Timely news thodupuzha

logo

Timely A

ക്രഷര്‍ ഉത്പന്നങ്ങളുടെ അന്യായ വില വര്‍ദ്ധനവിനെതിരെ സിവില്‍ സ്റ്റേഷന്‍ മാര്‍ച്ച്

തൊടുപുഴ: ക്രഷര്‍ ഉത്പന്നങ്ങളുടെ അന്യായമായ വില വര്‍ദ്ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിമന്റ് ബ്രിക്‌സ് ആന്‍ഡ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള (സിമാക്) തൊടുപുഴ താലൂക്ക് കമ്മിറ്റി നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.സംസ്ഥാന പ്രസിഡന്റ് ജിമ്മി മാത്യു ഉദ്ഘാടനം ചെയ്തു. പി ആര്‍ റിജു അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം എ .എംഹാരിദ്,  ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജാഫര്‍ഖാന്‍ മുഹമ്മദ്, മുസ് ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം എസ് എം ഷരീഫ്, കേരളാ കോണ്‍ഗ്രസ സംസ്ഥാന …

ക്രഷര്‍ ഉത്പന്നങ്ങളുടെ അന്യായ വില വര്‍ദ്ധനവിനെതിരെ സിവില്‍ സ്റ്റേഷന്‍ മാര്‍ച്ച് Read More »

മുട്ടംസർവീസ് സഹകരണ ബാങ്കിന് മുന്നിൽ എൽ .ഡി .എഫ് പ്രതിഷേധം

മുട്ടം: സർവീസ് സഹകരണ ബാങ്കിനെ തകർച്ചയുടെ വക്കിൽ എത്തിച്ചബാങ്ക് ഭരിക്കുന്ന യുഡിഫ്ഭരണസമിതിയുടെ കൊടുക്കാര്യസ്ഥതയിൽ പ്രതിഷേധിച്ചുകൊണ്ട് എൽ ഡി എഫ് മുട്ടം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സംഗമം സിപിഎം ഏരിയ സെക്രട്ടറി റ്റി ആർ സോമൻ ഉദ്ഘാടനം ചെയ്തു. ബെന്നി പ്ലാക്കൂട്ടം അധ്യക്ഷത്ത വഹിച്ചു. റ്റി കെ മോഹനൻ സ്വാഗതം പറഞ്ഞു. പ്രമോദ്, ജയകൃഷ്ണൻ പുതിയേടത്ത്,റെജിഗോപി എന്നിവർ സംസാരിച്ചു.

പിക്കപ്പ് ജീപ്പ് വൈദ്യുതി പോസ്റ്റ് തകർത്തു; പോസ്റ്റ് സ്കൂട്ടറിലേക്ക് വീണു,അപകടം ഒഴിവായത് തലനാരിഴയ്ക്ക്..

കുടയത്തൂർ: നിയന്ത്രണം വിട്ട പിക്കപ്പ് ജീപ്പ് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ഒടിഞ്ഞ് റോഡിലേക്ക് വീണു ബുധൻ വൈകിട്ട് 6.30നായിരുന്നു സംഭവം. ഈ സമയം ഇതുവഴി വന്ന യുവതിയുടെ സ്കൂട്ടറിൻ്റെ മുൻവശത്തേക്കാണ് പോസ്റ്റ് വീണത്. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്നത് കോളപ്ര സ്വദേശി ലിറ്റയും രണ്ട് കുട്ടികളുമായിരുന്നു.ലിറ്റക്ക് പരിക്ക് പറ്റിയെങ്കിലും കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.പരിക്കേറ്റ ലിറ്റയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ ഭാഗത്ത് വൈദ്യുതി വിതരണം ഒരു മണിക്കൂർ തടസ്സപ്പെട്ടു.കാഞ്ഞാർ എസ്ഐ ജിബിൻ …

പിക്കപ്പ് ജീപ്പ് വൈദ്യുതി പോസ്റ്റ് തകർത്തു; പോസ്റ്റ് സ്കൂട്ടറിലേക്ക് വീണു,അപകടം ഒഴിവായത് തലനാരിഴയ്ക്ക്.. Read More »

മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിലെ തിരുനാളിനായി 21ന് കൊടിയേറ്റും

മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ​ഗീവർ​ഗീസ് സഹദായിടെ തിരുനാൾ 21, 22, 23, 24 തീയതികളിൽ നടത്തപ്പെടുമെന്ന് പള്ളി വികാരി റവറന്റ്.ഡോ.ജോർജ് താനത്തുപറമ്പിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 21ന് രാവിലെ 7.30ന് കോതമം​ഗലം രൂപതാ ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് പുന്നക്കോട്ടിൽ കൊടിയേറ്റി വിശുദ്ധ കുർബാന അർപ്പിക്കുന്നതോടെ തിരുനാളിന് തുടക്കമാകും. തിരുനാളിനോട് അനുബന്ധിച്ച് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന തൊടുപുഴ മേഖല ബൈബിൾ കൺവെൻഷൻ 18 ന് വൈകുന്നേരം നാല് മണിക്ക് കോതമം​ഗലം രൂപതാ …

മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിലെ തിരുനാളിനായി 21ന് കൊടിയേറ്റും Read More »

ഗോവ മുൻമുഖ്യമന്ത്രി ല്യൂസിഞ്ഞോ ഫെലൈറോ രാജ്യസഭാംഗത്വം രാജിവച്ചു

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ്‌ ജനറൽ സെക്രട്ടറിയും ഗോവ മുൻമുഖ്യമന്ത്രിയുമായ ല്യൂസിഞ്ഞോ ഫെലൈറോ രാജ്യസഭാംഗത്വം രാജിവച്ചു. തൃണമൂലിൽനിന്ന്‌ രാജിവച്ചതായും അദ്ദേഹം വാർത്താ ഏജൻസിയോട്‌ പറഞ്ഞു. രാജ്യസഭാ കാലാവധി മൂന്നുവർഷം ശേഷിക്കവെയാണ്‌ രാജി. രാജിക്കത്ത്‌ സ്വീകരിച്ചതായി രാജ്യസഭാ അധ്യക്ഷൻ ജഗ്‌ദീപ്‌ ദൻഖർ അറിയിച്ചു. ഏഴു തവണ എംഎൽഎയായ ഫെലൈറോ (71) കോൺഗ്രസിൽനിന്ന്‌ 2021 സെപ്‌തംബറിലാണ്‌ തൃണമൂലിൽ എത്തിയത്‌. രണ്ടു മാസത്തിനകം ബംഗാളിൽനിന്നുള്ള രാജ്യസഭാംഗത്വം നൽകി.

ക്വട്ടേഷൻ നൽകി യുവാവിനെ ആക്രമിച്ച സംഘവം; ഒന്നാം വർഷ ബി.സി.എ വിദ്യാർഥിനി പിടിയിൽ

വർക്കല: യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് വിവസ്‌ത്രനാക്കി മർദിച്ച് റോഡരികിൽ ഉപേക്ഷിച്ചകേസിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയടക്കമുള്ളവർ പിടിയിൽ. യുവാവും വിദ്യാർഥിനിയും മുമ്പ്‌ പ്രണയത്തിലായിരുന്നു. പ്രണയത്തിൽനിന്ന്‌ പിൻമാറാൻ ആവശ്യപ്പെട്ടായിരുന്നു മർദനം. വിദ്യാർഥിനി നിലവിൽ പ്രണയിക്കുന്ന വ്യക്തിയടക്കം ആറുപേർക്കായി തിരച്ചിൽ തുടരുന്നു. എറണാകുളത്ത്‌ ഒന്നാം വർഷ ബി.സി.എ വിദ്യാർഥിനിയായ വർക്കല ചെറുന്നിയൂർ താന്നിമൂട് എൻ.എസ് ഭവനിൽ ലക്ഷ്‌മിപ്രിയയെയാണ്‌(19) അയിരൂർ പൊലീസ് അറസ്റ്റുചെയ്‌തത്‌. തലസ്ഥാനനഗത്തിലെ സുഹൃത്തിന്റെ വീട്ടിൽനിന്നാണ്‌ വിദ്യാർഥിനിയെ പൊലീസ്‌ പിടികൂടിയത്‌. എട്ടാം പ്രതി എറണാകുളം മഞ്ഞുമ്മൽ തുരുത്തിപള്ളി പാറയ്‌ക്കൽ ഹൗസിൽ …

ക്വട്ടേഷൻ നൽകി യുവാവിനെ ആക്രമിച്ച സംഘവം; ഒന്നാം വർഷ ബി.സി.എ വിദ്യാർഥിനി പിടിയിൽ Read More »

