പണവിചാരം8/6/2023
പണവിചാരം
പണവിചാരം
vbc news
Articles Look at your Contain Tsa Instructions & Approaches for Vacationing with Ashes Afterwards Your journey Follow the measures documented previously mentioned with regard to addressing your body with trip. Exploration groups and begin guidance employees in the You.S., Nova scotia, England and begin The united kingdom had paid out period deciphering a huge number …
കോട്ടയം: ശ്രദ്ധയുടെ ആത്മഹത്യയിൽ അന്വേഷണം നടത്തുന്ന പൊലീസുദ്യോഗസ്ഥർക്കെതിരെ ആരോപണവുമായി കുടുംബം. കോട്ടയം എസ്പി ശ്രദ്ധയുടെ ആത്മഹത്യക്കുറിപ്പെന്ന രീതിയിൽ ഇന്ന് പുറത്തുവിട്ട തെളിവ് വ്യാജമാണെന്ന് കുടുംബം കുറ്റപ്പെടുത്തി. കൂടാതെ മുമ്പ് സമൂഹമാധ്യമത്തിൽ സുഹൃത്തുക്കളോട് പങ്കുവെച്ച സന്ദേശം സാഹചര്യം മാറ്റി ഉപയോഗിക്കുകയാണെന്നും അവർ തുറന്നടിച്ചു. പൊലീസ് ശ്രമിക്കുന്നത് കൊളേജ് മാനേജ്മെൻറിനെ സഹായിക്കാനാണെന്നും ശ്രദ്ധയെ അപകീർത്തിപ്പെടുത്തുകയാണെന്നും ശ്രദ്ധയുടെ അച്ഛൻ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് കോളേജിലുണ്ടായ സമരം അവസാനിപ്പിക്കുന്നതിനടക്കം വിളിച്ച യോഗങ്ങളിൽ കുടുംബാംഗങ്ങളെ പങ്കെടുപ്പിക്കാത്ത സർക്കാർ നടപടിയെയും കുടുംബം എതിർത്തു. അമൽ ജ്യോതി …
ആത്മഹത്യക്കുറിപ്പെന്ന രീതിയിൽ പുറത്തുവിട്ട തെളിവ് വ്യാജമെന്ന് ശ്രദ്ധയുടെ കുടുംബം Read More »
തിരുവനന്തപുരം: യുജിസിക്കും ഗവർണർക്കും മഹാരാജാസ് കോളെജിൻറെ ഓട്ടോണമസ് പദവി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴിസിറ്റി ക്യാംപെയ്ൻ കമ്മിറ്റി നിവേദനം നൽകി. എറണാകുളം മഹാരാജാസ് കോളെജിൽ നടത്തി വരുന്നത് എംജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഓട്ടോണമസ് വിദ്യാഭ്യാസ സമ്പ്രദായമാണ്. കൊളേജിലെ ഭരണവും പരീക്ഷ നടത്തിപ്പും അക്കാദമിക പ്രവർത്തനങ്ങളും നടക്കുന്നത് അവിടുത്തെ ഒരു വിഭാഗം അധ്യാപകരുടേയും അനധ്യാപകരുടേയും വിദ്യാർഥികളുടേയും കീഴിലാണെന്നും അതിനുള്ള തെളിവാണ് അടുത്ത ദിവസങ്ങളിൽ പുറത്തുവന്ന പ്രശ്നങ്ങളെന്നും ചൂണ്ടിക്കാട്ടിയാണ് നിവേദനം നൽകിയിരിക്കുന്നത്. വനിതാ നേതാവിനു പട്ടികജാതി സംവരണം അട്ടിമറിച്ച് സംസ്കൃത …
ആലപ്പുഴ: മാവേലിക്കരയിൽ ആറുവയസുകാരിയായ മകളെ വെട്ടിക്കൊലപ്പെടുത്തിയ പിതാവ് മഹേഷ് ആത്മഹത്യക്കു ശ്രമിച്ചു. ജയിലിൽ വച്ച് കഴുത്തു മുറിച്ചാണ് പ്രതി ആത്മഹത്യക്കു ശ്രമിച്ചത്. അതേസമയം, മകളെ കൊലപ്പെടുത്തിയത് വിരോധം മൂലമാണെന്ന് എഫ്ഐആറിൽ പറയുന്നു. മഹേഷിന് കുട്ടിയോടും അമ്മയോടും വിരോധമുണ്ടായിരുന്നെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു. പ്രതി കുട്ടിയെ കൊലപ്പെടുത്തുന്നതിനായി പ്രത്യേക മഴു ഉണ്ടാക്കിയതായും പൊലീസ് വ്യക്തമാക്കി. ഈ മഴു കണ്ടെടുത്തിട്ടുണ്ട്. മാവേലിക്കര പുന്നമ്മൂട്ടിൽ ബുധനാഴ്ച്ച രാത്രിയാണ് പിതാവ് 6 വയസുകാരിയായ മകൾ നക്ഷത്രയെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുന്നത്. നക്ഷത്രയുടെ മാതാവ് 3 …
മാവേലിക്കരയിൽ മകളെ വെട്ടിക്കൊലപ്പെടുത്തിയ പിതാവ് ആത്മഹത്യക്കു ശ്രമിച്ചു Read More »
Sin embargo, los resultados y el impacto de estas nuevas medidas aún deben ser evaluados ya que los fondos aún no se han asignado, afirmó la investigadora de la Université de Montréal. “Además, esto también implica que las actuales científicas en formación tienen y seguirán teniendo menos modelos femeninos que sirvan como mentoras y referentes …
Científico de datos: ¿qué tareas hace y qué habilidades necesita? Read More »
തിരുവനന്തപുരം: വ്യാജ പരിശീലന സർട്ടിഫിക്കറ്റ് കെട്ടിചമച്ച് ഗസ്റ്റ് ലക്ചർ നിയമനം നേടാൻ ശ്രമിച്ച വിദ്യക്കെതിരെ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. വിദ്യ ചെയ്തത് തെറ്റാണെന്നും പേരെടുക്കാൻ വേണ്ടിയുള്ള ശ്രമമാണിവിടെ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. വിദ്യ ചെയ്തത് തെറ്റാണ്. പേരെടുക്കാൻ വേണ്ടിയുള്ള ശ്രമമാണിവിടെ ഉണ്ടായത്. ഒരു തെരഞ്ഞെടുപ്പ് നടക്കുമ്പോൾ പലരും മത്സരിക്കും. അവരെല്ലാം നേതാക്കളാണെന്ന് പറയാൻ സാധിക്കില്ല. നേതാക്കൻമാരുടെ കൂടെ ഫോട്ടോ എടുത്തത് കൊണ്ട് അവരോട് ബന്ധമുണ്ടെന്ന് പറയാനാകുമോ? സംഘടനയിൽ അംഗമായതുകൊണ്ടോ നേതാവാകില്ല. വിദ്യ എസ്എഫ്ഐ നേതാവായിരുന്നില്ല. സംഭവുമായി …
മുംബൈ: പിൻവലിച്ച് മൂന്നാഴ്ചയ്ക്കുള്ളിൽ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളിൽ പകുതിയും തിരിച്ചെത്തിയതായി ആർ.ബി.ഐ അറിയിച്ചു. നിരോധന സമയത്ത് പ്രചാരത്തിലുണ്ടായിരുന്ന 3.62 ലക്ഷം കോടി രൂപയ്ക്കുള്ള നോട്ടുകളിൽ 1.8 ലക്ഷം കോടിക്കുള്ളത് തിരിച്ചെത്തിയിട്ടുണ്ട്. ഇതിൽ ബാങ്ക് നിക്ഷേപമായാണ് 85 ശതമാനം നോട്ടുകളും വന്നതെന്ന് ആർ.ബി.ഐ വ്യക്തമാക്കി. സെപ്റ്റംബർ 30 നുള്ളിൽ നിരോധിച്ച നോട്ടുകൾ മാറ്റിവാങ്ങുകയോ ബാങ്കിൽ നിക്ഷേപിക്കുകയോ ചെയ്യണമെന്നും ബാങ്ക് അറിയിച്ചു.
