ആലുവ കലപാതകം; പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
കൊച്ചി: ആലുവയിൽ അഞ്ചു വയസുകാരിയെ അതിക്രൂരമായി കൊലപെടുത്തിയ പ്രതി അസഫാക്ക് ആലത്തെ എറണാകുളം പോക്സോ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. പത്ത് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. അതേസമയം പ്രതി അസഫാക് ആലത്തിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പൊലീസ് പറയുന്നു. ഇയാൾ കൊടും കുറ്റവാളിയാണെന്നും പോക്‌സോ കേസിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. ഡൽഹിയിൽ ജയിലിൽ കിടന്നിട്ടുണ്ടെന്ന വിവരവും പുറത്തുവന്നു. ഡൽഹി ഗാസിയാബാദിൽ 2018ലാണ് അസഫാക് ആലം ജയിൽ ശിക്ഷ അനുഭവിച്ചത്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും.