Timely news thodupuzha

logo

Kerala news

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ.ജോസഫിന്റെ ഭാര്യ ഡോ.ശാന്ത ജോസഫ് (73) അന്തരിച്ചു

തൊടുപുഴ: കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ.ജോസഫിന്റെ ഭാര്യ ഡോ.ശാന്ത ജോസഫ് (73) അന്തരിച്ചു. തൊടുപുഴ ചാഴികാട്ട് ആശുപത്രിയിലാണ് അന്ത്യം. അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു. ആരോഗ്യ വകുപ്പ് അഡീഷനല്‍ ഡയറക്ടറായാണ് ഡോ. ശാന്ത വിരമിച്ചത്. പുറപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍വച്ച് 1971 സെപ്റ്റംബര്‍ 15ന് ആയിരുന്നു ശാന്തയും പി.ജെ.ജോസഫും തമ്മിലുള്ള വിവാഹം. മക്കള്‍: അപു (കേരള കോണ്‍ഗ്രസ് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം), യമുന, ആന്റണി, പരേതനായ ജോമോന്‍ ജോസഫ്. മരുമക്കള്‍: അനു (അസോഷ്യേറ്റ് പ്രഫസര്‍, വിശ്വ ജ്യോതി എന്‍ജിനീയറിങ് …

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ.ജോസഫിന്റെ ഭാര്യ ഡോ.ശാന്ത ജോസഫ് (73) അന്തരിച്ചു Read More »

സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കി

സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കി ഉത്തരവിറങ്ങി. പൊതു ഇടങ്ങളിലും, ജോലിസ്ഥലങ്ങളിലും, ഒത്തുചേരുന്നയിടങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. കോവിഡ് വ്യാപനം തടയുന്നതിനാണ് ഈ നടപടി. ഉത്തരവ് ഇറങ്ങിയതു മുതല്‍ പ്രാബല്യത്തിലായി.  പൊതു ഇടങ്ങളില്‍ സാമൂഹിക അകലം പാലിക്കണമെന്നും ഉത്തരവിലുണ്ട്. ഓഫീസുകളിലും വാഹനങ്ങളിലും മാസ്‌ക് ഉപയോഗിക്കണം. തിയറ്ററുകള്‍, കടകള്‍ എന്നിവയില്‍ കൈ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കണം. വൈറസ് വ്യാപനം തടയുന്നതിനായി സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനുള്ള സൗകര്യവും സ്ഥാപനങ്ങള്‍ ഒരുക്കണം. 

കേരള സ്റ്റേറ്റ്  പോലീസ് പെൻഷനേഴ്‌സ് വെൽഫെയർ  അസോസിയേഷൻ  തൊടുപുഴ മേഖല സമ്മേളനം  ഐശ്വര്യ ടൂറിസ്റ്റ്  ഹോമിൽ നടന്നു

തൊടുപുഴ: കേരള സ്റ്റേറ്റ്  പോലീസ് പെൻഷനേഴ്‌സ് വെൽഫെയർ  അസോസിയേഷൻ  തൊടുപുഴ മേഖല സമ്മേളനം  ഐശ്വര്യ ടൂറിസ്റ്റ്  ഹോമിൽ നടന്നു .റിട്ട .ജില്ലാ പോലീസ് ചീഫ് രതീഷ് കൃഷ്ണൻ സമ്മേളനം ഉൽഘാടനം ചെയ്തു .മേഖല പ്രസിഡന്റ്  പി .എൻ .വിജയൻ  അധ്യക്ഷത വഹിച്ചു .കവിത സമാഹാരങ്ങൾ  പുറത്തിറക്കിയ  റിട്ട .പോലീസ്  സബ്  ഇൻസ്‌പെക്ടർ  മധു പദ്മാലയത്തെ ചടങ്ങിൽ ആദരിച്ചു റിട്ട .ജില്ലാ പോലീസ്  ചീഫുമാരായ  കെ .വി .ജോസഫ് ,വി .എൻ .ശശിധരൻ ,റിട്ട .ഡി .വൈ .എസ്.പി …

കേരള സ്റ്റേറ്റ്  പോലീസ് പെൻഷനേഴ്‌സ് വെൽഫെയർ  അസോസിയേഷൻ  തൊടുപുഴ മേഖല സമ്മേളനം  ഐശ്വര്യ ടൂറിസ്റ്റ്  ഹോമിൽ നടന്നു Read More »

കടുവയുടെ ആക്രമണത്തിൽ കർഷകൻ മരിച്ച സംഭവം; വയനാട് മെഡിക്കൽ കോളെജിനെതിരെ രൂക്ഷ വിമർശനം

വയനാട്: കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന്  ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്ന് പരാതി. വയനാട് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ അദേഹത്തെ ചികിത്സിച്ചതിൽ വീഴച്ച സംഭവിച്ചതായാണ് മരിച്ച കർഷകൻ തോമസിന്‍റെ കുടുംബം ആരോപിച്ചത്. മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ മുൻപിലാണ് കുടുംബം ആരോപണം ഉന്നയിച്ചത്.  അച്ഛന് മതിയായ ചികിത്സ കിട്ടിയില്ല എന്ന കാരണം ചൂണ്ടിക്കാട്ടി തോമസിന്‍റെ മകൾ മന്ത്രിക്കു മുന്നിൽ പൊട്ടി കരഞ്ഞു.   മെഡിക്കൽ കോളെജ് ആശുപത്രിയിൽ നല്ല ഡോക്‌ടറോ നഴ്സോ ഉണ്ടായിരുന്നില്ല, മതിയായ ചികിത്സ ലഭിച്ചില്ലെന്നും മറ്റ് ആശുപത്രിയിലേക്ക് …

കടുവയുടെ ആക്രമണത്തിൽ കർഷകൻ മരിച്ച സംഭവം; വയനാട് മെഡിക്കൽ കോളെജിനെതിരെ രൂക്ഷ വിമർശനം Read More »

ഹെൽമറ്റ് വയ്ക്കാൻ പറഞ്ഞ എസ്ഐയെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്

ആലപ്പുഴ: കായംകുളം എസ്ഐ ശ്രീകുമാറിനെ നടുറോട്ടിൽ ഭീക്ഷണിപ്പെടുത്തി സിപിഎം നേതാവ്. ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഹെൽമെറ്റ് വയ്ക്കണമെന്ന് നിർദേശിച്ചതിനാണ് എസ്ഐഎയെ ഭീക്ഷണിപ്പെടുത്തിയ്ത്.  ചോരാവള്ളി ലോക്കൽ കമ്മിറ്റി അംഗമായ  അഷ്കർ നമ്പലശേരിയാണ് കയർത്തു സംസാരിച്ചത്. ഇതിന്‍റെ വീഡിയോ ദ‌ൃശങ്ങൾ പുറത്തുവന്നിരുന്നു.  വെള്ളിയാഴ്ച പൊതു വിദ്യാദ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പൊതുപരിപാടിയിൽ പങ്കെടുക്കാൻ പോകുന്ന വഴിയിലാണ് സംഭവം. മന്ത്രിക്ക് പോകാനുള്ള ഗതാഗത ക്രമീകരണം ഏർപ്പടുത്തിയ പൊലീസ് ആ സമയത്ത് ഹെൽമറ്റ് ധരിക്കാതെത്തിയതിനാണ് അഷ്കറിനെ  തടഞ്ഞത്. ‘പാർട്ടി നേതാവിനെ എങ്ങനെ നിങ്ങൾക്ക് തടയാൻ കഴിയും’ എന്ന് …

ഹെൽമറ്റ് വയ്ക്കാൻ പറഞ്ഞ എസ്ഐയെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് Read More »

പൊന്നമ്പലമേട്ടിൽ മകര ജ്യോതി കണ്ട് ഭക്ത ലക്ഷങ്ങൾ

സന്നിധാനം: മലകയറിയെത്തിയ ഭക്തരുടെ ശരണാരവങ്ങൾക്കിടയിൽ  പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. തിരുവാഭരണ വിഭൂഷിതനായി അയ്യനെ കണ്ട ഭക്തലക്ഷങ്ങൾ കിഴക്ക് നിബിഢ വന മദ്ധ്യത്തിലെ പൊന്നമ്പല മേട്ടിൽ പുണ്യ ജ്യോതി കണ്ട് സായൂജ്യരായി. ദീപാരാധനനക്ക് ശേഷം എല്ലാ കണ്ണുകളും പൊന്നമ്പല മേട്ടിലേക്ക് ആയിരുന്നു.ആദ്യവട്ടം ജ്യോതി പ്രകാശിച്ചപ്പോൾ സന്നിധാനത്തും പരിസരത്തുമായി തിങ്ങിയ ഭക്ത ലക്ഷങ്ങൾ ഒന്നാകെ തൊഴുകൈയ്യോടെ ഉച്ചത്തിൽ ശരണ ഘോഷം മുഴക്കി. വൈകിട്ട് ആറരയോടു കൂടിയാണ് തിരുവാഭരണം ചാർത്തി  ശ്രീകോവിൽ നടതുറന്നത്.പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയിൽ വൻ വരവേൽപ്പോടെയാണ് …

