Timely news thodupuzha

logo

idukki

ഡോക്ടർമാരുടെ അഭാവത്തിൽ കട്ടപ്പന താലൂക്ക് ആശുപത്രി: പ്രതിഷേധത്തിന് ഒരുങ്ങി കോൺഗ്രസ്

കട്ടപ്പന: ദിവസേന നിരവധി രോഗികൾ ആശ്രയിക്കുന്ന കട്ടപ്പന താലൂക്ക് ആശുപത്രിയാണ് പ്രതിസന്ധികളുടെ നടുവിൽ വീർപ്പുമുട്ടുന്നത്. 17 ഡോക്ടർമാരുടെ തസ്തികയുള്ളടത്ത് ഏഴ് ഡോക്ടർമാരുടെ സേവനം മാത്രമേ ലഭിക്കുന്നുള്ളൂ. നിരവധിയായ സ്പെഷ്യലാലിറ്റി ഓപ്പികൾ ഉണ്ടെങ്കിലും ജനറൽ ഓപി മാത്രമാണ് നിലവിൽ ഇവിടെയെത്തുന്നവർക്ക് ആശ്രയം.ദിവസേന ഇരുനൂറിലധികം രോഗികളെ ഒരു ഡോക്ടർ മാത്രം നോക്കേണ്ട ഗതികേടുമുണ്ട്. അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടറുടെ ഒഴിവ് നികത്താത്തതിനാൽ പല ഘട്ടത്തിലും ഓപ്പറേഷൻ അടക്കം മുടങ്ങുന്നുവെന്നും ആരോപണം ശക്തമാണ്. ആശുപത്രി മാനേജ്മെന്റ് കമ്മറ്റിയും മുൻസിപ്പാലിറ്റിയും സർക്കാരിന് കത്തു നൽകുകയും …

ഡോക്ടർമാരുടെ അഭാവത്തിൽ കട്ടപ്പന താലൂക്ക് ആശുപത്രി: പ്രതിഷേധത്തിന് ഒരുങ്ങി കോൺഗ്രസ് Read More »

ജയ്ഹിന്ദ് ലൈബ്രറി നാടകോത്സവം 20ന് ആരംഭിക്കും

തൊടുപുഴ: മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ അഞ്ചാമത് സംസ്ഥാന നാടകോത്സവം ഒക്ടോബർ 20, 21, 22 തീയതികളിൽ സംഘടിപ്പിക്കും. കേരളത്തിലെ പ്രമുഖ മൂന്ന് നാടക സമിതികളാണ് ഈ വർഷം പങ്കെടുക്കുന്നത്. നാടകോത്സവത്തിന്റെ ഉദ്ഘാടനം ഇടുക്കി ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ആർ തിലകൻ നിർവ്വഹിക്കും. സ്വാഗത സംഘം ചെയർമാനും സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സി ക്യൂട്ടീവ് അംഗവുമായ കെ.എം ബാബു അദ്ധ്യക്ഷത വഹിക്കും. തൊടുപുഴയിലെ ആദ്യ കാല നാടക പ്രവർത്തകരായ ഡി. മൂക്കൻ, തൊടുപുഴ ചാക്കപ്പൻ, പൂജ …

ജയ്ഹിന്ദ് ലൈബ്രറി നാടകോത്സവം 20ന് ആരംഭിക്കും Read More »

കാഴ്ച പരിമിതർക്ക് സ്മാർട്ട് കെയിൻ; തൊടുപുഴ ഇളംദേശത്ത് ഉദ്ഘാടനം 19ന്

തൊടുപുഴ: ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് 2024-2025 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന കാഴ്ച പരിമിതർക്ക് സ്മാർട്ട് കെയിൻ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം 2024 ഒക്ടോബർ 19-ാം തിയതി രാവിലെ 10.30 ന് കുടയത്തൂർ ലൂയി ബ്രെയിൻ സ്മാരക അന്ധവിദ്യാലയത്തിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി.ജിജി സുരേന്ദ്രൻറെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടോമി കാവാലം ഉദ്ഘാടനം ചെയ്യുന്നു. ബ്ലോക്കിന് പരിധിയിലുളള ഏഴ് ഗ്രാമപഞ്ചായത്തുകളിൽ നിന്നും 80% ത്തിലധികം കാഴ്ച പരിമിതിയുളള 20 …

കാഴ്ച പരിമിതർക്ക് സ്മാർട്ട് കെയിൻ; തൊടുപുഴ ഇളംദേശത്ത് ഉദ്ഘാടനം 19ന് Read More »

പാർലമെന്ററികാര്യ സമിതിയുടെ ഇടുക്കി സന്ദർശനം പൂർത്തിയായി

ഇടുക്കി: പട്ടികജാതി പട്ടികവർഗ്ഗക്ഷേമം സംബന്ധിച്ച പാർലിമെന്ററി സമിതിയുടെ രണ്ടു ദിവസം നീണ്ട് നിന്ന ഇടുക്കി ജില്ലയിലെ സന്ദർശനം പൂർത്തിയായി. വിവിധ പൊതുമേഖല സ്ഥാപനങ്ങളിലെ പട്ടികജാതി, പട്ടികവർഗ്ഗ പ്രതിനിധ്യം, തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച് സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി സമിതി ചർച്ച നടത്തി. അധ്യക്ഷൻ ഡോ. ഫഗ്ഗൻ സിംഗ് കുലസ്തേയുടെ നേതൃത്വത്തിൽ ഇരുപത് അംഗ എം.പിമാരുടെ സംഘമാണ് ജില്ലയിൽ എത്തിയിട്ടുള്ളത്. ഉദ്യോഗസ്ഥർ അടങ്ങിയ സംഘം ബുധനാഴ്ച ബൈസൺവാലി പഞ്ചായത്തിലെ കോമാളികുടി സന്ദർശിച്ചിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുക എന്നതായിരുന്നു …

പാർലമെന്ററികാര്യ സമിതിയുടെ ഇടുക്കി സന്ദർശനം പൂർത്തിയായി Read More »

സൗജന്യ നേത്ര, ദന്ത പരിശോധനാ ക്യാമ്പ് 19ന് തൊടുപുഴ വഴിത്തലയിൽ

വഴിത്തല: ലയൺസ് ക്ലബ് ഓഫ് വഴിത്തല, സർവീസ് കോപ്പറേറ്റീവ് ബാങ്ക് വഴിത്തല, ശ്രീ ഭവാനി ഫൌണ്ടേഷൻ കാലടി എന്നിവയുടെ സഹകരണത്തോടെ 19ന് രാവിലെ ഒമ്പത് മണി മുതൽ ലയൺസ് ക്ലബ് ഹാളിൽ വച്ച് സൗജന്യ നേത്ര, ദന്തൽ മെഡിക്കൽ ക്യാമ്പ് നടത്തും. തിമിര ശസ്ത്രക്രിയ ആവശ്യമായി വരുന്ന നിർദ്ധനർക്ക് 45000 രൂപ വരെ ചിലവ് വരുന്ന ചികിത്സ അമൃത ഹോസ്പിറ്റലിൽ സൗജന്യമായി ചെയ്തു കൊടുക്കും. തിമിര ശാസ്ത്രക്രിയക്കായി തിരഞ്ഞെടുക്കുന്നവരെ വാഹനത്തിൽ കൊണ്ട് പോവുകയും ശേഷം തിരികെ എത്തിക്കുകയും …

സൗജന്യ നേത്ര, ദന്ത പരിശോധനാ ക്യാമ്പ് 19ന് തൊടുപുഴ വഴിത്തലയിൽ Read More »

കെ.എസ്.ടി.സി എംപ്ലോയീസ് സംഘ് തൊടുപുഴ യൂണിറ്റിൽ പ്രതിഷേധ ധർണ്ണയും പ്രതിഷേധ പ്രകടനവും നടത്തി

തൊടുപുഴ: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സെപ്തംബർ മാസത്തെ ശമ്പളം നാളിതുവരെ കൊടുക്കാനോ കൊടുക്കുന്നതിനു വേണ്ട യാതൊരു നടപടികളും എടുക്കാത്ത ഇടതുപക്ഷ സർക്കാരിന്റേയും മാനേജ്മെന്റിന്റേയും തൊഴിലാളിവിരുദ്ധ നയത്തിനെതിരെ കെ.എസ്.ടി.സി എംപ്ലോയീസ് സംഘ് തൊടുപുഴ യൂണിറ്റിൽ പ്രതിഷേധ ധർണ്ണയും പ്രതിഷേധ പ്രകടനവും നടത്തി. യൂണിറ്റ് സെക്രട്ടറി പി.ആർ പ്രസാദ് അധ്യക്ഷൻ ആയ ധർണ്ണയിൽ ജില്ലാ സെക്രട്ടറി എൻ.ആർ കൃഷ്ണ കുമാർ സ്വാഗതം പറഞ്ഞു.സംസ്ഥാന ജോയിന്റ് സെക്രട്ടറി അരവിന്ദ് എസ് ഉദ്ഘാടനം ചെയ്തു. വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും വാക്ക് പറഞ്ഞ തീയതി കഴിഞ്ഞിട്ടും …

കെ.എസ്.ടി.സി എംപ്ലോയീസ് സംഘ് തൊടുപുഴ യൂണിറ്റിൽ പ്രതിഷേധ ധർണ്ണയും പ്രതിഷേധ പ്രകടനവും നടത്തി Read More »