പുന്നമ്മൂട്: മാവേലിക്കരയിൽ നാല് വയസുകാരിയായ മകളെ പിതാവ് മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത് മദ്യം കഴിച്ചതിന്റെ ലഹരിയിലെന്ന് പൊലീസ്. ശ്രീമഹേഷ് പുനർ വിവാഹം നടക്കാത്തതിൽ നിരാശനായിരുന്നു. അതേസമയം സ്വന്തം മകളെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താനുണ്ടായ കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റ അമ്മ സുനന്ദ അപകട നില തരണം ചെയ്തു. പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയെന്ന നാല് വയസുകാരിയയാണ് 38കാരനായ പിതാവ് മഴു ഉപയോഗിച്ച് വെട്ടിക്കൊന്നത്. ഇന്നലെ വൈകിട്ട് ഏഴരക്കായിരുന്നു സംഭവം. തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിലുണ്ടായിരുന്ന …
നക്ഷത്രയെ പിതാവ് കൊലപ്പെടുത്തിയത് മദ്യ ലഹരിയിലെന്ന് പൊലീസ് Read More »
തൊടുപുഴ: മാലിന്യ സംസ്കരണം ഉറവിടങ്ങളിൽ തന്നെ റീ കമ്പോസ്റ്റ് ചെയ്യുന്നതിന് ആവിഷ്കരിച്ച ഗാർഹിക ജൈവ മാലിന്യങ്ങളുടെ ഉറവിട സംസ്കരണ പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ നഗരസഭയുടെ നേതൃത്വത്തിൽ റിങ് കമ്പോസ്റ്റ് യൂണിറ്റ് വിതരണം നടത്തി. ഉണ്ടപ്ലാവ് രണ്ട്പാലം അങ്കണവാടിയിൽ നടന്ന പരിപാടി നഗരസഭാ ചെയർമാൻ സനീഷ് ജോർജ് ഉദഘാടനം ചെയ്തു. നഗരസഭ സ്ഥിരസമിതി ചെയർമാൻ എം.എ കരിം അധ്യക്ഷത വഹിച്ചു. 1500 റിങ്ങ് കമ്പോസ്റ്റുകളാണ് വിതരണം ചെയ്തത്. കൗൺസിലറന്മാർ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
കാനഡ: നാടു കടത്തൽ ഉത്തരവിറങ്ങിയതോടെ എന്ത് ചെയ്യണമെന്നറിയാതെ പ്രയാസത്തിലായിരിക്കുകയാണ് കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥികൾ. എയർപോർട്ട് റോഡിലുള്ള കാനഡ ബോർഡർ സർവീസ് ഏജൻസിയ്ക്കു(സിബിഎസ്ഐ) മുന്നിൽ മെയ് 29 മുതൽ 12 ആഴ്ചയായി നടത്തുന്ന പ്രതിഷേധം തുടരുകയാണ് വിദ്യാർഥികൾ. ഇന്ത്യയിൽ നിന്നുള്ള ട്രാവൽ ഏജൻറുമാർക്കും വ്യാജ ഓഫർ ലെറ്റർ അഴിമതിയിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് പ്രതിഷേധം.ക്യാനഡയിലുള്ള ലവ്പ്രീത് സിങ്ങെന്ന ഇന്ത്യക്കാരന്റെ വാക്കുകൾ: “ഞങ്ങളുടെ ജീവിതം പ്രതിസന്ധിയിലാണ്. നാല് വർഷത്തിന് ശേഷം നാടുകടത്തുമെന്ന് അറിയുന്നത് മാനസികാരോഗ്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ചിലർ ആത്മഹത്യയ്ക്ക് വരെ …
കാനഡയിൽ നാടു കടത്തൽ; പ്രതിഷേധവുമായി ഇന്ത്യൻ വിദ്യാർഥികൾ Read More »
ഇടുക്കി: ഇലക്ടിസിറ്റി ബോർഡ് മൂലമറ്റം ഡിസ്ട്രിബ്യൂഷൻ ഓഫീസ് ഇൻചാർജ് ലിൻസി ജോസ് സർവ്വീസിൽ നിന്നും വിരമിച്ചു. ഇലക്ട്രിക്കൽ എൻജിനീയറിംഗിലും, കമ്പ്യൂട്ടർ ആപ്ലിക്കേഷനിലും, പ്രൊജക്ട് മാനേജ്മെൻറിലും ബിരുദങ്ങളുള്ള ലിൻസിജോസ് 1999 ൽ സ്കോളർഷിപ്പോടെ ജപ്പാനിലെ നിപ്പോൺ ഇലക്ട്രിക് കമ്പിനിയിൽ നിന്നും ട്രെയിനിങ് പൂർത്തിയാക്കി. മൂലമറ്റം സെക്ഷനിലെ നിരവധി പ്രൊജക്ടുകൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൽ സുത്യർഹമായ പങ്ക് വഹിച്ചിട്ടുണ്ട്. നെയ്യശ്ശേരി പാടത്തിൽ കുടുംബാഗമായ ലിൻസി ജോസ് എഫ്.എ.സി.ടി മുൻ ഡെ ചീഫ് എൻജിനീയർ പോൾ മാത്യുവിന്റെ ഭാര്യയാണ്.