സേഫ് കേരള പദ്ധതിക്ക് സമഗ്ര ഭരണാനുമതി നൽകും

തിരുവനന്തപുരം: റോഡപകടങ്ങൾ കുറക്കുന്നതിനും ഗതാഗത നിയമലംഘനം തടയുന്നതിനും ആവിഷ്‌കരിച്ച സേഫ് കേരള പദ്ധതിക്ക് സമഗ്ര ഭരണാനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കേരള മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്‌സ്‌‌മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി റോഡപകടങ്ങൾ കുറക്കുകയും ഗതാഗത നിയമലംഘനം തടയുകയുമാണ് ലക്ഷ്യം. കേരള റോഡ് സേഫ്‌റ്റി അതോറിറ്റിയുടെ 232, 25, 50, 286 രൂപ ഉപയോഗിച്ച് വ്യവസ്ഥകൾക്ക് വിധേയമായി കെൽട്രോൺ മുഖാന്തിരമാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിയുടെ ഓരോ ത്രൈമാസ പെയ്‌മെന്റിന് മുമ്പ് ഉപകരണങ്ങൾ കുറ്റമറ്റ രീതിയിൽ …

സേഫ് കേരള പദ്ധതിക്ക് സമഗ്ര ഭരണാനുമതി നൽകും Read More »

അവരുടെ ചുണ്ടിലും പുഞ്ചിരി വിരിയട്ടെ; യൂത്ത് കോൺഗ്രസിന്റെ പുതു വസ്ത്ര വിതരണം തൊടുപുഴയിൽ ഉദ്ഘാടനം ചെയ്തു

തൊടുപുഴ: യൂത്ത് കോൺഗ്രസ് തൊടുപുഴ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പുതു വസ്ത്ര വിതരണം മങ്ങാട്ട് കവലയിൽ വച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫിപറമ്പിൽ ഉദ്ഘാടനം ചെയ്തു. തീർത്തും നിർധനരായ നൂറ് വിദ്യാർത്ഥികൾക്കാണ് ആയിരം രൂപയുടെ പുതുവസത്രം സമ്മാനമായി നൽകുന്നത്. ജാതിമത അതിർവരമ്പുകൾക്കതീതമായി പെരുന്നാൾ സുദിനത്തിൽ തൊടുപുഴ മുനിസിപ്പൽ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയാണ് പുതുവസ്ത്രം സമ്മാനമായി നൽകി സമൂഹത്തിന് മാതൃകയാവുന്നത്. സൗജന്യമായി പുതുവസ്ത്രം വാങ്ങുന്നതിനായി പർച്ചേസിംഗ് കാർഡ് ഇവർക്ക് നൽകും. അഭ്രപാളികളിൽ പകർത്തി പൊതുസമൂഹത്തിൽ …

അവരുടെ ചുണ്ടിലും പുഞ്ചിരി വിരിയട്ടെ; യൂത്ത് കോൺഗ്രസിന്റെ പുതു വസ്ത്ര വിതരണം തൊടുപുഴയിൽ ഉദ്ഘാടനം ചെയ്തു Read More »

കട്ടച്ചിറ – കിടങ്ങൂർ ബൈപാസ് റോഡ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്‌തു

കിടങ്ങൂർ: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് മൂന്ന് കോടി രൂപ വിനിയോഗിച്ച് ഉന്നത നിലവാരത്തിൽ നിർമാണം പൂർത്തീകരിച്ച കട്ടച്ചിറ – കിടങ്ങൂർ ബൈപാസ് റോഡ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്‌തു. പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷനായി.കട്ടച്ചിറ കവലയിൽ നടന്ന ചടങ്ങിൽ റോഡ് സമർപ്പണത്തിന്റെ ശിലാഫലകം മോൻസ് ജോസഫ് എംഎൽഎ അനാച്ഛാദനം ചെയ്തു. പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ കെ.ജോസ് രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് …

കട്ടച്ചിറ – കിടങ്ങൂർ ബൈപാസ് റോഡ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്‌തു Read More »

അമിത്‌ ഷായുടെ അരുണാചൽ സന്ദർശനം; ചൈന ഉയർത്തിയ വിമർശനത്തെ തള്ളിക്കളഞ്ഞ്‌ വിദേശമന്ത്രാലയം

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ അരുണാചൽ സന്ദർശനത്തിൽ ചൈന ഉയർത്തിയ വിമർശത്തെ തള്ളിക്കളഞ്ഞ്‌ വിദേശമന്ത്രാലയം. അരുണാചൽ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന്‌ മന്ത്രാലയം വ്യക്തമാക്കി. ഷായുടെ സന്ദർശനം തങ്ങളുടെ പരമാധികാരം ലംഘിക്കുന്നതും സമാധാന ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നതുമാണെന്ന ചൈനീസ്‌ വിദേശമന്ത്രാലയത്തിന്റെ നിലപാടാണ്‌ ഇന്ത്യ തള്ളിയത്‌. ഇന്നലെകളിലേതിനു സമാനമായി ഭാവിയിലും അരുണാചൽ എക്കാലവും രാജ്യത്തിന്റെ അവിഭാജ്യഘടകമായി തുടരും. ഇത്തരം വിമർശങ്ങൾ യുക്തിക്ക്‌ നിരക്കുന്നതല്ലെന്നും യാഥാർഥ്യങ്ങളെ മാറ്റാൻ ഉതകുന്നതല്ലെന്നും വിദേശമന്ത്രാലയ വക്താവ്‌ അരിന്ദം ബാഗ്ചി പറഞ്ഞു.

തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: ഉന്നത വിദ്യാഭാസ മന്ത്രി ആർ.ബിന്ദുവിനെതിരെ നൽകിയ ഹർജി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എതിർ സ്ഥാനാർഥി തോമസ് ഉണ്ണിയാടനായിരുന്നു ഹർജി നൽകിയത്. പ്രൊഫസർ അല്ലാതിരുന്നിട്ടും പ്രൊഫസറെന്ന പേരിൽ മത്സരിച്ചു, ജനങ്ങളെ കബളിപ്പിച്ചു തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി. മതിയായ വസ്തുതകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്.

മധു വധം; പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു

കൊച്ചി: ശിക്ഷാവിധി നടപ്പാക്കുന്നതു തടയണം എന്നാവശ്യപ്പെട്ട് മധു വധക്കേസ് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. കേസിൽ ഒന്നാം പ്രതിക്ക് ഏഴ് വർഷം കഠിനതടവും, പന്ത്രണ്ട് പ്രതികൾക്ക് ഏഴ് വർഷം തടവും വിധിച്ചിരുന്നു. മണ്ണാർക്കാട് എസ് സി എസ്ടി കോടതിയാണ് വിധി പറഞ്ഞത്. വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്നു പ്രതിഭാഗവും മധുവിന്‍റെ കുടുംബവും നേരത്തെ വ്യക്തമാക്കിയിരുന്നു. കോടതിവിധിയിൽ തൃപ്തരല്ലാത്ത തിനാലാണു കുടുംബം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. മതിയായ തെളിവുകൾ ഇല്ലാതെയാണു ശിക്ഷ വിധിച്ചതെന്നു പ്രതിഭാഗം വാദിക്കുന്നു. നിലവിൽ തവന്നൂരിലെ …

മധു വധം; പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു Read More »

ഹിന്ദുത്വ പാതയിൽ നിന്ന് കോൺ​ഗ്രസിനെ ശരിയായ മതേതര വഴിയിലേക്ക് കൊണ്ടുവരാൻ മുസ്ലീം ലീ​ഗ് ശ്രമിക്കണമെന്ന് കെ.ടി.ജലീൽ

മലപ്പുറം: ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്നതില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നും ഹിന്ദുത്വ പാതയിൽ നിന്ന് കോൺ​ഗ്രസിനെ ശരിയായ മതേതര വഴിയിലേക്ക് കൊണ്ടുവരാൻ മുസ്ലീം ലീ​ഗ് ശ്രമിക്കണമെന്നും കെ.ടി.ജലീൽ എം.എൽ.എ. പാണക്കാട് തങ്ങള്‍ക്ക് ഫെയ്‌സ്‌ബുക്കിലെഴുതി തുറന്ന കത്തിലാണ് കോൺ​ഗ്രസിന്റെ ന്യൂനപക്ഷ വിരുദ്ധത കെ ടി ജലീൽ തുറന്നു കാട്ടിയത്. ജയ്‌പൂര്‍ സ്‌ഫോടന കേസില്‍ രാജസ്ഥാന്‍ ഹൈക്കോടതി വെറുതെവിട്ട മുസ്ലിം ചെറുപ്പക്കാര്‍ക്ക് വധശിക്ഷ വാങ്ങിക്കൊടുക്കാൻ മേൽക്കോടതിയിൽ അപ്പീൽ പോകാനുളള കോൺ​ഗ്രസ് സർക്കാരിന്റെ തീരുമാനം ചൂണ്ടിക്കാട്ടിയാണ് ജലീലിന്റെ കത്ത്.