ഇടുക്കി ജില്ലയിൽ ജംഗിൾ പാർക്ക് അനുവദിക്കണം: ടൂറിസം കൗൺസിൽ

മൂലമറ്റം: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ വന്യമൃഗങ്ങളെ സുരക്ഷിതമായി സംരക്ഷിക്കുന്നതിനും വിനോദസഞ്ചാരികൾക്ക് ഇവയെ കാണുന്നതിനും ഇടുക്കി വനമേഖലയിൽ ജംഗിൾ പാർക്ക് ആരംഭിക്കണമെന്ന് അറക്കുളം പഞ്ചായത്ത് ടൂറിസം കൗൺസിൽ കേന്ദ്ര മൃഗ സംരക്ഷണ – ന്യൂനപക്ഷ- ഫിഷറീസ് സഹമന്ത്രി അഡ്വ.ജോർജ് കുര്യനോട് ആവശ്യപ്പെട്ടു. ഇടുക്കി ജില്ലയുടെ ടൂറിസം വികസനത്തിന് ഈ പാർക്ക് സഹായകമാകുമെന്ന് കൗൺസിൽ അഭിപ്രായപ്പെട്ടു. കൗൺസിൽ കോർഡിനേറ്റർ സണ്ണി കൂട്ടുങ്കൽ, ജോയിന്റ് കോർഡിനേറ്റർ സന്തോഷ് കുമാർ കെ.ആർ, ജോസ് ഇടക്കര, ജോർജ് കമ്പകത്തിൽ എന്നിവരാണ് മൂലമറ്റത്തെത്തിയ മന്ത്രിയെ …

ഇടുക്കി ജില്ലയിൽ ജംഗിൾ പാർക്ക് അനുവദിക്കണം: ടൂറിസം കൗൺസിൽ Read More »

മദ്രസകള്‍ക്കെതിരായ നീക്കത്തില്‍ യൂത്ത് ലീഗ് പ്രതിഷേധം

കുമളി: രാജ്യത്തെ മുഴുവന്‍ മദ്രസ ബോര്‍ഡുകളും അടച്ച് പൂട്ടണമെന്ന കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നടപടിയില്‍ പ്രതിഷേധിച്ച് കൊണ്ട് മുസ്‌ലിം യൂത്ത് ലീഗ് കുമളി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മുസ്ലിം ലീഗ് പരിസ്ഥിതി സംരക്ഷണ സമിതി ചെയര്‍മാന്‍ റ്റി.എച്ച് അബ്ദുല്‍ സമദ് ഉദ്ഘാടനം ചെയ്തു. മുസ് ലിം ലീഗ് പീരുമേട് നിയോജക മണ്ഡലം പ്രസിഡന്റ് എ മുഹമ്മദ് ഷാജി മുഖ്യപ്രഭാഷണം നടത്തി. കെ.എസ് മുഹമ്മദ് കുട്ടി, ഏന്തയാര്‍ കുഞ്ഞുമോന്‍, കെ.സി അന്‍സാരി, അംജദ്, മുഹമ്മദ് …

മദ്രസകള്‍ക്കെതിരായ നീക്കത്തില്‍ യൂത്ത് ലീഗ് പ്രതിഷേധം Read More »

തൊടുപുഴ സെൻറ് മേരീസ് ഹോസ്പിറ്റൽ ഹോം കെയർ സേവനങ്ങൾ ആരംഭിച്ചു

തൊടുപുഴ: സെൻറ് മേരീസ് ഹോസ്പിറ്റൽ ഹോം കെയർ സേവനങ്ങൾ ആരംഭിച്ചു. പ്രായമായവർ, കിടപ്പുരോഗികൾ, മക്കൾ വിദേശത്തുള്ള മാതാപിതാക്കൾ തുടങ്ങി ആശുപത്രിയിൽ നേരിട്ട് വരുവാൻ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് ഹോം കെയർ സേവനം പ്രയോജനപ്പെടുത്താം. പരിചയസമ്പന്നരായ ഡോക്ടർ, നേഴ്സ്, ഫിസിയോതെറാപ്പിസ്റ്റ് കൂടാതെ മെഡിക്കൽ കോർഡിനേറ്ററും അടങ്ങുന്ന സംഘമാണ് ഇതിൽ പ്രവർത്തി്കകുന്നത്. ഇതോടൊപ്പം തന്നെ ലബോറട്ടറി, സീനിയർ സിറ്റിസൺ സൗകര്യങ്ങളും ലഭ്യമാണ്. സെൻറ് മേരീസ് ഹോസ്പിറ്റലിൻറെ 20 കിലോമീറ്റർ ചുറ്റളവിലാണ് ഇപ്പോൾ ഹോംകെയർ സേവനങ്ങൾ ആരംഭിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക …

തൊടുപുഴ സെൻറ് മേരീസ് ഹോസ്പിറ്റൽ ഹോം കെയർ സേവനങ്ങൾ ആരംഭിച്ചു Read More »

ഒക്ടോബർ യാത്രകൾ സമ്പുഷ്ടമാക്കി കെ.എസ്.ആർ.ടി.സി ബജറ്റ് ടുറിസം സെൽ

തൊടുപുഴ: ഉല്ലാസം, ഭക്തി ആഡംബരം തുടങ്ങി വിവിധ മേഖലകൾക്ക് പ്രാധാന്യം നൽകി പ്രത്യേകം യാത്രകൾ ഒരുക്കി കെ.എസ്.ആർ.ടി.സി ബജറ്റ് ടുറിസം സെൽ തൊടുപുഴ ഒക്ടോബർ മാസത്തെ സമ്പുഷ്ടമാക്കുകയാണ്. ഒക്ടോബർ 17ന് രാവിലെ 4.30ന് തൊടുപുഴയിൽ നിന്നും ഗവിയിലേയ്ക്ക് ഉള്ള ഉല്ലാസയാത്രയുടെ ബുക്കിംഗ് ആരംഭിച്ചു. ടിക്കറ്റ് നിരക്ക് 1950 രൂപയാണ്. കാനന ഭംഗി നിറഞ്ഞ ഗവിയും മൂഴിയാർ ഡാമും കക്കി ഡാമും ആനത്തോട് ഡാമും കൊച്ചുപമ്പ ഡാമും ഗവിയാർ ഡാമും കണ്ട് അടവിയിലെ കുട്ടവഞ്ചി സവാരിയും പരുന്തുംപാറയിലെ കുളിർകാറ്റുമേറ്റ് …

ഒക്ടോബർ യാത്രകൾ സമ്പുഷ്ടമാക്കി കെ.എസ്.ആർ.ടി.സി ബജറ്റ് ടുറിസം സെൽ Read More »

ഒക്ടോബർ യാത്രകൾ സമ്പുഷ്ടമാക്കി കെ.എസ്.ആർ.ടി.സി ബജറ്റ് ടുറിസം സെൽ

തൊടുപുഴ: ഉല്ലാസം, ഭക്തി ആഡംബരം തുടങ്ങി വിവിധ മേഖലകൾക്ക് പ്രാധാന്യം നൽകി പ്രത്യേകം യാത്രകൾ ഒരുക്കി കെ.എസ്.ആർ.ടി.സി ബജറ്റ് ടുറിസം സെൽ തൊടുപുഴ ഒക്ടോബർ മാസത്തെ സമ്പുഷ്ടമാക്കുകയാണ്. ഒക്ടോബർ 17ന് രാവിലെ 4.30ന് തൊടുപുഴയിൽ നിന്നും ഗവിയിലേയ്ക്ക് ഉള്ള ഉല്ലാസയാത്രയുടെ ബുക്കിംഗ് ആരംഭിച്ചു. ടിക്കറ്റ് നിരക്ക് 1950 രൂപയാണ്. കാനന ഭംഗി നിറഞ്ഞ ഗവിയും മൂഴിയാർ ഡാമും കക്കി ഡാമും ആനത്തോട് ഡാമും കൊച്ചുപമ്പ ഡാമും ഗവിയാർ ഡാമും കണ്ട് അടവിയിലെ കുട്ടവഞ്ചി സവാരിയും പരുന്തുംപാറയിലെ കുളിർകാറ്റുമേറ്റ് …

ഒക്ടോബർ യാത്രകൾ സമ്പുഷ്ടമാക്കി കെ.എസ്.ആർ.ടി.സി ബജറ്റ് ടുറിസം സെൽ Read More »

വാളറ ചീയപ്പാറയ്ക്ക് സമീപം കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

ഇടുക്കി: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ ആറാമൈലിന് സമീപം വാളറ ചീയപ്പാറയ്ക്ക് താഴെ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം. അടൂരിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിൽപ്പെട്ടത്. 18 പേർ വാഹനത്തിലുണ്ടായിരുന്നു. നിരവധി പേർക്ക് പരിക്കേറ്റു. അടിമാലിയിൽ നിന്നും ഫയർഫോഴ്സും പോലീസും സംഭവസ്ഥലത്തേക്ക് തിരിച്ചു.

