Timely news thodupuzha

logo

Health

സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് അടച്ചിടാൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശം

തൃശ്ശൂർ: വിദ്യാർത്ഥികൾക്ക് എലിപ്പനി സ്ഥിരീകരിച്ചതിനു പിന്നാലെ അതിരപ്പിള്ളിയിലെ സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് അടച്ചിടാൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശം. വിനോദയാത്രയുടെ ഭാ​ഗമായി എറണാകുളത്ത് നിന്നെത്തി പാർക്കിൽ കുളിച്ച രണ്ട് കുട്ടികൾക്കാണ് രോ​ഗം പിടിപ്പെട്ടത്. വിവരം പുറത്തെത്തിയ ഉടൻ തന്നെ അതിരപ്പിള്ളി സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിൽ തൃശ്ശൂർ ഡെപ്യൂട്ടി ഡി.എം.ഒയുടെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തിയിരുന്നു. വാട്ടർ തീം പാർക്കിലെ വെള്ളത്തിൻറെ സാമ്പിൾ ആരോഗ്യ വിഭാഗം ശേഖരിച്ചിട്ടുണ്ട്. രോ​ഗത്തിനടയാക്കി ഇടയായ സാഹചര്യമാകും പരിശോധിക്കുക. ‍എലിപ്പനി …

സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് അടച്ചിടാൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശം Read More »

സിവ : വസ്ത്രവിപണിയിലെ വിസ്മയം. മാർച്ച് 6 മുതൽ തൊടുപുഴയിൽ പുതിയ ഷോറൂമിൽ ……

തൊടുപുഴ :ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും അനുയോജ്യമായ വസ്ത്ര ശേഖരവുമായി സിവ മറ്റേർണിറ്റി വെയർ തൊടുപുഴയിൽ മാർച്ച് 6 മുതൽ പുതിയ ഷോറൂമിൽ പ്രവർത്തനം ആരംഭിക്കും .കോതായിക്കുന്നു ബൈപ്പാസ് റോഡിൽ പഴയ വാട്ടപ്പിള്ളിൽ ബിൽഡിങ്ങിൽ തിങ്കളാഴ്ച രാവിലെ 9 .30 നു ചാഴികാട്ടു ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.മീന സോമൻ ഉൽഘാടനം നിർവഹിക്കും .മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരുഷോത്തമൻ ആദ്യ വിൽപ്പന നിർവഹിക്കും .സിവ മറ്റേർണിറ്റി വെയർ മാനേജിങ് ഡയറക്ടർ മെയ് ജോയി സന്നിഹിതയായിയിരിക്കും . ഷോറൂമിലെ ഫോൺ …

സിവ : വസ്ത്രവിപണിയിലെ വിസ്മയം. മാർച്ച് 6 മുതൽ തൊടുപുഴയിൽ പുതിയ ഷോറൂമിൽ …… Read More »

ഒരു വർഷത്തിനിടെ തിരുവനന്തപുരം മൃഗശാലയിൽ ചത്തത് 64 മൃഗങ്ങൾ

തിരുവനന്തപുരം: ക്ഷയരോഗ ബാധയുടെ പഠന റിപ്പോർട്ട് സർക്കാർ പരിശോധിച്ചുവരികയാണെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ഒരു വർഷത്തിനിടെ തിരുവനന്തപുരം മൃഗശാലയിൽ ചത്തത് 64 മൃഗങ്ങളാണെന്ന് മന്ത്രി പറഞ്ഞു. ‘മൃഗങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് വേണ്ടിയുള്ള പ്രതിരോധ നടപടികൾ നടന്നുവരുന്നുണ്ട്. നിലവിൽ ജീവനക്കാർക്ക് ആർക്കും ക്ഷയരോഗം ബാധിച്ചിട്ടില്ല. സന്ദർശകർ മൃഗങ്ങളുമായി അടുത്ത് ഇടപഴകുന്നതൊഴിവാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇപ്പോൾ മരണനിരക്ക് കുറഞ്ഞുവെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും’ മന്ത്രി കൂട്ടിച്ചേർത്തു.

കോഴിക്കോട് കാല് മാറി ശാസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ആരോഗ്യ വകുപ്പ് രൂപീകരിച്ച മെഡിക്കൽ ബോർഡിന്റെ യോഗം തുടങ്ങി

കോഴിക്കോട്: ശ്രദ്ധക്കുറവ് മൂലം രോഗിയുടെ കാല് മാറി ശാസ്ത്രക്രിയ നടത്തിയ നാഷണൽ ആശുപത്രിയുടെ നടപടിക്കെതിരെയുള്ള അന്വേഷണത്തിന്റെ ഭാ​ഗമായി സംഭവത്തിൽ പരിശോധിച്ച് വ്യക്തത വരുത്തുന്നതിനായി ആരോഗ്യ വകുപ്പ് രൂപീകരിച്ച മെഡിക്കൽ ബോർഡിന്റെ യോഗം തുടങ്ങി. യോഗം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോ വിഭാഗം മേധാവിയുടെ ഓഫീസിലാണ്. വിദഗ്ധ ഡോക്ടർമാരും ഡി.എം.ഓയ്ക്കു പുറമെ യോഗത്തിൽ പങ്കെടുക്കും.

കാല് മാറി ശസ്ത്രക്രിയ നടത്തിയതിൽ നാഷണൽ ആശുപത്രിയിലെ ഡോക്ടർ പി.ബെഹിർ ഷാന് പിഴവ് പറ്റിയെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്

കോഴിക്കോട്: നാഷണൽ ആശുപത്രിയിലെ ഡോക്ടർ പി.ബെഹിർ ഷാന്, കാല് മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ പിഴവ് പറ്റിയെന്ന് ചൂണ്ടിക്കാട്ടി ജില്ലാ മെഡിക്കൽ ഓഫീസർക്ക് അഡീഷണൽ ഡി.എം.ഒ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. വിശദമായി അന്വേഷണം ആവശ്യമാണെന്ന് എ.ഡി.എം.ഒ പറയുന്നുണ്ട്. അതിനാൽ വിദഗ്ധ വൈദ്യ സംഘം കൂടുതൽ പരിശോധന നടത്തും. ആശുപത്രി അധികൃതരെ ഉൾപ്പടെ വിളിച്ചുവരുത്തി തിങ്കളാഴ്ച തെളിവെടുക്കുമെന്ന് വ്യക്തമാക്കി. ഇക്കാര്യത്തിൽ പ്രാഥമിക അന്വേഷണം നടത്തിയത് ആരോഗ്യമന്ത്രി വീണാ ജോർജ്ജിന്റെ നിർദ്ദേശ പ്രകാരമായിരുന്നു.

