Timely news thodupuzha

logo

Month: February 2023

പ്രവാസി ബോർഡ് പെൻഷൻ തട്ടിപ്പിലെ പ്രതി ​സ്വന്തം പേരിലും പെൻഷൻ അക്കൗണ്ട് തുടങ്ങിയിരുന്നു

തിരുവനന്തപുരം: 6 മാസത്തെ വിസിറ്റിംഗ് വിസയിൽ വിദേശത്ത് പോയ രേഖ വെച്ച് പ്രവാസി ബോർഡ് പെൻഷൻ തട്ടിപ്പിലെ പ്രതിയായ ഏജന്‍റ് ശോഭ, സ്വന്തം പേരിലും പെൻഷൻ അക്കൗണ്ട് തുടങ്ങിയിരുന്നതായി കണ്ടെത്തി. യഥാർത്ഥത്തിൽ രണ്ടു വർഷമെങ്കിലും പ്രവാസിയായിരുന്നവർക്കാണ് അപേക്ഷിക്കാനാവുക. ഇതുവരെ ക്രമക്കേട് കണ്ടെത്തിയത് 99 പെൻഷൻ അക്കൗണ്ടുകളിലാണ്. മുടങ്ങിക്കിടന്ന അക്കൗണ്ടുകളിൽ മറ്റു പലരെയും തിരുകിക്കയറ്റി തിരുത്തൽ വരുത്തി അക്കൗണ്ടുകളിൽ പലിശയടക്കം കുടിശികയടച്ചെന്ന് കള്ളരേഖയുണ്ടാക്കിയും പെൻഷൻ നൽകി. പെൻഷൻ അക്കൗണ്ടുകള്‍ പ്രവാസികളല്ലാത്തവർക്ക് പോലും നൽകിയിരുന്നു. പ്രതിയായ ഏജന്റ് ശോഭ സ്വന്തം …

പ്രവാസി ബോർഡ് പെൻഷൻ തട്ടിപ്പിലെ പ്രതി ​സ്വന്തം പേരിലും പെൻഷൻ അക്കൗണ്ട് തുടങ്ങിയിരുന്നു Read More »

MillionaireDating.Me: detail by detail product reviews at the top Millionaire online dating sites For Wealthy Men & ladies

The Short variation: in the wide world of billionaire matchmaking, there are a lot of fakes trying to bluff their way into a hot time. Singles need a competent dating webpage assuring authentic fits, but it’s not at all times obvious where to begin or steps to start. Happily, MillionaireDating.me can help with that. This product reviews site …

MillionaireDating.Me: detail by detail product reviews at the top Millionaire online dating sites For Wealthy Men & ladies Read More »

ഉമ്മൻചാണ്ടിയെ ഉടനെ വിദഗ്ധ ചികിൽസക്കായി ബാം​ഗ്ലൂരിലേക്ക് കൊണ്ടുപോകില്ല

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ന്യൂമോണിയ ബാധിതനായി ചികിൽസയിലുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഉടൻ ബംഗളൂരുവിലേക്ക് കൊണ്ടുപോകില്ല. ഉമ്മൻചാണ്ടിയെ ബാം​ഗ്ലൂരിലേക്ക് വിദഗ്ധ ചികിൽസക്കായി കൊണ്ടുപോകുന്നത് ന്യുമോണിയ ബാധ മാറിയ ശേഷമാകും. ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഉമ്മൻചാണ്ടിയെ ന്യൂമോണിയ ബാധ ഭേദമായശേഷം എയർ ആംബുലൻസിലാകും കൊണ്ടുപോകുക.

പദ്ധതികളുടെ ആസൂത്രണം ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടാകരുതെന്ന് ബി.രമേഷ്

തിരുവനന്തപുരം: ജനകീയമായ അഭിപ്രായ രൂപീകരണം വന്‍കിട പദ്ധതികളുടെ കാര്യത്തില്‍ അനിവാര്യമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് അറിയിച്ചു. പദ്ധതികളുടെ ആസൂത്രണം ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടാകരുത്. നവകേരള നിര്‍മിതി സംബന്ധിച്ച് മഹാപ്രളയത്തിന് ശേഷം താഴെ തട്ടില്‍ ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാരിന് കഴി‍ഞ്ഞില്ലെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ ബി. രമേഷ് പറഞ്ഞു. പരിഷത്ത് നടത്തുന്ന സംസ്ഥാന പദയാത്ര അടുത്ത മാസം 28ന് പരിസ്ഥിതി ശാസ്ത്ര ദിനത്തിൽ തിരുവനന്തപുരത്ത് സമാപിക്കും. ഈ പദയാത്രയിലൂടെ കണ്ടെത്തുന്ന കാര്യങ്ങൾ സർക്കാരിന് മുന്നിൽ വെക്കാൻ …

പദ്ധതികളുടെ ആസൂത്രണം ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടാകരുതെന്ന് ബി.രമേഷ് Read More »

ചികിത്സ പിഴവിനെതിരെ കളമശേരി മെഡിക്കൽ കോളേജിനു മുന്നിൽ സമരം

കൊച്ചി: കളമശേരി മെഡിക്കൽ കോളജ് ആശുപത്രിക്കു മുന്നിൽ അമ്മയുടെ മരണത്തിനു കാരണം ചികിത്സാ പിഴവെന്ന് ആരോപിച്ച് മകളുടെ നിരാഹാര സമരം. ആലുവ സ്വദേശി സുചിത്ര അമ്മ സുശീല ദേവിയുടെ മരണത്തിന് ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധിക്കുന്നത്. കളമശേരി മെഡിക്കൽ കോളേജിനെതിരെ വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദം ഉയർന്നിരുന്നു. അതിനു പിന്നാലെയാണ് ചികിത്സ പിഴവെന്ന ആരോപണം ഉണ്ടായിരിക്കുന്നത്. സുശീലാ ദേവി മരിച്ചത് കഴിഞ്ഞ വർഷം ഏപ്രിൽ മൂന്നിനായിരുന്നു. ചികിത്സാ പിഴവെന്ന കാരണം ചൂണ്ടിക്കാട്ടി ബന്ധുക്കൾ പരാതിയും നൽകി. …

ചികിത്സ പിഴവിനെതിരെ കളമശേരി മെഡിക്കൽ കോളേജിനു മുന്നിൽ സമരം Read More »