പൊന്നമ്പലമേട്ടിൽ മകര ജ്യോതി കണ്ട് ഭക്ത ലക്ഷങ്ങൾ Read More »

വെള്ളത്തിന് വില കൂട്ടും; ജലവിഭവ വകുപ്പിന്‍റെ ശുപാർശ അംഗീകരിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം കൂട്ടണമെന്ന ജലവിഭവ വകുപ്പിന്‍റെ ശുപാർശയ്ക്ക് ഇടതുമുന്നണി യോഗം അംഗീകാരം നല്‍കി. ഒരു ലിറ്ററിന് ഒരു പൈസ എന്ന നിരക്കിലാണ് വെള്ളക്കരം വർധിക്കുക എന്ന് ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ പറഞ്ഞു.  ജല അതോറിറ്റിക്ക് 2391 കോടി രൂപയുടെ നഷ്ടം ഉണ്ട്. നിലവിൽ ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും കഴിയാത്ത അവസ്ഥയിലാണ്, ജല അതോറിറ്റിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ വെള്ളക്കരം വർധിപ്പിക്കണമെന്ന ജലവിഭവവകുപ്പിന്‍റെ ആവശ്യം ഇടതു മുന്നണി യോഗം അംഗീകരിച്ചതായി ഇ പി ജയരാജന്‍ പറഞ്ഞു. …

വെള്ളത്തിന് വില കൂട്ടും; ജലവിഭവ വകുപ്പിന്‍റെ ശുപാർശ അംഗീകരിച്ച് സർക്കാർ Read More »

കളമശ്ശേരിയിൽ പഴകിയ മാംസം പിടികൂടിയ സംഭവം; ഇടപെട്ട് ഹൈക്കോടതി

കൊച്ചി: കളമശേരിയിൽ പഴകിയ മാംസം പിടിച്ചെടുത്ത സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ലീഗൽ സർവീസസ് അതോറിറ്റിക്ക് (കെൽസ) രജിസ്ട്രാർ നിർദേശം നൽകി. സംഭവത്തെക്കുറിച്ച് റിപ്പോർട്ടു നൽകാൻ ലീഗൽ അതോറിറ്റി കളമശ്ശേരി മുൻസിപ്പാലിറ്റിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇന്നലെയാണ് കളമശ്ശേരിയിൽ നിന്നും 500 കിലോ പഴകിയ കോഴിയിറച്ചി പിടികൂടിയത്. ഷവര്‍മ ഉണ്ടാക്കാന്‍ സൂക്ഷിച്ചിരുന്ന, ദുര്‍ഗന്ധം വമിക്കുന്ന നിലയിലുള്ള ഇറച്ചിയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടികൂടിയത്. പരിശോധനയിൽ 150 കിലോഗ്രാം പഴകിയ എണ്ണയും പിടിച്ചെടുത്തിട്ടുണ്ട്. മലപ്പുറം സ്വദേശി …

കളമശ്ശേരിയിൽ പഴകിയ മാംസം പിടികൂടിയ സംഭവം; ഇടപെട്ട് ഹൈക്കോടതി Read More »

അനധികൃത ബാനറുകളും കൊടികളും സ്ഥാപിക്കുന്നവർക്കെതിരെ ക്രിമിനല്‍ കേസെടുക്കണം’; ഹൈക്കോടതി

കൊച്ചി: അനധികൃതമായി ബാനറുകളും കൊടികളും കെട്ടുന്നവർക്കെതിരെ  ക്രിമിനൽ കുറ്റം ചുമത്താൻ ഹൈക്കോടതിയുടെ ഉത്തരവ്. രജിസ്റ്റർ ചെയ്ത കേസുകളിൽ വിശദാംശങ്ങൾ അറിയിക്കണമെന്നും ഉത്തരവ് നടപ്പാക്കാത്ത തദ്ദേശ സെക്രട്ടറിമാർക്കും എസ് എച്ച് ഒയ്ക്കുമെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പു നൽകി.   തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങളിൽ സ്ഥാപിച്ച അനധികൃത ബോർഡുകൾ നീക്കം ചെയ്തതായി തദ്ദേശ സെക്രട്ടറിമാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

വഴിയില്‍ കിടന്ന മദ്യം കഴിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്: ബന്ധു അറസ്റ്റിൽ

ഇടുക്കി: ഇടുക്കി അടിമാലിയിൽ വഴിയിൽ കിടന്ന മദ്യം കഴിച്ച യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. മരിച്ച കുഞ്ഞുമോന്‍റെ ബന്ധു സുധീഷാണ് അറസ്റ്റിലായത്. കൊല്ലാൻ ലക്ഷ്യമിട്ടത് കുഞ്ഞുമോന്‍റെ സുഹൃത്തായ  മനോജിനെ കൊല്ലാനായിരുന്നു സുധീഷിന്‍റെ പദ്ധതി.  ബിവറേജിൽ നിന്നും മദ്യം വാങ്ങി അതിൽ സിറിഞ്ച് ഉപയോഗിച്ച്  വിഷം ചെർക്കുകയായിരുന്നു എന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. മനോജിനോട് സുധീഷിന് മുൻവൈരാഗ്യം ഉണ്ടായിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് കൊലപാതകം. വഴിയിൽ കിടന്ന് കിട്ടിയതാണെന്നു പറഞ്ഞ് പ്രതിയായ സുധീഷാണ് മദ്യം നൽകിയതെന്ന് ചികിത്സയിലിരിക്കുന്നവർ മൊഴി നൽകിയിരുന്നു. …

വഴിയില്‍ കിടന്ന മദ്യം കഴിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്: ബന്ധു അറസ്റ്റിൽ Read More »

കരിമണ്ണൂരില്‍ അനിയന്ത്രിതമായി ക്വാറി മാഫിയ കടന്നുവരുന്നതിനെതിരെ ജനകീയ ക്വാറി വിരുദ്ധ സമിതി നേതൃത്വത്തില്‍ വമ്പിച്ച പ്രതിഷേധ സദസ്സ്

കരിമണ്ണൂര്‍: അനിയന്ത്രിതമായി കരിമണ്ണൂരില്‍ ക്വാറി മാഫിയ കടന്നുവരുന്നതിനെതിരെ ജനകീയ ക്വാറി  വിരുദ്ധ സമിതി നേതൃത്വത്തില്‍ വമ്പിച്ച പ്രതിഷേധ സദസ്സ് 14 ശനി, ജനുവരി 3.30ന് കരിമണ്ണൂര്‍ ടൗണില്‍ നടത്തുമെന്ന് ക്വാറിവിരുദ്ധ സമിതി കോ-ഓര്‍ഡിനേറ്റര്‍ മനോജ് കോക്കാട്ട്, പഞ്ചായത്ത് മെമ്പർ ലിയോ കുന്നപ്പിള്ളിൽ എന്നിവർ പത്രസമ്മേളനത്തില്‍ അറിയിച്ചു ചില കണ്‍സള്‍ട്ടിംഗ് ഏജന്‍സികളെ ഏല്‍പ്പിച്ച് ലക്ഷങ്ങള്‍ പ്രതിഫലം നല്‍കി അവര്‍ വഴി അനുബന്ധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ വേണ്ടത്ര പരിശോധനയില്ലാതെ ഏതാനും കാര്യങ്ങള്‍ മാത്രം സ്ഥിതീകരിച്ച് രേഖകള്‍ തയ്യാറാക്കി ക്വാറി മാഫിയക്ക് നല്‍കുന്ന …

കരിമണ്ണൂരില്‍ അനിയന്ത്രിതമായി ക്വാറി മാഫിയ കടന്നുവരുന്നതിനെതിരെ ജനകീയ ക്വാറി വിരുദ്ധ സമിതി നേതൃത്വത്തില്‍ വമ്പിച്ച പ്രതിഷേധ സദസ്സ് Read More »

