പനന് 120 രുപ കുറഞ്ഞു, സ്വർണവിലയിൽ ഇടിവ്
കൊച്ചി: 3 ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇടിവ്. ഇന്ന് (31/01/2023) പനന് 120 രുപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിൻറെ വില 42,000 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,250 രൂപയായി. ഈ മാസത്തിൻറെ തുടക്കത്തിൽ 40,480 രൂപയായിരുന്നു സ്വർണവില. എന്നാൽ പിറ്റേന്ന് വില താഴ്ന്ന് 40,360 രൂപയിലെത്തുകയായിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ ഇത് വർധിച്ചു വരുന്നതാണ് കണ്ടത്. വ്യാഴാഴ്ച പിന്നീട് സ്വർണവില സർവകാല റെക്കോർഡ് ആയ 42,480 ൽ എത്തുകയിരുന്നു.