Timely news thodupuzha

logo

timely news

എൽഡർ വെറ്റ്സ്‌ ഫോറത്തിന്റെ നേതൃത്വത്തിൽ സംഗമം നടത്തി

ഇടുക്കി: ജില്ലയിൽ സർക്കാർ സർവീസിൽ നിന്നും റിട്ടയർ ചെയ്ത വെറ്റിനറി ഡോക്ടർമാരുടെ കൂട്ടായ്മ ആണ് എൽഡർ വെറ്റ് സ്‌ ഫോറം. ഈ കൂട്ടായ്മയുടെ സംഗമം മൂലമറ്റം അക്വാറ്റിക് സെന്ററിൽ വച്ച് നടന്നു. ഡോ. പ്രഭാകരൻ പിള്ള അദ്ധ്യക്ഷത വഹിച്ച യോഗം ഡോ.കെ.ജെ തോമസ് ഉദ്ഘാടനം ചെയ്തു. ഡോ.പി.ഒ എ ബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ഡോ.രാധാകൃഷ്ണൻ കെ.കെ സ്വാഗതവും, ഡോ.കെ.എം ജേക്കബ് നന്ദിയും പറഞ്ഞു. ഡോ.വി.എ ജോസ്, ഡോ. ലത്തീഫ്, ഡോ. കുര്യാച്ചൻ, ഡോ. വിജയാംബിക, ഡോ.പി.ഒ ബേബി, …

എൽഡർ വെറ്റ്സ്‌ ഫോറത്തിന്റെ നേതൃത്വത്തിൽ സംഗമം നടത്തി Read More »

സിനിമാ നടിമാർക്കെതിരേ അശ്ലീല പരാമർ‌ശം നടത്തിയ കേസിൽ ആറാട്ടണ്ണനെന്ന സന്തോഷ് വർക്കി അറസ്റ്റിൽ

കൊച്ചി: സോഷ്യൽ മീഡിയ താരം ആറാട്ടണ്ണനെന്നറിയപ്പെടുന്ന സന്തോഷ് വർക്കി അറസ്റ്റിൽ. സാമൂഹ്യമാധ്യമങ്ങളിലൂടെ സിനിമ നടിമാർക്കെതിരേ അശ്ലീല പരാമർ‌ശം നടത്തിയെന്ന കേസിലാണ് നടപടി. സന്തോഷ് വർക്കിക്കെതിരേ ചലച്ചിത്ര പ്രവർത്തകർ നൽകിയ പരാതിയിൽ എറണാകുളം പൊലീസിൻ്റേതാണ് നടപടി. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വർക്കിയുടെ പരാമർശം. മുൻപും ആറാട്ടണ്ണൻ സമാനമായ പരാമർശങ്ങൾ നടത്തിയിരുന്നു.

ഇസ്രോ മുൻ മേധാവി കെ കസ്തൂരിരംഗൻ അന്തരിച്ചു

ബാം​ഗ്ലൂർ: ഐഎസ്ആർഒ മുൻ ചെയർമാൻ കെ കസ്തൂരിരംഗൻ അന്തരിച്ചു. 84 വയസായിരുന്നു. ബാം​ഗ്ലൂരിലെ വസതിയിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. 1994 മുതൽ 2003 വരെ ഒമ്പത് വർഷം ഇസ്രോയുടെ മേധാവിയായിരുന്നു അദ്ദേഹം. പത്മഭൂഷൻ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. രാജ്യത്തിൻറെ ബഹിരാകാശ മേഖലയിൽ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. സ്പേസ് കമ്മിഷൻ, കേന്ദ്ര സർക്കാരിൻറെ ബഹിരാകാശ വകുപ്പ് സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

മാനനഷ്ടക്കേസിൽ അറസ്റ്റിലായ സാമൂഹിക പ്രവർത്തക മേധ പട്കർക്ക് ജാമ്യം

ന്യൂഡൽഹി: മുൻ ലഫ്റ്റനൻറ് ഗവർണർ നൽകിയ മാനനഷ്ടക്കേസിൽ അറസ്റ്റിലായ സാമൂഹിക പ്രവർത്തക മേധ പട്കർക്ക് ജാമ്യം. സാകേത് കോടതിയാണ് ജാമ്യം അനുവദിച്ചത്. മുൻ‌ ഡൽഹി ലഫ്റ്റനൻറ് ഗവർണർ വി.കെ. സക്സേന നൽകിയ മാനനഷ്ടക്കേസിലാണ് ഡൽഹി പൊലീസ് മേധാ പട്കറെ അറസ്റ്റു ചെയ്തത്. കേസിൽ കഴിഞ്ഞ വർഷം വിധി പറഞ്ഞ കോടതി, പിഴയിനത്തിൽ ഒരു ല‍ക്ഷം രൂപയും ബോണ്ട് തുകയായി 25,000 രൂപ കെട്ടിവയ്ക്കാൻ നിർദേശിച്ചിരുന്നു. മേധ ഇത് പാലിച്ചില്ല. തുടർന്ന് അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിടുകയായിരുന്നു. 2001ലാണ് …

മാനനഷ്ടക്കേസിൽ അറസ്റ്റിലായ സാമൂഹിക പ്രവർത്തക മേധ പട്കർക്ക് ജാമ്യം Read More »

സവർക്കർ പരാമർശത്തിൽ രാഹുൽ ​ഗാന്ധിയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ന്യൂഡൽഹി: സവർക്കർക്കെതിരായ വിവാദ പരാമർശത്തിൽ രാഹുലിനെതിരേ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. കേസിൽ യുപി കോടതി പുറപ്പെടുവിച്ച വാറൻറ് സ്റ്റേ ചെയ്തുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ വിമർ‌ശനം. ഇത്തരലുള്ള പരാമർശം ഇനിയും ആവർത്തിച്ചാൽ സ്വമേധയാ നടപടിയെടുക്കുമെന്നും കോടതി വ്യക്തമാക്കി. സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കരുതെന്നു പറഞ്ഞ കോടതി സവർക്കരെ ഇന്ദിരാ ഗാന്ധി പുകഴ്ത്തിയ സംഭവം ചൂണ്ടിക്കാട്ടി. ചരിത്രമറിയില്ലെങ്കിൽ ഇത്തരം പരാമർശം നടത്തരുതെന്നും രാഹുലിനോട് കോടതി പറഞ്ഞു. ഗാന്ധിജിയും വൈസ്രോയിയോട് താങ്കളുടെ വീനീത ദാസൻ എന്ന് സ്വയം വിശേഷിച്ചിരുന്നുവെന്നും ഗാന്ധിജി …

സവർക്കർ പരാമർശത്തിൽ രാഹുൽ ​ഗാന്ധിയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം Read More »

പഹൽഗാം ആക്രമണം; ഭീകരർക്ക് രക്ഷപെടാനായിട്ടില്ലെന്ന് സൂചന

ന്യൂഡൽഹി: പഹൽഗാമിൽ 26 വിനോദസഞ്ചാരികളുടെ ജീവനെടുത്ത ഭീകരാക്രമണത്തിൽ നേരിട്ട് പങ്കെടുത്തവർക്ക് പാക്കിസ്ഥാനിലേക്ക് രക്ഷപെടാൻ സാധിച്ചിട്ടില്ലെന്ന് സൂചന. അതിർത്തി കടന്നെത്തി ആക്രമണം നടത്തിയ ശേഷം തിരിച്ച് പോകാനുള്ള ഇവരുടെ പദ്ധതി ഇന്ത്യൻ സൈന്യത്തിൻറെ അടിയന്തര ഇടപെടൽ കാരണം മുടങ്ങുകയായിരുന്നു എന്നാണ് കരുതുന്നത്. പഹൽഗാമിനടുത്തുള്ള കുന്നുകളിലെ കാട്ടിൽ ഇവർ ഒളിച്ചിരിക്കുന്നു എന്നാണ് വിവരം. പാക് ഭീകര സംഘടനയായ ലഷ്കർ ഇ തൊയ്ബയുടെ പോഷക സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ടാണ് ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുള്ളത്. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത ആറ് പേരുടെ …

