Timely news thodupuzha

logo

Month: July 2024

വടക്കാഞ്ചേരി ട്രാക്കിലുണ്ടായ വെള്ളക്കെട്ടിനെ തുടർന്ന് ട്രെയിനുകള്‍ ഭാഗീകമായി റദ്ദാക്കി

തിരുവനന്തപുരം: കനത്ത മഴയെ തുടർന്നുള്ള വെള്ളക്കെട്ടിലും മണ്ണിടിച്ചിലും ട്രെയിനുകള്‍ ഭാഗീകമായി റദ്ദാക്കി. തൃശൂര്‍ വടക്കാഞ്ചേരിക്കും വള്ളത്തോൾ നഗറിനും ഇടയിലെ റെയിൽവേ പാളത്തിലെ വെള്ളക്കെട്ട് കാരണം ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. എറണാകുളം – കണ്ണൂർ ഇന്‍റർസിറ്റി എക്സ്പ്രസ്(ട്രെയിൻ നമ്പർ 16305) തൃശൂരിൽ സർവീസ് അവസാനിപ്പിക്കും. തിരുനെൽവേലി – പാലക്കാട് പാലരുവി എക്സ്പ്രസ് (ട്രെയിൻ നമ്പർ 16791) ആലുവ വരെ മാത്രമാണ് സർവീസ് നടത്തുക. തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്പ്രസ് (ട്രെയിൻ നമ്പർ 16302) ചാലക്കുടിയിൽ സർവീസ് …

വടക്കാഞ്ചേരി ട്രാക്കിലുണ്ടായ വെള്ളക്കെട്ടിനെ തുടർന്ന് ട്രെയിനുകള്‍ ഭാഗീകമായി റദ്ദാക്കി Read More »

ഉരുൾപ്പൊട്ടൽ; കോഴിക്കോട് – വയനാട് കെ.എസ്.ആർ.ടി.സി സർവീസുകൾ നിർത്തിവച്ചു

കോഴിക്കോട്: വയനാട്ടിൽ വൻ ഉരുൾപൊട്ടലുണ്ടായ പശ്ചാത്തലത്തിൽ കോഴിക്കോട് നിന്നുള്ള കെ.എസ്.ആർ.ടി.സി സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. പൊലീസ് നിർദേശത്തെത്തുടർന്നാണ് സർവീസുകൾ നിർത്തിവെച്ചതെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ വ്യക്തമാക്കി. വയനാട്ടിലെ മിക്ക റോഡുകളും തകർന്ന നിലയിലാണ്. ഉരുൾപൊട്ടലിനെ തുടർന്ന് മേപ്പാടി, ചൂരൽമല, അട്ടമല തുടങ്ങിയ പ്രദേശങ്ങളിലെ റോഡുകളും പാലങ്ങളും ഒലിച്ച് പോയി. ഇത് സംഭവ സ്ഥലത്തേക്ക് എത്തിപ്പെടാൻ സാധിക്കാത്തത് രക്ഷാ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇവിടങ്ങളിൽ കുടുങ്ങികിടക്കുന്നവരെ രക്ഷപ്പെടുത്താൻ ഹെലികോപ്റ്റർ സഹായം തേടിയിരിക്കുകയാണ്. മുണ്ടക്കൈ രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും ചുരത്തിൽ ഗതാഗത …

ഉരുൾപ്പൊട്ടൽ; കോഴിക്കോട് – വയനാട് കെ.എസ്.ആർ.ടി.സി സർവീസുകൾ നിർത്തിവച്ചു Read More »

വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു: തൃശൂരിൽ അമ്മയും മകളും മരിച്ചു

തൃശൂർ: മലക്കപ്പാറയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് അമ്മയും മകളും മരിച്ചു. ഷോളയാർ ഡാമിന് സമീപം ചെക്ക്‌പോസ്റ്റിനടുത്ത് തമിഴ്‌നാട് അതിർത്തിയായ മുക്ക് റോഡിലാണ് സംഭവം. രാജേശ്വരി(45), മകൾ ജ്ഞാനപ്രിയ(15) എന്നിവരാണ് മരിച്ചത്. ചൊവ്വ രാവിലെയാണ് നാട്ടുകാർ സംഭവം അറിഞ്ഞത്. രാജേശ്വരിയുടെ കൈ മണ്ണിന് മുകളിൽ കണ്ടതോടെയാണ് നാട്ടുകാർ വിവരമറിഞ്ഞ് മണ്ണ് നീക്കി മൃതദേഹങ്ങൾ പുറത്തെടുത്തു. കെട്ടിപിടിച്ച് കിടക്കുന്ന നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

