Timely news thodupuzha

Month: September 2023

കാർ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു, ചലച്ചിത്ര നടൻ ജോയ് മാത്യുവിന് പരിക്ക്

തൃശൂർ: നടൻ ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരിക്ക്. ചാവക്കാട് മന്ദലാകുന്നിൽ വച്ചാണ് അപകടമുണ്ടായത്. ജോയ് മാത്യു സഞ്ചരിച്ചിരുന്ന കാർ പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ചാവക്കാട് പൊന്നാനി ദേശീയ പാതയിൽ രാത്രി പതിനൊന്നുമണിയോടെയാണ് സംഭവം. ജോയ് മാത്യു ഉൾപ്പെടെ രണ്ടു പേർക്ക് പരിക്കേറ്റു. ജോയ് മാത്യുവിനെ ചാനക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ രണ്ടുപേരെ അറസ്റ്റു ചെയ്ത് ഇ.ഡി. എ.സി.മൊയ്തീൻ എം.എൽ.എയുടെ ബിനാമി എന്നറിയപ്പെടുന്ന സതീഷ് കുമാർ, ഇടനിലക്കാരൻ പി.പി.കിരൺ എന്നിവരെയാണ് ഇ.ഡി അറസ്റ്റ് ചെയ്തിരിക്കുന്നത്. ബാങ്ക് തട്ടിപ്പു കേസിൽ ഇ.ഡിയുടെ ആദ്യ അറസ്റ്റാണിത്. നാലു ദിവസം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ഇ.ഡി ഇവരെ അറസ്റ്റു ചെയ്തത്. രാത്രി പത്തു മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുരേയും ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ഇ.ഡി വ്യക്തമാക്കി. കരുവന്നൂർ ബാങ്ക് തട്ടിപ്പു …

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി Read More »

ചക്രവാതച്ചുഴി ന്യൂന മർദമായി മാറി; സംസ്ഥാനത്ത് മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: ബംഗാൾ ഉൾകടലിൽ നിലനിന്നിരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ച് ന്യൂന മർദമായി മാറി. നിലവിൽ ന്യൂനമർദം പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ഒഡീശക്കും വടക്കൻ ആന്ധ്ര പ്രദേശ് തീരത്തിനും സമീപം സ്ഥിതി ചെയ്യുന്നു. കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിതമായ / ഇടത്തരം രീതിയിലുള്ള മഴ തുടരാൻ സാധ്യത. ‌ സെപ്റ്റംബർ അഞ്ചു മുതൽ എട്ട് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ …

ചക്രവാതച്ചുഴി ന്യൂന മർദമായി മാറി; സംസ്ഥാനത്ത് മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം Read More »

പുതുപ്പള്ളിയിൽ വോട്ടെടുപ്പ് തുടങ്ങി

പുതുപ്പള്ളി: ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 6 മണി വരെയാണ് വോട്ടെടുപ്പ്. 182 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല്‌ ട്രാൻസ്‌ജെൻഡറുകളും അടക്കം 1,76,417 വോട്ടർമാരാണ്‌ മണ്ഡലത്തിലുള്ളത്‌. 957 പുതിയ വോട്ടർമാരുമുണ്ട്. വെബ്കാസ്റ്റിങ് ഉൾപ്പെടെയുള്ള ശക്തമായ സുരക്ഷകൾ തെരഞ്ഞെടുപ്പിന് ഒരുക്കിയിട്ടുണ്ട്‌. 675 അംഗ പൊലീസ് സേനയെയും നിയോഗിച്ചു.10 പോളിങ് സ്റ്റേഷനുകൾ പൂർണമായും വനിതകളുടെ നിയന്ത്രണത്തിലാണ്‌. ഈ ബൂത്തുകളിൽ പോളിങ്ങിന്റെയും സുരക്ഷയുടെയും ചുമതല വനിതകൾക്കാണ്. ഏഴു മണിക്ക് മുമ്പുതന്നെ …

പുതുപ്പള്ളിയിൽ വോട്ടെടുപ്പ് തുടങ്ങി Read More »

ഗോവ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ നാലു വയസുകാരൻ മരിച്ചു, ഭക്ഷ്യ വിഷബാധയെന്ന് ബന്ധുക്കൾ

തിരുവനന്തപുരം: മലയൻ കീഴിൽ നാലു വയസുകാരന്‍റെ മരണം ഭക്ഷ്യ വിഷബാധയെ തുടർന്നെന്ന് ബന്ധുക്കൾ. ഗോവ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ അശ്വനി ഭവനിലെ അനീഷിന്‍റെ മകൻ അനുരുദ്ധാണ് മരിച്ചത്. ഓണാഘോഷത്തിന്‍റെ ഭാഗമായി അനീഷും കുടുംബവും ഗോവയിലേക്ക് വിനോദയാത്ര പോയിരുന്നു. തിരികെ എത്തിയപ്പോഴാണ് കുട്ടിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായത്. തുടർന്ന് കുട്ടിയെ മലയൻ കീഴ് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിശോധനകളിൽ പ്രശേനമൊന്നും കണ്ടെത്താത്തതിനെ തുടർന്ന് കുട്ടിയെ വീട്ടിലേക്കു തന്നെ മടക്കി അയക്കുകയായിരുന്നു. വീട്ടിലെത്തിയതിനു പിന്നാലെ വീണ്ടും അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടി രാവിലെയോടെ …

ഗോവ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ നാലു വയസുകാരൻ മരിച്ചു, ഭക്ഷ്യ വിഷബാധയെന്ന് ബന്ധുക്കൾ Read More »

ഒരു വീട്ടിലെ 3 പേരെ യുവാവ് കുത്തി പരിക്കേൽപ്പിച്ച് ആത്മഹത്യക്കു ശ്രമിച്ചു

പാലക്കാട്: പട്ടാമ്പിയിൽ ഒരു വീട്ടിലെ 3 പേരെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. പട്ടാമ്പി കീഴായൂർ സ്വദേശി സജീവാണ് കുടുംബാംഗങ്ങളെ ആക്രമിച്ചത്. സജീവന്‍റെ ആക്രമണത്തിൽ അമ്മ സരോജിനി, ഭാര്യ ആതിര, 8 വയസുള്ള മകൾ എന്നിവർക്കാണ് പരിക്കേറ്റത്. ഇയാൾ കുടുംബാംഗങ്ങളെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂവരും അപകടനില തരണം ചെയ്തെന്നാണ് വിവരം. സജീവന്‍ മാനസികാരോഗ്യത്തിന് ചികിത്സ …

ഒരു വീട്ടിലെ 3 പേരെ യുവാവ് കുത്തി പരിക്കേൽപ്പിച്ച് ആത്മഹത്യക്കു ശ്രമിച്ചു Read More »

സെപ്റ്റ്ക് ടാങ്കിൽ അജ്ഞാത മൃതദേഹം

തൃശൂർ: കുന്ദംകുളത്ത് സെപ്റ്റ്ക് ടാങ്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥല ഉടമ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. പ്രദേശത്ത് താമസിച്ചിരുന്ന പ്രതീഷെന്ന വ്യക്തിയെ കാണാനില്ലെന്ന് പൊലീസിൽ പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ മൃതദേഹം ആരുടേതാണെന്ന് സ്ഥീരികരിച്ചിട്ടില്ല. നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്.

