Timely news thodupuzha

logo

National

സൽമാൻ ഖാനെ കൊലപ്പെടുത്താൻ നിയോ​ഗിച്ചത് 18 വയസിന് താഴെയുള്ള കുട്ടികളെ

മുംബെെ: ബോളിവുഡ് താരം സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതിയിട്ട കേസിൽ അറസ്റ്റിലായത് ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിൽപ്പെട്ടവർ. അഞ്ച് പ്രതികൾക്കെതിരേ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കൊല നിർവ്വഹിക്കാൻ 18 വയസിന് താഴെയുള്ള കുട്ടികളെയാണ് സംഘം നിയോഗിച്ചത് എന്നും കുറ്റപത്രം വ്യക്തമാക്കുന്നു. സൽമാൻ ഖാന്റെ ബാന്ദ്രയിലെ വീടിന് മുന്നിൽനിന്ന് ഏപ്രിൽ 14ന് ബൈക്കിലെത്തിയ രണ്ടുപേർ വെടിയുതിർക്കുകയായിരുന്നു. അന്വേഷണത്തിൽ ലോറൻസ് ബിഷ്‌ണോയിയാണ് വെടിവെപ്പ് ആസൂത്രണംചെയ്തതെന്നും നടനെ കൊലപ്പെടുത്താനായിരുന്നു പദ്ധതിയെന്നും വ്യക്തമായി. നവിമുംബൈ പോലീസ് കേസിലെ പ്രതികളെ പിടികൂടി. 25 ലക്ഷം രൂപയ്ക്കാണ്‌ …

സൽമാൻ ഖാനെ കൊലപ്പെടുത്താൻ നിയോ​ഗിച്ചത് 18 വയസിന് താഴെയുള്ള കുട്ടികളെ Read More »

രാഹുൽ ഗാന്ധി ഹിന്ദുക്കളെ അവഹേളിച്ചെന്ന്‌ 
ബി.ജെ.പി

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധി ലോക്‌സഭയിൽ നടത്തിയ ഹിന്ദു പരാമർശം സഭാരേഖകളിൽ നിന്ന്‌ നീക്കം ചെയ്തു. രാജ്യത്തെ മഹാന്മാര്‍ അഹിംസയെ കുറിച്ചാണ്‌ പറഞ്ഞിട്ടുള്ളതെന്നും എന്നാൽ ഹിന്ദുക്കളെന്ന്‌ സ്വയം അവകാശപ്പെടുന്നവർ വിദ്വേഷമാണ്‌ പ്രചരിപ്പിക്കുന്നതെന്നുമായിരുന്നു പരാമർശം. ലോക്‌സഭയിലെ നന്ദിപ്രമേയ പ്രസംഗത്തിനിടെയായിരുന്നു രാഹുൽ ഇങ്ങനെ പറഞ്ഞത്‌. പരാമർശത്തെ തുടർന്ന്‌ രാഹുൽ ഗാന്ധി ഹിന്ദുക്കളെ അവഹേളിച്ചുവെന്ന്‌ ആക്ഷേപിച്ച്‌ ബി.ജെ.പി രംഗത്തെത്തിയിരുന്നു. ഹിന്ദു സമൂഹത്തെയാകെ അക്രമികളായി ചിത്രീകരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട്‌ പറഞ്ഞു. ഹിന്ദു സമൂഹത്തെ രാഹുൽ അവഹേളിച്ചുവെന്നും മാപ്പുപറയണമെന്നും ആഭ്യന്തര …

രാഹുൽ ഗാന്ധി ഹിന്ദുക്കളെ അവഹേളിച്ചെന്ന്‌ 
ബി.ജെ.പി Read More »

മഹാരാഷ്ട്രയിലെ വെള്ളച്ചാട്ടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി

മുംബൈ: മഹാരാഷ്ട്രയിലെ ലോണാവാലയിൽ വെള്ളച്ചാട്ടത്തിലുണ്ടായ അപകടത്തിൽ കാണാതായ നാല് വയസുകാരൻ്റെ മൃതദേഹം കണ്ടെത്തി. ഇതോടെ മരണം അഞ്ചായി. എല്ലാവരും ഒരു കുടുംബത്തിലെ അം​ഗങ്ങളാണ്. ഇന്നലെ കാണാതായ ഒൻപത് വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ബുഷി അണക്കെട്ടിനടുത്തെ വെള്ളച്ചാട്ടത്തിനു സമീപമായിരുന്നു അപകടം. മുംബൈയിൽ നിന്നും അവധി ആഘോഷിക്കാനെത്തിയ ഏഴം​ഗ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. മേഖലയിൽ പുലർച്ചെ മുതൽ മഴയുള്ളതിനാൽ നീരൊഴുക്ക് വർധിക്കുകയായിരുന്നു. പാറക്കെട്ടുകളിൽ തെന്നി വീണ് ഒഴുക്കിൽപ്പെട്ടതാകാമെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. കുത്തിയൊലിച്ച് വരുന്ന വെള്ളത്തിൽ …

മഹാരാഷ്ട്രയിലെ വെള്ളച്ചാട്ടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി Read More »

മത പരിവർത്തനം തുടർന്നാൽ ഹിന്ദുക്കൾ ന്യൂനപക്ഷമാകുമെന്ന് അലാഹാബാദ് ഹൈക്കോടതി

അലാഹാബാദ്: നിയമ വിരുദ്ധവും നിയന്ത്രണാതീതവുമായി മതപരിവർത്തനം തുടർന്നാൽ രാജ്യത്തെ ഭൂരിപക്ഷ മത വിഭാഗം ഭാവിയിൽ ന്യൂനപക്ഷമായി മാറുമെന്ന് അലാഹാബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. ഉത്തർ പ്രദേശിലെ ഹമീർപുരിൽ നടത്തിയ കൂട്ട മത പരിവർത്തനം സംബന്ധിച്ച ഹർജി പരിഗണിക്കവേയാണ് നിരീക്ഷണം. മത പരിവർത്തനത്തിനായി പ്രവർത്തിക്കുന്ന സംഘം യു.പിയിലെ ചില ഗ്രാമീണരെ ക്രിസ്തു മതം സ്വീകരിക്കാൻ ഡൽഹിയിലേക്ക് കൊണ്ടുപോയെന്ന ആരോപണവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. മത പരിവർത്തനം നിയന്ത്രിക്കാൻ യു.പി സർക്കാർ 2021ൽ പാസാക്കിയ നിയമത്തിന്‍റെ ലംഘനമാണിതെന്നാണ് ആരോപണം. കേസിലെ പ്രതി സമർപ്പിച്ച …

മത പരിവർത്തനം തുടർന്നാൽ ഹിന്ദുക്കൾ ന്യൂനപക്ഷമാകുമെന്ന് അലാഹാബാദ് ഹൈക്കോടതി Read More »

നന്ദിപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രിയുടെ മറുപടി വൈകിട്ട് 4ന്

ന്യൂഡൽഹി: രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് ലോക്‌സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി നൽകും. വൈകിട്ട് നാലിന് ലോക്‌സഭയിലും നാളെ രാജ്യസഭയിലും മോദി സംസാരിക്കും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഒന്നര മണിക്കൂറിലേറെ നീണ്ട പ്രസംഗവും മറ്റ് നേതാക്കൻമാർ ഉയർത്തിയ വിഷയങ്ങളും ബി.ജെ.പിയെ പ്രതിരോധത്തിൽ ആക്കിയതോടെ ശക്തമായ മറുപടിയാകും പ്രധാനമന്ത്രിയിൽ നിന്ന് ഇന്ന് ഉണ്ടാവുക. നീറ്റ് പരീക്ഷ, അഗ്നിവീർ, കർഷകരുടെ മരണം എന്നീ വിഷയങ്ങളിലുള്ള മറുപടിക്കായാണ് പ്രതിപക്ഷം കാത്തിരിക്കുന്നത്. അതേസമയം രാഹുൽ ഗാന്ധി ഇന്നലെ …

നന്ദിപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രിയുടെ മറുപടി വൈകിട്ട് 4ന് Read More »

