Timely news thodupuzha

logo

Month: August 2023

വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ള്‍ക്ക് ഓ​​ണാ​​വ​​ധി പ്ര​​ഖ്യാ​​പി​​ച്ചു, കുട്ടികൾക്ക് 5 കി​​ലോ​​ അ​​രി സൗ​​ജ​​ന്യം

തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തെ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ള്‍ക്ക് ഓ​​ണാ​​വ​​ധി പ്ര​​ഖ്യാ​​പി​​ച്ച് ഉ​​ത്ത​​ര​​വി​​റ​​ക്കി സം​​സ്ഥാ​​ന സ​​ര്‍ക്കാ​​ര്‍. പ്രൊ​​ഫ​​ഷ​​ണ​​ല്‍ കോ​​ളേ​​ജു​​ക​​ള്‍ ഉ​​ള്‍പ്പെ​​ടെ​​യു​​ള്ള വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ള്‍ക്ക് ഓ​​ണാ​​വ​​ധി പ്ര​​ഖ്യാ​​പി​​ച്ചു. ഓ​​ഗ​​സ്റ്റ് 25 മു​​ത​​ല്‍ സെ​​പ്റ്റം​​ബ​​ര്‍ മൂ​​ന്ന് വ​​രെ​​യാ​​ണ് അ​​വ​​ധി. അ​​തേ​​സ​​മ​​യം, ഈ ​​ഓ​​ണ​​ക്കാ​​ല​​ത്ത് ഉ​​ച്ച​​ഭ​​ക്ഷ​​ണ പ​​ദ്ധ​​തി​​യി​​ലു​​ള്‍പ്പെ​​ട്ട സ്കൂ​​ള്‍ കു​​ട്ടി​​ക​​ള്‍ക്ക് സ​​ര്‍ക്കാ​​ര്‍ അ​​ഞ്ച് കി​​ലോ​​ വീ​​തം സൗ​​ജ​​ന്യ അ​​രി വി​​ത​​ര​​ണം ചെ​​യ്യും. അ​​രി സ​​പ്ലൈ​​കോ ത​​ന്നെ സ്കൂ​​ളു​​ക​​ളി​​ല്‍ നേ​​രി​​ട്ട് എ​​ത്തി​​ച്ചു ന​​ല്‍കും. സംസ്ഥാനത്തെ സ്കൂളുകളിൽ നിന്നായി 29.5 ല​​ക്ഷം കു​​ട്ടി​​ക​​ളാ​​ണു ഗു​​ണ​​ഭോ​​ക്താ​​ക്ക​​ള്‍.

തട്ടക്കുഴ എൻ.എസ്.എസ് കരയോഗം ഓണാഘോഷം തട്ടക്കുഴ രവി ഉത്ഘാടനം ചെയ്തു

തൊടുപുഴ: തട്ടക്കുഴ എൻ.എസ്.എസ് കരയോഗത്തിലെ ഓണാഘോഷം തട്ടക്കുഴ രവി ഉത്ഘാടനം ചെയ്തു. പ്രസിഡൻ്റ് രാജേന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എസ്.മോഹനൻ നായർ സ്വാഗതം ആശംസിച്ചു. തൊമ്മൻകുത്ത് ജോയി മുഖ്യ പ്രഭാഷണം നടത്തി. കുട്ടികൾക്ക് പ്രൊഫിഷ്യൻ സി പ്രൈസുകൾ വിതരണം ചെയ്തു. വനിതാ സമാജം അത്തപ്പൂക്കളം ഒരുക്കി. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ മത്സരങ്ങൾ അരങ്ങേറി. തുടർന്ന് ഓണസ്സദ്യയും ഉണ്ടായിരുന്നു.

കഞ്ചാവ് ലഹരിയില്‍ ചെന്നൈയിൽ അമ്മയെ കൊലപ്പെടുത്തി യുവാവ്

ചെന്നൈ: കഞ്ചാവ് ലഹരിയില്‍ യുവാവ് അമ്മയെ കൊലപ്പെടുത്തി. ചെന്നൈയിലാണ് സംഭവം. 25കാരനായ രാകേഷ് വര്‍ഷനാണ് അമ്മ ശ്രീപ്രിയയെ കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയായിരുന്നു കൊലപാതകം നടന്നത്. പ്രതി രാകേഷ് ചെന്നൈയിലെ ഒരുസ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. രണ്ടുവര്‍ഷമായി വര്‍ക്ക് ഫ്രം ഹോം അടിസ്ഥാനത്തില്‍ വീട്ടിലിരുന്നാണ് ഇയാൾ ജോലി ചെയ്യുന്നത്.രാകേഷ് പതിവായി കഞ്ചാവ് ഉപയോഗിച്ചിരുന്നതായും മദ്യപിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഇതിന്റെ പേരിൽ നിരന്തരമായി അമ്മയോട് വഴക്കിട്ടിരുന്നതായും പൊലീസ് കണ്ടെത്തി. ലഹരി ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് ശ്രീപ്രിയ പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും …

കഞ്ചാവ് ലഹരിയില്‍ ചെന്നൈയിൽ അമ്മയെ കൊലപ്പെടുത്തി യുവാവ് Read More »

രാഷ്‌ട്രീയ അഭിമുഖങ്ങൾ ഇനി ഇല്ലെന്ന് കെ.സച്ചിദാനന്ദൻ

തിരുവനന്തപുരം: ഇന്ത്യൻ എക്‌സ്‌‌പ്രസിന് നൽകിയ അഭിമുഖം പ്രത്യേകരീതിയിൽ എഡിറ്റ് ചെയ്‌ത വേർഷനുകൾ ആണ് പത്രത്തിലും യുട്യൂബിലും വന്നതെന്ന് കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ.സച്ചിദാനന്ദൻ. എഡിറ്റ് നടന്ന അഭിമുഖത്തിൽ നിന്ന് തന്നെ തങ്ങൾക്ക് വേണ്ട ചില വരികൾ എടുത്ത് പ്രചരിപ്പിക്കാനാണ് മറ്റു മാധ്യമങ്ങൾ ശ്രമിച്ചത്. രാഷ്‌ട്രീയ അഭിമുഖങ്ങൾ ഇനി ഇല്ലെന്നും എനിക്ക് വേണ്ടത് എനിക്ക് നിയന്ത്രണമുള്ള പ്രസംഗങ്ങളിലും ലേഖനങ്ങളിലും പറഞ്ഞു കൊള്ളാമെന്നും സച്ചിദാനന്ദൻ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. ഫെയ്‌സ്‌ബുക്ക് കുറിപ്പ്: നമ്മുടെ മാധ്യമധാർമ്മികത വിചിത്രമാണ്. വലതു പക്ഷത്തിൻ്റെ …

രാഷ്‌ട്രീയ അഭിമുഖങ്ങൾ ഇനി ഇല്ലെന്ന് കെ.സച്ചിദാനന്ദൻ Read More »

സി.പി.ഐ(എം) ഐ.ടി ഫ്രണ്ട് ജനകീയ കൺവൻഷൻ സംഘടിപ്പിച്ചു

ബാംഗ്ലൂർ: സിപിഐ എം ഐടി ഫ്രണ്ട് ലോക്കൽ കമ്മിറ്റി ബാംഗ്ലൂരിൽ ജനകീയ കൺവൻഷൻ സംഘടിപ്പിച്ചു. നഗരത്തിലെ വർധിച്ചുവരുന്ന ജീവിതച്ചെലവിനെപ്പറ്റിയും തുടർന്നുണ്ടാകുന്ന പ്രതിസന്ധികളെപ്പറ്റിയും കൺവെൻഷനിൽ ചർച്ച ചെയ്തു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം അശോക് ധാവ്ലെ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ആയിരത്തിലധികം പേർ കൺവെൻഷനിൽ പങ്കെടുത്തു.സിഐടിയു കർണാടക സംസ്ഥാന ജനറൽ സെക്രട്ടറി മീനാക്ഷി സുന്ദരം, സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഗോപാലകൃഷ്ണ, സിപിഐ എം മുൻ സംസ്ഥാന സെക്രട്ടറി വി ജെ കെ, സംസ്ഥാന കമ്മിറ്റി …

സി.പി.ഐ(എം) ഐ.ടി ഫ്രണ്ട് ജനകീയ കൺവൻഷൻ സംഘടിപ്പിച്ചു Read More »

അടൽ ബിഹാരി വാജ്‌‌പേയി പാർക്ക് പുനർനാമകരണം ചെയ്‌തു

പറ്റ്ന: ബിഹാറിലെ അടൽ ബിഹാരി വാജ്‌‌പേയി പാർക്ക് പുനർനാമകരണം ചെയ്‌ത് സർക്കാർ. പാർക്കിന്റെ പഴയ പേരായ കോക്കനട്ട് പാർക്ക് എന്ന പേരു തന്നെ നൽക്കാനാണ് തീരുമാനം. 2018ലാണ് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ പേര് പാർക്കിന് നൽകിയത്. പേരുമാറ്റിയ പുതിയ പാർക്ക് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഉദ്ഘാടനം ചെയ്യും.

