ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമം; നിയമങ്ങള്‍ ശക്തമായി മാറ്റി എഴുതണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ആന്റണി ഡൊമിനിക്
തിരുവനന്തപുരം: ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളില്‍ ശക്തമായ നടപടിയുണ്ടാകണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനും സ്വസ്തി ഫൗണ്ടേഷന്‍ ഉപദേശക സമിതി അംഗവുമായ ജസ്റ്റിസ് ആന്റണി ഡൊമിനിക്. ഡോക്ടര്‍മാര്‍ക്കെതിരായ അക്രമങ്ങളില്‍ നിലവിലുള്ള നിയമങ്ങള്‍ പ്രകാരം ഒരാളെപ്പോലും ശിക്ഷിച്ചതായി അറിയില്ല. ഇതിനാല്‍ നിയമങ്ങള്‍ മാറ്റി എഴുതണമെന്നും ശക്തമായി നടപ്പാക്കണമെന്നും ജസ്റ്റിസ് ആന്‍ണറി ഡൊമിനിക് പറഞ്ഞു. ഭയരഹിതമായി സേവനം ചെയ്യാന്‍ ഡോക്ടര്‍മാരെ അനുവദിക്കുക എന്ന പ്രമേയത്തില്‍ ട്രിവാന്‍ഡ്രം ചേംമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീറ്റ്‌സുമായി സഹകരിച്ച് സ്വസ്തി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ചര്‍ച്ച …