തൊടുപുഴയിൽ കട തുറക്കാനായി പോകുന്ന വഴിക്ക് വ്യാപാരിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചു കടന്ന് കളഞ്ഞു

മുതലാക്കോടം: കട തുറക്കാനായി പോകുന്ന വഴിക്ക് വ്യാപാരിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചു കടന്ന് കളഞ്ഞു. മുതലക്കോടം പെട്ടേനാട് തോട്ടു പുറത്ത് വർഗീസിൻ്റെ(കുട്ടി) കഴുത്തിൽ കിടന്ന് മൂന്ന് പവൻ്റെ മാലയാണ് പൊട്ടിച്ചെടുത്തത്. തിങ്കളാഴ്ച രാവിലെ 5.30-ന് സംഭവം. കള്ളനും ഉടമയും തമ്മിൽ ഏറെ നേരം പിടിവലി നടന്നു. മൽപ്പിടുത്തതിനിടയിൽകൾളൻ്റെ ഷർട്ട് കീറി അതിനാൽ കള്ളൻ കൈയിൽ കരുതിയിരുന്നവാക്കത്തി കൊണ്ട് ആക്രമിക്കാൻ തുനിഞ്ഞു. ഇതോടെ കുട്ടി പിന്മാറി ഇയാളുടെ തലയ്ക്കും മുഖത്തുംദേഹത്തും പരിക്കുണ്ട്. മുതലക്കോടത്ത് ടി. ജെ.ബേക്കറി നടത്തുകയാണ് …

തൊടുപുഴയിൽ കട തുറക്കാനായി പോകുന്ന വഴിക്ക് വ്യാപാരിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചു കടന്ന് കളഞ്ഞു Read More »

കശ്മീരിലെ ബാരാമുള്ളയിൽ ആക്രിക്കടയിലുണ്ടായ സ്ഫോടനത്തിൽ 4 പേർ മരിച്ചു

ശ്രീനഗർ: കശ്മീരിലെ ബാരാമുള്ള ജില്ലയിലുണ്ടായ സ്ഫോടനത്തിൽ നാല് മരണം. സോപോറിലുള്ള ഷയിർ കോളനിയിലെ ആക്രിക്കടയിലാണ് പൊട്ടിത്തെറിയുണ്ടായത്. ലോറിയിൽ നിന്നും ചിലർ ആക്രി സാധനങ്ങൾ ഇറക്കുന്നതിനിടെ ആയിരുന്നു സ്ഫോടനം. രണ്ട് പേർ സ്ഥലത്തുവച്ചു തന്നെ മരിച്ചു. നാസിൽ അഹ്മദ് നദ്രു(40), ആസിം അഷ്റഫ് മിർ, ആദിൽ റാഷിദ് ഭട്ട്, മുഹമ്മദ് അസ്ഹർ എന്നിവരാണ് മരിച്ചത്. ഏതുതരം സ്ഫോടനമാണ് നടന്നതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

സിഗ്നൽ തെറ്റിച്ചെത്തിയ ട്രാവലർ ഇടിച്ച് അപകടം; ചാലക്കുടിയിൽ ബൈക്ക് യാത്രികൻ മരിച്ചു