ഇന്ത്യക്കാരെ ന്യുയോർക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

ന്യുയോർക്ക്‌: ഇന്ത്യക്കാരായ ദമ്പതികളെയും ആറു വയസ്സുള്ള മകനെയും അമേരിക്കയിൽ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി. കർണാടക സ്വദേശികളായ യോഗേഷ് നാഗരാജപ്പ (37), ഭാര്യ പ്രതിഭ അമർനാഥ്‌ (35), മകൻ യഷ് എന്നിവരെ മെരിലാൻഡിലെ വസതിയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.ഭാര്യയെയും മകനെയും വെടിവച്ച് കൊലപ്പെടുത്തിയശേഷം യോഗേഷ് ആത്മഹത്യ ചെയ്തെന്നാണ് പൊലീസിന്റെ നിഗമനം. കർണാടകയിലെ ദാവൻഗരെ സ്വദേശികളാണ് ഇവർ. ഇരുവരും സോഫ്‌റ്റ്‌വെയർ എൻജിനിയർമാരാണ്. ബാൾട്ടിമോർകൗണ്ടി പൊലീസാണ്‌ വിവരം ബന്ധുക്കളെ അറിയിച്ചത്‌.

Робофорекс Личный кабинет, вход на официальный сайт

Клиент должен быть всегда уверен в том, что финансы с его счета случайно не исчезнут и будут надежно сохранены. С Лайм ФХ все клиенты могут быть спокойны и уверены, надежность компании подтверждает лицензия IFSC Belize. Ощутимое выгодное отличие организация Лайм ФХ от аналогичных компаний в том, что оно неразрывно связано с современными технологиями и обновлениями. …

Робофорекс Личный кабинет, вход на официальный сайт Read More »

പ്രതിഭാ സംഗമം 2023 നടത്തി കരിമണ്ണൂർ സെൻറ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ

കരിമണ്ണൂർ: സെൻറ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രതിഭാ സംഗമം 2023 സംഘടിപ്പിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ പരിപാടി ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മാത്യു.കെ.ജോണിന്റെ അധ്യക്ഷതയിൽ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ.നാഗരേഷ് ഉദ്ഘാടനം ചെയ്തു. ഇളംദേശം ബ്ലോക്കിനു കീഴിൽ കരിമണ്ണൂർ ബി.ആർ.സിയുടെ പരിധിയിൽ വരുന്ന ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്നും 2022-2023 അധ്യയന വർഷത്തിൽ എല്ലാ വിഷയങ്ങൽക്കും എ പ്ലസ് നേടിയ കുട്ടികളെയും 100% വിജയം …

പ്രതിഭാ സംഗമം 2023 നടത്തി കരിമണ്ണൂർ സെൻറ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ Read More »

കരിമണ്ണൂർ ഗ്രാമ പഞ്ചായത്തും കുടുംബശ്രീ സി ഡി എസും ചേർന്ന് ഓണം വിപണന മേള ആരംഭിച്ചു

കരിമണ്ണൂർ: ഇടുക്കി ജില്ലയിൽ കരിമണ്ണൂർ ഗ്രാമ പഞ്ചായത്തും കുടുംബശ്രീ സി ഡി എസും സംയുക്തമായി 10 ദിവസത്തെ ഓണം വിപണന മേളയുടെ ഉദ്ഘാടനം ബഹു. ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സാൻസൻ അക്കക്കാട്ട് നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സോണിയ ജോബിൻന്റെ അദ്യക്ഷത വഹിച്ചു. രണ്ടാം വാർഡ് മെമ്പർ ബൈജു വറവുങ്കൽ ആദ്യ വില്പന നടത്തി. പരിപാടിയിൽ ആറാം വാർഡ് മെമ്പർ ജീസ് ആയത്തുപ്പാടം, ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി അഗസ്റ്റിൻ വി എ, കുടുംബശ്രീ സി ഡി എസ് …

കരിമണ്ണൂർ ഗ്രാമ പഞ്ചായത്തും കുടുംബശ്രീ സി ഡി എസും ചേർന്ന് ഓണം വിപണന മേള ആരംഭിച്ചു Read More »

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ ഡൽഹി വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോ​ഗസ്ഥനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്‌തു. സംഭവത്തിൽ ഉദ്യോഗസ്ഥനും ഭാര്യക്കും എതിരെ പോക്‌സോ വകുപ്പു ചുമത്തി കേസെടുത്തു.സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയെന്നാണ് കേസ്. 2020 മുതൽ 2021 വരെയുള്ള കാലയളവിൽ നിരന്തരം പീഡിപ്പിക്കുയും ​ഗർഭിണിയാക്കുകയും ചെയ്‌തുവെന്നാണ് പരാതി. 2020ൽ പിതാവ് മരിച്ചതിന് പിന്നാലെ പെൺകുട്ടിയെ ഇയാൾ ഏറ്റെടുക്കുകയായിരുന്നു. തുടർന്നാണ് പീഡനത്തിന് വിധേയമാക്കിയത്.പെൺകുട്ടി ​ഗർഭിണിയായപ്പോൾ ഉദ്യോ​ഗസ്ഥന്റെ ഭാര്യ ​ഗർഭം അലസിപ്പിച്ചതായും പെൺകുട്ടിയുടെ പരാതിയിലുണ്ട്. ഇയാളുടെ …

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ Read More »

ക്യാനഡയിൽ കാട്ടുതീ ആളിപ്പടരുന്ന അപകടമേഖലകളിൽ നിന്ന്‌ ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്

ഒട്ടാവ: മുന്നൂറ്റിഎൺപതിൽപ്പരം ഇടങ്ങളിൽ കാട്ടുതീ ആളിപ്പടരുന്ന ക്യാനഡയിൽ അപകടമേഖലകളിൽ നിന്ന്‌ ആളുകളെ ഒഴിപ്പിക്കുന്നത്‌ തുടരുന്നു. കാട്ടുതീയെ തുടർന്ന്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ബ്രിട്ടീഷ്‌ കൊളംബിയയിൽ 30,000 വീടുകളിൽനിന്ന്‌ ഒഴിഞ്ഞുപോകാൻ ജനങ്ങൾക്ക്‌ നിർദേശം നൽകി. കനത്ത പുക മൂടിക്കിടക്കുന്ന കെലോവ്‌നയിൽ പ്രവേശിക്കുന്നതിൽനിന്ന്‌ ജനങ്ങൾക്ക്‌ നിരോധനം ഏർപ്പെടുത്തി. പടിഞ്ഞാറൻ കെലൊവ്‌നയിൽ ആയിരക്കണക്കിന്‌ വീടുകൾ കത്തിനശിച്ചു.കാംലൂപ്‌സ്‌, ഒളിവർ, പെന്റിക്ടൺ, വെർനൻ, ഒസോയൂസ്‌ എന്നിവിടങ്ങളിലേക്കും യാത്രാനിയന്ത്രണമുണ്ട്‌. ബ്രിട്ടീഷ്‌ കൊളംബിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണ്‌ നിലവിലത്തേതെന്ന്‌ അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച 15,000 വീട്ടുകാരോട്‌ ഒഴിയാൻ …

ക്യാനഡയിൽ കാട്ടുതീ ആളിപ്പടരുന്ന അപകടമേഖലകളിൽ നിന്ന്‌ ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ് Read More »