വെള്ളിയാമറ്റം ക്രൈസ്റ്റ് കിംഗ് വി.എച്ച്.എസ്.എസിന്റെ നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനം 17ന്

വെള്ളിയാമറ്റം: ക്രൈസ്റ്റ് കിംഗ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ നവീകരിച്ച ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം 17ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് നടക്കും. വിജയപുരം രൂപതാ സഹായമെത്രാൻ റൈറ്റ്. റവ. ഡോ. ജസ്റ്റിൻ അലക്‌സാണ്ടർ മഠത്തിപ്പറമ്പിൽ ഓഡിറ്റോറിയത്തിന്റെ വെഞ്ചിരിപ്പ് കർമ്മം നിർവ്വഹിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ വച്ച് പി.ജെ ജോസഫ് എം.എൽ.എ ഓഡിറ്റോറിയത്തിന്റെ ഉത്ഘാടനം നിർവഹിക്കും. വിജയപുരം രൂപത കോർപ്പറേറ്റ് മാനേജർ റവ.ഡോ.ആന്റണി ജോർജ്ജ് പാട്ടപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തും. സ്കൂൾ മാനേജർ റവ. ഫാ. മാത്യു മഠത്തിൽ, വെള്ളിയാമറ്റം പഞ്ചായത്ത് …

വെള്ളിയാമറ്റം ക്രൈസ്റ്റ് കിംഗ് വി.എച്ച്.എസ്.എസിന്റെ നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനം 17ന് Read More »

സർക്കാർ ഗവർണർ പോര് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന തന്ത്രം; കേരള കോൺഗ്രസ്(ജേക്കബ്)

തൊടുപുഴ: സർക്കാർ ഗവർണർ പോര് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന തന്ത്രമാണെന്ന് കേരള കോൺഗ്രസ് ജേക്കബ് വിഭാ​ഗം ഇടുക്കി ജില്ലാ കമ്മിറ്റി ആരോപിച്ചു. അടിയന്തിര പ്രാധാന്യമുള്ള കാര്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുവാൻ ഗവർണറെ സർക്കാർ ഉപയോഗിക്കുക യാണ്. ആരോഗ്യ വകുപ്പിലെ ജീവനക്കാരുടെ വർക്കിംഗ് അറേഞ്ച്‌മെൻ്റ്, ട്രാൻസ്ഫർ എ ന്നിവയ്ക്ക് മേലുദ്യോഗസ്ഥർ തന്നെ കൈക്കൂലി വാങ്ങുന്നു. കൈക്കൂലി വാങ്ങി ജില്ലക്കു ള്ളിലെ സ്ഥലം മാറ്റത്തിൽ ഇഷ്ടക്കാരെ തിരുകികയറ്റുന്നു. ഹോട്ടലുകളിലെ ഭക്ഷണം സു രക്ഷിതമാണ് എന്ന് പരിശോധിക്കുവാനുള്ള അധികാരം ഭക്ഷ്യ സുരക്ഷാ …

സർക്കാർ ഗവർണർ പോര് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന തന്ത്രം; കേരള കോൺഗ്രസ്(ജേക്കബ്) Read More »

റോഡരികിൽ മാലിന്യം തള്ളി; 5000 രൂപ പിഴയടപ്പിച്ച് ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്

തൊടുപുഴ: റോഡരികിൽ മാലിന്യം തള്ളിയ ആളിൽ നിന്നും 5000 രൂപ പിഴയടപ്പിച്ച് ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്. എറണാകുളം കാക്കനാട് ഉള്ള ഒരു സ്വകാര്യ റസ്റ്റോറൻ്റിൽ നിന്നുമുള്ള മാലിന്യങ്ങളാണ് മാലിന്യം നീക്കുവാൻ കരാർ എടുത്ത വ്യക്തി യാത്രാമധ്യേ ഉടുമ്പന്നൂർ – അമയപ്ര റോഡരികിൽ ഉപേക്ഷിച്ചത്. കവറിൽ കെട്ടിയ നിലയിൽ ഉപേക്ഷിക്കപ്പെട്ട മാലിന്യ നിക്ഷേപം ശ്രദ്ധയിൽപ്പെട്ടതിനേത്തുടർന്ന് വാർഡ് മെമ്പർ രമ്യ അജീഷിൻ്റെയും ഹരിത കർമ്മ സേനാംഗം ഗീത സുകുമാരൻ്റേയും നേതൃത്വത്തിൽ പൊതി അഴിച്ച് പരിശോധിക്കുകയും അതിൽ നിന്ന് കാക്കനാട്ടെ റസ്റ്റോറിൻ്റെ മേൽവിലാസം …

റോഡരികിൽ മാലിന്യം തള്ളി; 5000 രൂപ പിഴയടപ്പിച്ച് ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് Read More »

തൊടുപുഴയിൽ സിനിമാ പ്രവർത്തകർക്ക് മർദ്ദനമേറ്റു

തൊടുപുഴ: ബോയിസ് സ്കൂളിന് എതിർ വശത്തുള്ള ലോഡ്‌ജിലാണ് സിനിമാ പ്രവർത്തകർക്ക് മർദ്ദനമേറ്റത്. ഗുരുതര പരിക്കേറ്റ ഒരാൾ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മർദ്ദനത്തിൽ ഒന്നിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. തൊടുപുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അനേഷ്വണം ആരംഭിച്ചു.

തമിഴ്നാട്ടിലെ മുന്തിരിപ്പാടം കാണാൻ മലയാളികളുടെ തിരക്ക്

കെ കൃഷ്ണമൂർത്തി മൂന്നാർ: അവധി ദിവസങ്ങളിൽ മലയാളിയുടെ ഇഷ്ട കേന്ദ്രമായി മാറുകയാണ് തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിലെ മുന്തിരി തോപ്പുകൾ. ഇടുക്കിയുടെ കാഴ്ചകൾ തേടിയെത്തുന്ന സഞ്ചാരികളാണ് മുന്തിരിപ്പാടവും സന്ദർശിക്കാനെത്തുന്നത്. ഇടുക്കിയുടെ കാഴ്ചകൾ തേടിയെത്തുന്ന സഞ്ചാരികളാണ് മുന്തിരിപ്പാടവും സന്ദർശിക്കാനെത്തുന്നത്. തമിഴ്‌നാട്ടിൽ ഇപ്പോൾ മുന്തിരിയുടെ പ്രധാനവിളവെടുപ്പ് കാലമാണ്. കേരള – തമിഴ്‌നാട് അതിർത്തി ഗ്രാമപ്രദേശമായ കമ്പത്തോട് ചേർന്ന് കിടക്കുന്ന ഗൂഡല്ലൂരും ചുരുളി പെട്ടിയും കെ.കെ പെട്ടിയും തേവർ പെട്ടിയുമൊക്കെ മുന്തിരി കൃഷിക്ക് പ്രശസ്തമാണ്. കിലോമീറ്ററുകളോളം ദൂരത്തിൽ പന്തൽ വിരിച്ച് നിർത്തിയിരിക്കുന്ന മുന്തിരിത്തോപ്പുകളുടെ …

തമിഴ്നാട്ടിലെ മുന്തിരിപ്പാടം കാണാൻ മലയാളികളുടെ തിരക്ക് Read More »

ഏജന്‍സി കമ്മീഷന്‍ വെട്ടിക്കുറച്ച എല്‍.ഐ.സി മാനേജ്മെന്‍റിന്‍റെ നടപടി പുനപരിശോധിക്കണമെന്ന് എന്‍.കെ പ്രേചന്ദ്രന്‍ എം.പി

തൊടുപുഴ: എല്‍.ഐ.സി ഏജന്‍റുമാര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ഏജന്‍സി കമ്മീഷന്‍ ഏകപക്ഷീയമായി വെട്ടിക്കുറച്ച എല്‍.ഐ.സി മാനേജ്മെന്‍റിന്‍റെ നടപടി പുനപരിശോധിക്കണമെന്ന് ഓള്‍ ഇന്‍ഡ്യ എല്‍.ഐ.സി ഏജന്‍റ്സ് ഫെഡറേഷന്‍ പ്രസിഡന്‍റ് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച വിശദമായ നിവേദനം കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിയ്ക്കും എല്‍.ഐ.സി ചെയര്‍മാന്‍, മാനേജിംഗ് ഡയറക്ടര്‍ & സി.ഇ.ഒ എന്നിവര്‍ക്ക് നല്‍കി. ഒക്ടോബര്‍ ഒന്ന് മുതല്‍ നിലവില്‍ വരത്തക്കവിധത്തിലാണ് എല്‍.ഐ.സി പുതിയ ഉത്തരവിറക്കിയിട്ടുളളത്. 1956ല്‍ എല്‍.ഐ.സി രൂപീകരിച്ച ശേഷമുളള കഴിഞ്ഞ ഏഴ് ദശാബ്ദത്തിനിടയില്‍ ഇതാദ്യമായാണ് ഏജന്‍റ് …

ഏജന്‍സി കമ്മീഷന്‍ വെട്ടിക്കുറച്ച എല്‍.ഐ.സി മാനേജ്മെന്‍റിന്‍റെ നടപടി പുനപരിശോധിക്കണമെന്ന് എന്‍.കെ പ്രേചന്ദ്രന്‍ എം.പി Read More »

ചീനിക്കുഴി വട്ടക്കുന്നേൽ ത്രേയസ്യാമ്മ നിര്യാതയായി

ചീനിക്കുഴി: വട്ടക്കുന്നേൽ പരേതനായ കുര്യൻ തോമസിന്റെ ഭാര്യ ത്രേയസ്യാമ്മ(86) നിര്യാതയായി. സംസ്ക്കാരം15/10/2024 ചൊവ്വ രാവിലെ 11ന് ഉടുമ്പന്നൂർ ഇടമറുകുള്ള മകൻ ബേബിയുടെ വീട്ടിൽ ആരംഭിച്ച് ചീനിക്കുഴി സെന്റ് മേരീസ് പള്ളിയിൽ. പരേത ഉടുമ്പന്നൂർ അടപ്പൂർ കുടുംബാംഗം. മക്കൾ: തോമസ് കുര്യൻ(പരിയാരം), ആനി കുര്യൻ(മീമ്മുട്ടി), ബേബി കുര്യൻ(ഇടമറുക്), ലിറ്റി കുര്യൻ(പിറവം), റെജി കുര്യൻ(ചീനിക്കുഴി), വിൻസെന്റ്(ചീനിക്കുഴി). മരുമക്കൾ: ലില്ലി, വടക്കേക്കുന്നേൽ(നാ​ഗപ്പുഴ), മാത്യു, തെക്കേൽ(മീമ്മുട്ടി), സെലിൻ, ആറക്കാട്ട്(നീലൂർ), ജെയിംസ്, കുറ്റിക്കോട്ടയിൽ(പിറവം), ഷിബി, ചേലക്കാട്ട്(കിടങ്ങൂർ), പ്രീതി, മണലൂർ(മണിമല).