പുതുക്കിയ നീറ്റ് റാങ്ക് ലിസ്റ്റ് പുറത്ത് വിട്ട് എൻ.ടി.എ

ന്യൂഡൽഹി: വിവാദങ്ങൾക്കിടെ പുതുക്കിയ നീറ്റ് റാങ്ക് ലിസ്റ്റ് പുറത്തു വിട്ട് നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി. മേയ് അഞ്ചിന് നടന്ന പരീക്ഷയിൽ സമയനഷ്ടത്തിന്‍റെ പേരിൽ അഞ്ച് മാർക്ക് ഗ്രേസ് മാർക്ക് നൽകിയിരുന്ന പരീക്ഷാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്തിയതിന് ശേഷമാണ് റിസൾ‌ട്ട് പുറത്ത് വിട്ടത്. സുപ്രീം കോടതി നിർദേശത്തെ തുടർന്ന് ജൂൺ 23ന് ഏഴ് സെന്‍ററുകളിലായാണ് പരീക്ഷ നടത്തിയത്. 1563 പരീക്ഷാർഥികളിൽ 813 പേർ മാത്രമാണ് രണ്ടാമത് നടത്തിയ പരീക്ഷ എഴുതിയത്. മെഡിക്കല്‍ കോളെജുകളിലേക്കുള്ള പ്രവേശനത്തിനുള്ള ദേശീയ പരീക്ഷയായ നീറ്റ് …

പുതുക്കിയ നീറ്റ് റാങ്ക് ലിസ്റ്റ് പുറത്ത് വിട്ട് എൻ.ടി.എ Read More »

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ജമ്മു കശ്മീർ വിനോദ സഞ്ചാര വകുപ്പിന്‍റെ ക്ഷണം

ശ്രീനഗർ: ടി20 ചാമ്പ്യന്മാരായ ഇന്ത്യൻ ടീമിനെ വിജയം ആഘോഷിക്കാനായി കശ്മീരിലേക്ക് ക്ഷണിച്ച് വിനോദസഞ്ചാര വകുപ്പ്. എക്സ് പ്ലാറ്റ്ഫോമിലാണ് വകുപ്പ് ക്ഷണം പങ്കു വച്ചിരിക്കുന്നത്. വിജയാഘോഷം തുടരുന്നതിനായി ഇന്ത്യൻ ടീമിനെ കശ്മീരിലേക്ക് ക്ഷണിക്കുന്നുവെന്നാണ് അഭിനന്ദനങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്. 17 വർഷം നീണ്ട കാത്തിരിപ്പിനു ശേഷമാണ് ഇന്ത്യ ടി20 കപ്പ് സ്വന്തമാക്കിയത്. ജൂൺ 29നു നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

വാണിജ്യ ​ഗ്യാസ് സിലിണ്ടറിൻ്റെ വില കുറഞ്ഞു

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിൻ്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 31 രൂപയാണ് കുറഞ്ഞത്. ഇതോടെ 1685.50 രൂപയിൽ നിന്ന് ഇപ്പോൾ വില 1,655ൽ എത്തി. നേരത്തെ, ജൂൺ 1നു സിലിണ്ടറിന് 70.50 രൂപ കുറച്ചിരുന്നു. ഒരു മാസം തികയുമ്പോഴാണ് വീണ്ടും വില കുറച്ചത്. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുളള സിലിണ്ടറിൻ്റെ വില നിലവിൽ കുറച്ചിട്ടില്ല.

ഭാരതീയ ന്യായ് സംഹിത; ആദ്യ കേസ് രജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസ്

ന്യൂഡൽഹി: രാജ്യത്ത് പ്രാബല്യത്തിൽ വന്ന പുതിയ ക്രിമിനൽ നിയമം ഭാരതീയ ന്യായ് സംഹിത പ്രകാരം(ബി.എൻ.സ്) ആദ്യ കേസ് രജിസ്റ്റർ ചെയ്ത് ഡൽഹി. കമല മാർക്കറ്റ് പ്രദേശത്തെ ഒരു തെരുവോര കച്ചവടക്കാരനെതിരേയാണ് ബി.എൻ.സ് സെക്ഷൻ 285 പ്രകാരം ആദ്യ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊതുഗതാഗതം തടസപ്പെടുത്തും വിധം നടപ്പാതയിലേക്ക് കയറി കച്ചവടം നടത്തിയതാണ് കേസിന് കാരണമായത്. ചട്ടപ്രകാരം ഇയാൾക്ക് 5,000 രൂപ വരെ പിഴയടക്കേണ്ടി വരുന്ന കുറ്റമാണിത്. നടപ്പാതയിൽ നിന്ന് കച്ചവട വസ്തുക്കളെല്ലാം മാറ്റയതിന് ശേഷം പുലർച്ചെ 1.30നാണ് …

ഭാരതീയ ന്യായ് സംഹിത; ആദ്യ കേസ് രജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസ് Read More »

അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ: മഹാരാഷ്ട്ര‍യിൽ ഒരു കുടുംബത്തിലെ 5 പേർ മരിച്ചു

പുനെ: പുനെയിലെ ലോണാവാല പ്രദേശത്തെ ബുഷി അണക്കെട്ടിന് സമീപമുള്ള വെള്ളച്ചാട്ടം ആസ്വദിക്കാനെത്തിയ ഒരു കുടുംബത്തിലെ അഞ്ച് പേർ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ മരിച്ചു. ഒരു സ്ത്രീയും നാല് കുട്ടികളും ഉൾപ്പെടെ അഞ്ച് പേർ ഞായറാഴ്ച മുങ്ങിമരിച്ചതായി പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. അഞ്ച് പേർ ഡാമിനടുത്തുള്ള വെള്ളച്ചാട്ടത്തിന് താഴെ നിൽക്കുമ്പോൾ ശക്തമായ ഒഴുക്കിൽപെട്ട് ജലാശയത്തിലേക്ക് വീഴുകയായിരുന്നു. പുനെ സയ്യിദ് നഗറിലെ ഒരു കുടുംബത്തിൽ നിന്നുള്ളവരാണെന്നും പൂനെ റൂറൽ എസ്.പി പങ്കജ് ദേശ്മുഖ് പറഞ്ഞു. …

അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ: മഹാരാഷ്ട്ര‍യിൽ ഒരു കുടുംബത്തിലെ 5 പേർ മരിച്ചു Read More »

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ സെക്രട്ടറി

മുംബൈ: ട്വന്‍റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. 20 കോടി രൂപ മാത്രമാണ് ലോകകപ്പിന്‍റെ സമ്മാനത്തുകയായി ടീമിന് ഐസിസി നൽകിയത്. രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കൻ ടീമിന് പത്തര കോടിയും.

തമിഴ്‌നാട്ടിൽ എൻ.ഐ.എ റെയ്ഡ്

ചെന്നൈ: നിരോധിത ഭീകര സംഘടന ഹിസ്‌ബുത്‌-തഹ്‌രീറുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ പത്തു കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയ ദേശീയ അന്വേഷണ ഏജന്‍സി(എൻ.ഐ.എ) രണ്ട് പേരെ അറസ്റ്റ് ചെയ്തു. തഞ്ചാവൂർ സ്വദേശികളായ അബ്ദുൾ റഹ്മാൻ, മുജീബുർ റഹ്മാൻ(മുജീബുർ റഹ്മാൻ അൽത്തം സാഹിബ്) എന്നിവരാണ് അറസ്റ്റിലായത്. ഹിസ്ബുത് തഹ്‌രീർ സ്ഥാപകൻ തഖി അൽ ദിൻ അൽ നഭാനിയുടെ ആഹ്വാന പ്രകാരം ഇന്ത്യയിൽ ഇസ്‌ലാമിക ഭരണം സ്ഥാപിക്കാൻ പ്രവർത്തിക്കുന്നവരാണ് ഇവരെന്ന് എൻ.ഐ.എ. അറസ്റ്റിലായവർ രഹസ്യമായി ക്ലാസുകൾ നടത്തുകയും യുവാക്കളെ മതമൗലികവാദത്തിലേക്കും ഭീകര പ്രവർത്തനത്തിലേക്കും ആകർഷിക്കുകയും …

തമിഴ്‌നാട്ടിൽ എൻ.ഐ.എ റെയ്ഡ് Read More »

തെരഞ്ഞെടുപ്പ് തോൽവി; ജനങ്ങളിലേക്കിറങ്ങിച്ചെന്ന് പരിഹാരക്രിയ ചെയ്യാൻ തീരുമാനമെടുത്ത് സി.പി.എം