ബി​.പി.​എ​ല്‍ കു​ടും​ബ​ങ്ങ​ള്‍ക്കു​ള്ള 15,000 ലി​റ്റ​ര്‍ കു​ടി​വെ​ള്ളം സൗ​ജ​ന്യ​മാ​യി ന​ല്‍കു​ന്ന​ത് തു​ട​രു​മെ​ന്ന് മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​ക്ക​രം വ​ര്‍ധി​പ്പി​ച്ചാ​ലും ബി​.പി.​എ​ല്‍ കു​ടും​ബ​ങ്ങ​ള്‍ക്കു​ള്ള 15,000 ലി​റ്റ​ര്‍ കു​ടി​വെ​ള്ളം സൗ​ജ​ന്യ​മാ​യി ന​ല്‍കു​ന്ന​ത് തു​ട​രു​മെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍. ജ​ന​ങ്ങ​ള്‍ക്ക് അ​ധി​ക ബാ​ധ്യ​ത വ​രാ​ത്ത രീ​തി​യി​ലാ​ണ് ലി​റ്റ​റി​ന് ഒ​രു പൈ​സ വ​ര്‍ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം. സേ​വ​ന​ രം​ഗ​ത്ത് കൂ​ടു​ത​ല്‍ സൗ​ക​ര്യ​മൊ​രു​ക്കു​ക​യെ​ന്ന​താ​ണ് വെ​ള്ള​ക്ക​രം വ​ര്‍ധി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. സാ​ധാ​ര​ണ കു​ടും​ബ​ത്തി​ന് ഒ​രു ദി​വ​സം 500 ലി​റ്റ​ര്‍ സൗ​ജ​ന്യ​മാ​യി ലഭിക്കും. പ്ര​തി​മാ​സം 15,000 ലി​റ്റ​റും. ഇ​ത് സൗ​ജ​ന്യ​മാ​യാ​ണ് ന​ല്‍കു​ന്ന​ത് എ​ന്ന​തി​നാ​ല്‍ വി​ല​വ​ര്‍ധ​ന അ​വ​രെ ബാ​ധി​ക്കി​ല്ല. ക​ണ​ക്കു​ക​ള്‍ കൊ​ണ്ട് പ്ര​തി​പ​ക്ഷം മാ​യാ​ജാ​ലം കാ​ണി​ക്ക​രു​ത്. ജ​ല …

ബി​.പി.​എ​ല്‍ കു​ടും​ബ​ങ്ങ​ള്‍ക്കു​ള്ള 15,000 ലി​റ്റ​ര്‍ കു​ടി​വെ​ള്ളം സൗ​ജ​ന്യ​മാ​യി ന​ല്‍കു​ന്ന​ത് തു​ട​രു​മെ​ന്ന് മ​ന്ത്രി Read More »

തുർക്കി ഭൂചലനം; മരണസംഖ്യ 3,800 കടന്നു

തുർക്കി: തുർക്കിയിലും സിറിയയിലും ഉണ്ടായ അതിശക്തമായ ഭൂചലനത്തിൽ മരണസംഖ്യ 3,800 കടന്നു. തുർക്കിയിൽ മാത്രം 2,900 പേർ മരിച്ചതായും 15,000 ൽ ഏറെ പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ടുകൾ. അയൽ രാജ്യമായ സിറിയയിൽ 1400 പേരാണ് മരണമടഞ്ഞത്. ഇനിയും മരണസംഖ്യ 8 മടങ്ങ് വർധിക്കുമെന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തു. പ്രതികൂലമായ കാലവസ്ഥ രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നുണ്ട്. നൂറുകണക്കിനു ആളുകൾ ഇപ്പോഴും കെട്ടിടാവിശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു. മരണനിരക്ക് ഇനിയും ഉയരുമെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവർത്തനങ്ങൾക്കിടയിലും ചില സ്ഥലങ്ങളിൽ കെട്ടിടങ്ങൾ തകർന്നിരുന്നു. ഇന്ത്യയടക്കം …

തുർക്കി ഭൂചലനം; മരണസംഖ്യ 3,800 കടന്നു Read More »

ഉമ്മൻചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശിച്ചു

തിരുവനന്തപുരം: ശ്വാസകോശ അണുബാധയെ തുടർന്ന് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻറെ നിർദ്ദേശപ്രകാരമാണ് ആരോഗ്യമന്ത്രി ആശുപത്രിയിലെത്തി സന്ദർശിച്ചത്. ഡോ മഞ്ജുവിൻറെ നേത്യത്വത്തിൽ മെഡിക്കൽ ബോർഡ് രൂപികരിച്ചാണ് ചികിത്സ തുടരുന്നതെന്നും, അദ്ദേഹത്തിൻറെ മകളുമായും ഡോക്ടർമാരുമായി സംസാരിച്ചുവെന്നും മന്ത്രി അറിയിച്ചു. പനിയെ തുടർന്നാണ് ഇന്നലെ ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ആൻറിബയോട്ടിക്കാണ് നൽകുന്നതെങ്കിലും അണുബാധ മാറിയതിനു ശേഷം തുടർ ചികിത്സ നടത്തും. ഉമ്മൻചാണ്ടിയുടെ ആരോഗ്യസ്ഥിതി വിവരങ്ങളെക്കുറിച്ച് …

ഉമ്മൻചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശിച്ചു Read More »

വാര്‍ത്ത വരും വിധത്തിലാകരുത് വിമര്‍ശനങ്ങള്‍: ഗണേഷ്‌കുമാറിനെതിരെ പിണറായി വിജയന്‍

വാര്‍ത്തകള്‍ വരുന്ന വിധത്തിലാകരുത് വിമര്‍ശനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലാണു ഗണേഷ്‌കുമാറിനെ വിമര്‍ശിച്ചു കൊണ്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയത്. പത്തനാപുരത്ത് വികസനം നടക്കുന്നതു സര്‍ക്കാര്‍ ഫണ്ട് കൊണ്ടല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഇന്നത്തെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ ഗണേഷ്‌കുമാര്‍ പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ യോഗത്തില്‍ മന്ത്രിമാര്‍ക്കെതിരെ ഗണേഷ്‌കുമാര്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. മന്ത്രിമാര്‍ കാര്യമായ ഇടപെടലുകള്‍ നടത്തുന്നില്ലെന്നും, വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും ആരോപിച്ചു. സര്‍ക്കാരിനെതിരെയും ഗണേഷ്‌കുമാര്‍ വിമര്‍ശനം ഉന്നയിച്ചു. പിന്നീട് വാര്‍ത്താസമ്മേളനത്തിലും  വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ചു. ഈ വിമര്‍ശനങ്ങളിലുള്ള അതൃപ്തിയാണ് …

വാര്‍ത്ത വരും വിധത്തിലാകരുത് വിമര്‍ശനങ്ങള്‍: ഗണേഷ്‌കുമാറിനെതിരെ പിണറായി വിജയന്‍ Read More »

പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയ നടത്താൻ 2,500 രൂപ: കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ പിടിയില്‍

ആലപ്പുഴ: സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയ നടത്തുന്നതിനായി 2,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ പിടിയില്‍. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ  ഡോ. രാജനാണ് വിജിലന്‍സ് പിടിയിലായത്. ആലപ്പുഴയിലുള്ള യുവതിയും കുടുംബവും പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയയ്ക്കായി നിരവധി തവണ താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ സമീപിച്ചെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് ഡോക്ടര്‍ ശസ്ത്രക്രിയ നീട്ടിവയ്ക്കുകയായിരുന്നു.  ആശുപത്രിക്ക് എതിര്‍വശത്ത് ഡോക്ടര്‍ രാജന്‍ പ്രാക്ടീസ് നടത്തുന്ന സ്വകാര്യ സ്ഥാപനത്തിലേക്ക് പണവുമായി എത്താൻ യുവതിയോടും ബന്ധുക്കളോടും ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് വിജിലൻസിന് …

പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയ നടത്താൻ 2,500 രൂപ: കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ പിടിയില്‍ Read More »

‘ഇന്ധന സെസും നികുതി വർധനവും പിന്‍വലിക്കണം’; നിയമസഭയിൽ 4 പ്രതിപ‍ക്ഷ എംഎൽഎമാർ‌ സത്യാഗ്രഹത്തിൽ

