ട് ) വീട്ടിൽ സി .സി തേവൻ (85 ) നിര്യാതനായി .സംസ്കാരം 30.08.2022 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് ഇളദേശം പൊതു ശ്മശാനത്തിൽ .ഭാര്യ ;കുഞ്ഞമ്മ .മക്കൾ: ഷിബു T.(ഗവ. ഹോസ്പിറ്റൽ മുട്ടം ) വിനു.K ( ടീച്ചർ sndp സ്കൂൾ അടിമാലി ) സിന്ധു മോൾ (ഫാർമസ്സിറ്റ് CHC കാരളം ) മരുമക്കൾ :വിജിഷിബു ( ജില്ല ഹോസ്പിറ്റൽ ഹെഡ് നഴ്സ് തൊടുപുഴ ) …

സി .സിതേവൻ (85 ) നിര്യാതനായി Read More »

തെക്കുംഭാഗം  സർവീസ് സഹകരണ  ബാങ്കിൽ ഓണ ചന്ത ആരംഭിച്ചു

തെക്കുംഭാഗം :ഓണം ഉത്സവ ആഘോഷത്തോടനുബന്ധിച്ചു  അവശ്യ  നിത്യോപയോഗ  സാധനങ്ങളുടെ വില വർദ്ധനവിനെ നിയന്ത്രിക്കുന്നതിന് സർക്കാർ സഹകരണത്തോടെ സഹകരണ സംഘങ്ങൾ  ഓണ ചന്ത നടത്തുന്നതിന്റെ  ഭാഗമായി തെക്കുംഭാഗം  സർവീസ് സഹകരണ  ബാങ്കിൽ ഓണ ചന്ത ആരംഭിച്ചു .ഓണ ചന്തയുടെ ഉൽഘാടനം തൊടുപുഴ താലൂക് സഹകരണ  സംഘം അസിസ്റ്റന്റ് രജിസ്ട്രാർ സി .ആർ .മിനി നിർവഹിച്ചു .ബാങ്ക് പ്രസിഡന്റ് ടോമി തോമസ് കാവാലം അധ്യക്ഷത വഹിച്ചു .ഭരണ സമിതി അംഗങ്ങളായ  റോബി സിറിയക്ക് ,റോയി അഗസ്റ്റിൻ ,സെക്രട്ടറി വി .ടി …

തെക്കുംഭാഗം  സർവീസ് സഹകരണ  ബാങ്കിൽ ഓണ ചന്ത ആരംഭിച്ചു Read More »

ക​രു​തി​യി​രി​ക്ക​ണം, മ​ഴ​ക്കെ​ടു​തി​ക​ളെ

കേട്ട​യം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ വീ​ണ്ടും ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ച്ചി​രി​ക്കു​ന്നു. വ​രും​ദി​വ​സ​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത്തു ക​ന​ത്ത മ​ഴ പെ​യ്യു​മെ​ന്ന മു​ന്ന​റി​യി​പ്പും വ​ന്നി​ട്ടു​ണ്ട്. അ​പ്ര​തീ​ക്ഷി​ത​മാ​യ അ​തി​തീ​വ്ര​മ​ഴ പെ​യ്ത ഇ​ടു​ക്കി ജി​ല്ല​യി​ലെ കു​ട​യ​ത്തൂ​രി​ൽ പു​ല​ർ​ച്ചെ​യു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു പേ​രാ​ണു മ​രി​ച്ച​ത്. ഇ​വ​രു​ടെ വീ​ട് പൂ​ർ​ണ​മാ​യും ഒ​ലി​ച്ചു​പോ​യി. വ​ലി​യ തോ​തി​ലാ​ണു ക​ല്ലും മ​ണ്ണും വെ​ള്ള​വും ഒ​ഴു​കി​യെ​ത്തി​യ​ത്. മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്.‌ ദു​ര​ന്ത​മു​ണ്ടാ​യ ശേ​ഷ​മു​ള്ള ജാ​ഗ്ര​ത​യാ​ണി​ത്. ഒ​രു കു​ടും​ബം അ​പ്പാ​ടെ …

ക​രു​തി​യി​രി​ക്ക​ണം, മ​ഴ​ക്കെ​ടു​തി​ക​ളെ Read More »

പത്തനംതിട്ട എസ് പി ഓഫീസിന് സമീപം ബൈക്ക് യാത്രികനെ മരിച്ച നിലയിൽ

പത്തനംതിട്ട:  പത്തനംതിട്ട എസ് പി ഓഫീസിന് സമീപം വെള്ളക്കെട്ടിൽ വീണ് ബൈക്ക് യാത്രികനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടത്താവളത്തിനു സമീപം റോഡിലാണ് രാത്രി ഒൻപതര യോടെ മറിഞ്ഞ നിലയിൽ മോട്ടോർ സൈക്കിൾ കണ്ടത്.   ഇടുക്കി പീരുമേട്, കരടിക്കുഴി പട്ടുമുടി കല്ലുമുടിയിൽ  സജീവ് കുമാർ (34) ആണ് മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം . മറ്റൊരാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .അപകടത്തിൽ പരിക്ക് ഉള്ളയാൾ വ്യക്തമായ മറുപടി പറയുന്നില്ല. കൊട്ടാരക്കരയിൽ വ്യാപാരം നടത്തുന്നവരാണ് അപകടത്തിൽ പെട്ടത്. റാന്നിയിൽ …

പത്തനംതിട്ട എസ് പി ഓഫീസിന് സമീപം ബൈക്ക് യാത്രികനെ മരിച്ച നിലയിൽ Read More »