തെറ്റുപുഴയിൽ ബന്ധുക്കൾ തമ്മിൽ മദ്യപിച്ച് തർക്കം; ഒരാളെ വെട്ടിക്കൊന്നു

തൊടുപുഴ: വെള്ളിയാമറ്റത്ത് ബന്ധുക്കൾ തമ്മിൽ മദ്യപിച്ചുണ്ടായ തർക്കത്തിൽ ഒരാളെ വെട്ടിക്കൊന്നു. പൂച്ചപ്ര വാളിയംപ്ലാക്കൽ കൃഷ്ണനെന്ന് വിളിക്കുന്ന ബാലനാണ്(48) മരിച്ചത്. ഇയാളുടെ ബന്ധുവായ വാളിയംപ്ലാക്കൽ ജയനാണ് വെട്ടിയതെന്ന് സംശയിക്കുന്നു. രണ്ടു പേരും പകൽ മദ്യപിച്ച് നടക്കുന്നത് പലരും കണ്ടിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് ജയൻ ബാലൻ്റെ കാലിന് വെട്ട് കൊടുത്തിരുന്നു. അന്ന് ബാലൻ കോട്ടയം മെഡിക്കൽ കോളേജിൽ പോയി ചികിൽസയിൽ കഴിഞ്ഞിരുന്നതാണ്. പൂച്ചപ്ര സ്കൂളിൻ്റെ സമീപത്താണ് വെട്ടു കൊണ്ട് കിടന്നത്. വിവരമറിഞ്ഞ് എത്തിയ കാഞ്ഞാർ പോലീസ് ബാലനെ ആശുപത്രിയിലേക്ക് മാറ്റി …

തെറ്റുപുഴയിൽ ബന്ധുക്കൾ തമ്മിൽ മദ്യപിച്ച് തർക്കം; ഒരാളെ വെട്ടിക്കൊന്നു Read More »

സ്കൂട്ടറിനുള്ളിൽ കയറിയ പാമ്പിനെ അഗ്നി രക്ഷാ സേന പിടികൂടി

തൊടുപുഴ ഒളമറ്റത്ത് സ്കൂട്ടറിന്റെ ഉള്ളിൽ കയറിയ പാമ്പിനെ തൊടുപുഴ ഫയർഫോഴ്സ് പിടികൂടി. ഇന്ന് വൈകിട്ട് നാലേകാലിന് ആയിരുന്നു സംഭവം. ഇടവെട്ടി സ്വദേശിനിയായ തണ്ണിക്കാട്ട് ശ്രീലക്ഷ്മി സ്കൂട്ടർ ഓടിക്കുന്ന സമയത്താണ് പാമ്പിനെ ശ്രദ്ധയിൽപ്പെട്ടത്. സമീപത്തുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലി കഴിഞ്ഞ് പോകുന്ന സമയത്ത് ആയിരുന്നു സംഭവം ഉണ്ടായത്. പാമ്പ് ദേഹത്ത് കൂടി ഇഴഞ്ഞെങ്കിലും കടിയേറ്റില്ല. ഉടൻ തന്നെ വാഹനം നിർത്തി സമീപവാസികളെ വിളിച്ചുകൂട്ടി. വാഹനം പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. തുടർന്ന് നാട്ടുകാർ തന്നെ സഹായത്തിനായി ഫയർഫോഴ്സിനെ വിളിച്ചറിയിച്ചു. ഉടൻതന്നെ …

സ്കൂട്ടറിനുള്ളിൽ കയറിയ പാമ്പിനെ അഗ്നി രക്ഷാ സേന പിടികൂടി Read More »

ഡിജി കേരളം പഠിതാക്കളുടെ പരിശീലനവും ഇവാല്യൂവേഷനും വേഗത്തിൽ പൂർത്തീകരിക്കണമെന്ന് പ്രൊഫ. എ.ജി ഒലീന

തൊടുപുഴ: സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടിയ സംസ്ഥാനമെന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കുന്ന ഡിജി കേരളം പദ്ധതിയിൽ സർവ്വേയിലൂടെ കണ്ടെത്തിയ ഇടുക്കി ജില്ലയിലെ പഠിതാക്കളുടെ പരിശീലനവും ഇവാല്യൂവേഷനും വേഗത്തിൽ പൂർത്തീകരിക്കണമെന്ന് സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ. എ.ജി ഒലീന നിർദ്ദേശിച്ചു. ഇടുക്കി ജില്ലയിലെ പദ്ധതി പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി വിളിച്ച് ചേർത്ത സാക്ഷരതാ പ്രേരക്മാരുടെയും ജീവനക്കാരുടെയും ആർ.പിമാരുടെയും അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവർ. തദ്ദേശ സ്ഥാപനങ്ങളിൽ സർവ്വേയിലൂടെ കണ്ടെത്തിയ പഠിതാക്കളുടെ പരിശീലനം ഒക്ടോബർ 15 നകം …

ഡിജി കേരളം പഠിതാക്കളുടെ പരിശീലനവും ഇവാല്യൂവേഷനും വേഗത്തിൽ പൂർത്തീകരിക്കണമെന്ന് പ്രൊഫ. എ.ജി ഒലീന Read More »

അടിമാലിയിൽ ടോറസ് ലോറി വീടിൻ്റെ മുകളിലേക്ക് മറിഞ്ഞ് അപകടം, തലനാരിഴയ്ക്ക് വൻ ദുരന്തം ഒഴിവായി

അടിമാലി: ദേശീയ പാത നിർമ്മാണത്തിനിടെ ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. കഴിഞ്ഞ ദിവസം രാവിലെ 9.30 നായിരുന്നു ലോറി മറിഞ്ഞത്. കൂമ്പൻപാറസ്കൂൾ പടിക്ക് സമീപം ദേശീയ പാത നിർമ്മാണത്തിനായി ലോറി നിറുത്തി ഡ്രൈവർ പുറത്തിറങ്ങിയ സമയത്ത് തനിയെ പുറകിലേക്ക് നീങ്ങി റോഡിന് താഴെയുള്ള താഴത്തുവീട്ടിൽ വിത്സണിന്റെ വീടിന് മുകളിൽ പതിക്കുകയായിരുന്നു. അപകട സമയത്ത് വീട്ടിൽ ആളുകളാരും ഇല്ലാത്തതിനാൽ മറ്റ് അപകടങ്ങൾ ഒന്നും ഉണ്ടായില്ല. ഹൈവ പോലീസ് സ്ഥലത്ത് എത്തി വേണ്ട നടപടികൾ സ്വീകരിച്ചു.

തൊടുപുഴയിൽ കേരള കോൺഗ്രസ് എം ജന്മദിനം ആഘോഷിച്ചു

തൊടുപുഴ: കേരള കോൺഗ്രസ് പാർട്ടിയുടെ വജ്ര ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് തൊടുപുഴ നിയോജക മണ്ഡലത്തിൽ പരിപാടികൾ സംഘടിപ്പിച്ചു. പാർട്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജന്മദിനം പതാക ദിനമായി ആചരിച്ചു. പ്രത്യേകമായി തയ്യാർ ചെയ്ത വേദിയിൽ പാർട്ടി പതാക ഉയർത്തുകയും മധുര പലഹാര വിതരണവും പാർട്ടിയിലെ മുതിർന്ന നേതാക്കളെ ആദരിക്കുകയും ചെയ്തു. നിയോജക മണ്ഡലം തല ഉദ്ഘാടനം ഉടുമ്പന്നൂരിൽ പാർട്ടി നിയോജകമണ്ഡലം പ്രസിഡൻ്റ് ജിമ്മി മറ്റത്തിപാറ നിർവഹിച്ചു. പാർട്ടി മണ്ഡലം പ്രസിഡൻ്റ് ജിജി വാളിയം പ്ലാക്കൽ അധ്യക്ഷത വഹിച്ചു. …

തൊടുപുഴയിൽ കേരള കോൺഗ്രസ് എം ജന്മദിനം ആഘോഷിച്ചു Read More »

ആനകളെ വാളറ വനമേഖലയിൽ കുടിയിരിത്താനുള്ള നീക്കത്തെ ചെറുത്തു തോൽപ്പിക്കും: ദേശീയപാത സംരക്ഷണ സമിതി

