തോപ്രാംകുടിയിലെ ഉത്സവത്തിനിടെ ഉണ്ടായ സംഘർഷം; പോലീസ് കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് രേഖപ്പെടുത്തി
ഇടുക്കി: കഴിഞ്ഞ ഞായറാഴ്ച രാത്രി ഇടുക്കി തോപ്രാംകുടിയിലെ ക്ഷേത്രത്തിൽ ഉത്സവത്തിനിടയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടതാണ് മുരിക്കാശ്ശേരി പോലീസ് എട്ടു പേരെ കസ്റ്റഡിയിലെടുത്തത്. ക്ഷേത്രാങ്കണത്തിൽ ഗാനമേളയ്ക്കിടെയുണ്ടായ സംഘർഷമാണ് സംഭവത്തിൻ്റെ ആരംഭം. പോലീസ് എത്തി ബഹളം ഉണ്ടാക്കിയവരെ സ്ഥലത്തുനിന്ന് മാറ്റിയെങ്കിലും ഒരു മണിക്കൂറിനു ശേഷം ടൗണിൽ വച്ച് തോപ്രാംകുടി സ്വദേശിയും ടൗണിലെ ലോട്ടറി വ്യാപാരിയുമായ കുഴിക്കാട്ട് ജിജേഷിനെ ഒരു സംഘം ആളുകൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. കമ്പിവടിയും കുറുവടികളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ജിജേഷിൻ്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാൾ എറണാകുളത്ത് സ്വകാര്യ …