Timely news thodupuzha

Politics

ക്രിസ് ഹിപ്കിൻസ് ന്യൂസിലാൻഡിന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേൽക്കും

വെല്ലിംഗ്ടൺ: ന്യൂസിലാൻഡിന്റെ പുതിയ പ്രധാനമന്ത്രിയാകുവാൻ ഒരുങ്ങി ക്രിസ് ഹിപ്കിൻസ്. രാജ്യത്തെ ലേബർ കോക്കസ് ഞായറാഴ്ച തീരുമാനം അംഗീകരിക്കും. ഒക്ടോബറിലാണ് ന്യൂസിലൻഡ് പൊതുതെരഞ്ഞെടുപ്പ്. നാൽപ്പത്തിനാലുകാരനായ ക്രിസ് ഹിപ്കിൻസ് ജസിന്ത മന്ത്രിസഭയിലെ പൊലീസ്, വിദ്യാഭ്യാസ പൊതുസേവന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. ജസിന്ത ആർഡണിന്റെ അപ്രതീക്ഷിത രാജിയാണ് ക്രിസ് ഹിപ്കിൻസിനെ പ്രധാനമന്ത്രി പദത്തിലെത്തിച്ചത്. 2008ൽ ന്യൂസിലൻഡ് പാർലമെന്റിലേക്ക് ചുവടുവെച്ച ക്രിസ് 2020 നവംബറിൽ കൊവിഡ് കൈകാര്യം ചെയ്യാൻ നിയോഗിക്കപ്പെട്ടിരുന്നു.

മലയാളം സർവ്വകലാശാല വിസി നിയമന നടപടി, ഗവർണ്ണറെ മറികടന്ന് സർക്കാർ

‌ തിരുവനന്തപുരം: ഗവർണ്ണർ ഇതുവരെ ഒപ്പിടാത്ത നിയമഭേദഗതി അനുസരിച്ച് മലയാളം സർവ്വകലാശാല വിസി നിയമനത്തിന് സർച്ച് കമ്മിറ്റിയുണ്ടാക്കുവാൻ തീരുമാനമെടുത്ത് സർക്കാർ. കമ്മിറ്റിയിലേക്ക് രാജ്ഭവൻ പ്രതിനിധിയെ നൽകാൻ ആവശ്യപ്പെട്ട് ​ഗവൺമെന്റ് കത്ത് നൽകി. ഗവർണ്ണറുടെ പ്രതിനിധിക്ക് പുറമെ സർക്കാറിൻറെയും യുജിസിയുടേയും ഉന്നതവിദ്യാഭ്യാസ കൗൺസിലിൻറെയും സിണ്ടിക്കേറ്റിൻറെയും പ്രതിനിധികൾ സർച്ച് കമ്മിറ്റിയിലുണ്ടാകുമെന്ന് സർക്കാർ അറിയിച്ചു. ഗവർണ്ണറുടെ അധികാരം വെട്ടാൻ നിയമസഭ പാസ്സാക്കിയ നിയമഭേദഗതി അനുസരിച്ചാണ് സെർച്ച് കമ്മിറ്റി ഉണ്ടാക്കുന്നത്. പക്ഷെ ഇതുവരെ ഈ ബില്ലിൽ ഗവർണ്ണർ അംഗീകാരം നൽകിയിട്ടില്ല. സർക്കാർ ആവശ്യം …

മലയാളം സർവ്വകലാശാല വിസി നിയമന നടപടി, ഗവർണ്ണറെ മറികടന്ന് സർക്കാർ Read More »

കോൺഗ്രസിനെ ആര് നയിക്കണം എന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോ? പിണറായി അന്ന് പറഞ്ഞതും, പാലായിൽ ഇന്നലെ നടന്നതും

ന​ഗരസഭാ ചെയ്ർമാൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലായിൽ ഇന്നലെ നടന്നത് തികച്ചും യാദൃശ്ചികമായ സംഭവമായിരുന്നു. ബിനു പുളിക്കണ്ടത്തെ ഒഴിവാക്കിയാണ് ജോസീൻ ബിനോയെ പ്രഖ്യാപിച്ചത്. പുതിയ നിലപാടിലൂടെ സിപിഎം കേരള കോൺഗ്രസിന് വഴങ്ങിയതാണെന്നുള്ള പ്രചരണം ഉയർന്നിരുന്നു. മുന്നണി ധാരണപ്രകാരം സിപിഎമ്മിന് ചെയർമാൻ സ്ഥാനം ലഭിച്ചപ്പോൾ പാർട്ടി ചിഹ്നത്തിൽ ജയിച്ച ഏക അംഗമായ ബിനുവിന്റെ പേരായിരുന്നു ആദ്യം നിർദ്ദേശിച്ചത്. എന്നാൽ നഗരസഭയിലുണ്ടായ തർക്കത്തിനിടെ കേരളാ കോൺഗ്രസ് അംഗത്തെ മർദ്ദിച്ച ബിനുവിനെ അംഗീകരിക്കാനാവില്ലെന്ന് ജോസ് കെ മാണി പറഞ്ഞിതിനെ തുടർന്ന് സിപിഎം ഏരിയാ …

കോൺഗ്രസിനെ ആര് നയിക്കണം എന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോ? പിണറായി അന്ന് പറഞ്ഞതും, പാലായിൽ ഇന്നലെ നടന്നതും Read More »