വൺ തൗസന്റ് ഡ്രിങ്കറ്റ്സ് എക്സിബിഷൻ ഏപ്രിൽ 15ന് തൊടുപുഴ ലയൺസ് ക്ലബ് ഹാളിൽ…

തൊടുപുഴ: വൺ തൗസന്റ് ഡ്രിങ്കറ്റ്സ് എക്സിബിഷൻ തൊടുപുഴ ലയൺസ് ക്ലബ് ഹാളിൽ നടക്കും. ഏപ്രിൽ 15ന് നടക്കുന്ന എക്സിബിഷനായി ന്യായമായ വിലയിലും തനതായ ശൈലിയിലും തൊടുപുഴയിലെ ഉപയോക്തമാക്കളുടെ ടേസ്റ്റ് അനുസരിച്ചുള്ളതുമായ തുണിത്തരങ്ങളാണ് കഴിഞ്ഞ അ‍ഞ്ച് മാസം കൊണ്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് സംഘാടകരിൽ ഒരാളും സംരംഭകയുമായ ധന്യ സുജിത് പറഞ്ഞു. 450 മുതൽ 6000 രുപവരെയുള്ള തുണിത്തരങ്ങൾ ഇവിടെ വിൽപ്പനക്കായെത്തിക്കും. കൂടാതെ കിഡ്സ് വെയർ, ക്യാഷ്വൽവെയർ, ഹോം ഡെക്കർ, വെസ്റ്റേൺ വെയർ, സാരീസ്, കുർത്തീസ് തുടങ്ങിയവ ഹോൾസെയിൽ വിലയിലാകും എക്സിബിഷനിലൂടെ …

വൺ തൗസന്റ് ഡ്രിങ്കറ്റ്സ് എക്സിബിഷൻ ഏപ്രിൽ 15ന് തൊടുപുഴ ലയൺസ് ക്ലബ് ഹാളിൽ… Read More »

പന്നിയങ്കരയിൽ പ്രദേശവാസികളിൽനിന്നും തൽക്കാലം ടോൾ പിരിക്കില്ല

വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയിലെ പന്നിയങ്കരയിൽ പ്രദേശവാസികളിൽനിന്നും തൽക്കാലം ടോൾ പിരിക്കില്ല. ഇതോടെ, സിപിഐ എം വടക്കഞ്ചേരി ഏരിയ കമ്മിറ്റി തീരുമാനിച്ച അഞ്ച് ദിവസത്തെ സമരം തൽക്കാലം മാറ്റി. രണ്ട് ദിവസത്തെ പ്രതിഷേധത്തെത്തുടർന്നാണ്‌ ടോൾ പിരിക്കുന്നതിൽനിന്ന് തൽക്കാലം കരാർ കമ്പനി പിന്മാറിയത്‌. വീണ്ടും ടോൾ പിരിവ് ആരംഭിച്ചാൽ സമരം പുനരാരംഭിക്കുമെന്ന് സിപിഐ എം ഏരിയ സെക്രട്ടറി ടി കണ്ണൻ അറിയിച്ചു.

ബോംബ്‌ നിർമാണത്തിനിടയിൽ സ്ഫോടനം; ആർഎസ്‌എസുകാരന് പരിക്ക്, കൈപ്പത്തികൾ ചിതറി

തലശേരി: എരഞ്ഞോളി പാലത്തിനടുത്ത്‌ ബോംബ്‌ നിർമാണത്തിനിടയിലുണ്ടായ പൊട്ടിത്തെറിയിൽ ആർഎസ്‌എസുകാരന്റെ കൈപ്പത്തികൾ ചിതറി. എരഞ്ഞോളിപാലത്തിനടുത്ത കച്ചുമ്പ്രത്ത്‌താഴെ ശ്രുതിനിലയത്തിൽ വിഷ്‌ണു(20)ന്റെ കൈപ്പത്തിയാണ്‌ ചിതറിപ്പോയത്‌. കൈക്കും ശരീരത്തിലും മാരകപരിക്കേറ്റ നിലയിൽ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചൊവ്വ രാത്രി 12മണിയോടെയാണ്‌ അത്യഗ്രസ്ഫോടനമുണ്ടായത്‌. വീടിനടുത്ത പറമ്പിൽ ബോംബ്‌ നിർമിക്കുകയായിരുന്നു വിഷ്‌ണു. പരിക്കേറ്റ യുവാവിനെ കണ്ണൂർ ചാല ബേബി മെമ്മൊറിയൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷക്ക്‌ ശേഷമാണ്‌ കോഴിക്കോടേക്ക്‌ മാറ്റിയത്‌. മറ്റാർക്കെങ്കിലും പരിക്കുണ്ടോ എന്ന്‌ പൊലീസ്‌ പരിശോധിച്ചുവരുന്നു.സമാധാന അന്തരീക്ഷം നിലനിൽകുന്ന പ്രദേശമാണ്‌ എരഞ്ഞോളിപാലവും പരിസരവും. പുറമെ …

ബോംബ്‌ നിർമാണത്തിനിടയിൽ സ്ഫോടനം; ആർഎസ്‌എസുകാരന് പരിക്ക്, കൈപ്പത്തികൾ ചിതറി Read More »

കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു

കണ്ണൂര്‍: ചെറുപുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. വാഴക്കുണ്ടം സ്വദേശി എബിന്‍ സെബാസ്റ്റ്യന്‍ ( 21) ആണ് മരിച്ചത്. കൃഷിയിടത്തില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ എബിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കര്‍ണാടക അതിര്‍ത്തിക്ക് അടുത്താണ് സംഭവം. യുവാവിന്‍റെ നെഞ്ചില്‍ ആനയുടെ ചവിട്ട് ഏറ്റിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

ജീവിതകാലം മുഴുവൻ നികുതിദായകരുടെ ചെലവിൽ പണിത വീട്ടിൽ കഴിയാമെന്നാണോ കരുതിയത്; മന്ത്രി രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: ജീവിതകാലം മുഴുവൻ താങ്കൾക്കും കുടുംബത്തിനും ഈ രാജ്യത്തെ നികുതിദായകരുടെ ചെലവിൽ പണിത വീട്ടിൽ കഴിയാമെന്നാണോ കരുതിയതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് കേന്ദ്ര ഐടി- ഇലക്‌ട്രോണ്ക്സ് വകുപ്പു മന്ത്രി രാജീവ് ചന്ദ്രശേഖർ. ‘കാലാവധി പൂർത്തിയാക്കിയാലും ഇല്ലെങ്കിലും പാർലമെന്‍റ് അംഗമല്ലാതാകുന്നതോടെ താങ്കൾ താമസിച്ചിരുന്ന സർക്കാർ വസതി താങ്കളുടെ ഭവനമല്ലാതാകും. അതാണ് നാട്ടുനടപ്പ്’ – രാഹുൽ ഗാന്ധിയെ രാജീവ് ചന്ദ്രശേഖർ ട്വിറ്ററിലൂടെ ഓർമിപ്പിച്ചു. ‘എന്നെ വീട്ടിൽ നിന്ന് 50 വട്ടം ഇറക്കിവിട്ടാലും ഞാൻ പൊതുവായ വിഷയങ്ങൾ ഉയർത്തിക്കാട്ടും’ എന്ന് …

ജീവിതകാലം മുഴുവൻ നികുതിദായകരുടെ ചെലവിൽ പണിത വീട്ടിൽ കഴിയാമെന്നാണോ കരുതിയത്; മന്ത്രി രാജീവ് ചന്ദ്രശേഖർ Read More »

എ.ഐ ഉപയോ​ഗിച്ച് വാർത്ത അവതാരകയെ സൃഷ്‌ടിച്ച്‌ കുവൈറ്റ് മാധ്യമം

കുവൈറ്റ് സിറ്റി: നിർമിത ബുദ്ധി (എ.ഐ) ഉപയോ​ഗിച്ച് വാർത്ത അവതാരകയെ സൃഷ്‌ടിച്ച്‌ കുവൈറ്റ് മാധ്യമം. കുവൈത്ത് ടൈംസാണ്‌ നിർമിത ബുദ്ധിയിലൂടെ ‘ഫെദ’യെന്ന വാർത്താ അവതാരകയെ സൃഷ്ടിച്ചത്. കുവൈത്ത് ന്യൂസിന്റെ ട്വിറ്റർ അക്കൗണ്ടിലാണ് ഫെദ പ്രത്യക്ഷപ്പെട്ടത്. നിർമിത ബുദ്ധിയുടെ സാധ്യതകളെ പ്രയോജനപ്പെടള്ള ശ്രമത്തിന്റെ ഭാ​ഗമാണ് ഫെ​ദയെന്ന് കുവൈത്ത് ന്യൂസ് ഡെപ്യൂട്ടി എഡിറ്റർ ഇൻ ചീഫ് അബ്ദുള്ള ബോഫ്ടെയിൻ പറഞ്ഞു. 2018ൽ ചൈനയും നിർമിതബുദ്ധി ഉപയോ​ഗിച്ച് വാർത്ത അവതാരകയെ സൃഷ്ടിച്ചിരുന്നു.