പഹൽഗാം ആക്രമണം; ഭീകരർക്ക് രക്ഷപെടാനായിട്ടില്ലെന്ന് സൂചന Read More »

അൾട്രാവയലറ്റ് രശ്മികളെ ശ്രദ്ധിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം, സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: വേനൽച്ചൂട് കൂടുന്നതോടൊപ്പം സംസ്ഥാനത്ത് അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ് തുടരുന്നു. അൾട്രാവയലറ്റ് വികിരണത്തിൻറെ തോത് വർധിച്ചതായും ഇതുമൂലം വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെലോ അലർട്ട് പ്രഖ്യാപിക്കുന്നതായും ദുരന്തനിവാരണ അഥോറിറ്റി വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അൾട്രാവയലറ്റ് രശ്മികൾ പതിച്ചത് മൂന്നാറിലാണ്(ഇടുക്കി). അൾട്രാ വയലറ്റ് സൂചിക 11 ആണ് ഇവിടെ രേഖപ്പെടുത്തിയത്. മുൻകരുതലുകൾ സ്വീകരിക്കുന്നതിന് നൽകുന്ന റെഡ് അലർട്ടാണ് ഇവിടങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ, കേന്നി(9), കൊട്ടാരക്കര(9), ചെങ്ങന്നൂർ(9), ചെങ്ങനാശേരി(9), …

അൾട്രാവയലറ്റ് രശ്മികളെ ശ്രദ്ധിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം, സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു Read More »

വയനാട്ടിലുണ്ടായ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു

കൽപ്പറ്റ: വയനാട്ടിൽ കാട്ടാന ആക്രമണത്തെ തുടർന്ന് ഒരാൾ മരിച്ചു. പൂളക്കുന്ന് ഉന്നതിയിലെ അറുമുഖനാണ്(71) മരിച്ചത്. ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ എരുമക്കൊല്ലിയിൽ വച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ അറുമുഖൻ മരിച്ചു. സംഭവത്തെ തുടർന്ന് നാട്ടുകാർ ശക്തമായി പ്രതിഷേധിച്ചു. കാട്ടാന ശല‍്യം രൂക്ഷമായ സാഹചര‍്യത്തിൽ പ്രദേശത്ത് ജീവിക്കാൻ പറ്റാത്ത സ്ഥിതിയാണെന്നും കാട്ടാനയെ മയക്കുവെടി വച്ചു പിടികൂടണമെന്ന് ആവശ‍്യപ്പെട്ടായിരുന്നു പ്രതിഷേധം. സംഭവ സ്ഥലത്തെത്തിയ ഡിഎഫ്ഒ അജിത് രാമനെ തടഞ്ഞ് നാട്ടുകാർ പ്രതിഷേധിച്ചു. കാട്ടാനയെ മയക്കുവെടി വയ്ക്കാതെ അറുമുഖത്തിൻറെ …

വയനാട്ടിലുണ്ടായ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു Read More »

ക്രിസ്മസ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയിൽ എം.എസ് സൊല്യൂഷനിലെ രണ്ട് ജീവനക്കാരെ കൂടി പ്രതി ചേർത്തു

കോഴിക്കോട്: എസ്എസ്എൽസി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് എംഎസ് സൊല്യൂഷൻസിലെ രണ്ട് ജീവനക്കാരെ കൂടി ക്രൈംബ്രാഞ്ച് പ്രതി ചേർത്ത്. ചോദ്യപേപ്പർ ചോർച്ചയിൽ ഷുഹൈബും രണ്ട് അധ്യാപകരും മലപ്പുറത്തെ സ്വകാര്യ സ്കൂളിലെ പ്യൂണുമാണ് നേരത്തെ പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്. ഇവർക്ക് പുറമെയാണ് ഇപ്പോൾ എംഎസ് സൊല്യൂഷൻസ് അധ്യാപകനും മാനേജറും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇവർക്ക് നേരിട്ട് പങ്കുളളതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ചോദ്യപേപ്പർ യൂട്യൂബ് വഴി പുറത്ത് വരാൻ ഇവർ കൂട്ടുനിന്നതായാണ് കണ്ടെത്തൽ. ഇതിൻറെ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ, പ്രതികളിൽ …

ക്രിസ്മസ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയിൽ എം.എസ് സൊല്യൂഷനിലെ രണ്ട് ജീവനക്കാരെ കൂടി പ്രതി ചേർത്തു Read More »

ശനിയാഴ്ച വരെ വടക്കൻ കേരളത്തിൽ വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: കക്കയം ജലവൈദ്യുത പദ്ധതിയിലെ സാങ്കേതികത്തകരാറിനെ തുടർന്ന് ഉത്പാദനം നിർത്തിയതിനാൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. ഉത്പാദനത്തിൽ 150 മെഗാവാട്ടിൻറെ കുറവാണുള്ളത്. ഈ സാഹചര്യത്തിൽ ശനിയാഴ്ച വരെ വടക്കൻ കേരളത്തിലെ ചില ഭാഗങ്ങളിൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണം ഏർപ്പെടു‌ത്തിയേക്കും. വെള്ളിയാഴ്ച വൈകുന്നേരത്തോടെ തകരാർ പരിഹരിച്ചു വൈദ്യുതോത്പാദനം പുനഃസ്ഥാപിക്കാനാണ് ശ്രമം. കൂടുതൽ വൈദ്യുതി പുറത്തു നിന്ന് എത്തിച്ച് നിയന്ത്രണം ഒഴിവാക്കാനും ശ്രമിക്കുന്നുണ്ട്. വൈകുന്നേരം 6 നു ശേഷമുള്ള സമയങ്ങളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു.

പത്താമുദയത്തിന് വിത്തിറക്കി തൊടുപുഴയിൽ നിന്നും ഒരു കർഷകൻ

തൊടുപുഴ: മലയാളവർഷത്തിലെ മേടം പത്തിനാണ് പത്താമുദയം. അന്നേദിവസം സൂര്യൻ അത്യുച്ചരാശിയിൽ വരുന്നു. സൂര്യൻ ഏറ്റവും ബലവാനായി വരുന്നത് ഈ ദിവസമാണത്രേ. കർഷകർക്കു വളരെ പ്രധാനപ്പെട്ടതാണ് ഈ ദിവസം. പണ്ടൊക്കെ വിഷുദിവസം പാടത്ത് കൃഷിപ്പണി തുടങ്ങും. കൃഷിപ്പണികളുടെ തുടക്കമായി പാടത്തു ചാലു കീറലാണ് വിഷുദിവസം ചെയ്യുക. എന്നാൽ ഏതു വിളവിനാണെങ്കിലും വിത്തു വിതയ്ക്കാനും തൈ നടാനുമൊക്കെ തിരഞ്ഞെടുക്കുന്നത് പത്താമുദയ ദിവസമാണ്. പത്താമുദയത്തിനു വിതയ്ക്കാനും തൈ നടാനും നല്ല ദിവസം നോക്കേണ്ടതില്ല എന്നാണു പഴമക്കാരുടെ വിശ്വാസം. കൂടാതെ ഏതു ശുഭകാര്യവും …

പത്താമുദയത്തിന് വിത്തിറക്കി തൊടുപുഴയിൽ നിന്നും ഒരു കർഷകൻ Read More »

