ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം
ശാരീരികമായ വ്യത്യസ്തത കൊണ്ട് സമൂഹത്തിലെ പലയിടങ്ങളിൽ നിന്നും മാറ്റി നിർത്തപ്പെട്ട ഒരു വിഭാഗമായിരുന്നു 1857 മാർച്ച്, 8 ന്, ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരത്തിലൂടെ ഉയർത്തെഴുന്നേറ്റത്. തുണിമില്ലുകളിൽ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ സംഘടിച്ച്, കുറഞ്ഞ ശമ്പളത്തിനെതിരായും ദീർഘസമയത്തെ ജോലി ഒഴിവാക്കുവാനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടിയും ആദ്യമായി സ്വരമുയർത്തി. പിന്നീട് ലോകവനിതാദിനമെന്ന ആശയം കടന്നുവന്നപ്പോൾ മാർച്ച് എട്ട് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു. കാരണം, ഈ സമരാഗ്‌നി ലോകമാകെ പടരാൻ താമസമുണ്ടായില്ല. വരും വർഷങ്ങളിൽ ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകൾ അവരുടെ …