ചന്ദ്രയാൻ -3 കൗണ്ട് ഡൗൺ ശബ്ദം നൽകിയ ശാസ്ത്രജ്ഞ അന്തരിച്ചു

ബാംഗ്ലൂർ: ചന്ദ്രയാൻ -3 അടക്കം ഇസ്രൊയുടെ നിരവധി ദൗത്യങ്ങളുടെ കൗണ്ട് ഡൗണുകൾക്ക് ശബ്ദം നൽകിയ ശാസ്ത്രജ്ഞ എൻ. വളർമതി അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ശനിയാഴ്ച ഇവരെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടതായി സ്ഥിരീകരിക്കുകയായിരുന്നു. വളർമതിയുടെ കൗണ്ട് ഡൗൺ അസൈൻമെൻറുകളിൽ ഏറ്റവും അവസാനത്തേതായിരുന്നു ചന്ദ്രയാൻ3. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ, ഇസ്രൊ മുൻ ഡയറക്റ്റർ ഡോ. പി.വി. വെങ്കിട്ട കൃഷ്ണൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; വിദ്യാർഥികൾ മാപ്പ് പറഞ്ഞു

കൊച്ചി: മഹാരാജാസ് കോളെജിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് വിദ്യാർഥികൾ. നടപടികൾ നേരിട്ട ആറ് വിദ്യാർഥികളും അധ്യാപകൻ പ്രിയോഷിനോട് മാപ്പ് പറഞ്ഞു. കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിൻറെ അടിസ്ഥാനത്തിലാണ് തീരുമാനം. തെറ്റ് ഇനി ആവർത്തിക്കിലെന്നും കുട്ടികളും രക്ഷിതാക്കളും ഉറപ്പ് നൽകി. കഴിഞ്ഞ മാസമാണ് മഹാരാജാസ് കോളെജിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകനായ പ്രിയോഷിനെ ക്ലാസിൽ വച്ച് കുട്ടികൾ അപമാനിച്ചത്. കാഴ്ചപരിമിതിയുള്ള അധ്യാപകൻ ക്ലാസ് മുറിയിൽ കളിച്ച് ചിരിച്ച് നടക്കുന്നതിൻറെയും അനുവാദമില്ലാതെ പ്രവേശിക്കുന്നതിൻറെയും വീഡിയോ പുറത്ത് …

കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; വിദ്യാർഥികൾ മാപ്പ് പറഞ്ഞു Read More »

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട കുട്ടിയെ പീഡിപ്പിച്ചു; പ്രതി പൊലീസ് പിടിയിൽ

തിരുവനന്തപുരം: സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. വലിയറത്തല സി.എസ്.ഐ ചർച്ചിനു സമീപം ചെറുവിളാകത്ത് വീട്ടിൽ ജിഷ്ണുവാണ്(24) അറസ്റ്റിലായത്. പെൺകുട്ടി നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇൻസ്പെക്ടർ സുജിത്ത്, എസ്.ഐമാരായ വിപിൻ, ദിവ്യ, സി.പി.ഒമാരായ ഹരീഷ്, ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. പ്രതിയെ റിമാൻഡ് ചെയ്തു.

വരൾച്ചക്കു സാധ്യത; മഴ പെയ്യാനായി എല്ലാവരും പ്രാർത്ഥിക്കണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി

ഭോപ്പാൽ: വേണ്ടത്ര മഴ ലഭിക്കാത്തതിനാൽ മധ്യപ്രദേശിൽ വരൾച്ചക്കു സമമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഗസ്റ്റിൽ സംസ്ഥാനത്ത് മഴ തീരെ ലഭിച്ചിട്ടില്ല. അതു കൊണ്ട് വിളകളെല്ലാം നശിച്ചു കൊണ്ടിരിക്കുകയാണ്. വിള നശിക്കാതിരിക്കാനും നല്ല മഴ ലഭിക്കാനും താൻ ക്ഷേത്രത്തിൽ പ്രാർഥന നടത്തിയെന്നും നല്ല മഴ ലഭിക്കാൻ എല്ലാവരും പ്രാർഥിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി പ്രതിസന്ധിയും രൂക്ഷമാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി …

വരൾച്ചക്കു സാധ്യത; മഴ പെയ്യാനായി എല്ലാവരും പ്രാർത്ഥിക്കണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി Read More »

വിവാഹത്തിനായി പ്രാർഥനകളും പൂജകളും, ഫലം കണ്ടില്ല, ശിവലിംഗം യുവാവ്

പ്രയാഗ് രാജ്: വിവാഹം നടക്കാനുള്ള പ്രാർഥനകളും പൂജകളും ഫലം കാണാഞ്ഞതിൽ പ്രകോപിതനായി യുവാവ് ശിവലിംഗം മോഷ്ടിച്ച് ഒളിപ്പിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. കേസിൽ 27കാരനായ ഛോട്ടുവിനെ പൊലീസ് പിടികൂടി. ഇയാൾ മോഷ്ടിച്ച ശിവലിംഗവും കണ്ടെത്തിയിട്ടുണ്ട്. പ്രയാഗ് രാജിൽ നിന്ന് 75 കിലോമീറ്റർ ദൂരെയുള്ള കോശമ്പി ജില്ലയിലെ ഭൈരോ ബാബ ക്ഷേത്രത്തിലാണ് ഭക്തരെ ഞെട്ടിപ്പിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച രാവിലെ ക്ഷേത്രത്തിൽ രാവിലെ എത്തിയ ഭക്തരാണ് ശിവ ലിംഗം നഷ്ടപ്പെട്ടതായി കണ്ടെത്തിയതിനെത്തുടർന്ന് പൊലീസിനെ വിവരമറിയിച്ചത്. ഗ്രാമത്തലവൻറെ …

വിവാഹത്തിനായി പ്രാർഥനകളും പൂജകളും, ഫലം കണ്ടില്ല, ശിവലിംഗം യുവാവ് Read More »

ഒപ്പം പോകില്ലെന്ന് പെൺകുട്ടി; വിവാഹിതനായ യുവാവ് ഹൈക്കോടതയിൽ വച്ച് കൈ ഞരമ്പ് മുറിച്ചു

കൊച്ചി: കേരള ഹൈക്കോടതിയിൽ യുവാവിൻറെ അത്മഹത്യാ ശ്രമം. തൃശൂർ സ്വദേശിയായ വിഷ്ണുവാണ് കൈ ഞരമ്പു മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. യുവാവ് ഉൾപ്പെട്ട ഹേബിയസ് കോർപ്പസ് കോടതി പരിഗണിക്കവെയായിരുന്നു സംഭവം. ഇ‍യാളെ പൊലീസ് ഇടപെട്ട് ആശുപത്രിയിലെത്തിച്ചു. ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം. ആഗസ്റ്റ് 14 മുതൽ പൂത്തോട്ട ലോ കോളെജിൽ പഠിക്കുന്ന നിയമവിദ്യാർഥിയായ പെൺകുട്ടിയെ കാണാതായിരുന്നു. തുടർന്ന് രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് വിവാഹിതനും കുട്ടിയുമുള്ള തൃശൂർ സ്വദേശി വിഷ്ണുവിനൊപ്പം പോയതാണെന്ന് കണ്ടെത്തിയത്. തുടർന്നാണ് പെൺകുട്ടിയുടെ പിതാവ് കോടതിയിൽ ഹേബിയസ് …

ഒപ്പം പോകില്ലെന്ന് പെൺകുട്ടി; വിവാഹിതനായ യുവാവ് ഹൈക്കോടതയിൽ വച്ച് കൈ ഞരമ്പ് മുറിച്ചു Read More »

മണിപ്പൂർ കലാപം; വാർത്ത റിപ്പോർട്ട് ചെയ്യാൻ എത്തിയവർക്കെതിരെ സംസ്ഥാന സർക്കാർ കേസെടുത്തു