വിനയ് കുമാർ സക്സേനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി

ന്യൂഡൽഹി: വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാളിനെതിരെ അതിക്രമമുണ്ടായ പശ്ചാത്തലത്തിൽ ലെഫ്റ്റനൻറ് ഗവർണർ വിനയ് കുമാർ സക്സേനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെടുത്താൻ പ്രവർത്തിക്കുന്നതിന് പകരം രാഷ്ട്രീയം കളിക്കുയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ വനിതാ കമ്മീഷൻ അധ്യക്ഷ പോലും സുരക്ഷിതയല്ലാത്ത അവസ്ഥയാണ് നിലവിൽ. ക്രമസമാധാന നില പരിശോധിക്കുക മാത്രമാണ് ലെഫ്റ്റനൻറ് ഗവർണറുടെ ചുമതല. കുറച്ച് ദിവസത്തേക്ക് അങ്ങ് രാഷ്ട്രീയം മറന്ന് സംസ്ഥാനത്തിൻറെ ക്രമസമാധാനത്തിനായി പ്രവർത്തിക്കണം. ഇതിൽ ശ്രദ്ധപുലർത്തണമെന്നും എല്ലാവിധ പിന്തുണയും …

വിനയ് കുമാർ സക്സേനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി Read More »

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കേണ്ടതില്ലെന്ന് സിപിഎം

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയിൽ സിപിഎം പങ്കെടുക്കില്ലെന്ന് അറിയിച്ചു. കേരള ഘടകം എതിർപ്പാണ് പ്രകടിപ്പിച്ചത്. യാത്രയുടെ തുടക്കത്തിൽ സിപിഎമ്മിനെ അപമാനിച്ചുവെന്നാണ് വിമർശനം. സിപിഐ നേരത്തെ തന്നെ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നു. അതേസമയം സുരക്ഷാ മുന്നറിയിപ്പുകൾക്കിടെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ തുടരും. ഹാറ്റ്‍ലി മോറിൽ നിന്ന് ആരംഭിച്ച പദയാത്ര ചഡ്‌വാളിയിയിലാണ് അവസാനിക്കുന്നത്. റിപ്പബ്ലിക് ദിനത്തിൽ ബനിഹാളിൽ രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തും. സിപിഐയെ കൂടാതെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, മഹാരാഷ്ട്ര …

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കേണ്ടതില്ലെന്ന് സിപിഎം Read More »

പെൻഷൻ തുക കൈപ്പറ്റുന്ന കെ.വി തോമസ് ശമ്പളമില്ലാതെ ജോലി ചെയ്യുകയാണെങ്കിൽ നിയമനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സലിം മടവൂർ

കോഴിക്കോട്: കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട കെ വി തോമസിനെ ക്യാബിനറ്റ് റാങ്കിങ്ങിൽ സംസ്ഥാന സർക്കാരിൻറെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ നിയമിക്കുന്നതിൽ അതൃപ്തി പരസ്യമാക്കി എൽ ജെ ഡി. പെൻഷനായി വൻ തുക കൈപ്പറ്റുന്ന കെ.വി തോമസ് ശമ്പളമില്ലാതെ ജോലി ചെയ്യുകയാണെങ്കിൽ അദ്ദേഹത്തിൻറെ നിയമനത്തെ സ്വാഗതം ചെയ്യുന്നതായും ശമ്പളം വാങ്ങുകയാണെങ്കിൽ പുച്ഛം തോന്നുന്നു എന്നും ൽ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലിം മടവൂർ പ്രതികരിച്ചു. സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന സർക്കാരിന് ഈ നിയമനം ഒരു ബാധ്യതയാവുമെന്നതിൽ …

പെൻഷൻ തുക കൈപ്പറ്റുന്ന കെ.വി തോമസ് ശമ്പളമില്ലാതെ ജോലി ചെയ്യുകയാണെങ്കിൽ നിയമനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സലിം മടവൂർ Read More »

ഗുജറാത്ത് വംശഹത്യ, നരേന്ദ്രമോദി ഉത്തരവാദിയെന്ന രീതിയിൽ ചിത്രീകരിച്ച ഡോക്യുമെന്ററി വിവാദത്തിൽ പ്രതികരിച്ച് ബിബിസി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് വംശഹത്യയിൽ നേരിട്ട് ഉത്തരവാദിയെന്ന് കാണിക്കുന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി ബിബിസി. ബിജെപി നേതാക്കളുടെ വിശദീകരണവും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ബിബിസി വിശദീകരിച്ചു. വിഷയത്തിൽ പാർലമെന്റിൽ ചോദ്യം നേരിട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് മോദിയെ പിന്തുണച്ച് മറുപടി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ബിബിസി രംഗത്തെത്തിയിരിക്കുന്നത്. വിവാദ വിഷയങ്ങളിൽ വിശദീകരണത്തിന് ഇന്ത്യൻ സർക്കാരിന് അവസരം നൽകിയിരുന്നുവെന്നും കേന്ദ്രം പ്രതികരിച്ചില്ലെന്നും ബിബിസി വ്യക്തമാക്കി. ഡോക്യുമെന്ററി വിശദമായ ഗവേഷണങ്ങൾക്ക് ശേഷമെടുത്തതാണ്.