തിരുവനന്തപുരം: ഇന്ധന സെസിലും നികുതി വർധവിലും പ്രതിഷേധിച്ച് നിയമസഭയിൽ  അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. ഷാഫി പറമ്പിൽ, മാത്യു കുഴൽനാടന്‍, നജീബ് രാന്താപുരം എന്നിവരാണ് നിരാഹാരസമരം നടത്തുന്നത്.   ഇന്ന് ചേർന്ന യുഡിഎഫ് പാർലമെന്‍ററി കാര്യസമതിയാണ് എംഎൽഎമാർ നിരാഹാര സമരം നടത്താന്‍ തീരുമാനിച്ചത്. ബജറ്റ് പൊതു ചർച്ചയ്ക്ക് മുന്‍പാണ് പ്രതിപക്ഷ‍ം സമരം പ്രഖ്യാപിച്ചത്. നിയമസഭയിൽ യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. മാർച്ച് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. ബൈക്ക് കത്തിച്ചായിരുന്നു പ്രതിഷേധം. ഒടുവിൽ ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.   സഭയ്ക്ക് പുറത്തും …

‘ഇന്ധന സെസും നികുതി വർധനവും പിന്‍വലിക്കണം’; നിയമസഭയിൽ 4 പ്രതിപ‍ക്ഷ എംഎൽഎമാർ‌ സത്യാഗ്രഹത്തിൽ Read More »

Tragamonedas unique vip casino Sin cargo Zeus

Content Participar Slot De balde Carente Registrarse $quince,000 Sin cargo Progresivas Tragamonedas Giros Ultra Gratuito, una máquina tragamonedas Chip Spin devuelve nuestro 96,41% del recursos apostado acerca de premios. La abundancia reciente sobre la Influencia de Convenciones así­ como Visitantes de estas Vegas señala que hubo una descenso significativa de consumidores sobre treinta en 39 años …

Tragamonedas unique vip casino Sin cargo Zeus Read More »

Mostbet Mobile App In Bangladesh: Advantages And Download

Mostbet Mobile App In Bangladesh: Advantages And DownloadThe main benefit of the application form is that the resource cannot be blocked. The customer care team is known because of its quick response time and dedication to resolving user queries, ensuring a seamless and hassle-free experience for several users. The Mostbet App also offers live betting …

Mostbet Mobile App In Bangladesh: Advantages And Download Read More »

പുതുക്കിയ വെള്ളക്കരം ശനിയാഴ്ച മുതൽ നിലവിൽ വന്നു

തിരുവനന്തപുരം: വെള്ളത്തിനും വില കൂട്ടി സർക്കാർ. സംസ്ഥാനത്ത് പുതുക്കിയ വെള്ളക്കരം ശനിയാഴ്ച മുതൽ നിലവിൽ വന്നു. വെള്ളിയാഴ്ചയാണ് ഉത്തരവ് ഇറങ്ങിയത്. ലിറ്ററിന് ഒരു പൈസയാണ് കൂട്ടിയിരിക്കുന്നത്. പുതുക്കിയ വെള്ളക്കരം അനുസരിച്ച് ഒരു കുടുംബത്തിന് ഇനി 200 രൂപ മുതൽ 400 രൂപ വരെ അധികം നൽകേണ്ടി വരും. എന്നാൽ ദാരിദ്ര്യരേഖയ്ക്ക് താഴെ വരുന്നവരെ ഈ നിരക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഒരു ലിറ്ററിന് 4.40 മുതൽ 12 രൂപ വരെയാണ് വിവിധ സ്ലാബുകളിലായി നിലവിൽ ഈടാക്കുന്നത്. പുതുക്കിയ നിരക്ക് …

പുതുക്കിയ വെള്ളക്കരം ശനിയാഴ്ച മുതൽ നിലവിൽ വന്നു Read More »

മലപ്പുറം കളക്ടറേറ്റിലെ സർക്കാർ ഓഫീസുകളിലെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി

മലപ്പുറം: വൈദ്യുതി ബില്ലടക്കാത്തതുമൂലം മലപ്പുറം കളക്ടറേറ്റിലെ സർക്കാർ ഓഫീസുകളിലെ ഫ്യൂസ് ഊരി കെഎസ്ഇബി. പ്രധാന ഓഫീസുകളിൽ വൈദ്യുതി ഇല്ലാത്തതു മൂലം പ്രവർത്തനം നിലച്ചു. കലക്ടറേറ്റിലെ ബി ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഹയർ സെക്കണ്ടറി റീജനൽ ഡയറക്ടറേറ്റ് അടക്കമുള്ള പ്രധാനപ്പെട്ട ഓഫിസുകളുടെ ഫ്യൂസാണ് കുടിശ്ശിക വന്നതോടെ ശനിയാഴ്ച കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഊരിയത്. ഞായറാഴ്ച്ച അവധി ദിവസത്തിന് ശേഷം ഓഫീസിലെത്തിയ ഉദ്യോഗസ്ഥർ ജോലി ചെയ്യാനാകാതെ വെറുതെ ഇരിക്കുന്ന അവസ്ഥയാണിപ്പോൾ. പട്ടിക ജാതി വികസന സമിതിയുടെ ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ഹയർ …

മലപ്പുറം കളക്ടറേറ്റിലെ സർക്കാർ ഓഫീസുകളിലെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി Read More »

10 കോ​ടി ഉ​പ​യോ​ക്താ​ക്ക​ളെ നേ​ടി ​ചാ​റ്റ്ജി​പി​ടി ആ​പ്ലി​ക്കേ​ഷ​ൻ

ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ 10 കോ​ടി ഉ​പ​യോ​ക്താ​ക്ക​ളെ നേ​ടു​ന്ന ആ​പ്ലി​ക്കേ​ഷ​നാ​യി ചാ​റ്റ്ജി​പി​ടി. ബീ​റ്റ വേ​ര്‍ഷ​ന്‍ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ലാ​ണ് നേ​ട്ടം. മ​റി​ക​ട​ന്ന​ത് ഷോ​ര്‍ട്ട് വി​ഡി​യൊ പ്ലാ​റ്റ്ഫോം ടി​ക്ക്ടോ​ക്കി​ന്‍റെ റെ​ക്കോ​ർ​ഡാ​ണ്. മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ പു​റ​ത്തി​റ​ക്കാ​തെ​യാ​ണ് ചാ​റ്റ്ജി​പി​ടി 10 കോ​ടി ഉ​പ​യോ​ക്താ​ക്ക​ളെ നേ​ടി​യ​തെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ജ​നു​വ​രി​യി​ല്‍ ഓ​രോ ദി​വ​സ​വും 1.3 കോ​ടി പേ​രാ​ണ് പു​തു​താ​യി ചാ​റ്റ്ജി​പി​ടി​യി​ല്‍ എ​ത്തി​യ​ത്. ആ​ര്‍ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍സി​ന്‍റെ (എ​ഐ) സ​ഹാ​യ​ത്തോ​ടെ പ്ര​വ​ര്‍ത്തി​ക്കു​ന്ന ചാ​റ്റ് ബോ​ട്ട് ആ​ണ് ചാ​റ്റ്ജി​പി​ടി. ടി​ക്ക്ടോ​ക്ക് 9 മാ​സ​വും ഇ​ന്‍സ്റ്റ​ഗ്രാം ര​ണ്ട​ര വ​ര്‍ഷ​വും കൊ​ണ്ടാ​ണ് …