അടിമാലി: ദേശീയപാത സംരക്ഷണ സമിതിയുടെ നേത്യത്വത്തിൽ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സന്നദ്ധ സംഘടനകളും ചേർന്ന് ഒക്ടോബർ എട്ടിന് ദേവികുളം താലൂക്കിൽ നടത്തിയ പണിമുടക്കും വാളറയിൽ നടന്ന മരം മുറിക്കൽ സമരവും വിജയിപ്പിക്കാൻ വേണ്ടി പരിശ്രമിച്ച നേതാക്കളെയും പ്രവർത്തകരെയും മാധ്യമങ്ങളെയും അഭിനന്ദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നതായും, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ദേവികുളം താലൂക്കിലെ അംഗങ്ങളുടെയും സഹകരണം വിജയത്തിൻ്റെ മാറ്റ് കൂട്ടുന്നതായും എൻ.എച്ച് സംരക്ഷണ സമിതി ചെയർമാൻ പി.എം.ബേബി, എം.എ.അൻസാരി, കോയ അമ്പാട്ട്, …

ആനകളെ വാളറ വനമേഖലയിൽ കുടിയിരിത്താനുള്ള നീക്കത്തെ ചെറുത്തു തോൽപ്പിക്കും: ദേശീയപാത സംരക്ഷണ സമിതി Read More »

തൊടുപുഴ വിൻസെൻഷ്യൻ ആശ്രമ ദേവാലയത്തിൽ വിശുദ്ധ യൂദാ തദേവൂസിന്റെ തിരുനാൾ

തൊടുപുഴ: അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനും അൽഭുത പ്രവർത്തകനുമായ വിശുദ്ധ യൂദാ തദേവൂസ് സ്ലീഹായുടെ നൊവേനയും തിരുനാളും ഒക്ടോബർ 18 മുതൽ 27 വരെ തൊടുപുഴ ഡീപോൾ വിൻസെൻഷ്യൻ ആശ്രമ ദേവാലയത്തിൽ ആഘോഷിക്കുമെന്ന് സുപ്പീരിയർ ഫാ. ജോമോൻ കൈപ്പടക്കുന്നേൽ അറിയിച്ചു. ഒക്ടോബർ 18 മുതൽ 26 വരെ എല്ലാ ദിവസവും രാവിലെ 6.15നും വിശുദ്ധ കുർബാന, നൊവേന വൈകുന്നേരം 6.30ന് ജപമാല, ഏഴിന് വിശുദ്ധ കുർബാന നൊവേന എന്നിവ ഉണ്ടായിരിക്കും. വിവിധ ദിവസങ്ങളിൽ ഞായപ്പിള്ളി സെന്റ് ആന്റണീസ് പള്ളി …

തൊടുപുഴ വിൻസെൻഷ്യൻ ആശ്രമ ദേവാലയത്തിൽ വിശുദ്ധ യൂദാ തദേവൂസിന്റെ തിരുനാൾ Read More »

ശാന്തകുമാരിയുടെ സത്യസന്ധതയ്ക്ക് നൂറ് പവൻ്റെ തിളക്കം

തൊടുപുഴ: കളഞ്ഞുകിട്ടിയ അര പവനോളം തൂക്കമുള്ള സ്വർണ്ണാഭരണം തൊടുപുഴ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് തൊടുപുഴ ന്യൂമാൻ കോളേജിന് സമീപം ഗാന്ധിനഗർ വൃന്ദാവൻ വീട്ടിൽ കെ.എൽ ശാന്തകുമാരി മാതൃകയായി. കഴിഞ്ഞ ദിവസം രാവിലെ ക്ഷേത്ര ദർശനം കഴിഞ്ഞ് നടന്ന് വരുമ്പോഴാണ് തൊടുപുഴ പാർക്കിന് സമീപത്ത് വഴിയരികിൽ സ്വർണ്ണാഭരണം കിടക്കുന്നത് കണ്ടത്. ഉടൻ അത് കൈയിലെടുത്ത് തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് ശാന്തകുമാരി എത്തി. സ്റ്റേഷൻ പി.ആർ.ഒ അനിൽകുമാറിനെ ഏൽപ്പിച്ചു. സ്വർണ്ണത്തിന് മാനംമുട്ടെ വില ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിലും ശാന്തകുമാരി കാണിച്ച …

ശാന്തകുമാരിയുടെ സത്യസന്ധതയ്ക്ക് നൂറ് പവൻ്റെ തിളക്കം Read More »

കുന്നത്ത് വെൽനെസ് സെന്റർ ആരംഭിക്കുന്നതിന് താൻ സമ്മതിക്കില്ലെന്ന് ചെയർപേഴ്സൺ; പ്രതിപക്ഷം എതിർത്തു

തൊടുപുഴ: നഗരസഭയിൽ അനുവദിച്ചിട്ടുള്ള മൂന്ന് ഹെൽത്ത് സെൻ്ററുകളിൽ ഒന്നും രണ്ടും യഥാക്രമം വെങ്ങല്ലൂരിലും കുമ്മംകല്ലിലും പ്രവർത്തനം ആരംഭിച്ചു. എന്നാൽ പഴുക്കാ കുളത്ത് അനുവദിച്ച വെൽനെസ് സെന്റർ കെട്ടിടം പണി പൂർത്തിയാകുന്നത് വരെ കുന്നത്ത് വാടകയ്ക്ക് കെട്ടിടം കണ്ടെത്തി പ്രവർത്തനം ആരംഭിക്കുന്നതിന് കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ചേർന്ന കൗൺസിലിൽ തീരുമാ നിച്ചിരുന്നതാണ്. എന്നാൽ രാ ഷ്ട്രീയ വിരോധം തീർക്കാൻ പ്രദേശവാസികളെ തെറ്റിദ്ധരിപ്പിച്ച് പരാതി നൽകി ആരോഗ്യ കേന്ദ്രം വരുന്നതിന് തടസ്സപ്പെടുത്താനും ചിലർ ശ്രമിക്കുകയാണെന്ന് യു.ഡി.എഫ് കൗൺസി ലർമാർ ആരോപിച്ചു. …

കുന്നത്ത് വെൽനെസ് സെന്റർ ആരംഭിക്കുന്നതിന് താൻ സമ്മതിക്കില്ലെന്ന് ചെയർപേഴ്സൺ; പ്രതിപക്ഷം എതിർത്തു Read More »

ഐ.എം.എ തൊടുപുഴയും ഇടുക്കി ജില്ലാ സഹകരണ ആശുപത്രിയും ചേർന്ന്‌ ലോക മാനസിക ആരോഗ്യ ദിനം ആചരിച്ചു

തൊടുപുഴ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തൊടുപുഴയും ജില്ലാ സഹകരണ ആശുപത്രിയും ചേർന്ന്‌ ലോക മാനസിക ആരോഗ്യ ദിനം ആചരിച്ചു. ജില്ലാ സഹകരണ ആശുപത്രിയിൽ ചേർന്ന യോഗം ഐ.എം.എ തൊടുപുഴയുടെ പ്രസിഡൻ്റും സഹകര ആശുപത്രി ചീഫ് പീഡി യാട്രീഷ്യനുമായ ഡോ. സോണി തോമസ് ഉദ്ഘാടനം ചെയ്തു തൊഴിലിടങ്ങളിലെ മാനസിക ആരോഗ്യം’ എന്ന വിഷയത്തിൽ ഡോ കെ സുദർശൻ ബോധവൽകരണ ക്ലാസ്സ് എടുത്തു നേഴിംഗ് സ്കൂൾ വിദ്യാർത്ഥികൾ തയ്യാറാക്കിയ പോസ്റ്റർ പ്രദർശനം വിക്ഞാനപ്രദമായിരുന്നു. ജില്ല സഹകരണ ആശുപത്രി പ്രസിഡന്റ് കെ …

ഐ.എം.എ തൊടുപുഴയും ഇടുക്കി ജില്ലാ സഹകരണ ആശുപത്രിയും ചേർന്ന്‌ ലോക മാനസിക ആരോഗ്യ ദിനം ആചരിച്ചു Read More »

സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് റിട്ട. ഇറി​ഗേഷൻ വകുപ്പ് ഉദ്യോ​ഗസ്ഥൻ മരിച്ചു

തൊടുപുഴ: സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് റിട്ട. ഇറി​ഗേഷൻ വകുപ്പ് ഉദ്യോ​ഗസ്ഥൻ മുതലക്കോടം നെടുംചാലിൽ ജോസ് മാനുവൽ(ജോയി – 69) നിര്യാതനായി. വ്യാഴം രാവിലെ 8.30ഓടെ കോടിക്കുളം ഐരാമ്പിള്ളിയിൽ വച്ചാണ് അപകടം. സംസ്കാരം പിന്നീട്. ഭാര്യ ലിസി മാത്യു കരിമ്പൻ അറയ്ക്കൽ കുടുംബാം​ഗം(റിട്ട. ഉദ്യോഗസ്ഥ, എം.ജി സർവ്വകലാശാല). മക്കൾ: നീതു(ദുബായ്), ​ഗീതു(ഫെഡറൽ ബാങ്ക്, എറണാകുളം). മരുമക്കൾ: ഉല്ലാസ്, മേച്ചേരിൽ, പെരുമാങ്കണ്ടം(ദുബായ്), നിതിൻ, പുതിയേടത്ത്, പനങ്ങാട്(കാത്തലിക് സിറിയൻ ബാങ്ക്, മുംബൈ).