പന്ത്രണ്ട് വയസുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ചു

ആലപ്പുഴ: മാവേലിക്കരയിൽ പന്ത്രണ്ട് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് രണ്ടാനച്ഛൻ. ചൊവ്വാഴ്ച്ചയാണ് തലയ്ക്കും മുഖത്തും മുറിവേറ്റ നിലയിൽ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദേഹത്താകെ മുറിവേൽപ്പിച്ചതിന്‍റെയും പൊള്ളലേറ്റതിന്‍റെയും പാടുകൾ ഡോക്‌ടർ പരിശോധനയിൽ കണ്ടെത്തി. ഡോക്‌ടർ വിവരം തിരക്കിയപ്പോൾ വീണു പരിക്കേറ്റതാണെന്നായിരുന്നു രണ്ടാനച്ഛൻ അറിയിച്ചത്. പേടിച്ചരണ്ട കുട്ടിയുടെ പെരുമാറ്റവും പരസ്പരവിരുദ്ധമായ രണ്ടാനച്ഛന്‍റെ സംസാരവും സംശയമുണ്ടാക്കിയതോടെ ഡോക്‌ടറാണ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് അന്വേഷണത്തിൽ നിന്നും രണ്ടാനച്ഛൻ മർദ്ദിച്ചതാണെന്ന് തെളിയുകയും ഇയാളെ അറസ്റ്റുചെയ്യുകയുമായിരുന്നു. എന്തിനാണ് മർദ്ദിച്ചത് എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത ഉണ്ടായിട്ടില്ല.

സാമ്പത്തികമായോ സാമൂഹികമായോ പിന്തുണയില്ലാത്തതിനാൽ ഗവേഷണ രംഗത്തു നിന്ന് പിന്മാറേണ്ട അവസ്ഥ ഒരു ഗവേഷകനും ഉണ്ടാകില്ല; മന്ത്രി ആർ.ബിന്ദു

കളമശേരി: യുവഗവേഷകർ സമൂഹത്തിന് അനുഭവവേദ്യമാകുന്ന തരത്തിലുള്ള വൈജ്ഞാനിക സമ്പദ്ഘടനയുടെ സൃഷ്ടാക്കളാകണമെന്നും വിജ്ഞാനസമൂഹം കെട്ടിപ്പടുക്കാൻ സഹായിക്കണമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പറഞ്ഞു. കുസാറ്റിൽ മികച്ച യുവ അധ്യാപകർക്കും ഗവേഷകർക്കുമുള്ള അവാർഡുകൾ വിതരണം ചെയ്യുകയായിരുന്നു മന്ത്രി. സാമ്പത്തികമായോ സാമൂഹികമായോ പിന്തുണയില്ലാത്തതിനാൽ ഗവേഷണ രംഗത്തു നിന്ന് പിന്മാറേണ്ട അവസ്ഥ ഒരു ഗവേഷകനും ഉണ്ടാകില്ലെന്നും മന്ത്രി ഉറപ്പുനൽകി. മികച്ച യുവ അധ്യാപകനുള്ള അവാർഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് വകുപ്പിലെ പ്രൊഫ. എം.വി.ജൂഡി, ഫിസിക്സ് വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ..സിനോയ് തോമസ് എന്നിവരും മികച്ച ഗവേഷകയ്ക്കുള്ള …

സാമ്പത്തികമായോ സാമൂഹികമായോ പിന്തുണയില്ലാത്തതിനാൽ ഗവേഷണ രംഗത്തു നിന്ന് പിന്മാറേണ്ട അവസ്ഥ ഒരു ഗവേഷകനും ഉണ്ടാകില്ല; മന്ത്രി ആർ.ബിന്ദു Read More »

ബിന്ദു കൃഷ്‌ണയുടെ ഭർത്താവും തിരുവനന്തപുരം ഡി.സി.സി ജനറൽ സെക്രട്ടറിയുമായ കൃഷ്‌ണകുമാറിനെതിരെ മ്യൂസിയം പൊലീസ്‌ കേസെടുത്തു

തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിച്ചതിന്‌ കോൺ​ഗ്രസ് നേതാവ് ബിന്ദു കൃഷ്‌ണയുടെ ഭർത്താവും തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറിയുമായ കൃഷ്‌ണകുമാറിനെതിരെ മ്യൂസിയം പൊലീസ്‌ കേസെടുത്തു. മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുനിത വിജയന്റെ പരാതിയിലാണ്‌ ചൊവ്വാഴ്‌ച കേസെടുത്തത്‌. മഹിളാ കോൺഗ്രസ് ഭാരവാഹിത്വവുമായി ബന്ധപ്പെട്ട് കെപിസിസി ഓഫീസ് പരിസരത്തുവച്ച് കൃഷ്‌ണകുമാർ അപമര്യാദയായി പെരുമാറിയെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും സുനിത വിജയൻ മൊഴി നൽകിയിരുന്നു. വിഷയത്തിൽ കോൺ​ഗ്രസ് നേതൃത്വത്തെ സമീപിച്ചെങ്കിലും നടപടി സ്വീകരിക്കാത്തതോടെ സുനിത സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി. …

ബിന്ദു കൃഷ്‌ണയുടെ ഭർത്താവും തിരുവനന്തപുരം ഡി.സി.സി ജനറൽ സെക്രട്ടറിയുമായ കൃഷ്‌ണകുമാറിനെതിരെ മ്യൂസിയം പൊലീസ്‌ കേസെടുത്തു Read More »

ഗവർണറുടെ ഒപ്പിനായി കാത്തുകിടക്കുന്നത്‌ 10 ബിൽ

തിരുവനന്തപുരം: സംസ്ഥാന നിയമസഭ പാസാക്കി ഗവർണറുടെ ഒപ്പിനായി കാത്തുകിടക്കുന്നത്‌ 10 ബിൽ. കഴിഞ്ഞ സഭാസമ്മേളനം പാസാക്കിയ നാലും മുൻ സമ്മേളനങ്ങൾ പാസാക്കിയ ആറും ബില്ലിലാണ്‌ ഗവർണർ ഒപ്പിടാനുള്ളത്‌. കേരള പൊതുജനാരോഗ്യ ബില്ലാണ്‌ കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ ബില്ലുകളിൽ ഒന്ന്‌. കാലാവസ്ഥാ വ്യതിയാനത്തിന്റെയും മനുഷ്യ–- -മൃഗ സമ്പർക്കത്തിന്റെയും ഭാഗമായി പുതിയ വൈറസുകളെയും രോഗാണുക്കളെയും പകർച്ചവ്യാധികളെയും മഹാമാരികളെയും പ്രതിരോധിക്കേണ്ടതടക്കമുള്ള കാര്യങ്ങളാണ്‌ ഉള്ളടക്കം. വയോജനങ്ങൾ, ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ, സ്‌ത്രീ‌കൾ, കുട്ടികൾ, അതിഥി തൊഴിലാളികൾ തുടങ്ങിയവർക്ക്‌ പ്രത്യേക പരിഗണന നൽകുന്ന ബിൽ, …

ഗവർണറുടെ ഒപ്പിനായി കാത്തുകിടക്കുന്നത്‌ 10 ബിൽ Read More »

ക്രൈസ്തവ സമൂഹത്തിന് യാഥാർത്ഥ്യം മനസിലാക്കാനുള്ള സാഹചര്യം ഇപ്പോൾ ഉണ്ട്; കെ.സുരേന്ദ്രൻ

കണ്ണൂർ: സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണ് തലശേരി ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവനയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ക്രൈസ്തവ സമൂഹത്തിന് യാഥാർത്ഥ്യം മനസിലാക്കാനുള്ള സാഹചര്യം ഇപ്പോൾ ഉണ്ടെന്നും ന്യൂനപക്ഷ വിഭാഗത്തിന് മോദിയിൽ വിശ്വാസമുണ്ടെന്നും അത് തകർക്കാൻ ആർക്കും കഴിയില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ഇരിക്കുന്ന പദവിക്ക് യോജിക്കാത്തതാണ് പരാമർശം; ലോകായുക്തക്കെതിരെ വി.ഡി.സതീശൻ