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റ കനത്ത തിരിച്ചടിക്ക് ജനങ്ങളിലേക്കിറങ്ങിച്ചെന്ന് പരിഹാരക്രിയ ചെയ്യാൻ സി.പി.എം കേന്ദ്ര കമ്മിറ്റിയിൽ തീരുമാനം. പാർട്ടിയോടുള്ള വിരോധം ഇല്ലാതാക്കുന്നതിന് ജനങ്ങളെ കേൾക്കാനാണ് കേന്ദ്രകമ്മിറ്റി നിർദേശം. കേന്ദ്ര കമ്മിറ്റിയിൽ ഞായറാഴ്ച ചർച്ച പൂർത്തിയായ ശേഷമാണ് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി‌ നിർദേശങ്ങൾ ക്രോഡീകരിച്ച് അവതരിപ്പിച്ചത്. ജനങ്ങൾക്കിടയിൽ പാർട്ടിയോടുണ്ടായിട്ടുള്ള വിരോധം ഇല്ലാതാക്കുന്നതിന് ബഹുമുഖ പരിപാടികൾ ആവിഷ്കരിക്കണമെന്നാണ് കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തൽ. മത സാമുദായിക സംഘടനകൾ സിപിഎമ്മിനെതിരെ പ്രവർത്തിക്കുന്നുണ്ടെങ്കിലും അവരുടെ എതിർപ്പ് മാത്രമല്ല തോൽവിക്ക് കാരണം. …

തെരഞ്ഞെടുപ്പ് തോൽവി; ജനങ്ങളിലേക്കിറങ്ങിച്ചെന്ന് പരിഹാരക്രിയ ചെയ്യാൻ തീരുമാനമെടുത്ത് സി.പി.എം Read More »

രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ

ന്യൂഡൽഹി: കൊളോണിയൽ കാലത്തെ നിയമങ്ങളിൽ സമഗ്ര മാറ്റവുമായി രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ. ബ്രിട്ടിഷ് ഭരണ കാലത്ത് രൂപപ്പെടുത്തിയ ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടിച്ചട്ടം, ഇന്ത്യൻ തെളിവു നിയമം എന്നിവയ്ക്ക് പകരം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവ തിങ്കളാഴ്ച(2024 ജൂലൈ 1) മുതൽ പ്രാബല്യത്തിൽ. കുറ്റകൃത്യം നടന്ന പ്രദേശം കണക്കിലെടുക്കാതെ ആദ്യ അന്വേഷണ റിപ്പോർട്ട് തയാറാക്കുന്ന ‘സീറോ എഫ്.ഐ.ആർ, പൊലീസിന് ഓൺലൈനിൽ പരാതി നൽകാനാകുന്ന …

രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ Read More »

നീറ്റ് ചോദ്യ പേപ്പർ കേസിൽ ജാർഖണ്ഡ‍ിലെ മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത് സി.ബി.ഐ

ന്യൂഡൽഹി: നീറ്റ് – യു.ജി ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത് സി.ബി.ഐ. ജാർഖണ്ഡിലെ ഹസാരിബാഗിൽ ഹിന്ദി പത്രത്തിൽ ജോലി ചെയ്യുന്ന ജമാലുദ്ദീനാണു അറസ്റ്റിലായത്. കഴിഞ്ഞദിവസം അറസ്റ്റിലായ ഒയാസിസ് സ്‌കൂൾ പ്രിൻസിപ്പലിനെയും വൈസ് പ്രിൻസിപ്പലിനെയും സഹായിച്ചെന്നതാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഗുജറാത്തിലെ ​ഗോദ്രയിൽ ഏഴിടത്തും സിബിഐ റെയ്ഡ് നടത്തുന്നുണ്ട്. ചോദ്യക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ട് ഹസാരിബാഗ് ജില്ലയിൽനിന്നുള്ള അഞ്ചുപേരെക്കൂടി ചോദ്യംചെയ്യുന്നുണ്ട്. ബിഹാർ പൊലീസിൻറെ സാമ്പത്തിക കുറ്റകൃത്യവിഭാഗത്തിൻറെ അന്വേഷണത്തിലാണ് ഇവരുടെ പങ്ക് വെളിപ്പെട്ടതെന്നും സിബിഐ പറഞ്ഞു.

പങ്കാളിയെ ലൈംഗികമായി ആക്രമിക്കുന്നത് ന്യായീകരിക്കാനാവില്ല; ബോംബെ ഹൈകോടതി

മുംബൈ: പങ്കാളിയെ ലൈംഗികമായി ആക്രമിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. വിവാഹ വാഗ്ദാനം നൽകി അയൽവാസിയെ ബലാത്സംഗം ചെയ്തയാൾക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കാൻ വിസമ്മതിക്കുന്നതിനിടെ വെള്ളിയാഴ്ചയാണ് കോടതിയുടെ ഈ പരാമർശം. ഒരു ബന്ധം തുടക്കത്തിൽ ഉഭയ സമ്മതമായിരിക്കാമെന്നും അത് പിന്നീട് മാറിയേക്കാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഒരു പങ്കാളി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിക്കുമ്പോൾ, ആ ബന്ധത്തിന്റെ സ്വഭാവം ‘സമ്മതത്തോടെ’ എന്നത് നിലനിൽക്കില്ല, കോടതി പറഞ്ഞു. കേസ് നൽകിയ യുവതി ഭർത്താവിനെ ഉപേക്ഷിച്ച് സത്താറയിലെ കരാഡിൽ നാല് വയസുള്ള മകനോടൊപ്പം താമസിക്കുകയായിരുന്നു. …

പങ്കാളിയെ ലൈംഗികമായി ആക്രമിക്കുന്നത് ന്യായീകരിക്കാനാവില്ല; ബോംബെ ഹൈകോടതി Read More »

പരിശീലനത്തിനിടെ ടാങ്ക് അപകടത്തിൽപ്പെട്ടു: ലഡാക്കിൽ 5 ഇന്ത്യന്‍ സൈനികർ വീരമൃത്യു വരിച്ചു

ലഡാക്ക്: പരിശീലനത്തിനിടെ സൈനിക ടാങ്ക് അപകടത്തിൽപ്പെട്ട് അഞ്ച് ഇന്ത്യന്‍ സൈനികർക്ക് വീരമൃത്യു. ദൗലത് ബേഗ് ഓൾഡിയിൽ നദി മുറിച്ച് കടക്കുന്നിതിനിടെ ടാങ്കുകൾ ഒഴുക്കിൽപ്പെട്ടാണ് അപകടമുണ്ടായത്. പരീശീലനത്തിനിടെ നദിയിൽ പെട്ടെന്ന് ജലനിരപ്പ് ഉയരുകയായിരുന്നു. ഒരു ജൂനിയർ കമ്മിഷൻഡ് ഓഫിസറും നാല് ജവാന്മാരുമായിരുന്നു ടാങ്കിലുണ്ടായിരുന്നത്. ഒരാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്നും മറ്റ് നാല് പേർക്കായി തെരച്ചിൽ തുടരുന്നതായി അധികൃതർ‌ അറിയിച്ചു.

ഡൽഹിയിൽ കനത്ത മഴ തുടരുന്നു: 3 പേർ മരിച്ചു

ന്യൂഡൽഹി: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട്. മഴക്കെടുതിയിൽ ഇതുവരെ മൂന്ന് മരണം സ്ഥിരീകരിച്ചു. ഇന്നലെ പെയ്ത കനത്ത മഴയിൽ രൂക്ഷമായ വെള്ളക്കെട്ടാണ് നഗരത്തിൽ അനുഭവപ്പെട്ടത്. കനത്ത മഴ മൂലമുള്ള വെള്ളക്കെട്ട് ഗതാഗത തടസവുമുണ്ടാക്കി. വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതിന്‍റെയും കിലോമീറ്ററുകള്‍ നീളുന്ന ഗതാഗത കുരുക്കിന്‍റെയും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംസ്ഥാനത്ത് ശനിയാഴ്ച ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാലാവസ്ഥാ വകുപ്പ് അടുത്ത രണ്ട് ദിവസത്തേക്ക് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഞായറാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചിച്ചിട്ടുണ്ട്. …

ഡൽഹിയിൽ കനത്ത മഴ തുടരുന്നു: 3 പേർ മരിച്ചു Read More »