തെലങ്കാനയിലും ഗവർണറും സംസ്ഥാനസർക്കാരും നേർക്കുനേർ

ഹൈദരാബാദ്: കേരളത്തിനും തമിഴ്നാടിനും സമാനമായ രീതിയിൽ തെലങ്കാനയിലും ഗവർണറും സംസ്ഥാനസർക്കാരും നേർക്കുനേർ. റിപ്പബ്ലിക് ദിനപരിപാടിയിലെ തൻറെ പ്രസംഗത്തിൻറെ പകർപ്പ് നേരത്തേ അയച്ചുതരണമെന്നാവശ്യപ്പെട്ട് ഗവർണർ തമിഴിസൈ സൗന്ദർരാജൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് കത്തയച്ചു. എന്നാലിതിന് സംസ്ഥാനസർക്കാർ ഇതുവരെ ഇതിന് മറുപടി നൽകിയിട്ടില്ല. കഴിഞ്ഞ വർഷം കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി റിപ്പബ്ലിക് ദിനത്തിൽ വലിയ പരിപാടി നടത്താൻ സംസ്ഥാനസർക്കാർ വിസമ്മതിച്ചിരുന്നു. ഇത്തവണ പരേഡ് ഗ്രൗണ്ട്‍സിൽ പരിപാടി സംഘടിപ്പിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് പോലും വിവരം ലഭിക്കാതിരുന്നതിനാലാണ് ഇത്തരമൊരു കത്തെഴുതിയതെന്നാണ് രാജ്‍ഭവൻ …

തെലങ്കാനയിലും ഗവർണറും സംസ്ഥാനസർക്കാരും നേർക്കുനേർ Read More »

സംസ്ഥാന ബജറ്റ്, കര്‍ഷകരുടെമേല്‍ അമിതഭാരം അടിച്ചേല്‍പ്പിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്ന് അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: സംസ്ഥാനത്തെ വരാനിരിക്കുന്ന ബജറ്റില്‍ കര്‍ഷകരുടെമേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് ധനകാര്യവകുപ്പ് പിന്തിരിഞ്ഞില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. കര്‍ഷകസമൂഹത്തെ ഇനിയും സര്‍ക്കാരിന്റെ ധനകാര്യ ധൂര്‍ത്തിന്റെ ഇരകളായി വിട്ടുകൊടുക്കാനാവില്ല. ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വന്‍ ശമ്പളക്കുതിപ്പിനായി, തകര്‍ന്നടിഞ്ഞ കാര്‍ഷിക സമ്പദ്ഘടനയില്‍ ജീവിതം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്ന കര്‍ഷകരെ ദ്രോഹിക്കുന്നത് എതിര്‍ക്കപ്പെടണം. മിയുടെ ന്യായവില വര്‍ദ്ധിപ്പിച്ച് സ്റ്റാമ്പ് ഡ്യൂട്ടി ഉയര്‍ത്താനുള്ള നീക്കവും ഭൂമിയുടെ ക്രയവിക്രയത്തെയും കര്‍ഷകരുടെ നിലനില്പിനെയും ബാധിക്കും. ഇപ്പോള്‍തന്നെ സാമ്പത്തിക പ്രതിസന്ധിയില്‍ …

സംസ്ഥാന ബജറ്റ്, കര്‍ഷകരുടെമേല്‍ അമിതഭാരം അടിച്ചേല്‍പ്പിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്ന് അഡ്വ.വി.സി.സെബാസ്റ്റ്യന്‍ Read More »

പ്രതാപ ചന്ദ്രന്റെ മരണം, പരാതികളുണ്ടായിരുന്നില്ലെന്ന് കെ മുരളീധരന്‍ എംപി

തിരുവനന്തപുരം: കെപിസിസിയില്‍ ട്രഷറര്‍ പ്രതാപ ചന്ദ്രന്റെ മരണത്തെ തുര്‍ന്ന് പരാതികള്‍ ഉണ്ടായിരുന്നില്ലെന്ന് കെ മുരളീധരന്‍ എംപി. 137 ചലഞ്ചു സംബന്ധിച്ച് ചില പോരായ്മകള്‍ ഉണ്ടായിരുന്നു. മാനസിക പ്രയാസം ഉണ്ടായെന്ന ആക്ഷേപം ശരിയല്ല. അങ്ങനെ ഒരു കാര്യത്തില്‍ തനിക്ക് അറിവില്ലെന്നും മുരളീധരന്‍ പറഞ്ഞു. തനിക്ക് മാത്രമായി ഒരു അച്ചടക്ക ലംഘന മുന്നറിയിപ്പ് ഇല്ല. പരസ്യ പ്രസ്താവന പാടില്ല എന്നത് എല്ലാവര്‍ക്കുമുള്ള നിര്‍ദേശമാണ്. കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവച്ചിരിക്കുകയാണ്. അര്‍ഹമായ കാലത്ത് അടൂരിനെ ആദരികാത്ത …

പ്രതാപ ചന്ദ്രന്റെ മരണം, പരാതികളുണ്ടായിരുന്നില്ലെന്ന് കെ മുരളീധരന്‍ എംപി Read More »

പെരുമ്പാവൂര്‍ നഗരസഭ ചെയര്‍മാന്‍ സ്ഥാനം യുഡിഎഫിലെ ബിജു ജോണ്‍ ജേക്കബ്ബിന്

പെരുമ്പാവൂര്‍: യു ഡി എഫ് അംഗം ബിജു ജോണ്‍ ജേക്കബ്ബിനെ് നഗരസഭയിലെ പുതിയ ചെയര്‍മാനായി തിരഞ്ഞെടുത്തു. ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ 14 വോട്ടുകള്‍ നേടിയാണ് യുഡിഎഫ് അംഗത്തിന്റെ വിജയം. തൊട്ടടുത്ത സ്ഥാനാര്‍ഥി എല്‍ഡിഎഫിലെ സതി ജയകൃഷ്ണന് എട്ട് വോട്ടുകളാണ് ലഭിച്ചത്. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി വി ജവഹര്‍് നാല് വോട്ടുകള്‍ നേടി. ടിഎം സക്കീര്‍ ഹുസൈനായിരുന്നു നേരത്തെ പെരുമ്പാവൂര്‍ നഗരസഭയില്‍ ചെയര്‍മാന്‍. ഇദ്ദേഹം രാജിവെച്ച ഒഴിവിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസില്‍ നേരത്തെയുണ്ടായിരുന്ന ധാരണ …