10 കോ​ടി ഉ​പ​യോ​ക്താ​ക്ക​ളെ നേ​ടി ​ചാ​റ്റ്ജി​പി​ടി ആ​പ്ലി​ക്കേ​ഷ​ൻ Read More »

ഉമ്മൻചാണ്ടിയുടെ ആരോഗ്യനില വഷളാകുകയാണെന്ന് ആരോപിച്ച് സഹോദരൻ രംഗത്ത്‌

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കൃത്യമായ ചികിത്സ നിഷേധിക്കപ്പെടുന്നുവെന്നും ഓരോ നിമിഷവും ആരോഗ്യനില വഷളാകുകയാണെന്നും ആരോപിച്ച് സഹോദരൻ ഉൾപ്പെടെ അടുത്ത ബന്ധുക്കൾ രംഗത്ത്‌. ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സഹോദരൻ ഉൾപ്പെടെ 42 അടുത്ത ബന്ധുക്കൾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. ഉമ്മൻചാണ്ടിയെ സന്ദർശിക്കാൻ കുടുംബം സ്വന്തം സഹോദരങ്ങൾക്കും മറ്റ് അടുത്ത ബന്ധുക്കൾക്കും അനുമതി നിഷേധിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രിയെ സമീപിക്കാൻ ബന്ധുക്കൾ നിർബന്ധിതരായത്. ഉമ്മൻചാണ്ടിക്ക് അടിയന്തര വൈദ്യസഹായം ആവശ്യമാണെന്നും ഓരോ നിമിഷവും …

ഉമ്മൻചാണ്ടിയുടെ ആരോഗ്യനില വഷളാകുകയാണെന്ന് ആരോപിച്ച് സഹോദരൻ രംഗത്ത്‌ Read More »

വാഹനാപകടം അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കു നേരെ ആക്രമണം; എഎസ്ഐക്കും ഡ്രൈവർക്കും പരിക്കേറ്റു

വയനാട്: ബത്തേരിയിൽ നടന്ന വാഹനാപകടം അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കു നേരെ ആക്രമണം. മൂന്നംഗ സംഘമാണ് ആക്രമിച്ചത്. സംഭവത്തിൽ എഎസ്ഐക്കും ഡ്രൈവർക്കും പരിക്കേറ്റു. ഇന്നലെ രാത്രി ബീനാച്ചി പൂതിക്കാട് ജംഗ്ഷനിലായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന പ്രതികൾ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനത്തിൻറെ ചില്ലുകൾ തകർക്കുകയായിരുന്നു. ബത്തേരി മന്തണ്ടികുന്ന് സ്വദേശികളായ രജ്ഞു, കിരൺ ജോയി, ധനുഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അ​​​​പ്ര​​​​ന്‍റി​​​​സ് ഡെ​​​​വ​​​​ലപ്മെ​​​​ന്‍റ് ഓ​​​​ഫീ​​​​സ​​​​ർ​​​​; ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു

ലൈ​​​​ഫ് ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നി​​​​ൽ അ​​​​പ്ര​​​​ന്‍റി​​​​സ് ഡെ​​​​വ​​​​ലപ്മെ​​​​ന്‍റ് ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​രാ​​​​വാ​​​​ൻ ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. രാ​​​​ജ്യ​​​​ത്താ​​​​കെ എ​​​​ട്ട് സോ​​​​ണ​​​​ൽ ഓ​​​​ഫീ​​​​സു​​​​ക​​​​ൾ​​​​ക്ക് കീ​​​​ഴി​​​​ൽ 9,394 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​​ണ് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. കേ​​​​ര​​​​ളം ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന സോ​​​​ണി​​​​ൽ 1516 ഒ​​​​ഴി​​​​വു​​​​ണ്ട്. നോ​​​​ർ​​​​ത്ത്- 1216, നോ​​​​ർ​​​​ത്ത് സെ​​​​ൻ​​​​ട്ര​​​​ൽ- 1033, സെ​​​​ൻ​​​​ട്ര​​​​ൽ- 561, ഈ​​​​സ്റ്റ്- 1049, സൗ​​​​ത്ത് സെ​​​​ൻ​​​​ട്ര​​​​ൽ- 1408, വെ​​​​സ്റ്റേ​​​​ൺ- 1942, ഈ​​​​സ്റ്റ് സെ​​​​ൻ​​​​ട്ര​​​​ൽ- 669 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് മ​​​​റ്റ് സോ​​​​ണു​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ൾ. കേ​​​​ര​​​​ള​​​​ത്തി​​​​ൽ എ​​​​റ​​​​ണാ​​​​കു​​​​ളം- 79, കോ​​​​ട്ട​​​​യം- 120, കോ​​​​ഴി​​​​ക്കോ​​​​ട്- 117, തൃ​​​​ശൂ​​​​ർ- 59, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം- 86 …

അ​​​​പ്ര​​​​ന്‍റി​​​​സ് ഡെ​​​​വ​​​​ലപ്മെ​​​​ന്‍റ് ഓ​​​​ഫീ​​​​സ​​​​ർ​​​​; ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു Read More »

ഇന്ത്യൻ നേ​​​​​​​വി​​​​​​​യി​​​​ൽ അവസരം

ഇന്ത്യൻ നേ​​​​​​​വി​​​​​​​യി​​​​ൽ പ്ല​​​​സ്ടു (ബി​​​​ടെ​​​​ക്) കാ​​​​ഡ​​​​റ്റ് എ​​​​ൻ​​​​ട്രി സ്കീം ​​​​പെ​​​​ർ​​​​മ​​​​ന​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​ൻ കോ​​​​ഴ്സി​​​​ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 35 സീ​​​​റ്റു​​​​ണ്ട്. ഏ​​​​ഴി​​​​മ​​​​ല നാ​​​​വി​​​​ക അ​​​​ക്കാ​​​​ഡ​​​​മി​​​​യി​​​​ൽ നാ​​​​ലു വ​​​​ർ​​​​ഷ​​​​ത്തെ ബി​​​​ടെ​​​​ക് ഡി​​​​ഗ്രി കോ​​​​ഴ്സാ​​​​ണ്. അ​​​​വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യ പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​ർ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. 2024 ജ​​​​​​​നു​​​​​​​വ​​​​​​​രി​​​​​​​യി​​​​​​​ൽ കോ​​​​​​​​ഴ്സ് തു​​​​​​​​ട​​​​​​​​ങ്ങും. ഓ​​​​​​​​രോ വി​​​​​​​​ഭാ​​​​​​​​ഗത്തിലേ​​​​​​​​ക്കും അ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്കാ​​​​​​​​ൻ ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​മാ​​​​​​​​യ യോ​​​​​​​​ഗ്യ​​​​​​​​ത, ശാ​​​​​​​​രീ​​​​​​​​രി​​​​​​​​ക യോ​​​​​​​​ഗ്യ​​​​​​​​ത എ​​​​​​​​ന്നി​​​​​​​​വ സം​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ച വി​​​​​​​​വ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ www.nausena-bharti.ni-c.in എ​​​​​​​​ന്ന വെ​​​​​​​​ബ്സൈ​​​​​​​​റ്റി​​​​​​​​ൽ ന​​​​​​​​ൽ​​​​​​​​കി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ണ്ട്. തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പ്: ബം​​​​​​​​ഗ​​​​​​​​ളൂ​​​​​​​​രു/​​​​​​​​ഭോ​​​​​​​​പ്പാ​​​​​​​​ൽ/​​​​​​​​കോ​​​​​​​​യമ്പത്തൂ​​​​​​​​ർ എ​​​​​​​​ന്നി​​​​​​​​വി​​​​​​​​ട​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ എ​​​​​​​​സ്എ​​​​​​​​സ്ബി ഇ​​​​​​​​ന്‍റ​​​​​​​​ർ​​​​​​​​വ്യൂ ന​​​​​​​​ട​​​​​​​​ത്തും. ര​​​​​​​​ണ്ടു ഘ​​​​​​​​ട്ട​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലാ​​​​​​​​യാ​​​​​​​​ണ് ഇ​​​​​​​​ന്‍റ​​​​​​​​ർ​​​​​​​​വ്യൂ ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​ത്. ആ​​​​​​​​ദ്യ​​​​​​​​മാ​​​​​​​​യി എ​​​​​​​​സ്എ​​​​​​​​സ്ബി …