മകരവിളക്ക്: 1000 ബസുകളുടെ ക്രമീകരണങ്ങളുമായി കെ എസ് ആര്‍ ടി സി

ശബരിമല: മകരവിളക്ക് ദിവസമായ 14 – ന് ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ യാത്ര കൂടുതല്‍ സുഗമമാക്കാന്‍ ക്രമീകരണങ്ങളുമായി കെഎസ്ആര്‍ടിസി. നിലവില്‍ നടന്നു വരുന്ന സര്‍വീസുകള്‍ക്ക് പുറമെ മകരജ്യോതി ദര്‍ശനം കഴിഞ്ഞ് തിരികെ മടങ്ങുന്ന ഭക്തരുടെ യാത്ര ക്ലേശമൊഴിവാക്കാന്‍ അധികമായി ആയിരം ബസുകള്‍ കൂടി സര്‍വീസിന് സജ്ജമാക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. മകര വിളക്ക് ദിവസമായ പതിനാലിന് രാവിലെ ബസുകള്‍ എത്തും. വൈകുന്നേരം മുതലായിരിക്കും അധികമായി ക്രമീകരിക്കുന്ന ബസുകളുടെ സര്‍വീസ് ആരംഭിക്കുക. ഇരുന്നൂറ്റമ്പത് ബസുകള്‍ പമ്പയില്‍ ക്രമീകരിക്കും. ത്രിവേണിയില്‍ നിന്നാരംഭിക്കുന്ന ചെയിന്‍ …

മകരവിളക്ക്: 1000 ബസുകളുടെ ക്രമീകരണങ്ങളുമായി കെ എസ് ആര്‍ ടി സി Read More »

മഞ്ചേശ്വരം കോഴകേസ്: സുരേന്ദ്രൻ ഒന്നാം പ്രതി; കുറ്റപത്രം സമർപ്പിച്ച് ക്രൈം ബ്രാഞ്ച്

കാസർഗോഡ്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഒന്നാം പ്രതിയായ മഞ്ചേശ്വരം തിരഞ്ഞെടുപ്പ്  കോഴക്കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കാസർഗോഡ് ജില്ലാ കോടതിയിലാണ് കുറ്റംപത്രം നൽകിയത്. ബിജെപി സംസ്ഥാന അധ്യക്ഷനുൾപ്പെടെ അഞ്ച് പ്രതികളാണ് കേസിലുള്ളത്. കെ സുരേന്ദ്രന്‍റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും, ബി.ജെ.പി. മുന്‍ ജില്ലാ പ്രസിഡന്‍റുമായിരുന്ന അഡ്വ. കെ. ബാലകൃഷ്ണ ഷെട്ടി, യുവമോര്‍ച്ച നേതാവ് സുനില്‍ നായിക്, വൈ. സുരേഷ്, മണികണ്ഠ റൈ, ലോകേഷ് ലോണ്ട എന്നിവരാണ് മറ്റു പ്രതികൾ.  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ …

മഞ്ചേശ്വരം കോഴകേസ്: സുരേന്ദ്രൻ ഒന്നാം പ്രതി; കുറ്റപത്രം സമർപ്പിച്ച് ക്രൈം ബ്രാഞ്ച് Read More »

അരവണയിലെ ഏലക്ക ഭക്ഷ്യയോഗ്യമല്ല; ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി ഭക്ഷ്യസുരക്ഷാ അതോറിറ്റി

കൊച്ചി: ശബരിമലയിൽ അരവണക്ക് ഉപയോഗിക്കുന്ന ഏലക്ക  ഭക്ഷ്യയോഗ്യമല്ലെന്ന് കേന്ദ്ര ഏജൻസിയുടെ റിപ്പോർട്ട്. എഫ് എസ് എസ് എ ഐ എക്സിക്യൂട്ടീവ് ഡയറക്ടർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യം ഈ ഏലക്കയിൽ കണ്ടെത്തിയതായാണ് റിപ്പോർട്ട്.  അനുവദനീയമായതിൽ കൂടുതൽ കീടനാശിനി സാന്നിധ്യമുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതിനാൽ തന്നെ ഏലക്കയ്ക്ക് ഗുണനിലവാരമില്ലെന്ന് വ്യക്തമാകുന്നു. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ഏലയ്ക്ക സുരക്ഷിതമല്ലെന്നും റിപ്പോർട്ട് പറയുന്നു. കേന്ദ്ര അതോറിറ്റി ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ഗുണനിലവാരം പരിശോധിച്ചത്. നേരത്തെ കോടതി …

അരവണയിലെ ഏലക്ക ഭക്ഷ്യയോഗ്യമല്ല; ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി ഭക്ഷ്യസുരക്ഷാ അതോറിറ്റി Read More »

കുട്ടനാട്ടിൽ സിപിഎം നേതാക്കളുടെ കൂട്ട രാജി; 250 ഓളം പേർ പാർട്ടി വിട്ടു; അടിയന്തര യോഗം നാളെ

ആലപ്പുഴ: വിഭാഗീയതയെ തുടര്‍ന്ന് കുട്ടനാട്ടില്‍ സിപിഎം പ്രവർത്തരുടെ കൂട്ട രാജി. പുളിങ്കുന്ന് ലോക്കല്‍ കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും രാജിക്കത്ത് സമര്‍പ്പിച്ചു. ഒരുമാസത്തിനിടെ കുട്ടനാട്ടില്‍ നിന്ന് 250 ലേറെപ്പേരാണ് പാര്‍ട്ടിയിൽ നിന്നും രാജി സമർപ്പിച്ചത്. കാവാലം ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് 50പേര്‍ നേരത്തെ രാജി വച്ചിരുന്നു. വെളിയനാട്ടില്‍ ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന സമിതി അംഗം ഉള്‍പ്പെക്കത്ത്ടെ 30പേരാണ് രാജി സമർപ്പിച്ചിരിക്കുന്നത്. നാളെ മന്ത്രി സജി ചെറിയാന്‍റെ  നേതൃത്വത്തിൽ അടിയന്തര ഏരിയ കമ്മിറ്റി യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ സമ്മേളനകാലത്തോടെയാണ് കുട്ടനാട്ടിൽ സിപിഎം പ്രവർത്തകർക്കിടയിൽ …

കുട്ടനാട്ടിൽ സിപിഎം നേതാക്കളുടെ കൂട്ട രാജി; 250 ഓളം പേർ പാർട്ടി വിട്ടു; അടിയന്തര യോഗം നാളെ Read More »

ശശി തരൂർ മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍; മതനേതാക്കളുടെ പിന്തുണ ആരും ഭയത്തോടെ കാണേണ്ട കാര്യമില്ല: കെ മുരളീധരന്‍

തിരുവനന്തപുരം: ശശി തരൂർ മുഖ്യമന്ത്രിയാക്കാന്‍ യോഗ്യതെന്ന് കെ മുരളീധരന്‍. എന്നാൽ മറ്റുള്ളവര്‍ അതിന് അയോഗ്യരാണെന്ന് അര്‍ത്ഥമില്ല. തരൂരിന് മത നേതാക്കളുടെ പിന്തുണയുള്ളത് വളരെ നല്ലതാണ്. നിയമസഭയിലേക്ക് മത്സരിക്കാന്‍ താന്‍ ആഗ്രഹിച്ചെന്നും എന്നാൽ പിന്നെ വേണ്ടന്നു തോന്നിയെന്നും ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനർഥി ചർച്ചകൾ വേണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.  കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് നടത്താറില്ലെന്നും നിയമസഭയിലേക്ക് കാലാവധി കഴിയാന്‍ മൂന്നേകാൽ വർഷം ബാക്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരെഞ്ഞെടുപ്പ് കഴിഞ്ഞ് എം എല്‍ എമാരുടെ സമ്മതം കൂടി ആരാഞ്ഞതിന് ശേഷമാണ് …

ശശി തരൂർ മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍; മതനേതാക്കളുടെ പിന്തുണ ആരും ഭയത്തോടെ കാണേണ്ട കാര്യമില്ല: കെ മുരളീധരന്‍ Read More »

ബഫര്‍ സോണില്‍ കേരളത്തിന് പ്രതീക്ഷ; ഇളവ് പരിഗണിക്കാമെന്ന് സുപ്രീംകോടതി; ഹർജികൾ തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: ബഫര്‍ സോണ്‍ വിധിയുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തിൽ ഇളവ് പരിഗണിക്കാമെന്ന് സുപ്രീം കോടതി. ബഫര്‍ സോണ്‍ വിഷയവുമായി ബന്ധപ്പെട്ട വിധിയിൽ വ്യക്തതതേടി കേന്ദ്ര സർക്കാർ നൽകിയ അപേക്ഷ  തിങ്കളാഴ്ച്ച പരിഗണിക്കും. കേരളം അടക്കം നല്‍കിയ അപേക്ഷകളും ഒരുമിച്ച് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.  കേന്ദ്ര സർക്കാരിന്‍റേയും കേരള സർക്കാരിന്റെയും കർഷക സംഘടനകളുടെയും ഹർജികൾ ഒരുമിച്ച് പരിഗണിക്കും. ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.   കരട് വിജ്ഞാപനം ഇറങ്ങിയ പ്രദേശങ്ങള്‍ സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്ന് …