പെരുമ്പാവൂര്‍ നഗരസഭ ചെയര്‍മാന്‍ സ്ഥാനം യുഡിഎഫിലെ ബിജു ജോണ്‍ ജേക്കബ്ബിന് Read More »

കോണ്‍ഗ്രസ് പുറത്താക്കിയ കെ വി തോമസിന് ഡല്‍ഹി സര്‍ക്കാരിന്റെ പ്രതിനിധിയായി നിയമനം

തിരുവനന്തപുരം: കോണ്‍ഗ്രസ് പുറത്താക്കി 8 മാസം പിന്നിട്ടപ്പോഴേക്കും കെ വി തോമസിനെ കാബിനറ്റ് റാങ്കോടെ ഡല്‍ഹി സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി കൂടി പങ്കെടുത്ത സിപിഎം വേദിയില്‍ കെ വി തോമസ് എത്തിയിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തിരിച്ചടി നേരിട്ടതോടെ തോമസിനെതിരെ കോണ്‍ഗ്രസ് പരസ്യപ്രസ്താവനകളുമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന്റെ വന്‍വിജയത്തിന് ശേഷം കെ വി തോമസിന്റെ കോലം പ്രവര്‍ത്തകര്‍ കത്തിക്കുകയും ചെയ്തിരുന്നു. കെ വി തോമസിന്റെ കേന്ദ്രമന്ത്രിമാരുമായുള്ള അടുത്തബന്ധം കണക്കിലെടുത്താണ് പുതിയ പദവി. …

കോണ്‍ഗ്രസ് പുറത്താക്കിയ കെ വി തോമസിന് ഡല്‍ഹി സര്‍ക്കാരിന്റെ പ്രതിനിധിയായി നിയമനം Read More »

പാലായുടെ രാഷ്ട്രീയ ചരിത്രത്തിലെ കറുത്ത ദിനമാണ് ഇന്ന്, ജോസ് കെ മാണിയ്ക്ക് ബിനു പുളിക്കകണ്ടത്തിന്റെ കത്ത്

കോട്ടയം: പാലാ നഗരസഭ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി തന്നെ ഒഴിവാക്കി ജോസീന്‍ ബിനോയെ പ്രഖ്യാപിച്ചതിനോട് പ്രതികരിച്ച് ബിനു പുളിക്കണ്ടം. പുതിയ നിലപാടിലൂടെ സിപിഎം കേരള കോണ്‍ഗ്രസിന് വഴങ്ങിയതാണെന്നുള്ള പ്രചരണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു കത്തിലൂടെ അദ്ദേഹം എതിര്‍പ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. നഗരസഭയിലുണ്ടായ തര്‍ക്കത്തിനിടെ കേരളാ കോണ്‍ഗ്രസ് അംഗത്തെ മര്‍ദ്ദിച്ച ബിനുവിനെ അംഗീകരിക്കാനാവില്ലെന്ന് ജോസ് കെ മാണി പറഞ്ഞിരുന്നു. തുടര്‍ന്നാണ് സിപിഎം ഏരിയാ കമ്മറ്റി തീരുമാനം അറിയിച്ചത്. അദ്ദേഹം എഴുതിയതില്‍ നിന്നും; കേരള കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ …

പാലായുടെ രാഷ്ട്രീയ ചരിത്രത്തിലെ കറുത്ത ദിനമാണ് ഇന്ന്, ജോസ് കെ മാണിയ്ക്ക് ബിനു പുളിക്കകണ്ടത്തിന്റെ കത്ത് Read More »

ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗം, കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി

തിരുവനന്തപുരം: ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നല്‍കി. 23 നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭ സമ്മേളനം തുടങ്ങുന്നത്. കൂടുതല്‍ കൂട്ടിച്ചേര്‍ക്കലിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. കടമെടുപ്പ് പരിധിയില്‍ ഇളവ് നല്‍കാത്തതില്‍ അടക്കം കേന്ദ്രത്തിന് എതിരായ വിമര്‍ശനം നയപ്രഖ്യാപന പ്രസംഗത്തില്‍ ഉണ്ടാകാന്‍ ഇടയുണ്ട്. ലിറ്ററിന് ഒരു പൈസ കൂട്ടാന്‍ ആണ് നീക്കം. കേന്ദ്രത്തിന് എതിരായ വിമര്‍ശനങ്ങള്‍ ഗവര്‍ണ്ണര്‍ വായിക്കുമോ എന്ന് വ്യക്തമല്ല. വെള്ളക്കരം കൂട്ടാന്‍ എല്‍ഡിഎഫ് അനുമതി നല്‍കിയതോടെ ഇക്കാര്യവും മന്ത്രിസഭ ചര്‍ച്ച …

ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗം, കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി Read More »