തിരുവനന്തപുരം: കോടിക്കണക്കിന് രൂപയുടെ സ്വത്ത് അന്യായമായി കൈവശം വച്ചതിന്റെ പേരിൽ പിടിയിലായ വില്ലേജ് അസിസ്റ്റന്‍റ് വി. സുരേഷ് കുമാറിനെ സർവീസിൽ നിന്നു പിരിച്ചു വിടും. പാലക്കയം വില്ലേജ് ഓഫിസർക്കെതിരേയും നടപടിയെക്കും. റവന്യൂ മന്ത്രി കെ.രാജൻ അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് അംഗീകരിച്ചു. ചിറയിൻകീഴ് സ്വദേശിയായ സുരേഷ് കുമാറിന്റെ ഒറ്റ മുറിയിൽ നിന്ന് വൻ നാണയശേഖരവും പണവും മറ്റു സ്വത്തുക്കളുമാണ് വിജിലൻസ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയത്. മൂന്നു വർഷം മുൻപാണ് സുരേഷ് കുമാർ പാലക്കയം വില്ലേജ് ഓഫിസിൽ എത്തിയത്.
കരിമണ്ണൂര്‍: കാലവർഷ ദുരന്ത നിവാരണ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി കരിമണ്ണൂർ ഗ്രാമ പഞ്ചായത്ത് പരിധിയിൽ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള പുരയിടങ്ങളിലെ കിണറുകൾ, കുളങ്ങൾ, പടുതക്കുളങ്ങൾ, പാറമട ഉൾപ്പെടെയുള്ള വെള്ളം നിറഞ്ഞ് കിടക്കുന്ന കുഴികൾ എന്നിവയ്ക്ക് സുരക്ഷാവേലി സ്ഥാപിച്ചും സ്വകാര്യ ഭൂമിയിൽ അപകടകരമായി നിൽക്കുന്ന വൃക്ഷങ്ങളും വൃക്ഷ ശിഖരങ്ങളും സ്വന്തം ഉത്തരവാദിത്വത്തിൽ മുറിച്ച് നീക്കിയും അപകടം ഒഴിവാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണെന്ന വിവരം പൊതുജനങ്ങളെ അറിയിക്കുന്നതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു.
ഇടുക്കി: കുത്തിയൊഴുകിയെത്തുന്ന മഴവെള്ളം വഴി തിരിച്ച് വിടുന്നതിന് ഭൂമിയാംകുളത്ത് റോഡ് ക്രോസ് ഡ്രെയിന്റെ നിർമ്മാണം ആരംഭിച്ചു. ഭൂമിയാംകുളം ടൗണിലേക്ക് മഴ വെള്ളം ഒഴുകിയെത്തുകയും പരിസര പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലേക്ക് ഉൾപ്പെടെ ശക്തമായ വെള്ളമൊഴുക്ക് ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വാഴത്തോപ്പ് ഡിവിഷൻ നമ്പർ ആൻസി തോമസ് അഞ്ച് ലക്ഷം രൂപ അനുവദിച്ച് റോഡ് ക്രോസ് ഡ്രെയിന്റെ നിർമ്മാണം നടത്തുന്നത്. സെന്റ് സെബാസ്റ്റ്യൻസ് പള്ളി മുതൽ ഭൂമിയാകുളം ടൗൺ വരെ മഴ സമയങ്ങളിൽ ഡ്രൈനേജ് ഇല്ലാത്തതുമൂലം റോഡിലൂടെ …
ഭൂമിയാംകുളത്ത് റോഡ് ക്രോസ് ഡ്രെയിൻ നിർമ്മാണം ആരംഭിച്ചു Read More »
പറ്റ്ന: ജൂൺ 23ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറ്റ്നയിൽ വിളിച്ചിരിക്കുന്ന യോഗത്തിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കും. പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും എത്തിച്ചേരും. കൂടാതെ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി, ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ, തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ. സ്റ്റാലിൻ, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഉത്തർ പ്രദേശ് മുൻമുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി നേതാവുമായ അഖിലേഷ് …
മുംബൈ: ലിവ്-ഇൻ പങ്കാളിയെ കൊന്ന് കഷണങ്ങളാക്കി അമ്പത്താറുകാരൻ. മുംബൈയിലെ മീര റോഡ് ഏരിയയിലാണ് സംഭവം. കഴിഞ്ഞ മൂന്നു വർഷമായി മനോജ് സഹാനിയും സരസ്വതി വൈദ്യയും ആകാശഗംഗ ബിൽഡിങ്ങിൽ ഒരുമിച്ച് താമസിക്കുകയായിരുന്നു. ബുധനാഴ്ച ഇവരുടെ ഫ്ളാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അടുത്തുള്ള ഫ്ളാറ്റുകളിലെ താമസക്കാർ പൊലീസിൽ വിവരമറിയിച്ചു. ഉടൻ തന്നെ പൊലീസെത്തി പരിശോധന നടത്തുകയും ഫ്ലാറ്റിൽ ക്രൂരമായി കൊന്ന് കഷണങ്ങളാക്കി വച്ചിരുന്ന സരസ്വതിയുടെ മൃദദേഹം കണ്ടെത്തുകയും ചെയ്തു.