ന്യൂഡൽഹി: മണിപ്പൂരിൽ സംഘർഷം ആളിക്കത്തിക്കാൻ ശ്രമിച്ചു എന്നാരോപിച്ച്, വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ എഡിറ്റേഴ്സ് ഗിൽഡിലെ അംഗങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ കേസെടുത്തു. മണിപ്പൂരിലെ സംഘർഷവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാ ജനകവും വ്യാജവും പണം വാങ്ങി കൊണ്ടുമുള്ള വാർത്തകൾ നൽകിയെന്ന് ആരോപിച്ചാണ് സംസ്ഥാന സർക്കാർ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങ് പറഞ്ഞു. ഓഗസ്റ്റ് 7 മുതൽ 10 വരെ സംസ്ഥാനത്തുണ്ടായിരുന്ന സീമ ഗുഹ, സഞ്ജയ് കപൂർ, ഭാരത് ഭൂഷൺ എന്നിവർക്ക് എതിരേയാണ് കേസ്. എഡിറ്റേഴ്സ് ഗിൽഡിലെ അംഗങ്ങൾക്ക് ഞാൻ …

മണിപ്പൂർ കലാപം; വാർത്ത റിപ്പോർട്ട് ചെയ്യാൻ എത്തിയവർക്കെതിരെ സംസ്ഥാന സർക്കാർ കേസെടുത്തു Read More »

പുതിയ കോൺഗ്രസ് പ്രവർത്തക സമിതിയുടെ ആദ്യ യോഗം16നും 17നും

ന്യൂഡൽഹി: പുതുതായി രൂപീകരിച്ച കോൺഗ്രസ് പ്രവർത്തക സമിതിയുടെ ആദ്യ യോഗം ഈ മാസം 16,17 തീയതികളിൽ തെലങ്കാനയിൽ വച്ച് നടക്കും. നിയമസഭാ, ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിയുടെ ഒരുക്കങ്ങളാവും മുഖ്യ ചർച്ചാ വിഷയം. 17ന് പി.സി.സി പ്രസിഡന്‍റുമാർ നിയമസഭാ കക്ഷി നേതാക്കൾ എന്നിവർക്കും യോഗത്തിലേക്ക് ക്ഷണമുണ്ട്. ശേഷം വൈകിട്ട് ഹൈദരാബാദിൽ ദേശീയ നേതാക്കളെ അണിനിരത്തി കോൺഗ്രസ് റാലി നടത്തും. 18ന് നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് റാലി സംഘടിപ്പിക്കും.

ഇന്നും നാളെയും അതിശക്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം; പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ രണ്ടു ദിവസം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. തെക്കൻ- മധ്യ കേരളത്തിലെ ജില്ലകളിൽ ശക്തമായ മഴ ലഭിച്ചേക്കും. ഒറ്റപ്പെട്ടയിടങ്ങളിൽ ല‌ഘു മേഘവിസ്ഫോടനത്തിനുമുള്ള സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. വളരെ കുറച്ച് …

ഇന്നും നാളെയും അതിശക്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം; പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് Read More »

കെ.എസ്.ഇ.ബി ഉദ്യോ​ഗസ്ഥരുടെ കൂട്ട അവധി; വകുപ്പു തല അന്വേഷണം ആരംഭിച്ചു

ഇടുക്കി: പീരുമേട്ടിലെ കെ.എസ്.ഇ.ബി ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോയതോടെ വൈദ്യുതി മുടങ്ങിയത് 16 മണിക്കൂർ. പീരുമേട് ഫീഡറിൻറെ പരിധിയിലെ നാലായിരത്തോളം ഉപയോക്താക്കളാണ് മണിക്കൂറുകളോളം ഇരുട്ടിലായാത്. സംഭവം വിവാദമായതോടെ വകുപ്പു തല അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് പീരുമേട്ടിൽ‌ ശക്തമായി മഴ പെയ്തതിനു പിന്നാലെ വൈദ്യുതിയും മുടങ്ങി. താലൂക്ക് ഓഫിസ്, താലൂക്ക് ആശുപത്രി, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലടക്കം വൈദ്യുതി മുടങ്ങി. നിരവധി സഞ്ചാരികളും ബുദ്ധിമുട്ടി. നാട്ടുകാർ പോത്തുപാറയിലുള്ള സെക്ഷൻ ഓഫിസിലേക്കു വിളിച്ചപ്പോൾ എല്ലാവരും ടൂർ പോയെന്നായിരുന്നു …

കെ.എസ്.ഇ.ബി ഉദ്യോ​ഗസ്ഥരുടെ കൂട്ട അവധി; വകുപ്പു തല അന്വേഷണം ആരംഭിച്ചു Read More »

വിജയകരമായി വീണ്ടും സോഫ്റ്റ് ലാൻഡിങ്ങ്

ബാംഗ്ലൂർ: ചാന്ദ്ര ദൗത്യത്തിൽ നിർണായകമായ ഒരു ചുവടു വയ്പ്പു കൂടി നടത്തി ഇന്ത്യയുടെ ചന്ദ്രയാൻ ‌-3. ചന്ദ്രോപരിതലത്തിൽ നിന്ന് ചന്ദ്രയാൻ -3യുടെ ലാൻഡർ(വിക്രം) ഒന്നു കൂടി ഉയർത്തിയതിനു ശേഷം വിജയകരമായി വീണ്ടും സോഫ്റ്റ് ലാൻഡിങ്ങ് നടത്തിയതായി ഇസ്രൊ വ്യക്തമാക്കി. ചന്ദ്രനിൽ നിന്ന് പേടകങ്ങൾ ഭൂമിയിലേക്ക് തിരിച്ചെത്തിക്കുന്നതടക്കമുള്ള ഭാവി പദ്ധതികൾക്ക് പ്രതീക്ഷയേകുന്നതാണ് ഈ പരീക്ഷണ വിജയം. ചന്ദ്രോപരിതലത്തിൽ നിന്ന് 40 സെന്റീ മീറ്ററോളം ഉയർത്തിയതിനു ശേഷം 30 മുതൽ 40 സെൻറീമീറ്റർ വരെ അകലെ റാംപ്, ചാസ്റ്റെ, എൽസ …

വിജയകരമായി വീണ്ടും സോഫ്റ്റ് ലാൻഡിങ്ങ് Read More »

താക്കാളി കിലോയ്ക്ക് 6 രൂപ

കോലാർ: രാജ്യത്തുടനീളം താക്കാളിയുടെ വില 300 രൂപ വരെയെത്തി റെക്കോർഡ് സൃഷ്ടിച്ച ശേഷം ആഴ്ചകൾക്കുള്ളിൽ നാടകീയ വഴിത്തിരിവ്. തക്കാളിയുടെ വില കുത്തനെ ഇടിഞ്ഞ് 6 രൂപയിലാണ് ഇപ്പോൾ എത്തി നിൽക്കുന്നത്. ഉത്തരേന്ത്യയിലും ആന്ധ്ര പ്രദേശിലും ഒരുപോലെ കഴിഞ്ഞ രണ്ടാഴ്ചകളായി ഡിമാൻഡ് കുറഞ്ഞു. സാധാരണക്കാർക്ക് ഇത് വിലയ ആശ്വാസമാണ് നൽകുന്നതെങ്കിലും കർഷകരെ സംബന്ധിച്ച് വലിയ പ്രതിസന്ധിയും ഉയർത്തുന്നുണ്ട്. ഏഷ്യയിലെ തക്കാളിയുടെ രണ്ടാമത്തെ വലിയ വ്യാപാര നിലയായ കോലാർ എ.പി.എം.സി മാർക്കറ്റിൽ കർഷകർക്ക് മൊത്തവില കിലോഗ്രാമിന് 6 രൂപവരെയായി എന്നാണ് …

താക്കാളി കിലോയ്ക്ക് 6 രൂപ Read More »