മാധ്യമ പ്രവർത്തകരെ അനുകൂലമാക്കാനാണ്‌ കേന്ദ്രനീക്കമെന്ന്‌ കെ.കെ.ഷാഹിന

കോഴിക്കോട്‌: മാധ്യമ പ്രവർത്തകരെയും സ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തിയും അറസ്‌റ്റ്‌ ചെയ്‌തും തങ്ങൾക്ക് അനുകൂലമാക്കാനാണ്‌ കേന്ദ്രനീക്കമെന്ന്‌ മാധ്യമപ്രവർത്തക കെ കെ ഷാഹിന പറഞ്ഞു. പി കൃഷ്‌ണപിള്ള സ്‌മൃതി ദേശീയ സെമിനാറിൽ‘മാധ്യമം സംസ്‌കാരം പ്രതിരോധം വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ. വാർത്തയുടെ പേരിൽ നിരവധി മാധ്യമപ്രവർത്തകർക്ക്‌ ജീവൻ നഷ്‌ടപ്പെട്ടു. മുഖ്യധാരാ മാധ്യമങ്ങളിൽ പലതും മുട്ടുമടക്കി തുടങ്ങി. ഇതിനിടയിലും സത്യം വിളിച്ചുപറയാൻ ചില നവ മാധ്യമങ്ങൾ മുന്നോട്ട്‌ വരുന്നുണ്ട്‌.ലോകത്താകെ മാധ്യമങ്ങളിൽ വലിയതോതിൽ വലതുപക്ഷ വൽക്കരണം നടക്കുന്നുണ്ട്‌. ഇന്ത്യയിലും കേരളത്തിലും അത്‌ പ്രകടമാണ്‌. വിദ്യാഭ്യാസം, ആരോഗ്യം …

മാധ്യമ പ്രവർത്തകരെ അനുകൂലമാക്കാനാണ്‌ കേന്ദ്രനീക്കമെന്ന്‌ കെ.കെ.ഷാഹിന Read More »

സാമ്രാജ്യത്വം നിലനിൽപ്പിനായി പാടുപെടുകയാണ്; പ്രഭാത്‌ പട്‌നായിക്‌

കോഴിക്കോട്‌: സാമ്രാജ്യത്വം ഗുരുതര അതിജീവന പ്രതിസന്ധി നേരിടുകയാണെന്ന്‌ പ്രഭാത്‌ പട്‌നായിക്‌ പറഞ്ഞു. പി കൃഷ്‌ണപിള്ള സ്‌മൃതി ദേശീയ സെമിനാറിൽ ‘സാമ്രാജ്യത്വത്തിന്റെ അതിജീവന പ്രതിസന്ധിയും വർത്തമാനലോകവും’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്രാജ്യത്വം നിലനിൽപ്പിനായി പാടുപെടുകയാണ്. നവലിബറൽ നയങ്ങളിലൂടെ രക്ഷപ്പെടാനാവില്ലെന്ന അവസ്ഥ സംജാതമായിക്കഴിഞ്ഞു. ഭൂമിശാസ്ത്രപരമായി അധിനിവേശം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്.സാമ്പത്തിക പ്രതിസന്ധിയുടെയും അധിനിവേശത്തിന്റെയും ആഘാതങ്ങൾക്കെതിരെയുള്ള ജനകീയ പ്രക്ഷോഭം ലോകത്താകെ രൂപപ്പെടുകയാണ്‌. അസമത്വം സാർവദേശീയ പ്രതിഭാസമായി മാറിക്കഴിഞ്ഞു. അതിനെതിരായ പ്രതിഷേധം ശക്തമാണ്. വികസിത രാജ്യങ്ങളിലും നവ ലിബറൽ നയങ്ങൾക്കെതിരായ …

സാമ്രാജ്യത്വം നിലനിൽപ്പിനായി പാടുപെടുകയാണ്; പ്രഭാത്‌ പട്‌നായിക്‌ Read More »

അഴിമതി പരാതികള്‍ ഏറ്റവും കൂടുതല്‍ ലഭിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് എതിരെ; സി.വി.സി

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ അഴിമതി പരാതികള്‍ ലഭിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് എതിരെയാണെന്ന്‌ കേന്ദ്ര വിജിലന്‍സ് കമീഷൻ(സിവിസി). അതിനുശേഷം, റെയില്‍വേ, ബാങ്ക്‌ ഉദ്യോ​ഗസ്ഥരാണ്‌ അഴിമതി പരാതി നേരിടുന്നത്‌. സിവിസിയുടെ വാർഷിക റിപ്പോർട്ടിലാണ്‌ ഈ വിവരങ്ങളുള്ളത്‌. 2022ല്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോ​ഗസ്ഥര്‍ക്കെതിരെ ലഭിച്ചത് 1,15,203 പരാതിയാണ്. ഇതില്‍ 85,437 എണ്ണം തീര്‍പ്പാക്കിയതായും 29,766 പരാതി തീര്‍പ്പാക്കാനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനെതിരെ 46,643 പരാതിയും റെയില്‍വേക്കെതിരെ 10,580 പരാതിയും ബാങ്കുകള്‍ക്കെതിരെ 8129 പരാതിയുമാണ് ലഭിച്ചത്. …

അഴിമതി പരാതികള്‍ ഏറ്റവും കൂടുതല്‍ ലഭിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് എതിരെ; സി.വി.സി Read More »

രമേശ്‌ ചെന്നിത്തലയെ തരംതാഴ്‌ത്തിയതിന്‌ പിന്നിൽ കെ.സി.വേണുഗോപാൽ-സതീശൻ സഖ്യം

ആലപ്പുഴ: രമേശ്‌ ചെന്നിത്തലയെ എഐസിസി പ്രവർത്തകസമിതിയിൽ ക്ഷണിതാവാക്കി തരംതാഴ്‌ത്തിയതിന്‌ പിന്നിൽ കെ സി വേണുഗോപാൽ – സതീശൻ സഖ്യം. നിലവിൽ പ്രതിപക്ഷനേതാവ്‌ വി ഡി സതീശനേക്കാളും പലപ്പോഴും പ്രതികരണവുമായി ആദ്യം രംഗത്തുവന്നിരുന്നത്‌ രമേശ്‌ ചെന്നിത്തലയാണ്‌. രമേശിന്റെ ‘പ്രതിപക്ഷ നേതാവ്‌’ കളിയിൽ വി ഡി സതീശന്‌ അതൃപ്‌തിയുണ്ടായിരുന്നു. ഇതുസംബന്ധിച്ച്‌ എഐസിസി ജനറൽ സെക്രട്ടറിയായിരുന്ന കെ സി വേണുഗോപാലിനോട്‌ വി ഡി സതീശൻ അതൃപ്‌തി അറിയിച്ചതായാണ്‌ വിവരം.നിലവിൽ പ്രവർത്തകസമിതിയംഗമായിരുന്ന രമേശിനെ ക്ഷണിതാവാക്കിയപ്പോൾ ശശി തരൂരിനെ പ്രവർത്തകസമിതിയംഗമായി ഉയർത്തുകയുംചെയ്‌തത്‌ രമേശിന്‌ ഇരട്ടപ്രഹരമായി. …

രമേശ്‌ ചെന്നിത്തലയെ തരംതാഴ്‌ത്തിയതിന്‌ പിന്നിൽ കെ.സി.വേണുഗോപാൽ-സതീശൻ സഖ്യം Read More »

തമിഴ്‌നാട് ഗവർണർക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രിയുടെ മകൻ

ചെന്നൈ: തമിഴ്‌നാട്ടിൽ നീറ്റ് നിർത്തലാക്കാനുള്ള ബില്ലിനെ എതിർത്തതിനെ തുടർന്ന് ഗവർണർ ആർ എൻ രവിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രിയും ഡിഎംകെ യുവജന വിഭാഗം സംസ്ഥാന സെക്രട്ടറിയുമായ ഉദയനിധി സ്റ്റാലിൻ. കേന്ദ്ര പരീക്ഷയിൽ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ യുവജന വിഭാഗവും ഡോക്‌ട‌ർമാരും നടത്തിയ ഏകദിന നിരാഹാര സമരത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് ഉദയനിധി സ്റ്റാലിൻ ഗവർണറുടെ അധികാരത്തെ ചോദ്യം ചെയ്‌തത്. തമിഴ്‌നാട് ഗവർണർ ആർ എൻ രവിക്ക് അഹങ്കാരമാണ്. എന്നുവച്ചാൽ നിങ്ങൾ ആരാണ്? നിങ്ങൾക്ക് എന്ത് അധികാരമുണ്ട്? …

തമിഴ്‌നാട് ഗവർണർക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രിയുടെ മകൻ Read More »

മെമ്മറി കാർഡ് ചോർന്ന സംഭവം; ഹർജിയിൽ വാദം മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അതിജീവിത നൽകിയ ഹർജിയിൽ വാദം മാറ്റി വെക്കണമെന്ന് ദിലീപ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലെ വാദം മാറ്റി വെക്കണമെന്നാണ് ആവശ്യം.ഹർജി വിധി പറയാൻ മാറ്റി. കേസിൽ ദിലിപിന് മാത്രമാണല്ലോ പരാതിയെന്ന് കോടതി ചോദിച്ചു. അതിജീവിതയുടെ ആവശ്യം ന്യായമാണെന്ന് സർക്കാർ കോടതിയെ അറയിച്ചു. അതേസമയം നടിയെ അക്രമിച്ച സംഭവത്തിലെ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട കേസിൽ അമിക്വസ് ക്യൂറിയായി അഡ്വ. രഞ്ജിത്ത് …

മെമ്മറി കാർഡ് ചോർന്ന സംഭവം; ഹർജിയിൽ വാദം മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ Read More »

നൈജറിൽ കുടുങ്ങിയ എട്ട് മലയാളികൾ അയൽരാജ്യമായ ബെനിൻ റിപ്പബ്ലിക്കിൽ എത്തിച്ചേർന്നു

ബെനിൻ: ആഭ്യന്തര കലാപം നടക്കുന്ന വെസ്റ്റ് ആഫ്രിക്കൻ രാജ്യമായ നൈജറിൽ കുടുങ്ങിയ മലയാളികളായ ഏഴ് മുതിർന്നവരും ഒരു കൈകുഞ്ഞും അടങ്ങുന്ന എട്ട് പേരുടെ സംഘം കഴിഞ്ഞ ദിവസം അയൽരാജ്യമായ ബെനിൻ റിപ്പബ്ലിക്കിൽ എത്തിച്ചേർന്നു. വേൾഡ് മലയാളീ ഫെഡറേഷനും (ഡബ്ല്യുഎംഎഫ്) ഇന്ത്യൻ കൊൺസുലേറ്റുമാണ് ഈ ഉദ്യമത്തിന് നേതൃത്വം കൊടുത്തത്. ഓഗസ്റ്റ് 16 ബുധനാഴ്ച്ച യാത്ര തുടങ്ങിയ ഈ സംഘം നൈജറിൻറെ തലസ്ഥാനമായ നിയമെയിൽ നിന്നും ഏകദേശം 1100 കി.മീ ദൂരമുള്ള റോഡ് മാർഗമാണ് ബെനിൻറെ വാണിജ്യ തലസ്ഥാനമായ കോട്ടോനൗവിൽ …

നൈജറിൽ കുടുങ്ങിയ എട്ട് മലയാളികൾ അയൽരാജ്യമായ ബെനിൻ റിപ്പബ്ലിക്കിൽ എത്തിച്ചേർന്നു Read More »

പുൽവാമ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ന്യൂഡൽഹി: പുൽവാമയിലെ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. പുൽവാമ ജില്ലയിലെ ലാരോ-പരിഗാമിൽ ഇന്നലെ രാത്രി ആരംഭിച്ച ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ഇന്നലെ മുതലാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. പരിഗം ഗ്രാമത്തിൽ ഭീകരർ തമ്പടിച്ചതായി ഇൻറലിജൻസിൻറെ രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് സൈന്യം തിരച്ചിൽ ആരംഭിച്ചത്.

പ്രവർത്തക സമിതി പ്രഖ്യാപനം; സോണിയ ഗാന്ധിക്ക് പരാതി നൽകാൻ ഒരുങ്ങി രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്ക് പരാതി നൽകാൻ രമേശ് ചെന്നിത്തല. തന്റെ അതൃപ്‌തി കേന്ദ്ര നേതൃത്വത്തെ നേരിട്ടറിയിക്കാനാണ് രമേശ് ചെന്നിത്തലയുടെ തീരുമാനം. സംസ്ഥാന സംഘടന ചുമതല നൽകിയാൽ ഏറ്റെടുക്കില്ലെന്ന് രമേഷ് ചെന്നിത്തല സോണിയ ഗാന്ധിയെ അറിയിക്കും. അതേസമയം, കോൺഗ്രസ് പ്രവർത്തക സമിതി പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിവാദത്തിൽ നേതാക്കൾ പരസ്യ പ്രസ്‌താവനകളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഹൈക്കമാൻഡ് നിർദേശം നൽകി.ഇന്നലെയാണ് കോൺഗ്രസിലെ ഏറ്റവും ഉയർന്ന സംഘടനാവേദിയായ പ്രവർത്തകസമിതിയിലേക്കുള്ള അംഗങ്ങളുടെ പട്ടിക പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ …

പ്രവർത്തക സമിതി പ്രഖ്യാപനം; സോണിയ ഗാന്ധിക്ക് പരാതി നൽകാൻ ഒരുങ്ങി രമേശ് ചെന്നിത്തല Read More »

മണിപ്പുർ കലാപം; ക്യാമ്പുകളിലെ അവസ്ഥ ദയനീയമെന്ന് സീതാറാം യെച്ചൂരി

ന്യൂഡൽഹി: മണിപ്പുരിലെ അഭയാർത്ഥി ക്യാമ്പുകളിലെ അവസ്ഥ ഏറെ ദയനീയമാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ജനം വളരെ ദുരിതത്തിലാണ്. മണിപ്പുരിൽ പ്രശ്ന പരിഹാരത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർടികൾ വീണ്ടും രാഷ്ട്രപതിയെ കാണുമെന്നും സർവ്വകക്ഷിസംഘം മണിപ്പുർ സന്ദർശിക്കുമെന്നും യെച്ചൂരി പറഞ്ഞു. മണിപ്പുരിൽ ഭരണസംവിധാനമാകെ തകർന്നിരിക്കയാണ്. നിലവിലെ സർക്കാരിന് പരിഹരിക്കാൻ കഴിയുന്നതിലും മേലെ പ്രശ്നം രൂക്ഷമാണ്.മുഖ്യമന്ത്രി ബിരേൺ സിംഗിനെ തൽസ്ഥാനത്തുനിന്നും മാറ്റണം. അമ്പേ പരാജയമായ സർക്കാർ നിശ്ചലാവസ്ഥയിലാണ്. കേന്ദ്ര ഇടപെട്ട് പ്രശ്നം പരിഹരിക്കുകയാണ് വേണ്ടത്. എന്നാൽ ഇടപെടാൻ …

മണിപ്പുർ കലാപം; ക്യാമ്പുകളിലെ അവസ്ഥ ദയനീയമെന്ന് സീതാറാം യെച്ചൂരി Read More »

ഗുജറാത്തിൽ ബലാത്സംഗത്തിന്‌ ഇരയായ അതിജീവിതയുടെ ഗർഭഛിദ്രത്തിന് സുപ്രീകോടതി അനുമതി നൽകി

ന്യൂഡൽഹി: ബലാത്സംഗത്തിന്‌ ഇരയായ അതിജീവിതയുടെ ഗുജറാത്ത് ഹൈക്കോടതി നിഷേധിച്ച ഗർഭഛിദ്രത്തിന്‌ സുപ്രീകോടതിയുടെ അനുമതി. 28 ആഴ്‌ച പൂർത്തിയായ ഗർഭം അലസിപ്പിക്കാനാണ്‌ കോടതി അനുമതി നൽകിയത്‌. കേസിൽ ഗുജറാത്ത് ഹൈക്കോടതിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. ഇന്നോ നാളെ രാവിലെ ഒൻപത് മണിക്കുള്ളിലോ ഗർഭഛിദ്രത്തിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നിർദ്ദേശം. 28 ആഴ്‌ചയോടടുക്കുന്ന ഗർഭം അവസാനിപ്പിക്കണമെന്ന യുവതിയുടെ ഹർജിയിൽ വാദം കേൾക്കാൻ കഴിഞ്ഞ ശനിയാഴ്‌ച സുപ്രീം കോടതി പ്രത്യേക സിറ്റിങ് നടത്തിയിരുന്നു. പ്രത്യേക സിറ്റിംഗിൽ, ജസ്റ്റിസുമാരായ ബി വി നാഗരത്‌നയും ഉജ്ജൽ …

ഗുജറാത്തിൽ ബലാത്സംഗത്തിന്‌ ഇരയായ അതിജീവിതയുടെ ഗർഭഛിദ്രത്തിന് സുപ്രീകോടതി അനുമതി നൽകി Read More »

ഹർഷീനയ്ക്ക് ധനസഹായം അനുവദിക്കും, പൊലീസ് അന്വേഷണം ഏർപ്പെടുത്തി; മന്ത്രി വീണ ജോർജ്

കോഴിക്കോട്: നിയമ നടപടികളിലുടെ ഹർഷീനയ്ക്ക് നീതി ലഭിക്കണം എന്നുതന്നെയാണ് സർക്കാർ നിലപാടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ധനസഹായം അനുവദിക്കുയും പൊലീസ് അന്വേഷണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആരോഗ്യവകുപ്പ് തയ്യാറാക്കിയ രണ്ട് അന്വേഷണ റിപ്പോർട്ടുകളും തള്ളിയാണ് പൊലീസ് അന്വേഷണത്തിന് വിട്ടത്. പ്രതികളെ സംരക്ഷിക്കുയാണ് ലക്ഷ്യമെങ്കിൽ ആദ്യത്തെ റിപ്പോർട്ട്തന്നെ അംഗീകരിച്ചാൽ മതിയായിരുന്നല്ലോയെന്നും മന്ത്രി ചോദിച്ചു. അതല്ല, നിയമനടപടികളിലൂടെ കുറ്റക്കാർക്ക് തക്കതായ ശിക്ഷ ലഭിക്കുന്നതിനും ഹർഷീനയ്ക്ക് നീതി ലഭിക്കുന്നതിനും വേണ്ടിയാണ് അന്വേഷണം നടത്തുന്നതെന്നും മന്ത്രി …