ഭക്ഷ്യവിഷബാധ; ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് തീർപ്പാക്കി

തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നടപടികളിൽ ഹൈക്കോടതിയ്ക്ക് തൃപ്തി. ഭക്ഷ്യവിഷബാധ സംബന്ധിച്ച വാർത്തകളെ തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് തീർപ്പാക്കി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റിസ് ഷാജി.പി.ചാലിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് തീർപ്പാക്കിയത്. ഇതുസംബന്ധിച്ച് സർക്കാരിനോട് ഹൈക്കോടതി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഭക്ഷ്യവിഷബാധ തടയാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഈ കാലയളവിൽ നടത്തിയ പ്രവർത്തനങ്ങൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ഭക്ഷ്യ സുരക്ഷാ കമ്മീഷണറും നൽകിയിരുന്നു. ഇത് …

ഭക്ഷ്യവിഷബാധ; ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് തീർപ്പാക്കി Read More »

തൃശൂരിൽ പതിനൊന്നു പേർക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു

തൃശൂർ: മുണ്ടത്തികോട് മേഴ്സി ഹോമിൽ എച്ച്1എൻ1 സ്ഥിരീകരിച്ചു. പതിനൊന്നു പേർക്കാണു രോഗം സ്ഥീരികരിച്ചിരിക്കുന്നത്. ആരോഗ്യ വിഭാഗം മേഴ്സി ഹോമിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. രോഗലക്ഷണങ്ങളുള്ളവരെ നിരീക്ഷണത്തിലാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, ശരീരവേദന, ക്ഷീണം, ചുമ, വിറയൽ, ശ്വാസംമുട്ടൽ തുടങ്ങിയവയാണു രോഗത്തിൻറെ പ്രധാന ലക്ഷണങ്ങൾ. വായുവിൽ കൂടി പകരുന്നതിനാൽ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മൂടണം. മുഖവും കൈകളും ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക. രോഗലക്ഷണങ്ങൾ കണ്ടാൽ പൂർണ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും …

തൃശൂരിൽ പതിനൊന്നു പേർക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു Read More »

മരണപ്പെട്ട ദാതാക്കളിൽ നിന്ന് 65 വയസിനു മുകളിലുള്ള രോഗികൾക്കും അവയവം സ്വീകരിക്കാം

ന്യൂഡൽഹി: അവയവ മാറ്റത്തിനുള്ള പ്രായ പരിധി ഒഴിവാക്കി കേന്ദ്ര സർക്കാർ. മരണപ്പെട്ട ദാതാക്കളിൽ നിന്ന് 65 വയസിനു മുകളിലുള്ള രോഗികൾക്കും അവയവം സ്വീകരിക്കാനാവുന്ന തരത്തിലാണ് മാറ്റിയിരിക്കുന്നത്. വ്യവസഥിതികളിൽ ഇളവുവരുത്തി പുതിയ മാർഗരേഖ ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ചു. മാത്രമല്ല രോഗികൾ അവയവം സ്വീകരിക്കുന്നതിന് ഏത് സംസ്ഥാനത്തും രജിസ്റ്റർ ചെയ്യാൻ സാധിക്കുന്ന തരത്തിൽ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രലായം നൽകിയ നിർദ്ദേശം. അവയവം സ്വീകരിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള ഫീസ് ഈടാക്കരുത്. കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങൾ ഇത്തരത്തിൽ ഫീസ് ഈടാക്കുന്നുണ്ടെന്നും അവയവമാറ്റം …

മരണപ്പെട്ട ദാതാക്കളിൽ നിന്ന് 65 വയസിനു മുകളിലുള്ള രോഗികൾക്കും അവയവം സ്വീകരിക്കാം Read More »

അപരിചിതയ്ക്ക് വൃക്ക നല്‍കിയ യുവാവിന് ഫോണിലൂടെ നന്ദിയറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി

കല്‍പ്പറ്റ: അപരിചിതയായ സ്ത്രീയ്ക്ക് തന്റെ വൃക്കകളിലൊന്ന് ദാനം നല്‍കിയ വയനാട് സ്വദേശിയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഫോണില്‍ വിളിച്ച് നന്ദിയറിയിച്ചു. ചീയമ്പം പള്ളിപ്പടി സി.പി.ഐ(എം) ബ്രാഞ്ച് സെക്രട്ടറി മണികണ്ഠനാണ് തനിക്ക് മു്ന‍ പരിചയം പോലുമില്ലാത്ത സ്ത്രീക്ക് വൃക്ക പകുത്ത് നല്‍കിയത്. മണികണ്ഠനെ ഫോണില്‍ വിളിച്ച് സംസാരിച്ച വിവരം മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ന് രാവിലെയാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് മണികണ്ഠനെ ഫോണില്‍ വിളിച്ച് സംസാരിച്ചത്. വൃക്കദാനം ചെയ്ത ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വിശ്രമത്തിലാണ് മണികണ്ഠന്‍. ശസ്ത്രക്രിയ …

അപരിചിതയ്ക്ക് വൃക്ക നല്‍കിയ യുവാവിന് ഫോണിലൂടെ നന്ദിയറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി Read More »

ഹെല്‍ത്ത് കാര്‍ഡ്; ഫെബ്രുവരി 28 വരെ സാവകാശം അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഫെബ്രുവരി 28 വരെ ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിന് സാവകാശം അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രണ്ടാം തവണയാണ് സമയം നീട്ടി നൽകുന്നത്. ഹെല്‍ത്ത് കാര്‍ഡ് ഇതുവരെയും എടുത്തിട്ടില്ലാത്ത 40 ശതമാനം പേര്‍ക്ക് വേണ്ടിയാണ് ഈ മാസം അവസാനം വരെ സമയം അനുവദിച്ചിരിക്കുന്നത്.

സ്ഥലസൗകര്യമില്ല; രാഹുൽ ഗാന്ധി നൽകിയ 35 ലക്ഷം രൂപയുടെ ഡയാലിസിസ് ഉപകരണങ്ങൾ തിരിച്ചയച്ചു

മലപ്പുറം: രാഹുൽ ഗാന്ധി എം.പി വണ്ടൂർ താലൂക്ക് ആശുപത്രിയിലേക്ക് നൽകിയ 35 ലക്ഷം രൂപയുടെ ഡയാലിസിസ് ഉപകരണങ്ങൾ തിരിച്ചയച്ചു. മെഡിക്കൽ ഓഫീസർ സ്ഥലസൗകര്യം ഇല്ലെന്ന കാരണം പറഞ്ഞായിരുന്നു ഉപകരണങ്ങൾ തിരിച്ചയച്ചത്. അതേസമയം, ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി ഇക്കാര്യം അറിഞ്ഞയുടനെ അയച്ച സാധനങ്ങൾ തിരിച്ച് ആവശ്യപ്പെട്ടു. ജീവനക്കാർക്കെതിരെയും മെഡിക്കൽ ഓഫീസർക്കെതിരെയും അന്വേഷണം നടത്തുമെന്ന് ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി പറഞ്ഞിരിക്കുന്നത്. ഇക്കാര്യം അറിയിച്ചത് എച്ച്.എം.സി ചെയർമാൻ കൂടിയായ വണ്ടൂർ ബ്ലോക്ക് പ‍ഞ്ചായത്ത് പ്രസിഡന്റായിരുന്നു. മെഡിക്കൽ ഓഫീസർക്കെതിരെ എച്ച്.എം.സിയിലെ മൂന്ന് അം​ഗങ്ങൾ …

സ്ഥലസൗകര്യമില്ല; രാഹുൽ ഗാന്ധി നൽകിയ 35 ലക്ഷം രൂപയുടെ ഡയാലിസിസ് ഉപകരണങ്ങൾ തിരിച്ചയച്ചു Read More »