ചാലക്കുടി: പോട്ട ആശ്രമം സിഗ്നൽ ജംഗ്ഷന് സമീപം അമിതവേഗതയിലെത്തിയ ട്രാവലർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പോട്ട പാലസ് ഹോസ്പിറ്റലിന് സമീപം മാളിയേക്കൽ മാളക്കാരൻ ജീസനാണ്(32) മരിച്ചത്. ബൈക്കിലുണ്ടായിരുന്ന ജീസന്‍റെ ഭാര്യ നിമിഷയ്ക്ക് പരുക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 11.30നാണ് അപകടമുണ്ടായത്. എറണാകുളം ഭാഗത്ത് നിന്ന് അമിതവേഗതയിൽ വന്ന ട്രാവലർ സിഗ്നൽ തെറ്റിച്ചതാണ് അപകട കാരണം. റോഡ് മുറിച്ച് കടക്കുകയായിരുന്ന ബൈക്കിനെ ട്രാവലർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പരുക്കേറ്റ ഇരുവരെയും ചാലക്കുടി സെന്‍റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീസൺ മരണത്തിന് …

സിഗ്നൽ തെറ്റിച്ചെത്തിയ ട്രാവലർ ഇടിച്ച് അപകടം; ചാലക്കുടിയിൽ ബൈക്ക് യാത്രികൻ മരിച്ചു Read More »

ഇടുക്കിയില്‍ ചെറു ഡാമുകള്‍ തുറന്നു: ബാണാസുര സാഗര്‍ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചേക്കും

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ മഴ കനത്തതോടെ ബാണാസുര സാഗര്‍ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചേക്കും. ബാണാസുര സാഗര്‍ ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. നിലവിൽ 772.85 ആണ് ജലനിരപ്പ്. അണക്കെട്ടില്‍ ജലനിരപ്പ് നിശ്ചിത പരിധിയിലധികം ഉയര്‍ന്നാല്‍ ഷട്ടറുകള്‍ തുറക്കുമെന്നും 773 മീറ്റർ ആയാൽ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ബാണാസുര സാഗര്‍ ഡാമിന്‍റെ പരിസര പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശമുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ബന്ധപ്പെട്ട …

ഇടുക്കിയില്‍ ചെറു ഡാമുകള്‍ തുറന്നു: ബാണാസുര സാഗര്‍ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചേക്കും Read More »

മണിപ്പൂർ മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി ചർച്ച നടത്തി

ന്യൂഡൽഹി: മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ ബിരേൻ സിംഗുമായി അടച്ചിട്ട മുറിയിലാണ് പ്രധാനമന്ത്രി ചർച്ച. ഒപ്പം ആഭ്യന്തര മന്ത്രി അമിത് ഷായും രാജ്നാഥ് സിംഗും ഉണ്ടായിരുന്നു. ഉദ്യോഗസ്ഥരെ ഒഴുവാക്കിയായിരുന്നു കൂടിക്കാഴ്ച. മണിപ്പൂർ സംഘർഷത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടുനിന്നു. മണിപ്പൂർ വിഷയത്തിന് പരാമവധി വേഗം പരിഹാരം കാണണമെന്നാണ് പ്രധാനമന്ത്രി നിർദേശം നൽകിയത്. ഇരു വിഭാഗങ്ങളോട് തുടർന്നും സംസാരിക്കണം. സുരക്ഷാ വിന്യാസത്തിലടക്കം കൂടുതൽ …

മണിപ്പൂർ മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി ചർച്ച നടത്തി Read More »

തൊടുപുഴ നഗരസഭ കൗൺസിലർ മാത്യു ജോസഫിനെ ഹൈക്കോടതി അയോഗ്യനാക്കി

തൊടുപുഴ: നഗരസഭ പതിനൊന്നാം വാർഡ് കൗൺസിലർ മാത്യു ജോസഫിനെ കേരള ഹൈക്കോടതി അയോഗ്യനാക്കി വിധി പ്രസ്താവിച്ചു. ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥിയായി പതിനൊന്നാം വാർഡിൽ നിന്നും വിജയിച്ച മാത്യു ജോസഫ് എൽഡിഎഫിലെ സിപിഎമ്മിൽ ചേരുകയായിരുന്നു. ഇദ്ദേഹത്തെ അയോഗ്യൻ ആക്കണമെന്ന് കാണിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ യുഡിഎഫ് കൗൺസിലർമാരായ അഡ്വ. …

തൊടുപുഴ നഗരസഭ കൗൺസിലർ മാത്യു ജോസഫിനെ ഹൈക്കോടതി അയോഗ്യനാക്കി Read More »