തിരുവനന്തപുരം: ലോകായുക്തക്കെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഹർജിക്കാരനെതിരെ ലോകായുക്ത നടത്തിയ പരാമർശം തികഞ്ഞ അനൗചിത്യമാണെന്നും ഇരിക്കുന്ന പദവിക്ക് യോജിക്കാത്തതാണ് പരാമർശമെന്നും പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും സതീശൻ വ്യക്തമാക്കി. ലോകായുക്തയിൽ ചെല്ലുന്നവരെ പേപ്പട്ടിയെന്ന് വിളിക്കാൻ ഒരു അവകാശവുമില്ല. ഹർജിക്കാരന്റെ വിശ്വാസതയല്ലേ ഈ പ്രസ്താവനയോടെ തകർന്നത്? വിധിയെ വിമർശിക്കുന്നതിൽ തെറ്റില്ല. എന്തിനാണ് ഒന്നര പേജ് ജഡ്ജ്മെന്റിന് ഒരു കൊല്ലം കാത്തിരുന്നതെന്നും അദ്ദേഹം ചോദ്യമുയർത്തി. കഴിഞ്ഞ ദിവസം ലോകായുക്ത പരാതിക്കാരനെതിരെ ഉയർത്തിയ വിമർശനത്തിന് മറുപടിയുമായാണ് സതീശൻ രം​ഗത്തെത്തിയിരിക്കുന്നത്. സർക്കാർ …

ഇരിക്കുന്ന പദവിക്ക് യോജിക്കാത്തതാണ് പരാമർശം; ലോകായുക്തക്കെതിരെ വി.ഡി.സതീശൻ Read More »

കർണാടകയിലെ മുൻ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ലക്ഷമൺ സാവടി കോൺഗ്രസിലേക്ക്

ബെംഗളൂരു: കർണാടകയിലെ പ്രമുഖ ബി.ജെ.പി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ലക്ഷമൺ സാവടി കോൺഗ്രസിലേക്ക്. നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പട്ടികയിൽ നിന്നും ഒഴിവാക്കിയതിൽ പ്രതിക്ഷേധിച്ചാണ് നീക്കം. കോൺഗ്രസിൽ ചേരുന്നതുമായി ബന്ധപ്പെട്ട് ലക്ഷ്മൺ സാവടി കോൺഗ്രസ് ദേശീയ നേതൃത്വവുമായി ചർച്ചനടത്തിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് സംസ്ഥാന നേതൃത്വവുമായി സാവടി യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് പറഞ്ഞു. ഇന്നലെയാണ് ബി.ജെ.പിയുടെ സ്ഥാനാർഥി പട്ടിക പുറത്തിറക്കിയത്. അതാനിയിൽ നിന്നും മൂന്നു തവണ വിജയിച്ച് എം.എൽ.എ ആയ …

കർണാടകയിലെ മുൻ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ലക്ഷമൺ സാവടി കോൺഗ്രസിലേക്ക് Read More »

സ്വർണക്കടത്തു കേസ്; മുഖ്യമന്ത്രി‌യുടെ പങ്ക് അന്വേഷിക്കാൻ ഇഡിക്കും കസ്റ്റംസിനും നിർദേശം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളി

കൊച്ചി: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രി അടക്കമുള്ള ഉന്നതരുടെ പങ്ക് അന്വേഷിക്കാൻ ഇഡിക്കും കസ്റ്റംസിനും നിർദേശം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ, മുൻ സ്പീക്കർ ശ്രീരാമകൃഷ്‌ണൻ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് കേസുകളിൽ പങ്കുണ്ടെന്ന്പ്രതികൾ വെളിപ്പെടുത്തിയിട്ടും കേന്ദ്ര ഏജൻസികളായ കസ്റ്റംസും ഇ.ഡിയുമടക്കം അന്വേഷണം നടത്തിയില്ലെന്നാരോപിച്ച് കോട്ടയം പാല സ്വദേശി അജി കൃഷ്‌ണനാണ് ഹർജി നൽകിയത്.\ ഹർജി നിലനിൽക്കില്ലെന്ന സർക്കാർ വാദം കോടതി ശരിവെയ്ക്കുകയായിരുന്നു. അന്വേഷണം ശരിയായ രീതിയിലല്ല എന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും അന്വേഷണത്തിന് …

സ്വർണക്കടത്തു കേസ്; മുഖ്യമന്ത്രി‌യുടെ പങ്ക് അന്വേഷിക്കാൻ ഇഡിക്കും കസ്റ്റംസിനും നിർദേശം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളി Read More »

പഞ്ചാബിലെ സൈനിക കേന്ദ്രങ്ങളിൽ വെടിവെയ്പ്പ്; നാലു പട്ടാളക്കാർ കൊല്ലപ്പെട്ടു

പഞ്ചാബ്: ബത്തിൻഡ മിലിട്ടറി സ്റ്റേഷനിലെ സൈനിക കേന്ദ്രങ്ങളിൽ വെടിവെയ്പ്പ്. നാലു സൈനികർ കൊല്ലപ്പെട്ടതായാണ് വിവരം. പുലർച്ചെ ആയിരുന്നു സംഭവം. തുടർന്ന് സൈന്യം സ്ഥലം വളഞ്ഞിരിക്കുകയാണ്. സ്ഥലത്ത് പരിശോധന തുടരുകയാണ്. അതേസമയം, മിലിട്ടറി സ്റ്റേഷനിൽ നടന്നത് ഭീകരാക്രമണമല്ലെന്നാണ് ബട്ടിൻഡ എസ്പി പറയുന്നത്. എന്നാൽ സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

കട്ടപ്പനയിൽ നിരോധിത മയക്കുമരുന്നുമായി യുവാവ്‌ പിടികൂടി

നിരോധിത ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ്‌ അറസ്‌റ്റില്‍. കട്ടപ്പന കല്ലുകുന്ന്‌ സ്വദേശി വട്ടക്കാട്ടില്‍ ജോമാര്‍ട്ടിനാ(24)ണ്‌ അറസ്‌റ്റിലായത്‌. കട്ടപ്പനയില്‍ എക്‌സൈസ്‌ റേഞ്ച്‌ ഇന്‍സ്‌പെക്‌ടര്‍ പി.കെ. സുരേഷും സംഘവും ചേര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ്‌ പ്രതി പിടിയിലായത്‌. ഇയാളില്‍നിന്നും 150 മില്ലിഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. പ്രതിക്കെതിരെ എന്‍.ഡി.പി.എസ്‌. കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. എക്‌സൈസ്‌ ഉദ്യോഗസ്‌ഥരായ മനോജ്‌ സെബാസ്‌റ്റ്യന്‍, പ്രിവന്റീവ്‌ ഓഫീസര്‍ സജിമോന്‍ ജി. തുണ്ടത്തില്‍, ജോസി വര്‍ഗീസ്‌, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ ജിന്‍സണ്‍, ബിജുമോന്‍, വനിത സിവില്‍ ഓഫീസര്‍ ബിജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു …

കട്ടപ്പനയിൽ നിരോധിത മയക്കുമരുന്നുമായി യുവാവ്‌ പിടികൂടി Read More »

മോഷണ മുതലുമായി രണ്ട് യുവാക്കളെ പൊലിസ് പിടികൂടി

നെടുങ്കണ്ടം: മോഷണ മുതലുമായി എത്തിയ രണ്ട് യുവാക്കളെ നൈറ്റ് പട്രോളിഗിംനിടെ പിടികൂടി നെടുങ്കണ്ടം പൊലിസ്. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന മൂന്ന് പേരില്‍ ഒരാള്‍ ഓടി രക്ഷപെട്ടു. വാഴവര വിശ്വമാതാ ഗുരുകുലാശ്രമത്തില്‍ നിന്നും മോഷ്ടിച്ച സാധനങ്ങളുമായി വരുന്നവഴിയ്ക്കാണ് സംശാസ്പദമായ സാഹചര്യത്തില്‍ നെടുങ്കണ്ടം ടൗണില്‍ കണ്ട രാജക്കാട് പഴയവിടുതി മമ്മട്ടിക്കാനം സ്വദേശികളായ പുത്തന്‍പറമ്പില്‍ ജിന്‍സ്(19), വെട്ടിയാങ്കല്‍ വീട്ടില്‍ ജോയിസ്(22) എന്നിവരെ നെടുങ്കണ്ടം സബ് ഇന്‍സ്‌പെക്ടര്‍ ജയകൃഷ്ണന്‍ ടി.എസ്സിന്റെ നേത്യത്വത്തില്‍ പിടികൂടിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലിനാണ് സംഭവം. ഇതിനെ കുറിച്ച് പൊലീസ് …