പ്രതിരോധ മന്ത്രിയെ‌ പുറത്തക്കി സെലൻസ്കി

കീവ്: ഒന്നര വർഷത്തോളമായി റഷ്യയുമായി യുദ്ധം തുടരുന്നതിനിടെ യുക്രെയ്ൻ പ്രതിരോധമന്ത്രിയെ നീക്കി പ്രസിഡന്‍റ് വോലോദിമിർ സെലൻസ്കി. യുദ്ധത്തിൽ പുതിയ നീക്കങ്ങൾ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സെലൻസ്കിയുടെ നടപടി. ”ഇക്കാര്യം പാർലമെന്‍റിൽ ആവശ്യപ്പെടും, 550 ദിവസമായി ഒലക്സി റസ്നികോവ് യുദ്ധമുഖത്തുണ്ട്. അദ്ദേഹത്തെ മാറ്റി റസ്റ്റം ഉമറോവ് പുതിയ പ്രതിരോധ മന്ത്രിയാക്കുമെന്ന്” സെലൻസ്കി പറഞ്ഞു. ഉമറോവിനെ പ്രതിരോധ മന്ത്രിയാക്കുന്നതിന് പാർലമെന്‍റ് പൂർണ പിന്തുണ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. നിലവിലെ പ്രതിരോധ മന്ത്രിയായ ഒലെക്സി റസ്നികോവിനു പകരം ഈ ആഴ്ച തന്നെ ക്രിമിയൻ പ്രതിനിധിയായ …

പ്രതിരോധ മന്ത്രിയെ‌ പുറത്തക്കി സെലൻസ്കി Read More »

പ്ലസ് വൺ വിദ്യാർഥികൾക്ക് മദ്യം നൽകി

കൊച്ചി: പ്ലസ് വൺ വിദ്യാർഥികൾക്ക് മദ്യം നൽകിയ ബെവ്കോ ജീവനക്കാർക്കെതിരേ കേസ്. അബ്കാരി നിയമപ്രകരം മൂവാറ്റുപുഴ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. നാലു വിദ്യാർഥികൾ മദ്യപിച്ച് പുഴയോരത്ത് കുഴഞ്ഞു കുഴുന്നതിൻറെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിൻറെ പശ്ചാത്തലത്തിൽ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. സഹപാഠിയിൽ നിന്നും ലഭിച്ചതാണെന്നാണ് വിദ്യാർഥികൾ ആദ്യം പറഞ്ഞത്. പിന്നീട് മൂവാറ്റുപുഴ ബെവ്കോയിൽ നിന്നും വിദ്യാർഥികൾ‌ വാങ്ങിയതാണെന്ന പൊലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് ജീവനക്കാർക്കെതിരേ കേസെടുക്കുകയായിരുന്നു. പതിനെട്ടു വയസ് പൂർത്തിയാവാത്തവർക്ക് മദ്യം നൽകരുതെന്നതാണ് അബ്ക്കാരി …

പ്ലസ് വൺ വിദ്യാർഥികൾക്ക് മദ്യം നൽകി Read More »

ജി 20 ഉച്ചകോടിയില‍ ഷി ജിൻപിങ്ങ് എത്തില്ല; നിരാശ പങ്കുവച്ച് ജോ ബൈഡൻ

ന്യൂഡൽഹി: ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങ് ഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ലെന്ന് വാർത്ത വന്നതിനു പിന്നാലെ നിരാശ പങ്കുവച്ച് അമെരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. ഷി വിട്ടു നിൽക്കുന്നതിൽ തനിക്ക് നിരാശയുണ്ടെന്നും, എന്നാൽ താൻ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുമെന്നും ബൈഡൻ. ഇന്ത്യയിലേക്കുള്ള തന്‍റെ യാത്രയെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും, ഉച്ചകോടിയുടെ ഭാഗമായി ഈ മാസം 7 ന് ഇന്ത്യയിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എട്ടാം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബൈഡൻ പ്രത്യേക കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് …

ജി 20 ഉച്ചകോടിയില‍ ഷി ജിൻപിങ്ങ് എത്തില്ല; നിരാശ പങ്കുവച്ച് ജോ ബൈഡൻ Read More »

സേവന മേഖലയിലെ രണ്ടാം തലമുറ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്നില്ല; റ്റി.എം.തോമസ് ഐസക്

തിരുവനന്തപുരം: ഭരണ സംവിധാനത്തെ വിമർശിച്ച് മുൻ മന്ത്രി റ്റി.എം.തോമസ് ഐസക്. വൻകിട പ്രോജക്‌ടുകൾ ഫലപ്രദമായി നടപ്പാക്കുന്നതിന് ഭരണയന്ത്രം പ്രാപ്തമല്ലെന്നും സേവന മേഖലയിലെ രണ്ടാം തലമുറ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. ചിന്തയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദ്ദേഹത്തിൻറെ വിമർശനം. പദ്ധതികൾ അനിശ്ചിതമായി നീണ്ടു പോകുന്നത് സർക്കാരിൻറെ പോരായ്മയാണ്. സേവന മേഖലയിലെ രണ്ടാംതലമുറ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്നില്ല. ഭരണ സംവിധാനങ്ങളുടെ പരാജയം സ്വകാര്യവൽകരണം ആവശ്യം ശക്തിപ്പെടുത്തും. നവ ഉദാരവത്കണ സർക്കാർ നയത്തിന് ബദലായി ജനകീയ ഭരണയന്ത്രത്തിന് …

സേവന മേഖലയിലെ രണ്ടാം തലമുറ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്നില്ല; റ്റി.എം.തോമസ് ഐസക് Read More »

പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, കൂട്ടക്കൊലയോട് അതുപമിക്കുന്നത് ബാലിശമാണ്; ഉദയാനിധി സ്റ്റാലിന്‍

ചെന്നൈ: സനാതന ധര്‍മ്മത്തെ കുറിച്ച് പറഞ്ഞതില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്നും കൂട്ടക്കൊലയോട് അതുപമിക്കുന്നത് ബാലിശമാണെന്നും തമിഴ്‌നാട് കായിക മന്ത്രി ഉദയാനിധി സ്റ്റാലിന്‍. എത്ര കേസ് വന്നാലും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. സനാതന ധര്‍മം മലേറിയയും ഡെങ്കിയും പോലെ തുടച്ചു നീക്കേണ്ടതാണെന്ന ഉദയാനിധിയുടെ പ്രസ്താവനക്കെതിരായ ബി.ജെ.പി വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഉദയനിധി പറഞ്ഞതിൽ നിന്നും; എനിക്കെതിരെ അവര്‍ എന്ത് കേസ് നല്‍കിയാലും നേരിടാന്‍ തയാറാണ്. ബി.ജെ.പി ‘ഇന്ത്യ’ സഖ്യത്തെ ഭയക്കുന്നു. ഒരു കുലം, ഒരു ദൈവം എന്നതാണ് …

പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, കൂട്ടക്കൊലയോട് അതുപമിക്കുന്നത് ബാലിശമാണ്; ഉദയാനിധി സ്റ്റാലിന്‍ Read More »

പ്രേക്ഷകരും ജനങ്ങളുമാണ് മീഡിയാവണ്ണിനെതിരെ ജാഗ്രത പുലർത്തേണ്ടത്; എം.ബി.രാജേഷ്

തിരുവനന്തപുരം: മീഡിയാവൺ എന്ന ചാനൽ നികൃഷ്ടമായ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയ പ്രവർത്തനം നടത്തുവാനായി എന്തും ചെയ്യും ,എന്തും പറയും. അതിനാൽ പ്രേക്ഷകരും ജനങ്ങളുമാണ് അവർക്കെതിരെ ജാഗ്രത പുലർത്തേണ്ടതെന്ന് തദ്ദേശസ്വയം ഭരണ മന്ത്രി എം ബി രാജേഷ്. ഇതാദ്യമല്ല മീഡിയ വൺ ഇടതുപക്ഷത്തിനെതിരെ ഇത്ര ഹീനവും നീചവുമായി വാർത്ത കൊടുക്കുന്നത്. പുതുപ്പള്ളിയിൽ കൊട്ടിക്കലാശസമയത്ത് ഇടതുപക്ഷ പ്രവർത്തകർ തലയിൽ കെട്ടിയ ചുവന്ന റിബൺ നിറവ്യത്യാസം വരുത്തി കാവിയാക്കി കാണിച്ചതും ആർ എസ്‌ എസ്‌ ഗണഗീതത്തിൽ ഡി വൈ എഫ്‌ ഐ …