Казино Аврора: Лучшие Игры и Бонусы для Игроков

Некоторые из них могут быть персонализированными и предложены индивидуально конкретному игроку. Важно отметить, что верификация аккаунта является обязательным требованием большинства онлайн-казино. Она проводится для предотвращения мошенничества и защиты как казино, так и игроков. Первым шагом является переход на официальный сайт казино. Найдите ссылку на сайте или использование поисковых систем. После того как вы попали на страницу казино, найдите кнопку «Регистрация» или «Создать аккаунт». …

Казино Аврора: Лучшие Игры и Бонусы для Игроков Read More »

പ്രകൃതി സംരക്ഷണ ദിനം, തൊടുപുഴ പുഴയോരം ബൈപ്പാസ് വൃത്തിയാക്കി ചെടികൾ നട്ടുപിടിപ്പിച്ചു

തൊടുപുഴ: പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച്, മുതലക്കോടം ഫൊറോനയിലെ ഇടവകകളിൽ നിന്നും യുവദീപ്തി കെ.സി.വൈ.എം യുവജനങ്ങളുടെയും തൊടുപുഴ നഗരസഭയുടെയും നേതൃത്വത്തിൽ തൊടുപുഴ പുഴയോരം ബൈപ്പാസ് വൃത്തിയാക്കി ചെടികൾ നട്ടുപിടിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ജെസ്സി ആന്റണി ചെടി നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. യുവദീപ്തി കെ.സി.വൈ.എം മുതലക്കോടം ഫൊറോന ഡയറക്ടർ ഫാ. ജോൺ മുണ്ടക്കൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിറിയക് മഞ്ഞകടമ്പിൽ, ആനിമേറ്റർ സി. റ്റെസ് മരിയ, പ്രസിഡന്റ് റോബിൻ ജെയിംസ് പൊട്ടനാനിക്കൽ, മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം …

പ്രകൃതി സംരക്ഷണ ദിനം, തൊടുപുഴ പുഴയോരം ബൈപ്പാസ് വൃത്തിയാക്കി ചെടികൾ നട്ടുപിടിപ്പിച്ചു Read More »

സ്വർണ വിലയിൽ വർധന

കൊച്ചി: ബജറ്റ് പ്രഖ്യാപിച്ചതിന് പിന്നാലെ കുത്തനെ ഇടിഞ്ഞ സ്വർണ വില വീണ്ടും ഉണർന്നു. ഇന്ന്(29/07/2024) പവന് 120 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 50,720 രൂപയായി. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 6340 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വില. സ്വർണം വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ചതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചതോടെ 23 മുതൽ സ്വർണ വില കുത്തനെ കുറഞ്ഞിരുന്നു. 4600 രൂപയോളമാണ് കഴിഞ്ഞ ദിവസം വരെ കുറഞ്ഞത്. …

സ്വർണ വിലയിൽ വർധന Read More »

വയനാട് ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ കേന്ദ്രം, ജില്ലയിലെ 3 സ്കൂളുകള്‍ക്ക് അവധി

കല്‍പ്പറ്റ: കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിലെ മൂന്ന് സ്കൂളുകള്‍ക്ക് അവധി. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും ഉള്‍പ്പെടെ സാധ്യതയുള്ള മലയോര മേഖലയിലെ സ്കൂളുകള്‍ക്കാണ് അവധി നല്‍കിയത്. വെള്ളാർമല വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ, പുത്തുമല യു.പി സ്കൂള്‍, മുണ്ടക്കൈ യു.പി സ്കൂള്‍ തുടങ്ങിയ സ്കൂളുകൾക്കാണ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചത്. കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാലും പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടതിനാലുമാണ് ഈ സ്ഥലങ്ങളിലെ സ്കൂളുകള്‍ക്ക് അവധി നല്‍കിയത്. മേപ്പാടി, മുണ്ടക്കൈ മേഖലയിൽ ഞായറാഴ്ച രാത്രി ഇടവിട്ട് കനത്ത …