അടിമാലി: താലൂക്ക് ആശുപത്രി നിലവിൽ നേരിടുന്ന പോരായ്മകൾക്ക് ഉടനടി അടിയന്തിര പരിഹാരം ഉണ്ടാക്കുമെന്ന് അഡ്വ: എ.രാജ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സോമൻ ചെല്ലപ്പൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. കാത്ത്ലാബ് ഉടൻ പ്രവർത്തന സജ്ജമാക്കും. നിലവിലെ ഒഴിവുകൾ നികത്തും. വൈകുന്നേരങ്ങളിലും ഒ.പി. സൗകര്യം ഏർപ്പെടുത്തും. ഐ.സി.യു ആംബുലൻസിൽ മെയിൽ നെഴ്സിൻ്റെ സേവനം ഉറപ്പാക്കും. മച്ചിപ്ലാവിലെ അമ്മയും കുഞ്ഞും അശുപത്രിക്ക് 28.5 കോടി ചെലവിട്ട് പണിയാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ സ്ട്രക്ചറൽ പ്ലാൻ തയ്യാറായിക്കഴിഞ്ഞുവെന്നും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ദേവികുളം …
അടിമാലി താലൂക്ക് ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കുമെന്ന് അഡ്വ: എ.രാജ എം.എൽ.എ Read More »
മുംബൈ: ആർ.ബി.ഐ റിപ്പോ നിരക്കിൽ മാറ്റം വരുത്തിയില്ല. നിരക്ക് 6.5 ശതമാനമായി തുടരും. അതുകൊണ്ട് ബാങ്ക് പലിശ നിരക്കുകളിലും മാറ്റം വരില്ല. മോണിറ്ററി പോളിസി യോഗത്തിന് ശേഷമാണ് റിസർവ് ബാങ്ക് ഗവർണർ ഇക്കാര്യം അറിയിച്ചത്. ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് രാജ്യത്തിന്റെ സമ്പദ് ഘടന ഭദ്രമാണെന്ന് പറഞ്ഞു. നേരത്തെ നിശ്ചയിച്ചതിനേക്കാളും നാണയപ്പെരുപ്പ തോത് ഉയർന്നിട്ടുണ്ടെങ്കിലും നിയന്ത്രണ വിധേയമാണെന്ന് അദ്ദേഹം വിലയിരുത്തി. ഏപ്രിൽ മാസത്തിൽ ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏറ്റവും താഴ്ന്ന നിരക്കിൽ എത്തിയിരുന്നു. ഏപ്രിലിലെ നിരക്ക് …
റിപ്പോ നിരക്കിൽ മാറ്റമില്ല, 6.5 ശതമാനമായി തുടരും Read More »
തിരുവനന്തപുരം: ഇന്ത്യൻ പൊലീസ് സർവീസ് തലപ്പത്ത് മാറ്റം. എ.ഐ.ജി ഹരിശങ്കറിന് സൈബർ ഓപ്പറേഷന്റെ ചുമതല നൽകി. പൊലീസ് ആസ്ഥാനത്തെ പുതിയ എ.ഐ.ജി പാലക്കാട് എസ്.പി മായ വിശ്വനാഥനാണ്. പാലക്കാട് എസ്.പിയായി വയനാട് ജില്ലാ പൊലീസ് സൂപ്രണ്ട് ആനന്ദിനെ നിയമിച്ചു. വയനാടിന്റെ ചുമതല പദം സിംഗിന് നൽകി. ഇന്ത്യൻ റിസർവ് ബറ്റാലിയൻ കമാൻഡന്റിന്റെ ചുമതല പദം സിംഗിൽ നിന്നും പി നിധിൻ രാജിന് കൈമാറി. ഷൗക്കത്തലിയെ ആൻറി ടെററിസ്റ്റ് സ്‌ക്വാഡിൽ നിന്നും ക്രൈംബ്രാഞ്ച് എസ്‌പിയായി മാറ്റി നിയമിച്ചു. സ്റ്റേറ്റ് …
ഐ.പി.എസ് തലപ്പത്ത് മാറ്റം; എ.ഐ.ജി ഹരിശങ്കറിന് സൈബർ ഓപ്പറേഷന്റെ ചുമതല Read More »
തൃശൂർ: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമുള്ള ലോഡ്ജ് മുറിയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തൃപ്പൂണിത്തുറ സ്വദേശികളായ സന്തോഷ് പീറ്റർ, ഭാര്യ സുനി പീറ്റർ, മകൾ ഐറിൻ എന്നിവരാണ് മരിച്ചത്. ചെന്നൈയിലാണ് ഇവരുടെ താമസം. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. അതിൽ നിന്നും വ്യക്തമാകുന്നത് സാമ്പത്തിക ബാധ്യത മൂലം ആത്മഹത്യ ചെയ്തു എന്നാണ്. ചെക്ക് ഔട്ട് ചെയ്യേണ്ടിയിരുന്ന ദിവസം കുടുംബം റൂം തുറക്കാതായതോടെ ജീവനക്കാർ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് പൊലീസെത്തി വാതിൽ …
തൃശൂരിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി Read More »
തിരുവനന്തപുരം: തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് തുടങ്ങിയ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റും ഉണ്ടാവാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ തെക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശത്ത് താമസിക്കുന്നവരോട് ജാഗ്രത പാലിക്കാൻ നിർദേശം നൽകി. അറബിക്കടലിൽ രൂപപ്പെട്ട ബിപോർ ജോയ് ചുഴലിക്കാറ്റിന്റെ തീവ്രത വർധിച്ചു കൊണ്ടിരിക്കുകയാണ്. വടക്കുപടിഞ്ഞാറ് ദിശയിലാണ് ഇപ്പോൾ …
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയും കാറ്റുമുണ്ടാകാൻ സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പ് Read More »
കണ്ണൂർ: വ്യാജ രേഖ കേസിലെ തന്റ് പ്രതികണത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് പി.കെ ശ്രീമതി ടീച്ചർ. മഹാരാജാസ് കോളേജിൽ ഗസ്റ്റ് ലക്ച്ചററായി അധ്യാപക പരിശീലനം നേടിയതിന്റെ വ്യാജ രേഖ കെട്ടിചമ്മച്ച് മറ്റൊരു കൊളേജിൽ അധ്യാപികയാകാൻ ശ്രമിച്ച വിദ്യക്കെതിരെയുള്ള ആരോപണം ശക്തി പ്രാപിച്ചതിനെ തുടർന്നാണ് പി.കെ ശ്രീമതി ടീച്ചർ തന്റെ ഫേസ് ബുക്ക് പേജിലൂടെ പ്രതികരണവുമായി രംഗത്തെത്തിയത്. എന്നാലും എന്റെ വിദ്യേ നീ ഇത്തരത്തിലുള്ള കുടുക്കിൽ പെട്ടല്ലോയെന്നു തുടങ്ങുന്ന ഫേസ് ബുക്ക് പോസ്റ്റ് സോഷ്യൽ മീഡീയയിൽ വലിയ ചർച്ചയായി മാറിയിരുന്നു. …
പ്രതികരണതിൽ ഉറച്ചു നിൽക്കുന്നുവെന്ന് പി.കെ ശ്രീമതി ടീച്ചർ Read More »
കോട്ടയം: എ ഹേമചന്ദ്രൻറെ ആത്മകഥയിലെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. സോളാർ കേസിലെ മുൻ ഡിജിപിയായിരുന്നു എ.ഹേമചന്ദ്രൻ. തിരുവഞ്ചൂർ രാധാകൃഷ്ണൻ അന്നത്തെ ആഭ്യന്തരമന്ത്രിയും. തന്റെ പേരിൽ ദുരൂഹതകൾ പരത്താൻ ശ്രമം നടന്നു. എത്ര കാലം കഴിഞ്ഞാലും സത്യം പുറത്തുവരും എന്നതിൻറെ തെളിവാണ് ഹേമചന്ദ്രൻറെ വെളിപ്പെടുത്തലെന്നും അദ്ദേഹം പ്രതികരിച്ചു. ഉമ്മൻചാണ്ടിക്ക് ഇതിൻറെ പേരിൽ തെറ്റിധാരണ ഉണ്ടാവാൻ സാധ്യതയില്ല. ജോപ്പനെ താനറിയാതെ അറസ്റ്റ് ചെയ്തതിൽ ഹേമചന്ദ്രനോട് നീരസം തോന്നിയിരുന്നു. എന്നാൽ ഹേമചന്ദ്രനെ മാറ്റാതിരുന്നത് സർക്കാരിനെ അത് പ്രതികൂലമായി ബാധിക്കും എന്നതിനാലാണ്. …
പത്തനംതിട്ട: മുതിർന്ന കോൺഗ്രസ് നേതാവും കൊടുമൺ സ്വദേശിയുമായ ജി. ഗോപിനാഥൻ നായർ നിര്യാതനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പ്ലാന്റേഷൻ കോർപറേഷൻ ചെയർമാൻ, കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, എ.ഐ.സി.സി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തോട്ടം തൊഴിലാളികളുടെ ഉന്നമനത്തിനായി നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് രണ്ടിന്.