മോഷണ മുതലുമായി രണ്ട് യുവാക്കളെ പൊലിസ് പിടികൂടി Read More »

കൊവിഡ് കേസുകൾ വർധിക്കുന്നു

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 7830 പേർക്കാണ് കൊവിഡ് ബാധിച്ചത്.11 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഏഴുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്തെ ആക്‌ടീവ് കേസുകൾ 40,215 ൽ എത്തി. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,47,76,002 ആയി ഉയർന്നു. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കേരളം മുന്നിട്ടു നിൽക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സ്വർണക്കടത്ത്, കറൻസി കടത്ത് കേസ്; മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കാൻ ഇ.ഡിക്കും കസ്റ്റംസിനും നിർദേശം നൽകുമയെന്ന് ഇന്ന് അറിയാം

കൊച്ചി: മുഖ്യമന്ത്രിയടക്കമുള്ള ഉന്നതർക്ക് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത്, കറൻസി കടത്ത് കേസുകളിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കാൻ ഇ.ഡിക്കും കസ്റ്റംസിനും നിർദേശം നൽകണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ, മുൻ സ്പീക്കർ ശ്രീരാമകൃഷ്‌ണൻ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് കേസുകളിൽ പങ്കുണ്ടെന്ന് വ്യക്തമാക്കിയിട്ടും കേന്ദ്ര ഏജൻസികളായ കസ്റ്റംസും ഇ.ഡിയുമടക്കം അന്വേഷണം നടത്തിയില്ലെന്നാരോപിച്ച് കോട്ടയം പാല സ്വദേശി അജി കൃഷ്‌ണൻ നൽകിയ ഹർജിയാണ് ജസ്റ്റിസ് ബെച്ചു …

സ്വർണക്കടത്ത്, കറൻസി കടത്ത് കേസ്; മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കാൻ ഇ.ഡിക്കും കസ്റ്റംസിനും നിർദേശം നൽകുമയെന്ന് ഇന്ന് അറിയാം Read More »

ട്രെയിൻ തീവെപ്പ് കേസ്; സെയ്ഫി കേരളത്തിലേക്ക് വന്നത് ഒറ്റയ്ക്കായിരുന്നെന്ന് അന്വേഷണ സംഘം

കോഴിക്കോട്: എലത്തൂരിലെ ട്രെയിൻ തീവെപ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്ഫി ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്തത് ഒറ്റയ്ക്കായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. പൊലീസ്, ഇതുമായി ബന്ധപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചു. ഒരു സ്വകാര്യ ബാങ്ക് അക്കൗണ്ട് മാത്രമാണ് ഷാറൂഖിന് സ്വന്തമായുള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്. റിമാന്റ് റിപ്പോര്‍ട്ടിൽ സംഭവത്തിൽ തീവ്രവാദ ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പറയുന്നു. ഷാറൂഖ് തന്നെയാണ് മൂന്ന് പേരുടെ മരണത്തിന് പിന്നിലെന്നും റിമാൻഡ് റിപ്പോര്‍ട്ടിൽ പറയുന്നു. ഇന്ന് പ്രതിയെ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോയേക്കും. ഡൽഹിയിലുള്ള കേരള പൊലീസ് …

ട്രെയിൻ തീവെപ്പ് കേസ്; സെയ്ഫി കേരളത്തിലേക്ക് വന്നത് ഒറ്റയ്ക്കായിരുന്നെന്ന് അന്വേഷണ സംഘം Read More »

ലോകായുക്തയുടേത് വിടുപണിയാണ്, മുഖ്യമന്ത്രിയുടെ സല്‍ക്കാരത്തിന്റെ രുചി നാവിന്‍ തുമ്പിലിരിക്കുമ്പോള്‍ ലോകായുക്തയില്‍നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്ന് കെ.സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സല്‍ക്കാരത്തിന്റെ രുചി നാവിന്‍ തുമ്പിലിരിക്കുമ്പോള്‍ ലോകായുക്തയില്‍നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്ന രൂക്ഷവിമർശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ലോകായുക്തയുടേത് വിടുപണിയാണെന്നും പരാതിക്കാരനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വിധി ഏതു ദിശയിലേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമാകുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു. പരാതിക്കാരനെതിരെ രൂക്ഷ വിമർശനവുമായി ലോകായുക്ത ന്യായാധിപന്മാർ രം​ഗത്തെത്തിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റിയ സംഭവത്തിൽ റിവ്യു ഹർജി പരിഗണിക്കുന്നതിനിടെയാണ്. ശശികുമാറിന് ഞങ്ങളെ വിശ്വാസമില്ലെന്നാണ് പറയുന്നത്. ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്ന രീതിയിലാണ് സംസാരിക്കുന്നത്. ആരോ സ്വാധീനം ചെലുത്തിയെന്നൊക്കെയാണ് പറയുന്നത്. എന്തോ കണക്കുകൂട്ടിയാണ് അദ്ദേഹം …

ലോകായുക്തയുടേത് വിടുപണിയാണ്, മുഖ്യമന്ത്രിയുടെ സല്‍ക്കാരത്തിന്റെ രുചി നാവിന്‍ തുമ്പിലിരിക്കുമ്പോള്‍ ലോകായുക്തയില്‍നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്ന് കെ.സുധാകരൻ Read More »

ബി.ജെ.പി നേതാക്കള്‍ തീവ്രവാദ ആരോപണങ്ങളുന്നയിക്കുമ്പോള്‍ എന്തുകൊണ്ടാണ് സി.പി.എമ്മുകാര്‍ ഓടിയൊളിക്കുന്നത്; വി.ടി.ബല്‍റാം

പാലക്കാട്: കെ.സുരേന്ദ്രന്റെ മന്ത്രി മുഹമ്മദ് റിയാസിന് പോപ്പുലര്‍ ഫ്രണ്ട് ബന്ധമുണ്ടെന്ന ആരോപണം വിശ്വാസയോഗ്യമല്ലെങ്കിലും ഗുരുതരമാണെന്ന് വി.ടി.ബല്‍റാം. സുരേന്ദ്രന്റെ ആരോപണം സംസ്ഥാന ഭരണകൂടത്തിന്റെ തന്നെ വിശ്വാസ്യതക്ക് നേരെയുയരുന്ന വെല്ലുവിളിയാണ്. എത്ര കഴമ്പില്ലാത്തതാണെങ്കിലും മന്ത്രിക്കെതിരെ നിരോധിത തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണം അതിനതിന്റേതായ ഗൗരവസ്വഭാവം കൈവരുന്നത് സ്വാഭാവികമാണ്. നിരന്തരമായി ബി.ജെ.പി നേതാക്കള്‍ തീവ്രവാദ ആരോപണങ്ങളുന്നയിക്കുകയും അധിക്ഷേപം നടത്തുകയും ചെയ്യുമ്പോള്‍ എന്തുകൊണ്ടാണ് നിയമനടപടികള്‍ക്ക് മുതിരാതെ സി.പി.എമ്മുകാര്‍ ഓടിയൊളിക്കുന്നതെന്ന് ബല്‍റാം ചോദിച്ചു.

റോഡുകൾ മാലിന്യകൂമ്പാരമായി, പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി എടുക്കണം; ഹൈക്കോടതി

കൊച്ചി: പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ വൈകിയതോടെ റോഡുകൾ മാലിന്യകൂമ്പാരമായെന്ന് ബ്രഹ്മപുരത്തെ തീപിടുത്തത്തിൽ സ്വമേധയാ എടുത്ത കേസ് പരി​ഗണിക്കുന്നതിനിടെ ഹൈക്കോടതി വ്യക്തമാക്കി. കൊച്ചിയിലെ റോഡുകൾ ബ്രഹ്മപുരത്തിന് തുല്ല്യമായെന്നും പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി എടുക്കണമെന്നും കോടതി പറഞ്ഞു. ഇ-കോളി ബാക്ടിരിയയുടെ സാന്നിധ്യം മലിനീകരണ നിയന്ത്രണ ബോർഡ് ശേഖരിച്ച ജലസ്രോതസുകളിലെ സാമ്പിളുകളിലുണ്ടെന്ന് കലക്ടർ കോടതിയെ അറിയിച്ചു.] കൊച്ചിക്കാർ കുടിക്കുന്നത് ഈ വെള്ളമാണോയെന്ന് കോടതി ചോദിച്ചു. പൊതുനിരത്തിൽ ജനങ്ങൾ വേർതിരിക്കാതെ മാലിന്യം തള്ളുന്നതാണ് വെല്ലുവിളിയെന്ന് കൊച്ചിൻ കോർപ്പറേഷൻ സെക്രട്ടറി കോടതിയെ ബോധ്യപ്പെടുത്തി. …

റോഡുകൾ മാലിന്യകൂമ്പാരമായി, പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി എടുക്കണം; ഹൈക്കോടതി Read More »

തകഴി അനുസമരണം സംഘടിപ്പിച്ചു

മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ തകഴി അനുസ്മരണം സംഘടിപ്പിച്ചു. ലൈബ്രറി ഹാളിൽ പി.സി.ആൻറണിയുടെ അദ്ധ്യക്ഷതയിൽ ഇടുക്കി ഡയറ്റ് ലക്ച്ചറർ ടി.ബി.അജീഷ് കുമാർ അനുസ്മരണ പ്രഭാക്ഷണം നടത്തി. കാവൽ കൈരളി എഡിറ്റർ സനൽ ചക്രപാണി, ലൈബ്രറി പ്രസിഡൻറ് K.C.സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് എ.പി.കാസിം, കവി തൊമ്മൻകുത്ത് ജോയ് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. അനുകുമാർ തൊടുപുഴ സ്വാഗതവും എം.ബിനോയ് കൃതജ്ഞതയും പറഞ്ഞു.