ഇന്ത്യൻ നേ​​​​​​​വി​​​​​​​യി​​​​ൽ അവസരം Read More »

സ്വർണ്ണ പണയ തിരിമറി; ബിജെപി പ്രവർത്തകർ പ്രതിഷേധത്തിൽ

പത്തനംത്തിട്ട: പണയ സ്വർണം എടുത്ത് മറിച്ചു പണയംവെച്ച കേസിൽ പന്തളം സ്വകാര്യ ബാങ്കിലെ ജീവനക്കാരനെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ. നടപടി സ്വീകരിക്കാതെ ബാങ്ക് തുറക്കാനനുവദിക്കില്ലെന്ന് പ്രതിഷേധിച്ചതോടെ ഡി.വൈ.എഫ്.ഐ, ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷം കനത്തതോടെ പൊലീസ് ലാത്തി വീശീ. പരുക്കേറ്റ 3 ബിജെപി പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാങ്കിലെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർക്കു പുറമേ കോൺഗ്രസും രംഗത്തെത്തി. ആരോപണ വിധേയനായ ജീവനക്കാരനെ അറസ്റ്റ് ചെയ്യണമെന്നാണ് യുഡിഎഫ്-ബിജെപി നേതാക്കളുടെ ആവശ്യം. എന്നാൽ സംഭവത്തിൽ …

സ്വർണ്ണ പണയ തിരിമറി; ബിജെപി പ്രവർത്തകർ പ്രതിഷേധത്തിൽ Read More »

തൊടുപുഴ ഡീപോൾ പബ്ലിക് സ്കൂളിലെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം നടത്തി

തൊടുപുഴ: ഡീ പോൾ പബ്ളിക് സ്‌കൂളിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ശനിയാഴ്ച നടന്നു. 2022 ജൂൺ 25ന് പി.ജെ. ജോസഫ് എം.എൽ.എയായിരുന്നു ഇരുപത്തിയഞ്ചാം വാർഷികം ഉദ്ഘാടനം ചെയ്തത്. ഒരു വർഷത്തോളം നീണ്ടു നിന്ന ആഘോഷങ്ങളുടെ സമാപനത്തിന്റെ പൊതുയോ​ഗം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. വിൻസെൻഷ്യൻ സഭ സൂപ്പീരിയർ ജനറൽ ഫാ. ജോൺ കണ്ടത്തിൻകര അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം രൂപതാ അദ്ധ്യക്ഷൻ മാർ ജോർജ്ജ് മഠത്തികണ്ടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രശ്സത സിനിമ …

തൊടുപുഴ ഡീപോൾ പബ്ലിക് സ്കൂളിലെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം നടത്തി Read More »

സനാസ് കളക്ഷൻസിന്റെ പുതിയ ശൃംഖല കരിങ്കുന്നത്ത്

കരിങ്കുന്നം: ഓൺലൈൻ വസ്ത്ര വ്യാപാര രം​ഗത്ത് കഴിഞ്ഞ ഏഴു വർഷക്കാലമായി പ്രവർത്തിച്ചു വരുന്ന സനാസ് കളക്ഷൻസിന്റെ പുതിയ വിൽപ്പന കേന്ദ്രം കരിങ്കുന്നത്ത് തുറന്നിരിക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് ജോജി ഇടാംപുറത്ത് ഉദ്ഘാടനവും നെടിയകാട് പള്ളി വികാരി റെവ.ഫാ മാത്യു അത്തിക്കൽ വെഞ്ചരിപ്പ് കർമ്മവും നിർവ്വഹിച്ചു. ചിന്നമ്മ ജെംസിന് ആദ്യ വിൽപ്പന നടത്തി കൊണ്ടാണ് കച്ചവടത്തിന് തുടക്കം കുറിച്ചത്. തൊടുപുഴ – പാലാ റൂട്ടിൽ ലിറ്റിൽ ഫ്ലവർ ചർച്ച് നെടിയകാട്, പുത്തൻപ്പള്ളിക്ക് സമീപത്തായിട്ടാണ് സ്ഥാപനം. ഫെയ്സ്ബുക്കിലും ഇൻസ്റ്റാ​ഗ്രാമിലും യൂട്യൂബിലും ഇവർക്ക് …

സനാസ് കളക്ഷൻസിന്റെ പുതിയ ശൃംഖല കരിങ്കുന്നത്ത് Read More »

അഹല്യ ഐ കെയർ ആശുപത്രി തൊടുപുഴയിലും; ഉദ്ഘാടനം 13ന്

തൊടുപുഴ: നേത്ര ചികിത്സാ രം​ഗത്ത് വർഷങ്ങളുടെ പാരമ്പര്യവും മികച്ച പരിപാലനവും നൽകുന്ന ആഹല്യ ഐ കെയർ തൊടുപുഴയിലും പ്രവർത്തനം ആരംഭിക്കുന്നു. 13 ന് മന്ത്രി റോഷി അ​ഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. എം.പി ഡീൻ കുര്യാക്കോസ് ഓപ്പറേഷൻ തിയേറ്ററിന്റെയും എം.എൽ.എ പി.ജെ.ജോസഫ് ഒപ്പ്റ്റിക്കൽസിന്റെയും തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് ഫാർമസിയുടേയും ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കേരളത്തിലെ ഏറ്റവും വലിയ നേത്ര പരിചരണ ശൃംഖലയാണ് അത്യാധുനിക ചികിത്സാ സംവിധാനങ്ങളുള്ള അ​ഹല്യാ ആശുപത്രി. തിമിരം, കുട്ടികളുടെ നേത്രരോ​ഗങ്ങൾ, …

അഹല്യ ഐ കെയർ ആശുപത്രി തൊടുപുഴയിലും; ഉദ്ഘാടനം 13ന് Read More »

തൃശ്ശൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതിക്ക് നേരെ അതിക്രമം; ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി

തൃശ്ശൂർ: ആത്മഹത്യയിൽ നിന്നും ജീവൻ തിരികെ ലഭിച്ച് അവശനിലയിൽ കഴിഞ്ഞിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് മെഡിക്കൽ കോളേജ് സുപ്പീരിൻറിനോട് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട്‌ നൽകാൻ ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജ് പൊലീസ്, ശ്രീനാരായണപുരം സ്വദേശിയായ പ്രതി ദയാലാലിൻറെ അറസ്റ്റ് രേഖപ്പെടുത്തി. വിശദമായി ചോദ്യം ചെയ്ത ശേഷം ദയലാലിനെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിലെ ഇലക്ട്രിക്കൽ വിഭാഗം താത്കാലിക ജീവനക്കാരനാണ് പ്രതി. കൈപ്പമംഗലം സ്വദേശിനിയായ യുവതി കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു …

തൃശ്ശൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതിക്ക് നേരെ അതിക്രമം; ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി Read More »

തുർക്കിയിൽ ഭൂചലനം; 7.8 തീവ്രത രേഖപ്പെടുത്തി

അങ്കാറ: തുർക്കിയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തി. തുർക്കി തെക്കു കിഴക്കൻ മേഖലയായ ഗാസിയാൻ ടെപ്പിന് സമീപമാണ് ഭൂകമ്പത്തിൻറെ പ്രഭവ കേന്ദ്രമെന്നാണ് യു.എസ് ജിയോളജി വിഭാഗം നൽകുന്ന വിവരം. ഭൂകമ്പത്തിൻറെ ഫലമായി നിരവധി കെട്ടിടങ്ങൾ നിലംപൊത്തി. നിരവധി പേർക്ക് പരിക്കേറ്റിട്ടുള്ളതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ മരണങ്ങളൊന്നും ഔദ്യോഗികമായി റിപ്പോർട്ടു ചെയ്തിട്ടില്ല.

കേരള ബജറ്റ്; പൊതു ചർച്ച ഇന്ന് തുടങ്ങും

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച 2023-2024 വർഷത്തെ സമ്പൂർണ ബജറ്റിനെക്കുറിച്ചുള്ള പൊതു ചർച്ച ഇന്ന് തുടങ്ങും. 3 ദിവസമാവും പൊതു ചർച്ച നടക്കുക. ഇന്ധന സെസ് അടക്കമുള്ള ബജറ്റ് നിർദ്ദേശങ്ങൾക്കെതിരെ നിയമസഭക്ക് അകത്തും പുറത്തും പ്രതിഷധം കടുപ്പിക്കാനൊരുങ്ങവെയാണ് പൊതു ചർച്ച. ചോദ്യോത്തരവേള മുതൽ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. നിയമസഭ കവാടത്തിൽ പ്രതിപക്ഷ എം.എൽ.എമാർ നിരാഹാര സമരം നടത്തും. ബജറ്റ് ചർച്ചക്ക് മുൻപ് പ്രതിപക്ഷ നേതാവ് സഭയിൽ പ്രഖ്യാപനം നടത്തും. യു.ഡി.എഫ് പാർലമെൻററി കാര്യ സമിതിയുടേതാണ് തീരുമാനം. …

കേരള ബജറ്റ്; പൊതു ചർച്ച ഇന്ന് തുടങ്ങും Read More »

Australian Pga Title 2022 Magic Monk Rasputin Slot Betting Information and People Opportunity

Articles What are the Best Online Harbors? Top Sites Prepaid service Percentage Steps Pokerstars Net Fulfilling The brand new Wagering Conditions PaySafe coupon codes come in fixed, predefined number (age.g. ten, 20) and will be acquired anonymously from the thousands of shopping towns within the great britain. Of many casinos may also enables you to …

Australian Pga Title 2022 Magic Monk Rasputin Slot Betting Information and People Opportunity Read More »

Онлайн Казино Слоты, Ставки, Бинго И Рулетка

Онлайн Казино Слоты, Ставки, Бинго И Рулетка! Самые Лучшие Онлайн Казино В эстонии ️ 2024 Content Количество смертей Ищите Хороший выбирать Игр 💵” “а Играть Онлайн в России Какие Бонусы Предлагает Gg Bet? Самые Известные Производители Игр На Эстонском Рынке советчиков Для Безопасной и Захватывающей Игры” Бонусы и Казино Эстонии Регистрация на Российских Сайтах Казино …

Онлайн Казино Слоты, Ставки, Бинго И Рулетка Read More »

No-deposit Cellular Harbors

Posts Cellular Gambling enterprise No-deposit Expected 100 percent free Spins For the A game title You would like 100 percent free Spins To your Mondays Totally free Slot Bonus No-deposit Expected Cellular Gambling establishment Background At some point, the availability of 100 percent free penny slots online assurances its change to help you various other …

No-deposit Cellular Harbors Read More »

Dolphin Pearl mr bet 10 umsatz Deluxe Vortragen

Content Irgendeiner Provision Wartet Im Stargames Kasino? Die Bild Durch Dolphins Pearl Deluxe Entsprechend Man Book Of Ra Deluxe Spielt Dolphins Pearl Gebührenfrei Zum besten geben Spielen Die leser Religious Dolphins Pearl Für nüsseBloß Registrierung Autoplay, Schrottkarre Spin ferner automatisches Kreisen potenz vorstellbar eine bestimmte Anzahl bei Drehs zu definieren damit unnötige Klickerei mr bet …

Dolphin Pearl mr bet 10 umsatz Deluxe Vortragen Read More »

Ставки На Спорт Онлайн Букмекерские Ставки На Футбол На Сегодня Прогнозы На Спорт Сделать Live Ставку На Спорт На Сайте Б

Ставки На Спорт Онлайн Букмекерские Ставки На Футбол На Сегодня Прогнозы На Спорт Сделать Live Ставку На Спорт На Сайте Бк “букмекерские Конторы Казахстана Топ 2023 Лучших Букмекеров Кз Ставки На Спорт Content Подборки Букмекеров ➦➦ Какими Способами Можно Пополнять Счет, И Выводить Призы В Бк? Прогнозы Live Качество Работы Службы Поддержки Бк Бонусы И …

Ставки На Спорт Онлайн Букмекерские Ставки На Футбол На Сегодня Прогнозы На Спорт Сделать Live Ставку На Спорт На Сайте Б Read More »

പശുവിൻ്റെ അക്രമത്തിൽ നിന്നും ഭയന്നോടിയ അമ്മയും കുഞ്ഞും കിണറ്റിൽ വീണു; രക്ഷാസേന രക്ഷകരായി

അടൂർ: പശുവിൻ്റെ അക്രമത്തിൽ നിന്നും ഭയന്നോടി കിണറ്റിൽ വീണ അമ്മയേയും കുഞ്ഞിനേയും രക്ഷപ്പെടുത്തി. പെരിങ്ങനാട് ചെറുപുഞ്ചയിലെ റബ്ബർ തോട്ടത്തിലുള്ള ഉപയോഗശൂന്യമായ കിണറ്റിലാണ് അമ്മയും ഒരു വയസുള്ള കുഞ്ഞും വീണത്. പെരിങ്ങനാട് കടയ്ക്കൽ കിഴക്കതിൽ വൈശാഖിന്റെ ഭാര്യ രേഷ്മ (24) ഒരു വയസ്സുള്ള മകൻ വൈഷ്ണവ് എന്നിവരെ തോട്ടത്തിൽ പുല്ലു തിന്നുകയായിരുന്ന പശു കുത്താൻ ഓടിച്ചപ്പോൾ പരിഭ്രമിച്ച് ഓടി മേൽ മൂടിയില്ലാത്ത കിണറിൽ വീഴുകയായിരുന്നു. ശനിയാഴ്‌ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. അടൂർ അഗ്‌നി രക്ഷാസേന എത്തിയപ്പോഴേക്കും കുട്ടിയെ നാട്ടുകാർ …

