പീറ്റർ ചേരാനല്ലൂരിന്റെ ഭാര്യ മാതാവ് …
തൊടുപുഴ :വഴിത്തല കോലടി പുളിക്കൽ പരേതനായ കുര്യൻ മത്തായിയുടെ ഭാര്യ അന്നക്കുട്ടി (83 )നിര്യാതയായി .സംസ്ക്കാരം 20 .09 .2022 ചൊവ്വ രാവിലെ 11 നു വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കോലടി സെന്റ് തോമസ് പള്ളിയിൽ .മക്കൾ :സിസ്റ്റർ മേബിൾ(ലിസി -ഗ്രേറ്റർ നോയിഡ ),ഷേർളി ,ബെന്നി ,ഷാന്റി .മരുമക്കൾ :മാത്യു (വിമുക്ത ഭടൻ) പീറ്റർ ചേരാനല്ലൂർ (സംഗീത സംവിധായകൻ ),റോസിലി .
ആലുവ- പെരുമ്പാവൂര്‍ റോഡിലെ കുഴികള്‍ 10 ദിവസത്തിനകം അടയ്ക്കണം; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ റോഡുകള്‍ തകര്‍ന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ ഭാഗ്യപരീക്ഷണം നടത്തുകയാണ്. റോഡിലേക്ക് ഇറങ്ങുന്നവര്‍ വീട്ടിലേക്ക് തിരിച്ച് ശവപ്പെട്ടിയില്‍ പോകേണ്ട സ്ഥിതി ഉണ്ടാവരുതെന്നും കോടതി വിമര്‍ശിച്ചു. ആലുവ- പെരുമ്പാവൂര്‍ റോഡിലെ കുഴികള്‍ 10 ദിവസത്തിനകം അടയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു. ആലുവ- പെരുമ്പാവൂര്‍ റോഡിലെ തകര്‍ച്ച പരിഗണിക്കുന്നതിനിടെ, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. കുഴികള്‍ 10 ദിവസത്തിനകം അടയ്ക്കാമെന്ന് സര്‍ക്കാര്‍ കോടതിക്ക് ഉറപ്പുനല്‍കി. ഇത് ഉത്തരവില്‍ കോടതി …
തൊടുപുഴയിൽ മൃഗ ഡോക്ടറെ കടിച്ച വളര്‍ത്തുനായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു
തൊടുപുഴ: തൊടുപുഴയിലെ ജില്ലാ മൃഗാശുപത്രിയിലെ മൃഗ ഡോക്ടറെ കടിച്ച വളര്‍ത്തുനായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. വെറ്റിനറി സര്‍ജന്‍ ജെയ്‌സണ്‍ ജോര്‍ജിനാണ് കടിയേറ്റത്. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായയെ ചികിത്സിക്കുന്നതിനിടെയാണ് ഡോക്ടർക്ക് കടിയേറ്റത്. മണക്കാട് സ്വദേശിയായ ഉടമയെയും ഉടമയുടെ ഭാര്യയെയും നായ കടിച്ചിരുന്നു. ഈ മാസം 15നാണ് ഇവർക്ക് കടിയേറ്റത്. ഞായറാഴ്ച നായ ചത്തതിനെ തുടർന്ന് ഇന്ന് തിരുവല്ലയിലെ ലാബില്‍ നടത്തിയ ജഡ പരിശോധനയിലാണ് നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചത്. നായയുടെ ഉടമകളും ഡോക്ടറും കടിയേറ്റ ദിവസം തന്നെ …
തൊടുപുഴയിൽ മൃഗ ഡോക്ടറെ കടിച്ച വളര്‍ത്തുനായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു Read More »
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാൻ ശശി തരൂർ: സോണിയ ഗാന്ധിയുടെ ഗ്രീൻ സിഗ്നൽ
ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാൻ ശശി തരൂർ. അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചെത്തിയതിന് സോണിയ ഗാന്ധിയുടെ അനുമതി ലഭിച്ചതോടെയാണ് മത്സരിക്കാൻ തയാറെടുക്കുന്നത്. എന്നാൽ രാഹുൽ ഗാന്ധി മത്സരിക്കാനില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നുണ്ടെങ്കിലും രാഹുൽ ഗാന്ധി മത്സരിക്കുകയാണെങ്കിൽ മത്സര രംഗത്തുനിന്നും പിൻമാറുമെന്നും തരൂർ അറിയിച്ചു. ജി 23 സംഘത്തിൻ്റെ സ്ഥാനാർഥിയായി ഒതുങ്ങാതെ ഗ്രൂപ്പിനതീതമായ പൊതുസ്വീകാര്യതയ്ക്കുള്ള സാധ്യത തരൂർ തേടിയിരുന്നു. ഇതിന്റെ ഭാഗമായി പാർട്ടിയിലെ മുതിർന്ന നേതാക്കളെ അദ്ദേഹം സന്ദർശിച്ചു.സോണിയയും തരൂരും ഇന്നു കൂടിക്കാഴ്ച നടത്തിയിരുന്നു. …
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാൻ ശശി തരൂർ: സോണിയ ഗാന്ധിയുടെ ഗ്രീൻ സിഗ്നൽ Read More »
പീരുമേട് നിയോജക മണ്ഡലത്തിലെ എസ്എസ് എൽസി, പ്ലസ്ടു വിഷയത്തിൽ മുഴുവൻ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള മെരിറ്റ് അവാർഡ്
റൈസ് പദ്ധതിയുടെ ഭാഗമായി പീരുമേട് നിയോജക മണ്ഡലത്തിലെ എസ്എസ് എൽസി, പ്ലസ്ടു വിഷയത്തിൽ മുഴുവൻ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള മെരിറ്റ് അവാർഡ് വിതരണം പീരുമേട് മരിഗിരി സ്ക്കൂൾ ആഡിറ്റോറിയത്തിൽ വച്ച് ഡീൻ കുര്യാക്കോസ് എംപി നൽകുന്നു.
വിശ്വകർമ്മ ജയന്തി ദിനം തൊഴിലാളി ദിനമായി ആചരിച്ച് ഭാരതീയ മസ്ദൂർ സംഘം
തൊടുപുഴ:വിശ്വകർമ്മ ജയന്തി ദിനം ഭാരതീയ മസൂർ സംഘം തൊഴിലാളി ദിനമായി ആചരിച്ചു. തൊടുപുഴ മേഖല കമ്മിറ്റി തൊടുപുഴയിൽ പ്രകടനവും യോഗവും നടത്തി.യോഗം ബി.എം.എസ് ജില്ലാ സെക്രട്ടറിഎസ്.ജി.മഹേഷ് ഉദ്ഘാടനം ചെയ്തു. സംഘം മേഖല പ്രസിഡന്റ് വിശാൽ ചന്ദ്രൻ അധ്യക്ഷനായി. ബി.എം.എസ്. ജില്ലാ വൈസ് പ്രസിഡൻറ് കെ.എം.സിജു, മേഖലാ ഭാരവാഹികളായ അഡ്വ. ഗിരീഷ്, സിജോ അഗസ്റ്റിൻ, സി.എം. ശ്രീകുമാരൻ, നിഷാ മോൾ കെ.എസ്, എംപ്ലോയിസ് സംഘ ജില്ലാ സെക്രട്ടറി അരവിന്ദ് എന്നിവർ യോഗത്തിൽ സംസാരിച്ചു
ചൈനയില്‍ ബസ് അപകടം: 27 പേര് മരിച്ചു; 20 പേര്‍ക്ക് പരിക്ക്
ബെയ്ജിംഗ്: തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ ഞായറാഴ്ചയുണ്ടായ ബസ് അപകടത്തില്‍ 27 പേര് മരിച്ചു. ഗുയാങ്ങില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെയുള്ള സന്ദു കൗണ്ടിയില്‍ ഞായറാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ റോഡ് അപകടമാണിതെന്ന് പൊലീസ് പറഞ്ഞു ബസില്‍ 47 പേരാണ് ഉണ്ടായിരുന്നത്. 20 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പര്‍വതപ്രദേശമായ സന്ദു കൗണ്ടിയില്‍ നിയന്ത്രണം വിട്ട ബസ് മലയിടുക്കിലേക്ക് ബസ് കുത്തനെ മറിയുകയായിരുന്നുവെന്നാണ് വിവരം.