പണവിചാരം
കൊച്ചി: എറണാകുളം മഹാരാജാസ് കോളെജിലെ മാർക് ലിസ്റ്റ് വിവാദത്തെത്തുടർന്ന് പി.എം. ആർഷോ ആരോപണം ഉന്നയിച്ച വകുപ്പ് കോർഡിനേറ്ററെ പദവിയിൽ നിന്ന് നീക്കാൻ തീരുമാനം. കോളെജിലെ ആർക്കിയോളജി വകുപ്പ് കോർഡിനേറ്റർ ഡോ. വിനോദ് കുമാർ കൊല്ലോനിക്കലിനെയാണ് പദവിയിൽ നിന്ന് നീക്കുക. പരാതി പരിഹാര സെല്ലാണ് വിനോദ് കുമാറിനെ പദവിയിൽ നിന്ന് നീക്കാൻ ശുപാർശ ചെയ്തിരിക്കുന്നത്. ആർഷോ അടക്കമുള്ള വിദ്യാർഥികളെ റോൾഔട്ട് ചെയ്തത് വിനോദ് ആണ്. മാർച്ച് 28ന് ഇയാൾക്കെതിരേ വിദ്യാർഥികൾ പരാതി നൽകിയിരുന്നു. സംഘടനാ രംഗത്ത് പ്രവർത്തിക്കുന്ന വിദ്യാർഥികളോട് …
മാർക് ലിസ്റ്റ് വിവാദത്തിൽ ആർഷോയുടെ ആരോപണത്തെ തുടർന്ന് വകുപ്പ് കോർഡിനേറ്റർക്കെതിരെ നടപടി Read More »
vbc news
Content What you would Examine Scorching Facts Technology Courses the mason jar brewing company Blogging offers to be able to apply to readers and start supporters when they log in. Hootsuite president and start business-founder Thomas Smith features at the very least one.7 trillion fans from LinkedIn, wherein he or she stocks his / her …
തിരുവനന്തപുരം: കാട്ടാക്കട കോളേജിലെ ആൾമാറാട്ടത്തിൽ പൊലീസിൻറെ ഒത്തുകളി തുടരുന്നു. മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാക്കളുടെ പരീക്ഷാ ക്രമക്കേട് ചർച്ചയാകുമ്പോഴാണ് ഈ വിഷയം ഉയർന്നു വരുന്നത്. ഇതേവരെ കേസിലെ മുഖ്യപ്രതി എസ്എഫ്ഐ നേതാവ് എ വിശാഖിനെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതിനോടകം ഒന്നാം പ്രതിയും മുൻ പ്രിൻസിലുമായ ജി.ജെ ഷൈജു അന്വേഷണത്തിലെ മെല്ലെപ്പോക്ക് മുതലെടുത്ത് അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നേടി. പിൻവാതിൽ വഴി കോളേജ് തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തെ എസ്എഫ്ഐ നേതാവിനെ കൗൺസിലറാക്കിയ കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ തട്ടിപ്പ് വൻ വിവാദമായിരുന്നു. …
കാട്ടാക്കട കോളേജിലെ ആൾമാറാട്ട കേസിൽ പൊലീസിൻറെ ഒത്തുകളി Read More »
തിരുവനന്തപുരം: കോൺഗ്രസുമായി മധ്യപ്രദേശിൽ തീവ്ര വലതുസംഘടനയായ ബജ്‌റംഗ് സേന ലയിച്ചതിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. ബജ്‌റംഗ് സേന കോൺഗ്രസിൽ ലയിച്ചത് ഭോപ്പാലിലെ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ്. നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്ത റാലിയും നടന്നു. ”ആ ലയിച്ച സംഘടനയുടെ പേരെന്തോന്നാ..? ബജ്‌റങ് സേന. വർഗീയതയുമായി കടുത്ത പോരാട്ടത്തിലാണ് അവർ…”- മന്ത്രി ശിവൻകുട്ടി പറഞ്ഞു. ആർഎസ്എസ് ബിജെപി ബന്ധമുണ്ടായിരുന്ന ബജ്‌റംഗ് സേന നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിലാണ് കോൺഗ്രസിൽ എത്തിയത്. ബജ്‌റംഗ് സേന കൺവീനറും മധ്യപ്രദേശിലെ …
ബജ്‌റംഗ് സേന കോൺഗ്രസിൽ; പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി Read More »
കോഴിക്കോട്: തെരഞ്ഞെടുപ്പ് കമ്മീഷൻ വയനാട് ഉപതെരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. ഇതിന്റെ ഭാഗമായി കോഴിക്കോട് കളക്ടറേറ്റിൽ മോക് പോളിംഗ് തുടങ്ങി. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ മോക് പോളിംഗിൽ പങ്കെടുക്കുന്നുണ്ട്. മോക് പോളിംഗ് തയ്യാറെടുപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ വളരെ പെട്ടെന്നാണ് രംഗത്തെത്തിയത്. മോക് പോളിംഗ് നടത്തുന്നത് ഇലക്ട്രിക് വോട്ടിംഗ് മെഷീനുൾപ്പെടെ കാണിച്ചുകൊണ്ടാണ്. ഉദ്യോഗസ്ഥരുടെ വിശദീകരണം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരമുള്ള പ്രാഥമിക നടപടിക്രമമാണ് ഇതെന്നാണ്. മോക് പോളിംഗ് നടക്കുന്നത് തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലാണ്. മോക് പോളിംഗ് …