ഡോ.എം.എസ്.സുനിലിന്റെ 279 ആമത് സ്നേഹ ഭവനം ഈസ്റ്റർ സമ്മാനമായി അതുല്യയുടെ കുടുംബത്തിന്.

ചെറുതോണി: സാമൂഹിക പ്രവർത്തക ഡോ എം എസ് സുനിൽ ഭവനരഹിതരായി കുടിലുകളിൽ കഴിയുന്ന നിരാലമ്പർക്ക് പണിയുന്ന 279-മത് സ്നേഹ ഭവനം കാമാക്ഷി പാറക്കുഴിയിൽ അതുല്യ പ്രവീണിനും കുടുംബത്തിനും കൈമാറി. സെന്റ് തോമസ് എക്യുമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ സഹായത്താൽ ഈസ്റ്റർ ദിന സമ്മാനമായി നിർമ്മിച്ചു നൽകിയ വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും ഇടുക്കി എം.പി .ഡീൻ കുര്യാക്കോസ് നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായി അടച്ചുറപ്പില്ലാത്ത ഒരു ഭവനം ഇല്ലാതെ ചെറിയ ഒരു കുടിലിൽ ആയിരുന്നു ഗർഭിണിയായ അതുല്യയും പ്രവീണും …

ഡോ.എം.എസ്.സുനിലിന്റെ 279 ആമത് സ്നേഹ ഭവനം ഈസ്റ്റർ സമ്മാനമായി അതുല്യയുടെ കുടുംബത്തിന്. Read More »

കെ.എം.മാണിയുടെ ഓർമ നിറഞ്ഞ വേദിയിൽ മറ്റു ചോദ്യങ്ങൾക്ക് പ്രസക്തിയില്ല; മന്ത്രി റോഷി അഗസ്റ്റിൻ

കോട്ടയം: കോട്ടയത്ത് നടന്ന കെ.എം.മാണി അനുസ്മരണത്തിൽ ജോസ്.കെ.മാണിയുടെ മകൻ പ്രതിയായ വാഹനാപകട കേസിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നപ്പോൾ, കെ.എം.മാണിയുടെ ഓർമ നിറഞ്ഞ വേദിയിൽ മറ്റു ചോദ്യങ്ങൾക്ക് പ്രസക്തി ഇല്ലെന്നായിരുന്നു മന്ത്രി റോഷി അഗസ്റ്റിൻ്റെ മറുപടി. അതേസമയം സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ജോസ്.കെ.മാണി ഒഴിഞ്ഞുമാറി. കേസിലെ പൊലീസ് കള്ളക്കളിയെ കുറിച്ച് ഉയർന്ന ആരോപണങ്ങളിലും അദ്ദേഹം നിലപാട് വ്യക്തമാക്കിയില്ല.

എസ്.എൻ കോളേജ് കനക ജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി

എറണാകുളം: എസ്.എൻ കോളേജ് കനക ജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി പ്രതിയായ ആദ്യ കുറ്റപത്രത്തിൽ വിചാരണ തുടരാമെന്ന് ഹൈക്കോടതി. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഉത്തരവിട്ടത്. വെള്ളാപ്പള്ളിയുടെ, കേസ് തുടരേണ്ടന്നുള്ള റിപ്പോർട്ട് അംഗീകരിക്കണമെന്ന, ആവശ്യം തള്ളിയ ഹൈക്കോടതി തുടരന്വേഷണത്തിന് കൊല്ലം സി.ജെ.എം കോടതി ഉത്തരവ് നിയമപരമല്ലെന്നും വ്യക്തമാക്കി.

സഹകരണ നിയമ ഭേദഗതി ബില്ലിനെതിരായ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: സംസ്ഥാന സർക്കാരിന്റെ സഹകരണ നിയമ ഭേദഗതി ബില്ലിനെതിരായ ഹർജി ഹൈക്കോടതി തള്ളി. കോടതി, സംസ്ഥാന സർക്കാരിന് അമിത അധികാരങ്ങൾ നൽകുന്നതാണ് ഭേദഗതി ബില്ലിലെ വ്യവസ്ഥകളെന്ന വാദം അംഗീകരിച്ചില്ല. നിയമസഭാ സെലക്ട് കമ്മിറ്റി, ഭേദഗതി ബില്ലിന്മേൽ, പൊതുജന അഭിപ്രായമറിയാൻ വിവിധ സ്ഥലങ്ങളിൽ നടത്തുന്ന സിറ്റിങ് തുടരുന്നതായി സർക്കാർ കോടതിയെ അറിയിച്ചു. കോടതി തള്ളിയത് കോലിയങ്കോട് കൺസ്യൂമർ സഹകരണ സംഘം സമർപ്പിച്ച ഹർജിയാണ്.

പെട്രോൾ പമ്പ് ഉടമയെ പോയി കൊലപ്പെടുത്തിയ കേസ്; പ്രതികൾ കുറ്റക്കാരെന്ന് കോടതി

തൃശൂരിലെ കയ്പമംഗലത്തു പ്രവർത്തിക്കുന്ന “മൂന്നുപീടിക ഫ്യൂവൽസെന്ന” പെട്രോൾ പമ്പിന്റെ ഉടമയായ കോഴിപറമ്പിൽ മനോഹരനെ തട്ടി കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാരെന്ന് വിധിച്ച് കോടതി. പ്രതികളായ കയ്പമംഗലം സ്വദേശികളായ കല്ലിപറമ്പിൽ അനസ്, കുന്നത്ത് അൻസാർ, കുറ്റിക്കാടൻ സ്റ്റിയോ എന്നിവരാണ് കുറ്റവാളികൾ. ശിക്ഷാവിധി 17 ന് വിധിക്കും. 2019 സെപ്റ്റംബർ 15നായിരുന്നു സംഭവം നടന്നത്.

8 Proven Ways to Use Chatbots for Conversational Marketing

Chatbot Marketing: The Beginner’s Guide to Messenger Bots Marketing chatbots find applications in lead generation, booking, content distribution, surveys, and others. We can also assist with integrating Generative AI for marketing into your current chatbot. With our virtual assistants, you will be able to enjoy all the benefits of AI solutions repeating other brands’ achievements. …

8 Proven Ways to Use Chatbots for Conversational Marketing Read More »

യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിമണ്ണൂർ പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണ്ണയും നടത്തി

വേനപ്പാറ ഫ്ലാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനത്തിന് മുൻപായി ഹരിത കർമ്മ സേന അംഗങ്ങൾ വീടുകളിൽ നിന്നും യൂസർ ഫീ വാങ്ങി ശേഖരിച്ച് ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഫ്ലാറ്റ് പരിസരത്ത് കുഴിച്ചുമൂടിയത് നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിമണ്ണൂർ പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണ്ണയും നടത്തി. കുഴിച്ചുമൂടിയ മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്തില്ലെങ്കിൽ യു.ഡി.എഫിന്റെ നേതൃത്വത്തിൽ അവ അവിടെ നിന്നും കുഴിച്ചെടുത്ത് പഞ്ചായത്തിന് മുമ്പിൽ കൊണ്ടുവന്ന് നിക്ഷേപിക്കുമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത യു.ഡി.എഫ് …

യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിമണ്ണൂർ പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണ്ണയും നടത്തി Read More »

ഗാനമേളക്കിടെ സി.പി.എം പ്രവർത്തകർ സംഘർഷം ഉണ്ടാക്കിയ സംഭവം; ആർ.എസ്. എസിൻ്റ ഗണഗീതം പാടിയത് കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ട പ്രകാരമെന്ന് ആലപ്പി ക്ലാപ്സ് ട്രൂപ്പ് മാനേജർ