ഹർഷീനയ്ക്ക് ധനസഹായം അനുവദിക്കും, പൊലീസ് അന്വേഷണം ഏർപ്പെടുത്തി; മന്ത്രി വീണ ജോർജ് Read More »

കുഴൽനാടനോ ആരാധകരോ ഇനി മാസപ്പടിയെന്നു വിളിക്കരുത്, അക്കഥ തീർന്നു; തോമസ് ഐസക്

തിരുവനന്തപുരം: എക്‌സാലോജിക് കമ്പനിക്കു ലഭിച്ച തുക സേവനങ്ങൾക്കുള്ള പ്രതിഫലമാണെന്ന് കുഴൽനാടനും സമ്മതിച്ചിരിക്കുകയാണെന്ന്‌ തോമസ്‌ ഐസക്‌. മുഴുവൻ നികുതിയും അടച്ചിട്ടില്ലായെന്നാണ് ഇപ്പോഴത്തെ ആക്ഷേപം. അതിനു സർവ്വീസ് ടാക്‌സ് അല്ലെങ്കിൽ ജിഎസ്‌ടി നൽകിയേ തീരൂ. ഇതോടെ മാസപ്പടി വിവാദത്തിനു തിരശ്ശീല വീണിരിക്കുകയാണ്.കുഴൽനാടനോ ആരാധകരോ ഇനി മാസപ്പടിയെന്നു വിളിക്കരുത്. അക്കഥ തീർന്നുവെന്നും ഐസക്‌ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു. തോമസ്‌ ഐസകിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌-ഒരു വക്കീലും ഇങ്ങനെ കേസുവാദിച്ച് സ്വയം തോൽപ്പിച്ചിട്ടുണ്ടാവില്ല. ബാംഗ്ലൂരിൽ വീണാ വിജയൻ എക്‌സാലോജിക് എന്ന ഐറ്റി കമ്പനി നടത്തുന്നു. …

കുഴൽനാടനോ ആരാധകരോ ഇനി മാസപ്പടിയെന്നു വിളിക്കരുത്, അക്കഥ തീർന്നു; തോമസ് ഐസക് Read More »

കേരള ഗവർണർക്കെതിരെ നിയമ നടപടിക്കില്ലെന്ന് സർക്കാർ തീരുമാനം

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സർക്കാർ തത്കാലം നിയമ നടപടിക്കില്ല. നിർണായ ബില്ലുകളിൽ ഒപ്പിടാത്ത നടപടിയിൽ കോടതിയെ സമീപിക്കാൻ നിയമോപദേശം തേടിയെങ്കിലും ഗവർണറെ പിണക്കേണ്ടെന്നാണ് ധാരണ. ഗവർണക്കെതിരെ നടത്തുന്ന തുറന്നയുദ്ധം കൂടുതൽ പ്രതിസന്ധിയുണ്ടാക്കുമെന്നും സർക്കാർ വിലയിരുത്തുന്നു. ലോകായുക്ത നിയമഭേദഗതിയും ഗവർണറുടെ അധികാരം വെട്ടിച്ചുരുക്കുന്ന സർവ്വകലാശാല നിയമ ഭേദഗതിയും ഭരണഘടനാവിരുദ്ധമാണെന്നും ഇത്തരം ബില്ലുകളിൽ ഒപ്പിടില്ലെന്നുമാണ് ഗവർണറുടെ നിലപാട്. നിയമസഭ ബില്ല് പാസാക്കിയാൽ ഗവർണർ ഒപ്പിടുന്നതാണ് കീഴ്‌വഴക്കം. എന്നാൽ ഗവർണർ ഒപ്പിടാതെ വന്നതോടെ സർക്കാർ-ഗവർണർ പോര് രൂക്ഷമായിരുന്നു.

ചന്ദ്രോപരിതലത്തിന്‍റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ഐ.എസ്.ആർ.ഒ

ചെന്നൈ: ചന്ദ്രയാൻ പകർത്തിയ ചന്ദ്രോപരിതലത്തിന്‍റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ഐ.എസ്.ആർ.ഒ. ചന്ദ്രയാൻ ഇറങ്ങുന്ന ഭാഗത്തിന്‍റെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. വാൻഡർ ഹസാർഡ് ഡിറ്റെക്ഷൻ ആൻഡ് അവോയ്ഡൻസ് കാമറയിൽ പകർത്തിയ ചിത്രങ്ങളാണ് ഇത്. വലിയ ഗർത്തങ്ങളും പാറകളും ഇല്ലാത്ത പ്രദേശം കൃത്യമായി കണ്ടെത്താൻ സഹായിക്കുന്ന കാമറയാണിത്. ഇത്തരം പ്രദേശങ്ങളിൽ സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സാധിക്കും. അഹമ്മദാബാദിലുള്ള സ്പെയ്സ് ആപ്ലിക്കേഷൻ സെന്‍ററിലാണ് എൽ.എച്ച്.ഡി.സി കാമറ വികസിപ്പിച്ചത്. ലാൻഡർ മൊഡ്യൂളിനെ ചന്ദ്രോപരിതലത്തിലേക്ക് അടുപ്പിക്കുന്ന രണ്ടാം ഡീബൂസ്റ്റിംഗും ഞായറാഴ്ച പുലർച്ചെ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ചന്ദ്രനോട് …

ചന്ദ്രോപരിതലത്തിന്‍റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ഐ.എസ്.ആർ.ഒ Read More »

തിരുവനന്തപുരത്ത് നാഗാലാന്‍റ് സ്വദേശിനിക്കു നേരെ ബൈക്കിലെത്തി ലൈംഗികാതിക്രമം

തിരുവനന്തപുരം: തുമ്പയിൽ നാഗാലാന്‍റ് സ്വദേശിനിക്കു നേരെ ലൈംഗികാതിക്രമം. ഇന്നലെ രാത്രി പന്ത്രണ്ടരയോടായിരുന്നു സംഭവം. ബൈക്കിലെത്തിയ അക്രമി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. സംഭവത്തിൽ മേനംകുളം സ്വദേശി അനീഷ് പിടിയിലായി. തുമ്പയിൽ ഒരു സ്വകാര്യ മാർക്കറ്റിൽ ജോലി ചെയ്യുകയാണ് നാഗാലാൻഡ് സ്വദേശിനിയായ യുവതി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. ബൈക്കിലെത്തിയ പ്രതി യുവതിയെ തടഞ്ഞ് നിർത്തിയ ശേഷം കടന്നുപിടിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ സമീപവാസികൾ ഓടിയെത്തുകയായിരുന്നു. തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യത, കേന്ദ്രകലാവസ്ഥവകുപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്രകലാവസ്ഥവകുപ്പ്. അതേസമയം കേരള-കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിച്ചിട്ടുണ്ട്. ജാഗ്രതാ നിർദേശങ്ങൾ – ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്. ഇടിമിന്നലിൻറെ …

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യത, കേന്ദ്രകലാവസ്ഥവകുപ്പ് Read More »

ആലുവയിൽ റോഡ് ക്രോസ് ചെയ്യുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു

ആലുവ: അത്താണിയിൽ രണ്ടു സ്ത്രീകൾ വാഹനമിടിച്ച് മരിച്ചു. രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. കാംകോയിലെ ജീവനക്കാരായ മറിയം, ഷീബ എന്നിവരാണ് മരിച്ചത്. ഇവർ റോഡ് മുറിച്ചു കിടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തു വച്ച് തന്നെ ഇരുവരും മരിച്ചിരുന്നു. സംഭവത്തിൽ ഡ്രൈവർ വേലുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാൻ അമിതവേഗത്തിലായിരുന്നെന്നും ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.