ജമ്മുകാശ്മീരിലെ നിയന്ത്രണ രേഖയിൽ വീണ്ടും പാക്കിസ്ഥാന്റെ പ്രകോപനം

ശ്രീനഗർ: ജമ്മുകാശ്മീരിലെ നിയന്ത്രണ രേഖയിൽ വീണ്ടും പ്രകോപനം സൃഷ്ടിച്ച് പാക് സൈന്യം. ബന്ദിപ്പോരയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഇന്ത്യൻ സൈന്യം ശക്തമായി നേരിട്ടതായും വെടിവയ്പ്പിൽ ആർക്കും പരുക്കിളിലെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. മേഖലയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് വിവരം. വെള്ളിയാഴ്ച പുലർച്ചയോടെ, കുൽനാർ ബാസിപോര മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരർ ഇവിടെ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് സൈന്യം പ്രദേശത്ത് എത്തുന്നത്. തുടർന്ന് നടത്തിയ തെരച്ചിലിനിടെ, ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതോടെ സൈന്യവുമായി ശക്തമായ ഏറ്റുമുട്ടലുണ്ടായി. ശക്തമായ തിരിച്ചടി നൽകിയയെന്നാണ് …

ജമ്മുകാശ്മീരിലെ നിയന്ത്രണ രേഖയിൽ വീണ്ടും പാക്കിസ്ഥാന്റെ പ്രകോപനം Read More »

രണ്ട് ഭീകരരുടെ വീടുകൾ തകർത്ത് ജമ്മുകശ്മീർ സർക്കാർ

ശ്രീന​ഗർ: പഹൽഗാമിലെ ഭീകരൻ ആദിൽ ഹുസൈൻ തോകാറിൻറെയും ആസിഫ് ഷെയ്ഖിൻറെയും വീടുകൾ തകർത്ത് ജമ്മുകശ്മീർ സർക്കാർ. വ്യാഴാഴ്ച രാത്രിയോടെയാണ് സ്ഫോടനത്തിൽ വീട് തകർത്തത്. പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് കാരണകാരയവരാണ് ഇരുവരും. ഇവരുടെ വീടുകളിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ഗുജറാത്തിൽ നിന്ന് മൂന്ന് പേർ, കർണാടകയിൽ നിന്ന് മൂന്ന് പേർ, മഹാരാഷ്ട്രയിൽ നിന്ന് ആറ് പേർ, ബംഗാളിൽ നിന്ന് രണ്ട് പേർ, ആന്ധ്രയിൽ നിന്ന് ഒരാൾ, കേരളത്തിൽ നിന്ന് …

രണ്ട് ഭീകരരുടെ വീടുകൾ തകർത്ത് ജമ്മുകശ്മീർ സർക്കാർ Read More »

പഹൽഗാം ആക്രമണ കേസിലെ രണ്ട് ഭീകരരുടെ രേഖാചിത്രം കൂടി പുറത്തുവിട്ടു

ന്യൂഡല്‍ഹി: പഹൽഗാം ആക്രമണം നടത്തിയ അഞ്ച് ഭീകരരില്‍ നാല് പേരെ തിരിച്ചറിഞ്ഞു. രണ്ട് പേർ പാകിസ്ഥാനികളെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. അലി തൽഹ, ആസിഫ് ഫൗജി എന്നിവരാണ് പാകിസ്ഥാനി ഭീകരർ. സംഘത്തിലുണ്ടായിരുന്ന ആദിൽ തോക്കർ, അഹ്സാൻ എന്നിവർ കശ്മീരി ഭീകരരാണ്. അതേസമയം, പഹൽഗാം ഭീകരാക്രമണത്തിൽ രണ്ട് ഭീകരരുടെ രേഖാചിത്രം കൂടി സുരക്ഷാസേന പുറത്തുവിട്ടു. ഇതോടെ അഞ്ച് ഭീകരരുടെ രേഖാചിത്രങ്ങളാണ് പുറത്ത് വിന്നിരിക്കുന്നത്. ആക്രമണത്തിലെ ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയാറാക്കിയതെന്നും ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും സുരക്ഷാസേന …

പഹൽഗാം ആക്രമണ കേസിലെ രണ്ട് ഭീകരരുടെ രേഖാചിത്രം കൂടി പുറത്തുവിട്ടു Read More »

കശ്മിരിലുണ്ടായത് വൻ സുരക്ഷാ വീഴ്ച: ഇത് സർക്കാരിൻറെ കനത്ത പരാജയമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കാശ്മീരിൽ 24 വിനോദ സഞ്ചാരികൾ കൊല്ലപ്പെടാനിടയായ ഭീകരാക്രമണം സർക്കാരിൻറെ കനത്ത സുരക്ഷാ പരാജയമാണെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യയെ തന്നെ ഞെട്ടിച്ച കാശ്മീർ ഭീകരാക്രമണത്തിൽ 24 പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ട് 48 മണിക്കൂറുകൾ പിന്നിട്ടിരിക്കുന്നു. വേദനിക്കുന്ന ഹൃദയങ്ങളോട് കൂടി തന്നെ ഇനി നമുക്ക് രാജ്യസുരക്ഷയെ കുറിച്ച് ശക്തമായ ചില ചോദ്യങ്ങൾ ചോദിക്കേണ്ട സമയമായി. ഇത്രയും കനത്ത സുരക്ഷാ സംവിധാനങ്ങൾ നിറഞ്ഞ കാശ്മീരിൽ ഇതുപോലെ ഒരു കൊടും ഭീകരാക്രമണം ഉണ്ടാകത്തക്ക നിലയിലുള്ള …

കശ്മിരിലുണ്ടായത് വൻ സുരക്ഷാ വീഴ്ച: ഇത് സർക്കാരിൻറെ കനത്ത പരാജയമെന്ന് രമേശ് ചെന്നിത്തല Read More »

പാലക്കാട്, കൊല്ലം, കോട്ടയം കലക്റ്ററേറ്റുകളിൽ ബോംബ് ഭീഷണി

പാലക്കാട്: പാലക്കാട്, കൊല്ലം, കോട്ടയം കലക്റ്ററേറ്റുകളിൽ ബോംബ് ഭീഷണി. കലക്റ്റർ മാരുടെ ഇമെയിലിലേക്കാണ് സന്ദേശം എത്തിയത്. പാലക്കാട് കലക്റ്ററേറ്റിൽ 2 മണിക്ക് ബോംബ് പെട്ടുമെന്നാണ് സന്ദേശത്തിലുണ്ടായിരുന്നത്. തമിഴ്നാട് റിട്രീവൽ‌ ട്രീപ്പിൻറെ പേരിലാണ് പാലക്കാട് കലക്റ്ററുടെ മെയിൽ ഐഡിയിലേക്ക് സന്ദേശം എത്തിയത്. സന്ദേശം ലഭിച്ചതിനു പിന്നാലെ പൊലീസും ബോംബ് സ്വാഡും പരിശോധന നടത്തി. കലക്റ്ററേറ്റിലേക്കെത്തുന്നവരെ അടക്കം പരിശോധിച്ച ശേഷമാണ് പൊലീസ് കടത്തിവിടുന്നത്.

