Timely news thodupuzha

logo

Crime

കൊച്ചിയിൽ യുവതിക്ക് നേരെ അജ്ഞാത സംഘത്തിൻറെ ആക്രമണം

കൊച്ചി: വല്ലാർപാടത്ത് യുവതിക്കു നേരെ അജ്ഞാത സംഘത്തിൻറെ ആക്രമണം. പനമ്പുകാട് ഫാം നടത്തുന്ന വിന്നി എന്ന യുവതിക്കെതിരേയായിരുന്നു മുഖം മൂടി ധരിച്ചെത്തിയ സംഘത്തിൻറെ ആക്രമണം. ആക്രമണത്തിൽ വിന്നിയുടെ തലയ്ക്കും കൈയിനും ഗുരുതരമായി പരുക്കേറ്റു. ഞായറാഴ്ച രാത്രിയോടയായിരുന്നു സംഭവം. ഇവർ നടത്തുന്ന ചെമ്മീൻ കെട്ടുമായി ബന്ധപ്പെട്ട് ചില പ്രദേശവാസികളുമായി തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള വിരോധമാകാം ആക്രമണത്തിന് പിന്നിലെന്നതാണ് പ്രാഥമിക നിഗമനമെന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

പാതിവില തട്ടിപ്പ് കേസിൽ രജിസ്റ്റർ ചെയ്തത് 1343 കേസുകളാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പാതിവില തട്ടിപ്പു കേസിൽ കേരളത്തിലൊട്ടാകെ രജിസ്റ്റർ ചെയ്തത് 1343 കേസുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭ‍യിൽ അറിയിച്ചു. 231 കോടിയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്. ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്ന 1343 കേസുകളിലായി 48,384 പേരാണ് തട്ടിപ്പിനിരയായത്. ഇതിൽ 665 കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും മുഖ്യമന്ത്രി മന്ത്രിസഭയിൽ അറിയിച്ചു. കേസിലെ മുഖ്യപ്രതികളെല്ലാം അറസ്റ്റിലായി. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. സീഡ് വഴിയും എൻജിഒ കോർപ്പറേഷൻ വഴിയുമാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. രാഷ്ട്രീയ നേതാക്കൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് കേസ് …

പാതിവില തട്ടിപ്പ് കേസിൽ രജിസ്റ്റർ ചെയ്തത് 1343 കേസുകളാണെന്ന് മുഖ്യമന്ത്രി Read More »

കരുവന്നൂർ തട്ടിപ്പ് കേസിൽ കെ രാധാകൃഷ്ണൻ എം.പിയെ ഇ.ഡി ചോദ്യം ചെയ്യും

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ കെ. രാധാകൃഷ്ണൻ എംപിയെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയ്ക്ക് ഡൽഹിയിലെ ഇഡി ഓഫിസിൽ ഹാജരാകാനാണ് ഇഡി രാധാകൃഷ്ണന് നൽകിയ നിർദേശം. എന്നാൽ തിങ്കളാഴ്ച മുൻപെ നിശ്ചയിച്ച പരിപാടികൾ ഉളളതിനാൽ രാധാകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകൻ സാധിക്കില്ലെന്നാണ് ലഭിക്കുന്ന സൂചന. ഇമെയിൽ വഴി കഴിഞ്ഞ ദിവസമാണ് രണ്ടാമത്തെ സമൻസ് രാധകൃഷ്ണന് അയച്ചത്. എന്നാൽ ലോക്സഭ സമ്മേളനത്തിലായതിനാൽ ഏറെ വൈകിയാണ് സമൻസ് ലഭിച്ചത്. ലോക്സഭ സമ്മേളനം കഴിഞ്ഞ ശേഷം …

കരുവന്നൂർ തട്ടിപ്പ് കേസിൽ കെ രാധാകൃഷ്ണൻ എം.പിയെ ഇ.ഡി ചോദ്യം ചെയ്യും Read More »

പി.സി ജോർജിനെതിരെ കേസെടുക്കേണ്ടെന്ന് പൊലീസിന് നിയമോപദേശം

കോട്ടയം: വിവാദ ലൗ ജിഹാദ് പരാമർശത്തിൽ ബിജെപി നേതാവും മുൻ‌ എംഎൽഎയുമായ പി.സി ജോർജിനെതിരേ കേസെടുത്തേക്കില്ല. പി.സി. ജോർജിൻറെ പരാമർശത്തിൽ കേസെടുക്കേണ്ടതില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. പ്രസംഗത്തിൽ ഏതെങ്കിലും മതത്തിൻറെ പേര് പ്രത്യേകം എടുത്ത് പറഞ്ഞ് പരാമർശിച്ചിരുന്നില്ല. അതിനാൽ പരാമർശത്തിൽ കേസെടുക്കാനുള്ള കുറ്റങ്ങൾ ഇല്ലെന്നാണ് പൊലീസിനു നിയമോപദേശം ലഭിച്ചിരിക്കുന്നത്. മതവിദ്വേഷ പരാമർശ കേസിൽ ജാമ്യത്തിലിറങ്ങിയ പി.സി. ജോർജ്, കോടതിയുടെ കർശന നിർദേശം നിലനിൽക്കെയാണു വീണ്ടും വിവാദ പ്രസംഗം നടത്തിയത്. സംഭവത്തിൽ തൊടുപുഴ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് …

പി.സി ജോർജിനെതിരെ കേസെടുക്കേണ്ടെന്ന് പൊലീസിന് നിയമോപദേശം Read More »

നവി മുംബൈയിൽ 29 നില കെട്ടിടത്തിന് മുകളിൽ നിന്ന് 8 വയസുള്ള മകളെ തള്ളിയിട്ട് യുവതിയും താഴേക്ക് ചാടി ജീവനൊടുക്കി

നവി മുംബൈ: പനവേലിൽ 8 വയസുള്ള മകളെ 29ാം നിലയിൽ നിന്നു വലിച്ചെറിഞ്ഞ ശേഷം അമ്മ താഴേയ്ക്കു ചാടി ജീവനൊടുക്കി. മൈഥിലി ദുവാ (37) എന്ന സത്രീയാണ് മരിച്ചത്. ഇവർ കുടുംബവുമായി താമസിച്ചിരുന്ന ഫ്ലാറ്റിലെ 29ാം നിലയിൽ നിന്നാണ് ചാടി ആത്മഹത്യ ചെയ്തത്. അടുത്തിടെ വിഷാദ രോഗത്തിന് യുവതി ചികിത്സ തേടിയിരുന്നതായാണ് വിവരം. ബുധനാഴ്ച രാവിലെ 8:30ന് പൻവേലിലെ പലസ്പെ ഫാറ്റയ്ക്ക് സമീപമുള്ള മാരത്തൺ നെക്സോൺ റെസിഡൻഷ്യൽ ടവറിലാണ് സംഭവം. യുവതി മകളുമായി മുറിയിൽ കയറി വാതിൽ …

നവി മുംബൈയിൽ 29 നില കെട്ടിടത്തിന് മുകളിൽ നിന്ന് 8 വയസുള്ള മകളെ തള്ളിയിട്ട് യുവതിയും താഴേക്ക് ചാടി ജീവനൊടുക്കി Read More »

കണ്ണൂരിൽ ഹോളി ആഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ വിദ‍്യാർത്ഥിക്ക് പരുക്ക്

കണ്ണൂർ: പയ്യന്നൂർ കോളെജിൽ ഹോളി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ വിദ‍്യാർത്ഥിക്ക് പരുക്കേറ്റു. ഒന്നാം വർഷ ഹിന്ദി വിദ‍്യാർത്ഥി അർജുനാണ് പരുക്കേറ്റത്. രണ്ടാം വർഷ വിദ‍്യാർത്ഥികൾക്കൊപ്പം നടന്നുവെന്ന് ആരോപിച്ച് കോളെജിലെ സീനിയർ വിദ‍്യാർത്ഥികൾ കൂട്ടം ചേർന്ന് മർദിച്ചതായാണ് അർജുൻ പറ‍യുന്നത്. 25ലധികം പേർ ചേർന്ന് മർദിച്ചതായാണ് വിവരം. അർജുൻറെ പരാതിയിൽ പൊലീസ് കേസെടുത്തു. വാരിയെല്ലിന് പരുക്കേറ്റ് പയ്യന്നൂരിലെ സ്വകാര‍്യ ആശുപത്രിയിൽ ചികിത്സയിലാണ് അർജുൻ. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

മൂംബൈയിൽ സ്യൂട്ട്‌കെയ്‌സിനുള്ളിൽ യുവതിയുടെ തല കണ്ടെത്തി

മുംബൈ: പാൽഘറിൽ സ്യൂട്ട്‌കെയ്‌സിനുള്ളിൽ അറുത്തുമാറ്റിയ നിലയിൽ യുവതിയുടെ തല കണ്ടെത്തി. വിജനമായ പ്രദേശത്ത ഉപേക്ഷിച്ച പെട്ടി കണ്ട് പ്രദേശവാസികളായ കുട്ടികൾ ഇത് തുറന്ന് നോക്കിയതോടെയാണ് കൊലപാതകത്തിൻറെ വിവരം പുറത്തറിയുന്നത്. മരിച്ച യുവതിയെ തിരിച്ചറിയാനായിട്ടില്ല. ഫൊറൻസിക് വിഭാഗവും പൊലീസും സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തി. കാണാതായ സ്ത്രീകളെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. യുവതിയുടെ മറ്റു ശരീരഭാഗങ്ങൾ കണ്ടെത്താനായിട്ടില്ല.