കൊവിഡ് വാക്സിനുകൾ ഹൃദയസംബന്ധമായ രോഗങ്ങൾക്ക് കാരണമാവില്ല: പഠനം

കൊ​വി​ഡ് 19 വാ​ക്സി​നു​ക​ൾ ഹൃ​ദ​യസം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​വി​ല്ലെ​ന്നു പ​ഠ​നം. ഇ​റ്റ​ലി​യി​ലെ പെ​സ്കാ​ര പ്ര​വി​ശ്യ​യി​ലു​ള്ള മു​ഴു​വ​ൻ പേ​രെ​യും ഉ​ൾ​പ്പെ​ടു​ത്ത 2021 ജ​നു​വ​രി മു​ത​ൽ 2022 ജൂ​ലൈ വ​രെ ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​ഠ​ന​ത്തി​നു​ശേ​ഷം ബൊ​ലൊ​ഗ്ന സ​ർ​വ​ക​ലാ​ശാ​ല​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്. ത്രോം​ബോ​സി​സ്, പ​ൾ​മ​ണ​റി എം​ബോ​ളി​സം, കാ​ർ​ഡി​യോ വാ​സ്കു​ലാ​ർ രോ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ബാ​ധി​ച്ച​വ​രെ​യെ​ല്ലാം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചെ​ന്നു “വാ​ക്സി​ൻ​സ്’  പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.  കൊ​വി​ഡ് വാ​ക്സി​ൻ ഹൃ​ദ​യാ​ഘാ​ത​മു​ൾ​പ്പെ​ടെ രോ​ഗ​ങ്ങ​ൾ​ക്കു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​ത്തി​നി​ടെ​യാ​ണ് ആ​ശ​ങ്ക​യ​ക​റ്റു​ന്ന റി​പ്പോ​ർ​ട്ട്. വ്യ​ത്യ​സ്ത വാ​ക്സി​നു​ക​ൾ സ്വീ​ക​രി​ച്ച​വ​രെ​യും കു​ത്തി​വ​യ്പ്പെ​ടു​ക്കാ​ത്ത​വ​രെ​യും  പ​രി​ശോ​ധ​ന​യ്ക്കു …

കൊവിഡ് വാക്സിനുകൾ ഹൃദയസംബന്ധമായ രോഗങ്ങൾക്ക് കാരണമാവില്ല: പഠനം Read More »

പൊറോട്ട കഴിച്ച് അലർജിയായി വിദ്യാർത്ഥിനി അന്തരിച്ചു.

ഇടുക്കി :പൊറോട്ട കഴിച്ച് അലർജിയായി വിദ്യാർത്ഥിനി അന്തരിച്ചു.വാഴത്തോപ്പ് താന്നി കണ്ടം വെളിയത്തു മാലി സിജു ഗബ്രിയൽന്റെ മകൾ നയൻ മരിയ സിജു ആണ്(16) അന്തരിച്ചത്. വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. കുട്ടിക്ക് കാലങ്ങളായി മൈദ അലർജിയാണ്. ഇന്ന് രാവിലെ പൊറോട്ട കഴിച്ച ഉടനെ ബിപി താഴ്ന്നു പോവുകയായിരുന്നു. ഉടനേ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു എങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പ്രസവത്തെത്തുടർന്ന് യുവതി മരിച്ചു

വയനാട്: കൽപ്പറ്റയിൽ പ്രസവത്തെത്തുടർന്ന് യുവതി മരിച്ചു. കൽപ്പറ്റ സ്വദേശി ഗീതു ആണ് മരിച്ചത്. ആശുപത്രിക്കാരുടെ ഭാഗത്തെ വീഴ്ച ചൂണ്ടിക്കാട്ടി ബന്ധുക്കൾ രംഗത്തെത്തി. ഇന്നലെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ വെച്ച് ഗീതു കുഞ്ഞിന് ജന്മം നൽകിയിരുന്നു. ആരോഗ്യനില വഷളായതിനെത്തുടർന്ന് വയനാട്ടിലെ സ്വകാര്യ മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോയങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല. ശരിയായ ചികിത്സ ലഭിക്കാത്തതിനാലാണ് യുവതി മരിച്ചതെന്ന് ചൂണ്ടിക്കാട്ടി ആശുപത്രിക്കെതിരെ ബന്ധുക്കൾ രംഗത്തെത്തുകയായിരുന്നു.

ന്യൂമോണിയ പൂർണമായും ഭേദപ്പെട്ടതിന് ശേഷമാകും ഉമ്മൻ‌ചാണ്ടിയെ ആശുപത്രി മാറ്റുന്നത്

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ന്യൂമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി. അദ്ദേഹം ഡോക്ടർമാരോട് സംസാരിച്ചുവെന്നാണ് അറിയാൻ കഴിഞ്ഞത്. ഉമ്മൻചാണ്ടിയെ തുടർ ചികിത്സക്കായി ബാംഗ്ലൂരിലേക്ക് മാറ്റുമെന്ന രീതിയിൽ നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഉടൻ ആശുപത്രി മാറാൻ സാധ്യതയില്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ബാംഗ്ലൂരിലേക്ക്, ന്യൂമോണിയയും ചുമയും ശ്വാസ തടസവും പൂർണമായും ഭേദപ്പെട്ടതിന് ശേഷമേ കൊണ്ടുപോകൂ. ഉമ്മൻചാണ്ടിയെ നിംസ് ആശുപത്രിയിലെ ഒമ്പതംഗ പ്രത്യേക മെഡിക്കൽ സംഘമാണ് പരിചരിക്കുന്നത്. സർക്കാർ, ആറംഗ മെഡിക്കൽ …

ന്യൂമോണിയ പൂർണമായും ഭേദപ്പെട്ടതിന് ശേഷമാകും ഉമ്മൻ‌ചാണ്ടിയെ ആശുപത്രി മാറ്റുന്നത് Read More »

ഭക്ഷ്യവിഷബാധ; ആശുപത്രിയിൽ പ്രവേശിപ്പിച്ച നഴ്സിങ് വിദ്യാർഥികളിൽ കൂടുതലും മലയാളികൾ

മാം​ഗ്ലൂർ: ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മാം​ഗ്ലൂരിലെ നഴ്സിങ് കോളേജ് വിദ്യാർഥികളിൽ കൂടുതലും മലയാളികൾ. കഴിഞ്ഞ ദിവസം 150ഓളം വിദ്യാർഥികളെയാണ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. പലരുടെയും ആരോ​ഗ്യസ്ഥിതി മോശമാണെന്നും വിദ്യാർഥികൾ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസമായി ഹോസ്റ്റലിൽ മോശം ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്നും വിദ്യാർഥികൾ ആരോപിക്കുകയുണ്ടായി. പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. ഭക്ഷ്യവിഷബാധയുണ്ടായത് മൂന്ന് ലേഡീസ് ഹോസ്റ്റലുകളിലെയും ഒരു മെൻസ് ഹോസ്റ്റലിലെയും ഒന്നാം വർഷ വിദ്യാർഥികൾക്കാണ്. പെൺകുട്ടികളാണ് ചികിത്സ തേടടിയവരിൽ ഭൂരിഭാഗവും. ഭക്ഷണം ഹോസ്റ്റലുകളിലേക്ക് എത്തിച്ചിരുന്നത് കോളേജ് നടത്തി …

ഭക്ഷ്യവിഷബാധ; ആശുപത്രിയിൽ പ്രവേശിപ്പിച്ച നഴ്സിങ് വിദ്യാർഥികളിൽ കൂടുതലും മലയാളികൾ Read More »

ഉമ്മൻചാണ്ടിയെ ഉടനെ വിദഗ്ധ ചികിൽസക്കായി ബാം​ഗ്ലൂരിലേക്ക് കൊണ്ടുപോകില്ല

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ന്യൂമോണിയ ബാധിതനായി ചികിൽസയിലുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഉടൻ ബംഗളൂരുവിലേക്ക് കൊണ്ടുപോകില്ല. ഉമ്മൻചാണ്ടിയെ ബാം​ഗ്ലൂരിലേക്ക് വിദഗ്ധ ചികിൽസക്കായി കൊണ്ടുപോകുന്നത് ന്യുമോണിയ ബാധ മാറിയ ശേഷമാകും. ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഉമ്മൻചാണ്ടിയെ ന്യൂമോണിയ ബാധ ഭേദമായശേഷം എയർ ആംബുലൻസിലാകും കൊണ്ടുപോകുക.