പോക്സോ പരാതിയിൽ നടപടിയെടുക്കാത്തതിനെ തുടർന്ന് എസ്.എച്ച്.ഒയ്ക്ക് ശിശുക്ഷേമ വകുപ്പ് നോട്ടീസ് അയച്ചു

പത്തനംതിട്ട: പോക്സോ പരാതിയിൽ നടപടിയെടുക്കാത്ത വനിതാ എസ്എച്ച്ഒയ്ക്ക് ശിശുക്ഷേമ വകുപ്പിൻറെ നോട്ടീസ്. പത്തനംതിട്ട വനിതാ സ്റ്റേഷനിലെ എസ്എച്ച്ഒ ആർ. ഷെമി മോൾക്കാണ് നോട്ടീസ് നൽകിയത്. ഏഴ് വയസുകാരിയായ മകളെ ട്യൂഷൻ ടീച്ചറുടെ പിതാവ് പീഡിപ്പിച്ച സംഭവത്തിലാണ് കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകിയത്. പരാതിയുമായി സ്റ്റേഷനിൽ എത്തിയ രക്ഷിതാക്കളെ എസ്എച്ച്ഒ പരാതി സ്വീകരിക്കാതെ പറ‍ഞ്ഞയയ്ക്കുകയായിരുന്നു എന്നാണ് പിതാവ് മൊഴി നൽകിയത്. തുടർന്ന് രക്ഷിതാക്കൾ ചൈൽഡ് ലൈൻ വഴി പരാതി നൽകുകയായിരുന്നു. പരാതിയെത്തുടർന്ന് 70 വയസുകാരനായ മോഹനനെ കോന്നി പൊലീസ് …

പോക്സോ പരാതിയിൽ നടപടിയെടുക്കാത്തതിനെ തുടർന്ന് എസ്.എച്ച്.ഒയ്ക്ക് ശിശുക്ഷേമ വകുപ്പ് നോട്ടീസ് അയച്ചു Read More »

രണ്ടു ഗഡു സാമൂഹ്യ ക്ഷേമ പെൻഷൻ അനുവദിച്ചു

തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെൻഷൻ രണ്ട് ഗഡു അടുത്ത മാസം(മെയ്) ഗുണഭോക്താക്കൾക്ക് ലഭിക്കും. മേയിലെ പെൻഷനൊപ്പം ഒരു ഗഡു കുടിശിക കൂടിയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. അടുത്ത മാസം പകുതിക്ക് ശേഷം പെൻഷൻ വിതരണം ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ഇതിനായി 1800 കോടിയോളം രൂപ സർക്കാർ അനുവദിച്ചു. ഓരോ ഗുണഭോക്താവിനും 3200 രൂപയാവും ലഭിക്കുക.

കോഴിക്കോട് കുളിമുറിയിൽ നിന്നും ഷോക്കേറ്റ് പതിമൂന്ന് വയസ്സുളിള പെൺകുട്ടി മരിച്ചു

കൊടുവള്ളി: കോഴിക്കോട് കൊടുവള്ളിയിൽ ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. കരുവൻപൊയിൽ എടക്കോട്ട് വി.പി മൊയ്തീൻ കുട്ടി സഖാഫയുടെ മകൾ നജാ കദീജയാണ്(13) മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലോടെ വീട്ടിലെ കുളിമുറിയിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരുവൻപൊയിൽ ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയായിരുന്നു.

പാക്കിസ്ഥാനെതിരെ കടുത്ത നടപടിക്ക് ഇന്ത്യ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗം വ്യാഴാഴ്ച നടത്തും. പാർലമെൻറ് അനക്സിൽ വൈകുന്നേരം 6 മണിയോടെയാണ് യോഗം ആരംഭിക്കുക. കേന്ദ്ര മന്ത്രിസഭാ ഉപസമിതി കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിനു പിന്നാലെയാണ് സർവകക്ഷി യോഗം വിളിക്കാൻ തീരുമാനിച്ചിരിക്കുന്നത്. മന്ത്രിസഭാ സമിതി തീരുമാനിച്ച കാര്യങ്ങൾ സർവകക്ഷി യോഗത്തിൽ ചർച്ചയ്ക്കു വച്ച് കൂടുതൽ വ്യക്തത വരുത്തും. ഇതിനായി കോൺഗ്രസ് അടക്കം എല്ലാ പ്രതിപക്ഷ പാർട്ടികളിലെയും നേതാക്കളെ യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്. ഭീകരാക്രമണം നടത്താൻ പാക്കിസ്ഥാനിൽ നിന്ന് സഹായം …

പാക്കിസ്ഥാനെതിരെ കടുത്ത നടപടിക്ക് ഇന്ത്യ Read More »

കേരളത്തിൽ 38 ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 6 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പുറപ്പെടുവിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കാണ് മുന്നറിയിപ്പുള്ളത്. കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 38°C വരെ സെൽഷ്യസ് വരെയും; പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും; തൃശൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ എല്ലാ …

കേരളത്തിൽ 38 ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാൻ സാധ്യത Read More »

മലയാളി വ്ളോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്; പ്രതി ഒളിവിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർധനഗ്നയാക്കി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിന് പ്രമുഖ വ്ളോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് കോവളം പൊലീസ് കേസെടുത്തത്. കോവളത്തെ റിസോർട്ടിൽ‌ വച്ച് കഴിഞ്ഞ ഒന്നര മാസം മുൻപായിരുന്നു ചിത്രീകരണം. പ്രായപൂർത്തിയാകാത്ത കുട്ടിയെ ചിത്രീകരണത്തിനായി എത്തിക്കുകയും കുട്ടിയുടെ സമ്മതമില്ലാതെ അർധ നഗ്നയായി ഫോട്ടോ എടുക്കുകയും, ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയുമായിരുന്നു. ഇത് കുട്ടിയിൽ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നും ചിത്രീകരണ സമയത്ത് കുട്ടിയുടെ ദേഹത്ത് അനുമതിയില്ലാതെ സ്പർശിച്ചുവെന്നും …

മലയാളി വ്ളോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്; പ്രതി ഒളിവിൽ Read More »

കുടകിലെ സ്വന്തം വീട്ടിൽ കണ്ണൂർ സ്വദേശിയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി

കുടക്: കർണാടകയിലെ കുടകിൽ മലയാളി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ. കണ്ണൂരിലെ കൊയിലി ആശുപത്രി ഉടമയായിരുന്ന പരേതനായ കൊയിലി ഭാസ്കരൻറെ മകൻ പ്രദീപാണ് മരിച്ചത്. വീരാജ്പേട്ട താലൂക്കിലെ ബി ഷെട്ടിഗേരിയിൽ പ്രദീപിൻറെ പേരിലുളള തോട്ടത്തിലുളള വീട്ടിൽ ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുടകിൽ പ്രദീപിന് 32 ഏക്കറിലധികം കാപ്പിത്തോട്ടമുണ്ട്. ഇത് വിൽപ്പന നടത്താനുളള ശ്രമം നടക്കുന്നതിനിടെയാണ് പ്രദീപ് കൊല്ലപ്പെടുന്നത്. പൊലീസ് സ്ഥലത്തെത്തി പ്രദീപിൻറെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുകൾക്ക് വിട്ട് …

കുടകിലെ സ്വന്തം വീട്ടിൽ കണ്ണൂർ സ്വദേശിയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി Read More »

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത, കള്ളക്കടൽ മുന്നറിയിപ്പും നൽകി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ഞായറാഴ്ച വരെ ഇത്തരത്തിൽ മഴ തുടർന്നേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിൻറെ പ്രവചനം. കള്ളക്കടൽ പ്രതിഭാസത്തിൻറെ ഭാഗമായി കേരള തീരത്ത് വെള്ളിയാഴ്ച (ഏപ്രിൽ 25) രാത്രി 11.30 വരെ 0.8 മുതൽ 1.7 മീറ്റർ വരെയും, കന്യാകുമാരി തീരത്ത് 25/04/2025 രാത്രി 11.30 വരെ 0.8 മുതൽ 1.5 …

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത, കള്ളക്കടൽ മുന്നറിയിപ്പും നൽകി കാലാവസ്ഥാ കേന്ദ്രം Read More »

പാക്കിസ്ഥാനുമായി അതിർത്തി വഴിയുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കും

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാക് നേതൃത്വത്തിൻറെയും ലഷ്കർ ഇ തൊയ്ബയുടെയും പങ്ക് കൂടുതൽ വ്യക്തമാകുന്നതിനിടെ പാക്കിസ്ഥാനെതിരേ കടുത്ത നടപടി സ്വീകരിച്ച് ഇന്ത്യ. സിന്ധൂനദീജല കരാർ മരവിപ്പിക്കാനും അതിർത്തി വഴിയുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാകാര്യ മന്ത്രിസഭാ യോഗം തീരുമാനിച്ചു.‌ അട്ടാരി അതിർത്തി അടയ്ക്കാനും പാക്കിസ്ഥാൻ പൗരന്മാർക്ക് വിസ വിലക്ക് ഏർപ്പെടുത്താനും തീരുമാനിച്ചതായി മന്ത്രിസഭാ യോഗത്തിനുശേഷം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. ഇന്ത്യയിലുള്ള മുഴുവൻ പാക് പൗരന്മാരും 48 മണിക്കൂറിനുള്ളിൽ …