ബഫര്‍ സോണില്‍ കേരളത്തിന് പ്രതീക്ഷ; ഇളവ് പരിഗണിക്കാമെന്ന് സുപ്രീംകോടതി; ഹർജികൾ തിങ്കളാഴ്ച പരിഗണിക്കും Read More »

കെ .എൻ .റോയി ജനതാദൾ ജില്ലാ പ്രസിഡന്റ്

തൊടുപുഴ : .ജനത ദൾ എസ് ഇടുക്കി ജില്ലാ പ്രെസിഡന്റായി കെ .എൻ .റോയിയെ ജനതാ ദൾ എസ് സംസ്ഥാന പ്രസിഡന്റ് മാത്യു .ടി .തോമസ് എം .എൽ .എ .നോമിനേറ്റ് ചെയ്തു . വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച റോയി തൊടുപുഴ ബ്ലോക്ക് പഞ്ചായത്തു മെമ്പർ ,കുമാരമംഗലം സഹകരണ ബാങ്ക് ഡയറക്ടർ ,കഞ്ഞിക്കുഴി എസ് .എൻ .ഹൈസ്കൂൾ , എസ് .എൻ .ഹയർ സെക്കണ്ടറി സ്കൂൾ എന്നിവയുടെ മാനേജർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് .

മുഖ്യമന്ത്രി വാഗ്ദാനം അട്ടിമറിച്ചു – പി ജെ ജോസഫ്

തൊടുപുഴ: 1964 ലെയും 1993 ലെയും ഭൂപതിവ് ചട്ടങ്ങളിൽ സമഗ്ര ഭേദഗതി കൊണ്ടു വരുമെന്നു പറഞ്ഞ മുഖ്യമന്ത്രി വാഗ്‌ദാന ലംഘനം നടത്തിയതായി കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ കുറ്റപ്പെടുത്തി. നിലവിലുള്ള നിർമാണങ്ങൾ ക്രമവല്ക്കരിക്കുകയും നിർമാണ നിരോധനം ഭാവിയിൽ ഉണ്ടാകാതെ നോക്കേണ്ടതിനും പകരം ഇടുക്കിയിലെ ജനങ്ങളെ കബളിപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. പട്ടയ ഭൂമിയിലെ നിർമാണങ്ങൾ മാനദണ്ഡം നിശ്ചയിച്ച് ക്രമപ്പെടുത്താനും 1500 ചതുരശ്ര അടി വരെയുള്ള നിർമാണങ്ങൾ മാത്രം ക്രമപ്പെടുത്തും എന്നത് നീതികരിക്കാനാവില്ല. 1500 ചതുരശ്ര …

മുഖ്യമന്ത്രി വാഗ്ദാനം അട്ടിമറിച്ചു – പി ജെ ജോസഫ് Read More »

ചിത്രങ്ങളും പോസ്റ്ററുകളുമായെത്തുന്ന ഭക്തരെ പതിനെട്ടാം പടി വഴി കടത്തിവിടരുത്; ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ ചിത്രങ്ങളും പോസ്റ്ററുകളുമായുള്ള ദർശനം വിലക്കി ഹൈക്കോടതി. ഇത്തരത്തിലെത്തുന്ന ഭക്തരെ പതിനെട്ടാം പടി വഴി കടത്തിവിടരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.  സോപാനത്തിലും ദർശനത്തിന് അനുവദിക്കരുത്. ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് ആവശ്യമായ നടപടിയെടുക്കണം. താരങ്ങളുടെയോ രാഷ്ടീയ നേതാക്കളുടെയോ ചിത്രങ്ങളോ പോസ്റ്ററുകളോ  അനുവദിക്കരുതെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി. സോപാനത്തിൽ ഭക്തരെ ഡ്രം ഉൾപ്പെടെയുളള വാദ്യോപകരണങ്ങൾ ഉപയോഗിക്കാനും അനുവദിക്കരുതെന്നും ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. ശബരിമലയിലെത്തുന്ന എല്ലാ ഭക്തർക്കും ശരിയായ ദ‍ർശനത്തിനുളള സൗകര്യമൊരുക്കണമെന്നും കോടതി നിര്‍ദ്ദേശത്തിലുണ്ട്. ശബരിമലയിലെത്തിയ ഭക്തൻ അയച്ച കത്തിന്‍റെ  അടിസ്ഥാനത്തിൽ …

ചിത്രങ്ങളും പോസ്റ്ററുകളുമായെത്തുന്ന ഭക്തരെ പതിനെട്ടാം പടി വഴി കടത്തിവിടരുത്; ഹൈക്കോടതി Read More »

സാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം കുഴഞ്ഞുവീണു; ആശുപത്രിയില്‍

ആലപ്പുഴ: സാഹിത്യകാരൻ സിപ്പി പള്ളിപ്പുറം കുഴഞ്ഞുവീണു. പല്ലന കുമാരനാശാൻ സ്മാരകത്തിൽ നടന്ന ചടങ്ങിൽ പങ്കെടുക്കവേയാണ് സംഭവം. ആലപ്പുഴ മെഡിക്കൽ കോളെജ് ആശുപത്രിയിൽ സിപ്പിയെ പ്രവേശിപ്പിച്ചു. രക്തസമ്മർദ്ദം കൂടിയതാണ് കുഴഞ്ഞുവീഴാന്‍ കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

ഗ്ലോബൽ ലീഡർഷിപ് എക്സലൻസ് അവാർഡ് ബിജു പറയന്നിലത്തിന്. 

തൊടുപുഴ :ജർമൻ മലയാളി സംഘടനകളുടെ കേന്ദ്ര സമിതിയായ യൂണിയൻ ഓഫ് ജർമൻ മലയാളി അസ്സോസ്സിയേഷന്റെ   (ഉഗ്‌മ) ഏർപ്പെടുത്തിയിരിക്കുന്ന ഗ്ലോബൽ ലീഡർഷിപ് എക്സലൻസ് അവാർഡ് അഡ്വ. ബിജു പറയന്നിലത്തിന് കേരള സംസ്ഥാന ജലവിഭവ  വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സമ്മാനിച്ചു.  കത്തോലിക്ക കോൺഗ്രസ് എന്ന  സംഘടനയെ 50 ൽ പരം രാജ്യങ്ങളിൽ രൂപീകരിക്കുകയും  ആഗോളതലത്തിൽ നേത്യകൂട്ടായ്‍മ സ്യഷ്ടിച്ചതാണ് അദ്ദേഹം ഈ അവാർഡിന് അർഹനായത്. കോതമംഗലം രൂപത പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് ,  ട്രഷറർ, ജനറൽ സെക്രട്ടറി, ഗ്ലോബൽ …

ഗ്ലോബൽ ലീഡർഷിപ് എക്സലൻസ് അവാർഡ് ബിജു പറയന്നിലത്തിന്.  Read More »

അഞ്ജുശ്രീയുടേത് ആത്മഹത്യ: മരണം എലിവിഷം ഉള്ളിൽ ചെന്നെന്ന് സൂചന; ആത്മഹത്യാക്കുറിപ്പും മൊബൈൽ വിവരങ്ങളും കണ്ടെടുത്തു

കാസര്‍കോട്: കാസര്‍കോട് തലക്ലായിയിലെ അഞ്ജുശ്രീയുടെ മരണം ആത്മഹത്യയെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇതിനായി പെൺക്കുട്ടി എലിവിഷമാണ് കഴിച്ചത് എന്നതിന്‍റെ സൂചനകൾ പോസ്റ്റുമാർട്ടം റിപ്പോർട്ടിലുണ്ട്. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പും മൊബൈൽ ഫോൺ വിവരങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.  ഫോണിൽ നിന്നും നിർണായക വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. അഞ്ജുശ്രീ വിഷത്തെക്കുറിച്ച് ഫോണിൽ തിരഞ്ഞതിന്‍റെ തെളിവുകൾ പൊലീസ് കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കഴിച്ചിരിക്കാം എന്നാണ് നിഗമനം. മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. നേരത്തെ ഭക്ഷ്യ വിഷബാധയേറ്റാണ് മരിച്ചതെന്നായിരുന്നു നിഗമനം. പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെയാണ് …

അഞ്ജുശ്രീയുടേത് ആത്മഹത്യ: മരണം എലിവിഷം ഉള്ളിൽ ചെന്നെന്ന് സൂചന; ആത്മഹത്യാക്കുറിപ്പും മൊബൈൽ വിവരങ്ങളും കണ്ടെടുത്തു Read More »