പ്രേക്ഷകരും ജനങ്ങളുമാണ് മീഡിയാവണ്ണിനെതിരെ ജാഗ്രത പുലർത്തേണ്ടത്; എം.ബി.രാജേഷ് Read More »

ചുവപ്പിനെ കാവിയാക്കാൻ ആഗ്രഹിക്കുന്ന ചില കേന്ദ്രങ്ങളുണ്ട്; മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: പുതുപ്പള്ളിയിൽ എൽ.ഡി.എഫ് തന്നെ വിജയിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ചുവപ്പിനെ കാവിയാക്കാൻ ആഗ്രഹിക്കുന്ന ചില കേന്ദ്രങ്ങളുണ്ട്. ഈ നീക്കം പുതുപ്പള്ളിയെ മാത്രം ലക്ഷ്യമാക്കി ഉള്ളതാണെന്ന് കരുതനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷതയുടെ പ്രതീക്ഷയാണ് ചുവപ്പ്. ആ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ചാൽ നിരാശ സൃഷ്ടിക്കപ്പെടും. ചുവപ്പിന്‍റെ വിശ്വാസ്യത തകർക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരം പ്രവർത്തനങ്ങളെന്നും മന്ത്രി മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ആശയത്തിനെതിരേ കോൺഗ്രസ് പ്രമേയം പാസാക്കും

ന്യൂഡൽഹി: ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ആശയത്തിനെതിരേ പ്രമേയം പാസാക്കാൻ കോൺഗ്രസ്. ചൊവ്വാഴ്ച ചേരുന്ന ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തിൽ പ്രമേയത്തിന് നിർദേശം വയ്ക്കാനാണ് കോൺഗ്രസ് നീക്കം. ഫെഡറൽ തത്വങ്ങൾക്ക് എതിരായ നീക്കമാണിതെന്നാണ് കോൺഗ്രസ് നിലപാട്. അതേസമയം, ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ആശയത്തെക്കുറിച്ച് പഠിക്കാൻ കേന്ദ്രം നിയോഗിച്ച രാംനാഥ് കോവിന്ദ് അധ്യക്ഷനായ എട്ടംഗ സമിതിയുടെ യോഗം ഉടനുണ്ടാവും. നിയമമന്ത്രാലയ ഉദ്യോഗസ്ഥർ രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച്ച നടത്തി. സമിതിയിൽ കോൺഗ്രസ് ലോക്സഭാ കക്ഷ‍ി നേതാവ് അധിർ രഞ്ജൻ‌ ചൗധരിയെ …

ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ആശയത്തിനെതിരേ കോൺഗ്രസ് പ്രമേയം പാസാക്കും Read More »

പുതുപ്പള്ളി നാളെ പോളിങ്ങ് ബൂത്തിലേക്ക്

കോട്ടയം: ഒരു മാസത്തോളം നീണ്ട പരസ്യ പ്രചാരണത്തനൊടുവിൽ പുതുപ്പള്ളി നാളെ പോളിങ്ങ് ബൂത്തിലേക്ക്. നിശബ്ദ പ്രചാരണ ദിവസമായ ഇന്ന് പരമാവധി വോട്ടർമാരേ സന്ദർശിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർഥികൾ. തെരഞ്ഞെടുപ്പിനുള്ള പോളിങ്ങ് സാമഗ്രികൾ ഇന്ന് വിതരണം ചെയ്യും. സ്ട്രോങ്ങ് റൂമായ കോട്ടയം ബസേലിയോസ് കോളെജിൽ നിന്നാണ് 182 ബൂത്തുകളിലേക്കും ഉള്ള സാമഗ്രികൾ വിതരണം ചെയ്യുന്നത്. മുഴുവൻ ബൂത്തുകളിലും വി.വി പാറ്റുകളും വെബ്കാസ്റ്റിങ്ങും സജ്ജമാക്കിയിട്ടുണ്ട്. 1,76,417 വോട്ടർമാരാണ് മണ്ഡലത്തിൽ ഉള്ളത്. വിജയ പ്രതിക്ഷയിലാണ് ഓരോ സ്ഥാനാർഥികളും. പുതുപ്പള്ളി ആർക്കൊപ്പം നിൽക്കുമെന്ന് വെള്ളിയാഴ്ച …

പുതുപ്പള്ളി നാളെ പോളിങ്ങ് ബൂത്തിലേക്ക് Read More »

മൂന്നു പെൺകുട്ടികളുടെ കഴുത്തറുത്ത ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു, ഒരു കുട്ടിയുടെ നില ​ഗുരുതരം

കോട്ടയം: പാല രാമപുരത്ത് മൂന്നു പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് ആത്മഹത്യ ചെയ്തു. പാല ചേറ്റുകുളം സ്വദേശി ജോമോനാണ്(40) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്നു പെൺകുട്ടികളെയും കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച അർധരാത്രി 12 മണിയോടെയായിരുന്നു സംഭവം. 13,10, 7 എന്നിങ്ങനെ പ്രായമുള്ള കുട്ടികൾക്കാണ് ഗുരുതരമായി പരിക്കേറ്റത്. ശേഷം ജോമോൻ തൂങ്ങിമരിക്കുകയായിരുന്നു. 7 വയസുള്ള കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ഭാര്യ ഉപേക്ഷിച്ചു പോയ ശേഷം മൂന്നു പെൺകുട്ടികളും അച്ഛനോടൊപ്പമാണ് താമസിച്ചു വന്നിരുന്നത്.

അച്ചന്‍കോവിലാറ്റിൽ ഓട്ടോ മറിഞ്ഞു, അമ്മയും കുഞ്ഞും മരിച്ചു

ആലപ്പുഴ: നാലംഗ കുടുംബം ഉള്‍പ്പെടെ അഞ്ച് പേര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് അച്ചന്‍കോവിലാറ്റിലേക്കു മറിഞ്ഞ് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അപകടത്തില്‍ മരിച്ച വെണ്‍മണി വലിയപറമ്പില്‍ ആതിര.എസ്.നായരുടെ(31) മകന്‍ കാശിനാഥിനെയാണ് കാണാതായത്. തഴക്കര പൈനുംമൂട് കൊല്ലക്കടവ് ഫെറി റോഡില്‍ കല്ലിമേല്‍ ഭാഗത്ത് ഞായര്‍ വൈകിട്ട് 5. 50നാണ് സംഭവം.കുടുംബത്തിനൊപ്പം ക്ഷേത്രത്തില്‍ ദര്‍ശനത്തിനു ശേഷം മടങ്ങുകയായിരുന്നു ആതിര. ഭര്‍ത്താവ് ശൈലേഷ്(അനു– 45), മകള്‍ കീര്‍ത്തന(11) എന്നിവരും ഓട്ടോയില്‍ …

അച്ചന്‍കോവിലാറ്റിൽ ഓട്ടോ മറിഞ്ഞു, അമ്മയും കുഞ്ഞും മരിച്ചു Read More »