പാക്കിസ്ഥാനുമായി അതിർത്തി വഴിയുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കും Read More »

രാജ്നാഥ് സിങ്ങും അജിത് ഡോവലും മൂന്ന് സൈനിക വിഭാഗങ്ങളുടെയും മേധാവികളുമായി ചർച്ച നടത്തി

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മൂന്ന് സൈനിക വിഭാഗങ്ങളുടെയും മേധാവികളുമായി ചർച്ച നടത്തി. പ്രതിരോധ മന്ത്രി അധ്യക്ഷത വഹിച്ച യോഗത്തിൽ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, വ്യോമസേനാ മേദാവി എയർ ചീഫ് മാർഷൽ എ.പി. സിങ്, നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് ത്രിപാഠി എന്നിവർ പങ്കെടുത്തു. ജമ്മു കശ്മീരിൻറെ സമഗ്രമായ സുരക്ഷാ വിഷയങ്ങളിൽ യോഗത്തിൽ ചർച്ച ചെയ്തു. വൈകിട്ട് ചേരുന്ന പ്രതിരോധകാര്യ …

രാജ്നാഥ് സിങ്ങും അജിത് ഡോവലും മൂന്ന് സൈനിക വിഭാഗങ്ങളുടെയും മേധാവികളുമായി ചർച്ച നടത്തി Read More »

കോഴിക്കോട് സൗഹൃദം ഉപേക്ഷിച്ചതിന് യുവതിയെ കുത്തി പരുക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ

കോഴിക്കോട്: സൗഹൃദം വേർപ്പെടുത്തിയതിൻറെ പേരിൽ യുവതിയെ കുത്തിപ്പരുക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിലായി. കോഴിക്കോട് ചക്കുകടവ് സ്വദേശിയായ സലീമിനെയാണ് നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്. കളളിക്കുന്ന് സ്വദേശിനി ജംഷീലയ്ക്കാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീടിന് സമീപത്തുളള ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന യുവതിയുടെ അടുത്തെത്തിയ ഇയാൾ കുത്തി വീഴ്ത്തുകയായിരുന്നു. ജംഷീനയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. ലഹരി കേസിൽ സലീം അറസ്റ്റിലായതോടെയാണ് ജംഷീന ഇയാളുമായുളള സൗഹൃദം അവസാനിപ്പിക്കുന്നത്. …

കോഴിക്കോട് സൗഹൃദം ഉപേക്ഷിച്ചതിന് യുവതിയെ കുത്തി പരുക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ Read More »

പഹൽ​ഗാം ഭീകരാക്രമണത്തിൽ മരിച്ചവരിൽ കൊച്ചി ഇടപ്പള്ളി സ്വദേശിയും

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരിൽ കൊച്ചി ഇടപ്പള്ളി സ്വദേശിയും. 68 വയസ്സുള്ള രാമചന്ദ്രനാണ് കൊല്ലപ്പെട്ടത്. കുടുംബത്തോടൊപ്പം ഇന്നലെയാണ് രാമചന്ദ്രൻ കാശ്മീരിലേക്ക് പോയത്. മറ്റു കുടുംബാം​ഗങ്ങൾ സുരക്ഷിതരാണെന്നാണ് പുറത്തുവരുന്ന വിവരം. ഇടപ്പള്ളി മോഡേൺ ബ്രെഡ് അടുത്ത് മങ്ങാട്ട് റോഡിലാണ് താമസിച്ചിരുന്നത്. മകൾ കഴിഞ്ഞ ദിവസമാണ് ദുബായിൽ നിന്ന് എത്തിയത്. ഹൈദരാബാദ് സ്വദേശിയായ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ മനീഷ് രഞ്ജനും, കൊച്ചിയിലെ നേവി ഉദ്യോഗസ്ഥൻ ലെഫ്റ്റനന്റ് വിനയ് നർവാളും ഭീകരാക്രമണത്തിൽ മരിച്ചതായാണ് റിപ്പോർട്ട്. കൊച്ചിയിലെ ഉദ്യോഗസ്ഥൻ ആയിരുന്നു …

പഹൽ​ഗാം ഭീകരാക്രമണത്തിൽ മരിച്ചവരിൽ കൊച്ചി ഇടപ്പള്ളി സ്വദേശിയും Read More »

പഹൽഗാം ആക്രമണത്തെ തുടർന്ന് ടിക്കറ്റ് നിരക്ക് വർധനവ് ഒഴിവാക്കാൻ വിമാന കമ്പനികൾക്ക് കേന്ദ്രം നിർദേശം നൽകി

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ശ്രീനഗറിൽ നിന്നുള്ള വിമാന ടിക്കറ്റ് കുത്തനെ വർധിപ്പിച്ച വിമാന കമ്പനികൾക്ക് കേന്ദ്ര സർക്കാരിൻറെ കർശന നിർദേശം. ടിക്കറ്റ് നിരക്ക് ഒഴിവാക്കാൻ വ്യോമാന മന്ത്രാലയമാണ് വിമാന കമ്പനികൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ഇതിനു പുറമേ ശ്രീനഗറിൽ നിന്നും ഡൽഹിയിലേക്ക് 3 അധിക വിമാന സർവീസുകൾ കൂടി ഏർപ്പെടുത്തി. വിമാനത്താവളത്തിൽ യാത്രക്കാർക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു നേരിട്ട് നിരീക്ഷിക്കും. ഭീകരാക്രമണത്തിനു പിന്നാലെ എയർ ഇന്ത്യ, …

പഹൽഗാം ആക്രമണത്തെ തുടർന്ന് ടിക്കറ്റ് നിരക്ക് വർധനവ് ഒഴിവാക്കാൻ വിമാന കമ്പനികൾക്ക് കേന്ദ്രം നിർദേശം നൽകി Read More »

ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം പൂർണമായി വിച്ഛേദിച്ചേക്കാൻ ഒരുങ്ങി ഇന്ത്യ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരേ കടുത്ത നടപടിയിലേക്ക് ഇന്ത്യ. പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം പൂർണമായും വിച്ഛേദിച്ചേക്കുമെന്നുള്ള സൂചനകളാണ് പുറത്തു വരുന്നത്. പാക്കിസ്ഥാൻറെ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ കാര്യാലയത്തിൻറെ പ്രവർത്തനം നിർത്തിയേക്കും. ഒപ്പം സിന്ധു നദീ ജല കരാർ റദ്ദാക്കിയേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇത് സംബന്ധിച്ച ചർച്ചകൾക്കായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിൻറെ നേതൃത്വത്തിൽ ഡൽഹിയിൽ യോഗം ചേർന്നു. ഭീകരർക്കെതിരായ നടപടി ശക്തമാക്കാനാണ് തീരുമാനം. തിരിച്ചടിക്കാൻ സജ്ജമായിരിക്കാൻ സൈന്യത്തോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. സാഹചര്യങ്ങൾ വിലയിരുത്താനും മറ്റ് …

ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം പൂർണമായി വിച്ഛേദിച്ചേക്കാൻ ഒരുങ്ങി ഇന്ത്യ Read More »