വിവാദത്തെക്കുറിച്ച് കേന്ദ്രത്തെ ധരിപ്പിക്കാനൊരുങ്ങി ശശി തരൂര്‍

ന്യൂഡല്‍ഹി: കേരളത്തിലുണ്ടായ വിവാദങ്ങള്‍ സോണിയ ഗാന്ധിയേയും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയേയും ധരിപ്പിക്കുമെന്ന് ശശി തരൂര്‍ . സംസ്ഥാനത്ത് അനാവശ്യ വിവാദമുണ്ടാക്കിയെന്ന് നേതൃത്വത്തെ അറിയിക്കാനാണ് തീരുമാനം. ക്ഷണം കിട്ടിയ പരിപാടികളില്‍ നിന്ന് പിന്മാറില്ലെന്നും് അദ്ദേഹം പറഞ്ഞു. അതേസമയം സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പ് ശക്തമായതോടെ ശശി തരൂരിനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാനുള്ള സാധ്യത മങ്ങുകയാണ്. തരൂരിനെതിരെ സംസ്ഥാന കോണ്‍ഗ്രസില്‍ വലിയ എതിര്‍പ്പുണ്ടെന്നണ് കേരളപര്യടനത്തില്‍ നിന്ന് താരിഖ് അന്‍വര്‍ മനസിലാക്കിയത്. തരൂരിന്റെ പോക്കില്‍ സംസ്ഥാന നേതൃത്വം തന്നെ കടുത്ത അതൃപ്തിയാണ് …

വിവാദത്തെക്കുറിച്ച് കേന്ദ്രത്തെ ധരിപ്പിക്കാനൊരുങ്ങി ശശി തരൂര്‍ Read More »

ഗവര്‍ണ്ണറുടെ നയപ്രഖ്യാപനം, മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നല്‍കും

തിരുവനന്തപുരം: ഇന്നു ചേരുന്ന മന്ത്രിസഭാ യോഗം ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നല്‍കും. 23നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമ സഭ സമ്മേളനം തുടങ്ങുന്നത്. വെള്ളക്കരം കൂട്ടാന്‍ എല്‍ഡിഎഫ് അനുമതി നല്‍കിയതോടെ ഇക്കാര്യവും മന്ത്രിസഭ ചര്‍ച്ച ചെയ്‌തേക്കും. ലിറ്ററിന് ഒരു പൈസ കൂട്ടാന്‍ ആണ് നീക്കം. അന്ധവിശ്വാസങ്ങളും ആനാചാരങ്ങളും തടയാന്‍ ഉള്ള ബില്‍ മുഖ്യമന്ത്രിയുടെ പരിഗണനയില്‍ ആണ്.ബില്‍ ക്യാബിനറ്റില്‍ ചര്‍ച്ചക്ക് വരുമോ എന്ന് വ്യക്തമല്ല. കടമെടുപ്പ് പരിധിയില്‍ ഇളവ് നല്‍കാത്തതില്‍ അടക്കം കേന്ദ്രത്തിനു എതിരായ വിമര്‍ശനം നയപ്രഖ്യാപന …

ഗവര്‍ണ്ണറുടെ നയപ്രഖ്യാപനം, മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നല്‍കും Read More »

തെലങ്കാനയില്‍ ഏഴായിരം കോടിയുടെ വികസനപദ്ധതികള്‍ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

ബാംഗ്‌ളൂര്‍: കര്‍ണാടകയിലും തെലങ്കാനയിലു പ്രധാനമന്ത്രിയെത്തും. തെലങ്കാനയില്‍ ഏഴായിരം കോടി രൂപയുടെ വികസനപദ്ധതികള്‍ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. 10,800 കോടി രൂപയുടെ വികസനപദ്ധതികളാണ് കര്‍ണാടകയില്‍ മോദി ഉദ്ഘാടനം ചെയ്യുക. യാദ്ഗിര്‍, കലബുറഗി ജില്ലകളിലാണ് മോദി എത്തുക. യാദ്ഗിറില്‍ ജല്‍ജീവന്‍ മിഷന്റെ ഭാഗമായുള്ള കുടിവെള്ളപദ്ധതിക്കും തുടക്കം കുറിക്കും. കലബുറഗിയില്‍ 50,000 പേര്‍ക്ക് ഭൂമി നല്‍കുന്ന പദ്ധതിയും നാരായണപുര ഡാമിന്റെ കനാല്‍ പുനരുദ്ധാരണപദ്ധതിയും ഉദ്ഘാടനം ചെയ്യും . മുംബൈയിലെത്തുന്ന പ്രധാനമന്ത്രി.വിവിധ വികസന പദ്ധതികള്‍ക്കൊപ്പം നഗരത്തിലെ രണ്ട് മെട്രോ സര്‍വീസുകളും ഉദ്ഘാടനം ചെയ്യും. …

തെലങ്കാനയില്‍ ഏഴായിരം കോടിയുടെ വികസനപദ്ധതികള്‍ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും Read More »