ചികിത്സ പിഴവിനെതിരെ കളമശേരി മെഡിക്കൽ കോളേജിനു മുന്നിൽ സമരം

കൊച്ചി: കളമശേരി മെഡിക്കൽ കോളജ് ആശുപത്രിക്കു മുന്നിൽ അമ്മയുടെ മരണത്തിനു കാരണം ചികിത്സാ പിഴവെന്ന് ആരോപിച്ച് മകളുടെ നിരാഹാര സമരം. ആലുവ സ്വദേശി സുചിത്ര അമ്മ സുശീല ദേവിയുടെ മരണത്തിന് ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധിക്കുന്നത്. കളമശേരി മെഡിക്കൽ കോളേജിനെതിരെ വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദം ഉയർന്നിരുന്നു. അതിനു പിന്നാലെയാണ് ചികിത്സ പിഴവെന്ന ആരോപണം ഉണ്ടായിരിക്കുന്നത്. സുശീലാ ദേവി മരിച്ചത് കഴിഞ്ഞ വർഷം ഏപ്രിൽ മൂന്നിനായിരുന്നു. ചികിത്സാ പിഴവെന്ന കാരണം ചൂണ്ടിക്കാട്ടി ബന്ധുക്കൾ പരാതിയും നൽകി. …

ചികിത്സ പിഴവിനെതിരെ കളമശേരി മെഡിക്കൽ കോളേജിനു മുന്നിൽ സമരം Read More »

തുർക്കി ഭൂചലനം; മരണസംഖ്യ 3,800 കടന്നു

തുർക്കി: തുർക്കിയിലും സിറിയയിലും ഉണ്ടായ അതിശക്തമായ ഭൂചലനത്തിൽ മരണസംഖ്യ 3,800 കടന്നു. തുർക്കിയിൽ മാത്രം 2,900 പേർ മരിച്ചതായും 15,000 ൽ ഏറെ പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ടുകൾ. അയൽ രാജ്യമായ സിറിയയിൽ 1400 പേരാണ് മരണമടഞ്ഞത്. ഇനിയും മരണസംഖ്യ 8 മടങ്ങ് വർധിക്കുമെന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തു. പ്രതികൂലമായ കാലവസ്ഥ രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നുണ്ട്. നൂറുകണക്കിനു ആളുകൾ ഇപ്പോഴും കെട്ടിടാവിശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു. മരണനിരക്ക് ഇനിയും ഉയരുമെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവർത്തനങ്ങൾക്കിടയിലും ചില സ്ഥലങ്ങളിൽ കെട്ടിടങ്ങൾ തകർന്നിരുന്നു. ഇന്ത്യയടക്കം …

തുർക്കി ഭൂചലനം; മരണസംഖ്യ 3,800 കടന്നു Read More »

ഉമ്മൻചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശിച്ചു

തിരുവനന്തപുരം: ശ്വാസകോശ അണുബാധയെ തുടർന്ന് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻറെ നിർദ്ദേശപ്രകാരമാണ് ആരോഗ്യമന്ത്രി ആശുപത്രിയിലെത്തി സന്ദർശിച്ചത്. ഡോ മഞ്ജുവിൻറെ നേത്യത്വത്തിൽ മെഡിക്കൽ ബോർഡ് രൂപികരിച്ചാണ് ചികിത്സ തുടരുന്നതെന്നും, അദ്ദേഹത്തിൻറെ മകളുമായും ഡോക്ടർമാരുമായി സംസാരിച്ചുവെന്നും മന്ത്രി അറിയിച്ചു. പനിയെ തുടർന്നാണ് ഇന്നലെ ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ആൻറിബയോട്ടിക്കാണ് നൽകുന്നതെങ്കിലും അണുബാധ മാറിയതിനു ശേഷം തുടർ ചികിത്സ നടത്തും. ഉമ്മൻചാണ്ടിയുടെ ആരോഗ്യസ്ഥിതി വിവരങ്ങളെക്കുറിച്ച് …

ഉമ്മൻചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശിച്ചു Read More »

അഹല്യ ഐ കെയർ ആശുപത്രി തൊടുപുഴയിലും; ഉദ്ഘാടനം 13ന്

തൊടുപുഴ: നേത്ര ചികിത്സാ രം​ഗത്ത് വർഷങ്ങളുടെ പാരമ്പര്യവും മികച്ച പരിപാലനവും നൽകുന്ന ആഹല്യ ഐ കെയർ തൊടുപുഴയിലും പ്രവർത്തനം ആരംഭിക്കുന്നു. 13 ന് മന്ത്രി റോഷി അ​ഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. എം.പി ഡീൻ കുര്യാക്കോസ് ഓപ്പറേഷൻ തിയേറ്ററിന്റെയും എം.എൽ.എ പി.ജെ.ജോസഫ് ഒപ്പ്റ്റിക്കൽസിന്റെയും തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് ഫാർമസിയുടേയും ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കേരളത്തിലെ ഏറ്റവും വലിയ നേത്ര പരിചരണ ശൃംഖലയാണ് അത്യാധുനിക ചികിത്സാ സംവിധാനങ്ങളുള്ള അ​ഹല്യാ ആശുപത്രി. തിമിരം, കുട്ടികളുടെ നേത്രരോ​ഗങ്ങൾ, …

അഹല്യ ഐ കെയർ ആശുപത്രി തൊടുപുഴയിലും; ഉദ്ഘാടനം 13ന് Read More »

മലപ്പുറത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു

മലപ്പുറം: പെരിന്തൽമണ്ണയിൽ സ്വകാര്യ പാരാമെഡിക്കൽ കോളജ് ഹോസ്റ്റലിലെ വിദ്യാർത്ഥിക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. ഇതേ ഹോസ്റ്റലിലെ 55 വിദ്യാർത്ഥികൾ നീരീക്ഷണത്തിലാണ്. നോറോ വൈറസ് ഒരു മാസത്തിനിടെ കൊച്ചിയിലും, വയനാട്ടിലും സ്ഥിരീകരിച്ചിരുന്നു. പെരിന്തൽമണ്ണയിലെ സംഭവത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

യു.എസിൽ ഇന്ത്യൻ നിർമ്മിത തുള്ളിമരുന്ന് കണ്ണിലൊഴിച്ച് ഒരാൾ മരിച്ചു

ചെന്നൈ: ഇന്ത്യൻ നിർമിത ചുമ സിറപ്പുകൾക്കു പിന്നാലെ കണ്ണിലൊഴിക്കുന്ന തുള്ളി മരുന്നും അപകടകാരിയാണെന്ന് ആരോപണം. ഇന്ത്യൻ നിർമ്മിത തുള്ളിമരുന്ന് കണ്ണിലൊഴിച്ചതിനെ തുടർന്ന് അസ്വസ്ഥതകൾ ഉണ്ടായ ഒരാൾ മരിച്ചതായാണ് റിപ്പോർട്ടുകൾ. മാത്രമല്ല ഒരാളുടെ കാഴ്ച്ച നഷ്ടപ്പെട്ടതായും പരാതിയുണ്ട്. സംഭവം യു.എസിലായിരുന്നു. ഇതിനു പിന്നാലെ ചെന്നൈ ആസ്ഥാനമായുള്ള മരുന്നു കമ്പനിയെ യുഎസ് നിരോധിക്കുകയുണ്ടായി. ഗ്ലോബൽ ഫാർമ പ്രൈവറ്റ് ലിമിറ്റഡിനു നേരെയാണ് ആരോപണം. കണ്ണ് വരണ്ടതായി തോന്നുന്ന സന്ദർത്തിൽ ഉപയോഗിക്കുന്ന തുള്ളിമരുന്നാണ് ഇത്.