തിരുവനന്തപുരം: കാലവർഷം അടുത്ത 48 മണിക്കൂറിനുള്ളിൽ കേരളാ തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ അറിയിപ്പ്. നിലവിൽ മിനിക്കോയ് തീരത്തായുള്ള കാലവർഷം ദുർബലമെങ്കിലും, കേരളാ തീരത്തേക്ക് എത്താൻ സാഹചര്യമുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. സംസ്ഥാനത്ത് തെക്കൻ, മധ്യ കേരളത്തിൽ അടുത്ത മണിക്കൂറുകളിലും മഴ തുടരും. വടക്കൻ കേരളത്തിൽ വൈകീട്ടോടെ മഴക്ക് സാധ്യത. കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉയർന്ന തിരമാലകൾക്കും, മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാൽ കേരള, കർണാടക, …
മുംബൈ: ബിസിനസുകാരനായ ജേഷ്ഠൻ ഉറങ്ങിക്കിടക്കുന്ന സമയത്ത് കഴുത്തിൽ കത്തികൊണ്ട് കുത്തി അനിയൻ. 32 കാരനായ തേജസ് പാട്ടീലിനാണ് കുത്തേറ്റത്. തുടർന്ന് ബൈക്കിൽ കുത്തിയ കത്തിയുമായി സഞ്ചരിച്ച് ആശുപത്രിയിൽ സ്വയം ചികിത്സ തേടുകയായിരുന്നു. ജൂൺ മൂന്നിനായിരുന്നു മഹാരാഷ്ട്രയിലെ നവി മുംബൈയിൽ സംഭവം നടന്നത്. അത്ഭുതകരമായാണ് ബിസിനസുകാരൻ മരണത്തിൽ നിന്നും രക്ഷപ്പെട്ടത്. സൻപാഡയിലെ സെക്ടർ 5ലെ വീട്ടിൽ ഉറങ്ങുകയായിരുന്ന തേജസിന്റെ കഴുത്തിൽ സഹോദരൻ മോനിഷ്(30) കത്തി കുത്തിയിറക്കുകയായിരുന്നു. ഞെട്ടി ഉണർന്ന മോനിഷ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. കുത്തേറ്റ കത്തിയൂരാതെ …
ഉറങ്ങിക്കിടന്ന ജേഷ്ഠൻറെ കഴുത്തിൽ കത്തികൊണ്ട് കുത്തി സഹോദരൻ Read More »
കൊച്ചി: ആർഷോയുടെ ഗുഢാലോചനാ ആരോപണത്തിനു മറുപടിയുമായി മഹാരാജാസ് പ്രിൻസിപ്പിൾ. മാർക്ക് ലിസ്റ്റ് വിവാദത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ ഗൂഢാലോചന വാദം അദ്ദേഹം തള്ളി. 2021 ബാച്ചിനൊപ്പം ഫലം വന്നത് റീ അഡ്മിഷൻ എടുത്തതിനാലാണ്. പ്രിൻസിപ്പാൾ പി എം ആർഷോ റീ അഡ്മിഷൻ എടുത്തതിൻറെയും പരീക്ഷയ്ക്ക് അപേക്ഷിച്ചതിൻറെയും രേഖകളും പുറത്തുവിട്ടു. മഹാരാജാസ് കോളേജ് സംഭവത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. 2021 ബാച്ചിനൊപ്പം റീ അഡ്മിഷൻ എടുത്തതിനാലാണ് അവർക്കൊപ്പം റിസർട്ട് വന്നത്. റി അഡ്മിഷൻ എടുത്തതിനും …
മാർക്ക് ലിസ്റ്റ് വിവാദം; പി എം ആർഷോയുടെ ഗൂഢാലോചന വാദം തള്ളി മഹാരാജാസ് പ്രിൻസിപ്പിൾ Read More »
തൃശൂർ: ക്രിമിനൽ കേസിലെ പ്രതിയുൾപ്പെടെ രണ്ട് യുവാക്കളെ ലക്ഷങ്ങൾ വില വരുന്ന ലഹരി മരുന്നുകളുമായി പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ സ്റ്റേഷനുകളിലെ ക്രിമിനൽ കേസ് പ്രതിയായ അന്തിക്കാട് കിഴുപ്പുള്ളിക്കര സ്വദേശി ഇട്ടിയാടത്ത് വീട്ടിൽ വിഷ്ണു (25), ചിറയ്ക്കൽ ഇഞ്ചമുടി സ്വദേശി അൽക്കേഷ് (22) എന്നിവരെയാണ് അന്തിക്കാട് പൊലീസ് പിടികൂടിയത്. 13 ഗ്രാം എംഡിഎംഎയും അര കിലോ ഹാഷിഷ് ഓയിലുമാണ് ഇവരുടെ കാവശം ഉണ്ടായിരുന്നത്. പൊലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇവർ ആക്രമിക്കാനും തുനിഞ്ഞു. കുറ്റവാളികൾ മയക്കുമരുന്ന് എത്തിച്ചത് വിദ്യാർത്ഥികൾക്കും …
കോഴിക്കോട്: മോഷ്ടിച്ച ബൈക്കുമായി നഗരത്തിൽ മൂന്നംഗ സംഘം പിടിയിൽ. ഒളവണ്ണ സ്വദേശി പയ്യുണ്ണി വീട്ടിൽ അജ്‌നാസ് പി.എ (23), പന്നിയങ്കര സ്വദേശി സൂറത്ത് ഹൗസിൽ മുഹമ്മദ് റംഷാദ് ഇ. ടി (32), അരീക്കാട് സ്വദേശി ഹസ്സൻഭായ് വില്ല ഷംജാദ് പി.എം (27) എന്നിവരെയാണ് പിടികൂടിയത്. റെയിൽവെ സ്റ്റേഷൻ പരിസരത്ത് വച്ചാണ് ഇവരെ പിടികൂടിയത്. ടൗൺ, വെള്ളയിൽ സ്റ്റേഷനുകളിലെ ബൈക്ക് മോഷണക്കേസ് അന്വേഷിക്കുന്നതിനിടയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുന്നത്. ബിൽഡിംഗ് പാർക്കിങ്ങിലും, കടകൾക്ക് സമീപത്തും നിർത്തിയിട്ടിരിക്കുന്ന ബൈക്കുകൾ രാത്രി സമയങ്ങളിൽ …
കോഴിക്കോട് മോഷ്ടിച്ച ബൈക്കുമായി മൂന്നംഗ സംഘം പിടിയിയിൽ Read More »
ന്യൂഡൽഹി: മദ്യപിച്ച് കാറിലെത്തിയ സംഘം ജെഎൻയു ക്യാംപസിലെ രണ്ട് വനിത വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. സംഭവം നടന്നത് ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ്. പെൺകുട്ടികളും ആൺകുട്ടികളും സാധാരണ ജെഎൻയു ക്യാംപസിൽ നടക്കാനിറങ്ങാറുണ്ട്. പുറത്തു നിന്നുള്ളവർക്ക് വാഹനത്തിൽ ക്യാംപസിനകത്ത് പ്രവേശിക്കുന്നതിനും നിയന്ത്രണങ്ങളില്ല. ഈ സ്വാതന്ത്യം മുതലെടുത്താണ് മദ്യപിച്ചെത്തിയ ആളുകൾ പെൺകുട്ടികളുടെ മുന്നിൽ വാഹനം നിർത്തി സംസാരിച്ചതിന് ശേഷം വാഹനത്തിലേക്ക് പിടിച്ചു കയറ്റാൻ ശ്രമിച്ചത്. തുടർന്ന് അവർ ബഹളം വെച്ചതോടെ മറ്റ് സ്ഥലങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഓടിക്കൂടി. ഇവരെയും …
