മുസ്ലീം സമൂഹം ഈദുൾഫിത്തർ ആഘോഷിച്ചു
റംസാൻ മാസത്തിലെ 30 നോമ്പും അനുഷ്ഠിക്കാൻ സാധിച്ചതിന്റെ നിർവൃതിയിൽ മുസ്ലീം സമൂഹം ചെറിയ പെരുന്നാൾ ആഘോഷിച്ചു. ഒരു മാസത്തെ വ്രാതനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ജീവിത വിശുദ്ധി ജീവിതത്തിലുടനീളം പ്രാവർത്തികമാക്കാൻ ഓരോ വിശ്വാസിയും തയ്യാറാകണമെന്ന് കാരിക്കോട് നൈനാർ പള്ളി ചീഫ് ഇമാം ഹാഫിസ് നൗഫൽ കൗസരി വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. തഖ് വയിൽ അധിഷ്ഠിതമായ ചര്യകൾ മുറുകെ പിടിക്കുവാനും പ്രതിസന്ധികളിൽ ഐക്യത്തോടെ പ്രവർത്തിക്കാനും മുസ്ലീം സമൂഹം തയ്യാറാകണമെന്നും ഇമാം വിശ്വാസികളോട് ആഹ്വാനം ചെയ്തു. പതിവിലും നേരത്തെ തന്നെ പള്ളികളിലേക്ക് പ്രാർത്ഥനക്കായി വിശ്വാസികൾ …