പഞ്ചാബ് മുഖ്യമന്ത്രിയുടെ വീടിനു പുറത്ത് വൻ പ്രതിഷേധം; സംഘർഷം, ലാത്തിചാർജ്
ചണ്ഡിഗഢ്: തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മാനിന്‍റെ വീടിനു പുറത്ത് വൻ പ്രതിഷേധം. സാംഗ്രൂരിലെ വീടിനുമുന്നിൽ പ്രതിഷേധക്കാരും പൊലീസുമായി സംഘർഷം ഉണ്ടായി. രാവിലെ പട്യാല ബൈപ്പാസിലെത്തിയ ശേഷമാണു പ്രതിഷേധക്കാർ മുഖ്യമന്ത്രിയുടെ വസതിയിലേക്കു മാർച്ച് നടത്തിയത്. വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശി. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ കുറഞ്ഞ വേതന തുക 700 രൂപയായി സംസ്ഥാന സർക്കാർ വർധിപ്പിക്കണമെന്നും പാവപ്പെട്ടവർക്കു വീടു നൽകുന്ന 5 മാർല ഭൂമി പദ്ധതി നടപ്പാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ …
പഞ്ചാബ് മുഖ്യമന്ത്രിയുടെ വീടിനു പുറത്ത് വൻ പ്രതിഷേധം; സംഘർഷം, ലാത്തിചാർജ് Read More »