മൂംബൈയിൽ റെയിൽവേ സ്റ്റേഷന് മുന്നിൽ പാർക്കിങ്ങിന് കൈക്കൂലി ചോദിച്ച സ്റ്റേഷൻ മാസ്റ്റർ അറസ്റ്റിൽ

മുംബൈ: സെൻട്രൽ റെയിൽവേയിലെ മുളുണ്ട് റെയിൽവേ സ്റ്റേഷനു മുന്നിൽ വാഹന പാർക്കിങ്ങ് നടത്തിവരുന്ന സ്വകാര്യ സ്ഥാപന ഉടമയോട് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ സ്റ്റേഷൻ മാസ്റ്റർ അറസ്റ്റിൽ. സിബിഐയുടെ സ്റ്റിങ്ങ് ഓപ്പറേഷനിലാണ് കൈക്കൂലിക്കാരന് പിടി വീണത്. പാർക്കിങ്ങിന് കരാർ ഏറ്റെടുത്ത വ്യക്തിയെ പല രീതിയിൽ ബുദ്ധിമുട്ടിച്ചിരുന്ന സ്റ്റേഷൻ മാസ്റ്റർ ഭീഷണിപ്പെടുത്തി പണം തട്ടുന്നത് പതിവായതോടെ സിബിഐക്ക് പരാതി നൽകി. തുടർന്ന് ഒരു മാസത്തോളം നിരീക്ഷിച്ച ശേഷമാണ് അറസ്റ്റിലേക്ക് നീങ്ങിയത്. പരാതിക്കാരനോട് തുടർച്ചയായി പണം ആവശ്യപ്പെട്ടതോടെ സിബിഐയുടെ നിർദേശപ്രകാരം സ്റ്റേഷനിലെ …

മൂംബൈയിൽ റെയിൽവേ സ്റ്റേഷന് മുന്നിൽ പാർക്കിങ്ങിന് കൈക്കൂലി ചോദിച്ച സ്റ്റേഷൻ മാസ്റ്റർ അറസ്റ്റിൽ Read More »

കളമശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ 2 പൂർവ വിദ‍്യാർഥികളെ അറസ്റ്റ് ചെയ്തു

കൊച്ചി: കളമശേരി ഗവ. പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ രണ്ടു പൂർവ വിദ‍്യാർഥികൾ പിടിയിൽ. കഞ്ചാവ് ഹോസ്റ്റലിലേക്ക് എത്തിച്ചു നൽകിയ ആഷിക്കിനെയും ഷാലിനെയുമാണ് പിടികൂടിയത്. ആഷിക്കാണ് കഞ്ചാവ് എത്തിച്ചു നൽകിയതെന്നാണ് വിവരം. ഷാലിൻറെ പങ്ക് അന്വേഷിച്ചു വരികയാണെന്നും ഇരുവരെയും വിശദമായി ചോദ‍്യം ചെയ്യുകയാണെന്നും പൊലീസ് വ‍്യക്തമാക്കി. കേസിൽ പിടിയിലായ വിദ‍്യാർഥികളുടെ മൊഴിയിൽ നിന്നുമാണ് കോളെജിലെ പൂർവ വിദ‍്യാർഥികളായ ആഷിക്കിനെതിരേയും ഷാലിനെതിരേയുമുള്ള തെളിവുകൾ പൊലീസിനു ലഭിച്ചത്.

കൊച്ചി ചേരാനല്ലൂരിൽ കഞ്ചാവും എം.ഡി.എം.എയുമായി ഒരാൾ പിടിയിൽ

കൊച്ചി: ചേരാനല്ലൂരിൽ വൻ ലഹരിവേട്ട. കൊല്ലം സ്വദേശിയിൽ നിന്ന് ഒരു കിലോ കഞ്ചാവും 120 ഗ്രാം എംഡിഎംഎയും പിടികൂടി. കൊല്ലം പ്ലാചേരി സ്വദേശി കൃഷ്ണകുമാറിൽ(29) നിന്നുമാണ് കഞ്ചാവും എംഡിഎംഎയും പിടികൂടിയത്. ഇയാളെ ഡാൻസാഫ് സംഘം കസ്റ്റഡിയിലെടുത്തു. ചേരാനല്ലൂർ മേഖലയിൽ പ്രതി സ്ഥിരമായി ലഹരി എത്തിക്കുന്നതായാണ് വിവരം. ലഹരി എവിടെ നിന്നാണ് എത്തിക്കുന്നതടക്കമുള്ള കാര‍്യങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

‌കളമശേരി പോളിടെക്നിക് കോളെജ് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് കണ്ടെത്തിയ സംഭവം; കള്ളക്കേസാണെന്ന് എസ്.എഫ്.ഐ

കൊച്ചി: കളമശേരി പോളിടെക്നിക് കോളെജ് ഹോസ്റ്റൽ മുറിയിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത കേസിൽ പൊലീസ് കള്ളക്കേസെടുത്തെന്ന ആരോപണവുമായി എസ്.എഫ്.ഐ. ഹോസ്റ്റലിലെ കെഎസ്‌യു പ്രവർത്തകരുടെ മുറിയിൽ നിന്നാണ് കഞ്ചാവ് പിടിച്ചതെന്നും, കോളെജ് യൂണിയൻ സെക്രട്ടറിയും എസ്.എഫ്.ഐ നേതാവുമായ അഭിരാജ് നിരപരാധിയാണെന്നും എസ്.എഫ്.ഐ കളമശേരി ഏരിയാ പ്രസിഡൻറ് ദേവരാജ് അവകാശപ്പെട്ടു. ആദിൽ, ആകാശ് എന്നിവരുടെ മുറിയിൽ നിന്നാണ് കഞ്ചാവ് പിടിച്ചത്. കഴിഞ്ഞ വർഷം ആദിൽ കെഎസ്‌യു സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. മാത്രമല്ല റെയ്ഡ് നടന്ന സമയത്ത് അഭിരാജ് പ്രദേശത്തുണ്ടായിരുന്നില്ലെന്നും, എസ്എഫ്ഐ യൂണിറ്റ് …

‌കളമശേരി പോളിടെക്നിക് കോളെജ് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് കണ്ടെത്തിയ സംഭവം; കള്ളക്കേസാണെന്ന് എസ്.എഫ്.ഐ Read More »

കണ്ണൂരിൽ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ

കണ്ണൂർ: പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ. കണ്ണൂരിലെ തളിപ്പറമ്പിലാണ് സംഭവം. പുളിമ്പറമ്പ് സ്വദേശി സ്നേഹ മെർലിനാണ്(23) അറസ്റ്റിലായത്. പോക്സോ കേസ് പ്രകാരമാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തിരിക്കുന്നത്. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് അധ‍്യാപകർ രക്ഷിതാകളെ വിവരം അറിയിച്ചിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ നടത്തിയ കൗൺസിലിങ്ങിലാണ് പീഡന വിവരം പുറത്തറിയുന്നത്. പിന്നീട് പൊലീസിൽ വിവരം അറിയിക്കുകയും കേസെടുക്കുകയുമായിരുന്നു. പ്രതിയായ സ്നേഹ പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിച്ചതായാണ് വിവരം. ഫെബ്രുവരിയിലാണ് കേസിനാസ്പദമായ …

കണ്ണൂരിൽ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ Read More »

കോഴിക്കോട് അർധ സഹോദരങ്ങൾ പീഡിപ്പിച്ചതായി പരാതി; 16 വയസ് മുതൽ പീഡനം തുടങ്ങിയെന്ന് യുവതിയുടെ വെളിപ്പെടുത്തൽ

കോഴിക്കോട്: യുവതിയെ അർധസഹോദരങ്ങൾ പീഡിപ്പിച്ചതായി പരാതി. 16 വയസ് മുതൽ തുടങ്ങിയ പീഡനം ഈ അടുത്തകാലം വരെ തുടർന്നുവെന്ന് യുവതി പറഞ്ഞു. വിഷാദ രോഗത്തിനിടയിലും യുവതി പീഡനത്തിനിരയായിട്ടുണ്ട്. കുടുംബ ബന്ധം തകര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് യുവതി ഇപ്പോൾ പീഡന വിവരം പുറത്ത് പറഞ്ഞത്. സംഭവത്തിൽ മാറാട് പൊലീസ് കേസെടുത്തു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി.

തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ 5 സംഘപരിവാർ പ്രവർത്തകർ അറസ്റ്റിൽ

തിരുവനന്തപുരം: ഗാന്ധിജിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ ബിജെപി വാർഡ് കൗൺസിലർ അടക്കം 5 പ്രവർത്തകർ അറസ്റ്റിൽ. സംഘപരിവാർ പ്രവർത്തകരായ മഹേഷ്, കൃഷ്ണകുമാർ, ഹരികുമാർ, സൂരജ്, അനൂബ് എന്നിവലരാണ് അറസ്റ്റിലായത്. അന്തരിച്ച പ്ര​മു​ഖ ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമാ അനാച്ഛാദനത്തിന് നെയ്യാറ്റിൻകരയി​ലെത്തിയ തുഷാർ ഗാന്ധിയെ തടഞ്ഞതിൽ നെയ്യാറ്റിൻകര പൊലീസാണ് സ്വമേധയാ കേസെടുത്തത്. വിഷയത്തിൽ ജനാധിപത്യപരവും നിയമപരവുമായ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് വഴി തടഞ്ഞതിനും തുഷാർ ഗാന്ധിക്കെതിരേ മുദ്രാവാക്യം വിളിച്ചതിനും കേസെടുത്തത്. ബുധനാഴ്ച …

തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ 5 സംഘപരിവാർ പ്രവർത്തകർ അറസ്റ്റിൽ Read More »

ഇലോൺ മസ്കിൻറെ സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നത് ഭീകരക്കുറ്റമാണെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്

വാഷിങ്ങ്ടൺ: രണ്ടാം ട്രംപ് ഭരണകൂടത്തിൽ നിർണായക പദവി വഹിക്കുന്ന അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്കിൻറെ സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം നടത്തിയാൽ ഭീകരക്കുറ്റമായി പരിഗണിക്കുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ടെസ്ല, സ്പേസ് എക്സ് കമ്പനികളുടെ ഉടമയായ മസ്കിനെതിരെ യുഎസിൽ പ്രതിഷേധം കത്തുകയാണ്. ഇതിനിടെയാണ് മസ്കിന് പൂർണ പിന്തുണയുമായി ട്രംപ് എത്തിയത്. എന്നു മാത്രമല്ല, വൈറ്റ് ഹൗസിലെ ഉപയോഗത്തിനായി പുതിയൊരു ടെസ് ല ഇലക്‌ട്രിക് വാഹനം വാങ്ങി അദ്ദേഹം തൻറെ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ട്രംപ് ഭരണകൂടത്തിലെ കാര്യക്ഷമതാ …

ഇലോൺ മസ്കിൻറെ സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നത് ഭീകരക്കുറ്റമാണെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് Read More »

കളമശേരി ഗവ. പോളിടെക്നിക് കോളെജിൽ നിന്നും രണ്ട് കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു

കൊച്ചി: കളമശേരി ഗവ. പോളിടെക്നിക് കോളെജ് മെൻസ് ഹോസ്റ്റലിൽ നിന്നും രണ്ട് കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കളമശേരി പൊലീസും ഡാൻസാഫ് ടീമും കഴിഞ്ഞ ദിവസം രാത്രി നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. കഞ്ചാവ് കൂടാതെ ഗർഭനിരേധന ഉറകളും, മദ‍്യക്കുപ്പികളും കണ്ടെടുത്തു. കൊല്ലം സ്വദേശിയായ ആകാശ്, അഭിരാജ്, ആലപ്പുഴ സ്വദേശി ആദിത‍്യൻ, എന്നിവരുടെ മുറിയിൽ നിന്നുമാണ് കഞ്ചാവ് പിടിച്ചെടുത്തത്. സംഭവത്തിൽ മൂന്ന് വിദ‍്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. …

കളമശേരി ഗവ. പോളിടെക്നിക് കോളെജിൽ നിന്നും രണ്ട് കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു Read More »

മലപ്പുറത്ത് പ്ലസ് വൺ വിദ‍്യാർത്ഥികളെ മർദിച്ച ഏഴ് പ്ലസ് ടു വിദ‍്യാർത്ഥികൾക്കെതിരെ കേസെടുത്തു

മലപ്പുറം: പ്ലസ് വൺ വിദ‍്യാർത്ഥിയെയും സുഹൃത്തിനെയും സീനിയർ വിദ‍്യാർത്ഥികൾ മർദിച്ച സംഭവത്തിൽ കേസെടുത്തു. കൊണ്ടോട്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ ഏഴ് പ്ലസ് റ്റൂ വിദ‍്യാർത്ഥികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തൃപ്പനച്ചി സ്വദേശിയായ വിദ‍്യാർത്ഥിയുടെ രക്ഷിതാവിൻറെ പരാതിയിലാണ് നടപടി. കഴിഞ്ഞ ജനുവരി 15നായിരുന്നു സംഭവം. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെ ഗ്രൗണ്ടിൽ വച്ചും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വഴിയിൽ‌ വച്ചും മർദിച്ചതായാണ് പരാതി. തിരിച്ചറിയൽ കാർഡ് ഷർട്ടിൻ്റെ പോക്കറ്റിലിടാൻ പാടില്ല, മുതിർന്നവരെ ബഹുമാനിക്കണം എന്നിങ്ങനെയെല്ലാം പറഞ്ഞായിരുന്നു മർദിച്ചത്. …

മലപ്പുറത്ത് പ്ലസ് വൺ വിദ‍്യാർത്ഥികളെ മർദിച്ച ഏഴ് പ്ലസ് ടു വിദ‍്യാർത്ഥികൾക്കെതിരെ കേസെടുത്തു Read More »

ആലപ്പുഴയിൽ പാഴ്സലിൽ ഗ്രേവി കുറഞ്ഞെന്ന് ആരോപിച്ച് ഹോട്ടൽ ഉടമയെ ചട്ടുകത്തിനടിച്ച് പരുക്കേൽപ്പിച്ച് മൂന്നംഗ സംഘം

ആലപ്പുഴ: ഭക്ഷണം പാഴ്സൽ ആയി വാങ്ങിയതിൽ ഗ്രേവി കുറഞ്ഞു പോയെന്ന് ആരോപിച്ച് ഹോട്ടൽ ഉടമയെ ചട്ടുകത്തിനടിച്ച് പരുക്കേൽപ്പിച്ചു. താമരക്കുളം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ബുഘാരി ഹോട്ടലിൻറെ ഉടമ മുഹമ്മദ് ഉവൈസാണ് ആക്രമിക്കപ്പെട്ടത്. ഇയാളെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹോട്ടലിൽ ഉണ്ടായിരുന്ന ഉവൈസിൻറെ സഹോദരൻ മുഹമ്മദ് നൗഷാദ്, ഭാര്യാ മാതാവ് റെജില എന്നിവർക്കും ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെ സ്കൂട്ടറിലെത്തിയ മൂന്നംഗ സംഘം പൊറോട്ടയും ബീഫ് ഫ്രൈയും ഗ്രേവിയും വാങ്ങിയിരുന്നു. അൽപ സമയത്തിനകം തിരിച്ചെത്തിയ സംഘം …

ആലപ്പുഴയിൽ പാഴ്സലിൽ ഗ്രേവി കുറഞ്ഞെന്ന് ആരോപിച്ച് ഹോട്ടൽ ഉടമയെ ചട്ടുകത്തിനടിച്ച് പരുക്കേൽപ്പിച്ച് മൂന്നംഗ സംഘം Read More »

പാലക്കാട് പൂജയുടെ പേരിൽ ജ്യോത്സ്യനെ വിളിച്ചു വരുത്തി ഹണിട്രാപ്പിൽ കുടുക്കി

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ കുടുംബപ്രശ്നം തീർക്കാനായി പൂജ നടത്താനെന്ന വ്യാജേന ജ്യോത്സ്യനെ വിളിച്ചു വരുത്തി ഹണിട്രാപ്പിൽ കുടുക്കിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. മഞ്ചേരി സ്വദേശി മൈമുന(44), എസ് ശ്രീജേഷ്(24) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണ് പരാതി നൽകിയത്. കൊല്ലങ്കോട്ടെ ജ്യോത്സ്യൻറെ വീട്ടിൽ ചൊവ്വാഴ്ച വൈകിട്ടോടെയാണ് മൈമുന മറ്റൊരു യുവാവിനൊപ്പം എത്തിയത്. ഭർത്താവുമായുള്ള പിണക്കം തീർക്കാൻ പൂജ ചെയ്യണമെന്നും അതിനായി വീട്ടിലേക്ക് വരണമെന്നുമായിരുന്നു ആവശ്യം. ഇതു പ്രകാരം ബുധനാഴ്ച രാവിലെ 11 മണിയോടെ …

പാലക്കാട് പൂജയുടെ പേരിൽ ജ്യോത്സ്യനെ വിളിച്ചു വരുത്തി ഹണിട്രാപ്പിൽ കുടുക്കി Read More »

ഡൽഹിയിൽ കൂട്ടബലാത്സംഗത്തിനിരയായി വിദേശ വനിത

ന്യൂഡൽഹി: ഡൽഹിയിലെ മഹിപാൽപൂർ പ്രദേശത്തെ ഒരു ഹോട്ടലിൽ വിദേശ വനിത കൂട്ടബലാൽസംഗത്തിനിരയായി. സംഭവത്തിൽ രണ്ട് പേരെ ഡൽ‌ഹി പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. കൈലാഷ്, വസിം എന്നിവരാണ് അറസ്റ്റിലായത്. ബ്രിട്ടീഷ് യുവതിയും കേസിലെ പ്രതികളിലൊരാളായ കൈലാഷും ഇൻസ്റ്റാഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ചിരുന്നു. യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് സന്ദർശനത്തിനെത്തിയപ്പോൾ യുവതി ഇയാളെ കാണാൻ പോയിരുന്നു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യയിൽ സന്ദർശനത്തിനെത്തിയ യുവതിയെ കാണാമെന്ന് ഇയാൾ പറഞ്ഞിരുന്നു. എന്നാൽ യുവതിക്ക് ഗോവയും മഹാരാഷ്ട്രയും മാത്രമെ സന്ദർശിക്കാൻ പദ്ധതിയുണ്ടായിരുന്നുള്ളു. തനിക്ക് അങ്ങോട്ട് …

