ഹരിയാനയുടേത് ജല ഭീകരതയെന്ന് ഡൽഹി മുഖ്യമന്ത്രി അതിഷി
ന്യൂഡൽഹി: ഡൽഹിയിൽ വിതരണം ചെയ്യാനുള്ള കുടിവെള്ളത്തിൽ ഹരിയാനയിലെ ബി.ജെ.പി സർക്കാർ വിഷം കലർത്തുകയാണെന്ന് എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാളിൻറെ ആരോപണം ഡൽഹി മുഖ്യമന്ത്രി അതിഷിയും ആവർത്തിച്ചു. ഡൽഹിയിലേക്കുള്ള കുടിവെള്ള സ്രോതസുകളിൽ മാലിന്യം നിക്ഷേപിക്കുന്ന ഹരിയാനയുടെ പ്രവൃത്തി ജലഭീകരതയാണെന്നും അതിഷി. പൊതുജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന വിധത്തിൽ അമോണിയയുടെ അംശം കൂടാൻ കാരണമിതാണെന്ന് മുഖ്യമന്ത്രി പറയുന്നു. ഇക്കാര്യങ്ങൾ ഉന്നയിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണർക്ക് അതിഷി പരാതി അയച്ചിട്ടുണ്ട്. ഡൽഹിയിലെ ജല വിതരണം മനഃപൂർവം മലിനമാക്കുന്ന പ്രവൃത്തികളാണ് ഹരിയാന സർക്കാരിൻറെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് …
ഹരിയാനയുടേത് ജല ഭീകരതയെന്ന് ഡൽഹി മുഖ്യമന്ത്രി അതിഷി Read More »