റവ.ഡോ. ജോർജ് താനത്തുപറമ്പിൽ, ഫാ. സിറിയക് മഞ്ഞക്കടമ്പിൽ, ഫാ. വർഗീസ് കണ്ണാടൻ, ഫാ. ആൽബിൻ കരിമാക്കിൽ എന്നിവർക്ക് മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോന പള്ളി ഭാരവാഹികളും ഇടവകസമൂഹവും 16ന് യാത്രയയപ്പ് നൽകും
തൊടുപുഴ: മുതലക്കോടം തീർത്ഥാടന കേന്ദ്രത്തിന് പുതിയ അദ്ധ്യായമെഴുതി, റവ.ഡോ. ജോർജ് താനത്തുപറമ്പിൽ ദേവാലയത്തിന്റെ പടികൾ ഇറങ്ങുകയാണ്. 2020 ൽ കോവിഡ് മഹാമാരി സൃഷ്‌ടിച്ച ആഗോള പ്രതിസന്ധിയിൽ ആരാധന മുടങ്ങിയ ഘട്ടത്തിലാണ് താനത്തുപറമ്പിൽ അച്ചൻ മുതലക്കോടത്ത് വികാരിയായി സ്ഥാനമേൽക്കുന്നത്. അന്നുമുതൽ ഇന്നുവരെ തീർത്ഥാടന കേന്ദ്രത്തിൻ്റെ ആത്മീയ ഔന്നത്യം കാത്തുസൂക്ഷിക്കുന്നതിലും അത് കൂടുതൽ പ്രോജ്വലമാക്കുന്നതിലും അദ്ദേഹം പ്രദർശിപ്പിച്ച ഔത്സുക്യം ശ്ലാഘനീയമാണ്. മുതലക്കോടത്തിൻറെ സാധ്യതകൾ തിരിച്ചറിഞ്ഞ പ്രവർത്തനങ്ങളാണ് അദ്ദേഹം ഇവിടെ കാഴ്ച്ച വെച്ചത്. വിദ്യാഭ്യാസ മേഖലയിൽ മുന്നിൽ നിൽക്കുന്ന സെൻ്റ്. ജോർജ് …