കേരള കോണ്‍ഗ്രസിന് വഴങ്ങി സിപിഎം

കോട്ടയം: പാലായില്‍ നഗരസഭ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്നതില്‍ കേരള കോണ്‍ഗ്രസിന് വഴങ്ങി സിപിഎം. ബിനു പുളിക്കണ്ടത്തെ ഒഴിവാക്കി ജോസീന്‍ ബിനോയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. സിപിഎം ഏരിയാ കമ്മറ്റി യോഗത്തിലാണ് തീരുമാനം. സിപിഎം ചിഹ്നത്തില്‍ ജയിച്ച ഏക അംഗമായ ബിനു പുളിക്കക്കണ്ടത്തെ ചെയര്‍മാനാക്കുന്നതില്‍ കേരള കോണ്‍ഗ്രസ് എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് സിപിഎം വഴങ്ങിയത്. മുന്നണി ധാരണപ്രകാരം സിപിഎമ്മിന് ചെയര്‍മാന്‍ സ്ഥാനം ലഭിച്ചപ്പോള്‍ പാര്‍ട്ടി ചിഹ്നത്തില്‍ ജയിച്ച ഏക അംഗമായ ബിനുവിന്റെ പേരാണ് നിര്‍ദേശിച്ചത്. എന്നാല്‍ നഗരസഭയിലുണ്ടായ തര്‍ക്കത്തിനിടെ കേരളാ കോണ്‍ഗ്രസ് …

കേരള കോണ്‍ഗ്രസിന് വഴങ്ങി സിപിഎം Read More »

നാഗാലാൻഡിൽ സഖ്യചർച്ച; മേഖാലയിലും ത്രിപുരയിലും ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിജെപി

ന്യൂഡൽഹി: മേഖാലയിലും ത്രിപുരയിലും ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിജെപി. ഫെബ്രുവരി 14നാണ് ത്രിപുരയിൽ നിയമ സഭ തെരഞ്ഞെടുപ്പ്. നാഗാലാൻഡിൽ സഖ്യചർച്ച ഉടൻ പൂർത്തിയാക്കാനും ബിജെപി നേതൃയോഗത്തിൽ ധാരണയായി. ഫെബ്രുവരി 27നാണ് മേഖാലയിലും നാഗാലാൻഡിലും തെരഞ്ഞെടുപ്പ് നടക്കുക. മൂന്നു സംസ്ഥാനങ്ങളിലും മാർച്ച് 2 ന് ഫലം പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പു കമ്മീഷൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം.  ലക്ഷദ്വീപ് എംപിയായിരുന്ന മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ സാഹചര്യത്തിൽ ലക്ഷദ്വീപിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഫെബ്രുവരി 27ന് നടക്കും. ത്രിപുരയിലും മേഘാലയയിലും നാഗാലാൻഡിലുമായി 62.8 ലക്ഷം വോട്ടർമാരാണ് …

നാഗാലാൻഡിൽ സഖ്യചർച്ച; മേഖാലയിലും ത്രിപുരയിലും ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിജെപി Read More »

കരിമണ്ണൂരില്‍ അനിയന്ത്രിതമായി ക്വാറി മാഫിയ കടന്നുവരുന്നതിനെതിരെ ജനകീയ ക്വാറി വിരുദ്ധ സമിതി നേതൃത്വത്തില്‍ വമ്പിച്ച പ്രതിഷേധ സദസ്സ്

കരിമണ്ണൂര്‍: അനിയന്ത്രിതമായി കരിമണ്ണൂരില്‍ ക്വാറി മാഫിയ കടന്നുവരുന്നതിനെതിരെ ജനകീയ ക്വാറി  വിരുദ്ധ സമിതി നേതൃത്വത്തില്‍ വമ്പിച്ച പ്രതിഷേധ സദസ്സ് 14 ശനി, ജനുവരി 3.30ന് കരിമണ്ണൂര്‍ ടൗണില്‍ നടത്തുമെന്ന് ക്വാറിവിരുദ്ധ സമിതി കോ-ഓര്‍ഡിനേറ്റര്‍ മനോജ് കോക്കാട്ട്, പഞ്ചായത്ത് മെമ്പർ ലിയോ കുന്നപ്പിള്ളിൽ എന്നിവർ പത്രസമ്മേളനത്തില്‍ അറിയിച്ചു ചില കണ്‍സള്‍ട്ടിംഗ് ഏജന്‍സികളെ ഏല്‍പ്പിച്ച് ലക്ഷങ്ങള്‍ പ്രതിഫലം നല്‍കി അവര്‍ വഴി അനുബന്ധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ വേണ്ടത്ര പരിശോധനയില്ലാതെ ഏതാനും കാര്യങ്ങള്‍ മാത്രം സ്ഥിതീകരിച്ച് രേഖകള്‍ തയ്യാറാക്കി ക്വാറി മാഫിയക്ക് നല്‍കുന്ന …

കരിമണ്ണൂരില്‍ അനിയന്ത്രിതമായി ക്വാറി മാഫിയ കടന്നുവരുന്നതിനെതിരെ ജനകീയ ക്വാറി വിരുദ്ധ സമിതി നേതൃത്വത്തില്‍ വമ്പിച്ച പ്രതിഷേധ സദസ്സ് Read More »

സജി ചെറിയാന്‍ വീണ്ടും മന്ത്രിക്കസേരയിലേക്ക്; സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട്