വിദേശകാര്യ സെക്രട്ടറിയായി വിക്രം മിസ്രിയെ നിയമിച്ചു

ന്യൂഡൽഹി: ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വിക്രം മിസ്രിയെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു. ജൂലൈ 15ന് അദ്ദേഹം ചുമതലയേൽക്കും. വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്രയുടെ കാലാവധി അവസാനിക്കുന്നതു കണക്കിലെടുത്താണ് നിയമനം. ഇന്ത്യൻ വിദേശകാര്യ സർവീസിൽ 1989 ബാച്ച് ഉദ്യോഗസ്ഥനാണു മിസ്രി. വിദേശകാര്യ വകുപ്പിലെ ചൈനാ വിദഗ്ധനെന്ന് വിശേഷിപ്പിക്കപ്പെടുന്ന മിസ്രി ബീജിങ്ങിൽ അംബാസഡറായി പ്രവർത്തിച്ചിട്ടുണ്ട്. മ്യാൻമർ, സ്പെയ്ൻ അംബാസഡറായും സേവനമനുഷ്ഠിച്ചു. മുൻ പ്രധാനമന്ത്രിമാരായ ഐ.കെ ഗുജ്റാൾ, ഡോ. മൻമോഹൻ സിങ്ങ് എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ഇപ്പോഴത്തെ പ്രധാനമന്ത്രി …

വിദേശകാര്യ സെക്രട്ടറിയായി വിക്രം മിസ്രിയെ നിയമിച്ചു Read More »

പടക്ക നിർമാണശാലയിൽ സ്ഫോടനം; തമിഴ്നാട്ടിൽ 4 പേർ മരിച്ചു

ചെന്നൈ: തമിഴ്നാട് വിദുനഗറിൽ പടക്ക നിർമാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ 4 മരണം. നിരവധി പേർക്ക് പരുക്കേറ്റു. രാവിലെയോടെയാണ് സാത്തൂരിലെ പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനമുണ്ടായത്. പാണ്ടുവർപ്പെട്ടി ഗ്രാമത്തിലെ ഗുരു സ്റ്റാർ ഫയർവർക്സ് എന്ന കമ്പനിയിലാണ് അപകടമുണ്ടായത്. 2 നിർമ്മാണ യൂണിറ്റുകൾ പൂർണമായും തകർന്നു. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞു. അച്ചംകുളം സ്വദേശി രാജ്കുമാറാണ് മരിച്ചവരിൽ ഒരാൾ. പരുക്കേറ്റവരെ വിരുദുനഗർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ഗ്രേറ്റർ നോയിഡയിൽ നിർമാണത്തിലിരുന്ന മതിൽ ഇടിഞ്ഞ് വീണ് 3 കുട്ടികൾ മരിച്ചു

ന്യൂഡൽഹി: കനത്ത മഴയിൽ നിർമ്മാണത്തിലിരിന്ന മതിൽ തകർന്ന് വീണ് മൂന്ന് കുട്ടികൾ മരിച്ചു. ഗ്രേറ്റർ നോയിഡയിലെ സൂരജ്പുരിൽ വെള്ളിയാഴ്ച രാത്രി 7.45നായിരുന്നു സംഭവം. നിർമാണത്തിലിരുന്ന മതിലിന് സമീപം കളിച്ച് കൊണ്ടിരുന്ന ഒരേ കുടുംബത്തിൽലെ എട്ട് കുട്ടികളുടെ മുകളിലേക്ക് മതിൽ ഇടിഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല. അഹദ്(4), അൽഫിസ(2), ആദിൽ(8) എന്നിവരാണ് മരിച്ചത്. ആയിഷ(16), ഹുസൈൻ(5), സോഹ്ന(12), വാസിൽ(11), സമീർ(15) എന്നിവർക്കാണ് പരിക്കേറ്റത്. പരുക്കേറ്റ അഞ്ച് കുട്ടികളുടെ ആരോഗ്യ …

ഗ്രേറ്റർ നോയിഡയിൽ നിർമാണത്തിലിരുന്ന മതിൽ ഇടിഞ്ഞ് വീണ് 3 കുട്ടികൾ മരിച്ചു Read More »

ഡൽഹി വിമാനത്താവളത്തിൽ ടെർമിനലിൻ്റെ മേൽക്കൂര തകർന്ന് അപകടം: ഒരാൾ മരിച്ചു

ന്യൂഡൽഹി: കനത്ത കാറ്റിലും മഴയിലും ഡൽഹി വിമാനത്താവളത്തിലെ ടെർമിനലിൻ്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്ന് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വിമാനത്താവളത്തിൽ യാത്രക്കാരുമായി എത്തിയ ടാക്സി ഡ്രൈവർ ആണ് മരിച്ചത്. അപകടത്തിൽ മറ്റ് 6 പേർക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ കനത്ത മഴക്കിടെ ടെർമിനൽ ഒന്നിൻറെ ഡിപാർച്ചർ മേഖലയിലാണ് അപകടമുണ്ടായത്. തുടർന്ന് വിമാനസർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. വിമാനത്താവളത്തിൻറെ മേൽക്കൂരയുടെ ഒരുഭാഗം തകർന്നുവീണു പാർക്ക് …

ഡൽഹി വിമാനത്താവളത്തിൽ ടെർമിനലിൻ്റെ മേൽക്കൂര തകർന്ന് അപകടം: ഒരാൾ മരിച്ചു Read More »

ബി.എസ്.എഫ് ജവാന്റെ മൃതദേഹം തിരുവനന്തപുരത്തെ വീട്ടിലെത്തിച്ചത് ജീർണിച്ച നിലയിൽ

തിരുവനന്തപുരം: രാജസ്ഥാനിൽ മരിച്ച ബി.എസ്.എഫ് ജവാന്റെ മൃതദേഹം നാട്ടിലെത്തിച്ചത് തിരിച്ചറിയാനാകാത്തവിധം ജീർണിച്ച നിലയിൽ. മൃതദേഹത്തോട്‌ അനാദരവ്‌ കാട്ടിയെന്നാരോപിച്ച ബന്ധുക്കൾ ഡി.എൻ.എ പരിശോധന ആവശ്യപ്പെട്ട്‌ പൊലീസിൽ പരാതി നൽകി. ബി.എസ്.എഫ് ഹെഡ് കോൺസ്റ്റബിൾ ചെക്കടി പൂവാർ കുളംവെട്ടി എസ്.ജെ ഭവനിൽ സാമുവലാണ്‌(59) മരിച്ചത്‌. 24ന് ഉച്ചയ്ക്ക് ശേഷം രാജസ്ഥാനിലെ വാഡ്‌മീറിൽ ഡ്യൂട്ടിയിലിരിക്കെ ഹൃദയാഘാതംമൂലം മരിച്ചതായി അന്ന് വൈകിട്ട്‌ ബി.എസ്.എഫ് അധികൃതർ ബന്ധുക്കളെ അറിയിച്ചിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബുധൻ രാവിലെ എത്തിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും രാത്രി ഒമ്പതരയോടെ ആണ് തിരുവനന്തപുരം വിമാനത്താവളത്തിൽ …

ബി.എസ്.എഫ് ജവാന്റെ മൃതദേഹം തിരുവനന്തപുരത്തെ വീട്ടിലെത്തിച്ചത് ജീർണിച്ച നിലയിൽ Read More »

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം

റാഞ്ചി: ഭൂമി തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുകയായിരുന്ന ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം. ജാർഖണ്ഡ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. ജനുവരി 31 ആണ് ഭൂമി അഴിമതി കേസിൽ ഹേമന്ത് സോറൻ അറസ്റ്റിലാവുന്നത്. അറസ്റ്റിനു തൊട്ട് മുമ്പ് ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു.

മിനിബസ് ലോറിയിലിടിച്ച് മറിഞ്ഞ് കർണാടകയിൽ 13 തീർഥാടകർ മരിച്ചു

ബാംഗ്ലൂർ: കർണാടക ഹവേരി ബ്യാഗാഡിയിൽ മിനിബസ് ലോറിയിൽ ഇടിച്ച് 13 മരണം. ഇന്ന് പുലർച്ചെയോടെയാണ് അപകടമുണ്ടായത്. ശിവമൊഗയിൽ നിന്ന് ബെളഗാവി യെല്ലമ്മ ക്ഷേത്രത്തിൽ പോയി മടങ്ങുകയായിരുന്ന തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരിൽ പലരുടേയും നില ഗുരുതരമാണെന്നാണ് വിവരം.