ബഫര്‍ സോണ്‍; കേന്ദ്രത്തിന്‍റെ ഹര്‍ജിയില്‍ കക്ഷി ചേരാനുള്ള അപേക്ഷയുമായി കേരളം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ബഫർ സോൺ വിഷയത്തില്‍ സുപ്രിം കോടതി വിധിയില്‍ കേന്ദ്രം വ്യക്തത തേടി നൽകിയ ഹർജിയിലാണ് കേരളം കക്ഷി ചേരാൻ അപേക്ഷ ഫയൽ ചെയ്തു. കേരളത്തിന്‍റെ ആശങ്കകൾ വ്യക്തമാക്കിയാണ് ഹർജി.  കരട്, അന്തിമ വിജ്ഞാപനങ്ങള്‍ ഇറങ്ങിയ മേഖലകളില്‍ ബഫര്‍ സോണ്‍ വിധി നടപ്പാക്കുന്നതില്‍ നിന്ന് ഇളവ് അനുവദിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യത്തെ പിന്തുണച്ചാണ് കേരളത്തിന്‍റെ നടപടി. 23 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് തേടിയാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.   കേരളത്തിലെ 17 വന്യ ജീവി സങ്കേതങ്ങളുടെയും ആറ് ദേശീയ സംരക്ഷിത …

ബഫര്‍ സോണ്‍; കേന്ദ്രത്തിന്‍റെ ഹര്‍ജിയില്‍ കക്ഷി ചേരാനുള്ള അപേക്ഷയുമായി കേരളം സുപ്രീംകോടതിയില്‍ Read More »

കാസർകോട് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവം; ഹോട്ടൽ ഉടമ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

കാസർകോട്: കാസർകോട് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തില്‍ ഹോട്ടൽ ഉടമ ഉൾപ്പെടെ 3 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാസർക്കാട് തലക്ലായിലെ അഞ്ജുശ്രീ പാർവ്വതി (19) ആണ് ഇന്നു രാവിലെ മരിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.  കാസർകോട്ടെ അൽ റൊമൻസിയ ഹോട്ടലിൽ നിന്നും ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെയാണ് ശാരീരിക അസ്വസ്ഥത ആരംഭിച്ചത്.  ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ ആദ്യം കാസർകോടും പിന്നീട് മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ഈ മാസം 1 നാണ്  …

കാസർകോട് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവം; ഹോട്ടൽ ഉടമ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ Read More »

ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ പരിശോധയിൽ ഇന്ന് അടപ്പിച്ചത് 26 സ്ഥാപനങ്ങൾ; 145 സ്ഥാപനങ്ങൾക്ക് നോട്ടീസ്

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്ന് 440 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ നേതൃത്വത്തിൽ പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 11 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 15 സ്ഥാപനങ്ങളുടെയും ഉൾപ്പെടെ 26 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിച്ചു. 145 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.എറണാകുളം ജില്ലയിൽ 5 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 4 ഭക്ഷണശാലകൾ പൂട്ടിച്ചു. 9 ഹോട്ടലുകൾക്ക് പിഴ നൽകി. പരിശോധന കർശനമാകുന്നതിനിടയിലും കാസർഗോഡ് ജില്ലയിൽ ഭക്ഷ്യവിഷബാധയേറ്റ് കോളെജ് വിദ്യാർത്ഥി മരിച്ചു. 6 മാസത്തിനിടെ …

ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ പരിശോധയിൽ ഇന്ന് അടപ്പിച്ചത് 26 സ്ഥാപനങ്ങൾ; 145 സ്ഥാപനങ്ങൾക്ക് നോട്ടീസ് Read More »

കൊല്ലത്ത് സൂപ്പര്‍മാര്‍ക്കറ്റ് ഉടമയെ മര്‍ദ്ദിച്ച സംഭവം; അഞ്ച് സിഐടിയു പ്രവര്‍ത്തകര്‍ അറസ്റ്റിൽ

കൊല്ലം: കൊല്ലം നിലമേലിലെ സൂപ്പർമാർക്കറ്റിൽ സിഐടിയു പ്രവർത്തകരുടെ ഗുണ്ടായിസം. സൂപ്പർമാ‍ർക്കറ്റിലേക്ക് ഇരച്ചെത്തിയ സിഐടിയു പ്രവ‍ർത്തകർ സൂപ്പർമാർക്കറ്റിന്‍റെ ഉടമ ഷാനിനെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ 13 സി.ഐ.ടി.യു പ്രവർത്തകർക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു. ഇവരിൽ അഞ്ച് പേരെ പൊലീസ് വൈകിട്ടോടെ അറസ്റ്റ് ചെയ്തു. പ്രവർത്തകർ തെറ്റ് ചെയ്തെങ്കിൽ നടപടിയെടുക്കുമെന്ന് സിഐടിയു നേതൃത്വം വ്യക്തമാക്കി. നിലമേലിലെ യൂണിയൻ കോർപ് സൂപ്പർമാർട്ട് ഉടമ ഷാനിനാണ് സിഐടിയു തൊഴിലാളികളുടെ അതിക്രൂര മർദനമേറ്റത്. ഒരു തൊഴിലാളി മദ്യപിച്ചു സ്ഥാപനത്തിൽ വന്നത് ചോദ്യം ചെയ്തതാണ് തർക്കത്തിന്‍റെ തുടക്കമെന്ന് …

കൊല്ലത്ത് സൂപ്പര്‍മാര്‍ക്കറ്റ് ഉടമയെ മര്‍ദ്ദിച്ച സംഭവം; അഞ്ച് സിഐടിയു പ്രവര്‍ത്തകര്‍ അറസ്റ്റിൽ Read More »

ജാ​​ഗ്ര​​ത വേ​​ണം, ചെ​​ല​​വു​​ക​​ളി​​ൽ

പൊതു​​​​ ഖ​​​​ജ​​​​നാ​​​​വ് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ സാ​​​​മ്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി നേ​​​​രി​​​​ടു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ത്ത് ചെ​​​​ല​​​​വു ചു​​​​രു​​​​ക്ക​​​​ൽ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​ക്കാ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​നം എ​​​​ത്ര​​​​മാ​​​​ത്രം ഗൗ​​​​ര​​​​വ​​​​ത്തി​​​​ലാ​​​​ണ് ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​വ​​​​ർ കാ​​​​ണു​​​​ന്ന​​​​തെ​​​​ന്ന് ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചു പ​​​​രി​​​​ശോ​​​​ധി​​​​ക്കേ​​​​ണ്ടി​​​​യി​​​​രി​​​​ക്കു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ചീ​​​​​ഫ് സെ​​​​​ക്ര​​​​​ട്ട​​​​​റി ഡോ. ​​​​​വി.​​​​​പി. ജോ​​​​​യ് വ​​​​​കു​​​​​പ്പു ത​​​​​ല​​​​​വ​​​​​ന്‍മാ​​​​​ര്‍ക്കു ന​​​​ൽ​​​​കി​​​​യ സ​​​​ർ​​​​ക്കു​​​​ല​​​​ർ ചെ​​​​​ല​​​​​വു ചു​​​​​രു​​​​​ക്ക​​​​​ല്‍ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​ളി​​​​ൽ യാ​​​​തൊ​​​​രു അ​​​​ലം​​​​ഭാ​​​​വ​​​​വും കാ​​​​ണി​​​​ക്ക​​​​രു​​​​തെ​​​​ന്ന് ഓ​​​​ർ​​​​മി​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​ണ്. ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യി ചെ​​​​ല​​​​വു ചു​​​​രു​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞ ന​​​​വം​​​​ബ​​​​റി​​​​ൽ ന​​​​ൽ​​​​കി​​​​യ നി​​​​ർ​​​​ദേ​​​​ശം വി​​​​ട്ടു​​​​വീ​​​​ഴ്ച​​​​യി​​​​ല്ലാ​​​​തെ ന​​​​ട​​​​പ്പി​​​​ലാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​പ്പോ​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. ഇ​​​​​തി​​​​​ൽ വീ​​​​​ഴ്ച വ​​​​​രു​​​​​ത്തു​​​​​ന്ന ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ര്‍ക്കെ​​​​​തി​​​​​രേ ന​​​​​ട​​​​​പ​​​​​ടി സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​മെ​​​​​ന്ന മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പും …

ജാ​​ഗ്ര​​ത വേ​​ണം, ചെ​​ല​​വു​​ക​​ളി​​ൽ Read More »

യുജിസി മാനദണ്ഡങ്ങൾ പാലിച്ചില്ല; 3 സര്‍ക്കാര്‍ ലോ കോളെജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി

എറണാകുളം: കേരളത്തിലെ മൂന്ന്  ഗവണ്‍മെന്‍റ്  ലോ കോളെജ് പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ. എറണാകുളം, തിരുവനന്തപുരം, തൃശൂർ എന്നീ ലോ കോളജുകളിലെ പ്രിൻസിപ്പൽമാരുടെ നിയമനമാണ് റദ്ദാക്കിയത്. തിരുവനന്തപുരം ഗവൺമെന്‍റ് ലോ കോളെജിലെ ബിജു കുമാർ, തൃശൂർ  ഗവൺമെന്‍റ് ലോ കോളെജിലെ വി ആർ ജയദേവൻ എറണാകുളം ഗവൺമെന്‍റ് ലോ കോളെജിലെ ബിന്ദു എം നമ്പ്യാർ  എന്നിവരുടെ നിയമനമാണ് അസാധുവാക്കിയത്. മാനദണ്ഡങ്ങൾ അനുസരിച്ച് സെക്ഷൻ പാനല്ഡ രൂപീകരിച്ച് പുതിയ നിയമനം നടത്താൻ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ നിർദേശം നൽകിയിട്ടുണ്ട്. …

യുജിസി മാനദണ്ഡങ്ങൾ പാലിച്ചില്ല; 3 സര്‍ക്കാര്‍ ലോ കോളെജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി Read More »

‘ചിന്ത ജെറോമിന്‍റെ ശബള വർധനവ് അധാർമികം’; വി ഡി സതീശന്‍

തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് 17 മാസത്തെ ശമ്പളകുടിശ്ശികയായി  എട്ടര ലക്ഷം രൂപ അനുവദിക്കാനുള്ള ധനവകുപ്പിന്‍റെ തീരുമാനത്തിനെതിരെ വി ഡി സതീശന്‍ രംഗത്ത്. പാവങ്ങളുടെ സാമൂഹിക സുരക്ഷാ പെൻഷൻ പോലും നൽകാൻ കഴിയാത്ത ഗുരുതരമായ ധനപ്രതിസന്ധിയ്ക്കിടെയാണ് അധാർമ്മികമായ ഈ നടപടിയെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സർക്കാർ കടുത്ത ധനപ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ യൂത്ത് കമ്മീഷൻ അധ്യക്ഷയുടെ ശമ്പളം ഇരട്ടിയാക്കുകയും അതിന് മുൻകാല പ്രാബല്യം നൽകുകയും ചെയ്തതിലൂടെ സർക്കാർ നല്‍കുന്ന സന്ദേശമെന്താണ്. എത്ര ലാഘവത്വത്തോടെയാണ് സർക്കാർ …

‘ചിന്ത ജെറോമിന്‍റെ ശബള വർധനവ് അധാർമികം’; വി ഡി സതീശന്‍ Read More »

ഫെയ്സ്ബുക്ക് പ്രണയം: 14 കാരിയുമായി ഒളിച്ചോടി; തിരുവനന്തപുരത്ത് കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: പതിനാലുകാരിയായ പെൺകുട്ടിയുമായി ഒളിച്ചോടിയ കെഎസ്ആർടിസി ജീവനക്കാരനായ 55 കാരൻ അറസ്റ്റിൽ. പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിലെ വെഹിക്കിൾ സൂപ്രവൈസറായ വർക്കല അയിരൂർ സ്വദേശി പ്രകാശനാണ് പൊലീസ് പിടിയിലായത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പതിനാലുകാരിയെ ആണ് 55 കാരനായ പ്രകാശൻ നിർബന്ധിച്ച് വിളിച്ചറക്കി കൊണ്ടുപോയത്. ഇയാൾക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തതായി പൊലീസ് പറഞ്ഞു. പെൺകുട്ടിയുമായി ഫേസ്ബുക്ക് വഴി പരിചയം സ്ഥാപിച്ച പ്രകാശൻ വീട്ടിൽ നിന്നും ഇറങ്ങി വരാൻ നിർബന്ധിക്കുകയായിരുന്നു. തുടർന്ന് പെൺക്കുട്ടി ഇദേഹത്തിന്‍റെ കൂടെ വീട്ടിൽ നിന്നും ഇറങ്ങി …

ഫെയ്സ്ബുക്ക് പ്രണയം: 14 കാരിയുമായി ഒളിച്ചോടി; തിരുവനന്തപുരത്ത് കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ Read More »

എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്റ്റ​റേ​റ്റ് കൊ​ച്ചി യൂ​ണി​റ്റി​ന് പു​തി​യ ത​ല​വ​ൻ

കൊ​ച്ചി: എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്റ്റ​റേ​റ്റ് (ഇ​ഡി) കൊ​ച്ചി യൂ​ണി​റ്റി​ന് പു​തി​യ ത​ല​വ​ൻ. കൊ​ച്ചി സോ​ണ​ൽ അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്റ്റ​റാ​യി ദി​നേ​ശ് പ​രു​ച്ചൂ​രി ചു​മ​ത​യേ​റ്റു. ഹൈ​ദ​രാ​ബാ​ദ് സോ​ണി​ൽ അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്റ്റ​റാ​യി​രു​ന്നു. ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ഇ​ഡി അ​ന്വേ​ഷ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​കു​മ്പോ​ഴാ​ണ് ഉ​ന്ന​ത റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ച്ചി യൂ​ണി​റ്റി​ന്‍റെ ത​ല​പ്പ​ത്തെ​ത്തു​ന്ന​ത്. വി​വി​ധ ഇ​ൻ​കം ടാ​ക്‌​സ്- എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് റെ​യ്ഡു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ള്ള ദി​നേ​ശ് പ​രു​ച്ചൂ​രി മു​ഖം നോ​ക്കാ​തെ​യു​ള്ള ക​ർ​ശ​ന ന​ട​പ​ടി​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ഐ​ആ​ർ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. ഡ​ൽ​ഹി മ​ദ്യ​ന​യ അ​ഴി​മ​തി​യി​ൽ തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ര​റാ​വു​വി​ന്‍റെ മ​ക​ൾ …

എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്റ്റ​റേ​റ്റ് കൊ​ച്ചി യൂ​ണി​റ്റി​ന് പു​തി​യ ത​ല​വ​ൻ Read More »

മ​ഴ​ത്തു​ള്ളി​ക​ള്‍ പൊ​ഴി​ഞ്ഞ നാ​ട​ന്‍ വ​ഴി​യി​ലൂ​ടെ ന​ട​ന്ന ബീ​യാ​ർ

കേ​ര​നി​ര​ക​ളാ​ടു​ന്ന ഒ​രു​ഹ​രി​ത ചാ​രു​തീ​ര​ത്തി​ലൂ​ടെ, മ​ഴ​ത്തു​ള്ളി​ക​ള്‍ പൊ​ഴി​ഞ്ഞ നാ​ട​ന്‍ വ​ഴി​യി​ലൂ​ടെ ന​ട​ന്ന ബീ​യാ​ർ പ്ര​സാ​ദ്. 60ഓ​ളം സി​നി​മ​ക​ൾ​ക്കു പാ​ട്ടെ​ഴു​തി. എ​ഴു​തി​യ​തി​ൽ ഭൂ​രി​ഭാ​ഗ​വും വ​ൻ ഹി​റ്റു​ക​ൾ. അ​താ​യി​രു​ന്നു പ്ര​സാ​ദി​ന്‍റെ വ​രി​ക​ളി​ലെ മാ​സ്മ​രി​ക​ത. അ​​ച്ഛ​​ൻ ബാ​​ല​​കൃ​​ഷ്​​​ണ​​പ്പ​​ണി​​ക്ക​​ർ ക്ഷേ​​ത്ര​​ത്തി​​ലെ വാ​​ദ്യ​​ക​​ലാ​​കാ​​ര​​നാ​​യി​​രു​​ന്നു. സോ​​പാ​​ന​​സം​​ഗീ​​തം പാ​​ടും, ക​​ള​​മെ​​ഴു​​ത്ത്​ ക​​ലാ​​കാ​​ര​​നു​​മാ​​യി​​രു​​ന്നു. അ​​താ​​ണ്​ പാ​​ടാ​​ന​​റി​​യി​​​ല്ലെ​​ങ്കി​​ലും സം​​ഗീ​​ത​​ലോ​​​ക​​ത്തേ​​ക്ക്​ ത​ന്നെ അ​​ടു​​പ്പി​​ച്ച​​തെ​ന്നു ബീ​യാ​ർ പ​ല അ​ഭി​മു​ഖ​ങ്ങ​ളി​ലും പ​റ​ഞ്ഞി​ട്ടു​ണ്ട്. വാ​​യ​​ന​​യും സാ​​ഹി​​ത്യ​​വു​​മാ​​യി​​രു​​ന്നു ലോ​കം. അ​​ച്ഛ​​ൻ ക​​ല്യാ​​ണം ക​​ഴി​​ച്ച ശേ​​ഷ​​മാ​​ണ്​ അ​​മ്മ​​യെ മ​​ല​​യാ​​ളം വി​​ദ്വാ​​ന്​ പ​​ഠി​​പ്പി​​ക്കാ​​ന​​യ​​ച്ച​​ത്. അ​ന്നു പ്ര​സാ​ദി​ന്​ മൂ​​ന്ന​​ര​ വ​​യ​​സ്. ​​ അ​​മ്മ ത​ന്നെ​​യും …