മതവികാരം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

ചെന്നൈ: ബി.ജെ.പിയെ കടന്നാക്രമിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. ഭരണപരാജയം മറയ്ക്കാന്‍ മതത്തെ ഉപയോഗിക്കുന്നുവെന്നും മതവികാരം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും എം.കെ.സ്റ്റാലിന്‍ കുറ്റപ്പെടുത്തി. അതേസമയം, സനാതന ധര്‍മ്മത്തിനെതിരായ വിമര്‍ശനം ഇനിയും തുടരുമെന്ന് തമിഴ്‌നാട് കായികമന്ത്രി ഉദയനിധി സ്റ്റാലിനും വ്യക്തമാക്കി. ഉദയനിധിയുടെ പ്രസ്താവന വംശഹത്യക്ക് ആഹ്വാനം നല്‍കിയെന്ന ബി.ജെ.പി പ്രചാരണം ബാലിശമാണെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. ഇന്ത്യ മുന്നണിയെ ഭയക്കുന്നത് കാരണം ബി.ജെ.പി വാക്കുകള്‍ വളച്ചൊടിക്കുന്നു. ഒരു ഗോത്രം, ഒരു ദൈവം എന്നതാണ് ഡി.എം.കെ നയം. 2002ല്‍ ഗുജറാത്തില്‍ …

മതവികാരം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി Read More »

ജി – 20 ഉച്ചകോടി; നോയിഡയിലെ ചേരികൾ ഇരുമ്പ്‌ മറയിട്ട് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ജി – 20 ഉച്ചകോടിക്കായി എത്തുന്ന വിവിധ രാഷ്‌ട്രത്തലവന്മാരും വിശിഷ്‌ട വ്യക്തികളും രാജ്യത്തിന്റെ ദുരിത മുഖം കാണാതിരിക്കാൻ ഇരുമ്പ്‌ മറ തീർത്ത്‌ കേന്ദ്രസർക്കാർ. രാജ്യതലസ്ഥാന മേഖലയിലുൾപ്പെടുന്ന നോയിഡയിലെ ചേരികൾ ഇരുമ്പ്‌ ഗ്രില്ലിട്ടശേഷം വലിയ ഷീറ്റുകൾ കൊണ്ട്‌ മറച്ചു.       അവിടെ സൗന്ദര്യവൽക്കരണത്തിനായി നൂറുകണക്കിന്‌ പേരെ ഒഴിപ്പിച്ചിട്ടുമുണ്ട്‌. ഡൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്ന്‌ രാഷ്‌ട്രതലവൻമാർ അടക്കമുള്ളവർക്ക്‌ സജ്ജമാക്കിയിരിക്കുന്ന താമസസ്ഥലങ്ങളിലേക്ക്‌ യാത്രചെയ്യുന്ന വഴിയിലാണ്‌ ചേരികൾ മറച്ചത്‌.       വലിയ ഗ്രില്ലുകൾ ഇട്ടതോടെ കച്ചവടം മുടങ്ങിയ സ്ഥിതിയാണെന്ന്‌ …

ജി – 20 ഉച്ചകോടി; നോയിഡയിലെ ചേരികൾ ഇരുമ്പ്‌ മറയിട്ട് കേന്ദ്രസർക്കാർ Read More »

ന്യൂനമർദ സാധ്യത, ഈ ആഴ്ച തെക്കൻ- മധ്യ കേരളത്തിൽ ശക്തമാ മഴ ലഭിക്കും; കാലാവസ്ഥ കേന്ദ്രം

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത നിലനിൽക്കുന്നതിനാൽ ഈ ആഴ്ച തെക്കൻ- മധ്യ കേരളത്തിലെ ജില്ലകളിൽ ശക്തമാ മഴ ലഭിച്ചേക്കും. ഒറ്റപ്പെട്ടയിടങ്ങളിൽ ല‌ഘു മേഘവിസ്ഫോടനത്തിനുമുള്ള സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. വളരെ കുറച്ച് സമയംകൊണ്ട് 10 സെൻറീ മീറ്റർ വരെ മഴ പെയ്യുന്ന കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം ഈ ദിവസങ്ങളിൽ ഉണ്ടായേക്കുമെന്നാണ് പ്രവചനം. മലയോര മേഖലകളിലാണ് ലഘു മേഘ വിസ്ഫോടനങ്ങൾക്കുള്ള കൂടുതൽ സാധ്യത പ്രവചിക്കുന്നത്. ഈ മോഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും …

ന്യൂനമർദ സാധ്യത, ഈ ആഴ്ച തെക്കൻ- മധ്യ കേരളത്തിൽ ശക്തമാ മഴ ലഭിക്കും; കാലാവസ്ഥ കേന്ദ്രം Read More »

ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ കരിങ്കുന്നം – വഴിത്തല യൂണിറ്റ് വാർഷിക സമ്മേളനം നടന്നു

വഴിത്തല: ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ കരിങ്കുന്നം – വഴിത്തല യൂണിറ്റിന്റെ 13ആമത് വാർഷിക സമ്മേളനം വഴിത്തല ജേസീസ് ഹാളിൽ നടന്നു. തൊടുപുഴ മേഖല പ്രസിഡന്റ് ലിൻസൺ രാഗം സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബിജു ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.എം.മാണി മുഖ്യപ്രഭാഷണം നടത്തി. മേഖല സെക്രട്ടറി ബാബു.എൻ.ആർ, ജില്ലാ സെക്രട്ടറി റ്റി.ജി.ഷാജി, മേഖല സെക്രട്ടറി യൂനസ്.കെ.ഇ, യൂണിറ്റ് നിരീക്ഷൻ കമൽ സന്തോഷ്, ജില്ലാ പി.ആർ.ഒ സജി ഫോട്ടോ പാർക്ക്, മേഖല ട്രഷറർ …

ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ കരിങ്കുന്നം – വഴിത്തല യൂണിറ്റ് വാർഷിക സമ്മേളനം നടന്നു Read More »

ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് നടന്നു

കരിമണ്ണൂർ: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഏകദിന ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ സജി മാത്യു ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികളിലെ സർഗാത്മകതയെ സാങ്കേതിക വിദ്യയുമായി സമന്വയിപ്പിച്ച്, നവീന സങ്കേതങ്ങളായ അനിമേഷൻ, കംപ്യൂട്ടർ പ്രോഗ്രാമിങ്ങ് എന്നിവയിൽ താത്പര്യവും അവഗാഹവും ജനിപ്പിക്കുകയെന്ന ലക്ഷ്യ ത്തോടെയാണ് ‘ഡിജിറ്റൽ ഓണമെന്ന’ ആശയത്തെ മുൻനിർത്തി ക്യാമ്പ് നടത്തിയത്. ഡിജിറ്റൽ പൂക്കളം, ഡിജിറ്റൽ സദ്യ എന്നിവ സൗജന്യ ഗ്രാഫിക് സങ്കേതങ്ങളായ ജിമ്പ്, ഇൻക്സ്‌കേപ്പ് എന്നിവയിലും ഡിജിറ്റൽ ഊഞ്ഞാലാട്ടം, ഡിജിറ്റൽ …

ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് നടന്നു Read More »

മതസൗഹാർദ്ദ കൂട്ടായ്മ ഭാരവാഹികൾ മരിയൻ തീർത്ഥാടനത്തിന് സ്വീകരണം നൽകി

രാജാക്കാട്: ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പളളിയിൽ നിന്നും രാജകുമാരി ദൈവമാത തീർത്ഥാടന കേന്ദ്രത്തിലേക്ക് നടത്തിയ മൂന്നാമത് ഇടുക്കി രൂപത മരിയൻ തീർത്ഥാടനത്തിന് രാജാക്കാട് ടൗണിൽ മതസൗഹാർദ്ദ കൂട്ടായ്മ ഭാരവാഹികൾ സ്വീകരണം നൽകി. രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിയിൽ രാവിലെ നടന്ന പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം ആരംഭിച്ച തീർത്ഥാടന യാത്രയ്ക്ക് രാജാക്കാട് ടൗണിൽ വച്ചാണ് മത സൗഹാർദ്ദ കൂട്ടായ്മ ഭാരവാഹികൾ സ്വീകരണം നൽകിയത്. മത സൗഹാർദ്ദ കൂട്ടായ്മ ചെയർമാൻ എം.ബി.ശ്രീകുമാർ, കൺവീനർ ഫാ.ജോബി വാഴയിൽ, …