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പൊലീസ് കേസുകള്‍ പിൻവലിക്കാന്‍ തീരുമാനം
തിരുവനന്തപുരം : കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പൊലീസ് കേസുകള്‍ പിൻവലിക്കാന്‍ തീരുമാനിച്ച് സർക്കാർ. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി ഈ മാസം 29ന് ഉന്നതതല യോഗം ചേരുന്നതാണ്. ഗൗരവമേറിയ കേസുകള്‍ ഒഴികെ മറ്റ് കേസുകള്‍ പിൻവലിക്കാനാണ് നീക്കം. കേരള സർക്കാർ പാസാക്കിയ പകർച്ചാ വ്യാധി നിയന്ത്രണ നിയമം പ്രകാരം 2 വർഷത്തിനിടെ 7 ലക്ഷം കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയത്. മാസ്ക്ക് ധരിക്കാത്തിന് 500 രൂപ മുതൽ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 25,000 രൂപ …
25 കോടിയുടെ ഭാഗ്യം തേടിയെത്തിയത് ശ്രീവരാഹം സ്വദേശി അനൂപിനെ
തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണം ബംപറിന്റെ ഒന്നാം സമ്മാനം തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിന്. ഓട്ടോ ഡ്രൈവറായ അനൂപ് ഇന്നലെ എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. TJ 750605 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാംസമ്മാനം. തിരുവനന്തപുരം പഴവങ്ങാടിയില്‍ ഭഗവതി ഏജന്‍സി വിറ്റ ടിക്കറ്റിനാണ് സമ്മാനം. അനൂപിന്‍റെ പിതൃസഹോദരിയുടെ മകള്‍ സുജയ ലോട്ടറി ഏജന്‍സി നടത്തുകയാണ്. സഹോദരിയില്‍ നിന്നാണ് അനൂപ് ടിക്കറ്റ് എടുത്തത്. കോട്ടയം പാലായില്‍ മീനാക്ഷി ഏജന്‍സി വിറ്റ TG 270912 നമ്പര്‍ ടിക്കറ്റിനാണ് അഞ്ചുകോടിയുടെ രണ്ടാംസമ്മാനം. ഒന്നാം സമ്മാനം …
25 കോടിയുടെ ഭാഗ്യം തേടിയെത്തിയത് ശ്രീവരാഹം സ്വദേശി അനൂപിനെ Read More »
ഭാരതത്തിന്റെ അഭിമാനം ഉയർത്തിപ്പിടിച്ച്
# കെ. സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷൻ ലോകത്തിന്റെ ഏതു കോണിൽ പോയാലും അദ്ദേഹത്തിന്‍റെ മനസിൽ ഒരു ചിന്തയേയുള്ളൂ- തന്‍റെ സന്ദർശനം കൊണ്ട് ഇന്ത്യയ്ക്ക് എന്ത് ലഭിക്കും, ഇന്ത്യക്കാർക്ക് എന്തു ഗുണമുണ്ടാകും. ഇന്ന് സെപ്റ്റംബർ 17; നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൾ. രാജ്യം അതു സമുചിതമായി ആചരിക്കുമ്പോൾ, രാജ്യം മുഴുവൻ രണ്ടാഴ്ച നീളുന്ന സേവാ പ്രവർത്തനങ്ങളുമായാണ് ബിജെപി ആ പിറന്നാൾ ആഘോഷിക്കുന്നത്. സ്വന്തം ജീവിതത്തെ ഒരിക്കലും നരേന്ദ്ര മോദി വ്യക്തിനിഷ്ഠമായി കണ്ടിട്ടില്ല എന്നതോർക്കുക; പ്രസ്ഥാനത്തിനായി, അതിലൂടെ രാഷ്ട്രസേവനത്തിനായി സ്വയം …
ഭാരതത്തിന്റെ അഭിമാനം ഉയർത്തിപ്പിടിച്ച് Read More »
മുഖ്യമന്ത്രിയുടെ തനിരൂപം പുറത്ത് വന്നതിൽ സന്തോഷം ; തിരുവനന്തപുരത്ത് എത്തിയിട്ട് മറുപടിയെന്ന് ഗവർണർ
ന്യൂഡൽഹി: തനിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിമര്‍ശനങ്ങളില്‍ മറുപടിയുമായി ഗവര്‍ണ്ണര്‍. ഇപ്പോള്‍ മറനീക്കി മുഖ്യമന്ത്രിയുടെ തനിരൂപം പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ച്ചയില്‍ പറഞ്ഞു. ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമം. തനഎ ഫോണ്‍കോളുകള്‍ക്കും കത്തിനും പോലും മറുപടി നല്‍കാറില്ല.കണ്ണൂര്‍ സര്‍വകലാശാലയില്‍ തനിക്കെതിരെ നടന്ന ആക്രമണം ഗൂഢാലോചനയാണെന്നും ഇത് തെളിയിക്കുന്ന എല്ലാ രേഖകളും പുറത്തുവിടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. തിരുവനന്തപുരത്ത് എത്തിയ ഉടന്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാവില്ലെന്ന് വിശദീകരിക്കുന്ന മുഖ്യമന്ത്രിയുടെ കത്ത് പുറത്തുവിടുമെന്നും അദ്ദേഹം …
ഗവർണർക്ക് സമചിത്തത നഷ്ടപ്പെട്ടു; മുഖ്യമന്ത്രിക്ക് പിന്നാലെ കടന്നാക്രമണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം:ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഗവര്‍ണര്‍ സര്‍ക്കാരിനും സര്‍വകലാശാലക്കുമെതിരെ തെറ്റായ പ്രചാരവേല നടത്തുന്നു. ജനങ്ങളുടെ കണ്‍മുന്നിലുള്ള കാര്യങ്ങള്‍ ഗവര്‍ണര്‍ വളച്ചൊടിക്കുകയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഗവര്‍ണര്‍ പദവിയോട് ആദരവ് കാണിക്കാറുണ്ട്, പക്ഷെ പദവിക്ക് നിരക്കാത്ത സമീപനം ഗവര്‍ണറില്‍ നിന്ന് ഉണ്ടാകുന്നു. ഗവര്‍ണര്‍ പദവിയിലിരുന്ന് കാണിക്കേണ്ട സമചിത്തത കാണിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ വധശ്രമം ഉണ്ടായെന്ന ആരോപണവും എം വി ഗോവിന്ദന്‍ തള്ളി. …
ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്ന് ഇരുമ്പ് ഷീറ്റ് തെറിച്ചുവീണ് വഴിയാത്രക്കാര്‍ക്ക് ദാരുണാന്ത്യം
തൃശൂര്‍: പുന്നയൂര്‍ക്കുളത്ത് ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്ന് പുറത്തേക്ക് വീണ ഇരുമ്പ് ഷീറ്റ് ഇടിച്ച് 2 വഴി യാത്രക്കാര്‍ മരിച്ചു. അകലാട് സ്വദേശികളായ മുഹമ്മദലി, ഷാജി എന്നിവരാണ് മരിച്ചത്. അകലാട് സ്‌കൂളിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. കെട്ട് പൊട്ടി ഷീറ്റുകള്‍ റോഡില്‍ വീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ ലോറി ഡ്രൈവര്‍ ഓടി രക്ഷപെട്ടു. ഷീറ്റുകള്‍ കൊണ്ടുവന്നത് മതിയായ സുരക്ഷയില്ലാതെയെന്നാണ് സൂചന. ഭാരമേറിയ ഷീറ്റുകള്‍ മുഴുവന്‍ നിലത്ത് വീണ നിലയിലാണ്.