പശുവിൻ്റെ അക്രമത്തിൽ നിന്നും ഭയന്നോടിയ അമ്മയും കുഞ്ഞും കിണറ്റിൽ വീണു; രക്ഷാസേന രക്ഷകരായി Read More »

പൊലീസ് സ്റ്റേഷനിലെ ഇ പോസ്സ് മെഷീൻ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടന്നുകളഞ്ഞു; പ്രതി പിടിയിൽ

പത്തനംതിട്ട : കൊടുമൺ പൊലീസ് സ്റ്റേഷനിലെ ഇ പോസ്സ് മെഷീൻ മോഷ്ടിച്ചുകൊണ്ടുപോയ പ്രതിയെ പിടികൂടി. ഏനാദിമംഗലം ഇളമണ്ണൂർ മരുതിമൂട് എബി ഭവനം എബി ജോൺ (28) ആണ് കൊടുമൺ പോലീസിന്റെ പിടിയിലായത്.  കഴിഞ്ഞ 27 ന് രാത്രി എട്ടേമുക്കാലിനാണ് ഒരു കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് സ്റ്റേഷനിൽ നിർത്തിയിരുന്ന പ്രതി  മെഷീൻ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടന്നത്. മോഷണവിവരം മനസ്സിലാക്കിയ ഉടനെ അന്നത്തെ ജി ഡി ചാർജ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ മൊഴി രേഖപ്പെടുത്തി, മോഷണത്തിന്  ഈമാസം ഒന്നിന് കേസെടുത്തു.  …

പൊലീസ് സ്റ്റേഷനിലെ ഇ പോസ്സ് മെഷീൻ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടന്നുകളഞ്ഞു; പ്രതി പിടിയിൽ Read More »

50 Freispiele Exklusive Einzahlung Fix Erhältlich Casinos 2023

Content Diese Allgemeinen Geschäftsbedingungen Ihr Boni As part of Kostenloser Registrieruntg Wie gleichfalls Klappen Die Boni Ohne Einzahlung Im World wide web sie sind Sie zahlreiche Seiten auffinden, von denen leer Diese diese besten Angeschlossen Casinos auswählen im griff haben. Dort haben Eltern angewandten Gesamtschau über unser besten Erreichbar Spielbank Bonus Angebote, nachfolgende Spiele und …

50 Freispiele Exklusive Einzahlung Fix Erhältlich Casinos 2023 Read More »

മണ്ണുത്തിയിൽ വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ സമ്മേളനം നടന്നു

മണ്ണുത്തി: വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം സമാപിച്ചു. നൂറു കണക്കിന് തൊഴിലാളികളും ബഹുജനങ്ങളുമായിരുന്നു മണ്ണുത്തി മഹമാത്മ സ്ക്വയർ പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനത്തിൽ അണിനിരന്നത്. പ്രകടനത്തിന് മാറ്റുകൂട്ടുന്ന രീതിയിലായിരുന്നു മുത്തുക്കുടകളും നാടൻ കലാരൂപങ്ങളും പഞ്ചവാദ്യവും മേളങ്ങളും. പ്രകടനത്തിനുശേഷം നടന്ന പൊതുസമ്മേളനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ആർ.വി ഇക്ബാൽ അധ്യക്ഷനായി. ഫെഡറേഷൻ സംസ്ഥാന ഭാരവാഹികളായ ഇ.വി ഉണ്ണിക്കൃഷ്ണൻ, സരോജിനി തങ്കൻ, പി.ടി പ്രസാദ്, ഷക്കീർ സലിം, സരിത രാമകൃഷ്ണൻ, …

മണ്ണുത്തിയിൽ വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ സമ്മേളനം നടന്നു Read More »

മലപ്പുറത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു

മലപ്പുറം: പെരിന്തൽമണ്ണയിൽ സ്വകാര്യ പാരാമെഡിക്കൽ കോളജ് ഹോസ്റ്റലിലെ വിദ്യാർത്ഥിക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. ഇതേ ഹോസ്റ്റലിലെ 55 വിദ്യാർത്ഥികൾ നീരീക്ഷണത്തിലാണ്. നോറോ വൈറസ് ഒരു മാസത്തിനിടെ കൊച്ചിയിലും, വയനാട്ടിലും സ്ഥിരീകരിച്ചിരുന്നു. പെരിന്തൽമണ്ണയിലെ സംഭവത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

കോൺഗ്രസ്‌ ബി.ജെ.പി സഖ്യം എൽ.ഡി.എഫിനെതിരെ

പാലക്കാട്‌: എൽ.ഡി.എഫിനെതിരെ മുതലമട പഞ്ചായത്തിൽ കോൺഗ്രസ്‌ ബി.ജെ.പി സഖ്യം. സ്വതന്ത്ര അംഗങ്ങളായ കൽപനാദേവി, സാജുദ്ദീൻ തുടങ്ങിയവർ ഭരണ സമിതിക്കെതിരെ കൊണ്ടുവന്ന അവിശ്വാസം പാസായി. പതിനൊന്ന് അംഗങ്ങളുടെ പിന്തുണയോടെയാണ് അവിശ്വാസ പ്രമേയം പാസായത്. അനുകൂലമായി മൂന്ന് ബിജെപി അംഗങ്ങളും വോട്ട് ചെയ്‌തു. അവിശ്വസ പ്രമേയം അവതരിപ്പിച്ചത് പഞ്ചായത്ത് പ്രസിഡന്റ് കെ ബേബി, സുധ, ഉപാധ്യക്ഷൻ ആർ അലൈരാജൻ എന്നിവർക്കെതിരെയാണ്.

മാലിന്യ സംസ്‌കരണത്തിന്‌ മികച്ച പ്രാധാന്യം ലഭിക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം: സമഗ്രവും ശാസ്‌ത്രീയവുമായ മാലിന്യ സംസ്‌കാരത്തിന്‌ പ്രാധാന്യം നൽകണമെന്നും മാലിന്യമുക്ത സംസ്ഥാനമാണ്‌ ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മാലിന്യ സംസ്‌കരണത്തിന്‌ മികച്ച പ്രാധാന്യം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗ്ലോബൽ എക്സ്പോ ഓൺ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജി-ജിഇഎക്‌സ് കേരള 23-ന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് എറണാകുളം മറൈൻഡ്രൈവിൽ നിന്ന് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കക്കൂസ് മാലിന്യ സംസ്‌കരണ പ്ലാന്റുകൾ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിർമ്മിക്കും. സർക്കാർ, പ്ലാന്റുകൾ നിർമ്മിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമിട്ടതായും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂട്ടായ പരിശ്രമം …

മാലിന്യ സംസ്‌കരണത്തിന്‌ മികച്ച പ്രാധാന്യം ലഭിക്കണം; മുഖ്യമന്ത്രി Read More »

കലശാഭിഷേകവും പൂയ്യം മഹോത്സവവും

തൊടുപുഴ: ഒളമറ്റം ഉറവപ്പാറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പൂയ്യം തൊഴീലിനായി നാളെ നടതുറക്കും. രാവിലെ 5.25 മുതൽ ഭക്തരെ ​ദർശനത്തിനായി ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുന്നതാണ്. തുടർന്ന് വിവിധ ചടങ്ങുകൾ. വൈകിട്ട് 7.30 ന് ഇടുക്കി കലാസാ​ഗർ മ്യൂസിക് അവതരിപ്പിക്കുന്ന ഭക്തി​ഗാനമേള. മൂന്നാം തീയതി കലശാഭിഷേകത്തോടെ ആയിരുന്നു ഈ വർഷത്തെ ഉത്സവത്തിന് തുടക്കം കുറിച്ചത്. ഇന്ന് കാവടി ഘോഷയാത്ര, കാവടി അഭിഷേകം തുടങ്ങിയ വിവധ ചടങ്ങുകളോടെ തൈപ്പൂയ മഹോത്സവം നടന്നു.