ടി20 ലോകകപ്പ്; ഇന്ത്യ ഫൈനലിൽ

പ്രൊവിഡൻസ്: ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പിന്‍റെ രണ്ടാം സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ 68 റൺസിന് അനായാസം കീഴടക്കിയ ഇന്ത്യ, ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ നേരിടാൻ യോഗ്യത നേടി. മഴ കാരണം വൈകി ആരംഭിച്ച മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലർ ഫീൽഡിങ്ങാണ് തെരഞ്ഞെടുത്തത്. വിരാട് കോഹ്ലിയെ(9 പന്തിൽ 9) ഓപ്പണറാക്കിക്കൊണ്ടുള്ള പരീക്ഷണം വീണ്ടും പരാജയമായപ്പോൾ ഇന്ത്യക്ക് മൂന്നാം ഓവറിൽ ആദ്യ വിക്കറ്റ് നഷ്ടം. വിക്കറ്റിലെ ലോ ബൗൺസ് ചതിച്ചപ്പോൾ ഋഷഭ് പന്തിനും(4) ക്രീസിൽ …

ടി20 ലോകകപ്പ്; ഇന്ത്യ ഫൈനലിൽ Read More »

പാർലമെൻ്റിനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി

ന്യൂഡൽഹി: പാർലമെൻ്റിനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്പീക്കർ ഓം ബിർളയും ചേർന്നാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിലെ വനിതാ പങ്കാളിത്വം എടുത്തു പറഞ്ഞ രാഷ്ട്രപതി ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നെന്നും വിശേഷിപ്പിച്ചു. ജനം മൂന്നാമതും മോദി സർക്കാരിൽ വിശ്വാസമർപ്പിച്ചെന്നും രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. എൻ.ഡി.എ സർക്കാരിൻറെ ഭരണനേട്ടങ്ങളെ എണ്ണി പറഞ്ഞ രാഷ്ട്രപതി അടിയന്തരാവസ്ഥയെ ചരിത്രത്തിലെ ഇരുണ്ട ദിനമെന്നും വിശേഷിപ്പിച്ചു. മൂന്നാം എൻ.ഡി.എ സർക്കാർ അധികാരമേറ്റതിനുശേഷമുള്ള രാഷ്ട്രപതിയുടെ …

പാർലമെൻ്റിനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി Read More »

ചെന്നൈ – ആലപ്പുഴ കല്ലട ബസ് തടഞ്ഞ് തമിഴ്നാട് ആർ.റ്റി.ഒ ഉദ്യോഗസ്ഥർ

കോയമ്പത്തൂർ: തമിഴ്നാട്ടിൽ നിന്നുള്ള അന്തർ സംസ്ഥാന ബസ് തടഞ്ഞ് തമിഴ്നാട് ആർ.റ്റി.ഒ. ചെന്നൈയിൽ നിന്നും ആലപ്പുഴയിലേക്കുള്ള കല്ലട ബസാണ് അർ.റ്റി.ഒ സംഘം തടഞ്ഞത്. ചെന്നൈയിൽ നിന്നും യാത്രക്കാരെ കയറ്റിയെന്ന് പറഞ്ഞാണ് ബസ് കസ്റ്റഡിയിലെടുത്തത്. യാത്രക്കാരെ പകരം സംവിധാനം ഏർപ്പാടാക്കിയാണ് യാത്രക്കാരെ നാട്ടിലേക്ക് കൊണ്ട് വന്നത്. തമിഴ്നാടിന് പുറത്ത് രജിസ്റ്റർ ചെയ്ത ബസുകൾ അധിക നികുതി അടക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെയും ഉദ്യോഗസ്ഥർ ബസുകൾ തടഞ്ഞിരുന്നു. തമിഴ്നാട്ടിൽ നിന്ന് യാത്രക്കാരെ കയറ്റാൻ പാടില്ലെന്ന വ്യവസ്ഥയിൽ പിന്നീട് ഇളവ് നൽകുകയായിരുന്നു.

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 61 ആ‍യി

ചെന്നൈ: കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിൽ മരണസംഖ്യ 61 ആ‍യി ഉയർന്നു. സേലത്തെ മോഹൻ കുമരമംഗലം മെഡിക്കൽ കോളെജിലും പോണ്ടിച്ചേരി ജിപ്മെറിലും ചികിത്സയിലുണ്ടായിരുന്ന രണ്ട് പേർകൂടി മരിച്ചതോടെയാണ് മരണസംഖ്യ 61 ആയി ഉയർന്നത്. 136 പേരാണ് നാല് ആശുപത്രികളിലായി ഇപ്പോഴും ചികിത്സയിലുള്ളത്. ദേശീയ പട്ടികജാതി കമ്മീഷൻ അധ്യക്ഷൻ കിഷോർ മഖ്‍വാന ഇന്ന് ആശുപത്രികളിലെത്തി ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു.

അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി സി.ബി.ഐ

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി സി.ബി.ഐ. ഇക്കാര്യം സി.ബി.ഐ റോസ് അവന്യു കോടതിയെ അറിയിച്ചു. വിചാരണ കോടതി അനുവദിച്ച ജാമ്യം ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തതുമായി ബന്ധപ്പെട്ട കെജ്‌രിവാളിന്‍റെ ഹർജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സി.ബി.ഐയുടെ അറസ്റ്റ്. ഇ.ഡിയുടെ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിചാരണ കോടതി അനുവദിച്ച ജാമ്യം സ്റ്റേ ചെയ്തത്. കേസിൽ ഇ.ഡിയുടെ വാദം കൂടുതലായി കേൾക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരേയാണ് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. …

അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി സി.ബി.ഐ Read More »

രണ്ടാമതും ലോക്സഭാ സ്പീക്കറായി ഓം ബിർള

ന്യൂഡൽഹി: 18ആം ലോക്സഭയുടെ സ്പീക്കറായി ഓംബിർളയെ തെരഞ്ഞെടുത്തു. ഓംബിർളയുടെ പേര് നിർദേശിച്ചുകൊണ്ട് പ്രധാനമന്ത്രി പ്രമേയം അവതരിപ്പിച്ചതോടെയാണ് നടപടി ക്രമങ്ങൾ ആരംഭിച്ചത്. തുടർന്ന് ശബ്ദ വോട്ടോടെ പ്രമേയം അംഗീകരിച്ച് ഓംബിർളയെ സ്പീക്കറായി തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ച്ചയായി രണ്ടാം തവണയാണ് അദ്ദേഹം സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുന്നത്. എട്ടാം തവണ ലോക്‌സഭാംഗമായ കൊടിക്കുന്നില്‍ സുരേഷിനെയാണ് ഇന്ത്യ സഖ്യം സ്ഥാനാര്‍ഥിയാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും പാർലമെന്‍ററി കാര്യമന്ത്രിയും ചേർന്ന് ഓംബി‍ർളയെ സ്പീക്കർ ചെയറിലേക്ക് ആനയിച്ചു. കൊടിക്കുന്നിലിന്‍റെ പേര് പ്രതിപക്ഷം നിർദേശിച്ചെങ്കിലും വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല. …

രണ്ടാമതും ലോക്സഭാ സ്പീക്കറായി ഓം ബിർള Read More »

ഓഹരി വിപണി സർവകാല റെക്കോർഡിൽ

കൊച്ചി: വിദേശ ധനകാര്യ സ്ഥാപനങ്ങൾ ആവേശത്തോടെ പണമൊഴുക്കിയതോടെ ഇന്ത്യൻ ഓഹരി പുതിയ റെക്കോഡ് ഉയരത്തിലെത്തി. കഴിഞ്ഞ ഒമ്പത് ദിവസങ്ങളിൽ ഒരു ദിവസമൊഴികെ ഓഹരി വിപണി തുടർച്ചയായി റെക്കോഡുകൾ പുതുക്കി മുന്നേറുകയാണ്. സ്വകാര്യ ബാങ്കുകളുടെ ഓഹരികളിൽ ഇന്ന് വൻ മുന്നേറ്റമാണ് ഉണ്ടായത്. വ്യാപാരത്തിൻറെ തുടക്കത്തിൽ സെൻസെക്‌സ് 430 പോയിൻറ് മുന്നേറിയപ്പോഴാണ് 78,000 എന്ന സർവകാല റെക്കോർഡിൽ എത്തിയത്. നിലവിൽ 78,480 പോയിൻറിന് മുകളിലാണ് സെൻസെക്‌സിൽ വ്യാപാരം തുടരുന്നത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ഉണ്ടായി. 23,749 പോയിൻറ് മുകളിലാണ് നിഫ്റ്റിയിൽ …

ഓഹരി വിപണി സർവകാല റെക്കോർഡിൽ Read More »

വീടിന് മുകളിലേക്ക് മതിൽ ഇടിഞ്ഞ് വീണു; മംഗലാപുരത്ത് ഒരു കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം

ബാംഗ്ലൂർ: മംഗലാപുരത്ത് വീടിനുമുകളിലേക്ക് അയൽവാസിയുടെ മതിൽ ഇടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. കേരള – കർണാടക അതിർത്തി പ്രദേശമായി ഉള്ളാൾ മദനി നഗർ മേഖലയിൽ ബുധനാഴ്ച പുലർച്ചയോടെയായിരുന്നു അപകടം. മം​ഗലാപുരം പോർട്ടിലെ ജീവനക്കാരനായ യാസിർ, ഭാര്യ മറിയുമ്മ, ഇവരുടെ രണ്ട് കുട്ടികൾ എന്നിവരാണ് മരിച്ചത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ മൃതദേഹങ്ങൾ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ചൊവ്വാഴ്ച രാത്രി മുതൽ പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു.

