മയക്കുമരുന്ന് ഉപയോഗം ചോദ്യം ചെയ്തു; പൊതുപ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ
ഉടുമ്പൻചോല: കഴിഞ്ഞ മാസം 15 നായിരുന്നു ഉടുമ്പൻചോല സ്വദേശിയും പൊതുപ്രവർത്തകനുമായ മുരുകൻ യുവാക്കൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെതിരെ ചോദ്യം ചെയ്തത്. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതക ശ്രമം. എട്ടുപേരടങ്ങുന്ന സംഘം വാക്കത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുരുകൻ മധുര മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിലെ പ്രധാന പ്രതികളായ അഞ്ചു പേർ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തതിനുശേഷം ഒളിവിൽ പോയി. മറ്റ് പ്രതികളായ ചതുരംഗപ്പാറ വട്ടപ്പാറ നരിക്കുന്നേൽ വീട്ടിൽ ശിവൻ മകൻ എബിൻ (20), ചതുരംഗപ്പാറ …