എല്‍.ഇ.ഡി ബള്‍ബുകളും എക്സോറ്റ്ഫാനും’; അടുക്കളയില്‍ കഞ്ചാവുകൃഷി; കൊച്ചിയിൽ യുവതിയും യുവാവും പിടിയില്‍
കൊച്ചി: ഫ്ളാറ്റിലെ അടുക്കളയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവതിയും സുഹൃത്തും കൊച്ചിയില്‍ പൊലീസ് പിടിയില്‍. ഇന്‍ഫോ പാര്‍ക്കിലെ ഓപറേഷന്‍ എക്സിക്യൂട്ടീവ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന കായംകുളം സ്വദേശിനിയായ അപര്‍ണ റെജി (24), കോന്നി സ്വദേശി അലന്‍ രാജു (26) എന്നിവരാണ് അറസ്റ്റിലായത്. അപര്‍ണയും സുഹൃത്ത് അലന്‍ രാജുവും ഫ്ളാല്‍ ഒന്നിച്ചു താമസിച്ചുവരികയായിരുന്നു. ഇവര്‍ താമസിക്കുന്ന ഫ്ലാറ്റിന്റെ അടുക്കളയുടെ മൂലയിലാണ് കഞ്ചാവ് ചെടി നട്ടു വളര്‍ത്തിയത്. കഞ്ചാവ് ചെടി മുറിയില്‍ വളര്‍ത്തുന്നത് എങ്ങനെ എന്ന് ഇന്റര്‍നെറ്റില്‍ നോക്കി മനസിലാക്കിയതിനു ശേഷമാണ് …
‘പൊതുമരാമത്ത് വകുപ്പിന് വീഴ്ച സംഭവിച്ചു’; കുഴിയില്‍ വീണ യാത്രക്കാരന്‍റെ മരണം അന്വേഷിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
കൊച്ചി: ആലുവ- പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ പൊതുമരാമത്ത് വകുപ്പിന് വീഴ്ച സംഭവിച്ചതായി മുഹമ്മദ് റിയാസ്. മരണം ഉണ്ടാവാന്‍ പാടില്ലാത്തതാണെന്നും റോഡ് റീ ടാറിങ്ങ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ഉടന്‍ നടപടി സ്വീകരിക്കും. അറ്റകുറ്റപണി നടത്തിയതിലെ വീഴ്ച പരിശോധിച്ചാവും നടപടി സ്വീകരിക്കുക. കുഴിയിൽ വീണ് ഒരാൾ മരിച്ചതിൽ ദുഖമുണ്ട്. മരണം ഉണ്ടാവാന്‍ പാടില്ലാത്തതായിരുന്നു. റോഡ് 14 കിലോമീറ്റർ ദൂരം മുഴുവനായും റീ ടാറിങ്ങ് ചെയ്യും. അറ്റകുറ്റ പണിയില്‍ അപാകതയില്ലെന്ന് കണ്ടെത്തിയ വിജിലന്‍സ് …
അറക്കുളം പ്ളാക്കൂട്ടത്തിൽ പരേതനായ കുര്യന്റെ (കുഞ്ഞൂഞ്ഞു വൈദ്യർ ) ഭാര്യ അന്നമ്മ (94 ) നിര്യാതയായി
അറക്കുളം പ്ളാക്കൂട്ടത്തിൽ പരേതനായ കുര്യന്റെ (കുഞ്ഞൂഞ്ഞു വൈദ്യർ ) ഭാര്യ അന്നമ്മ (94 ) നിര്യാതയായി .സംസ്ക്കാരം 17 .09 .2022 ശനി ഉച്ചകഴിഞ്ഞു 2 .30 നു അറക്കുളം സെന്റ് മേരീസ് പുത്തൻ പള്ളിയിൽ .തൊടുപുഴ തുടിയംപ്ലാക്കൽ കുടുംബാംഗമാണ് .മക്കൾ : ലില്ലി ,ജോയി ,മോളി ,ജോജോ ,മരുമക്കൾ :ബെൻസി വട്ടക്കുടിയിൽ (മുവാറ്റുപുഴ ),പരേതരായ തോമസ് മൈലാടൂർ ,ലീലാമ്മ കള്ളികാട്ട് ,ഡോ .ജെയിംസ് ജോസഫ് ചീറോത്ത് . സഹോദരങ്ങൾ :പ്രൊഫ .ടി .എസ്.സക്കറിയാസ് (റിട്ട .പ്രൊഫ …
ശബരിമലയിൽ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കി; ദര്‍ശനം ഇത്തവണയും വെര്‍ച്വല്‍ ക്യൂ വഴി
തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്ന് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി.മണ്ഡല -മകരവിളക്ക് കാലത്ത് ഭക്തര്‍ക്ക് യഥേഷ്ടം ശബരിമലയിലെത്താം. ദര്‍ശനം ഇത്തവണയും വെര്‍ച്വല്‍ ക്യൂ വഴിയായിരിക്കും. മന്ത്രിതല യോഗത്തിലാണ് തീരുമാനം. കൊവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് ശബരിമലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. സംസ്ഥാനത്ത് കൊവിഡ് കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം നീക്കാനുള്ള മന്ത്രിസഭാ തീരുമാനം. വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് വഴിയായിരിക്കും ദര്‍ശനത്തിന് അനുമതി നല്‍കുക. ബന്ധപ്പെട്ട വകുപ്പുകള്‍ സമയബന്ധിതമായി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനും ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ത്വരിതവേഗതയില്‍ പൂര്‍ത്തിയാക്കാനുമാണ് തീരുമാനം
‘കോട്ടയത്തെ ആകാശപ്പാത, ജനങ്ങളോടുളള വെല്ലുവിളി’; തിരുവഞ്ചൂർ രാധാകൃഷ്ണന്‍