വിമാനത്താവളങ്ങളിൽ ആവശ്യത്തിന് വീൽചെയറുകൾ ലഭ്യമാക്കണമെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: വിമാനത്താവളങ്ങളിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിയുള്ളവർക്കും വീൽ ചെയറുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭിക്കാത്തതിൽ ബോംബെ ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു. യാത്രക്കാരുടെ ദുരിതം ഒഴിവാക്കാൻ വീൽ ചെയറുകൾ പോലുള്ള സൗകര്യങ്ങൾ കൃത്യസമയത്ത് ലഭ്യമാകണമെന്ന് ജസ്റ്റിസുമാരായ ജി.എസ്. കുൽക്കർണി, അദ്വൈത് സേത്ന എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു. എല്ലാ സൗകര്യങ്ങളും ഡയറക്റ്ററേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും(ഡിജിസിഎ) വിമാനക്കമ്പനികളും സ്വമേധയാ ഉറപ്പാക്കണം. മനുഷ്യജീവനുകളെക്കുറിച്ച് ഞങ്ങൾക്ക് ആശങ്കയുണ്ട്. ആരും കഷ്ടപ്പെടരുത്. ഇക്കാര്യത്തിൽ എല്ലാ വിമാനക്കമ്പനികളും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. …

വിമാനത്താവളങ്ങളിൽ ആവശ്യത്തിന് വീൽചെയറുകൾ ലഭ്യമാക്കണമെന്ന് ബോംബെ ഹൈക്കോടതി Read More »

പഹൽഗാം ആക്രമണം; സൗദിയിൽ നിന്നും പ്രധാനമന്ത്രി തിരിച്ചെത്തിയത് പാക് വ്യോമാതിർത്തി ഒഴിവാക്കി

ന്യൂഡൽഹി: പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് തികെയെത്തിയത് പാക്ക് വ്യോമപാത ഒഴിവാക്കിയെന്ന് റിപ്പോർട്ട്. മോദി സൗദിയിലേക്ക് പോയപ്പോഴും തിരിച്ചുവന്നപ്പോഴും വിമാനം വ്യത്യസ്ത പാതകൾ സ്വീകരിച്ചതായി കാണിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. മോദിയുടെ ബോയിംഗ് 777-300 (K7076) വിമാനത്തിൻറെ റൂട്ട് മാപ്പാണ് പുറത്തുവന്നത്‌. ഡൽഹിയിൽനിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് മോദി സ‍ഞ്ചരിച്ചത് പാക് വ്യോമപാത ഉപയോഗിച്ചായിരുന്നു. എന്നാൽ, തിരികെ ഇന്ത്യയിലേക്കുള്ള യാത്രയിൽ ഈ പാത ഒഴിവാക്കി, അറബിക്കടലിനു മുകളിലൂടെ പറന്ന് ഗുജറാത്ത് …

പഹൽഗാം ആക്രമണം; സൗദിയിൽ നിന്നും പ്രധാനമന്ത്രി തിരിച്ചെത്തിയത് പാക് വ്യോമാതിർത്തി ഒഴിവാക്കി Read More »

പഹൽഗാം ഭീകരാക്രമണം; പിന്നിൽ ലഷ്കറും ഐ.എസ്.ഐയും

ശ്രീനഗർ: പഹൽഗാം ആക്രമണത്തിനു പിന്നിൽ പാക്കിസ്ഥാൻ സർക്കാരിൻറെ ചാര സംഘടനയെന്ന് രഹസ്യാന്വേഷണ ഏജൻസി. ടിആർഎഫ് (The Resistance Front – TRF) എന്ന സംഘടനയുടെ മറവിൽ പാക് സംഘടനയായ ലഷ്കർ ഇ തയിബയും ഐഎസ്ഐയും ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് സ്ഥിരീകരണം. ഐഎസ്ഐ പിന്തുണച്ചു, ലഷ്കർ ആസൂത്രണം ചെയ്തു, ടിആർഎഫ് നടപ്പാക്കി എന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിൻറെ കണ്ടെത്തൽ. ലഷ്കർ ഡെപ്യൂട്ടി കമാൻഡർ കസൂരി എന്നറിയപ്പെടുന്ന സെയ്ഫുള്ല ഖാലിദാണ് ഭീകരാക്രമണത്തിൻറെ സൂത്രധാരനെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിനു പിന്നിൽ ഏഴ് ഭീകരരാണെന്നാണ് വിവരം. …

പഹൽഗാം ഭീകരാക്രമണം; പിന്നിൽ ലഷ്കറും ഐ.എസ്.ഐയും Read More »

പഹൽഗാം ഭീകരാക്രമണം നടത്തിയ മൂന്ന് ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു

ശ്രീനഗർ: പഹൽഗാം ഭീകരരുടെ രേഖാ ചിത്രങ്ങൾ പുറത്തു വിട്ട് ഏജൻസി. ആക്രമണം നടത്തിയവരിൽ 3 ഭീകരരുടെ ചിത്രമാണ് പുറത്ത് വിട്ടിരിക്കുന്നത്. ആസിഫ് ഫൗജി, സുലൈമാൻ ഷാ, അബു തൽഹ എന്നിവരുടെ ചിത്രമാണ് പുറത്തു വിട്ടിരിക്കുന്നത്. ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയാറാക്കിയിരിക്കുന്നത്. അതേസമയം, പഹൽഗാം ആക്രമണത്തിനു പിന്നിൽ പാക് ചാര സംഘടനയെന്ന് രഹസ്യാന്വേഷണ ഏജൻസി. ലഷ്കറും ഐഎസ്ഐയും ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.ല ഷ്കർ ഡെപ്യൂട്ടി കമാൻഡർ കസൂരി എന്നറിയപ്പെടുന്ന സെയ്ഫുള്ല ഖാലിദാണ് ഭീകരാക്രമണത്തിൻറെ സൂത്രധാരനെന്നാണ് …

പഹൽഗാം ഭീകരാക്രമണം നടത്തിയ മൂന്ന് ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു Read More »

ആന്ധ്രാപ്രദേശിൽ വിദ്യാർത്ഥിനി അധ്യാപികയെ ചെരിപ്പൂരി തല്ലി

വിജയനഗരം: ആന്ധ്രപ്രദേശിൽ അധ്യാപികയെ ചെരിപ്പൂരി തല്ലി വിദ്യാർത്ഥിനി. ആന്ധ്രാപ്രദേശിലെ വിജയനഗരത്തിലെ രഘു എൻജിനിയറിങ്ങ് കോളെജിലാണ് സംഭവം. അധ്യാപിക വിദ്യാർഥിയുടെ കൈയിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതോടെ വിദ്യാർഥിനി പ്രകോപിതയാവുകയായിരുന്നു. സംഭവത്തിൻറെ വീഡിയോ വൈറലായിട്ടുണ്ട്. വിദ്യാർഥിനി അധ്യാപികയുമായി തർക്കിക്കുന്നത് വൈറലായ വീഡിയോയിൽ കാണാം. തുടർന്ന് രോഷാകുലയായ വിദ്യാർഥിനി ചെരിപ്പുകൾ ഊരിമാറ്റി “എൻറെ ഫോൺ തിരികെ തരുമോ അതോ ചെരിപ്പ് കൊണ്ട് അടിക്കണോ?” എന്ന് അധ്യാപികയോട് ചോദിക്കുകയാണ്. തുടർന്ന് ഫോൺ തിരികെ ലഭിക്കാതിരുന്നതോടെ ചെരിപ്പൂരി അടിക്കുകയും ചെയ്തു. ഇതോടെ ഇരുവരും …

ആന്ധ്രാപ്രദേശിൽ വിദ്യാർത്ഥിനി അധ്യാപികയെ ചെരിപ്പൂരി തല്ലി Read More »