ഡൽഹിയിൽ കൂട്ടബലാത്സംഗത്തിനിരയായി വിദേശ വനിത Read More »

ഡോക്റ്ററെയും കുടുംബത്തെയും ചെന്നൈയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചെന്നൈ: ഒരു കുടുംബത്തിലെ നാലുപേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈയിലെ അണ്ണാനഗറിലാണ് സംഭവം. ഡോക്റ്റർ ബാലമുരുകൻ(52), ഭാര‍്യ സുമതി(47), മക്കളായ ദശ്വന്ത്(17), ലിംഗേഷ്(15) എന്നിവരാണ് മരിച്ചത്. വ‍്യാഴാഴ്ച പതിവു പോലെ ജോലിക്കായി എത്തിയ ഡ്രൈവറാണ് സംശയം തോന്നി പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി വീടിൻറെ ജനൽ തുറന്നു നോക്കിയപ്പോഴാണ് ബാലമുരുകനെയും സുമതിയെയും ഒരു മുറിയിലും മക്കളെ മറ്റ് മുറിയിലും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ തിരുമംഗലം പൊലീസ് കേസെടുത്തു. സാമ്പത്തിക ബാധ‍്യതയാണ് മരണകാരണമെന്നാണ് പ്രാഥമിക …

ഡോക്റ്ററെയും കുടുംബത്തെയും ചെന്നൈയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി Read More »

സ്വർണം കടത്താൻ പഠിച്ചത് യൂട്യൂബ് നോക്കിയാണെന്ന് നടി രന്യ റാവു

ബാംഗ്ലൂർ: വിമാനത്താവളത്തിലെ പരിശോധനയിൽ പെടാതെ സ്വർണം കടത്താൻ പഠിച്ചത് യൂട്യൂബ് നോക്കിയെന്ന് അറസ്റ്റിലായ കന്നഡ നടി രന്യ റാവു. ബംഗളൂരുവിൽ ഡയറക്റ്ററേറ്റ് റവന്യു ഇൻറലിജൻസിൻറെ(ഡി.ആർ.ഐ) പിടിയിലായ രന്യ അന്വേഷണ ഉദ്യോഗസ്ഥരോട് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതാദ്യമായാണ് താൻ സ്വർണം കടത്തിയതെന്നും താരം മൊഴി നൽകിയിട്ടുണ്ട്. മാർച്ച് 1 മുതൽ തനിക്ക് വിദേശ ഫോൺ നമ്പറുകളിൽ നിന്ന് കോളുകൾ വന്നിരുന്നുവെന്നും അതു പ്രകാരമാണ് ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ 3 ഗേറ്റ് എയിൽ എത്തിയതെന്നുമാണ് താരത്തിൻറെ മൊഴി. അവിടെ നിന്നിരുന്ന …

സ്വർണം കടത്താൻ പഠിച്ചത് യൂട്യൂബ് നോക്കിയാണെന്ന് നടി രന്യ റാവു Read More »

മൂലൻസ് ഗ്രൂപ്പിന്‍റെ 40 കോടി സ്വത്ത് കണ്ടുകെട്ടാൻ ഉത്തരവിട്ട് ഇ.ഡി

കൊച്ചി: അങ്കമാലി മൂലൻസ് ഇന്‍റർനാഷണൽ എക്സിം പ്രൈവറ്റ് ലിമിറ്റഡ് ഉടമകളുടെ പേരിലുള്ള 40 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇ.ഡിയുടെ ഉത്തരവ്. നിയമവിരുദ്ധമായി സൗദി അറേബ്യയിലേക്ക് പണം കടത്തിയതുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ അന്വേഷണത്തിനു പിന്നാലെയാണ് നടപടി. മൂലൻസ് ഗ്രൂപ്പിന്‍റെ 40 കോടി സ്വത്ത് കണ്ടുകെട്ടാൻ കൊച്ചി യൂണിറ്റിലെ അസിസ്റ്റന്‍റ് ഡയറക്ടർ എൽ.കെ മോഷയാണ് ഉത്തരവിട്ടത്. വിദേശ വിനിമയ ചട്ടം (ഫെമ) ലംഘിച്ച് സൗദിയിൽ ഇവർക്ക് 75 ശതമാനം ഓഹരി പങ്കാളിത്വമുള്ള സ്പൈസ് സിറ്റി ട്രേഡിങ് കമ്പനിയിലേക്ക് …

മൂലൻസ് ഗ്രൂപ്പിന്‍റെ 40 കോടി സ്വത്ത് കണ്ടുകെട്ടാൻ ഉത്തരവിട്ട് ഇ.ഡി Read More »

കണ്ണൂരിൽ ഡോക്റ്റർ കുറിച്ച് കൊടുത്ത മരുന്നിന് പകരം ഡോസ് കൂടിയ മരുന്ന്, എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ

കണ്ണൂർ: ഡോക്‌റ്റർ എഴുതി നൽകിയ മരുന്നിന് പകരമായി ഡോസ് കൂടിയ മറ്റ് മരുന്ന് നൽകിയതായി പരാതി. കണ്ണൂരിലെ പഴയങ്ങാടിയിലാണ് സംഭവം. ഡോക്റ്റർ നൽകിയ മരുന്നിന് പകരം മെഡിക്കൽ ഷോപ്പിൽ നിന്നും ഡോസ് കൂടിയ മറ്റ് മരുന്ന് നൽകിയതായാണ് പരാതി. പഴയങ്ങാടി സ്വദേശി സമീറിൻറെ എട്ട് മാസം മാത്രം പ്രായമുള്ള ആൺ കുഞ്ഞ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. മരുന്ന് കുഞ്ഞിൻറെ കരളിൻറെ പ്രവർത്തനത്തെ ബാധിച്ചതാ‍യി ഡോക്റ്റർമാർ പറഞ്ഞു. സംഭവത്തിൽ പഴയങ്ങാടി ഖദീജ മെഡിക്കൽസിനെതിരേ കേസെടുത്തു.

തൃശൂരിൽ എം.ഡി.എം.എ കടത്താൻ ശ്രമിച്ച പ്രതി പിടിയിൽ

തൃശൂർ: മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. എറണാകുളം സ്വദേശി വിനു ആൻറണിയാണ് പൊലീസിൻറെയും ലഹരി വിരുദ്ധ സ്ക്വാഡിൻറെയും പിടിയിലായത്. വാഹനപരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലായത്. 38.5 ഗ്രാം എംഡിഎംഎ പ്രതിയിൽ നിന്നും കണ്ടെടുത്തു. ബാംഗ്ലൂരിൽ നിന്നും കെഎസ്ആർടിസി ബസിൽ വരുകയായിരുന്ന പ്രതി പൊലീസിനെ കണ്ടതിനെ തുടർന്ന് ശാരീരികാസ്വസ്ഥത പ്രകടിപ്പിക്കുകയും തുടർന്ന് പൊലീസ് വിനുവിനെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എക്സ് – റേ പരിശോധനയിലാണ് മലദ്വാരത്തിൽ പ്ലാസ്റ്റിക്ക് സാന്നിധ‍്യമുള്ള കാര‍്യം കണ്ടെത്തിയത്. തുടർന്ന് പ്രതിയെ മെഡിക്കൽ …

തൃശൂരിൽ എം.ഡി.എം.എ കടത്താൻ ശ്രമിച്ച പ്രതി പിടിയിൽ Read More »

മലപ്പുറത്ത് നിന്ന് പ്ലസ് റ്റൂ വിദ്യാർത്ഥിനികളെ കാണാതായ സംഭവം; തുടരന്വേഷണത്തിന്റെ ഭാ​ഗമായി താനൂർ പൊലീസ് മുംബൈയിലെത്തി

മുംബൈ: മലപ്പുറം താനൂരിൽ നിന്ന് പ്ലസ് ടു വിദ്യാർഥിനികളെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് താനൂർ എസ് ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മുംബൈയിലെത്തി. കൂടുതൽ അന്വേഷണത്തിൻറെ ഭാഗമായാണ് ഇവർ മുംബൈയിലെത്തിയത്. പെൺകുട്ടികൾ മുടി മുറിച്ച സിഎസ്എംടിയിലെ സലൂണിലെത്തി ജീവനക്കാരിൽ നിന്നും സ്ഥാപനത്തിൻറെ ഉടമയിൽനിന്നും മൊഴിയെടുത്തു. പെൺകുട്ടികൾ പോയ സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും വിശദമായ പരിശോധനകളാണ്നടത്തുന്നത്. പെൺകുട്ടികൾ നാടുവിട്ടതുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ടെങ്കിലും പൊലീസിന് വ്യക്തത വന്നിട്ടില്ല. പെൺകുട്ടികളിൽ നിന്ന് എടുത്ത മൊഴികളിലോ പ്രതിയായ അക്ബർ റമീഹിനെ ചോദ്യം …

മലപ്പുറത്ത് നിന്ന് പ്ലസ് റ്റൂ വിദ്യാർത്ഥിനികളെ കാണാതായ സംഭവം; തുടരന്വേഷണത്തിന്റെ ഭാ​ഗമായി താനൂർ പൊലീസ് മുംബൈയിലെത്തി Read More »