കോട്ടയം: തൃശൂരും കൊല്ലത്തും തടസമില്ല പക്ഷേ കോട്ടയത്തെ ആകാശപ്പാത മാത്രം വൈകിപ്പിക്കുന്നത് ജനങ്ങളോടുളള വെല്ലുവിളിയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന്‍ എംഎൽഎ. 7 വര്‍ഷം മുമ്പ് തുടക്കം കുറിച്ച കോട്ടയത്തെ ആകാശപ്പാത പദ്ധതി മാത്രം വൈകിപ്പിക്കുന്നത് കോട്ടയത്തെ ജനങ്ങളോടുളള വെല്ലുവിളിയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുന്നു. കോട്ടയത്ത് നിര്‍മാണം ആരംഭിച്ച ശേഷം തുടക്കം കുറിച്ച തൃശൂര്‍, കൊല്ലം ആകാശപ്പാത പദ്ധതികളുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ് രണ്ടു പദ്ധതിക്കും രൂപരേഖ തയാറാക്കിയ എഞ്ചിനീയര്‍മാരാണ് കോട്ടയത്തെ പദ്ധതിയും വിഭാവനം ചെയ്തത്. എന്നാല്‍ കോട്ടയത്തെ പദ്ധതിയുടെ നിര്‍മാണം …
‘കോട്ടയത്തെ ആകാശപ്പാത, ജനങ്ങളോടുളള വെല്ലുവിളി’; തിരുവഞ്ചൂർ രാധാകൃഷ്ണന്‍ Read More »
അമ്പലപ്പുഴയിൽ കടകെണിയിലായ കർഷകൻ ജീവനൊടുക്കി
അമ്പലപ്പുഴ: കടകെണിയിലായ കർഷകൻ ജീവനൊടുക്കി. മാമ്പുഴക്കരി ഇടയാടി വീട്ടിൽ ജോസുകുട്ടി വർഗ്ഗീസാണ് (58) ജീവനൊടുക്കിയത്. ഇന്നലെ രാവിലെ തായങ്കരി ദേവസ്വം വരമ്പിനകം പാടശേഖര തുരുത്തിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് മ്യതദേഹം കണ്ടെത്തിയത്. പാട്ടത്തിന് സ്ഥലമെടുത്ത് വാഴ, പച്ചക്കറി കൃഷി ചെയ്ത് വരുകയായിരുന്നു. കഴിഞ്ഞ അഞ്ചാറ് വർഷമായി കൃഷി നഷ്ടത്തിലായിരുന്നു. പലരിൽ നിന്നും വായ്പ എടുത്താണ് ക്യഷി ചെയ്തുവന്നത്. മരിയാപുരം വിപണന കേന്ദ്രത്തിൽ മികച്ച കർഷകനായി തെരഞ്ഞെടുത്തിട്ടുണ്ട്. കടകെണിയിലായിട്ടും കൃഷി തുടർന്ന് വരുമ്പോഴാണ് പാർക്കിൻസൺസ് രോഗം ബാധിച്ചത്. രോഗം …
സർവകക്ഷിയോഗ തീരുമാനവും മുനിസിപ്പൽ ചെയർമാന്റെ പ്രഖ്യാപനവും ഒരു വർഷം തികഞ്ഞിട്ടും നടപ്പായിട്ടില്ല
തൊടുപുഴ :നഗരസഭ മാസ്റ്റർ പ്ലാനിന്റെ പേരിൽ നടപ്പാക്കൽ അസാധ്യമായ പദ്ധതി കളുടെയും റോഡ് വികസനത്തിന്റെയും ഗ്രീൻ ബെൽറ്റിന്റെയും പേരിൽ നഗരവാസി കളുടെ നൂറുകണക്കിന് ഏക്കർ ഭൂമി മരവിപ്പിച്ചിട്ട് ഇന്ന് ഒരു വർഷം തികഞ്ഞതായി ട്രാക്ക് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു . ഒരു വർഷത്തിനകം പുതിയ നോട്ടിഫിക്കേഷൻ വഴി പ്രസ്തുത പ്രതിസന്ധി ഒഴിവാക്കി നൽകാം എന്ന സർവകക്ഷിയോഗ തീരുമാനവും മുനിസിപ്പൽ ചെയർമാന്റെ പ്രഖ്യാപനവും ഒരു വർഷം തികഞ്ഞിട്ടും നടപ്പായിട്ടില്ല . പറവൂർ നഗരസഭയിലേതുപോലെ നഗരസഭ മാസ്റ്റർ പ്ലാൻ …
ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കണം:കെ.ജി.എം.ഒ.എ ജില്ലാ മെഡിക്കല്‍ ഓഫിസ് ധര്‍ണ നടത്തി
തൊടുപുഴ: വെട്ടിക്കുറച്ച ശമ്പളവും ആനുകൂല്യങ്ങളും പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേരളാ ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ) ഡി.എം.ഒ ഓഫിസ് ധര്‍ണ നടത്തി. ജില്ലാ പ്രസിഡന്റ് ഡോ. സാം .വി. ജോണ്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ. എവിന്‍, ട്രഷറര്‍ ഡോ. രശ്മി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ. ജോബിന്‍, ഡോ. അന്‍സല്‍, ഡോ. ആല്‍ബര്‍ട്ട് തുടങ്ങിയവര്‍ സംസാരിച്ചു.നിലവില്‍ കിട്ടിക്കൊണ്ടിരുന്ന ശമ്പളവും ആനുകൂല്യങ്ങളും കഴിഞ്ഞ ശമ്പളപരിഷ്‌കരണത്തില്‍ വെട്ടിക്കുറച്ചതിനെതിരെ കഴിഞ്ഞ ഒന്നര വര്‍ഷമായി കെ.ജി.എം.ഒ.എ സമരരംഗത്താണ്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഒഴിവാക്കി നടന്ന …
ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കണം:കെ.ജി.എം.ഒ.എ ജില്ലാ മെഡിക്കല്‍ ഓഫിസ് ധര്‍ണ നടത്തി Read More »
കെ എസ് യു സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു.