പ്രാഥമിക തലത്തിൽ കാൻസർ നിർണയിക്കുന്നതിനും നിയന്ത്രിക്കുന്നതിനും നൂതന പദ്ധതികൾ; മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: കാൻസർ ചികിത്സാ രംഗത്ത് കേരളത്തിൽ വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പ്രാഥമിക തലത്തിൽ കാൻസർ നിർണ്ണയിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നൂതന പദ്ധതികളുടെ രൂപീകരണം, നിലവിലുള്ള റീജിണൽ കാൻസർ സെന്ററുകളെയും മെഡിക്കൽ കോളേജുകളിലെ കാൻസർ ചികിത്സ വിഭാഗങ്ങളെയും ശാക്തികരിക്കുന്നതിനോടൊപ്പം തന്നെ നടപ്പിലാക്കി വരുന്നു. കാൻസർ കെയർ സ്യുട്ട് ഇ ഹെൽത്തിന്റെ സഹായത്തോടുകൂടി ആരോഗ്യ വകുപ്പ് അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പെന്ന ക്യാമ്പയിനിലുടെ കണ്ടെത്തിയ കാൻസർ രോഗ ലക്ഷണങ്ങളുള്ളവരുടെ പരിശോധന അടുത്തുള്ള പ്രാഥമിക ആരോഗ്യ …

പ്രാഥമിക തലത്തിൽ കാൻസർ നിർണയിക്കുന്നതിനും നിയന്ത്രിക്കുന്നതിനും നൂതന പദ്ധതികൾ; മന്ത്രി വീണാ ജോർജ് Read More »

മലാഡിൽ നിന്ന് ഒമ്പത് ലക്ഷത്തിലധികം രൂപയുടെ വ്യാജ ഇന്ത്യൻ നാണയങ്ങൾ പിടികൂടി

മുംബൈ: ഡൽഹി പോലീസുമായി ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ മലാഡിൽ നിന്ന് ഒമ്പത് ലക്ഷത്തിലധികം രൂപയുടെ വ്യാജ ഇന്ത്യൻ നാണയങ്ങൾ പിടികൂടുകയും ഒരാളെ അറസ്റ്റും ചെയ്തു. വ്യാജ നാണയങ്ങൾ നിർമ്മിക്കുന്ന ഒരു സംഘം മലാഡിലെ വല്ലഭ് ബിൽഡിംഗ് എ-വിംഗ് സൊസൈറ്റിയിൽ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ഓപ്പറേഷൻ നടത്തിയത്. വൻതോതിൽ നാണയങ്ങൾ പിടിച്ചെടുത്തതായി ദിൻദോഷി പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഓഫീസർ ജീവൻ ഖരാത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ജി.പി.എസ് ഉപയോഗിച്ച് തീവ്ര മഴ പ്രതിഭാസവും പ്രവചിക്കാം; കൊച്ചിശാസ്ത്ര സാങ്കേതിക സർവ്വകലാശാല ഗവേഷകർ

കളമശേരി: ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം ഉപയോഗിച്ച് ഗതിനിയന്ത്രണം മാത്രമല്ല തീവ്ര മഴ പോലുള്ള പ്രതിഭാസങ്ങൾ കൂടി മുൻ കൂട്ടി പ്രവചിക്കാൻ സാധ്യമായേക്കുമെന്ന് കൊച്ചിശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ, മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക് വകുപ്പിലെ ഗവേഷകർ. അസ്സോസിയേറ്റ് പ്രഫസർ ആയ ഡോ സുനിൽ പി.എസിൻറെ മേൽനോട്ടത്തിൽ, ഗവേഷകയായ റോസ് മേരിയോടൊപ്പം നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് സിങ്കപ്പൂർ, സ്‌പേസ് അപ്ലിക്കേഷൻ സെന്റർ, ഇന്ത്യ മെറ്റീരിയോളോജിക്കൽ ഡിപ്പാർട്‌മെന്റ്, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമഗ്‌നെറ്റിസം എന്നീ സ്ഥാപനങ്ങളിലെ …

ജി.പി.എസ് ഉപയോഗിച്ച് തീവ്ര മഴ പ്രതിഭാസവും പ്രവചിക്കാം; കൊച്ചിശാസ്ത്ര സാങ്കേതിക സർവ്വകലാശാല ഗവേഷകർ Read More »

യു.എസിൽ ഇന്ത്യൻ നിർമ്മിത തുള്ളിമരുന്ന് കണ്ണിലൊഴിച്ച് ഒരാൾ മരിച്ചു

ചെന്നൈ: ഇന്ത്യൻ നിർമിത ചുമ സിറപ്പുകൾക്കു പിന്നാലെ കണ്ണിലൊഴിക്കുന്ന തുള്ളി മരുന്നും അപകടകാരിയാണെന്ന് ആരോപണം. ഇന്ത്യൻ നിർമ്മിത തുള്ളിമരുന്ന് കണ്ണിലൊഴിച്ചതിനെ തുടർന്ന് അസ്വസ്ഥതകൾ ഉണ്ടായ ഒരാൾ മരിച്ചതായാണ് റിപ്പോർട്ടുകൾ. മാത്രമല്ല ഒരാളുടെ കാഴ്ച്ച നഷ്ടപ്പെട്ടതായും പരാതിയുണ്ട്. സംഭവം യു.എസിലായിരുന്നു. ഇതിനു പിന്നാലെ ചെന്നൈ ആസ്ഥാനമായുള്ള മരുന്നു കമ്പനിയെ യുഎസ് നിരോധിക്കുകയുണ്ടായി. ഗ്ലോബൽ ഫാർമ പ്രൈവറ്റ് ലിമിറ്റഡിനു നേരെയാണ് ആരോപണം. കണ്ണ് വരണ്ടതായി തോന്നുന്ന സന്ദർത്തിൽ ഉപയോഗിക്കുന്ന തുള്ളിമരുന്നാണ് ഇത്.

പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു

ചെന്നൈ: പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ കുഴഞ്ഞു വീണായിരുന്നു മരണം. 78 വയസായിരുന്നു. മികച്ച ഗായികയ്ക്കുള്ള ദേശിയ പുരസ്ക്കാരം 3 തവണ സ്വന്തമാക്കിയിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക് ഉൾപ്പെടെ 19 ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു. സ്വപ്നം എന്ന സിനിമയിലെ സൗരായുഥത്തിൽ വിടർന്നൊരു എന്ന ഗാനമാണ് മലയാളത്തിൽ ആദ്യമായി ആലപിച്ചത്. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചിരുന്നു.