ആലപ്പുഴ: ഗാനമേളക്കിടെ ​ഗണ​ഗീതം പാടിയതിനെ തുടർന്ന് ബലികുടീരങ്ങളെയെന്ന് തുടങ്ങുന്ന വിപ്ലവ ഗാനവും ആലപിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പ്രവർത്തകർ സംഘർഷം ഉണ്ടാക്കിയ സംഭവത്തില്‍ ആലപ്പി ക്ലാപ്സ് ട്രൂപ്പ് മാനേജർ വിശദീകരണം നൽകി. കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ട പ്രകാരമാണ് ആർ.എസ്.എസിൻ്റെ ഗണഗീതം പാടിയതെന്ന് അദ്ദേഹം പറഞ്ഞു. ‘ആർ.എസ്.സ് പ്രവർത്തകരാണ് ഭാരവാഹികൾ. ഇക്കാര്യം ഗാനമേളക്ക് മുമ്പ് തന്നെ പറഞ്ഞിരുന്നു. സംഘാടകരുടെ ആവശ്യം നടപ്പാക്കേണ്ടത് ട്രൂപ്പിൻ്റെ ഉത്തരവാദിത്തമാണ്. പാട്ട് കഴിഞ്ഞയുടൻ സി.പി.എം പ്രവർത്തകർ സ്റ്റേജിലേക്ക് ഇരച്ചു കയറി. സംഘാടകരുമായി സംഘർഷമായി. ഗാനമേള അവസാനിപ്പിച്ചതോടെ …

ഗാനമേളക്കിടെ സി.പി.എം പ്രവർത്തകർ സംഘർഷം ഉണ്ടാക്കിയ സംഭവം; ആർ.എസ്. എസിൻ്റ ഗണഗീതം പാടിയത് കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ട പ്രകാരമെന്ന് ആലപ്പി ക്ലാപ്സ് ട്രൂപ്പ് മാനേജർ Read More »

ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ടത് സി.പി.ഐക്ക് വലിയ ആഘാതം എന്നത് തെറ്റിദ്ധാരണയാണെന്ന് ബിനോയ് വിശ്വം

ന്യൂഡൽഹി: ക്രൈസ്തവ വിശ്വാസികൾക്കും മത മേലധ്യക്ഷന്മാർക്കും മുന്നറിയിപ്പുമായി രാജ്യസഭാംഗമായ ബിനോയ് വിശ്വം. ആക്രമിക്കപ്പെട്ട ദേവാലയങ്ങളും സന്യാസി മഠങ്ങളും ഓർത്തിട്ട് വേണം ബി.ജെ.പിയെ സ്വാഗതം ചെയ്യാനെന്ന് അദ്ദേഹം പറഞ്ഞു. ‘സി.പി.ഐക്ക് ദേശീയ പാർട്ടി അംഗീകാരം നഷ്ടപ്പെട്ടത് സാങ്കേതികം മാത്രമാണ്. ജനങ്ങൾ സി.പി.ഐക്ക് ഒപ്പമുണ്ട്. സി.പി.ഐ ജനങ്ങളുടെ പാർട്ടിയാണ്. ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ടത് സി.പി.ഐക്ക് വലിയ ആഘാതം എന്നത് തെറ്റിദ്ധാരണയാണ്. കുറവുകളോ കുറ്റങ്ങളോ ഉണ്ടെങ്കിൽ പരിഹരിച്ച് മുന്നോട്ട് പോകും. പ്രധാന മന്ത്രിയുടെ ക്രിസ്ത്യൻ പള്ളി സന്ദർശനം വോട്ട് ഉറപ്പിച്ച് …

ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ടത് സി.പി.ഐക്ക് വലിയ ആഘാതം എന്നത് തെറ്റിദ്ധാരണയാണെന്ന് ബിനോയ് വിശ്വം Read More »

ശബരിമലയിലെ കുത്തകകരാർ; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു

കൊച്ചി: ശബരിമലയിലെ കുത്തകകരാറിൽ ഹൈക്കോടതി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. ദേവസ്വം ബെഞ്ച് ഉത്തരവ് വന്നിരിക്കുന്നത് വിജിലൻസ് എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്നാണ്. കോടതി ഉത്തരവ് കരാറുമായി ബന്ധപ്പെട്ട സ്വമേധയാ എടുത്ത കേസിലാണ്. അന്വേഷണം നടത്തേണ്ടത് കഴിഞ്ഞ വർഷം നൽകിയ കരാർ ഇടപാടുകളിലാണ്. അന്വേഷണത്തിൽ ഉദ്യോഗസ്ഥ തല വീഴ്ച കണ്ടെത്തിയാൽ നടപടി എടുക്കണമെന്നും കോടതി നിർദേശിച്ചു. പാർക്കിങ്, ലേലം, നാളികേര കരാർ എന്നിവ പരിശോധിക്കും. നിലക്കലിൽ പാർക്കിങ് കരാർ നൽകിയ കാരാറുകാരൻ വരുത്തിയത് വലിയ കുടിശ്ശികയാണ്. ക്ഷേത്രത്തിന്റെ സ്വത്ത് …

ശബരിമലയിലെ കുത്തകകരാർ; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു Read More »

ഫിനാൻഷ്യൽ അക്കൗണ്ടിങ്ങിൽ മികച്ച പരിശിലനവുമായി അക്വറേറ്റ്

തൊടുപുഴ: ഫിനാൻഷ്യൽ അക്കൗണ്ടിങ്ങ് രം​ഗത്ത് പുതുചരിത്രം കുറിച്ചു കൊണ്ട് അക്വറേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണൽ അക്കൗണ്ടിങ്ങ് കാഞ്ഞിരമറ്റം ജങ്ങ്ഷനിൽ പ്രവർത്തനം ആരംഭിച്ചു. കേന്ദ്ര ​ഗവൺമെന്റിന്റെ അം​ഗീകാരമുള്ള സ്ഥാപനത്തിൽ ഫിനാൻഷ്യൽ അക്കൗണ്ടിങ്ങിൽ മികച്ച അറിവും അനുഭവജ്ഞാനവുമുള്ള പ്ര​ഗത്ഭരായ അക്കൗണ്ടന്റുമാരാണ് ക്ലാസുകൾ നയിക്കുന്നത്. പ്ലസ് റ്റു, ഡി​ഗ്രീ, പോസ്റ്റ് ​ഗ്രാജുവേറ്റ് വിദ്യാർത്ഥികൾക്കും പഠനം കഴിഞ്ഞവർക്കും അക്കൗണ്ടിങ്ങ് ജോലികൾ സ്വയം ചെയ്യാൻ ഉദ്ദേശിക്കുന്ന സംരംഭകർക്കും മികച്ച പരിശീലനം അക്വറേറ്റിലൂടെ ലഭിക്കും. ചാർട്ട് ഓഫ് അക്കൗണ്ട്സിലും വിദ്യാർത്ഥികൾക്ക് പരിശലനം നൽകും. റ്റാലി, എക്സെൽ, …

ഫിനാൻഷ്യൽ അക്കൗണ്ടിങ്ങിൽ മികച്ച പരിശിലനവുമായി അക്വറേറ്റ് Read More »

ബ്ലഡ് മണി നൽകിയില്ലെങ്കിൽ നിമിഷ പ്രിയയുടെ മോചനം സാധ്യമാകില്ല

യമനിൽ കൊലക്കുറ്റത്തിന് ജയിലിൽ കഴിയുന്ന മലയാളിയായ നിമിഷ പ്രിയയുടെ വധശിക്ഷ പെട്ടെന്ന് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ നൽകിയ അപേക്ഷയെ തുടർന്ന് യമൻ സുപ്രീംകോടതി നടപടി വേഗത്തിലാക്കി. യുവതിയുടെ മോചനത്തിനായി ഉടൻ ബ്ലഡ് മണി നൽകണം. ഇല്ലെങ്കിൽ തിരിച്ചടിയാകും. മകളുടെ മോചനത്തിനായി പല വ്യക്തികളെയും സമീപിച്ച് കാത്തിരിക്കുകയാണ് നിമിഷയുടെ അമ്മ. ഈസ്റ്റർ ദിനത്തിൽ ജയിലിൽ നിന്നും നിമിഷ, പ്രേമ കുമാരിയെ ഫോൺ ചെയ്തിരുന്നു. യമൻ പൗരനായ ബിസിനസ് പങ്കാളി തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി വാട്ടർ ടാങ്കർ തളളിയെന്ന …

ബ്ലഡ് മണി നൽകിയില്ലെങ്കിൽ നിമിഷ പ്രിയയുടെ മോചനം സാധ്യമാകില്ല Read More »