തി​​രു​​വ​​ന​​ന്ത​​പു​​രം: ഭ​​ര​​ണ​​ഘ​​ട​​നാ വി​​രു​​ദ്ധ പ്ര​​സം​​ഗ​​ത്തെ​​ത്തു​​ട​​ര്‍ന്ന് സ്ഥാ​​ന​​മൊ​​ഴി​​ഞ്ഞ സ​​ജി ചെ​​റി​​യാ​​ൻ ഇ​​ന്നു വീ​​ണ്ടും സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്ത് മ​​ന്ത്രി​​സ​​ഭ​​യി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തും. സ​​ത്യ​​പ്ര​​തി​​ജ്ഞ​​യ്ക്ക് സ​​മ​​യം തേ​​ടി​​യു​​ള്ള മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ശു​​പാ​​ര്‍ശ ഗ​​വ​​ര്‍ണ​​ര്‍ ആ​​രി​​ഫ് മു​​ഹ​​മ്മ​​ദ് ഖാ​​ൻ അം​​ഗീ​​ക​​രി​​ച്ച​​തോ​​ടെ​​യാ​​ണ് അ​​നി​​ശ്ചി​​ത​​ത്വ​​ത്തി​​നു വി​​രാ​​മ​​മാ​​യ​​ത്. ഇ​​ന്നു വൈ​​കി​​ട്ടു നാ​​ലി​​നു രാ​​ജ്ഭ​​വ​​നി​​ലാ​​ണു സ​​ത്യ​​പ്ര​​തി​​ജ്ഞ.  സ​​ർ​​ക്കാ​​ർ ശു​​പാ​​ർ​​ശ​​യി​​ൽ വി​​ശ​​ദീ​​ക​​ര​​ണം തേ​​ടു​​മെ​​ന്നു ഗ​​വ​​ർ​​ണ​​ർ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ,  വി​​ശ​​ദ​​മാ​​യ പ​​രി​​ശോ​​ധ​​ന​​യ്ക്ക് ശേ​​ഷം ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ ശു​​പാ​​ർ​​ശ അം​​ഗീ​​ക​​രി​​ച്ചു. അ​​തേ​​സ​​മ​​യം, സ​​ജി ചെ​​റി​​യാ​​ന്‍റെ സ​​ത്യ​​പ്ര​​തി​​ജ്ഞ​​യി​​ല്‍ ത​​ന്‍റെ ആ​​ശ​​ങ്ക മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നെ അ​​റി​​യി​​ച്ചി​​ട്ടു​​ണ്ടെ​​ന്നു ഗ​​വ​​ർ​​ണ​​ർ.  ആ​​ര് …

സജി ചെറിയാന്‍ വീണ്ടും മന്ത്രിക്കസേരയിലേക്ക്; സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട് Read More »

ആറ് കോടിയുടെ ഫാം സ്വന്തമാക്കി; സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ പാര്‍ട്ടി അന്വേഷണം

അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണത്തിൽ സിപിഎം ജില്ലാ സെക്രട്ടറി എപി ജയനെതിരെ പാർട്ടിതലത്തിൽ അന്വേഷണ കമ്മീഷനെ നിയമിച്ചു. അടൂരിൽ 6 കോടി രൂപ മുടക്കി എ പി ജയൻ ഫാം ഹൗസ് സ്വന്തമാക്കി എന്ന പരാതിയിലാണ് അന്വേഷണം. സംസ്ഥാന നിർവാഹക സമിതി അംഗം കെകെ അഷ്റഫ് അധ്യക്ഷനായ അന്വേഷണ കമ്മീഷനാണ് പരാതി പരിശോധിക്കുന്നത്. പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയാണ് പാര്‍ട്ടിക്ക് ജില്ലാ സെക്രട്ടറിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. തനിക്കെതിരെ പരാതിയുള്ളതായും പാർട്ടി അന്വേഷണ കമ്മീഷനെ വെച്ചതായും അറിയില്ലെന്ന് …

ആറ് കോടിയുടെ ഫാം സ്വന്തമാക്കി; സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ പാര്‍ട്ടി അന്വേഷണം Read More »

തൊടുപുഴ സ്വദേശിനി ആൻസി ജോസഫിന് ഇന്ത്യൻ പാർലമെന്റിൽ പ്രസംഗിക്കാൻ അവസരം ലഭിച്ചു.

തൊടുപുഴ : (ന്യൂ ഡൽഹി) ദേശീയ നേതാക്കൻമാരായ അടൽ ബിഹാരി വാജ്പേയ്, മദൻ മോഹൻ മാളവ്യ എന്നിവരെ ആദരിക്കുന്ന ചടങ്ങിൽ തൊടുപുഴ സ്വദേശിനി ആൻസി ജോസഫിന് ഇന്ത്യൻ പാർലമെന്റിൽ സംസാരിക്കാൻ അവസരം ലഭിച്ചു. നെഹ്റു യുവ കേന്ദ്രയുടെയും യുത്ത് വെൽഫെയർ അസോസിയേഷന്റെയും നേതൃത്വത്തിൽ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാർഥിനിയാണ് ആൻസി. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരോ വിദ്യാർഥികൾ വീതം പങ്കെടുത്ത ചടങ്ങിൽ പ്രസംഗിക്കുവാൻ അവസരം ലഭിക്കുന്നത് എട്ട് വിദ്യാർഥികൾക്കായിരുന്നു ഇതിൽ രണ്ടാമതായി അവസരം ലഭിച്ചത് …

തൊടുപുഴ സ്വദേശിനി ആൻസി ജോസഫിന് ഇന്ത്യൻ പാർലമെന്റിൽ പ്രസംഗിക്കാൻ അവസരം ലഭിച്ചു. Read More »