പാലക്കാട്: സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുക്കുന്ന സി.പി.എം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് യോഗം ആരംഭിച്ചു. യോഗത്തിൽ നിർണായകമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. മുൻ എംഎൽയും ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ എ പി.കെ ശശിക്കെതിരെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ്റെ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപടിയ്ക്ക് സാധ്യതയുണ്ട്. പി.കെ ശശിയെ തരം താഴ്ത്തിയേക്കുമെന്നാണ് സൂചന. പാർട്ടി ഫണ്ട് തിരിമറി ഉൾപ്പെടെ നിരവധി പരാതികളാണ് പി.കെ. ശശിക്കെതിരെ ഉയർന്നിരിക്കുന്നത്. എന്നാൽ, യോഗത്തിൽ നിന്ന് പി.കെ ശശി …
തൊടുപുഴ: ഗതാഗത മന്ത്രിയുമായുള്ള ചർച്ചയിൽ അനിശ്ചിതകാല നിരാഹാര സമരം പിൻവലിച്ചതായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഫെഡറേഷൻ പ്രസിഡന്റ് കെ.കെ തോമസ് തിങ്കളാഴ്ച ആരംഭിച്ച നിരാഹാര സമരവുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വിളിച്ചുചേർത്ത ചർച്ചയിൽ എടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ നിരാഹാര സമരം പിൻവലിക്കുകയായിരുന്നു. വിദ്യാർത്ഥി കൺസെഷൻ സംബന്ധിച്ച പ്രായപരിധി 25 വയസ്സാക്കി നിജപ്പെടുത്തുക, അർഹതപ്പെട്ടവർക്ക് മാത്രം കൺസെഷൻ അനുവദിക്കുന്ന രീതിയിൽ കാർഡ് സമ്പ്രദായം കർശനമായി നടപ്പാക്കുക, കൺസഷൻ …
തിരുവനന്തപുരം: കോൺഗ്രസ് എ ഗ്രൂപ്പ് പുനസംഘടന തർക്കത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായി എംഎംഹസ്സൻ,ബെന്നിബഹനാൻ,കെസി ജോസഫ് എന്നീ നേതാക്കൾ ഇന്ന് ഉമ്മൻ ചാണ്ടിയെ കാണും. തുടർ നീക്കങ്ങൾക്കായി ഉമ്മൻചാണ്ടിയുമായി ആലോചിച്ചാകുമെന്ന് എ ഗ്രൂപ്പ് അറിയിച്ചു. ഗ്രൂപ്പിൽ ഭിന്നത ഇല്ലെന്ന സന്ദേശം നൽകാൻ കൂടിയാണ് മൂന്നു നേതാക്കളുടെ ബാംഗ്ലൂർ ദൗത്യം. എ ഗ്രൂപ്പ് കോൺഗ്രസ് അധ്യക്ഷനെ നേരിട്ട് കണ്ട് പരാതി പറയാനും ആലോചിക്കുന്നുണ്ട്. എന്നാൽ രമേശ് ചെന്നിത്തലയും പാർട്ടി പുനസംഘടനയിൽ പ്രശ്നങ്ങളുണ്ടെന്ന് വ്യക്തമാക്കി. ഹൈക്കമാൻഡിനെ പരാതി അറിയിക്കുകയും ചെയ്തു. പുന:സംഘടനയിൽ പ്രശ്നങ്ങളില്ലെന്ന് …
പുനസംഘടന തർക്കം; ഉമ്മൻ ചാണ്ടിയെ കാണാനൊരുങ്ങി എ ഗ്രൂപ്പ് നേതാക്കൾ Read More »
ന്യൂഡൽഹി: ഗുസ്‌തി ഫെഡറേഷൻ പ്രസിഡൻറും ബിജെപി എംപിയുമായി ബ്രിജ് ഭൂഷൻ സിംഗിനെ ലൈംഗിക പീഡന കേസിൽ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങളുടെ സമരം ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ കൈവിടാതെ കേന്ദ്ര സർക്കാർ. വിഷയം പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന് മുൻപ് തന്നെ പരിഹരിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം ഇപ്പോൾ. ഗുസ്തി താരങ്ങളുമായി ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തുന്ന ചർച്ച തുടരുമെന്നാണ് ലഭിച്ച വിവരം. വിഷയത്തിൽ കായിക മന്ത്രി അനുരാഗ് താക്കൂർ വീണ്ടും ഇടപെടും. പാർട്ടിക്ക് താരങ്ങളുടെ …
ഗുസ്‌തി താരങ്ങളുടെ സമരം; ഒത്തുതീർപ്പ് ശ്രമങ്ങൾ തുടരാൻ കേന്ദ്ര സർക്കാർ Read More »
എറണാകുളം: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ മാർക്ക് ലിസ്റ്റ് വിവാദത്തിൽ വിശദീകരണവുമായി വീണ്ടും രംഗത്തെത്തി. താൻ മഹാരാജാസ് കോളേജിൽ ആർക്കിയോളജി വിഭാഗത്തിൽ പ്രവേശിക്കുന്നത് 2020 ബാച്ചിലാണെന്നും മൂന്നാം സെമസ്റ്റർ പരീക്ഷയുടെ സമയത്ത് പരീക്ഷ സെന്റർ സ്ഥിതി ചെയ്യുന്ന എറണാകുളം ജില്ലയിൽ താനില്ലെന്നും ആ പരീക്ഷ എഴുതിയിട്ടില്ലെന്നും ആർഷോ ചൂണ്ടിക്കാട്ടി. സെമസ്റ്ററിലെ 5 വിഷയങ്ങളിലും ആബ്‌സെന്റ് ആയിരുന്നു. 2022 ഒക്ടോബർ മാസം 26ന് ഉച്ച കഴിഞ്ഞ് 1.42ന് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. അതിൽ കൃത്യമായി താൻ പരീക്ഷ …
