അരുന്ധതി റോയിക്ക് പി.ജി ദേശീയ പുരസ്‌കാരം
തിരുവനന്തപുരം: പി.ജി സംസ്കൃതി കേന്ദ്രത്തിന്റെ ഇക്കൊല്ലത്തെ പി.ജി ദേശീയ പുരസ്‌കാരം നൽകുന്നത് പ്രമുഖ എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ അരുന്ധതി റോയിക്ക്. എം.എ ബേബി ചെയർമാനും കെ.ആർ മീര, ശബ്‌നം ഹശ്മി എന്നിവർ അംഗങ്ങളുമായ ജൂറി ആണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശം എന്നറിയപ്പെടുന്ന പിജിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള മൂന്നാമത് ദേശീയ പുരസ്‌കാരമാണ് ഇക്കൊല്ലം നൽകുന്നത് . മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ആദ്യ പുരസ്കാരം പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷണും രണ്ടാമത്തേത് …