ബഫർ സോൺ: ബിജെപി മുന്നിൽ നിന്നും പോരാടും: കെ.സുരേന്ദ്രൻ

ബഫർ സോൺ വിഷയത്തിൽ കിടപ്പാടം നഷ്ടപ്പെടുന്ന കർഷകർക്കായി ബിജെപി മുന്നിൽ നിന്ന് പോരാടുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാന സർക്കാരിൻ്റെ പിടിപ്പുകേടാണ് ആയിരക്കണക്കിന് ജനങ്ങളെ ആശങ്കയിലാക്കുന്നതെന്നും എയ്ഞ്ചൽ വാലി സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു. ഒരു ദിവസം നേരം പുലരുമ്പോൾ രണ്ട് വാർഡുകൾ പൂർണമായും വനമായി മാറുന്ന ഞെട്ടിക്കുന്ന സാഹചര്യമാണ് ഇവിടെ കാണുന്നത്. സുപ്രീംകോടതിയിൽ രേഖകൾ സമർപ്പിക്കാൻ ധാരാളം സമയം കിട്ടിയിട്ടും സർക്കാർ അലംഭാവം കാണിക്കുകയായിരുന്നു. മറ്റു സംസ്ഥാനങ്ങളൊക്കെ എങ്ങനെയാണ് ബഫർ സോൺ വിഷയം കൈകാര്യം ചെയ്തതെന്ന് …

ബഫർ സോൺ: ബിജെപി മുന്നിൽ നിന്നും പോരാടും: കെ.സുരേന്ദ്രൻ Read More »

ര​ണ്ടു വി​സി​മാ​ർ​ക്കു കൂ​ടി ഗ​വ​ർ​ണ​റു​ടെ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് : ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗം പ്ര​തി​സ​ന്ധി​യി​ലേ​ക്ക്; രാ​ഷ്‌​ട്രീ​യ​മാ​യി നേ​രി​ടാ​ൻ ഇ​ട​തു​മു​ന്ന​ണി

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടു സ​ര്‍വ​ക​ലാ​ശാ​ല​ക​ളി​ലെ വൈ​സ് ചാ​ന്‍സ​ല​ര്‍മാ​ര്‍ക്കു​കൂ​ടി ഗ​വ​ര്‍ണ​ർ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ൽ​കി​യ​തോ​ടെ സം​സ്ഥാ​ന​ത്തെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗം പ്ര​തി​സ​ന്ധി​യി​ലേ​ക്ക്. സ​ർ​ക്കാ​ർ – ഗ​വ​ർ​ണ​ർ പോ​ര് രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ട​യി​ൽ കോ​ൺ​ഗ്ര​സി​ലും യു​ഡി​എ​ഫി​ലും ഇ​ക്കാ​ര്യ​ത്തി​ൽ സ്വീ​ക​രി​ക്കേ​ണ്ട നി​ല​പാ​ടി​ലെ ഭി​ന്ന​ത പു​റ​ത്താ​യ​തോ​ടെ രാ​ഷ്‌​ട്രീ​യ​വും ക​ലു​ഷി​ത​മാ​യി. ഡി​ജി​റ്റ​ല്‍ സ​ര്‍വ​ക​ലാ​ശാ​ല, ശ്രീ​നാ​രാ​യ​ണ ഗു​രു ഓ​പ്പ​ണ്‍ സ​ര്‍വ​ക​ലാ​ശാ​ല വി​സി​മാ​ര്‍ക്കാ​ണ് ഗ​വ​ർ​ണ​ർ ഇ​ന്ന​ലെ നോ​ട്ടീ​സ് ന​ൽ​കി​യ​ത്. കേ​ര​ള സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ലാ കേ​സി​ലെ സു​പ്രീം​കോ​ട​തി വി​ധി പ്ര​കാ​രം ഡി​ജി​റ്റ​ല്‍ സ​ര്‍വ​ക​ലാ​ശാ​ല വി​സി സ​ജി ഗോ​പി​നാ​ഥ്, ശ്രീ​നാ​രാ​യ​ണ ഗു​രു …

ര​ണ്ടു വി​സി​മാ​ർ​ക്കു കൂ​ടി ഗ​വ​ർ​ണ​റു​ടെ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് : ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗം പ്ര​തി​സ​ന്ധി​യി​ലേ​ക്ക്; രാ​ഷ്‌​ട്രീ​യ​മാ​യി നേ​രി​ടാ​ൻ ഇ​ട​തു​മു​ന്ന​ണി Read More »

കോൺഗ്രസ് ദേശിയ പ്രസിഡൻായി മല്ലികാർജുൻ ഖാർഗെ ഇന്ന് ചുമതലയേൽക്കും

ഡല്‍ഹി:  കോണ്‍ഗ്രസിന്‍റെ ദേശിയ പ്രസിഡന്‍റായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഇന്ന് ചുമതലയേല്‍ക്കും.രണ്ട് പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ എത്തുന്നത്. ഡിസംബറില്‍ തന്നെ പ്ലീനറി സമ്മേളനം വിളിക്കാനുള്ള നടപടികളും ഖര്‍ഗെ ചുമതലയേല്‍ക്കുന്നതിന് പിന്നാലെ ഉണ്ടാകും. 98-ാം പ്രസിഡന്‍റായ  മല്ലികാര്‍ജുന്‍ ഖര്‍ഗെ ആകും ഇനി കോണ്‍ഗ്രസിനെ നയിക്കുക. രാവിലെ 10.30 ന് ഖാര്‍ഗെ ഔദ്യോഗികമായി ചുമതല സോണിയാ ഗാന്ധിയില്‍ നിന്ന് ഏറ്റെടുക്കും. ഖര്‍ഗെയുടെ സ്ഥാനാരോഹണത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധിയും ഡല്‍ഹിയില്‍ എത്തുന്നുണ്ട്.11.30 …

കോൺഗ്രസ് ദേശിയ പ്രസിഡൻായി മല്ലികാർജുൻ ഖാർഗെ ഇന്ന് ചുമതലയേൽക്കും Read More »