ജമ്മു കശ്മീർ ഭീകരാക്രമണം; സൈന്യം 2 ഭീകരരെ വധിച്ചു

ന്യൂഡൽഹി: കാശ്മീരിലെ ബാരാമുള്ളയിൽ 2 ഭീകരരെ വധിച്ച് സൈന്യം. ബാരാമുള്ള അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ചവരെയാണ് സൈന്യം വധിച്ചത്. 2 ഭീകരരാണ് പ്രദേശത്ത് ഉണ്ടായിരുന്നതെന്നും പ്രദേശത്ത് തെരച്ചിൽ ശക്തമാക്കിയതായും സൈന്യം അറിയിച്ചു. അതേസമയം, കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ശ്രീനഗറിൽ എത്തിച്ചു. പോസ്റ്റ്മോർട്ടം നടപടികൾ ഉടനെ നടത്തും. മരണസംഖ്യ 28 ആയി ഉയർന്നതി റിപ്പോർട്ടുകളുണ്ട്. ബുധനാഴ്ച രാവിലെ ശ്രീനഗറിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തി. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അമിത് ഷാ ആദരാജ്ഞലികളർപ്പിച്ചു. സൗദി അറേബ്യ സന്ദർശനം വെട്ടിച്ചുരുക്കി …

ജമ്മു കശ്മീർ ഭീകരാക്രമണം; സൈന്യം 2 ഭീകരരെ വധിച്ചു Read More »

തിരുവാതുക്കൽ പ്രമുഖ വ്യവസായികളായ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ

കോട്ടയം: തിരുവാതുക്കലിൽ ‌‌പ്രമുഖ വ്യവസായിയും ഭാര്യയും കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയായ ആസാം സ്വദേശി അമിത് ഉറാംഗ് പിടിയിൽ. തൃശൂർ മാളയിലെ ആലത്തൂരിൽനിന്നാണ് ഇയാളെ അന്വേഷണ സംഘം പിടികൂടുന്നത്. രാത്രി 12.30യ്ക്കാണ് പൊലീസ് ഇയാളെ പിടികൂടുന്നത്. മാളയിലെ കോഴിഫാമിന് സമീപം ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലത്ത് ജാർഖണ്ഡ് സ്വദേശികളായ മറ്റ് ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പം ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. പത്തിലധികം മൊബൈൽ ഫോണുകളും സിം കാർഡുകളും ഇയാളുടെ കൈവശമുണ്ടായിരുന്നു. …

തിരുവാതുക്കൽ പ്രമുഖ വ്യവസായികളായ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ Read More »

കടലാക്രമണത്തിന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കുള്ള മുന്നറിയിപ്പ് തുടരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ. വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. കന്യാകുമാരി തീരത്ത് ബുധനാഴ്ച(23/04/2025) വൈകുന്നേരം 05.30 വരെ 1.0 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിൻറെ ഭാഗമായി കേരള തീരത്ത് വ്യാഴാഴ്ച(24/04/2025) രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ …

കടലാക്രമണത്തിന് മുന്നറിയിപ്പ് Read More »

ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നോട്ടീസ്

കൊച്ചി: ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നോട്ടീസ് അയച്ച് എക്സൈസ്. 27ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇരുവർക്കും ലഭിച്ച നിർദേശം. വാട്സ് ആപ്പ് ചാറ്റുകൾ ഉൾപ്പെടെ ശേഖരിച്ച ശേഷമാണ് എക്സൈസിൻറെ നടപടി. ഏപ്രിൽ ഒന്നിനായിരുന്നു ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലിമയെ എക്സൈസ് പിടികൂടുന്നത്. നടൻമാരായ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറിയിരുന്ന വിവരം തസ്ലിമ എക്സൈസിന് മൊഴി നൽകിയിരുന്നു. ഇവരിൽ നിന്ന് താൻ കഞ്ചാവ് വാങ്ങിയിട്ടില്ലെന്നും കേസ് വ്യാജവും …

ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നോട്ടീസ് Read More »

പഹൽഗാം ഭീകരാക്രമണത്തിൽ മരണം 28 ആയി ഉയർന്നു

ന്യൂഡൽഹി: കാശ്മീരിലെ ബാരാമുള്ളയിൽ 2 ഭീകരരെ വധിച്ച് സൈന്യം. ബാരാമുള്ള അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ചവരെയാണ് സൈന്യം വധിച്ചത്. 2 ഭീകരരാണ് പ്രദേശത്ത് ഉണ്ടായിരുന്നതെന്നും പ്രദേശത്ത് തെരച്ചിൽ ശക്തമാക്കിയതായും സൈന്യം അറിയിച്ചു. ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി ഉയർന്നു. 27 പുരുഷൻമാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പട്ടവരിൽ ഉള്ളത്. ഇതിൽ രണ്ട് വിദേശികളും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. 26 പേരെ തിരിച്ചറിഞ്ഞു. മൃതദേഹങ്ങൾ നാട്ടിലേക്ക് അയയ്ക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. ആക്രമണത്തിൽ 17 പേർക്കാണ് പരുക്കേറ്റത്. ഇതിൽ …

പഹൽഗാം ഭീകരാക്രമണത്തിൽ മരണം 28 ആയി ഉയർന്നു Read More »

ഗുരുവായൂർ അമ്പലത്തിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് രാജീവ് ചന്ദ്രശേഖറിൻറെ റീൽസ് ചിത്രീകരണം

തൃശൂർ: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ അമ്പലത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻറെ റീൽസ് ചിത്രീകരണം. നടപ്പന്തലിലും ദീപസ്തംഭത്തിന് മുന്നിൽ നിന്നുമുള്ള വീഡിയോകൾ ചിത്രീകരിച്ചാണ് സമൂഹ മാധ്യമത്തിൽ പോസ്റ്റു ചെയ്തിരിക്കുന്നത്. വിവാഹങ്ങൾക്കും ആചാര പരമായ കാര്യങ്ങൾക്കും മാത്രമേ നടപ്പന്തലിൽ വീഡിയോ ചിത്രീകരിക്കാവൂ എന്നായിരുന്നു ഹൈക്കോടതി വിധി. ഇത് ലംഘിച്ചാണ് രാജീവ് ചന്ദ്രശേഖറിൻറെ റീൽസ് ചിത്രീകരണം. മുൻപ് നടപ്പന്തലിൽ കേക്ക് മുറിച്ച് റീൽസെടുത്ത ജസ്ന സലീമിനെതിരേ വലിയ വിമർശനം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. …

ഗുരുവായൂർ അമ്പലത്തിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് രാജീവ് ചന്ദ്രശേഖറിൻറെ റീൽസ് ചിത്രീകരണം Read More »

ബ്രസീലിൽ മുൻ കാമുകൻറെ പങ്കാളിയെ കൊല്ലുന്നതിനായി വിഷം പുരട്ടിയ ഈസ്റ്റർ മുട്ടകൾ നൽകി; ഏഴു വയസ്സുള്ള കുട്ടി മരിച്ചു

സാവോ പോളോ: മുൻ കാമുകൻറെ പങ്കാളിയെ കൊല്ലാനായി വീട്ടിലേക്ക് വിഷം പുരട്ടിയ ഈസ്റ്റർ മുട്ടകൾ സമ്മാനമായി അയച്ച് യുവതി. വിഷം പുരട്ടിയ ചോക്ലേറ്റ് മുട്ടകൾ കഴിച്ച 7 വയസുകാരൻ മരിച്ചു. 13 കാരിയായ പെൺകുട്ടി ഗുരുതരാവസ്ഥയിലാണ്. ബ്രസീലിലെ മാരൻഹാവോയിലാണ് സംഭവം. സംഭവത്തിൽ ജോർദേലിയ പെരേര എന്ന 35കാരിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജോർദേലിയയുടെ മുൻ കാമുകൻറെ ഇപ്പോഴത്തെ ജീവിത പങ്കാളിയായ മിറിയൻ ലിറയെ കൊല്ലാനായിരുന്നു ശ്രമം. പക്ഷേ ലിറയുടെ 7 വയസുള്ള മകൻ ലൂയിസ് സിൽവയാണ് കൊല്ലപ്പെട്ടത്. ഇതിനു …

ബ്രസീലിൽ മുൻ കാമുകൻറെ പങ്കാളിയെ കൊല്ലുന്നതിനായി വിഷം പുരട്ടിയ ഈസ്റ്റർ മുട്ടകൾ നൽകി; ഏഴു വയസ്സുള്ള കുട്ടി മരിച്ചു Read More »