തൊടുപുഴ:കെ എസ് യു തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം ക്യാമ്പസുകളിൽ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. നിയോജകമണ്ഡലം തല ഉദ്ഘാടനം അറക്കുളം സെൻ്റ് ജോസഫ് കോളേജിൽ സംഘടിപ്പിച്ചു. അസ് ലം ഓലിക്കൻ അധ്യക്ഷത വഹിച്ച സിഗ്നേച്ചർ ക്യാമ്പയിൻ അറക്കുളം ആസ്കോ ബാങ്ക് ചെയർമാൻ ടോമി വാളികളും ഉദ്ഘാടനം ചെയ്തു. കെഎസ്‌യു ജില്ലാ സെക്രട്ടറി ജോസുകുട്ടി ജോസഫ്, കോൺഗ്രസ് ഇടുക്കി ബ്ലോക്ക് സെക്രട്ടറി ജിസി ജോർജ്, ജിൻസ് ജോർജജ്, …
വിഖ്യാത ചലച്ചിത്രകാരൻ ഗൊദാർദ് അന്തരിച്ചു
പാരിസ്: വിശ്വവിഖ്യാത ചലച്ചിത്രകാരന്‍ ജീൻ ലൂക്ക ഗൊദാര്‍ദ് (91) അന്തരിച്ചു. ഫ്രഞ്ച് നവതരംഗ സിനിമയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഗൊദാര്‍ദിന്റെ അന്ത്യം ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു. ബ്രത്‌ലസ് കണ്ടംപ്റ്റ്, മൈ ലൈഫ് ടു ലിവ്, എ വുമണ്‍ ഈസ് എ വുമണ്‍ തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ അദ്ദേഹത്തിന്‍റെ സിനിമകളെല്ലാം ഏറെ ചർച്ച ചെയ്യപ്പെട്ടവയാണ്. 1930 ല്‍ പാരീസില്‍ ജനിച്ച ഗൊദാര്‍ദ് 1953 മുതലാണ് സിനിമാരംഗത്തേക്ക എത്തുന്നത്. 1959ല്‍ ബ്രെത്ത്ലസ് എന്ന പ്രഥമ ഫീച്ചര്‍ സിനിമയിലൂടെ ഫ്രഞ്ച് സിനിമയിലേക്ക് …
കാന്‍സര്‍, പ്രമേഹ മരുന്നുകള്‍ക്കു വില കുറയും; പുതുക്കിയ പട്ടികയില്‍ 384 മരുന്നുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കാന്‍സര്‍, പ്രമേഹം എന്നിവയ്ക്കുള്ള ഏതാനും മരുന്നുകളുടെ വില കുറയും.കാന്‍സറിനെതിരായ 4 മരുന്നുകളാണ് പട്ടികയില്‍ ഉള്ളതില്‍. അവശ്യമരുന്നുകളുടെ പരിഷ്‌കരിച്ച പട്ടിക കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പ്രസിദ്ധീകരിച്ചു. അവശ്യമരുന്നു പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകളുടെ വില ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിയുടെ നിയന്ത്രണത്തിനു വിധേയമായിരിക്കും. പുതുക്കിയ പട്ടികയില്‍ 384 മരുന്നുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. നേരത്തെ നിലവിലുണ്ടായിരുന്ന 43 മരുന്നുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി, 47 എണ്ണം പുതുതായി ഉള്‍പ്പെടുത്തി. അടിയന്തര ഉപയോഗത്തിന് അനുമതി മാത്രമേ നല്‍കിയിട്ടുള്ളൂ എന്നതിനാല്‍ കോവിഡ് മരുന്നുകള്‍ പട്ടികയില്‍ …
കാന്‍സര്‍, പ്രമേഹ മരുന്നുകള്‍ക്കു വില കുറയും; പുതുക്കിയ പട്ടികയില്‍ 384 മരുന്നുകള്‍ Read More »
തെരുവുനായ ആക്രമണ പരമ്പര; വിവിധ ജില്ലകളിലായി ഇന്ന് മാത്രം കടിയേറ്റത് 10 പേർക്ക്; നായ്ക്കൾ കുറുകേ ചാടിയും അപകടം
പാലക്കാട്/ കണ്ണൂർ: ജില്ലകളിൽ തെരുവുനായ ആക്രമണം രൂക്ഷമായി കൊണ്ടിരിക്കുന്നു. പാലക്കാട് നഗരപരിധിയിലെ മേപ്പറമ്പിലും നെന്മാറയിലും തോട്ടരയിലും തെരുവുനായ ആക്രമണം. മൂന്ന് വിദ്യർത്ഥികളും അധ്യാപകനും ഉൾപ്പെടെ 6 പേർക്ക് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റു. പാലക്കാട് തോട്ടര സ്കൂളിലാണ് അധ്യാപകന് തെരുവുനായയുടെ കടിയേറ്റത്. സ്കൂളിലെ സ്റ്റാഫ് റൂമിന് മുന്നിൽ വെച്ചായിരുന്നു നായയുടെ ആക്രമണം. പരിക്കേറ്റ കെ.എ.ബാബു ചികിത്സ തേടി. നെന്മാറയിൽ സ്കൂൾ വിദ്യാർത്ഥിക്കും തെരുവുനായയുടെ കടിയേറ്റു. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി അനശ്വരയ്ക്കാണ് കടിയേറ്റത്. സ്‍കൂളിന് മുമ്പിൽ വച്ചാണ് തെരുവുനായ ആക്രമിച്ചത്. മേപ്പറമ്പിൽ …
ബിജെപി ഭരിക്കുന്ന കർണാടകയിൽ സിപിഎമ്മിന്‍റെ റാലി ; നേതൃത്വം നൽകാൻ പിണറായി
ബെംഗളുരു: കര്‍ണാടകയിലെ ബാഗെപ്പള്ളിയില്‍ ബഹുജന റാലിയും പൊതുയോഗവും സംഘടിപ്പിക്കാന്‍ ഒരുങ്ങി സിപിഎം കര്‍ണാടക സംസ്ഥാന കമ്മിറ്റി. പരിപാടിയില്‍ കേരള മുഖ്യമന്ത്രി പിണാറായി വിജയന്‍ പങ്കെടുക്കും. സെപ്റ്റംബര്‍ 18നാണ് പരിപാടി.പിണറായി വിജയനൊപ്പം സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും, ബി വി രാഘവരഘുവും പങ്കെടുക്കും. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തില്‍ പര്യടനം നടത്തുമ്പോള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് നടത്തുന്ന പരിപാടിയെ ഉയര്‍ത്തിക്കാണിക്കാണാണ് സിപിഎമ്മിന്റെ തീരുമാനം.
മാർക്ക് കൂട്ടിയതിൽ തെറ്റ് ; പിഴവ് മറയ്ക്കാൻ ക്രമക്കേട് നടത്തിയെന്ന് ആരോപണം
കാസർകോട് : എസ് എസ് എല്‍ സി പരീക്ഷയുടെ മൂല്യ നിര്‍ണ്ണയത്തിൽ മാര്‍ക്ക് കൂട്ടിയപ്പോൾ ഉണ്ടായ പിഴവ് മറയ്ക്കാന്‍ ക്രമക്കേട് നടത്തിയെന്ന പരാതിയുമായി വിദ്യാർഥിയുടെ രക്ഷിതാവ്. കാസര്‍കോട് കുറ്റിക്കോല്‍ സ്വദേശിയായ അഗസ്റ്റിനാണ് പരീക്ഷാ ഭവനില്‍ പരാതി നല്‍കിയിരിക്കുന്നത്. കാസര്‍കോട് കുറ്റിക്കോലിലെ പഠിക്കാൻ മിടുക്കനായ ഡെല്‍വിന്‍ അഗസ്റ്റിന് എസ് എസ് എല്‍ സി പരീക്ഷയില്‍ മലയാളം ഒഴിച്ചുള്ള എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്. മലയാളത്തിന് ബി ഗ്രേഡ് മാത്രം കിട്ടിയപ്പോഴാണ് ഉത്തരകടലാസിന്‍റെ ഫോട്ടോകോപ്പി ലഭ്യമാക്കാന്‍ അപേക്ഷ നല്‍കിയത്. ഇത് …
മാർക്ക് കൂട്ടിയതിൽ തെറ്റ് ; പിഴവ് മറയ്ക്കാൻ ക്രമക്കേട് നടത്തിയെന്ന് ആരോപണം Read More »
കർണാടക മോഡൽ പഠിക്കാൻ കെഎസ്ആർടിസി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ ലാഭകരമാക്കാന്‍ കര്‍ണാടക മോഡല്‍ പഠിക്കാന്‍ ധനവകുപ്പ്. കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ധനമന്ത്രി പ്ലാനിങ് ബോര്‍ഡ് അംഗത്തെ ചുമതലപ്പെടുത്തി. വി. നമശിവായം അധ്യക്ഷനായ സമിതിയ്ക്കാണ് ചുമതല. ഗ്രാമ-നഗര സര്‍വീസുകള്‍, ടിക്കറ്റ് നിരക്ക്, കോര്‍പറേഷന്‍ മാനേജ്മെന്റ് രീതി എന്നിവ സമിതി പഠിക്കും. റിപ്പോര്‍ട്ട് വൈകാതെ തന്നെ ധനവകുപ്പിന് സമര്‍പ്പിക്കും.