മതസൗഹാർദ്ദ കൂട്ടായ്മ ഭാരവാഹികൾ മരിയൻ തീർത്ഥാടനത്തിന് സ്വീകരണം നൽകി Read More »

ബുധനാഴ്ച വരെ ശക്തമായ മഴയ്‌ക്ക്‌ സാധ്യത; കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്‌ക്ക്‌ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, …

ബുധനാഴ്ച വരെ ശക്തമായ മഴയ്‌ക്ക്‌ സാധ്യത; കാലാവസ്ഥാ കേന്ദ്രം Read More »

104 ദിവസത്തെ സമരം അവസാനിപ്പിച്ച് ഹർഷിന

കോഴിക്കോട്: പ്രസവശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളെജിന് മുമ്പിൽ 104 ദിവസങ്ങളായി ഹർഷിന നടത്തിയ സമരം അവസാനിപ്പിച്ചു. ഡോക്ടർമാരുൾപ്പെടെയുള്ളവരെ പ്രതി ചേർത്ത പൊലീസ് നടപടിക്ക് പിന്നാലെയാണ് സമരം അവസാനിപ്പിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം തുടങ്ങിയതായാണ് വിവരം. കുറ്റക്കാർക്കെതിരായ നടപടി സ്വീകരിക്കുക, നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിയായിരുന്നു സമരം. ഹർഷിനയെ കോഴിക്കോട് മെഡിക്കൽ കോളെജ് ഐ.എം.സി.എച്ചിൽ പ്രസവ ശസ്ത്രക്രിയക്ക് വിധേയമാക്കിയ സംഘത്തിലെ രണ്ട് ഡോക്ടർമാരേയും രണ്ട് നേഴ്സുമാരേയും പ്രതി ചേർത്ത് …

104 ദിവസത്തെ സമരം അവസാനിപ്പിച്ച് ഹർഷിന Read More »

ഭൂപതിവ് ഭേദഗതി ബിൽ പകർപ്പ് കത്തിച്ച് ഇന്ത്യൻ നാഷ്ണൽ കോൺ​ഗ്രസ്(ഐ)

ഉപ്പുതറ: ഇന്ത്യൻ നാഷ്ണൽ കോൺ​ഗ്രസ്(ഐ) അയ്യപ്പൻ കോവിൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ 1960 ലെ ഭൂപതിവ് ഭേദഗതി ബിൽ പകർപ്പ് കത്തിച്ച് പ്രതിക്ഷേധിച്ചു. മണ്ഡലം പ്രസിഡന്റ് ടോമി അഴകൻ പറമ്പിൽ അദ്ധ്യക്ഷത വഹിച്ച സമര പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. അരുൺ പൊടിപാറ ഉദ്ഘാടനം ചെയ്തു. ബില്ലിലൂടെ പിണറായി സർക്കാർ ഇടുക്കി ജില്ലയിലെ ജനങ്ങളെ വഞ്ചിക്കുയാണ് ചെയ്തതന്നും ഇതുമൂലം ജില്ലയിലെ ഭൂപ്രശ്നങ്ങൾ കൂടുതൽ സങ്കീർണമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യോഗത്തിൽ ബാങ്ക് പ്രസിഡന്റ് ജേക്കബ് പടലുങ്കൽ, വിജയമ്മ …

ഭൂപതിവ് ഭേദഗതി ബിൽ പകർപ്പ് കത്തിച്ച് ഇന്ത്യൻ നാഷ്ണൽ കോൺ​ഗ്രസ്(ഐ) Read More »

രേഖകൾ കൈവശമില്ലാത്തതിന്റെ പേരിൽ ഒരു കുട്ടിയ്ക്കും സൗജന്യ ചികിത്സയും പരിശോധനയും നിഷേധിക്കരുതെന്ന് മന്ത്രി

തിരുവനന്തപുരം: ആധാർ, റേഷൻകാർഡ് തുടങ്ങിയ രേഖകൾ കൈവശമില്ലാത്തതിന്റെ പേരിൽ ഒരു കുട്ടിയ്ക്കും സൗജന്യ ചികിത്സയും പരിശോധനയും നിഷേധിക്കരുതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സ്‌കൂളിൽ വച്ചോ അല്ലാതെയോ പെട്ടെന്ന് ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചാൽ മതിയായ രേഖകൾ ഇല്ലാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കരുത്. ആദ്യം കുട്ടിയ്ക്ക് മതിയായ ചികിത്സ ഉറപ്പ് വരുത്തണം. അതിന് ശേഷം രേഖകൾ എത്തിക്കാനുള്ള സാവകാശം നൽകണമെന്നും മന്ത്രി നിർദേശം നൽകി. ഇതുസംബന്ധിച്ച് സർക്കുലർ ഇറക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. പദ്ധതി …

രേഖകൾ കൈവശമില്ലാത്തതിന്റെ പേരിൽ ഒരു കുട്ടിയ്ക്കും സൗജന്യ ചികിത്സയും പരിശോധനയും നിഷേധിക്കരുതെന്ന് മന്ത്രി Read More »

തമിഴ് ചലച്ചിത്ര നടൻ ആർ.എസ്.ശിവാജി അന്തരിച്ചു

ചെന്നൈ: പ്രമുഖ ചലച്ചിത്ര നടൻ ആർ.എസ്.ശിവാജി(66) അന്തരിച്ചു. നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ശിവാജി 80കളിലേയും 90കളിലേയും കമൽഹാസൻ ചിത്രങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്നു. 1981-ൽ പുറത്തെത്തിയ പന്നീർ പുഷ്പങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നടനായി അരങ്ങേറ്റം കുറിച്ചത്. അപൂർവ്വ സഹോദരങ്ങൾ, മൈക്കൾ മദന കാമരാജൻ, അൻപേ ശിവം, ഉന്നൈപ്പോൽ ഒരുവൻ തുടങ്ങിയ ചിത്രങ്ങളിലെ ശിവാജിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.ധാരാള പ്രഭു, സൂരറൈ പോട്ര്, കോലമാവ് കോകില, ഗാർഗി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കമൽഹാസൻ ചിത്രം വിക്രത്തിലും അഭിനയിച്ചു. കഴിഞ്ഞ ദിവസം …

തമിഴ് ചലച്ചിത്ര നടൻ ആർ.എസ്.ശിവാജി അന്തരിച്ചു Read More »

മുഖ്യമന്ത്രിയുടെ പോലീസ് ബന്ദിയാക്കിയ മുരിക്കാശ്ശേരിയിലെ കർഷകൻ ദേവസ്യ ചാണ്ടി ഉമ്മന്റെ പ്രചരണത്തിനായി പുതുപ്പള്ളിയിലെത്തി

പുതുപ്പള്ളി: മുഖ്യമന്ത്രി പിണറായി വിജയന്റെ പോലീസ് ബന്ദിയാക്കിയ മുരിക്കാശ്ശേരിയിലെ കർഷകൻ ദേവസ്യാ ഓലിക്കാത്തൊട്ടിയിലും ചാണ്ടി ഉമ്മന്റെ പ്രചരണത്തിനായി പുതുപ്പള്ളിയിലെത്തി. ഇളംദേശം ബ്ളോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. ആൽബർട്ട് ജോസിനും പാർട്ടി പ്രവർത്തകർക്കുമൊപ്പമാണ് ദേവസ്യ പ്രചരണത്തിനെത്തിയത്. ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ തിരി കത്തിച്ച് ചാണ്ടി ഉമ്മനുവേണ്ടി പ്രാർത്ഥിച്ചുവെന്നും ദേവസ്യാ പറഞ്ഞു. പോലീസ് ബന്ദിയാക്കിയ സമയത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഫോണിൽ വിളിച്ച് വിവരങ്ങൾ തിരക്കിയത് മറക്കാനാവില്ലെന്നും ദേവസ്യ പറഞ്ഞു.