ഭരണഘടന ഉയർത്തിക്കാട്ടി ലോക്സഭാ എം.പിയായി രാഹുൽ ​ഗാന്ധിയുടെ സത്യപ്രതിജ്ഞ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്നുള്ള അംഗമായി ലോക്സഭയിൽ സത്യപ്രതിജ്ഞ ചെയ്തു. വയനാട്ടിൽ നിന്നുള്ള രാഹുലിന്‍റെ രാജി അംഗീകരിച്ചതായി പതിനെട്ടാം ലോക്സഭയുടെ ആദ്യ ദിനമായ തിങ്കളാഴ്ച പ്രോടേം സ്പീക്കർ ഭർതൃഹരി മഹ്തബ് അറിയിച്ചിരുന്നു. മൈക്കിന് മുമ്പിലെത്തിയപ്പോൾ സഭാംഗങ്ങൾക്കു നേരേ ഭരണഘടന ഉയർത്തിപ്പിടിച്ച ശേഷമായിരുന്നു രാഹുലിന്‍റെ സത്യപ്രതിജ്ഞ. രാഹുൽ സത്യപ്രതിജ്ഞയ്ക്കെത്തിയപ്പോൾ ഭാരത് ജോഡോ, ഇന്ത്യയെന്ന വിളികളും കരഘോഷങ്ങളും ഉയർന്നു. ജയ് ഹിന്ദ്, ജയ് സംവിധാനെന്ന് പറഞ്ഞാണ് രാഹുൽ സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്. എസ്.പി അധ്യക്ഷൻ അഖിലേഷ് …

ഭരണഘടന ഉയർത്തിക്കാട്ടി ലോക്സഭാ എം.പിയായി രാഹുൽ ​ഗാന്ധിയുടെ സത്യപ്രതിജ്ഞ Read More »

കർണാടകയിൽ പാൽ വില വർധിപ്പിച്ചു

ബാംഗ്ലൂർ: ഇന്ധന വില വർധിപ്പിച്ചതിനു പിന്നാലെ കർണാടകയിൽ പാലിനും വില കൂട്ടി. കർണാടക മിൽക്ക് ഫെഡറേഷന്‍റെ നന്ദിനി പാൽ പാക്കറ്റിന് രണ്ട് രൂപ വീതമാണു വർധിപ്പിച്ചത്. അതേസമയം, അര ലിറ്റർ, ഒരു ലിറ്റർ പാക്കറ്റുകളിൽ 50 മില്ലി ലിറ്റർ പാൽ അധികമായി നൽകും. സംസ്ഥാനത്തെ പാൽ ഉത്പാദനം 15 ശതമാനം വർധിച്ചെന്നും അധികമുള്ള പാൽ ചെലവഴിക്കാനാണ് ഇപ്പോഴത്തെ നടപടിയെന്നും കർണാടക മിൽക്ക് ഫെഡറേഷൻ വിശദീകരിച്ചു. വർധന ബുധനാഴ്ച പ്രാബല്യത്തിലാകും. സംസ്ഥാനത്ത് പെട്രോൾ ലിറ്ററിന് മൂന്നു രൂപയും ഡീസലിന് …

കർണാടകയിൽ പാൽ വില വർധിപ്പിച്ചു Read More »

ലോക്സഭാ എം.പിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിടയിൽ പലസ്തീൻ അനുകൂല മുദ്രാവാക്യവുമായി ഒവൈസി

ന്യൂഡൽഹി: എം.പിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ലോക്സഭയിൽ പലസ്തീൻ അനുകൂല മുദ്രാവാക്യം മുഴക്കി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി. തുടർച്ചയായി അഞ്ചാം തവണ ഹൈദരാബാദിൽ നിന്ന് ജയിച്ച ഒവൈസി ഉറുദുവിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇതിന് മുമ്പ് പ്രാർഥനകൾ നടത്തിയ അദ്ദേഹം സത്യപ്രതിജ്ഞ പൂർത്തിയാക്കിയപ്പോൾ തെലങ്കാനയ്ക്കും അംബേദ്കർക്കും എ.ഐ.എം.ഐ.എമ്മിനുമൊപ്പം പലസതീനും ജയ് വിളിക്കുകയായിരുന്നു. സഭയിൽ ഭരണപക്ഷത്ത് നിന്ന് എതിർപ്പുയർന്നപ്പോൾ സത്യപ്രതിജ്ഞയല്ലാതൊന്നും സഭാ രേഖകളിലുണ്ടാവില്ലെന്ന് ചെയറിലിരുന്ന രാധാമോഹൻ സിങ്ങ് വിശദീകരിച്ചു. എങ്കിലും ബഹളം അൽപ്പസമയം കൂടി തുടർന്നു. അതേസമയം, യു.പിയിലെ …

ലോക്സഭാ എം.പിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിടയിൽ പലസ്തീൻ അനുകൂല മുദ്രാവാക്യവുമായി ഒവൈസി Read More »

ഡൽഹിയിലെ വെള്ള ക്ഷാമം; ആരോഗ്യസ്ഥിതി മോശമായ മന്ത്രി അതിഷി അനിശ്ചിതകാല നിരാഹാരം അവസാനിപ്പിച്ചു

ന്യൂഡൽഹി: ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ആം ആദ്മി പാർട്ടി നേതാവും മന്ത്രിയുമായ അതിഷിയുടെ നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചു. ഡൽഹിയിൽ വെള്ളക്ഷാം രൂക്ഷമായ സാഹചര്യത്തിൽ ഹരിയാനയിൽ നിന്ന് ഡൽഹിക്ക് അവകാശപ്പെട്ട ജലം വിട്ടു നൽകണമെന്നാവശ്യപ്പെട്ടാണ് അതിഷി നിരാഹാരം പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ അഞ്ച് ദിവസമായി നിരാഹാരം തുടരുകയായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ അതിഷിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ആംആദ്മി പാർട്ടി എംപി സഞ്ജയ് സിങ്ങാണ് അതിഷി നിരാഹാര സത്യാഗ്രഹം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. അതിഷിയുടെ ഷുഗർ ലെവൽ അപകടകരമാം വിധം …

ഡൽഹിയിലെ വെള്ള ക്ഷാമം; ആരോഗ്യസ്ഥിതി മോശമായ മന്ത്രി അതിഷി അനിശ്ചിതകാല നിരാഹാരം അവസാനിപ്പിച്ചു Read More »

ലോക്സഭാ സ്പീക്കർ: മത്സരമുറപ്പിച്ച് ഇന്ത്യ സഖ്യം

ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ഇന്ത്യ സഖ്യം. എൻഡിഎ സ്ഥാനാർഥി ഓം ബിർളയ്ക്കെതിരേ ഇന്ത്യ സഖ്യത്തിനു വേണ്ടി കൊടിക്കുന്നിൽ സുരേഷാണ് സ്ഥാനാർഥിയാകുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് മത്സരമുണ്ടാകുന്നത്. ബുധാഴ്ച രാവിലെ 11 മണിയ്ക്കാണ് തെരഞ്ഞെടുപ്പ്. ഡപ്യൂട്ടി സ്പീക്കർ പദവി വിട്ടു നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഭരണ കക്ഷിയുമായുള്ള ചർച്ച സമവായത്തിൽ എത്താഞ്ഞതിനെ തുടർന്നാണ് പ്രതിപക്ഷ സഖ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. മുഖ്യപ്രതിപക്ഷ കക്ഷിയ്ക്ക് ഡപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകുന്നതാണ് കീഴ്‌വഴക്കം. എന്നാൽ …

ലോക്സഭാ സ്പീക്കർ: മത്സരമുറപ്പിച്ച് ഇന്ത്യ സഖ്യം Read More »