കോഴിക്കോട് മെഡിക്കൽ കോളെജിൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ രോ​ഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപണം

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ചികിത്സാപ്പിഴവ് മൂലം രോഗി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളെജിലാണ് സംഭവം. പേരാമ്പ്ര സ്വദേശി വിലാസിനിയാണ്(57) മരിച്ചത്. ഗർഭപാത്രം നീക്കം ചെയ്യുന്നതിനായി വിലാസിനിയെ ഡോക്റ്റർമാരുടെ നിർദേശ പ്രകാരം കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ചയോടെ ശസ്ത്രക്രിയ നടത്തുകയും ശസ്ത്രക്രിയക്കിടെ വിലാസിനിയുടെ കുടലിന് ചെറിയ മുറിവ് പറ്റിയതായും തുന്നിട്ടതായും ഡോക്റ്റർമാർ ബന്ധുക്കളെ അറിയിച്ചിരുന്നു. പിന്നീട് വാർഡിലേക്ക് മാറ്റിയ രോഗിക്ക് ഡോക്റ്റർമാരുടെ നിർദേശ പ്രകാരം കട്ടിയുള്ള ആഹാരം നൽകിയിരുന്നു. പിന്നാലെ വയറു വേദന അനുഭവപ്പെടുകയും ഡോക്റ്റർമാരെ വിവരമറിയിക്കുകയും …

കോഴിക്കോട് മെഡിക്കൽ കോളെജിൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ രോ​ഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപണം Read More »

കൊച്ചിയിൽ ഭാര‍്യയെ ഭർത്താവ് തലയ്ക്കടിച്ചു കൊന്നു

കൊച്ചി: കുടുംബ തർക്കത്തെത്തുടർന്ന് ഭർത്താവ് ഭാര‍്യയെ തലക്കടിച്ച് കൊലപ്പെടുത്തി. കുട്ടമ്പുഴ മാമലകണ്ടത്ത് ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. എളമ്പശേരി സ്വദേശിനി മായയാണ്(37) കൊല്ലപ്പെട്ടത്. ഭർത്താവ് ജിജോ ജോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ‌ബുധനാഴ്ച പുലർച്ചെ ആശാവർക്കർമാർ വീട്ടിലെത്തിയപ്പോഴാണ് മായയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി വീട്ടിലുണ്ടായ തർക്കത്തെത്തുടർന്ന് ഭാര‍്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് ഭർത്താവ് പൊലീസിന് നൽകിയ മൊഴി. കൊലപാതക കാരണം വ‍്യക്തമല്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.

വ്യാജ ഫോൺ കോൾ മുന്നറിയിപ്പുമായി യുഎസിലെ ഇന്ത്യൻ എംബസി

യു.എസ്: പാസ്പോർട്ടിലും വിസ രേഖകളിലുമുള്ള തെറ്റ് തിരുത്താൻ പണം ആവശ്യപ്പെട്ടു കൊണ്ട് യുഎസിലെ ഇന്ത്യൻ എംബസിയുടെ പേരിൽ വ്യാജഫോൺകോളുകൾ. ഇത്തരം കോളുകൾ വിശ്വസിക്കരുതെന്ന് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എംബസിയുടെ ഫോൺ നമ്പറിനു സമാനമായ നമ്പർ ഉപയോഗിച്ചോ എംബസിയിൽ നിന്നാണെന്ന് അവകാശപ്പെട്ടോ ആണ് പണം തട്ടാൻ ശ്രമം നടക്കുന്നത്. രേഖകളിൽ തെറ്റുണ്ടെന്നും തിരുത്തിയില്ലെങ്കിൽ നാടു കടത്തുമെന്നും തടവിലാക്കുമെന്നും പറഞ്ഞ് പരിഭ്രാന്തി പരത്തുകയും അതിൽ നിന്ന് രക്ഷപ്പെടുത്താനായി പണം ആവശ്യപ്പെടുകയും ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ. തട്ടിപ്പുകാർ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ …

വ്യാജ ഫോൺ കോൾ മുന്നറിയിപ്പുമായി യുഎസിലെ ഇന്ത്യൻ എംബസി Read More »

മ‍്യാൻമാർ ജോലി തട്ടിപ്പിനിരയായി തിരിച്ചെത്തിയ ഇന്ത‍്യൻ പൗരന്മാരിൽ നിന്നും സി.ബി.ഐ വിവരങ്ങൾ തേടി തുടങ്ങി

ന‍്യൂഡൽഹി: തായ്‌ലൻഡ്, മ‍്യാൻമാർ എന്നിവിടങ്ങളിൽ ജോലി തട്ടിപ്പിന് ഇരയായി നാട്ടിൽ തിരിച്ചെത്തിയവരുടെ വിവരങ്ങൾ ശേഖരിച്ച് സിബിഐ. തിരിച്ചെത്തിയ ഇന്ത‍്യൻ പൗരന്മാരിൽ നിന്നും ഉദ‍്യോഗസ്ഥർ നേരിട്ട് വിവരങ്ങൾ ശേഖരിച്ചു. ഇവരുടെ കൈവശമുള്ള രേഖകൾ വിശദമായി പരിശോധിച്ച ശേഷമാണ് ഇവരെ അതാത് സംസ്ഥാനങ്ങളിലേക്ക് തിരിച്ചയച്ചത്. മനുഷ‍്യകടത്തുമായി ബന്ധപ്പെട്ട് നേരത്തെ സിബിഐ എടുത്ത കേസിലാണ് നടപടി. കഴിഞ്ഞ വർഷം തിരിച്ചെത്തിയ ഇന്ത‍്യക്കാരിൽ ചിലർ അറസ്റ്റിലായിരുന്നു. ഈ സാഹചര‍്യം കണക്കിലെടുത്താണ് സിബിഐ പരിശോധന കർശനമാക്കുന്നത്.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി

മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ അമ്മയ്ക്കും മകൾക്കും ചികിത്സ നിഷേധിച്ചതായി പരാതി. എആർ നഗർ സ്വദേശി ഉഷയ്ക്കും മകൾ നിഥാനയ്ക്കുമാണ് ചികിത്സ ലഭിക്കാതിരുന്നത്. ഫെബ്രുവരി 28ന് രാത്രിയുണ്ടായ വാഹനാപകടത്തിൽ ഇരുവർക്കും പരുക്കേറ്റിരുന്നു. തുടർന്ന് 10: 45 ഓടെ ആശുപത്രിയിലെത്തിയെങ്കിലും അരമണികൂർ കാത്തുനിന്നിട്ടും ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി. അത‍്യാഹിതത്തിലെത്തിയ ഇവരെ മുറിവ് കെട്ടുന്ന റൂമിലേക്ക് മാറ്റിയിരുന്നുവെങ്കിലും പരിശോധിക്കാനായി ഡോക്റ്റർമാർ എത്തിയില്ല. വേദന പല തവണ ശ്രദ്ധയിൽപെടുത്തിയിരുന്നുവെങ്കിലും ചികിത്സ ലഭിക്കാതെ വന്നതോടെ ഇരുവരെ‍യും ബന്ധുക്കൾ സ്വകാര‍്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ …

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി Read More »

പാക്കിസ്ഥാനിൽ ഭീകരർ തട്ടിയെടുത്ത ട്രെയിനിൽ ഉണ്ടായിരുന്ന 104 പേരെ മോചിപ്പിച്ചു

കറാച്ചി: പാക്കിസ്ഥാനിൽ ഭീകരർ റാഞ്ചിയ ട്രെയിനിൽ നിന്ന് 104 പേരെ മോചിപ്പിച്ചു. സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ 16 ഭീകരരും 20 പാക് സൈനികരും കൊല്ലപ്പെട്ടു. ചൊവ്വാഴ്ചയാണ് പാക്കിസ്ഥാനിലെ ക്വെറ്റയിൽ നിന്ന് പെഷവാറിലേക്ക് 500ലേറെ യാത്രക്കാരുമായി പോയ ട്രെയ്‌ൻ ബലൂചിസ്ഥാൻ വിമോചന(ബി.എൽ.എ) സേന ആക്രമണത്തിലൂടെ പിടിച്ചെടുത്തത്. ഒമ്പത് ബോഗികളുള്ള ജാഫർ എക്സ്പ്രസാണ് ഗുഡലാറിനും പിരു കൊനേരിക്കും ഇടയിലെത്തിയപ്പോൾ ബി.എൽ.എ റാഞ്ചിയത്. ആറ് സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടെന്നാണ് വിവരം. പാക് സേന പ്രതികരണത്തിനു മുതിർന്നാൽ മുഴുവൻ ബന്ദികളെയും കൊലപ്പെടുത്തുമെന്ന ഭീഷണി മുഴക്കിയിരുന്നു. …

പാക്കിസ്ഥാനിൽ ഭീകരർ തട്ടിയെടുത്ത ട്രെയിനിൽ ഉണ്ടായിരുന്ന 104 പേരെ മോചിപ്പിച്ചു Read More »

പ്രശ്നം ഉണ്ടാക്കാൻ ആ​ഗ്രഹിക്കുന്നില്ലെന്ന് ജാതി വിവേചനം നേരിട്ട യുവാവ്; ദേവസ്വം അധികൃതർക്ക് അപേക്ഷ നൽകി