പാലക്കാട്: എസ്.എഫ്.ഐക്കെതിരെ വലിയ ഗൂഢാലോചന നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദൻ. വിഷയത്തെക്കുറിച്ചും പരിക്ഷ എഴുതാത്ത ആൾ എങ്ങിനെ ജയിച്ചു എന്നതും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ മഹാരാജാസ് കോളേജിൽ പരീക്ഷ എഴുതിയില്ലെങ്കിലും മാർക്ക് ലിസ്റ്റിൽ പാസായെന്ന് രേഖപ്പെടുത്തിയിരുന്നു. സംഭവം പുറത്തെത്തിയതിനു പിന്നാലെ മാർക്ക് ലിസ്റ്റിൽ തിരുത്ത് വരുത്തി പ്രസിദ്ധീകരിക്കുകയും ചെയ്തു. മഹാരാജാസ് കോളേജിലെ വ്യാജ പ്രവൃത്തി പരിചയരേഖ ഹാജാരക്കി അട്ടപ്പാടി കോളേജിൽ ജോലിക്ക് ശ്രമിച്ചെന്നുള്ള എസ്എഫ്ഐ നേതാവ് കെ. വിദ്യക്കെതിരായ …
മലപ്പുറം: സമസ്തയുടെ തീരുമാനം സിഐസിയെ കൊണ്ട് അംഗീകരിപ്പിച്ച് മുസ്ലിംലീഗ്. പൂർണമായി സമസതയുടെ നിയന്ത്രണത്തിലായിരിക്കും വാഫി വഫിയ്യ സംവിധാനം പ്രവർത്തിക്കുകയെന്ന് സാദിഖലി തങ്ങൾ അറിയിച്ചു. ഹക്കീം ഫൈസിയുടെ രാജിയടക്കം സുപ്രധാന തീരുമാനങ്ങൾ എടുത്തത് ഇന്ന് പാണക്കാട് ചേർന്ന സെനറ്റിലാണ്. പ്രശ്നപരിഹാര ഫോർമുല അതവരിപ്പിച്ചത് പി.കെ കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും നേരിട്ടെത്തിയാണ്. സിഐസി ജനറൽ സെക്രട്ടറിയായിരുന്ന ഹക്കീം ഫൈസി സമസ്തയുമായുള്ള തർക്കത്തെ തുടർന്ന് നേരത്തെ രാജിവച്ചിരുന്നു. അതേസമയം രാജി സിഐസി സെനറ്റ് അംഗീകരിച്ചിരുന്നില്ല. സമസ്തയിൽ ഇത് ചേരിതിരിവുണ്ടാക്കി. സിഐസിയിൽ നിന്ന് …
സമസ്ത സിഐസി തർക്കം; സമസ്തയുടെ തീരുമാനം അംഗീകരിച്ചു Read More »
തിരുവനന്തപുരം: ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത് നിർമാണത്തിന് ടെണ്ടർ വിളിച്ചതിൻറെ രേഖ പുറത്ത്. വിദേശ യാത്ര വിവാദങ്ങൾക്കിടെയാണ് ഈ രേഖ പുറത്ത് വന്നിരിക്കുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തകർന്ന മതിൽ നിർമ്മിക്കാനാണ് പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചതെന്നായിരുന്നു. ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന രേഖ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ അരക്കോടിയോളം രൂപ ചെലവിട്ട് പുതിയ കാലിത്തൊഴുത്ത് നിർമിക്കുന്നുവെന്ന വാർത്ത വലിയ വിവാദമായതോടെ തകർന്ന മതിൽ പുതുക്കി പണിയാൻ വേണ്ടിയാണ് പണം അനുവദിച്ചതെന്ന മറുപടിയുമയി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. …
തൊടുപുഴ: അൽ അസർ കോളേജിലെ മെക്കാനിക്കൽ വിഭാഗം എഞ്ചിനിയറിംഗ് വിദ്യാർഥിയെ സ്വകാര്യ ഹോസ്റ്റലിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. എ.ആർ അരുൺ രാജ് ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
മൂന്നാർ: പലചരക്ക് കടയ്ക്കുനേരെ കാട്ടുകൊമ്പൻ പടയപ്പയുടെ ആക്രമണം. ചൊക്കനാടി എസ്റ്റേറ്റ് സ്വദേശി പുണ്യവേലിൻറെ കടയ്ക്കു നേരേയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി 9.45 ഓടെയായിരുന്നു സംഭവം. ആക്രമണത്തിൽ കടയുടെ വാതിൽ പൂർണമായും തകർന്നിട്ടുണ്ട്. പ്രദേശവാസികൾ വിവരം അറിയിച്ചതിനെതുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തുടർച്ചയായി ഇത് 19-മത്തെ തവണയാണ് തൻറെ കട ആക്രമിക്കപ്പെടുന്നതെന്ന് പുണ്യവേൽ പറയുന്നു. സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
തിരുവനന്തപുരം: അറബിക്കടലിലെ ബിപോർജോയ് ചുഴലിക്കാറ്റ് വരും മണിക്കൂറുകളിൽ തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ് . ഇതിന്‍റെ സ്വാധീനഫലമായി വരും ദിവസങ്ങളിൽ കേരളത്തിൽ വ്യാപകമായി ഇടിമിന്നലിനും കാറ്റോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ബിപോർജോയ് ചുഴലിക്കാറ്റ് കറാച്ചി തീരത്തേക്കോ ഒമാന്‍ തീരത്തേക്കോ നീങ്ങാനാണ് സാധ്യത. മറ്റന്നാളോടെ ഇത് അതി തീവ്രചുഴലിക്കാറ്റായി മാറും. ശനിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം, ബുധനാഴ്ച ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ യെലോ അലർട്ടാണ്. …