സോളാർ തട്ടിപ്പ്; ഉമ്മൻചാണ്ടി കുറ്റവിമുക്തൻ, സി.ബി.ഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു

തിരുവനന്തപുരം: സോളാർ തട്ടിപ്പു കേസിലെ പ്രതിയെ പീഡിപ്പിച്ച കേസിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കി സി.ബി.ഐ നൽകിയ റിപ്പോർട്ട് കോടതി അംഗീകരിച്ചു. കേസിലെ പരാതിക്കാരിയുടെ വാദം കൂടി കേട്ട ശേഷമാണ് സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് നൽകിയ റിപ്പോർട്ട് സി.ജെ.എം കോടതി അംഗീകരിച്ചത്. 2012 സെപ്റ്റംബർ 19നു നാലിനു ക്ലിഫ് ഹൗസിൽവച്ച് ഉമ്മൻചാണ്ടി പീഡിപ്പിച്ചു എന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. എന്നാൽ സംഭവം നടന്ന സമയത്ത് ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നില്ലെന്നു ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ വ്യക്തമാക്കി. ഇതേ …

സോളാർ തട്ടിപ്പ്; ഉമ്മൻചാണ്ടി കുറ്റവിമുക്തൻ, സി.ബി.ഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു Read More »

കോൺഗ്രസ്‌ അനുകൂല പ്ലാറ്റ്‌ഫോമിൽ നിന്ന് സൈബർ ആക്രമണം; ജെയ്‌ക്‌.സി.തോമസിന്റെ ഭാര്യ ഗീതു പരാതി നൽകി

കോട്ടയം: സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ നടത്തുന്ന സൈബർ ആക്രമണത്തിനെതിരെ പുതുപ്പള്ളിയിലെ എൽഡിഎഫ്‌ സ്ഥാനാർഥി ജെയ്‌ക്‌ സി തോമസിന്റെ ഭാര്യ ഗീതു പരാതി നൽകി. ആക്രമണം മാനസികമായി വളരെയധികം വേദനിപ്പിച്ചുവെന്ന്‌ ഗീതു പറഞ്ഞു. കോൺഗ്രസ്‌ അനുകൂല പ്ലാറ്റ്‌ഫോമിൽ നിന്നാണ്‌ വ്യാജ വീഡിയോ അടക്കം പോസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്‌. സ്‌ത്രീകൾ അടക്കമുള്ള കോൺഗ്രസ്‌ പ്രവർത്തകർ വളരെ മോശമായ രീതിയിൽ കമന്റ്‌ ചെയ്യുന്നുണ്ട്‌. മാനസികമായി വളരെയധികം ബുദ്ധിമുട്ട്‌ ഉണ്ടായതുകൊണ്ടാണ്‌ ഒൻപത്‌ മാസം ഗർഭിണിയായിട്ടും പൊലീസ്‌ സ്‌റ്റേഷനിൽ വരേണ്ടിവന്നതെന്നും ഗീതു പറഞ്ഞു. ആദ്യം ജെയ്‌കിനെതിരെയായിരുന്നു ആക്രമണം. …

കോൺഗ്രസ്‌ അനുകൂല പ്ലാറ്റ്‌ഫോമിൽ നിന്ന് സൈബർ ആക്രമണം; ജെയ്‌ക്‌.സി.തോമസിന്റെ ഭാര്യ ഗീതു പരാതി നൽകി Read More »

പൊലീസുകർക്കു നേരെ ഫോണിലൂടെ ഭീഷണി, പ്രതി അറസ്റ്റിൽ

കണ്ണൂർ: പൊലീസുകരെ ഫോൺ വിളിച്ച് ഭീഷണി മുഴക്കിയയാളെ മാഹി പൊലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി കണ്ണൂർ ജില്ലാ പ്രസിഡൻറ് എൻ.ഹരിദാസിൻറെ ഡ്രൈവർ അമൽ രാജെന്ന സച്ചുവാണ് അറസ്റ്റിലായത്. വെസ്റ്റ് പള്ളൂർ സ്വദേശിയാണ് ഇയാൾ. മർദന കേസിൽ രണ്ടു ബി.ജെ.പി പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഇയാൾ പൊലീസിനെ വിളിച്ച് വധ ഭീഷണി മുഴുക്കുകയും അസഭ്യം പറയുകയുമായിരുന്നു. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്.

മന്ത്രി മുഹമ്മദ് റിയാസിനും ടീമിനും നടൻ ജയറാമിൻ്റെ ബിഗ് സല്യൂട്ട്

കോഴിക്കോട്: വിനോദ സഞ്ചാര മേഖലയിലെ ശ്രദ്ധേയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മന്ത്രി മുഹമ്മദ് റിയാസിനും അദ്ദേഹത്തിൻ്റെ ടീമിനും നടൻ ജയറാമിൻ്റെ ബിഗ് സല്യൂട്ട്. കോഴിക്കോട് ഓണാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയപ്പോഴാണ് ജയറാം വിനോദ സഞ്ചാര വകുപിൻ്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ് എന്ന് അഭിപ്രായപ്പെട്ടത്. അദ്ദേഹം ഒറ്റയ്ക്കല്ല. ഒരു ടീം തന്നെ ഉണ്ട്. ഓരോ കാര്യങ്ങളും ഒരുപാട് പേരോട് ചോദിച്ച് മനസ്സിലാക്കിയാണ് അദ്ദേഹം നടപ്പിലാക്കുന്നത്. ഇപ്പോ സിനിമാ ടൂറിസം സംബന്ധിച്ച് എത്രയോ തവണ ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടുണ്ട്. വാട്ടർ ടൂറിസം, …

മന്ത്രി മുഹമ്മദ് റിയാസിനും ടീമിനും നടൻ ജയറാമിൻ്റെ ബിഗ് സല്യൂട്ട് Read More »

സൗര്യദൗത്യം, ഐ.എസ്.ആർ.ഒ അധികൃതരെ അഭിനന്ദിച്ച് പ്രധാനമന്തി

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ സൗരദൗത്യത്തിൻറെ ആദ്യഘട്ടം വിജയകരമായി പൂർത്തിയായി. പി.എസ്.എൽ.വി റോക്കറ്റിൽ ശ്രീഹരിക്കോട്ടയിൽ നിന്നു വിക്ഷേപിച്ച ആദിത്യ എൽ 1 വിജയകരമായി വേർപ്പെട്ടതായി ഇസ്രൊ അധികൃതർ സ്ഥിരീകരിച്ചു. പി.എസ്.എൽ.വി സി 57ലാണ് ആദിത്യ എൽ 1 വിക്ഷേപിച്ചത്. വിക്ഷേപിച്ച് 64 മിനിറ്റിനു ശേഷമാണ് പേടകം റോക്കറ്റിൽ നിന്ന് വേർപ്പെട്ടത്. സൗരദൗത്യത്തിന് വിജയകരമായി തുടക്കം കുറിച്ച ഐ.എസ്.ആർ.ഒ അധികൃതരെയും ശാസ്ത്രജ്ഞരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. മുഴുവൻ മാനവരാശിയുടെയും ക്ഷേമത്തിനായി പ്രപഞ്ചത്തെ കൂടുതൽ അറിയുന്നതിനായുള്ള നമ്മുടെ അശ്രാന്ത ശാസ്ത്രീയ …

സൗര്യദൗത്യം, ഐ.എസ്.ആർ.ഒ അധികൃതരെ അഭിനന്ദിച്ച് പ്രധാനമന്തി Read More »