തൃശൂർ: കഴകം ജോലിയിൽ നിന്നും തന്നെ മാറ്റണമെന്ന് ആവശ‍്യപ്പെട്ട് ജാതി വിവേചനം നേരിട്ട യുവാവ് ദേവസ്വം അധികൃതർക്ക് അപേക്ഷ നൽകി. ആര‍്യനാട് സ്വദേശിയായ വി.എ ബാലുവാണ് ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് വാട്സാപ്പ് മുഖേനെ കത്ത് നൽകിയത്. ഉത്സവകാലം അടുത്തുവരുന്നതിനാൽ താൻ കാരണം ഒരു പ്രശ്നം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കഴകം ജോലിക്ക് താൻ ഇല്ലെന്നും ദേവസ്വം പുനക്രമീകരിച്ച ഓഫീസ് ജോലിയാണെങ്കിൽ വരാമെന്നും ബാലു പറഞ്ഞു. മാനേജിങ്ങ് കമ്മിറ്റിയുടെ തീരുമാനങ്ങൾ അനുസരിച്ച് തുടർ കാര‍്യങ്ങൾ തീരുമാനിക്കുമെന്നും ബാലു കൂട്ടിച്ചേർത്തു. അതേസമയം ബാലുവിന്‍റെ …

പ്രശ്നം ഉണ്ടാക്കാൻ ആ​ഗ്രഹിക്കുന്നില്ലെന്ന് ജാതി വിവേചനം നേരിട്ട യുവാവ്; ദേവസ്വം അധികൃതർക്ക് അപേക്ഷ നൽകി Read More »

സ്വർണ കടത്ത് കേസിൽ നടി രന്യയുടെ സുഹൃത്തും പിടിയിൽ

ബാം​ഗ്ലൂർ: അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിൻറെ സുഹൃത്തും പിടിയിൽ. രന്യക്കൊപ്പം ദുബായിലേക്ക് പോയ തരുൺ കൊണ്ടുരാജുവാണ് ഡയറക്റ്ററേറ്റ് ഒഫ് റവന്യു ഇൻറലിജൻസിൻറെ(ഡി.ആർ.ഐ) പിടിയിലായത്. ബാംഗ്ലൂരിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗമാണ് തരുൺ. 14 കിലോ ഗ്രാം വരുന്ന സ്വർണവുമായാണ് രന്യ റാവു അറസ്റ്റിലായത്. കേസിൽ രന്യയുടെ രണ്ടാനച്ഛൻ ഡി.ജി.പി കെ രാമചന്ദ്ര റാവുവിനെതിരേയും അന്വേഷണം നീളും. രാമചന്ദ്ര റാവുവിൻറെ രണ്ടാമത്തെ ഭാര്യയുടെ ആദ്യ വിവാഹത്തിൽ പിറന്ന മകളാണ് രന്യ. …

സ്വർണ കടത്ത് കേസിൽ നടി രന്യയുടെ സുഹൃത്തും പിടിയിൽ Read More »

വയനാട് കഞ്ചാവ് വിൽപ്പന കേസിൽ നാല് പേർ അറസ്റ്റിൽ

വയനാട്: കഞ്ചാവ് വിൽപ്പന നടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. എരുമ പുല്ലിൽ വീട്ടിൽ പി ഹർഷ(24), പുൽപ്പള്ളി കാപ്പിസെറ്റ് സ്വദേശികളായ എരുമപ്പുല്ലിൽ വീട്ടിൽ ഇ.പി പ്രണവ്(20), നിരപ്പേൽ വീട്ടിൽ എൻ.എ അജിത്ത്(23), കരിക്കല്ലൂർ മൂന്നുപാലം സ്വദേശി വട്ടത്തൊട്ടിയിൽ വീട്ടിൽ ആൽബിൻ ജെയിംസ്(20) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. പുൽപ്പളളി കുളത്തൂരിലെ വാടക വീട്ടിൽ വച്ചാണ് നാലംഗ സംഘം എക്സൈസ് സംഘത്തിൻറെ പിടിയിലാവുന്നത്. 170 ഗ്രാം കഞ്ചാവ്, കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണമായ ബോംഗ്, ലഹരി ആവശ്യക്കാർക്ക് …

വയനാട് കഞ്ചാവ് വിൽപ്പന കേസിൽ നാല് പേർ അറസ്റ്റിൽ Read More »

നിക്ഷേപിച്ച തുക തിരിച്ച് കിട്ടിയില്ല: പത്തനംതിട്ടയിൽ സഹകരണ ബാങ്കിലെ നിക്ഷേപകൻ ആത്മഹത‍്യയ്ക്ക് ശ്രമിച്ചു

പത്തനംതിട്ട: കോന്നി സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരിച്ചു കിട്ടാത്തതിൽ നിക്ഷേപകൻ ആത്മഹത‍്യയ്ക്ക് ശ്രമിച്ചു. കോന്നി പയ്യനാമൺ സ്വദേശി ആനന്ദനാണ്(64) ആത്മഹത‍്യയ്ക്ക് ശ്രമിച്ചത്. മദ‍്യത്തിൽ അമിതമായി ഗുളികകൾ ചേർത്തു കഴിക്കുകയായിരുന്നു. നിലവിൽ വെൻറിലേറ്ററിൽ കഴിയുകയാണ് ആനന്ദൻ. ഇദ്ദേഹത്തിൻറെ ആരോഗ‍്യ നില അതീവ ഗുരുതരമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. 11 ലക്ഷം രൂപയാണ് എൽഡിഎഫ് ഭരിക്കുന്ന കോന്നി റീജ‍്യണൽ സഹകരണ ബാങ്കിൽ നിന്നും ആനന്ദന് തിരിച്ച് കിട്ടാനുണ്ടായിരുന്നത്. മുൻഗണനാ ക്രമത്തിൽ പണം നൽകണമെന്ന് ഹൈക്കോടതി വിധിയുണ്ടായിരുന്നുവെങ്കിലും നടപ്പായിരുന്നില്ല. തിങ്കളാഴ്ചയും …

നിക്ഷേപിച്ച തുക തിരിച്ച് കിട്ടിയില്ല: പത്തനംതിട്ടയിൽ സഹകരണ ബാങ്കിലെ നിക്ഷേപകൻ ആത്മഹത‍്യയ്ക്ക് ശ്രമിച്ചു Read More »

തിരുവനന്തപുരത്ത് സഹോദരിയെയും സഹപാഠിയെയും പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം: സഹപാഠിയെയും സഹോദരിയെയും പീഡിപ്പിച്ച കേസിൽ പ്ലസ് ടു വിദ്യാർഥിയും യുവാവും അറസ്റ്റിൽ. പതിനേഴുകാരനായ പ്ലസ് ടു വിദ്യാർഥി, കൊല്ലം ശക്തികുളങ്ങര സ്വദേശി അഖിൽ(23) എന്നിവരെയാണ് അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയായ പെൺകുട്ടിയെ പതിനേഴുകാരനായ സഹപാഠി പ്രണയം നടിച്ച് നിരന്തരമായി പീഡനത്തിന് ഇരയാക്കിയിരുന്നുയെന്നാണ് പൊലീസ് പറയുന്നത്. പരവൂർ ഭൂതക്കുളം റൂട്ടിലെ ബസ് കണ്ടക്ടറാണ് അഖിൽ. സഹോദരിമാരായ പെൺകുട്ടികളെയും പതിനേഴുകാരനെയും അഖിൽ ബസിൽ വച്ചാണ് പരിചയപ്പെടുന്നത്. പിന്നീട് ഇവരുമായി സൗഹൃദത്തിലാവുകയും സഹോദരിമാരെ പീഡിപ്പിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ …

തിരുവനന്തപുരത്ത് സഹോദരിയെയും സഹപാഠിയെയും പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ Read More »

പാതിവില തട്ടിപ്പ് കേസിൽ സത്യസായി ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്റ്റർ ആനന്ദ കുമാർ ക്രൈബ്രാഞ്ചിൻറെ കസ്റ്റഡിയിൽ

തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിൽ പ്രതി സത്യസായി ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്റ്റർ കെ.എൻ ആനന്ദകുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. അതിനു പിന്നാലെയാണ് നടപടി. പാതിവിലയ്ക്ക് ടു വീലർ അടക്കം നൽകാമെന്ന് വാഗ്ദാനം നൽകി പണം തട്ടിച്ചതിലെ മുഖ്യ സൂത്രധാരൻ ആനന്ദ കുമാർ ആണെന്നാണ് കണ്ടെത്തൽ. കണ്ണൂർ സീഡ് സൊസൈറ്റി സെക്രട്ടറി പള്ളിക്കുന്ന് എടച്ചേരി സ്വദേശി എ മോഹനൻ നൽകിയ പരാതിയിൽ ആനന്ദ കുമാർ ഉൾപ്പെടെ ഏഴ് പേരെയാണ് …

പാതിവില തട്ടിപ്പ് കേസിൽ സത്യസായി ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്റ്റർ ആനന്ദ കുമാർ ക്രൈബ്രാഞ്ചിൻറെ കസ്റ്റഡിയിൽ Read More »

പത്തനംതിട്ടയിൽ ലോഡിങ്ങിൻറെ കൂലി കുറഞ്ഞതിന്റെ പേരിൽ സുഹൃത്തിനെ വെട്ടി: പ്രതികളെ അറസ്റ്റ് ചെയ്തു