ലൗ ജിഹാദിൽ ഉറച്ച് നിൽക്കുന്നുവെന്ന് തലശേരി അതിരൂപത
കണ്ണൂര്‍: ലൗ ജിഹാദ് പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായി തലശേരി അതിരൂപത. തലശേരി അതിരൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ പാംപ്ളാനിയാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.വഴി തെറ്റുന്ന മക്കളെക്കുറിച്ചുള്ള മാതാപിതാക്കളുടെ സങ്കടമാണ് പരാമര്‍ശിച്ചത്. മതസ്പര്‍ദ്ധയുടെ വിഷയമായി കാണേണ്ടതില്ല. വിഷയത്തെക്കുറിച്ച് സഭ പഠനം നടത്തിയെന്നും മാര്‍ പാംപ്ലാനി പറഞ്ഞു. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് പ്രണയക്കുരുക്കെന്നായിരുന്നു തലശേരി അതിരൂപതയുടെ ഇടയലേഖനത്തില്‍ പറഞ്ഞിരുന്നത് തീവ്രവാദ സംഘടനകള്‍ പെണ്‍കുട്ടികളെ മനപ്പൂര്‍വ്വം പ്രണയക്കുരുക്കുകളില്‍ പെടുത്തുകയാണെന്നും തലശേരി അതിരൂപതാധ്യക്ഷന്‍ പറഞ്ഞിരുന്നു. . തീവ്രവാദ ഗ്രൂപ്പുകളുടെ ചതിക്കുഴികളില്‍ പെണ്‍കുട്ടികള്‍ അകപ്പെടാതിരിക്കാന്‍ …
ലൗ ജിഹാദിൽ ഉറച്ച് നിൽക്കുന്നുവെന്ന് തലശേരി അതിരൂപത Read More »
പേപ്പറിലുളള കാര്യങ്ങള്‍ പ്രവൃത്തിയിലില്ല: കേരളത്തിലെ ബിജെപിയുടെ സ്ഥിതിയില്‍ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
കൊച്ചി: കേരളത്തിലെ ബിജെപിയുടെ സ്ഥിതിയില്‍ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിയില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചത്. അനുകൂല സാഹചര്യമെന്ന് പറയുന്നതിനപ്പുറം ഒന്നും സംഭവിക്കുന്നില്ലെന്ന് പ്രധാനമന്ത്രി വിമര്‍ശിച്ചു. പേപ്പറിലുളള കാര്യങ്ങള്‍ പ്രവൃത്തിയിലില്ലെന്നും മോദി പറഞ്ഞു. സെപ്റ്റംബര്‍ ഒന്നിന് ചേര്‍ന്ന യോഗത്തിലാണ് പ്രധാനമന്ത്രി തന്‍റെ അതൃപ്തിയും വിമര്‍ശനവും ഉന്നയിച്ചത്. വിമർശനത്തിന് പിന്നാലെയാണ് പ്രകാശ് ജാവഡേക്കറിന് കേരളത്തിൻ്റെ ചുമതല നൽകിയത്. ‘അനുകൂല സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് നേതാക്കൾ അവകാശപ്പെടുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കുന്നില്ല. നേതാക്കൾക്ക് എപ്പോഴും ഒരേ …
തെരുവുനായ ആക്രമിച്ചാല്‍ ഉത്തരവാദിത്വം തീറ്റിപ്പോറ്റുന്നവര്‍ക്ക്; സുപ്രീം കോടതി
ന്യൂഡല്‍ഹി: തെരുവ് നായകളെ ഭക്ഷണം നൽകി പോറ്റുന്നവർ അതിൻ്റെ ആക്രമണത്തിൻ്റെ ഉത്തരവാദിത്വവും ഏറ്റെടുക്കണമെന്ന് സുപ്രീം കോടതി. കേരളത്തിലെ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വാദംകേള്‍ക്കവേയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചിൻ്റെ പരാമള്‍ശം. തെരുവുനായ്ക്കളെ തീറ്റിപ്പോറ്റുന്നയാൾ നായയുടെ പുറത്ത് തിരിച്ചറിയൽ അടയാളമോ നമ്പരോ നല്‍കുകയും വാക്സിനേഷന് ഉറപ്പാക്കുകയും വേണം. അയാൾക്ക് വാക്‌സിനേറ്റ് ചെയ്യാനുള്ള ഉത്തരവാദിത്വവും ഉണ്ടെന്ന് കോടതി പറഞ്ഞു. നായ ആരെയെങ്കിലും ആക്രമിച്ചാല്‍ അതിൻ്റെ ചെലവും അയാൾ വഹിക്കണമെന്നും സഞ്ജീവ് ഖന്ന അഭിപ്രായപ്പെട്ടു. …
തെരുവുനായ ആക്രമിച്ചാല്‍ ഉത്തരവാദിത്വം തീറ്റിപ്പോറ്റുന്നവര്‍ക്ക്; സുപ്രീം കോടതി Read More »
280 അംഗ പട്ടികയിൽ 75 പുതുമുഖങ്ങൾ ; കെപിസിസി പട്ടികയ്ക്ക് ഹൈകമാൻഡിന്‍റെ അംഗീകാരം
ന്യൂഡല്‍ഹി: കെ പി സി സി അംഗത്വപട്ടികക്ക് ഒടുവില്‍ ഹൈക്കമാന്‍ഡിന്‍റെ അംഗീകാരം . 280 അംഗ പട്ടികക്കാണ് അംഗീകാരം. നേരത്തെ അയച്ച പട്ടിക പരാതിമൂലം ഹൈക്കമാന്‍ഡ്് തള്ളിയിരുന്നു. അംഗീകരിച്ചത് കൂടുതല്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി അയച്ച പട്ടികയാണ്. പുതിയ പട്ടികയില്‍ 75 ഓളം പുതമുഖങ്ങളുണ്ട്. ജയപൂര്‍ ചിന്തന്‍ ശിബരത്തിന്‍റെ പ്രഖ്യാപനങ്ങള്‍ക്ക് വിരുദ്ധമായ രീതിയില്‍ ആയിരുന്നു നേരത്തെ പട്ടിക തെയ്യാറാക്കിയത്. ഇതില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും മതിയായ അവസരം നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് ഹൈക്കമാന്‍ഡ് ആ പട്ടിക തിരിച്ചയക്കുകയായിരുന്നു. ഇതേ തുടര്‍ന് വീണ്ടും പട്ടിക …
280 അംഗ പട്ടികയിൽ 75 പുതുമുഖങ്ങൾ ; കെപിസിസി പട്ടികയ്ക്ക് ഹൈകമാൻഡിന്‍റെ അംഗീകാരം Read More »
കുരുക്കൂർ പരേതനായ കെ .വി .പൗലോസിന്റെ ഭാര്യ ത്രേസ്യ (87 )നിര്യാതയായി
മുതലക്കോടം :കുരുക്കൂർ പരേതനായ കെ .വി .പൗലോസിന്റെ ഭാര്യ ത്രേസ്യ (87 )നിര്യാതയായി .സംസ്ക്കാരം 11 .09 .2022 ഞായർ 2 .30 നു പ്രാർത്ഥനകൾ വസതിയിൽ ആരംഭിച്ചു മുതലക്കോടം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ .നെല്ലിമറ്റം പുല്ലൻകറ്റയിൽ കുടുംബാംഗമാണ് .മക്കൾ : ലില്ലി ,ബേബി (റിട്ട .ബി .എസ്.എൻ .എൽ ),ലിസി ,മേരി ,റീത്ത,ടോമി ,റീന .മരുമക്കൾ :സെബാസ്റ്റ്യൻ ,തുണ്ടത്തിൽ (ഉപ്പുതോട് ),ഡോളി ,കുപ്പോഴക്കൽ (അറക്കുളം ),സെബാസ്റ്റ്യൻ ,നെടുങ്ങനാൽ(തോപ്രാൻകുടി )സെബാസ്റ്റ്യൻ ,ചക്കാംകുന്നേൽ(മംഗലാപുരം ),ഫ്രാൻസീസ് ,ചേലയ്ക്കൽ (താണിക്കണ്ടം),സീന …
കുരുക്കൂർ പരേതനായ കെ .വി .പൗലോസിന്റെ ഭാര്യ ത്രേസ്യ (87 )നിര്യാതയായി Read More »
ഇലക്ട്രോണിൻ്റെ മൃതദേഹം ഇനി മെഡിക്കൽ കോളേജിലെ അനാട്ടമി ലാബിൽ.