തൊടുപുഴ നഗരത്തില്‍ വീണ്ടും കഞ്ചാവ് വേട്ട

തൊടുപുഴ: എക്സൈസ് ഇന്‍സ്പെക്ടര്‍ സുനില്‍ ആന്‍റോയുടെ നേതൃത്വത്തിലുള്ള തൊടുപുഴ എക്സൈസ് സംഘം. ഒളമറ്റം – ഉറവപ്പാറ ഭാഗത്ത് നടത്തിയ സ്ട്രൈക്കിംഗ് ഫോഴ്സ് റെയ്ഡില്‍ തൊടുപുഴ താലൂക്കില്‍ കരിങ്കുന്നം വില്ലേജില്‍ കാട്ടോലി കരയില്‍ കുന്നേല്‍(കൂനാനിക്കല്‍) ഷിന്‍സ് അഗസ്റ്റിനെയാണ്(26) 1.500 കിലോഗ്രാം ഉണക്ക ഗഞ്ചാവുമായി പിടികൂടിയത്. കഴിഞ്ഞ മാസം ഇടവെട്ടി-നടയം ഭാഗത്ത് നിന്ന് തൊടുപുഴ എക്സൈസ് സംഘം 3.600 കിലോഗ്രാം ഗഞ്ചാവ് പിടികൂടിയിരുന്നു. ഗഅഅജഅ നിയമപ്രകാരം ജയിലില്‍ കഴിഞ്ഞിട്ടുള്ള പ്രതി ഷിന്‍സ് അഗസ്റ്റിനെതിരെ തൊടുപുഴ എക്സൈസ് റേഞ്ച് ഓഫീസില്‍ രണ്ട് …

തൊടുപുഴ നഗരത്തില്‍ വീണ്ടും കഞ്ചാവ് വേട്ട Read More »

തൊടുപുഴയിൽ ജില്ലാ ആശുപത്രിയുടെ മുകളിൽ നിന്നും ചാടി രോ​ഗി ജീവനൊടുക്കി

തൊടുപുഴ: ജില്ലാ ആശുപത്രിയുടെ മെയിൽ വാർഡിൽ ചൊവ്വാഴ്ച്ച അഡ്മിറ്റായ രോ​ഗി ജീവനൊടുക്കി. ഇടവെട്ടി ശാരദക്കവല പുറംകോട്ടിൽ സജീവാണ്(40) ജീവനൊടുക്കിയത്. ചൊവ്വാഴ്ച്ച വൈകുന്നേരം മെയിൽ വാർഡിന്റെ സ്റ്റെപ്പിൽ നിന്നും എടുത്ത് ചാടുകയായിരുന്നു. പരിക്കേറ്റ സജീവിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊടുപുഴ പോലീസ് അന്വേഷണം ആരംഭിച്ചു.

സാങ്കേതിക സര്‍വകലാശാല: ഓംബുഡ്‌സ്മാന്‍ ആദ്യ സിറ്റിംഗ് നവംബര്‍ അഞ്ചിന്

തിരുവനന്തപുരം: എ പി ജെ അബ്ദുല്‍ കലാം സാങ്കേതികശാസ്ത്ര സര്‍വകലാശാലയുടെ ഓംബുഡ്സ്മാന്റെ ആദ്യ സിറ്റിംഗ് നവംബര്‍ അഞ്ചിന് സര്‍വകലാശാല ആസ്ഥാനത്ത് നടക്കും. യു ജി സി നിര്‍ദേശപ്രകാരം കോളേജുകളില്‍ സ്ഥാപിച്ചിട്ടുള്ള വിദ്യാര്‍ത്ഥി പരാതി പരിഹാര കമ്മിറ്റിയില്‍ സമര്‍പ്പിച്ചിട്ടുള്ളതും 15 ദിവസത്തിനകം തീര്‍പ്പാകാത്തതുമായ പരാതികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓംബുഡ്‌സ്മാന് നല്‍കാം. വിദ്യാര്‍ത്ഥികള്‍ നൽകുന്ന അപ്പീലില്‍ പോരായ്മകളോ കുറവുകളോ ഉണ്ടെങ്കില്‍ അത് വ്യക്തമാക്കി അപ്പീല്‍ സ്വീകരിച്ച തീയതി മുതല്‍ 7 ദിവസത്തിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരികെ നല്‍കും. ആവശ്യമായ തിരുത്തലുകള്‍ വരുത്തി 7 …

സാങ്കേതിക സര്‍വകലാശാല: ഓംബുഡ്‌സ്മാന്‍ ആദ്യ സിറ്റിംഗ് നവംബര്‍ അഞ്ചിന് Read More »

ലോക മാനസികാരോഗ്യദിനം: ജില്ലാതല ഉദ്ഘാടനം 10ന്

ഇടുക്കി: ലോക മാനസികാരോഗ്യദിനത്തോടനുബന്ധിച്ച് നാളെ(ഒക്ടോബർ 10) ജില്ലാതല ഉദ്ഘാടനവും ,ബോധവൽക്കരണ പരിപാടിയും ,റാലിയും സംഘടിപ്പിക്കുന്നു. ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയുടെ ഔപചാരിക ഉദ്‌ഘാടനം ജില്ലാ കളക്ടർ വി വിഗ്നേശ്വരി രാവിലെ 10.30 ന് ചെറുതോണി പോലീസ് സൊസൈറ്റി കോൺഫറൻസ് ഹാളിൽ നിർവഹിക്കും. ഇതോടനുബന്ധിച്ചുള്ള റാലി ഇടുക്കി പോലീസ് ഇൻസ്പെക്ടർ സന്തോഷ് സജീവ് ഫ്ലാഗ് ഓഫ് ചെയ്യും. ജില്ലാ മെഡിക്കൽ ഓഫീസർ സുരേഷ് വർഗീസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആരോഗ്യവകുപ്പിലെ വിദഗ്ദർ നയിക്കുന്ന ചർച്ചയും , ബോധവൽക്കരണ ക്ലാസും …

ലോക മാനസികാരോഗ്യദിനം: ജില്ലാതല ഉദ്ഘാടനം 10ന് Read More »

കെ.സി ജോർജിന് അന്ത്യഞ്ജലി കട്ടപ്പന സാംസ്കാരിക കൂട്ടായ്മ; അവസാന രചന സത്യമംഗലം ജംഗ്ഷൻ അരങ്ങിൽ

കട്ടപ്പന: അകാലത്തിൽ അന്തരിച്ച നാടകകൃത്ത് കെ.സി ജോർജിന് അന്ത്യാഞ്ജലി അർപ്പിച്ച് കട്ടപ്പന സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച നാടകാവതരണം നാടകകൃത്തിനുള്ള നാടിൻ്റെ ആദരവായി മാറി. കെ.സി ജോർജ് രചന നിർവഹിച്ച അവസാന നാടകമായ ഓച്ചിറ സരിഗയുടെ സത്യമംഗലം ജംഗ്ഷനെന്ന നാടകമാണ് കട്ടപ്പന സി.എസ്.ഐ ഓഡിറ്റേറിയത്തിൽ നിറഞ്ഞ സദസിൽ അരങ്ങേറിയത്. ഓണം മുതൽ നാടകം അരങ്ങിലെത്തിയെങ്കിലും രോഗബാധിതനായതിനാൽ കെ.സിയ്ക്ക് നാടകം കാണാൻ കഴിഞ്ഞിരുന്നില്ല.കട്ടപ്പനയിൽ നടന്ന നാടകാവതരണം കാണുവാൻ കെ.സി ജോർജിൻ്റെ കുടുംബാംഗങ്ങളും കൂട്ടുകാരും നാട്ടുകാരുമടക്കം വൻ ജനാവലിയാണ് സി.എസ്.ഐ ഓഡിറ്റോറിയത്തിലേക്ക് …

കെ.സി ജോർജിന് അന്ത്യഞ്ജലി കട്ടപ്പന സാംസ്കാരിക കൂട്ടായ്മ; അവസാന രചന സത്യമംഗലം ജംഗ്ഷൻ അരങ്ങിൽ Read More »

സൈബർ തട്ടിപ്പുകൾക്കെതിരെ വീട്ടമ്മമാർക്ക് ബോധവൽക്കരണം: കുടുംബശ്രീ പരിപാടിക്ക് തുടക്കമായി

ഇടുക്കി: സൈബർ തട്ടിപ്പുകൾക്കെതിരെ വീട്ടമ്മമാർക്ക് ബോധവത്കരണം നൽകുന്ന ‘ദിശ’ പരിപാടിക്ക് തുടക്കമായി. പള്ളിവാസൽ ഗ്രാമപഞ്ചായത്ത് , കുടുംബശ്രീ, മൂന്നാർ എഞ്ചിനിയറിംഗ് കോളേജ് എന്നിവർ സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉദ്‌ഘാടനം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സി.ഡി.എസ് ചെയർപേഴ്സൺ രജിത റോയി നിർവഹിച്ചു. മൂന്നാർ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനികൾ നയിച്ച ക്ലാസ്സിൽ പ്രധാനമായും നെറ്റ് ബാങ്കിംഗ്,ഗൂഗിൾ പേ,ഓൺലൈൻ തട്ടിപ്പുകൾ എന്നിവയാണ് ചർച്ച ചെയ്തത്.ഡിജിറ്റൽ സാക്ഷരതയുടെ പ്രാധാന്യം,ഓൺലൈൻ സേവനങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താം,സുരക്ഷിതനായ ഇന്റർനെറ്റ് ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു.