മ​ഴ​ത്തു​ള്ളി​ക​ള്‍ പൊ​ഴി​ഞ്ഞ നാ​ട​ന്‍ വ​ഴി​യി​ലൂ​ടെ ന​ട​ന്ന ബീ​യാ​ർ Read More »

നിയമസഭ സമ്മേളനം 23ന്; സംസ്ഥാന ബജറ്റ് ഫെബ്രുവരി 3ന്

തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ എട്ടാമത് സമ്മേളനം ഈ മാസം 23ന് തുടങ്ങാന്‍ തീരുമാനം. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കമാവുക. സമ്മേളനം വിളിച്ചുചേർക്കാന്‍ ഇന്നു വിളിച്ചു ചേർന്ന സംസ്ഥാന മന്ത്രിസഭായോഗം ശുപാർശ ചെയ്യുകയായിരുന്നു.  സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതില്‍ അനുമതി നല്‍കിയതോടെയാണ് കഴിഞ്ഞ കുറച്ച് നാളുകളായി തുടര്‍ന്നുവന്നിരുന്ന ഗവര്‍ണര്‍ സര്‍ക്കാര്‍ പോരിന് അയവുവന്നതെന്ന് മനസിലാക്കാം. ഇതേത്തുടര്‍ന്നാണ് ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തോടെ സഭാസമ്മേളനം തുടങ്ങാന്‍ തീരുമാനിച്ചത്.   നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരട് തയ്യാറാക്കാനായി മന്ത്രിസഭാ ഉപസമിതിയെയും മന്ത്രിസഭായോഗം നിശ്ചയിച്ചു. സംസ്ഥാന ബജറ്റ് …

നിയമസഭ സമ്മേളനം 23ന്; സംസ്ഥാന ബജറ്റ് ഫെബ്രുവരി 3ന് Read More »

സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുത്താൽ ശമ്പളം നൽകരുതെന്ന് ഹൈക്കോടതി

കൊച്ചി : സര്‍ക്കാര്‍ ജീവനക്കാര്‍  പണിമുടക്കില്‍ പങ്കെടുത്താല്‍ ശമ്പളം നല്‍കരുതെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്നു വ്യക്തമാക്കിയ കോടതി, പണിമുടക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ലെന്നും പണിമുടക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നത് പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുമെന്നും വ്യക്തമാക്കി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്‍റേതാണ്  നിരീക്ഷണം. സര്‍വീസ് ചട്ടം റൂള്‍ 68 പ്രകാരം പണിമുടക്ക് ചട്ടവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.

സംസ്ഥാനത്തെ നഴ്സിംഗ് ജീവനക്കാർ വീണ്ടും സമരത്തിലേക്ക്; നാളെ തൃശൂരിൽ സൂചനാ പണിമുടക്ക്

തൃശൂർ: പ്രതിദിന വേതനം 1500 രൂപയാക്കി ഉയർത്തണം എന്ന് ആവശ്യവുമായി സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സിംഗ് ജീവനക്കാർ വീണ്ടും സമരത്തിലേക്ക്. സമരത്തിന്‍റെ ആദ്യ പടിയായി നാളെ തൃശൂർ ജില്ലയിലെ സ്വകാര്യ നഴ്സിംഗ് ജീവനക്കാരുടെ സൂചനാ പണിമുടക്ക്.  ഒപി ബഹിഷ്ക്കും. അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കും. ഇതേ വിഷയത്തിൽ 2 തവണ കൊച്ചി ലേബർ കമ്മീഷണർ ഓഫീസിലും തൃശ്ശൂർ ലേബർ കമ്മീഷണർ ഓഫീസിലും ചർച്ചകൾ നടന്നിരുന്നു. എന്നാൽ കൊച്ചിയിലെ ചർച്ച സമവായമാവതെ പിരിയുകയും തൃശൂരിലെ ചർച്ചയിൽ ആശുപത്രി മാനേജ്മെന്‍റ് പ്രതിനിധികൾ എത്താതിരിക്കുകയും …

സംസ്ഥാനത്തെ നഴ്സിംഗ് ജീവനക്കാർ വീണ്ടും സമരത്തിലേക്ക്; നാളെ തൃശൂരിൽ സൂചനാ പണിമുടക്ക് Read More »

പരിശോധന നടത്തിയ 547 ഹോട്ടലുകളിൽ 48 എണ്ണം പൂട്ടാൻ ഉത്തരവ്; ലൈസൻസ് വീണ്ടും നൽകില്ലെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ബുധനാഴ്ച 547 സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തിയതിന് പിന്നാലെ 48 എണ്ണം പൂട്ടാന്‍ ഉത്തരവ്.വൃത്തിഹീനമായി പ്രവര്‍ത്തിച്ച 18 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 30 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 48 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമാണ് അവസാനിപ്പിക്കാന്‍ ഉത്തരവിറക്കിയരിക്കുന്നത്.  142 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ശക്തമായ പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി. കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന നഴ്സ് കഴിഞ്ഞ ദിവസം മരിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപക പരിശോധന നടത്തുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരും. …

പരിശോധന നടത്തിയ 547 ഹോട്ടലുകളിൽ 48 എണ്ണം പൂട്ടാൻ ഉത്തരവ്; ലൈസൻസ് വീണ്ടും നൽകില്ലെന്ന് മന്ത്രി Read More »

സജി ചെറിയാന്‍ വീണ്ടും മന്ത്രിക്കസേരയിലേക്ക്; സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട്

തി​​രു​​വ​​ന​​ന്ത​​പു​​രം: ഭ​​ര​​ണ​​ഘ​​ട​​നാ വി​​രു​​ദ്ധ പ്ര​​സം​​ഗ​​ത്തെ​​ത്തു​​ട​​ര്‍ന്ന് സ്ഥാ​​ന​​മൊ​​ഴി​​ഞ്ഞ സ​​ജി ചെ​​റി​​യാ​​ൻ ഇ​​ന്നു വീ​​ണ്ടും സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്ത് മ​​ന്ത്രി​​സ​​ഭ​​യി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തും. സ​​ത്യ​​പ്ര​​തി​​ജ്ഞ​​യ്ക്ക് സ​​മ​​യം തേ​​ടി​​യു​​ള്ള മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ശു​​പാ​​ര്‍ശ ഗ​​വ​​ര്‍ണ​​ര്‍ ആ​​രി​​ഫ് മു​​ഹ​​മ്മ​​ദ് ഖാ​​ൻ അം​​ഗീ​​ക​​രി​​ച്ച​​തോ​​ടെ​​യാ​​ണ് അ​​നി​​ശ്ചി​​ത​​ത്വ​​ത്തി​​നു വി​​രാ​​മ​​മാ​​യ​​ത്. ഇ​​ന്നു വൈ​​കി​​ട്ടു നാ​​ലി​​നു രാ​​ജ്ഭ​​വ​​നി​​ലാ​​ണു സ​​ത്യ​​പ്ര​​തി​​ജ്ഞ.  സ​​ർ​​ക്കാ​​ർ ശു​​പാ​​ർ​​ശ​​യി​​ൽ വി​​ശ​​ദീ​​ക​​ര​​ണം തേ​​ടു​​മെ​​ന്നു ഗ​​വ​​ർ​​ണ​​ർ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ,  വി​​ശ​​ദ​​മാ​​യ പ​​രി​​ശോ​​ധ​​ന​​യ്ക്ക് ശേ​​ഷം ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ ശു​​പാ​​ർ​​ശ അം​​ഗീ​​ക​​രി​​ച്ചു. അ​​തേ​​സ​​മ​​യം, സ​​ജി ചെ​​റി​​യാ​​ന്‍റെ സ​​ത്യ​​പ്ര​​തി​​ജ്ഞ​​യി​​ല്‍ ത​​ന്‍റെ ആ​​ശ​​ങ്ക മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നെ അ​​റി​​യി​​ച്ചി​​ട്ടു​​ണ്ടെ​​ന്നു ഗ​​വ​​ർ​​ണ​​ർ.  ആ​​ര് …