അടിമാലി: ഹൈറേഞ്ചിൻ്റെ കാലാവസ്ഥയെ പ്രണയിച്ച് വാർദ്ദക്യ കാലം അടിമാലിയിൽ ജീവിച്ച് തീർത്ത ഇലക്ട്രോണിൻ്റെ മൃതദേഹം ഇനി മുതൽ മെഡിക്കൽ വിദ്യാർത്ഥികളുടെ അനാട്ടമി ലാബിൽ. പാലക്കാട് സ്വദേശിയായ കിഴക്കേ കരയിൽ ഇലക്ട്രോൺ കഴിഞ്ഞ 20 വർഷമായി അടിമാലി കാംകോ ജംഗ്ഷനിൽ വാടകക്കായിരുന്നു കുടുംബമായി താമസം. ടെലികോം വകുപ്പിൽ സീനിയർ എൻജിനിയറായി മദ്രാസിൽ വെച്ച് 2000 ൽ ജോലിയിൽ നിന്നും വിരമിച്ചു. പട്ടണത്തിലെ ജീവിതത്തിൽ നിന്നും മാറി ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ ഇനിയുള്ള കാലം ജീവിക്കുവാൻ ഇദ്ദേഹം തീരുമാനിച്ചു.ഇതിനായി ഇദ്ദേഹം …
ഇലക്ട്രോണിൻ്റെ മൃതദേഹം ഇനി മെഡിക്കൽ കോളേജിലെ അനാട്ടമി ലാബിൽ. Read More »
അടൂരിൽ രണ്ടര കിലോ കഞ്ചാവുമായി കൊടുമൺ സ്വദേശി എക്സൈസിൻ്റെ പിടിയിൽ
പത്തനംതിട്ട: അടൂരിൽ രണ്ടര കിലോയോളം കഞ്ചാവുമായി കൊടുമൺ സ്വദേശി ജിതിൻ മോഹൻ എക്സൈസിന്റെ പിടിയിലായി. ഇയാൾക്കൊപ്പമുണ്ടായിരുന്ന കൊടുമൺ സ്വദേശിയായ അനന്തു ഓടി രക്ഷപ്പെട്ടു. കൊടുമൺ സഹകരണ ബാങ്കിൽ ഉണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് കൊടുമൺ എസ്ഐയെ എറിഞ്ഞ് പരിക്കേൽപ്പിച്ചതുൾപ്പടെ ഒട്ടേറെ ക്രിമിനൽ കേസുകളിലും പ്രതിയാണ് പിടിയിലായ ജിതിൻ. അടൂരിലും പരിസര പ്രദേശങ്ങളിലുമുള്ള കഞ്ചാവ് കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ച് നൽകിയിരുന്ന സംഘത്തിലെ അംഗമാണ് ജിതിൻ എന്ന് എക്സൈസ് അധികൃതർ അറിയിച്ചു. ഇവർ സഞ്ചരിച്ച മാരുതി ആൾട്ടോ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അടൂർ …
അടൂരിൽ രണ്ടര കിലോ കഞ്ചാവുമായി കൊടുമൺ സ്വദേശി എക്സൈസിൻ്റെ പിടിയിൽ Read More »
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ രോഗി പേവാര്‍ഡില്‍ തൂങ്ങിമരിച്ചു
കോഴിക്കോട്: മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ പേവാര്‍ഡില്‍ രോഗി തൂങ്ങിമരിച്ചു. വയനാട് പുല്‍പള്ളി സ്വദേശി രാജനാണ് (71) ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണു സംഭവം. ഒപ്പമുണ്ടായിരുന്ന മകളും മരുമകനും മരുന്നു വാങ്ങാന്‍ പുറത്തേക്കു പോയപ്പോഴായിരുന്നു ഇത്. ഇവര്‍ പുറത്തിറങ്ങിയതിനു പിന്നാലെ വാതില്‍ അകത്തുനിന്നു കുറ്റിയിട്ടു. മരുന്നു നല്‍കാനായി സ്റ്റാഫ് നഴ്‌സെത്തി മുട്ടിവിളിച്ചിട്ടും തുറന്നില്ല. പിന്നാലെ വാതില്‍ പൊളിച്ചു നോക്കിയപ്പോഴാണു തൂങ്ങിയ നിലയില്‍ കണ്ടത്. ഉടനെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പിത്താശയത്തിലെ കല്ലിനെ തുടര്‍ന്ന് ജനറല്‍ …
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ രോഗി പേവാര്‍ഡില്‍ തൂങ്ങിമരിച്ചു Read More »
ഭാരത് ദേഖോ ; രാഹുൽ ഗാന്ധിയുടെ ഷർട്ടിന് 40000 രൂപയിലധികം വിലയെന്ന് ബിജെപി
ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയ്ക്കായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ധരിച്ച ടിഷര്‍ട്ടിന്‍റെ വില 41,000 ആണെന്ന ആരോപണവുമായി ബിജെപി. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് രാഹുല്‍ ടി-ഷര്‍ട്ട് ധരിച്ചുനില്‍ക്കുന്ന ചിത്രവും അതിനു സമാനമായ ടി-ഷര്‍ട്ടിന്‍റെ വില ഉള്‍പ്പെടുന്ന ചിത്രവും ബിജെപി പങ്കുവച്ചത്. ‘ഭാരത്, ദേഖോ’ എന്നാണ് ചിത്രം പങ്കുവച്ച് ട്വിറ്ററില്‍ ബിജെപി കുറിച്ചിരിക്കുന്നത്. ബര്‍ബറി എന്ന കമ്പനിയുടെ ടി-ഷര്‍ട്ടാണിത്. 41,257 രൂപയാണിതിന് എന്ന് കുറിപ്പിനൊപ്പമുള്ള ചിത്രത്തില്‍ പറയുന്നു.