കോട്ടയത്ത് ബൈക്ക് അപകടം, യുവാവ് മരിച്ചു

കോട്ടയം: മുണ്ടക്കയം വേലനിലത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. മുണ്ടക്കയം മുളങ്കയം പുതുപ്പറമ്പിൽ വിഷ്ണു മനോജ് ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഇയാളുടെ സുഹൃത്ത് തേമ്പുഴ ഈസ്റ്റ് കപ്പിലാമൂട് പുതുശ്ശേരി അഖിൽ സുനീഷിനെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച വൈകിട്ട് വേലനിലം ജംഗ്ഷന് സമീപമായിരുന്നു അപകടം. വളവ് തിരിഞ്ഞ് അമിതവേഗതയിൽ വന്ന ബൈക്ക് റോഡരികിലെ മൈൽകുറ്റി തകർത്ത് കരണം മറിഞ്ഞ് ബൈക്ക് ഓടയ്ക്കുള്ളിലേക്ക് വീഴുകയായിരുന്നു. ഓടയിലേക്ക് …

കോട്ടയത്ത് ബൈക്ക് അപകടം, യുവാവ് മരിച്ചു Read More »

വീണ നികുതി അടച്ചില്ലെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ പരാതി; ധനവകുപ്പ് അന്വേഷണം നടത്തും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ നികുതി അടച്ചില്ലെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ പരാതിയിൽ ധനവകുപ്പ് അന്വേഷണം നടത്തും. വീണയും അവരുടെ കമ്പനിയും കെ.എം.ആർ.എലിൽ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയ്ക്ക് നികുതി അടച്ചില്ലെന്നാണ് എംഎൽഎയുടെ ആരോപണം. നികുതി അടച്ചതിൻറെ രേഖകൾ പുറത്തുവിടണമെന്നാവശ്യപ്പെട്ട് കുഴൽനാടൻ ധനമന്ത്രി കെ.എൻ ബാലഗോപാലിനു ഇ മെയിലിൽ പരാതി അയച്ചിരുന്നു. പരാതി ലഭിച്ചതായി മന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. ഞായറാഴ്ച മന്ത്രി ഓഫീസിൽ എത്തിയിരുന്നില്ല. അതിനാൽ ഔദ്യോഗികമായി പരാതി സ്വീകരിച്ചിട്ടില്ല. തിങ്കളാഴ്ച അദ്ദേഹം …

വീണ നികുതി അടച്ചില്ലെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ പരാതി; ധനവകുപ്പ് അന്വേഷണം നടത്തും Read More »

പ്രതിഷേധം ശക്തം: എറണാകുളം സെന്‍റ് മേരീസ് ബസിലിക്കയിൽ ഇന്ന് ഏകീകൃത കുർബാന നടന്നില്ല

കൊച്ചി: വിശ്വാസികളിലെ വിമത വിഭാഗത്തിന്‍റെ പ്രതിഷേധത്തെ തുടർന്ന് എറണാകുളം സെന്‍റ് മേരീസ് കത്തിഡ്രൽ ബസിലിക്കയിൽ ഇന്ന് ഏകീകൃത കുർബാന നടന്നില്ല. വികാരി ഫാ. ആന്‍റണി പൂതവേലിൽ ആണ് ഇക്കാര്യം അറിയിച്ചത്. വത്തിക്കാന്‍ പ്രതിനിധിയുടെ നിർദ്ദേശപ്രകാരമായിരുന്നു ഏകീകൃത കുർബാദ നടത്താന്‍ തീരുമാനിച്ചത്. എന്നാൽ ഇത് അനുവദിക്കില്ലെന്ന് ഒരു വിഭാഗം നേരത്തെ നിലപാടെടുത്തിരുന്നു. ഇന്ന് രാവിലെ 6.30 യോടെ എറണാകുളം അങ്കമാലി അതിരൂപതയിലെ ബഹുഭൂരിപക്ഷം പള്ളികളിലും ജനാഭിമുഖ കുർബാനയാണ് നടത്തിയത്. ഏകീകൃത കുർബാദ നീക്കം രണ്ടിടത്ത് തടഞ്ഞപ്പോൾ ചുരുക്കം ചില …

പ്രതിഷേധം ശക്തം: എറണാകുളം സെന്‍റ് മേരീസ് ബസിലിക്കയിൽ ഇന്ന് ഏകീകൃത കുർബാന നടന്നില്ല Read More »

പെരിയപ്പുറത്ത് പി .എം .ജോസെഫിന്റെ ഭാര്യ ചിന്നമ്മ (79 ) നിര്യാതയായി

കാലാമ്പൂർ :പെരിയപ്പുറത്ത് പി .എം .ജോസെഫിന്റെ ഭാര്യ ചിന്നമ്മ (79 ) നിര്യാതയായി .സംസ്ക്കാര ശുശ്രൂഷകൾ 21 .08 .2023 തിങ്കൾ രാവിലെ 10 .30 ന് മുവാറ്റുപുഴ ഹോസ്റ്റൽ ജങ്ഷനിലുള്ള മകൾ ലിൻസിയുടെ ഭവനത്തിൽ (വയലിൽ ) ആരംഭിച്ച്‌ ഇഞ്ചൂർ സെന്റ് ആന്റണീസ് പള്ളിയിൽ .വാഴക്കാല നെടുംചാലിൽ കുടുംബാംഗമാണ് .മക്കൾ :വിൻസി ജോസഫ് (ടീച്ചർ ,സെന്റ് തോമസ് യു .പി .സ്കൂൾ ,പൈങ്കുളം ), ലിൻസി ജോസഫ് , മരുമക്കൾ :ജെയ്സൺ ആന്റണി ,വട്ടക്കുന്നേൽആരക്കുഴ (പ്രിൻസിപ്പൽ …

പെരിയപ്പുറത്ത് പി .എം .ജോസെഫിന്റെ ഭാര്യ ചിന്നമ്മ (79 ) നിര്യാതയായി Read More »

വികസനകാരൃ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാനായി കേരള കോൺഗ്രസിലെ ബേബിച്ചൻ കൊച്ചു കരൂർ തിരഞ്ഞെടുക്കപ്പെട്ടു

കരിങ്കുന്നം: കരിങ്കുന്നം ഗ്രാമ പഞ്ചായത്ത് വികസനകാരൃ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാനായി കേരള കോൺഗ്രസിലെ ബേബിച്ചൻ കൊച്ചു കരൂർ തിരഞ്ഞെടുക്കപ്പെട്ടു . ഇദ്ദേഹം കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞടുപ്പിൽ ഒന്നാം വാർഡിൽ മുൻ പഞ്ചായത്ത് പ്രസിഡന്റും കേരള കോൺസ് (എം) തൊടുപുഴ നിയോജകമണ്ഡലം പ്രസിഡൻ്റൂമായ ജിമ്മി മറ്റത്തിപ്പാറയെയാണ് പരാജയപ്പെടുത്തിയത്. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി കോൺഗ്രസിലെ ഷീബ ജോണും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി കേരള കോൺഗ്രസിലെ സ്വപ്ന മുല്ലക്കരിയും തിരഞ്ഞെടുക്കപ്പെട്ടു

സി.എ.ഐ.റ്റി ദേശീയ ഗവേണിംഗ് കൗൺസിൽ യോഗം ഓഗസ്റ്റ് 24നും 25നും

ന്യൂഡൽഹി: കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ(സി.എ.ഐ.റ്റി) ദേശീയ ഗവേണിംഗ് കൗൺസിൽ യോഗം ഓഗസ്റ്റ് 24, 25, തീയതികളിൽ റായ്പൂരിൽ നടക്കും. ദേശീയ പ്രസിഡൻറ് ബി. സി. ഭാർട്ടിയാ അധ്യക്ഷത വഹിക്കും. ദേശീയ സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ടേൽവാൾ റിപ്പോർട്ട് അവതരിപ്പിക്കും. കേരളത്തിൽ നിന്നും സംസ്ഥാന പ്രസിഡണ്ട് പി. വെങ്കിട്ടരാമ അയ്യരുടെ നേതൃത്വത്തിൽ പ്രതിനിധികൾ പങ്കെടുക്കും. വ്യാപാരികളുടെ അടിസ്ഥാനപരമായ ആവശ്യങ്ങൾക്ക് പോലും എല്ലാ കാലഘട്ടങ്ങളിലേയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. വ്യാപാരികൾക്ക് അനുകൂലമായിട്ടുള്ളതും, ഇക്കാലമത്രയും വ്യാപാരികൾ ഉന്നയിച്ചിട്ടുള്ള …

സി.എ.ഐ.റ്റി ദേശീയ ഗവേണിംഗ് കൗൺസിൽ യോഗം ഓഗസ്റ്റ് 24നും 25നും Read More »