വയോജനസംരക്ഷണ ദിനാചരണം: ജില്ലാതല പരിപാടി നടത്തി

ഇടുക്കി: വയോജന സംരക്ഷണ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നെടുങ്കണ്ടം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രീമി ലാലിച്ചൻ ഉദ്ഘാടനം ചെയ്തു. മൊബൈൽ മെഡിക്കൽ യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോക്ടർ. വിപിൻ ജീവിതശൈലിരോഗങ്ങൾ എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. താലൂക്ക് ആശുപത്രി ഡയറ്റീഷൻ മഞ്ജു വിക്ടോറിയ, റിട്ടയേഡ് ഹെഡ്മാസ്റ്റർ ദേവസ്യ തുണ്ടിയിൽ എന്നിവർ വയോജനങ്ങളുടെ ആഹാരക്രമം ,യോഗയും ആരോഗ്യവും എന്നീ വിഷയങ്ങളെ ആസ്പദമാക്കി ചർച്ച നടത്തി. വയോജനങ്ങളെ ആദരിക്കൽ ,വിവിധ കലാപരിപാടികൾ, ജീവിതശൈലി രോഗനിർണയ മെഡിക്കൽ …

വയോജനസംരക്ഷണ ദിനാചരണം: ജില്ലാതല പരിപാടി നടത്തി Read More »

പട്ടയം: ഇടനിലക്കാരെ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ

ഇടുക്കി: പട്ടയ നടപടികളുടെ മറവില്‍ ഇടനിലക്കാർ നടത്തുന്ന തട്ടിപ്പിനെതിരെ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ഇത്തരക്കാരെ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ വി വിഗ്നേശ്വരി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പട്ടയം തരപ്പെടുത്തി നൽകുന്നതിനും, സര്‍വ്വേ നടപടികള്‍ക്കും ഇടനിലക്കാർ എന്ന വ്യാജേന പൊതുജനങ്ങളിൽ നിന്നും പണപ്പിരിവ് നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നത്. അറിവില്ലായ്മ മുതലെടുത്ത് കബളിപ്പിലൂടെ പിരിവ് നടത്തുന്നതായും വൻ തുകകൾ തട്ടിയെടുക്കുന്നതായുമാണ് വിവരം. പണപ്പിരിവ് നടത്തുന്നവരെ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾ പോലീസ് ,റവന്യു അധികാരികളെ …

പട്ടയം: ഇടനിലക്കാരെ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ Read More »

പള്ളിക്കാമുറി ശൗര്യാംമാക്കൽ റോയി മാത്യു നിര്യാതനായി

തൊടുപുഴ: പള്ളിക്കാമുറി ശൗര്യാംമാക്കൽ റോയി മാത്യു(63) നിര്യാതനായി. സംസ്കാരം 9/10/2024 ബുധൻ രാവിലെ 10.30ന് വീട്ടിൽ ആരംഭിച്ച് പള്ളിക്കാമുറി ലിറ്റിൽ ഫ്ലവർ പള്ളിയിൽ. മാതാവ് കത്രിക്കുട്ടി മാത്യു കടവൂർ മലേക്കണ്ടത്തിൽ കുടുംബാം​ഗം. ഭാര്യ ടെസ്സി മുത്തോലപുരം നിരപ്പിൽ കുടുംബാം​ഗം. മക്കൾ: മാത്യൂസ് റോയി, ജോൺസ് റോയി. മരുമകൾ: റിയ, പാലത്തിങ്കൽ(എറണാകുളം). കൊച്ചുമകൾ ലിൻ ട്രീസാ മാത്യൂസ്. സഹോദരങ്ങൾ ആനീഫ് മാത്യു, തോട്ടാൻ(ചാലക്കുടി), ഇന്നസെന്റ് മാത്യു, പട്ടേരിൽ(ഉടുമ്പന്നൂർ). ഭൗതീക ശരീരം ചൊവ്വാഴ്ച വൈകുന്നേരം നാലിന് വസതിയിൽ കൊണ്ടുവരും.

കാർ റബ്ബർ തോട്ടത്തിലേക്ക് മറിഞ്ഞ് അപകടം; ആർക്കും പരിക്കുകൾ ഇല്ല

മൂലമറ്റം: ഞായറാഴ്ച വെളുപ്പിന് 3.30 നാണ് അശോക കവലക്ക് സമീപം കാർ റബ്ബർ തോട്ടത്തിലേക്ക് മറിഞ്ഞത്. കരിങ്കുന്നം സ്വദേശികളുടെ കാറാണ് അപകടത്തിൽ പെട്ടത്. ആർക്കും പരുക്ക് പറ്റിയില്ല. കാഞ്ഞാർ പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.

മുട്ടം ശങ്കരപ്പിള്ളിയിൽ വീണ്ടും അപകടം

തൊടുപുഴ: സ്ഥിരം അപകട മേഖലയായ മുട്ടം ശങ്കരപ്പിള്ളിയിൽ വീണ്ടും അപകടം. ഇന്നലെ വൈകിട്ട് 4.45 നാണ് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചത്. എതിർ ദിശയിൽ നിന്നും വന്ന കാറുകളാണ് കൂട്ടിയിടിച്ചത്. യാത്രക്കാർക്ക് കാര്യമായ പരിക്കില്ല. അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസം സ്കൂട്ടറും കാറും കൂട്ടിയിടിച്ചത് ഇതേ സ്ഥലത്താണ്. മൂന്നാഴ്ച മുൻപ് ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാർക്ക് ഗുരുതരപരിക്ക് പറ്റിയിരുന്നു. ശങ്കരപ്പിള്ളി മുതൽ മുട്ടം വരെ നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ …

മുട്ടം ശങ്കരപ്പിള്ളിയിൽ വീണ്ടും അപകടം Read More »

നഗരസഭ നീക്കാൻ നിർദേശിച്ച തട്ടുകട വീണ്ടും പ്രത്യക്ഷപ്പെട്ടു; ഭരണപക്ഷത്തുള്ള ചില കൗൺസിലർമാരുടെ പിന്തുണയോടെയെന്ന് ആരോപണം

തൊടുപുഴ: നഗരസഭ കൗൺസിൽ യോഗം നടക്കുമ്പോൾ നീക്കാൻ നിർദേശിച്ച തട്ടുകട വീണ്ടും പ്രത്യക്ഷപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയോടെ ഇത് നീക്കം ചെയ്യാൻ കൗൺസിൽ യോഗം ആരോഗ്യ വിഭാഗത്തിന് നിർദേശം നൽകിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ തട്ടുകട നടത്തുന്നവർക്ക് വിവരം നൽകി ഇവർ എത്തും മുൻപ് മാറ്റുകയായിരുന്നു.നഗരസഭയെ വെല്ലുവിളിച്ചുകൊണ്ട് വൈകുന്നേരം ആറുമണിയോടെ തട്ടുകട പുനഃസ്ഥാപിക്കുക ആയിരുന്നു. ആരോഗ്യ വിഭാഗത്തിലെ ചിലർക്ക് ഇവിടെ നിന്നും പാർസൽ നൽകാറുണ്ടത്രെ. നിയമത്തെ വെല്ലുവിളിക്കുന്നവർക്ക് ചില കൗൺസിലർമാരും പിന്തുണ നൽകുന്നതായി പറയപ്പെടുന്നു.

ഇളംദേശം ഫാമിലി ഹെൽത്ത് സെന്റർ ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ ഹെൽത്ത് സെന്ററായി ഉയർത്തി

തൊടുപുഴ: ഇളംദേശം ഫാമിലി ഹെൽത്ത് സെന്റർ ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ ഹെൽത്ത് സെന്ററായി ഉയർത്തി. കാലാങ്ങളായുള്ള ഈ ആവശ്യം സാധിച്ചതിൽ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി അഭിനന്ദനം അർഹിക്കുന്നതായി പ്രതിനിധികൾ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് തലത്തിലും ഗ്രാമപഞ്ചായത്ത് തലത്തിലും നടപ്പില്‍ വരുത്തേണ്ട ആരോ​ഗ്യ സംബന്ധമായ പദ്ധതികൾ നടപ്പിൽ വരുത്തുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുവെന്ന് കാണിച്ച് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് കമിറ്റി മാത്യു കെ ജോൺ പ്രസിഡന്റായിരുന്ന 2022ല്‍ ആരോഗ്യ വിേദ്യാഭ്യാസ സ്റ്റാന്റിംഗ് കമിറ്റി ചെയർമാന്‍ സിബി ദാമാേരനുമായി ചേർന്ന് ആരോഗ്യ …

ഇളംദേശം ഫാമിലി ഹെൽത്ത് സെന്റർ ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ ഹെൽത്ത് സെന്ററായി ഉയർത്തി Read More »

വായു സോനാ ദിനാഘോഷം 13ന് തൊടുപുഴയിൽ

തൊടുപുഴ: എയർ ഫോഴ്‌സ് അസോസിയേഷൻ, ഇടുക്കി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ എയർ ഫോഴ്‌സിൻ്റെ 92 ആം ജന്മദിനാഘോഷം 13ന് രാവിലെ 9.30ന് തൊടുപുഴ പാപ്പുട്ടി ഹാളിൽ(ചാഴികാട്ട് ആശുപത്രിക്കു സമീപം) സംഘടിപ്പിക്കും. കേണൽ പ്രശാന്ത് നായർ എസ്.എം, വി.എസ്.എം(കമാന്റിംഗ് ഓഫീസർ, 18 K. NCC, മുവാറ്റുപുഴ) ഉദ്ഘാടനം ചെയ്യും. എയർ ഫോഴ്സ‌സ് അസോസിയേഷൻ്റെ ചാറ്റർ പ്രസിഡൻ്റ് ഗോപിനാഥൻ ആർ. അദ്ധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ രാജ്യ രക്ഷാ പ്രതിജ്ഞ പുതുക്കും. വിവിധ കായിക കലാ മത്സരങ്ങൾ, സ്‌പർശ് സംബന്ധമായ സെമിനാർ, …

