പത്തനംതിട്ടയിൽ പന്ത്രണ്ട് വയസ്സുള്ള പെൺകുട്ടി പേവിഷബാധയേറ്റ് മരിച്ചു
പത്തനംതിട്ട: പുല്ലാട് പേവിഷ ബാധയേറ്റ് 12 കാരി മരിച്ചു. ഒരു മാസം മുൻപാണ് പെൺകുട്ടിക്ക് നായയുടെ കടിയേറ്റത്. അന്ന് വാക്സിനെടുത്തിരുന്നു. തുടർന്ന് കഴിഞ്ഞയാഴ്ച ഒരു വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവെ പെൺകുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവല്ല ബിലീവേഴ്സിലും ചികിത്സതേടി. ആരോഗ്യ നില മോശമായതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച രാത്രിയോടെ മരിക്കുകയായിരുന്നു.