കോവിഡ് ബാധിച്ച് മരണമടഞ്ഞവരിൽ കൂടുതലും പുരുഷന്മാർ; കാരണം കണ്ടെത്തി

ലോകത്തെ വിറപ്പിച്ച മഹാമാരിയിൽ ഏറ്റവും കൂടുതൽ മരണമടഞ്ഞതു പുരുഷന്മാരാണ്. കോവിഡ് മൂലമുള്ള മരണനിരക്ക് സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാരിലാണെന്നു നേരത്തെ വ്യക്തമായിരുന്നു. അതിൻറെ കാരണം കണ്ടെത്തിയിരിക്കുകയാണു ശാസ്ത്രലോകം. സ്ത്രീകളിൽ വൈറസുകളുടെ ആക്രമണം ഫാറ്റ് ടിഷ്യുവിലും, പുരുഷന്മാരിൽ ഇതു നേരെ ശ്വാസകോശത്തിലേക്കുമാണ്. അതുകൊണ്ടു തന്നെ സ്ത്രീകളെ അപേക്ഷിച്ചു പുരുഷന്മാരിൽ കോവിഡ് ഗുരുതരമാകാനും, മരണം സംഭവിക്കാനുമുള്ള സാധ്യത കൂടുതലാണെന്ന് പറയാം. സ്ത്രീകൾക്കു കോവിഡ് ബാധിക്കുമ്പോൾ ഫാറ്റ് ടിഷ്യൂ, വൈറസുകളുടെ സംഭരണി പോലെ പ്രവർത്തിക്കുകയും, ശ്വാസകോശത്തെ അധികമൊന്നും ബാധിക്കാതെ രക്ഷപ്പെടുത്തുകയും ചെയ്യും. ഇന്റർനാഷണൽ …

കോവിഡ് ബാധിച്ച് മരണമടഞ്ഞവരിൽ കൂടുതലും പുരുഷന്മാർ; കാരണം കണ്ടെത്തി Read More »

വയനാട് നോറോ വൈറസ് സ്ഥിരീകരിച്ചു; 98 വിദ്യാർഥികൾ ചികിത്സ തേടി

കൽപ്പറ്റ: വയനാട്ടിൽ നോറോ വൈറസ് സ്ഥിരീകരിച്ചു. ലക്കിടി ജവഹർ നവോദയ വിദ്യാലയത്തിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിൾ പരിശോധനയിലാണ് നോറോ വൈറസ് ബാധ കണ്ടെത്തിയത്.  സ്കൂളിലെ 98 വിദ്യാർത്ഥികൾ ചികിത്സ തേടിയിരുന്നു. നവോദയ സ്കൂളിലേക്കുള്ള കുടിവെള്ള സ്രോതസിൽ നിന്നാണ് രോ​ഗം പടർന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാ​ഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ മാസം കൊച്ചി കാക്കനാട്ടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.  ഒന്നാം ക്ലാസിലെ 19 വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമാണ് രോഗബാധയുണ്ടായത്. …

വയനാട് നോറോ വൈറസ് സ്ഥിരീകരിച്ചു; 98 വിദ്യാർഥികൾ ചികിത്സ തേടി Read More »

ഭക്ഷ്യ വിഷബാധ; പരിശോധനകളിൽ നിന്നും ഈടാക്കിയ പിഴ തുക 36 ലക്ഷം

തിരുവനന്തപുരം: ഭക്ഷ്യ വിഷബാധയെ തുടർന്ന് കേരളമൊട്ടാകെ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനകളിൽ നിന്നും പിഴയായി 36 ലക്ഷം രൂപ ഈടാക്കിയതായി സർക്കാർ നിയമസഭയിൽ. ഓപ്പറേഷൻ ഷവർമയുടെ ഭാഗമായി ആകെ 36,42500 രൂപയാണ് പിഴയീടാക്കിയത്. നിയസഭയിൽ നടന്ന ചോദ്യോത്തര വേളയിലായിരുന്നു സർക്കാരിൻറെ വെളുപ്പെടുത്തൽ. 2022 ഏപ്രിൽ മുതൽ 8224 സ്ഥാപനങ്ങളിലും 2023 ജനുവരി മുതൽ 6689 സ്ഥാപനങ്ങളിലും പരിശോധന നടത്തിയതായും സർക്കാർ അറിയിച്ചു. പരിശോധയിൽ വളരെ മോശം സാഹചര്യത്തിൽ കണ്ടെത്തിയ 317 ഓളം സ്ഥാപനങ്ങൾ അടച്ചു പൂട്ടിയതായും 834 …

ഭക്ഷ്യ വിഷബാധ; പരിശോധനകളിൽ നിന്നും ഈടാക്കിയ പിഴ തുക 36 ലക്ഷം Read More »

ഭക്ഷ്യസുരക്ഷ; പാഴ്സൽ ഭക്ഷണങ്ങളിൽ ഇന്നു മുതൽ സ്റ്റിക്കർ നിർബന്ധം

കൊച്ചി: സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉയരുന്ന സാഹചര്യത്തിൽ എത്രസമയത്തിനുള്ളിൽ ഭക്ഷണം കഴിക്കണമെന്ന് വ്യക്തമാക്കുന്ന സ്ലിപ്പോ, സ്റ്റിക്കറോ പാഴ്സലുകളിൽ വേണമെന്ന് ഇന്നു മുതൽ നിർബന്ധം. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കർശനമായ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. ഭക്ഷണശാലകളിൽ വൃത്തിയുള്ള ഭക്ഷണം ഉറപ്പാക്കുന്നതിനായി മുഴുവൻ ജീവനക്കാരും ഹെൽത്ത് കാർഡ് എടുക്കണം. ഇതിനായി 15വരെ സമയം നീട്ടിയിട്ടുണ്ട്. പരിശോധനയിൽ കാർഡില്ലാത്തവരെ കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കുംരജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റാണ് ആവശ്യം. ഡോക്ടറുടെ നിർദേശ പ്രകാരം …

ഭക്ഷ്യസുരക്ഷ; പാഴ്സൽ ഭക്ഷണങ്ങളിൽ ഇന്നു മുതൽ സ്റ്റിക്കർ നിർബന്ധം Read More »

ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർക്ക് ഹെ​ൽത്ത് കാ​ർഡ്, നാളെ മുതൽ നി​ർബ​ന്ധമാക്കും

തി​രു​വ​ന​ന്ത​പു​രം: ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തും വി​ത​ര​ണം ചെ​യ്യു​ന്ന​തും വി​ൽപ​ന ന​ട​ത്തു​ന്ന​തു​മാ​യ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർക്കും ഹെ​ൽത്ത് കാ​ർഡ് നി​ർബ​ന്ധം. ഭ​ക്ഷ്യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർക്ക് പു​റ​മേ ആ​രോ​ഗ്യ വ​കു​പ്പി​ലെ ഹെ​ൽത്ത് ഇ​ൻസ്‌​പെ​ക്റ്റ​ർമാ​രും ശു​ചി​ത്വ​വും ഹെ​ൽത്ത് കാ​ർഡും പ​രി​ശോ​ധി​ക്കു​ന്ന​താ​ണ്. സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന ‘​കേ​ര​ളം സു​ര​ക്ഷി​ത ഭ​ക്ഷ​ണ ഇ​ടം’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഭ​ക്ഷ്യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ളും പ്ര​വ​ർത്ത​ന​ങ്ങ​ളും ശ​ക്ത​മാ​ക്കും. പോ​രാ​യ്മ​ക​ൾ ക​ണ്ടെ​ത്തു​ന്ന​വ​ർക്കെ​തി​രെ ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് ക​ർശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. സം​സ്ഥാ​ന​ത്ത് …

ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർക്ക് ഹെ​ൽത്ത് കാ​ർഡ്, നാളെ മുതൽ നി​ർബ​ന്ധമാക്കും Read More »

വയനാട്ടിലെ ജവഹർ നവോദയ സ്കൂളിലെ 86 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു, ഭക്ഷ്യവിഷബാധയെന്ന് സംശയം

വയനാട്: സ്കൂളിൽ ഭക്ഷ്യവിഷബാധയുണ്ടായതായി സംശയം. ലക്കിടി ജവഹർ നവോദയ സ്കൂളിലാണ് ഭക്ഷ്യവിഷബാധയുണ്ടായതായി സംശയിക്കുന്നത്. സ്കൂളിലെ 86 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം. ഇവരെ വൈത്തിരി താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിൽ താമസിച്ച് പഠിച്ചവർക്കാണ് ഇന്നലെ അർധരാത്രിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കടുത്ത വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ട കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 12 പേരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.