സജി ചെറിയാന്‍ വീണ്ടും മന്ത്രിക്കസേരയിലേക്ക്; സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട് Read More »

ആറ് കോടിയുടെ ഫാം സ്വന്തമാക്കി; സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ പാര്‍ട്ടി അന്വേഷണം

അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണത്തിൽ സിപിഎം ജില്ലാ സെക്രട്ടറി എപി ജയനെതിരെ പാർട്ടിതലത്തിൽ അന്വേഷണ കമ്മീഷനെ നിയമിച്ചു. അടൂരിൽ 6 കോടി രൂപ മുടക്കി എ പി ജയൻ ഫാം ഹൗസ് സ്വന്തമാക്കി എന്ന പരാതിയിലാണ് അന്വേഷണം. സംസ്ഥാന നിർവാഹക സമിതി അംഗം കെകെ അഷ്റഫ് അധ്യക്ഷനായ അന്വേഷണ കമ്മീഷനാണ് പരാതി പരിശോധിക്കുന്നത്. പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയാണ് പാര്‍ട്ടിക്ക് ജില്ലാ സെക്രട്ടറിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. തനിക്കെതിരെ പരാതിയുള്ളതായും പാർട്ടി അന്വേഷണ കമ്മീഷനെ വെച്ചതായും അറിയില്ലെന്ന് …

ആറ് കോടിയുടെ ഫാം സ്വന്തമാക്കി; സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ പാര്‍ട്ടി അന്വേഷണം Read More »

നായർക്ക് പാര നായർ തന്നെ ; വേണുഗോപാലിനെതിരെ ഒളിയമ്പെയ്ത് ശശി തരൂർ

കോട്ടയം: കെ സി വേണുഗോപാലിനെതിരെ ഒളിയമ്പെയ്ത് ശശി തരൂര്‍.ഒരു നായര്‍ക്ക് മറ്റൊരു നായരെ അംഗീകരിക്കാന്‍ പറ്റില്ലെന്ന് മന്നം നേരത്തെ അഭിപ്രായപ്പെട്ടിട്ടുണ്ട്. അദ്ദേഹം 80 വര്‍ഷം മുമ്പാണത് പറഞ്ഞത്.എന്നാല്‍ രാഷ്ട്രീയത്തില്‍ താനും ഇപ്പോഴും ഇടയ്ക്കിടയ്ക്ക് മനസ്സിലാക്കുന്ന കാര്യമാണിത് എന്നായിരുന്നു തരൂരിന്‍റെ പരാമര്‍ശം . നായന്മാരെ ഓര്‍ഗനൈസ് ചെയ്യാന്‍ എളുപ്പമല്ലെന്നും മന്നം പറഞ്ഞിട്ടുണ്ടെന്ന് തരൂര്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസില്‍ കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ശശി തരൂരിനെതിരെ നേരത്തെ രംഗത്തു വന്നിരുന്നു. അതേസമയം മന്നം സമ്മേളന വേദിയില്‍ …

നായർക്ക് പാര നായർ തന്നെ ; വേണുഗോപാലിനെതിരെ ഒളിയമ്പെയ്ത് ശശി തരൂർ Read More »

സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം കരിദിനമായി ആചരിക്കും’; കെ.സുധാകരന്‍

കണ്ണൂര്‍: സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം കോണ്‍ഗ്രസ് കരിദിനമായി ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയില്‍ നിയമോപദേശം തേടി കോടതിയെ സമീപിക്കുന്നതിന്‍റെ നിയമവശം പരിശോധിക്കുമെന്നും സുധാകരന്‍ പറഞ്ഞു. ഒരു കാരണവശാലും സജി ചെറിയാനെ മന്ത്രിയാക്കുന്നത് അംഗീകരിക്കാൻ കോൺഗ്രസിനും യുഡിഎഫിനും സാധിക്കാത്ത കാര്യമാണ്. സജി ചെറിയാന്‍ സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ അവഹേളനവും നടത്തിയില്ലെന്ന് സിപിഎമ്മിന് ബോധ്യം ഉണ്ടായിരുന്നെങ്കില്‍ എന്തിനാണ് അദ്ദേഹത്തെ മന്ത്രിസ്ഥാനത്ത് നിന്നും മാറ്റിയത്. അതിന് ഉത്തരം സിപിഎം പറയണം. സജി ചെറിയാനെ വീണ്ടും …

സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം കരിദിനമായി ആചരിക്കും’; കെ.സുധാകരന്‍ Read More »

ഡിസംബറിലെ റേഷൻ വിതരണം നീട്ടി; ജനുവരി 5വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം ജനുവരി 5 വരെ തുടരുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. റേഷന്‍ കടകള്‍ 7 ജില്ലകളില്‍ വീതം രാവിലെയും വൈകിട്ടുമായി പ്രവര്‍ത്തിക്കുന്ന ക്രമീകരണം ജനുവരി  മുഴുവന്‍ തുടരും.  ഇ പോസ് നെറ്റ്വര്‍ക്കിലെ തകരാര്‍ മൂലം ശനിയാഴ്ചയും പലയിടത്തും റേഷന്‍ വിതരണം മുടങ്ങിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍, ഓതന്‍റിക്കേഷന്‍ യൂസര്‍ ഏജന്‍സി, ഓതന്‍റിക്കേഷന്‍ സര്‍വീസ് ഏജന്‍സി, യുഐഡിഎഐ എന്നിങ്ങനെ നാലു സെര്‍വറുകള്‍ ഒരുമിച്ചു കാര്യക്ഷമമായി പ്രവര്‍ത്തിക്കുമ്പോഴാണു ഇ പോസ് സംവിധാനം സുഗമമായി …

ഡിസംബറിലെ റേഷൻ വിതരണം നീട്ടി; ജനുവരി 5വരെ Read More »

ശബരിമല വിമാനത്താവളത്തിന് 2570 ഏക്കർ ഭൂമിയേറ്റെടുക്കും; സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി

പത്തനംതിട്ട: ശബരിമല വിമാനത്താവളം ഭൂമിയേറ്റെടുക്കാൻ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. 3500 മീറ്റര്‍ നീളമുള്ള റൺവെ അടക്കം മാസ്റ്റര്‍ പ്ലാൻ അംഗീകരിച്ചിട്ടുണ്ട്. എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്ന് 307 ഏക്കര്‍ സ്ഥലമേറ്റെടുക്കും. പ്രതിസന്ധികളിൽ തട്ടി വൈകീയ ശബരിമല വിമാനത്താവളം കേരളത്തിൻ്റെ വലിയ വികസന സ്വപ്ന പദ്ധതിയാണ്. ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഉടമസ്ഥതയിലാണെന്ന വാദവുമായി പദ്ദതിയുമായി സംസ്ഥാനം മുന്നോട്ട് പോവുകയാണ്. വിമാനത്താവളത്തിന് വ്യോമസേനയുടെ അനുമതി ലഭിച്ചിട്ടുണ്ട്. രണ്ട് കോടി രൂപയാണ് …

ശബരിമല വിമാനത്താവളത്തിന് 2570 ഏക്കർ ഭൂമിയേറ്റെടുക്കും; സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി Read More »

സൂര്യോദയം കാണാന്‍ പോയ യുവാവ് പാറയിടുക്കില്‍ വീണ് മരിച്ചു

ഇടുക്കി: വണ്ണപ്പുറത്തിന് സമീപം വിനോദ സഞ്ചാര കേന്ദ്രമായ കോട്ടപ്പാറയിൽ യുവാവിനെ കൊക്കയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.പോത്താനിക്കാട് സ്വദേശി ജീമോൻ കല്ലുങ്കൽ (35)ന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്.  ശനിയാഴ്ച രാവിലെ 5.30-ന് ബൈക്കുമായി വീട്ടിൽ നിന്ന് കോട്ടപ്പാറയിലെ സൂര്യോദയം കാണാൻ പുറപ്പെട്ടതായിരുന്നു ജീമോൻ. ഉച്ച കഴിഞ്ഞിട്ടും തിരികെ എത്തിയില്ല. ഫോൺ വിളിച്ചിട്ട് എടുക്കാതിരിക്കുകയും ചെയ്തതോടെ വീട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. യുവാവിന് വേണ്ടി പൊലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഡ്രോണ് ഉപയോഗിച്ച് …

സൂര്യോദയം കാണാന്‍ പോയ യുവാവ് പാറയിടുക്കില്‍ വീണ് മരിച്ചു Read More »