നായ കുറുകെ ചാടി: നിയന്ത്രണം വിട്ട ഗുഡ്‌സ് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു
മലപ്പുറം : നായ കുറുകെച്ചാടിയതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട ഗുഡ്‌സ് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. മലപ്പുറം ഐക്കരപ്പടി സൗരവാണ് മരിച്ചത്. ഓട്ടോ ഓടിച്ചിരുന്ന കാരാട്പറമ്പ് രാഹുല്‍ ശങ്കറിനെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം കാരാട് പറമ്പ് സ്ഥാനാര്‍ഥി പടിയില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. നായ കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സമീപത്തെ വീടിന്റെ ഗേറ്റിന് ഇടിച്ചു മറിയുകയായിരുന്നു. ഡെക്കറേഷന്‍ ജോലി ചെയ്യുന്ന തൊഴിലാളികളായ ഇരുവരും ജോലി കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു …
നായ കുറുകെ ചാടി: നിയന്ത്രണം വിട്ട ഗുഡ്‌സ് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു Read More »
മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം: കേരളത്തിലേക്ക് വിടരുതെന്ന് പൊലീസ്; എതിർപ്പ് തള്ളി സുപ്രീം കോടതി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജാമ്യം ലഭിച്ച സിദ്ദിഖ് കാപ്പന്‍ ആറ് ആഴ്ച ഡല്‍ഹിയില്‍ തുടരണം.പിന്നീട് കേരളത്തിലേക്കു പോകാമെന്ന് സുപ്രീം കോടതി അറിയിച്ചു. യുഎപിഎ കേസിനെ തുടർന്നാണ് കഴിഞ്ഞ രണ്ട് വർഷമായി സിദ്ദിഖ് കാപ്പൻ ജയിലിൽ കഴിയുന്നത്. കേരളത്തിലേക്കു പോകാന്‍ അനുവദിക്കരുതെന്ന പൊലീസിൻ്റെ ആവശ്യം തള്ളിയാണ് കോടതി ഉത്തരവ്. പോപ്പുലര്‍ ഫ്രണ്ടുമായി സിദ്ദിഖ് കാപ്പന് അടുത്ത ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ …
പുരോഹിതന്മാർക്കും സമരം ചെയ്യാൻ അവകാശമുണ്ട്; വിഴിഞ്ഞം സമരത്തിൽ നിലപാട് പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി
കണ്ണൂര്‍: വിഴിഞ്ഞത്ത് സമരം ചെയ്യുന്നവര്‍ മതതീവ്രവാദശക്തികളുമായി ബന്ധമുള്ളവരാണെന്ന് കരുതുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിഴിഞ്ഞത്തെ മത്സ്യ തൊഴിലാളികളുടെ വിഷയം പരിഹരിക്കാന്‍ സര്‍ക്കാര്‍ സാധ്യമായതൊക്കെ ചെയ്യും. ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ ആര്‍ക്കും സമരം ചെയ്യാന്‍ അവകാശമുണ്ട്. അതുകൊണ്ടു തന്നെ അതിനെ എതിര്‍ക്കേണ്ടതില്ല. പുരോഹിതന്മാര്‍ക്കും സമരം ചെയ്യാന്‍ അവകാശമുണ്ട്. എന്നാല്‍ വിഴിഞ്ഞത്തെപ്പോലുള്ള സമരമല്ല ആവിക്കരയില്‍ നടന്നത്. മതതീവ്രവാദശക്തികളാണ് ആവിക്കരയിലെ സമരത്തിന് പിന്നിലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ആവിക്കരയിലെ സീവേജ് പ്ലാന്റുവരണമെന്ന് എല്ലാരാഷ്ട്രീയ പാര്‍ട്ടികളും യോഗം ചേര്‍ന്ന് പദ്ധതി നടപ്പിലാക്കാന്‍ …
അനുഷ്ഠാന നിറവിൽ ആറൻമുള ഉതൃട്ടാതി വള്ളംകളി ഞായറാഴ്ച്ച
ആറൻമുള: ചരിത്ര പ്രസിദ്ധമായ ആറൻമുള ഉത്രട്ടാതി വള്ളം കളി ഞായറാഴ്ച്ചപമ്പാ നദിയിലെ നെട്ടയത്തിൽ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി പളളിയോടസേവാ സംഘം ഭാരവാഹികൾ, ആറൻമുളയിൽ വാർത്താ സമ്മേളനത്തിൽഅറിയിച്ചു. കേന്ദ്ര ടൂറിസം വകുപ്പുമന്ത്രി ജീ കിഷൻ റെഡ്ഡി ഉദ്ഘാടനം ചെയ്യും. കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പ്രത്യേക അതിഥിയായിരിക്കും. മത്സരവള്ളംകളി സംസ്ഥാന ടൂറിസം- പൊതുമരാമത്ത് വകുപ്പു മന്ത്രി മുഹമ്മദ് റിയാസ്ഉദ്ഘാടനം ചെയ്യും . വഞ്ചിപ്പാട്ട് കലാകാരന്മാരെ ആദരിക്കുന്ന ചടങ്ങ് സംസ്ഥാനധനകാര്യമന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിക്കും. തിരുവല്ലശ്രീരാമകൃഷ്ണാശ്രമം മഠാധിപതി നിർവിണ്ണാനന്ദ …
അനുഷ്ഠാന നിറവിൽ ആറൻമുള ഉതൃട്ടാതി വള്ളംകളി ഞായറാഴ്ച്ച Read More »
കേരളം പിടിക്കാൻ ബിജെപി; പ്രകാശ് ജാവേദ്ക്കറിന് ചുമതല
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ പ്രകാശ് ജാവദേക്കറിന് കേരള ബിജെപി ഘടകത്തിന്റെ ചുമതല നല്‍കി ദേശീയ നേതൃത്വം. മറ്റൊരു മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ രാധാ മോഹന്‍ അഗര്‍വാളിന് സഹചുമതലയും നല്‍കി. കേരളത്തിന്‍റെ ചുമതല വഹിച്ചിരുന്ന ബി എല്‍ സന്തോഷ് മറ്റ് സംഘടനാ ഉത്തരവാദിത്തങ്ങളിലേയ്ക്ക് മാറും.സംസ്ഥാന ബിജെപിയിലെ പുനസംഘടനയ്ക്ക് മുന്നോടിയായാണ് പ്രകാശ് ജാവദേക്കറിന് ചുമതല നല്‍കിയിരിക്കുന്നത്. കെ സുരേന്ദ്രന്‍റെ സംസ്ഥാന അദ്ധ്യക്ഷ പദവിയിലെ കാലാവധി ഈ നവംബറില്‍ പൂര്‍ത്തിയാകുകയാണ്. ബിജെപിക്ക് പുതിയ സംസ്ഥാ കമ്മിറ്റി നിലവില്‍ വരാനിരിക്കെയാണ് ജെ …
കേരളം പിടിക്കാൻ ബിജെപി; പ്രകാശ് ജാവേദ്ക്കറിന് ചുമതല Read More »