താനൂർ കസ്റ്റഡി മരണം, മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഫോറൻസിക് സർജനെതിരേ ആരോപണവുമായി പൊലീസ്

തിരുവനന്തപുരം: താനൂരിൽ പൊലീസ് കസ്റ്റഡിലിരിക്കെ മരിച്ച താമിർ ജിഫ്രിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഫോറൻസിക് സർജനെതിരേ ആരോപണവുമായി പൊലീസ് രംഗത്ത്. ശരീരത്തിലേറ്റ പരിക്കുകളാണ് മരണകാരണമെന്ന സർജൻറെ റിപ്പോർട്ട് തെറ്റാണെന്നും പൊലീസിനോടുള്ള മുൻവൈരാഗ്യമാണ് ഇത്തരമൊരു റിപ്പോർട്ട് നൽകാൻ കാരണമെന്നുമാണ് ആരോപണം. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം വരും മുൻപ് മരണകാരണം സ്ഥിരീകരിച്ചതിൽ ദുരൂഹതയുണ്ട്, വിദഗ്ധ ഡോക്‌ടർമാരുടെ സംഘം വീണ്ടും പോസ്റ്റുമാർട്ടം നടത്തണമെന്നും പൊലീസ് സർക്കാരിനോട് ആവശ്യപ്പെട്ടു. താമിർ ജിഫ്രിയുടെ വയറ്റിൽനിന്നും ലഭിച്ച ലഹരി പദാർഥങ്ങളുടെ രാസപരിശോധനാ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. …

താനൂർ കസ്റ്റഡി മരണം, മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഫോറൻസിക് സർജനെതിരേ ആരോപണവുമായി പൊലീസ് Read More »

ആർ.എസ്‌.എസ്‌ വാരിക ഓർഗനൈസറിന്‌ ഡൽഹി ഹൈക്കോടതിയുടെ രൂക്ഷവിമർശനം

ന്യൂഡൽഹി: ന​ഗരത്തിലെ സ്‌കൂളിലെ പ്രധാന അധ്യാപകനെ അപകീർത്തിപ്പെടുത്തുന്ന ലേഖനം പ്രസിദ്ധീകരിച്ചതിന്‌ ആർഎസ്‌എസ്‌ വാരിക ഓർഗനൈസറിന്‌ ഡൽഹി ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ക്രിസ്‌ത്യൻ സ്‌കൂളിലെ പ്രധാന അധ്യാപകൻ കന്യാസ്‌ത്രീകളെയും ഹിന്ദു വിദ്യാർഥിനികളെയും മറ്റും ലൈംഗികമായി ചൂഷണം ചെയ്യുന്നെന്ന്‌ ആരോപിച്ചുള്ള ലേഖനം പിൻവലിക്കാൻ ഓർഗനൈസറിനും വാർത്താപോർട്ടലായ ‘ദി കമ്യൂണിനും’ ജസ്റ്റിസ്‌ ജ്യോതിസിങ്‌ നിർദേശം നൽകി. അഭിപ്രായസ്വാതന്ത്ര്യം ആരെയും അപകീർത്തിപ്പെടുത്താനും കരിവാരിത്തേക്കാനുമുള്ള അവകാശമായി കാണരുതെന്ന്‌ കോടതി ഓർമിപ്പിച്ചു. 2023 ജൂണിലാണ്‌ ‘ഇന്ത്യൻ കാത്തലിക്‌ ചർച്ച്‌ സെക്‌സ്‌ സ്‌കാൻഡൽ: പ്രീസ്റ്റ്‌ എക്‌സ്‌പ്ലോയിറ്റിങ്‌ നൺ ആൻഡ്‌ …

ആർ.എസ്‌.എസ്‌ വാരിക ഓർഗനൈസറിന്‌ ഡൽഹി ഹൈക്കോടതിയുടെ രൂക്ഷവിമർശനം Read More »

മാതൃയാനം പദ്ധതി സെപ്റ്റംബറോടെ എല്ലാ ആശുപത്രികളിലും നടപ്പാകുമെന്ന് മന്ത്രി

തിരുവനന്തപുരം: പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വാഹനത്തിൽ വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി സെപ്റ്റംബർ മാസത്തോടെ പ്രസവം നടക്കുന്ന എല്ലാ സർക്കാർ ആശുപത്രികളിലും യാഥാർത്ഥ്യമാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിലവിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിൽ പ്രസവം നടക്കുന്ന മുഴുവൻ സർക്കാർ ആശുപത്രികളിലും പദ്ധതി യാഥാർത്ഥ്യമായി. തിരുവനന്തപുരവും കണ്ണൂരും ഉടൻ യാഥാർത്ഥ്യമാകും. എല്ലാവർക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പൂർത്തീകരിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും. പ്രസവശേഷം …

മാതൃയാനം പദ്ധതി സെപ്റ്റംബറോടെ എല്ലാ ആശുപത്രികളിലും നടപ്പാകുമെന്ന് മന്ത്രി Read More »

കരാർ കാലാവധി കഴിഞ്ഞാലും പ്രസവാനുകൂല്യത്തിന് അർഹതയുണ്ടെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: കരാർ നിയമനത്തിന്റെ കാലാവധി കഴിഞ്ഞാലും പ്രസവാനുകൂല്യങ്ങൾക്ക്‌ അർഹതയുണ്ടെന്ന്‌ സുപ്രീംകോടതി. മറ്റേണിറ്റി ബെനിഫിറ്റ്‌സ്‌ ആക്ടിലെ അഞ്ചാംവകുപ്പ്‌ തൊഴിൽ ചെയ്‌തിരുന്ന കാലയളവിനും അപ്പുറം പ്രസവാനുകൂല്യങ്ങൾ നൽകണമെന്ന്‌ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന്‌ ജസ്റ്റിസ്‌ അനിരുദ്ധാബോസ്‌ അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ നിരീക്ഷിച്ചു. ഡൽഹി സർക്കാരിന്റെ കീഴിലുള്ള ജനക്‌പുരിയിലെ ക്ലിനിക്കിൽ കരാർഅടിസ്ഥാനത്തിൽ ജോലി ചെയ്‌തിരുന്ന വനിതാഡോക്ടർക്ക്‌ മൂന്നുമാസത്തിനകം പ്രസവാനുകൂല്യങ്ങൾ നൽകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കരാർ അടിസ്ഥാനത്തിൽ മൂന്നു വർഷത്തേക്ക്‌ നിയമനം ലഭിച്ച ഡോക്ടർ 2017 ജൂൺ ഒന്നുമുതൽ പ്രസവാവധിക്ക്‌ അപേക്ഷിച്ചു. എന്നാൽ, ജൂൺ 11ന്‌ മൂന്നുവർഷത്തെ …

കരാർ കാലാവധി കഴിഞ്ഞാലും പ്രസവാനുകൂല്യത്തിന് അർഹതയുണ്ടെന്ന് സുപ്രീംകോടതി Read More »

സെക്രട്ടറിയറ്റിൽ സ്ഥാനക്കയറ്റത്തിന് മത്സരപരീക്ഷ, ഐടി പ്രൊഫഷണലുകളെ നിയമിക്കണം; സെന്തിൽ കമ്മിറ്റി റിപ്പോർട്ട്‌

തിരുവനന്തപുരം: സെക്രട്ടറിയറ്റിൽ മത്സരപരീക്ഷയുടെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം നൽകണമെന്നും ഇ ഓഫീസ്‌ സംവിധാനം കാര്യക്ഷമമാക്കാൻ ഐടി പ്രൊഫഷണലുകളെ നിയമിക്കണമെന്നും ശുപാർശ. വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഭരണപരിഷ്‌കാര കമീഷൻ ശുപാർശകളുടെ അടിസ്ഥാനത്തിൽ നടപ്പാക്കേണ്ട പരിഷ്കാരങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച അഡീഷണൽ ചീഫ്‌ സെക്രട്ടറി വി എസ്‌ സെന്തിൽ അധ്യക്ഷനായ സെന്തിൽ കമ്മിറ്റിയുടെതാണ്‌ നിർദേശം. റിപ്പോർട്ട്‌ മുഖ്യമന്ത്രിക്ക്‌ കൈമാറി.കൃഷി, ആഭ്യന്തരം, തദ്ദേശസ്വയംഭരണം, ഗതാഗതം വകുപ്പുകളിലെ നിയമനം, ഉദ്യോഗക്കയറ്റം, പെൻഷൻ, സീനിയോറിറ്റി, അച്ചടക്കനടപടി തുടങ്ങിയ സേവനസംബന്ധമായ കാര്യങ്ങൾ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിലേക്കു മാറ്റണം. …

