വി.എസിനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയ പോസ്റ്റ്
കൊച്ചി: വി.എസ് അച്യുതാനന്ദനെതിരേ സാമൂഹിക മാധ്യമത്തിൽ വീണ്ടും അധിക്ഷേപ പോസ്റ്റ്. സംഭവത്തിൽ എറണാകുളം ഏലൂരിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തക വൃന്ദ വിമ്മിക്കെതിരെ പൊലീസ് കേസെടുത്തു. ഡിവൈഎഫ്ഐ നേതാവിൻറെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. വി.എസ് ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും അധിക്ഷേപിച്ചത് കോൺഗ്രസ് പ്രവർത്തകർ മറക്കരുതെന്ന തരത്തിലുള്ള ലേഖനമാണ് വിവാദമായത്. വി.എസിനെ അധിക്ഷേപിച്ച് മുൻപ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട സംഭവത്തിൽ ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിൻ്റെ മകൻ യാസിൻ അഹമ്മദിനെ വണ്ടൂർ പൊലീസും തിരുവനന്തപുരം നഗരൂർ സ്വദേശിയായ …