വായു സോനാ ദിനാഘോഷം 13ന് തൊടുപുഴയിൽ Read More »

യോഗ പരിശീലനം ആരംഭിച്ചു

മൂലമറ്റം: അറക്കുളം ഗവ. ആയൂർവേദ ഡിസ്പെൻസറി – ആയൂഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെൻ്ററിൻ്റെയും വൈ. എം.സി.എ യുടെയും നേതൃത്വത്തിൽ ആരംഭിച്ച യോഗ പരിശീലനം, വൈ.എം.സി.എ ഹാളിൽ, പഞ്ചായത്ത് പ്രസിഡൻറ് കെ.എസ് വിനോദ് ഉദ്ഘാടനം ചെയ്തു.മെഡിക്കൽ ഓഫീസർ ഡോ. ടെല്ലസ് കുര്യൻ അധ്യക്ഷത വഹിച്ചു. വൈ.എം.സി.എ പ്രസിഡൻ്റ് സണ്ണി കൂട്ടുങ്കൽ മുഖ്യ പ്രഭാഷണം നടത്തി. പ്രോഗ്രാം ഇൻസ്ട്രക്ടർ ഡോ. പാർവതി ശിവൻ, റ്റിഞ്ചു അജി, ജോസ് ഇടക്കര എന്നിവർ പ്രസംഗിച്ചു. ജ്യോതി ലക്ഷ്മി കെ.എസ്, നീതു ബോണി …

യോഗ പരിശീലനം ആരംഭിച്ചു Read More »

സഞ്ചരിക്കുന്ന റേഷൻ കടകളുടെ ഉദ്‌ഘാടനം ഒക്ടോബർ 5ന് മന്ത്രി ജി.ആർ അനിൽ നിർവ്വഹിക്കും

ഇടുക്കി: വിദൂരസ്ഥലങ്ങളിലെ ആദിവാസികൾക്കായി സഞ്ചരിക്കുന്ന റേഷൻ കടകൾ വരുന്നു. ഉടുമ്പൻചോല താലൂക്കിൽ ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ ആടുവിളന്താൻകുടി, ശങ്കരപാണ്ഡ്യൻമെട്ട്, ദേവികുളം താലൂക്കിൽ നല്ലതണ്ണി, കടലാർ, നയമക്കാട് പ്രദേശങ്ങളിലേക്കുമാണ് പുതുതായി സഞ്ചരിക്കുന്ന റേഷൻ കടകൾ ആരംഭിക്കുന്നത്. ഉദ്‌ഘാടനം ഒക്ടോബർ അഞ്ചിന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവഹിക്കും. ദേശീയ ഭക്ഷ്യഭദ്രതാ നിയമം ഫലപ്രഥമായി നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഉടുമ്പൻചോല താലൂക്കിലെ പരിപാടി പന്നിയാറിൽ രാവിലെ 10.30ന് എം.എം മണി എം.എൽ.എ യുടെ അധ്യക്ഷതയിൽ നടക്കും. …

സഞ്ചരിക്കുന്ന റേഷൻ കടകളുടെ ഉദ്‌ഘാടനം ഒക്ടോബർ 5ന് മന്ത്രി ജി.ആർ അനിൽ നിർവ്വഹിക്കും Read More »

നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് വീട്ടമ്മ മരിച്ചു

തൊടുപുഴ: പുലര്‍ച്ചെ മൂന്നുമണിയോടെ തൊടുപുഴ വെങ്ങല്ലൂര്‍ ഷാപ്പുംപടിയിലായിരുന്നു അപകടം. കുടയത്തൂര്‍ ശരംകുത്തി പടിപ്പുരയ്ക്കല്‍ മേരി ജോസഫ് (75) ആണ് മരിച്ചത്. അപകടത്തിൽ മേരിയുടെ സഹോദരന്‍ രാജന്‍ ജോസഫിന്റെ ഭാര്യ അഡ്വ.ഗ്രേസി കുര്യാക്കോസ് (60), മകന്‍ ടെഡ് (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ഉടൻ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മേരിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കോതമംഗലത്തെ പള്ളിയില്‍ ഇന്നലെ പെരുനാള്‍ ആഘോഷത്തിന് പോയതായിരുന്നു ഇവര്‍. പെരുനാളില്‍ പങ്കെടുത്ത ശേഷം ബന്ധു വീട്ടില്‍ …

നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് വീട്ടമ്മ മരിച്ചു Read More »

സ്വച്ഛത കീ സേവ ക്യാമ്പയിൻ; സ്പെഷ്യൽ സ്കൂൾ ശുചീകരിച്ച് ഗവ.ഐ.റ്റി.ഐയ്യിലെ എൻ.എസ്സ്.എസ്സ് യൂണിറ്റ്

കട്ടപ്പന: സ്വച്ഛത കീ സേവ ക്യാമ്പയിൻ ഭാഗമായി വെള്ളയാംകുടിയിലെ അസീസി സ്പെഷ്യൽ, സ്കൂൾ പരിസരം ശുചീകരിച്ചു.സ്കൂളിലെ വിദ്യാർത്ഥികൾക്ക് എൻ.എസ്.എസ് വോളണ്ടിയർമാർ കളിപ്പാട്ടങ്ങളും പഠനോപകരണങ്ങളും നൽകി. പരിപാടി നഗരസഭാ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ സാദിക്ക് എ അധ്യക്ഷത വഹിച്ച യോഗത്തിൽ സിസ്റ്റർ മരിയ മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റൻ്റ് പ്രോഗ്രാം ഓഫീസർ സുജിത്ത് എം.എസ്, എൻ.എസ്.എസ് പ്രോഗ്രാം കോഡിനേറ്റർ നിഷാദ് എന്നിവർ സംസാരിച്ചു. പരിപാടിയിൽ യൂണിറ്റിലെ 40 എൻ.എസ്.എസ് വോളണ്ടിയർമാർ പങ്കെടുത്തു.

കുന്നം – തൊടുപുഴ ബൈപാസ് അശാസ്ത്രീയം

തൊടുപുഴ: ഉടുമ്പന്നൂർ – തൊടുപുഴ റോഡിലെ കുന്നം മുതൽ മങ്ങാട്ടുകവല വരെയുള്ള ഭാഗത്ത് പതിവായിരിക്കുന്ന രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരമായി ചില തൽപ്പരകക്ഷികൾ ഉയർത്തിക്കാട്ടുന്ന കുന്നം – തൊടുപുഴ ബൈപ്പാസ് അശാസ്ത്രീയമാണെന്ന് മുതലക്കോടം വികസന സമിതി വിലയിരുത്തി. പദ്ധതിയുടെ സിംഹഭാഗവും കടന്ന് പോകുന്നത് ഈ മേഖലയിലെ പ്രധാന തണ്ണീർ തടങ്ങളിലൂടെയാണ്. അഞ്ച് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രി, രണ്ട് നഴ്സിംഗ് കോളജുകൾ, വൃദ്ധമന്ദിരങ്ങൾ, അഗതിമന്ദിരങ്ങൾ, രണ്ടായിരത്തിലധികം കുടുംബങ്ങൾ എന്നിവ ഈ മേഖലയിലുണ്ട്. ഇവയുടെ പ്രധാന കുടിവെള്ള സ്രോതസാണ് …

കുന്നം – തൊടുപുഴ ബൈപാസ് അശാസ്ത്രീയം Read More »

കട്ടപ്പന ഗവൺമെന്റ് ഐ.റ്റി.ഐ എൻ.എസ്.എസ് യൂണിറ്റ് സംഘടിപ്പിച്ച ഗാന്ധി ജീവചരിത്ര ചിത്രപ്രദർശനം ശ്രദ്ധേയമായി

കട്ടപ്പന: സ്വച്ഛത കീ സേവ ക്യാമ്പയിൻ ഭാഗമായി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജീവിതവും ദർശനവും പുതുതലമുറയ്ക്ക് പകർന്നു നൽകാനായി കട്ടപ്പന ഗവൺമെന്റ് ഐ.റ്റി.ഐ എൻ.എസ്.എസ് യൂണിറ്റ് കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ സഹകരണത്തോടെ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചു വരുന്ന ഗാന്ധിദർശൻ പഠന പരിപാടിയുടെ ഭാഗമായാണ് ഗാന്ധി ജീവചരിത്ര ചിത്രപ്രദർശനം സംഘടിപ്പിച്ചത്. മഹാത്മാഗാന്ധിയുടെ ജനനം മുതൽ അന്ത്യം വരെയുള്ള മുഹൂർത്തങ്ങൾ കോർത്തിണക്കിയ 150 ചിത്രങ്ങളാണ് പ്രദർശനത്തിനായി ഒരുക്കിയിരുന്നത്. ജാലിയൻവാലാബാഗ്, ദണ്ഡിയാത്ര,വട്ടമേശ സമ്മേളനം, ശ്രീനാരായണഗുരു, ജവഹർലാൽ നെഹ്റു, സുഭാഷ് ചന്ദ്രബോസ്, ചാർലി …

കട്ടപ്പന ഗവൺമെന്റ് ഐ.റ്റി.ഐ എൻ.എസ്.എസ് യൂണിറ്റ് സംഘടിപ്പിച്ച ഗാന്ധി ജീവചരിത്ര ചിത്രപ്രദർശനം ശ്രദ്ധേയമായി Read More »