സെക്രട്ടറിയറ്റിൽ സ്ഥാനക്കയറ്റത്തിന് മത്സരപരീക്ഷ, ഐടി പ്രൊഫഷണലുകളെ നിയമിക്കണം; സെന്തിൽ കമ്മിറ്റി റിപ്പോർട്ട്‌ Read More »

വനിത ടിക്കറ്റ് പരിശോധകയ്ക്കു നേരെ യാത്രക്കാരന്റെ ആക്രമണം

കോഴിക്കോട്: ട്രെയിനിൽ വനിതാ ടിടിഇയ്ക്ക് നേരേ യാത്രക്കാരന്റെ ആക്രമണം. മംഗളൂരു -ചെന്നൈ എ​ഗ്മോർ എക്‌സ്പ്രസിലായിരുന്നു സംഭവം. വടകരയ്ക്കും കൊയിലാണ്ടിക്കും ഇടയിൽ വച്ചാണ് ഉദ്യോഗസ്ഥയെ യാത്രക്കാരൻ ആക്രമിച്ചത്. ജനറൽ ടിക്കറ്റ് എടുത്ത ശേഷം റിസർവേഷൻ കംപാർട്മെന്റിൽ ഇരുന്ന യാത്രക്കാരനാണ് ആക്രമിച്ചതെന്ന് ടിടിഇ പറഞ്ഞു.റിസർവ് ചെയ്ത യാത്രക്കാർ എത്തിയപ്പോൾ ടിടിഇ വയോധികനായ യാത്രക്കാരനോട് സീറ്റിൽ നിന്ന് മാറിയിരിക്കാൻ ആവശ്യപ്പെട്ടു. ഇതോടെ യാത്രക്കാരൻ ഉദ്യോഗസ്ഥയെ മർദിക്കുകയായിരുന്നു. ഇതുകണ്ടുനിന്ന കോച്ചിലെ മറ്റൊരു യാത്രികൻ ഇയാളെ തടഞ്ഞു. ട്രെയിൻ കൊയിലാണ്ടി സ്റ്റേഷനിലെത്തിയപ്പോൾ കോച്ചിൽ നിന്ന് …

വനിത ടിക്കറ്റ് പരിശോധകയ്ക്കു നേരെ യാത്രക്കാരന്റെ ആക്രമണം Read More »

സ്വാതന്ത്ര്യദിന റാലിയിലെ ഫ്ലെക്‌സിൽ സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയ പ്രധാന അധ്യാപകനെതിരെ പരാതി

കിളിമാനൂർ: അടയമൺ ഗവ. എൽപി സ്‌കൂളിൽ സ്വാതന്ത്ര്യദിന റാലിയിലെ ഫ്ലെക്‌സിൽ സ്വാതന്ത്ര്യസമര പോരാളികൾക്കൊപ്പം സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധമുയരുന്നു. കോൺഗ്രസ്‌ അനുകൂല അധ്യാപക സംഘടനാ ഭാരാവാഹിയായ പ്രധാന അധ്യാപകന്റെ നേതൃത്വത്തിലാണ്‌ ഫ്ലെക്‌സ്‌ തയ്യാറാക്കിയത്‌. സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയത്‌ ശ്രദ്ധയിൽപ്പെടുത്തിയ പിടിഎ ഭാരവാഹികളോട്‌ പ്രധാന അധ്യാപകൻ മോശമായി പെരുമാറിയതായും പരാതിയുയർന്നു.] സംഭവത്തിൽ പ്രധാന അധ്യാപകനെതിരെ പിടിഎ വൈസ്‌ പ്രസിഡന്റ്‌ വിദ്യാഭ്യാസ മന്ത്രിക്ക്‌ പരാതി നൽകി. സജീവ കോൺഗ്രസ്‌ പ്രവർത്തകനായ പിടിഎ പ്രസിഡന്റും പ്രധാന അധ്യാപകനും ചേർന്ന്‌ പ്രശ്‌നം …

സ്വാതന്ത്ര്യദിന റാലിയിലെ ഫ്ലെക്‌സിൽ സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയ പ്രധാന അധ്യാപകനെതിരെ പരാതി Read More »

പെരിഞ്ഞനത്ത് തിമിംഗലത്തിന്റെ ജഡം കരയ്‌ക്കടിഞ്ഞു

കൊടുങ്ങല്ലൂർ: പെരിഞ്ഞനം കടപ്പുറത്ത് തിമിംഗലത്തിന്റെ ജഡം കരയ്‌ക്കടിഞ്ഞു. സമിതി ബീച്ചിലാണ് 25 അടി നീളമുള്ള തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞത്. വ്യാഴം വൈകിട്ട്‌ 4.30 നാണ് നാട്ടുകാരും മത്സ്യ ത്തൊഴിലാളികളും തീരത്ത് ജഡം കണ്ടത്. തുടർന്ന് തിമിംഗലത്തെ കാണാൻ കടപ്പുറത്തേക്ക് ആളുകൾ കൂട്ടമായെത്തി. വിവരം അറിയിച്ചതിനെത്തുടർന്ന് ഫോറസ്റ്റ് അധികൃതർ കടപ്പുറത്തെത്തി. നടപടികൾ തുടങ്ങി. തിമിംഗലത്തിന്റെ ജഡത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്.

അത്തച്ചമയം; ഘോഷയാത്ര ഞായറാഴ്ച

തൃപ്പൂണിത്തുറ: ഓണാഘോഷങ്ങൾക്ക് തുടക്കംകുറിച്ച്‌ ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഞായറാഴ്‌ച നടക്കും. രാവിലെ ഒമ്പതിന്‌ അത്തംനഗറിൽ(ഗവ.ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ട്‌) മുഖ്യമന്ത്രി പിണറായി വിജയൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അത്തപ്പതാക ഉയർത്തും. നടൻ മമ്മൂട്ടി ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും അണിനിരക്കുന്ന വർണശബളമായ ഘോഷയാത്ര രാജനഗരിയെ വലംവയ്‌ക്കും.രാവിലെ 10 മുതൽ സിയോൺ ഓഡിറ്റോറിയത്തിൽ പൂക്കളമത്സരവും പകൽ മൂന്നുമുതൽ പൂക്കളപ്രദർശനവും നടക്കും. വൈകിട്ട് 5.30ന് ലായം കൂത്തമ്പലത്തിൽ തിരുവോണംവരെയുള്ള കലാസന്ധ്യക്കും തുടക്കമാകും. …

അത്തച്ചമയം; ഘോഷയാത്ര ഞായറാഴ്ച Read More »

കടൽ കുതിരയുമായി യുവാവ് പിടിയിൽ

പാലക്കാട്: കടൽ കുതിരയുമായി യുവാവ് വനം വകുപ്പിന്റെ പിടിയിലായി. ചെന്നൈ സ്വദേശി എഴിൽ സത്യയാണ് പിടിയിലായത്.പാലക്കാട് കെഎസ്‌ആർടിസി പരിസരത്ത് നിന്നുമാണ് ശനിയാഴ്‌ രാവിലെ യുവാവിനെ പിടികൂടിയത്. ഒരു ബോക്‌സിലിട്ട് കവറിലാക്കിയ നിലയിലായിരുന്നു.

കെ.എസ്.ആർ റെയിൽവേ സ്റ്റേഷനിൽ വെച്ചാ മുംബൈ-ബാംഗ്ലൂർ ഉദ്യാൻ എക്‌സ്പ്രസിൽ തീപിടിത്തം

ബാംഗ്ലൂർ: മുംബൈ-ബാംഗ്ലൂർ ഉദ്യാൻ എക്‌സ്പ്രസ് ട്രെയിനിൽ തീപിടിത്തം. ഇന്ന് രാവിലെ ബാംഗ്ലൂർ കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 5.45ന് ട്രെയിൻ സ്റ്റേഷനിലെത്തിയിരുന്നു. 7:30 ഓടെയാണ് കോച്ചുകളിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് അഗ്‌നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തി തീയണച്ചു. കോച്ചുകൾക്കാണ് തീപിടിച്ചത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. യാത്രക്കാർ ട്രെയിനിൽ നിന്ന് ഇറങ്ങി ഏക​ദേശം 2 മണിക്കൂറിന് ശേഷമാണ് സംഭവം നടന്നത്. അതിനാൽ …

കെ.എസ്.ആർ റെയിൽവേ സ്റ്റേഷനിൽ വെച്ചാ മുംബൈ-ബാംഗ്ലൂർ ഉദ്യാൻ എക്‌സ്പ്രസിൽ തീപിടിത്തം Read More »