കുടുംബശ്രീ ഞാനും പൂവും പദ്ധതിക്ക് ഇടുക്കി ജില്ലയിൽ തുടക്കം
ഇടുക്കി: ഓണത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന നിറപ്പൊലിമ പരിപാടിയുടെ ഭാഗമായി ഞാനും പൂവും എന്ന പദ്ധതിക്ക് ഇടുക്കി ജില്ലയിലെ വാത്തിക്കുടി നവജ്യോതി ബഡ്‌സ് സ്‌കൂളിൽ തുടക്കമായി. കുട്ടികളിൽ മാനസിക ഉല്ലാസത്തിനു ഹോർട്ടികൾച്ചർ തെറാപ്പി ലക്ഷ്യമിട്ട് നടത്തുന്ന ഈ പദ്ധതി നവജ്യോതി ബഡ്‌സ് സ്‌കൂളും കുടുംബശ്രീ ജില്ലാ മിഷൻ ഇടുക്കിയും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. ബഡ്‌സ് സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് ജോസ്മി ജോർജ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജെ.എൽ.ജി അംഗങ്ങളുടെ നേതൃത്വത്തിൽ നവജ്യോതി ബഡ്‌സ് …
കുടുംബശ്രീ ഞാനും പൂവും പദ്ധതിക്ക് ഇടുക്കി ജില്ലയിൽ തുടക്കം Read More »