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവർക്ക് ഭരണഘടനയോട് സ്നേഹം പ്രകടിപ്പിക്കാൻ അവകാശമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: മൂന്നാം ബി.ജെ.പി സർക്കാരിന്‍റെ ആദ്യ ലോക്സഭാ സമ്മേളന ദിനമായ തിങ്കളാഴ്ച ഭരണ ഘടന ഉയർത്തി പ്രതിഷേധിച്ച ഇന്ത്യ സംഖ്യത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ചരിത്രത്തിലെ കറുത്ത ദിനങ്ങളായ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവർക്ക് ഇന്ത്യ ഭരണഘടനയോട് സ്നേഹം പ്രകടിപ്പിക്കാൻ യാതൊരു അവകാശവുമില്ലെന്ന് മോദി പറഞ്ഞു. അടിയന്തരാവസ്ഥയുടെ 49ആം വർഷിക ദിനമായ ഇന്നും കോൺഗ്രസ് അട്ടിമറിച്ച ‌അടിസ്ഥാന സ്വാതന്ത്ര്യന്‍റേയും ഭരണഘടനയെ ചവിട്ടിമെതിക്കുകയും ചെയ്തതിന്‍റേയും ആ ഇരുണ്ട ദിനങ്ങൾ നമ്മെ ഓർമ്മിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അടിയന്തരാവസ്ഥയെ …

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവർക്ക് ഭരണഘടനയോട് സ്നേഹം പ്രകടിപ്പിക്കാൻ അവകാശമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി Read More »

ലോക്സഭാ സ്പീക്കർ ആരാണെന്നതിൽ ഇന്ന് തീരുമാനമുണ്ടായേക്കും

ന്യൂഡൽഹി: പതിനെട്ടാം ലോക്സഭയുടെ സ്പീക്കർ ആരെന്നതിൽ ഇന്ന് തീരുമാനമുണ്ടായേക്കും. ബുധനാഴ്ചയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പിന്തുടരുന്ന ശൈലിപ്രകാരം ഇത്തവണയും ഒരു സൂചനയും പുറത്തുവിട്ടിട്ടില്ല. സ്പീക്കർ സ്ഥാനം റ്റി.ഡി.പിക്ക് വിട്ടുകൊടുക്കില്ലെന്ന് ബി.ജെ.പി വൃത്തങ്ങൾ നേരത്തേ അറിയിച്ചിരുന്നു. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും എൻ.ഡി.എ പ്രതികരിച്ചിട്ടില്ല. പ്രോടേം സ്പീക്കർ ഭർതൃഹരി മഹ്തബ്, മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന നേതാവുമായ രാധാമോഹൻ സിങ്ങ്, ബി.ജെ.പി ആന്ധ്രപ്രദേശ് ഘടകം അധ്യക്ഷ ഡി പുരന്ദേശ്വരി എന്നിവരുടെ …

ലോക്സഭാ സ്പീക്കർ ആരാണെന്നതിൽ ഇന്ന് തീരുമാനമുണ്ടായേക്കും Read More »

നീറ്റ് ക്രമക്കേട്, 5 കേസുകൾ കൂടി സി.ബി.ഐ ഏറ്റെടുത്തു

ന്യൂഡൽ‌ഹി: നീറ്റ് യുജി പരീക്ഷാ ക്രമക്കേടിൽ രജിസ്റ്റർ ചെയ്ത അഞ്ചു കേസുകൾ കൂടി സി.ബി.ഐ ഏറ്റെടുത്തു. ഗുജറാത്ത്, രാജസ്ഥാൻ, ബിഹാർ പൊലീസ് സേനകൾ രജിസ്റ്റർ ചെയ്ത കേസുകളാണ് കേന്ദ്ര ഏജൻസി ഏറ്റെടുത്തത്. ഇതോടെ, പരീക്ഷാ ക്രമക്കേടിൽ സി.ബി.ഐ രജിസ്റ്റർ ചെയ്തത് ആറ് കേസുകളായി. ഇതിനിടെ, മഹാരാഷ്‌ട്ര ഭീകര വിരുദ്ധ സ്ക്വാഡ് ലാത്തൂരിലെ സ്കൂൾ അധ്യാപകനെ അറസ്റ്റ് ചെയ്തു. പണം നൽകാൻ തയാറുള്ള വിദ്യാർത്ഥികളെ സഹായിക്കാൻ ശ്രമിക്കുന്ന ഗൂഢ സംഘവുമായി അധ്യാപകന് ബന്ധമുണ്ടെന്ന് എ.റ്റി.എസ്. ഈ സംഘത്തിലെ നാല് …

നീറ്റ് ക്രമക്കേട്, 5 കേസുകൾ കൂടി സി.ബി.ഐ ഏറ്റെടുത്തു Read More »

ഹരിയാനയിൽ മകളെ അമ്മ കൊന്ന് കുഴിച്ചിട്ടു

ഫരീദാബാദ്: മകളെ കാണാനില്ലെന്ന് പിതാവ് നൽകിയ പരാതിയെ തുടർന്ന് അന്വേഷിച്ചെത്തിയ പൊലീസ് സംഘം കണ്ടെത്തിയത് അമ്മ 10 മാസം മുമ്പ് കുഴിച്ചിട്ട മകളുടെ മൃതദേഹം. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. ജൂൺ ഏഴിനാണ് മകളെ കുറച്ചുനാളായി കാണാനില്ലെന്നു പറഞ്ഞ് സൗദിയിൽ താമസിക്കുന്ന പിതാവ് പൊലീസിന് മെയിൽ വഴി പരാതി നൽകിയത്. തുടർന്ന് വീട്ടിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കുഴിച്ചിട്ടത് കണ്ടെത്തിയത്. ഫരീദാബാദ് സ്വദേശിനിയായ പ്രവീണയാണ്(17) മരിച്ചത്. സംഭവത്തിൽ അമ്മ അനിത ബീ​ഗത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകളെ താൻ കൊന്നതല്ലെന്നും …

ഹരിയാനയിൽ മകളെ അമ്മ കൊന്ന് കുഴിച്ചിട്ടു Read More »

68 നീറ്റ് ചോദ്യ പേപ്പറുകള്‍ കത്തിച്ച നിലയില്‍

പാറ്റ്ന: നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിന് സി.ബി.ഐ അന്വേഷണ സംഘത്തിന് തെളിവ് നല്‍കി ബിഹാര്‍ പൊലീസ്. 68 ചോദ്യ പേപ്പറുകള്‍ കത്തിച്ച നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡിലെ ഒയാസിസ് സ്കൂളെന്ന കേന്ദ്രത്തിലെ പേപ്പറുകളാണ് ചോര്‍ന്നതെന്നാണ് സ്ഥിരീകരണം. കത്തിച്ച പേപ്പറുകളിലെ ചോദ്യങ്ങൾ യഥാർത്ഥ പേപ്പറുമായി യോജിക്കുന്നത്. ഇതുസംബന്ധിച്ച തെളിവുകളാണ് കൈമാറിയത്. ബിഹാറിൽ അറസ്റ്റിലായ വ്യക്തി 30 വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പർ നൽകിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ പങ്കാളിയായ ഒരു അധ്യാപകൻ അടക്കമുള്ളവരെ ചോദ്യം ചെയ്യലിനായി സി.ബി.ഐ കസ്റ്റഡിയിൽ എടുത്തെന്നാണ് വിവരം. ഡൽഹി സി.ബി.ഐ …

68 നീറ്റ് ചോദ്യ പേപ്പറുകള്‍ കത്തിച്ച നിലയില്‍ Read More »

3.98 കോടി രൂപയുടെ സൈബർ തട്ടിപ്പ്; മുംബൈയിൽ മലയാളി അറസ്റ്റിൽ

മുംബൈ: മുതിർന്ന പൗരനെ കബളിപ്പിച്ച് 3.98 കോടി രൂപയുടെ സൈബർ തട്ടിപ്പ് നടത്തിയ കേസിൽ മലയാളി അറസ്റ്റിൽ. സംഭവത്തിൽ മസ്ജിദ് ബന്ദറിൽ വാടകയ്ക്ക് താമസിച്ചിരുന്ന അനുപ് കുമാർ കുരിക്കോട്ടൽ(43) എന്നയാളാണ് അറസ്റ്റിലായത്. സി.പി ടാങ്കിൽ നിന്നുള്ള 72 കാരൻ പൊലീസിനെ സമീപിക്കുകയും വഞ്ചന, ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അജ്ഞാതനായ ഒരാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തതോടെയാണ് വിഷയം ആദ്യം പുറത്തുവന്നത്. തന്‍റെ പേര് നരേഷ് എന്നാണെന്നും താന്‍ പൊലീസ് ഉദ്യോഗസ്ഥനാണെന്നും കള്ളപ്പണം വെളുപ്പിക്കൽ …