ഷഹബാസ് കൊലക്കേസിൽ പിതാവ് കക്ഷി ചേർന്നു

കൊച്ചി: താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ പ്രതികൾക്കെതിരായ ആരോപണങ്ങൾ ഗൗരവമുള്ളതെന്ന് ഹൈക്കോടതി. ഷഹബാസിൻറെ പിതാവിൻറെ കക്ഷി ചേരൽ അപേക്ഷ സ്വീകരിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം നിരീക്ഷിച്ചകത്. പ്രതികളുടെ ജാമ്യ ഹർജിയിൽ സർക്കാരിൻറെ വിശദീകരണം തേടിയ ഹൈക്കോടതി, കേസ് പരിഗണിക്കുന്നത് ഈ മാസം 25ലേക്ക് മാറ്റി. കേസിലെ പ്രതികൾ കുട്ടികളായതിനാൽ കേസ് ഒരുപാട് ദിവസത്തേക്ക് നീട്ടിവയ്ക്കാനാവില്ലെന്ന് അറിയിച്ച കോടതി, കുട്ടികളെ ഹാജരാക്കുന്നതിനുള്ള മാർഗനിർദേശങ്ങളും മുന്നോട്ടുവച്ചു. കോടതിയിൽ ഹാജരാക്കുമ്പോൾ കുട്ടികളിൽ പ്രത്യേക ശ്രദ്ധപുലർത്തണമെന്നും, ഒഴിവാക്കാനാവത്ത സാഹചര്യമുണ്ടെങ്കിൽ മാത്രമേ കുട്ടികളെ കോടതിയിലെത്തിക്കാവൂ എന്നും കോടതി …

ഷഹബാസ് കൊലക്കേസിൽ പിതാവ് കക്ഷി ചേർന്നു Read More »

മലപ്പുറത്ത് ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു

മലപ്പുറം: എടക്കരയിൽ ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വഴിക്കടവ് മരുത കാഞ്ഞിരത്തിങ്ങൽ വെളളാരംകുന്നിലെ പടിക്കൽ സുരേഷിനെയാണ് അറസ്റ്റ് ചെയ്തത്. യുവതി പാത്രം കഴുകുന്നതിനിടെ പിറകിലൂടെ വന്ന പ്രതി യുവതിയെ കടന്നുപിടിച്ച് വീട്ടിനകത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഭർത്താവും ബന്ധുകളും നൽകിയ പരാതിയെ തുടർന്ന് പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതി സുരേഷ് ലഹരി ഉപയോഗിക്കുന്നയാളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്കം ശനിയാഴ്ച്ച

വത്തിക്കാൻസിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്കം ശനിയാഴ്ച്ച ഇന്ത്യൻ സമയം 1.30 ഓടെ നടക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. ലോകമെമ്പാടുമുള്ള കർദ്ദിനാൾമാർ, വിവിധ സഭകളുടെ തലവന്മാർ, ലോക രാഷ്ട്രങ്ങളുടെ തലവന്മാർ , ആർച്ച് ബിഷപ്പുമാർ , പുരോഹിതന്മാർ എന്നിവർ ചടങ്ങുകളിൽ പങ്കെടുക്കും. ശുശ്രൂഷാ കർമ്മങ്ങൾക്ക് ഒടുവിൽ പാപ്പയുടെ ഭൗതിക ശരീരം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കും തുടർന്ന് സെന്റ് മേരി മേജർ ബസിലിക്കയിലേക്കും കബറടക്കത്തിനായി കൊണ്ടുപോകും. ബുധനാഴ്ച വിശ്വാസികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി പോപ്പിന്റെ ഭൗതിക ശരീരം കാസ സാന്താ മാർട്ടയുടെ ചാപ്പലിൽ …

ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്കം ശനിയാഴ്ച്ച Read More »

ഡി.സി.സി ഇടുക്കി ജില്ലാ മുൻ ജനറൽ സെക്രട്ടറി ബേബി ചീമ്പാറ നിര്യാതനായി

ഇടുക്കി: ഡി.സി.സി ഇടുക്കി ജില്ലാ മുൻ ജനറൽ സെക്രട്ടറി ബേബി ചീമ്പാറ(75) നിര്യാതനായി. സംസ്ക്കാരം ബുധൻ(23/04/2025) ഉച്ചകഴിഞ്ഞ് 2.30ന് കമ്പിളികണ്ടം പാറത്തോട് പുല്ലുകണ്ടത്തുള്ള വസതിയിൽ ആരംഭിച്ച് പാറത്തോട് സെൻ്റ് ജോർജ് പള്ളിയിൽ. ഭാര്യ ചെമ്പകപ്പാറ സെന്റ് മേരീസ് എൽ.പി.എസ് റിട്ടയേഡ് എച്ച്.എം അന്നമ്മ എം.വി മുളയ്ക്കൽ കുടുംബാം​ഗം. മക്കൾ: മാത്ത്സൺ ബേബി(എച്ച്.എസ്.എസ്.റ്റി, മാർ ബേസിൽ എച്ച്.എസ്.എസ്, സേനാപതി), ചാൾസ് ബേബി, ഡോ. അലക്സ് ബേബി. മരുമക്കൾ: അഞ്ചു കെ ബേബി(അധ്യാപിക, പണിക്കൻകുടി ജി.എച്ച്.എസ്.എസ്), അലീന അലക്സ്. കൊച്ചുമക്കൾ: …

ഡി.സി.സി ഇടുക്കി ജില്ലാ മുൻ ജനറൽ സെക്രട്ടറി ബേബി ചീമ്പാറ നിര്യാതനായി Read More »

മലപ്പുറത്ത് പതിനഞ്ചുകാരനെ പീഡിപ്പിച്ച് വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ കേസിൽ യുവതിയും ഭർത്താവും അറസ്റ്റിൽ

മലപ്പുറം: പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ കേസിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ്(30) പോക്സോ കേസിൽ അറസ്റ്റിലായത്. യുവതിയുടെ ഭർത്താവിൻറെ അറിവോടെയായിരുന്നു കുട്ടിയെ യുവതി പീഡിപ്പിച്ചത്. ഭർത്താവ് സാബികാണ് യുവതി പതിനഞ്ചുകാരനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത്. സാബികും സത്യഭാമയും ലഹരിക്ക് അടിമകളാണെന്ന് പൊലീസ് പറഞ്ഞു. പതിനഞ്ചുകാരനും ലഹരി കൊടുക്കാൻ ഇവർ ശ്രമിച്ചിരുന്നു. പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ കാട്ടി പതിനഞ്ചുകാരൻറെ കൈയിൽ നിന്നും യുവതി പണം വാങ്ങിയിരുന്നു. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ …

മലപ്പുറത്ത് പതിനഞ്ചുകാരനെ പീഡിപ്പിച്ച് വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ കേസിൽ യുവതിയും ഭർത്താവും അറസ്റ്റിൽ Read More »

സ്വർണ വില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണവില സർവ്വകാല റെക്കോർഡിൽ. പവൻ വില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നതിനിടെ ചരിത്രത്തിലാദ്യമായി ഗ്രാമിൻറെ വിലയും 10,000 കടക്കാനൊരുങ്ങുന്നു. കൂടാതെ, പവൻറെ വില ആദ്യമായി 74,000 കടന്ന് പുതിയ ഉയരം കുറിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച(22/04/2024) പവന് ഒറ്റയടിക്ക് 2,200 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിൻറെ വില 74,320 രൂപയായി. ഗ്രാമിന് 275 രൂപയാണ് വർധിച്ചത്. 9,290 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ ഇന്നത്തെ വില. ഗ്രാം വില ഉടനെ തന്നെ 10,000 കടക്കുമെന്നാണ് വിപണി …

സ്വർണ വില ഉയർന്നു Read More »