ഭക്ഷ്യ വിഷബാധ, കേസെടുക്കാൻ തടസ്സമായി വകുപ്പുകളുടെ ഏകോപനം ഇല്ലായ്മ

തിരുവനന്തപുരം: കേരളത്തിൽ വലിയ ഭക്ഷ്യ വിഷബാധ ഉണ്ടായാൽ പോലും കേസ് എടുക്കാൻ തടസമായി വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഇല്ലായ്മ. ഷവർമ കഴിച്ച് പയ്യന്നൂരിലെ പ്ലസ്ടു വിദ്യാർത്ഥിനി ദേവനന്ദ മരിച്ച സംഭവത്തിൽ എട്ട് മാസമായിട്ടും ആന്തരിക പരിശോധന ഫലം പോലും വന്നിട്ടില്ല എന്നത് നീതി വൈകുന്നതിന്റെ നേർ സാക്ഷ്യമാണ്. നിയമം നടപ്പാക്കുന്നതിൽ തദ്ദേശ, ഭക്ഷ്യ സുരക്ഷ വകുപ്പുകൾ രണ്ടു തട്ടിൽ നിൽക്കുന്നതിനാൽ സാമ്പിളെടുക്കൽ ഉൾപെടെയുള്ള നടപടിക്രമങ്ങളിൽ പാളിച്ച സംഭവിക്കുന്നു. 2015 മുതൽ ഇതുവരെ രജിസ്റ്റർ ചെയ്ത ആയിരത്തി അഞ്ഞൂറോളം …

ഭക്ഷ്യ വിഷബാധ, കേസെടുക്കാൻ തടസ്സമായി വകുപ്പുകളുടെ ഏകോപനം ഇല്ലായ്മ Read More »

തൃശ്ശൂരിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

തൃശ്ശൂ‍ർ: കോർപ്പറേഷൻ ആരോഗ്യ വിഭാഗം 45 ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിലൂടെ പഴകിയ ഭക്ഷണം പിടികൂടി. ആമ്പക്കാടൻ ജംഗ്ഷനിലെ അറേബ്യൻ ഗ്രിൽ, മിഷൻ കോട്ടേഴ്സിലെ ഹോട്ടൽ ഈറ്റില്ലം, വികാസ് ബാബു സ്വീറ്റ്സ്, നേതാജി ഹോട്ടൽ ചേറൂർ, പ്രിയ ഹോട്ടൽ കൊക്കാലെ, ചന്ദ്രമതി ആശുപത്രി കാൻറീൻ, എംജി റോഡിലെ ചന്ദ്ര ഹോട്ടൽ തുടങ്ങിയ ഏഴ് ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്.

വെജിറ്റേറിയൻ ഹോട്ടലിലെ മസാലദോശയിൽ നിന്നും തേരട്ട

കൊച്ചി: പറവൂരിലെ വെജിറ്റേറിയൻ ഹോട്ടലിലെ മസാലദോശയിൽ നിന്നും തേരട്ടയെ കണ്ടെത്തിയതായി പരാതി. വസന്തവിഹാർ എന്ന വെജിറ്റേറിയൻ ഹോട്ടലിലാണ് സംഭവം.ഭക്ഷണം കഴിക്കുന്നതിനിടെ അട്ടയെ കണ്ടെത്തിയതിനെ തുടർന്ന്‌ നഗരസഭാ അധികൃതർ ഹോട്ടൽ പൂട്ടിച്ചു. ഇന്ന് രാവിലെ മാഞ്ഞാലി സ്വദേശികളായ കുടുംബമാണ് മസാല ദോശ ഓർഡർ ചെയ്തത്. ദോശയിലെ മസാലയിലാണ് തേരട്ടയെ കണ്ടെത്തിയത്. ഇവർ ആരോഗ്യവകുപ്പിന് പരാതി നൽകിയതിനെതുടർന്ന് പറവൂർ നഗരസഭാ വിഭാഗം പരിശോധന നടത്തി. അടുക്കള വൃത്തിഹീനമായ നിലയിലാണെന്നും ദോശമാവ് ഉൾപ്പടെ സൂക്ഷിച്ചത് അഴുകിയ പാത്രങ്ങളിലാണെന്നും കണ്ടെത്തിയതിനെ തുടർന്ന് നഗരസഭാ …

വെജിറ്റേറിയൻ ഹോട്ടലിലെ മസാലദോശയിൽ നിന്നും തേരട്ട Read More »

പോസ്റ്റ്‌മോർട്ടത്തിന് മുമ്പുള്ള നിർബന്ധിത കോവിഡ് പരിശോധന ഒഴിവാക്കിയതായി മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസ് കുറഞ്ഞു വരുന്ന സാഹചര്യത്തിൽ പോസ്റ്റ്‌മോർട്ടത്തിന് മുമ്പുള്ള നിർബന്ധിത കോവിഡ് പരിശോധന ഒഴിവാക്കിയതായി മന്ത്രി വീണാ ജോർജ്. മരണം കൊവിഡ് മൂലമെന്ന് ശക്തമായ സംശയം ഉണ്ടെങ്കിൽ മാത്രം റാപ്പിഡ് ആൻറിജൻ ടെസ്റ്റ് ചെയ്താൽ മതിയാവും. എന്നാൽ പോസ്റ്റ്മോർട്ടം സമയത്ത് എല്ലാ ആരോഗ്യ പ്രവർത്തകരും പിപിഇ കിറ്റ്, എൻ 95 മാസ്‌ക്, രണ്ട് ഗ്ലൗസ്, ഫേസ് ഷീൽഡ് തുടങ്ങിയ സുരക്ഷ മുൻകരുതലുകൾ ഉപയോഗിക്കണമെന്നും പുതിയ മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. നിർദ്ദേശങ്ങൾ; കൊവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തികളുടെ …

പോസ്റ്റ്‌മോർട്ടത്തിന് മുമ്പുള്ള നിർബന്ധിത കോവിഡ് പരിശോധന ഒഴിവാക്കിയതായി മന്ത്രി വീണാ ജോർജ് Read More »

സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

കൊച്ചി: കളമശേരിയിൽ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ ജുനൈസിൻ്റെ സഹായിയായ നിസാബാസിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. മണ്ണാർക്കാട് സ്വദേശിയാണ് നിസാബ്. ഇറച്ചി കൊണ്ടുവന്നതും സൂക്ഷിച്ചതും പഴയതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് എന്നാണ് ജുനൈസിന്റെ മൊഴി. കൊച്ചിയിൽ 50 കടകളുമായി ഇടപാട് നടത്തിയിട്ടുണ്ട്. വീട്ടിൽ നിന്ന് പിടികൂടിയ ബില്ലുകളിലുള്ള കടകളുമായി ഇടപാട് ഉണ്ടായിട്ടുണ്ട്. ജുനൈസിനെതിരെ ഐപിസി 328 വകുപ്പ് ചേർത്തു. ജീവന് അപകടമുണ്ടാവുമെന്നറിഞ്ഞ് മാരകമായ വിഷം നൽകുന്നതുമായി ബന്ധപ്പെട്ട ഈ വകുപ്പ് അനുസരിച്ച് പത്ത് വർഷം തടവ് ശിക്ഷ വരെ …

സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ Read More »

വിഷമദ്യദുരന്തം, മൂന്നു പേർ മരണപ്പെട്ടു

ബിഹാർ: സിവാൻ ജില്ലയിലെ നബിഗഞ്ചിൽ വിഷമദ്യം കഴിച്ച മൂന്നു പേർ മരണപ്പെട്ടു. നരേഷ് ബിൻ, രാജേഷ് റാവത്ത്, ജാനക് ബിൻ എന്നിവരിൽ ഒരാൾ വീട്ടിൽവച്ചും മൂന്നു പേർ ആശുപത്രിയിലേക്കുള്ള മാർഗമധ്യേയുമാണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് പത്തു പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അമിത്കുമാർ പാണ്ഡെ അറിയിച്ചു. വിഷമദ്യം കഴിച്ച ഏഴോളം പേർ ചികിത്സയിലാണ്. കഴിഞ്ഞമാസവും ബിഹാറിൽ വിഷമദ്യദുരന്തത്തിൽ നിരവധി പേർ മരണപ്പെട്ടിരുന്നു. 2016 മുതൽ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ബിഹാർ. എന്നാൽ നിരോധനം നിലവിൽ വന്നതിനുശേഷം …

വിഷമദ്യദുരന്തം, മൂന്നു പേർ മരണപ്പെട്ടു Read More »

പാഴ്സൽ ഭക്ഷണത്തിലും ഇനി മുതൽ തീയതി രേഖപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പിൻറെ ഉത്തരവ്

തിരുവനന്തപുരം: പാഴ്സൽ നൽകുന്ന ഭക്ഷണത്തിലും സമയവും തീയതിയും രേഖപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പിൻറെ ഉത്തരവ് പുറത്തിറക്കി. ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ നിർബന്ധമായും ഭക്ഷണം നൽകുന്ന കവറിൽ ഉണ്ടായിരിക്കണമെന്നാണ് നിർദ്ദേശം. ഭക്ഷണം പാകം ചെയ്ത സമയം തീയതി എത്ര സമയത്തിനുള്ളിൽ കഴിക്കണം തുടങ്ങിയവയാണ് സ്ലിപ്പ്, സ്റ്റിക്കർ എന്നിവയിൽ രേഖപ്പെടുത്തേണ്ടത്. ഫുഡ്‌സേഫ്റ്റി സ്റ്റാൻറേർഡ്‌സ് റഗുലേഷൻസ് പ്രകാരം ഹൈ റിസ്ക് ഹോട്ട് ഫുഡ്സ് വിഭാഗത്തിലുൾപ്പെടുന്ന ഭക്ഷണങ്ങൾ പാകം ചെയ്ത് 2 മണിക്കൂറിനുള്ളിൽ കഴിക്കണം. ഇത്തരം ഭക്ഷണം എത്തിക്കുവാൻ സമയമെടുക്കുന്ന …

പാഴ്സൽ ഭക്ഷണത്തിലും ഇനി മുതൽ തീയതി രേഖപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പിൻറെ ഉത്തരവ് Read More »

ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം, രമേശ് ചെന്നിത്തലയും കൊടിക്കുന്നില്‍ സുരേഷും പിന്മാറി

ആലപ്പുഴ: മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനത്തിൽ നിന്നും രമേശ് ചെന്നിത്തലയും കൊടിക്കുന്നില്‍ സുരേഷും പിന്മാറി. ഉദ്ഘാടന പരിപാടിയില്‍ കെ സി വേണുഗോപാലിനെയും ജി സുധാകരനെയും തഴഞ്ഞതിൽ പ്രതിഷേധിച്ചാണ് ചെന്നിത്തലയും കൊടിക്കുന്നിലും പരിപാടി ബഹിഷ്കരിക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രിയാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്‍റെ ഉദ്ഘാടനം നിർവഹിക്കുക. കോൺഗ്രസിൽ നിന്ന് ഇവർ രണ്ട് പേരെയുമാണ് ഉദ്ഘാടന പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുള്ളത്. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സിപിഎമ്മിലും പ്രതിഷേധ സ്വരം ഉയർന്നിരുന്നു. നിർമ്മാണത്തിനായി ആദ്യാവസാനം നിന്നവരെ ഒഴിവാക്കേണ്ടിയിരുന്നില്ലെന്നാണ് ജി …

ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം, രമേശ് ചെന്നിത്തലയും കൊടിക്കുന്നില്‍ സുരേഷും പിന്മാറി Read More »

ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി ഇനി സ്‌പെഷ്യല്‍ ടാസ്‌ക്ക് ഫോഴ്‌സ് 

ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി സംസ്ഥാനത്ത് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. ഭക്ഷ്യവിഷബാധ പോലുള്ള അടിയന്തിര ഘട്ടങ്ങളില്‍ അന്വേഷിച്ച് തുടര്‍നടപടികള്‍ എടുക്കുന്നതു ഫോഴ്‌സിന്‍റെ ചുമതലയായിരിക്കും. മായം ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍ വിപണിയില്‍ എത്തുന്നതിനു മുമ്പായി തടയുന്നതും, രഹസ്യസ്വഭാവത്തോടെ അന്വേഷിച്ചു റിപ്പോര്‍ട്ട് ചെയ്യുന്നതും ഫോഴ്‌സിന്‍റെ കര്‍ത്തവ്യങ്ങളില്‍ പെടുന്നു.  ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്‍റ് കമ്മീഷണര്‍, 2 ഓഫീസര്‍മാര്‍, ക്ലാര്‍ക്ക് എന്നിവരാണ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിലുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഭക്ഷ്യവിഷബാധ ഉണ്ടായാല്‍ പെട്ടെന്ന് നിയന്ത്രിക്കാനുള്ള ഇടപെടലും പ്രവര്‍ത്തനം ഏകോപിപ്പിക്കലും …

ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി ഇനി സ്‌പെഷ്യല്‍ ടാസ്‌ക്ക് ഫോഴ്‌സ്  Read More »

ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ച ഹോട്ടൽ തുറന്നു, പരിശോധനക്കെത്തിയ ഉദ്യോഗസ്ഥർക്ക് ഭീഷണിയും

തൃശ്ശൂർ: ഭക്ഷ്യവിഷബാധയെ തുടർന്ന് അടപ്പിച്ച തൃശൂരിലെ ബുഹാരീസ് ഹോട്ടൽ അനുമതിയില്ലാതെ തുറന്നു. പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ദൃശ്യങ്ങളെടുക്കാനെത്തിയ മാധ്യമപ്രവർത്തകരെ തടഞ്ഞു.സർക്കാ‍ർ ഉദ്യ​ഗസ്ഥയെ തന്റെ ജോലി ചെയ്യുന്നതിൽ തടഞ്ഞതിനും ഭീഷണിപ്പെടുത്തിയതിനും പൊലീസ് കേസെടുക്കേണ്ടതാണ്. എന്നാൽ ഉദ്യോ​ഗസ്ഥ പരാതി നൽകാത്തതുകൊണ്ടാണെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ഭീഷണിയിലും പതറാതെ ഉദ്യോ​ഗസ്ഥ ഹോട്ടൽ വീണ്ടും അടപ്പിക്കുകയായിരുന്നു. നിരവധി പരാതികൾ ലഭിച്ചതോടെയാണ് നടപടിയെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോ​ഗസ്ഥ രേഖാ മോഹൻ പറഞ്ഞു. തൃശ്ശൂർ എംജി റോഡിലെ ബുഹാരീസ് ഹോട്ടൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് …

ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ച ഹോട്ടൽ തുറന്നു, പരിശോധനക്കെത്തിയ ഉദ്യോഗസ്ഥർക്ക് ഭീഷണിയും Read More »

പറവൂർ ഭക്ഷ്യ വിഷബാധ, കടുത്ത നടപടികളുമായി പൊലീസ്

കൊച്ചി: കഴിഞ്ഞ ദിവസം പറവൂരിലുണ്ടായ ഭക്ഷ്യ വിഷബാധയിൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് പൊലീസ്. ഭക്ഷ്യ വിഷബാധയേറ്റ 67 പേരുടെ പട്ടിക തയ്യാറാക്കിയ പൊലീസ് ഇവരുടെ മൊഴിയെടുത്ത് തെളിവ് ശേഖരിക്കാനുള്ള നീക്കം തുടങ്ങി. മജ്‍ലീസ് ഹോട്ടലിലുണ്ടായത് ഗുരുതരമായ വീഴ്ച്ചയാണെന്നും കർശന നടപടികളുണ്ടാവുമെന്നും ആലുവ എസ്.പി വിവേക് കുമാർ പറഞ്ഞു. ഗൗരവമുള്ള കേസെന്ന നിലയിലാണ് മനപൂർവമായ നരഹത്യ ശ്രമത്തിനുള്ള 308 വകുപ്പ് ചേർത്ത് കേസെടുത്തിട്ടുള്ളതെന്നും എസ് പി സൂചിപ്പിച്ചിട്ടുണ്ട്. ഹോട്ടലിലെ മുഖ്യ പാചകക്കാരൻ ഇതിനോടകം അറസ്റ്റിലായി. ബാക്കി ഹോട്ടൽ ജീവനക്കാരെ …

പറവൂർ ഭക്ഷ്യ വിഷബാധ, കടുത്ത നടപടികളുമായി പൊലീസ് Read More »

കളമശ്ശേരിയിൽ പഴകിയ മാംസം പിടികൂടിയ സംഭവം; ഇടപെട്ട് ഹൈക്കോടതി

കൊച്ചി: കളമശേരിയിൽ പഴകിയ മാംസം പിടിച്ചെടുത്ത സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ലീഗൽ സർവീസസ് അതോറിറ്റിക്ക് (കെൽസ) രജിസ്ട്രാർ നിർദേശം നൽകി. സംഭവത്തെക്കുറിച്ച് റിപ്പോർട്ടു നൽകാൻ ലീഗൽ അതോറിറ്റി കളമശ്ശേരി മുൻസിപ്പാലിറ്റിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇന്നലെയാണ് കളമശ്ശേരിയിൽ നിന്നും 500 കിലോ പഴകിയ കോഴിയിറച്ചി പിടികൂടിയത്. ഷവര്‍മ ഉണ്ടാക്കാന്‍ സൂക്ഷിച്ചിരുന്ന, ദുര്‍ഗന്ധം വമിക്കുന്ന നിലയിലുള്ള ഇറച്ചിയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടികൂടിയത്. പരിശോധനയിൽ 150 കിലോഗ്രാം പഴകിയ എണ്ണയും പിടിച്ചെടുത്തിട്ടുണ്ട്. മലപ്പുറം സ്വദേശി …

കളമശ്ശേരിയിൽ പഴകിയ മാംസം പിടികൂടിയ സംഭവം; ഇടപെട്ട് ഹൈക്കോടതി Read More »

കരിമണ്ണൂരില്‍ അനിയന്ത്രിതമായി ക്വാറി മാഫിയ കടന്നുവരുന്നതിനെതിരെ ജനകീയ ക്വാറി വിരുദ്ധ സമിതി നേതൃത്വത്തില്‍ വമ്പിച്ച പ്രതിഷേധ സദസ്സ്

കരിമണ്ണൂര്‍: അനിയന്ത്രിതമായി കരിമണ്ണൂരില്‍ ക്വാറി മാഫിയ കടന്നുവരുന്നതിനെതിരെ ജനകീയ ക്വാറി  വിരുദ്ധ സമിതി നേതൃത്വത്തില്‍ വമ്പിച്ച പ്രതിഷേധ സദസ്സ് 14 ശനി, ജനുവരി 3.30ന് കരിമണ്ണൂര്‍ ടൗണില്‍ നടത്തുമെന്ന് ക്വാറിവിരുദ്ധ സമിതി കോ-ഓര്‍ഡിനേറ്റര്‍ മനോജ് കോക്കാട്ട്, പഞ്ചായത്ത് മെമ്പർ ലിയോ കുന്നപ്പിള്ളിൽ എന്നിവർ പത്രസമ്മേളനത്തില്‍ അറിയിച്ചു ചില കണ്‍സള്‍ട്ടിംഗ് ഏജന്‍സികളെ ഏല്‍പ്പിച്ച് ലക്ഷങ്ങള്‍ പ്രതിഫലം നല്‍കി അവര്‍ വഴി അനുബന്ധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ വേണ്ടത്ര പരിശോധനയില്ലാതെ ഏതാനും കാര്യങ്ങള്‍ മാത്രം സ്ഥിതീകരിച്ച് രേഖകള്‍ തയ്യാറാക്കി ക്വാറി മാഫിയക്ക് നല്‍കുന്ന …

കരിമണ്ണൂരില്‍ അനിയന്ത്രിതമായി ക്വാറി മാഫിയ കടന്നുവരുന്നതിനെതിരെ ജനകീയ ക്വാറി വിരുദ്ധ സമിതി നേതൃത്വത്തില്‍ വമ്പിച്ച പ്രതിഷേധ സദസ്സ് Read More »

ഇന്ത്യന്‍ കഫ് സിറപ്പുകൾക്ക് ‘ഗുണനിലവാരമില്ല’; ലോകാരോഗ്യ സംഘടന

ജനീവ: യുപി നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയോൺ ബയോടെകിൽ നിർമ്മിക്കുന്ന കഫ് സിറപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് ലോകാരോഗ്യ സംഘടന. ഉസ്ബെക്കിസ്ഥാനിൽ ഇന്ത്യൻ നിർമിത സിറപ്പ് കഴിച്ച് 18 ഓളം കുട്ടികൾ മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ഡബ്ല്യുഎച്ച്ഒയുടെ ഇടപെടൽ. ഉസ്ബെക്കിസ്ഥാനിലെ കുട്ടികൾക്ക് ഈ സിറപ്പ് നൽകരുതെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കിയിട്ടുണ്ട്. ആംബ്രനോൾ സിറപ്പ്, ഡോക്-1 സിറപ്പ് എന്നിവയ്ക്കെതിരെയാണ് വിമർശനം. സിറപ്പിന്‍റെ ഗുണനിലവാരം  ഉറപ്പാക്കുന്ന രേഖകൾ ഇതുവരെ നിർമാതാക്കൾ സമർപ്പിച്ചിട്ടില്ലെന്നും സംഘടന അറിയിച്ചു.  എഥിലിൻ ഗ്ലൈക്കോൺ എന്ന രാസവസ്തുവിന്‍റെ സാന്നിധ്യം സിറപ്പിൽ കണ്ടെത്തിയെന്നാണ് ഉസ്ബെക്കിസ്ഥാൻ …

ഇന്ത്യന്‍ കഫ് സിറപ്പുകൾക്ക് ‘ഗുണനിലവാരമില്ല’; ലോകാരോഗ്യ സംഘടന Read More »