3.98 കോടി രൂപയുടെ സൈബർ തട്ടിപ്പ്; മുംബൈയിൽ മലയാളി അറസ്റ്റിൽ Read More »

ഉത്തർപ്രദേശിൽ ഒരു വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

കാൺപുർ: ഒരു വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ പിതാവ് പിടിയിൽ. ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലാണ് ദാരുണമായ കൊലപാതകം നടന്നത്. സംഭവത്തിൽ സുജിത്ത് എന്നയാളാണ് പിടിയിലായത്. കുഞ്ഞ് തന്‍റേതല്ലെന്ന സംശയത്തിന്‍റെ പേരിലാണ് ഇയാൾ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ മാതാവിന്‍റെ പരാതിയിൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ടോടെയാണ് കൊലപാതകം നടന്നത്. കുട്ടിയുടെ അമ്മയാണ് അബോധാവാസ്ഥയിലുള്ള മകനെ ആദ്യം കാണുന്നത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് കുട്ടിയുടെ അമ്മ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം …

ഉത്തർപ്രദേശിൽ ഒരു വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ Read More »

ലോക്‌സഭാ പ്രോടേം സ്‌പീക്കറായി ബി.ജെ.പി എം.പി ഭർതൃഹരി മഹ്താബ് സത്യപ്രതിജ്ഞ ചെയ്‌തു

ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലും 18ആം ലോക്‌സഭയുടെ പ്രോടേം സ്‌പീക്കറായി ബി.ജെ.പി എം.പി ഭർതൃഹരി മഹ്താബ് സത്യപ്രതിജ്ഞ ചെയ്‌തു. രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ബുധനാഴ്‌ച, പുതിയ സ്‌പീക്കറെ തെരഞ്ഞെടുക്കുമ്പോൾ അദ്ദേഹം സഭയിൽ അധ്യക്ഷനാകും. പ്രോടേം സ്‌പീക്കറാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുകയും സഭ നടപടികൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുക. എട്ട് തവണ എം.പിയായ കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞാണ് ഭർതൃഹരി മഹ്താബിനെ പ്രോടെം സ്പീക്കറാക്കിയത്. ബി.ജെ.ഡിയിൽ നിന്ന് ബി.ജെ.പിയിലെത്തിയ ഭർതൃഹരി മഹ്താബ് 1998 മുതൽ തുടർച്ചയായി …

ലോക്‌സഭാ പ്രോടേം സ്‌പീക്കറായി ബി.ജെ.പി എം.പി ഭർതൃഹരി മഹ്താബ് സത്യപ്രതിജ്ഞ ചെയ്‌തു Read More »

ചോദ്യ പ്പേപ്പർ ചോർച്ച, പരീക്ഷയെഴുതും മുമ്പേ ഉത്തരം അറിയാൻ കഴിയുന്ന സ്ഥലം ഉത്തർ പ്രദേശ്; വിവാദ പരാമർശവുമായി ശശി തരൂർ

ന്യൂഡൽഹി: പരീക്ഷയെഴുതും മുമ്പേ ഉത്തരം അറിയാൻ കഴിയുന്ന സ്ഥലമെന്ന് ഉത്തർ പ്രദേശിന് ശശി തരൂർ എം.പിയുടെ വ്യാഖ്യാനം. എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച ഒരു ഉത്തര കടലാസിന്‍റെ മാതൃകയാണ് ചോദ്യ പ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിന്നുള്ള പരീക്ഷാർത്ഥികളെ പരിഹസിക്കാൻ തരൂർ ഉപയോഗിച്ചിരിക്കുന്നത്. ഉത്തർ പ്രദേശും ബിഹാറുമാണ് നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പർ ചോർച്ചയുടെ ഹബ്ബുകളെന്ന ആരോപണം കോൺഗ്രസ് നേരത്തെ തന്നെ ഉന്നയിച്ചിരുന്നതാണ്. ഇതിന്‍റെ ചുവടുപിടിച്ചാണ് കോൺഗ്രസ് നേതാവിന്‍റെ ട്വീറ്റ്. അതേസമയം, വിവിധ ബി.ജെ.പി നേതാക്കൾ തരൂരിന്‍റെ പരിഹാസത്തിനെതിരേ …

ചോദ്യ പ്പേപ്പർ ചോർച്ച, പരീക്ഷയെഴുതും മുമ്പേ ഉത്തരം അറിയാൻ കഴിയുന്ന സ്ഥലം ഉത്തർ പ്രദേശ്; വിവാദ പരാമർശവുമായി ശശി തരൂർ Read More »

സുക്മയിൽ കള്ള നോട്ടടിച്ച് നക്സലുകൾ

സുക്മ: ഛത്തിസ്ഗഡിലെ സുക്മയിൽ മാവോയിസ്റ്റുകളിൽ നിന്ന് കള്ള നോട്ടുകളും ഇവ അച്ചടിക്കാനുള്ള ഉപകരണങ്ങളും രക്ഷാസേന പിടിച്ചെടുത്തു. ഇതാദ്യമാണ് മാവോയിസ്റ്റുകളിൽ നിന്ന് കള്ളനോട്ട് കണ്ടെടുക്കുന്നത്. ബസ്തർ മേഖലയിലെ ഉൾപ്രദേശങ്ങളിൽ പാവപ്പെട്ട ആദിവാസികളെ നക്സലുകൾ കള്ളനോട്ട് നൽകി വഞ്ചിക്കുന്നതായി നേരത്തേ അറിവായിരുന്നു. ശനിയാഴ്ച വൈകിട്ട് കോരജ്ഗുഡയ്ക്കു സമീപത്തെ വനമേഖലയിലുള്ള മലയിൽ നിന്നാണ് പൊലീസും കേന്ദ്ര സേനയും പ്രത്യേക ദൗത്യ സേനയുമുൾപ്പെടുന്ന സംഘം കള്ളനോട്ടും സാമഗ്രികളും പിടിച്ചെടുത്തതെന്ന് സുക്മ എസ്.പി കിരൺ ചവാൻ. 50, 100, 200, 500 നോട്ടുകൾ, 200 …

സുക്മയിൽ കള്ള നോട്ടടിച്ച് നക്സലുകൾ Read More »

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യൻ വനിതകൾക്ക് ക്ലീൻ സ്വീപ്പ്

ബാം​ഗ്ലൂർ: ദക്ഷിണാഫ്രിക്കൻ വനിതകൾക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ത്യൻ വനിതകൾ 3-0 എന്ന നിലയിൽ തൂത്തുവാരി. മൂന്നാ‌മത്തെയും അവസാനത്തെയും മത്സരത്തിൽ ആറ് വിക്കറ്റിന്‍റെ അനായാസ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പരമ്പരയിൽ ആകെ രണ്ടു സെഞ്ചുറി ഉൾപ്പെടെ 343 റൺസെടുത്ത ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ഥനയാണ് പരമ്പരയുടെ താരം. മൂന്നാം സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന സ്മൃതി പത്ത് റൺസ് അകലെവച്ചാണ് മൂന്നാം മത്സരത്തിൽ പുറത്തായത്. മത്സരത്തിൽ 27 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നർ ദീപ്തി …

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യൻ വനിതകൾക്ക് ക്ലീൻ സ്വീപ്പ് Read More »

പതിനെട്ടാം ലോക്സഭാ സമ്മേളനം ഇന്ന് ആരംഭിക്കും

ന്യൂഡൽഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം. ഇന്നും നാളെയും അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും. 26ന് പുതിയ ലോക്സഭാ സ്പീക്കറുടെ തെരഞ്ഞെടുപ്പ്. 27ന് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്‌ട്രപതി ദ്രൗപദി മുർമു അഭിസംബോധന ചെയ്യും. ജൂലൈ മൂന്നിന് രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിലെ ചർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകുന്നതോടെ ആദ്യ സമ്മേളനം സമാപിക്കും. വൈകാതെ ബജറ്റ് സമ്മേളനത്തിനായി സഭ വീണ്ടും ചേരും. രണ്ട് ടേമായി തനിച്ച് കേവല ഭൂരിപക്ഷമുണ്ടായിരുന്ന ബിജെപിയും പ്രധാനമന്ത്രി മോദിയും സഖ്യത്തെ …

പതിനെട്ടാം ലോക്സഭാ സമ്മേളനം ഇന്ന് ആരംഭിക്കും Read More »