പത്തനംതിട്ട: ലോഡിങ്ങിൻറെ കൂലി കുറഞ്ഞ് പോയതിൽ സുഹൃത്തിനെ വീട്ടിൽ കയറി വെട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഇരുപ്പച്ചുവട്ടിൽ അനിൽ രാജ്(45) പതാലിൽ പുത്തൻ വീട്ടിൽ എസ്.പി കുട്ടപ്പൻ(53) എന്നിവരാണ് പിടിയിലായത്. കുമ്പഴ മൈലാടുംപാറ മേപ്രത്ത് മുരുപ്പേൽ വീട്ടിൽ സുരേഷിനാണ് വെട്ടേറ്റത്. പുല്ലരിയാൻ ഉപയോഗിക്കുന്ന വെട്ടിരുമ്പുകൊണ്ട് തലയിൽ വെട്ടുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പ്രതികളായ ഇരുവരും സുരേഷും സുഹൃത്തുകളും ഒരുമിച്ചു കൂലിപ്പണി ചെയ്യുന്നവരാണ്. കഴിഞ്ഞ ദിവസം ജോലി ചെയ്തതിൻറെ കൂലിയായ 1000 രൂപ ചോദിക്കുകയും കൊടുത്തില്ലെന്നാരോപിച്ച് ഇവർ തമ്മിൽ …

പത്തനംതിട്ടയിൽ ലോഡിങ്ങിൻറെ കൂലി കുറഞ്ഞതിന്റെ പേരിൽ സുഹൃത്തിനെ വെട്ടി: പ്രതികളെ അറസ്റ്റ് ചെയ്തു Read More »

കൊല്ലത്ത് ശാരദമഠം സിഎസ്ഐ പള്ളിയിലെ സെമിത്തേരിക്ക് സമീപം സൂട്ട്കേസിനുള്ളിൽ അസ്ഥി കൂടം കണ്ടെത്തി

കൊല്ലം: കൊല്ലത്ത് അസ്ഥി കൂടം കണ്ടെത്തി. ശാരദമഠം സിഎസ്ഐ പള്ളിയിലെ സെമിത്തേരിക്ക് സമീപം സൂട്ട്കേസിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മനുഷ‍്യൻറെ അസ്ഥികൂടമാണെന്ന് പ്രാഥമിക പരിശോധനയിൽ നിന്നും മനസിലായതായാണ് വിവരം. ദ്രവിച്ചു തുടങ്ങിയ നിലയിലാണ് അസ്ഥികൂടം. എന്നാൽ എല്ലാ അസ്ഥികളും ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ആരെങ്കിലും അസ്ഥികൂടം പെട്ടിയിലാക്കി ഉപേക്ഷിച്ചതാകാനാണ് സാധ‍്യതയെന്ന് സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ പറഞ്ഞു.

സൈബർ തട്ടിപ്പ്; തായ്‌ലൻഡ്, മ‍്യാൻമാർ അതിർത്തിയിൽ നിന്നും 283 ഇന്ത‍്യൻ പൗരന്മാരെ തിരിച്ചെത്തിച്ചു

ന‍്യൂഡൽഹി: ജോലി തട്ടിപ്പിന് ഇരയായി കുടുങ്ങിയ ഇന്ത‍്യൻ പൗരന്മാരെ തിരിച്ചെത്തിച്ചു. തായ്‌ലൻഡ്, മ‍്യാൻമാർ അതിർത്തിയിൽ ജോലി തട്ടിപ്പിന് ഇരയായ 283 പേരെയാണ് വ‍്യോമസേനയുടെ വിമാനത്തിൽ തിരിച്ചെത്തിച്ചത്. മ‍്യാൻമാറിലെയും തായ്‌ലൻഡിലെയും എംബസികളുടെ നേതൃത്വത്തിലാണ് ഇവരെ രക്ഷിച്ചത്. വ‍്യാജ ഏജൻസികൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് വിദേശകാര‍്യമന്ത്രാലയം അറിയിച്ചു. ഇത്തരത്തിൽ കുടുങ്ങിയ 543 ഇന്ത‍്യക്കാരെ രക്ഷപ്പെടുത്തിയതായാണ് വിവരം. ഇതിൽ 283 പേരെയാണ് തിരിച്ചെത്തിച്ചത്. ബാക്കിയുള്ള പൗരന്മാരെ ചൊവ്വാഴ്ച മേ സോട്ടിൽ നിന്നുമുള്ള വിമാനത്തിൽ തിരികെ കൊണ്ടുവരും. ജോലി വാഗ്ദാനം നൽകി പൗരന്മാരെ തായ്‌ലൻഡ്, …

സൈബർ തട്ടിപ്പ്; തായ്‌ലൻഡ്, മ‍്യാൻമാർ അതിർത്തിയിൽ നിന്നും 283 ഇന്ത‍്യൻ പൗരന്മാരെ തിരിച്ചെത്തിച്ചു Read More »

പാലക്കാട് കഞ്ചാവ് കടത്താൻ സമ്മതിച്ചില്ലെന്ന പേരിൽ ഓട്ടോ ഡ്രൈവറെ സംഘം ചേർന്ന് മർദിച്ചു; കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു

പാലക്കാട്: കഞ്ചാവ് കടത്താൻ വിസമ്മതിച്ചതിന് ഓട്ടോ ഡ്രൈവറെ മർദിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ. ചന്ദ്രനഗർ സ്വദേശികളായ സ്മിഗേഷ്, ജിതിൻ, അനീഷ് എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്. കൊല്ലങ്കോട് സ്വദേശി അബ്ബാസിനാണ് മർദനമേറ്റത്. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും ഇവർക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. മാർച്ച് നാലിന് വൈകിട്ടോടെയായിരുന്നു സംഭവം. മൂന്നുപേർ ഓട്ടം വിളിക്കുകയും ഒഴിഞ്ഞ കാട് നിറഞ്ഞ സ്ഥലത്തേക്ക് പോകാൻ ആവശ‍്യപ്പെടുകയായിരുന്നു. എന്നാൽ എന്തിനാണെന്ന് ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും കഴുത്തിന് പിടിച്ച് മർദിക്കുകയായിരുന്നുവെന്നും ഓട്ടോ ഡ്രൈവറായ അബ്ബാസ് പറഞ്ഞു. …

പാലക്കാട് കഞ്ചാവ് കടത്താൻ സമ്മതിച്ചില്ലെന്ന പേരിൽ ഓട്ടോ ഡ്രൈവറെ സംഘം ചേർന്ന് മർദിച്ചു; കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു Read More »

ഹൈക്കോടതി ബഹിഷ്കരണം അവസാനിപ്പിച്ച് അഭിഭാഷകർ

കൊച്ചി: അഭിഭാഷകയോട് ഹൈക്കോടതി ജസ്റ്റിസ് മോശമായി പെരുമാറിയ വിഷയത്തിൽ കോടതി ബഹിഷ്കരണം അവസാനിപ്പിച്ച് ഹൈക്കോടതി അഭിഭാഷകർ. ജസ്റ്റിസ് എ ബദറുദ്ദീനെ ഹൈക്കോടതിയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിചീഫ് ജസ്റ്റിസിന് പരാതി നൽകാനും ഹൈക്കോടതി അസോസിയേഷൻ യോഗം തീരുമാനിച്ചിട്ടുണ്ട്. ഹൈക്കോടതി അഭിഭാഷകർ ജസ്റ്റിസിനെതിരേ പരസ്യമായി പ്രതിഷേധിക്കുകയും തുറന്ന കോടതിയിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ചീഫ് ജസ്റ്റിസ് വിഷയത്തിൽ ഇടപെട്ടിരുന്നു. ഇതേ തുടർന്ന് അഭിഭാഷകയുമായി നടത്തിയ ചർച്ചയിൽ ജസ്റ്റിസ് മാപ്പ് പറഞ്ഞു. ചീഫ് ജസ്റ്റിസ്, മുതിർന്ന …

ഹൈക്കോടതി ബഹിഷ്കരണം അവസാനിപ്പിച്ച് അഭിഭാഷകർ Read More »

നിരോധനാജ്ഞ ലംഘിച്ചാൽ കർശന നടപടി: ഇടുക്കി ജില്ലാ കളക്ടർ വി വിഘ്നേശ്വരി ഐ.എ.എസ്

ഇടുക്കി: പീരുമേട് വില്ലേജിലെ നിർദിഷ്ട പ്രദേശങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. നിയമം ലംഘിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച വരെ ഏഴ് പേർക്കെതിരെ എഫ് ഐ ആർ ഇടുന്നതടക്കമുള്ള നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. പരുന്തുംപാറയിൽ സ്വകര്യവ്യക്തി അനധികൃതമായി സ്ഥാപിച്ച കുരിശ് നീക്കം ചെയ്യുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തു. സാധാരണക്കാരെ മുന്നിൽ നിർത്തി വലിയ കയ്യേറ്റങ്ങൾനടത്തുന്ന വൻകിടക്കാരെ വെളിച്ചത്തുകൊണ്ടുവരുന്നതിന് പോലീസ്, വിജലൻസ് തുടങ്ങിയ എല്ലാ സംവിധാനങ്ങളെയും ഉപയോഗിക്കുമെന്ന് കളക്ടർ അറിയിച്ചു. പലപ്പോഴും കർഷകരടക്കമുള്ള …

നിരോധനാജ്ഞ ലംഘിച്ചാൽ കർശന നടപടി: ഇടുക്കി ജില്ലാ കളക്ടർ വി വിഘ്നേശ്വരി ഐ.എ.എസ് Read More »

കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതിവിവേചനം ഉണ്ടായെങ്കിൽ നടപടി വേണമെന്ന് കെ രാധാകൃഷ്ണൻ

ചേലക്കര: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് എംപി കെ രാധാകൃഷ്ണൻ. ജാതി വിവേചനം ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. കഴകത്തിൽ നിയമിച്ച ഈഴവ യുവാവിനെ തസ്തികയിൽ നിന്ന് താത്കാലികമായി നീക്കം ചെയ്തതിനു പിന്നാലെയാണ് പ്രശ്നങ്ങൾ‌ ആരംഭിച്ചത്. പാരമ്പര്യ അവകാശികളെ ഒഴിവാക്കി ഈഴവ യുവാവിനെ കഴകത്തിൽ എടുത്തതിനെതിരേ പ്രതിഷേധം കനത്തിരുന്നു. തന്ത്രിമാർ അടക്കം പൂജകളിൽ നിന്ന് വിട്ടു നിൽക്കുമെന്ന ഘട്ടത്തിലാണ് യുവാവിനെ കഴകത്തിൽ നിന്ന് മറ്റൊരു തസ്തികയിലേക്ക് മാറ്റിയത്. എന്നാൽ ക്ഷേത്രത്തിൽ …

കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതിവിവേചനം ഉണ്ടായെങ്കിൽ നടപടി വേണമെന്ന് കെ രാധാകൃഷ്ണൻ Read More »

കാസർഗോഡ് 15 വയസുകാരിയും യുവാവും ആത്മഹത്യ ചെയ്ത സംഭവം; പൊലീസിനെതിരെ ഹൈക്കോടതിയുടെ വിമർശനം

കാസർഗോഡ്: പൈവളിഗെയിൽ 15 വയസുകാരിയുടെ മരണത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഒരു വി.ഐ.പിയുടെ മകളായിരുന്നെങ്കിൽ പൊലീസ് അന്വേഷണം ഇത്രയധികം വൈകിപ്പിക്കുമായിരുന്നോ എന്നും കോടതി ചോദിച്ചു. പെൺകുട്ടിയുടെ അമ്മ നൽകിയ ഹേബിയസ് കോർപസ് ഹർജിയിലാണ് കോടതിയുടെ വിമർശനം. ജസ്റ്റീസ് ദേവൻരാമചന്ദ്രൻ ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഞായറാഴ്ചയാണ് കാണാതായ പെൺകുട്ടിയുടേയും അയൽവാസിയുടേയും മൃതദേഹങ്ങൾ കണ്ടെത്തുന്നത്. 15 കാരിയെ കാണാതായി 26 ദിവസങ്ങൾക്കു ശേഷം മാത്രം കണ്ടെത്തിയതോടെയാണ് ഹൈക്കോടതി സംസ്ഥാന പൊലീസിനെ രൂക്ഷമായി വിമർശിച്ചത്. സംഭവത്തിൽ പൊലീസിനോട് …

കാസർഗോഡ് 15 വയസുകാരിയും യുവാവും ആത്മഹത്യ ചെയ്ത സംഭവം; പൊലീസിനെതിരെ ഹൈക്കോടതിയുടെ വിമർശനം Read More »

മലപ്പുറത്ത് നിന്നും പ്ലസ് റ്റൂ വിദ്യാർത്ഥിനികളെ കാണാതായ സംഭവത്തിൽ തുടരന്വേഷണവുമായി പൊലീസ് സംഘം

മലപ്പുറം: പ്ലസ് റ്റൂ വിദ്യാർത്ഥിനികളെ കാണാതായ സംഭവത്തിൽ കൂടുതൽ അന്വേഷണവുമായി പൊലീസ് സംഘം. കുട്ടികൾ എത്തിയ മുബൈയിലെ ബ്യൂട്ടി പാർലർ കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിക്കുക. മുംബൈയിൽ കുട്ടികളെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്ന കാര്യത്തെ കുറിച്ചും പൊലീസ് അന്വേഷിക്കും. കുട്ടികളെ നാടുകടക്കാൻ സഹായിച്ച യുവാവിൻറെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. താനൂർ പൊലീസാണ് കസ്റ്റഡിയിലുള്ള എടവണ്ണ സ്വദേശി ആലുങ്ങൽ അക്ബർ റഹീമിൻറെ(26) അറസ്റ്റ് രേഖപ്പെടുത്തിയത്. മാർച്ച് അഞ്ചിനാണ് താനൂർ ദേവദാർ സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളെ കാണാതായത്. പരാതിയെ തുടർന്ന് …

മലപ്പുറത്ത് നിന്നും പ്ലസ് റ്റൂ വിദ്യാർത്ഥിനികളെ കാണാതായ സംഭവത്തിൽ തുടരന്വേഷണവുമായി പൊലീസ് സംഘം Read More »

കാസർഗോഡ് പതിനഞ്ചുകാരിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് നിഗമനം

കാസർഗോഡ്: പൈവളിഗെയിൽ പതിനഞ്ച് വയസുകാരിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യയെന്ന് പൊലീസിൻറെ പ്രാഥമിക നിഗമനം. ഇരുവരുടെയും പോസ്റ്റ്മോർട്ടം നടപടികൾ തിങ്കളാഴ്ച നടക്കും. പരിയാരം മെഡിക്കൽ കോളെജിൽ പൊലീസ് സർജൻറെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ നടക്കുക. മൃതദേഹത്തിൻറെ കാലപ്പഴക്കവും മരണ കാരണവും പോസ്റ്റ് മോർട്ടത്തിന് ശേഷമേ വ്യക്തമാക്കും. കഴിഞ്ഞ മാസം 12നാണ് പൈവളിഗ സ്വദേശികളായ 15കാരിയെയും, അയൽവാസിയായ പ്രദീപ്(42) എന്നിവരെ കാണാത്താവുന്നത്. പെൺകുട്ടിയെ കാണാതായ സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഇരുവരെയും ഞായറാഴ്ച തൂങ്ങി മരിച്ച …

കാസർഗോഡ് പതിനഞ്ചുകാരിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് നിഗമനം Read More »

കണ്ണൂർ സ്വദേശിനിയെ കാപ്പാ ചുമത്തി നാടുകടത്തി

കണ്ണൂർ: മയക്കു മരുന്ന് കേസടക്കം നിരവധി കേസുകളിൽ പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാടുകടത്തി. തലശേരി തിരുവങ്ങാട് സ്വദേശി ഫാത്തിമ ഹബീബയെയാണ് (27) നാടുകടത്തിയത്. പൊലീസിന്‍റെ റൗഡി ലിസ്റ്റിൽപ്പെട്ടയാളാണ് ഫാത്തിമ. കണ്ണൂർ ജില്ലാ കമ്മിഷണറുടെ കാപ്പാ നിയമ പ്രകാരമുള്ള റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഒരു വർഷത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചാൽ മൂന്നു വർഷം വരെ തടവ് ശിക്ഷ ലഭിക്കും. കണ്ണൂർ റേഞ്ച് ഡിഐജിയാണ് ഉത്തരവിറക്കിയത്. 24 ഗ്രാം ബ്രൗൺ ഷുഗർ …

കണ്ണൂർ സ്വദേശിനിയെ കാപ്പാ ചുമത്തി നാടുകടത്തി Read More »

മുൻകൂട്ടി ബുക്ക് ചെയ്ത വീൽ ചെയർ നൽകാത്തതിനെ തുടർന്ന് വയോധികയ്ക്ക് വീണ് പരുക്കേറ്റു, എയർ ഇന്ത‍്യക്കെതിരേ പരാതിയുമായി യുവതി

ന‍്യൂഡൽഹി: എയർ ഇന്ത‍്യക്കെതിരേ പരാതിയുമായി യുവതി. എയർ ഇന്ത‍്യ അധികൃതർ ഡൽഹി വിമാനത്താവളത്തിൽ മുൻകൂട്ടി ബുക്ക് ചെയ്ത വീൽ ചെയർ നൽകാത്തതിനെ തുടർന്ന് തൻറെ 82 കാരിയായ മുത്തശി നടക്കാൻ ശ്രമിക്കുന്നതിനിടെ വീണു പരുക്കേറ്റെന്നാണ് യുവതിയുടെ പരാതി. 82 കാരിയായ പ്രസിച്ച രാജിനാണ് പരുക്കേറ്റത്. മാർച്ച് നാലിന് ഡൽഹിയിൽ കൊച്ചുമകൻറെ വിവാഹത്തിൽ പങ്കെടുത്ത് ബംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. നടക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ വീഴ്ച്ചയിൽ പരുക്കേറ്റ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് വയോധിക. ആവർത്തിച്ച് ആവശ‍്യപ്പെട്ടിട്ടും എയർ ഇന്ത‍്യ …

മുൻകൂട്ടി ബുക്ക് ചെയ്ത വീൽ ചെയർ നൽകാത്തതിനെ തുടർന്ന് വയോധികയ്ക്ക് വീണ് പരുക്കേറ്റു, എയർ ഇന്ത‍്യക്കെതിരേ പരാതിയുമായി യുവതി Read More »