വയനാട് ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ കേന്ദ്രം, ജില്ലയിലെ 3 സ്കൂളുകള്‍ക്ക് അവധി Read More »

കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്: 5 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളതിനാൽ ഇവിടങ്ങളിൽ യെല്ലോ അലർട്ടാണ്. മറ്റ് ജില്ലകളിൽ അലർട്ട് ഇല്ലെങ്കിലും എല്ലായിടത്തും മഴയ്ക്ക് സാധ്യത ഉണ്ടെന്നും മുന്നറിയിപ്പിലുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. കേരള തീരത്ത് മീൻ പിടിക്കാൻ പോകുന്നതിനും വിലക്ക് ഏർപ്പെടുത്തി. വടക്കൻ ചത്തീസ്ഗഡിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ …

കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്: 5 ജില്ലകളിൽ യെലോ അലർട്ട് Read More »

ഡൽഹിയിലെ ഐ.എഎ.സ് കോച്ചിങ്ങ് സെന്‍ററില്‍ ലൈബ്രറിയും ക്ലാസ് റൂമും പ്രവര്‍ത്തിച്ചത് നിയമ വിരുദ്ധമായി

ന്യൂഡൽഹി: കനത്ത മഴയിൽ വെള്ളം കയറി മൂന്ന് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്‍റെ ബേസ്‌മെന്‍റില്‍ ലൈബ്രറിയും ക്ലാസ് റൂമും പ്രവര്‍ത്തിച്ചിരുന്നത് നിയമ വിരുദ്ധമായിട്ടെന്ന് റിപ്പോര്‍ട്ട്. ബേസ്‌മെന്‍റിന് സ്‌റ്റോര്‍ റൂം പ്രവര്‍ത്തിക്കാന്‍ മാത്രമായിരുന്നു ഫയര്‍ഫോഴ്‌സ് അനുമതി നല്‍കിയിരുന്നത്. ഡല്‍ഹി ഫയര്‍ഫോഴ്‌സിന്‍റെ പരിശോധന റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. സംഭവത്തിൽ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ നടപടി ആരംഭിച്ചു. സെൻട്രൽ ഡൽഹിയിലെ ഓൾഡ് രജീന്ദർ നഗർ ഏരിയയിൽ നടന്ന സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഉന്നത സമിതി …

ഡൽഹിയിലെ ഐ.എഎ.സ് കോച്ചിങ്ങ് സെന്‍ററില്‍ ലൈബ്രറിയും ക്ലാസ് റൂമും പ്രവര്‍ത്തിച്ചത് നിയമ വിരുദ്ധമായി Read More »

12 ജില്ലകൾ യെലോ അലർട്ട്: പെരുമഴയിൽ മലയോര മേഖലകളില്‍ കനത്ത നാശം

തിരുവനന്തപുരം: വിവിധ ജില്ലകളിൽ അതിശക്ത മഴ തുടുരുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. തിങ്കളാഴ്ച കേരളത്തിലെ 12 ജില്ലകളിലും ശക്തമായ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. പാലക്കാട്, തിരുവനന്തപുരം ഒഴികെ എല്ലാ ജില്ലകളിലും യെലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 5 ദിവസം ഇടിയോടു കൂടിയ മഴ പെയ്യുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നത്. വടക്കന്‍ ഛത്തീസ്ഗഡിന് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതും, വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദപാത്തി സ്ഥിതിചെയ്യുന്നതുമാണ് മഴ ശക്തമാകാന്‍ കാരണം. ഒരു ഇടവേളയ്ക്ക് …

12 ജില്ലകൾ യെലോ അലർട്ട്: പെരുമഴയിൽ മലയോര മേഖലകളില്‍ കനത്ത നാശം Read More »

ഡൽഹി ഐ.എൻ.എ മാർക്കറ്റില്‍ വൻ തീപിടിത്തം

ന്യൂഡൽഹി: ഡൽഹി ഐ.എൻ.എ മാർക്കറ്റില്‍ വൻ തീപിടിത്തം. രണ്ട് റസ്റ്റോറന്‍റുകളിലാണ് തീപിടുത്തമുണ്ടായത്. അപകടത്തിൽ ആറ് പേർക്ക് പൊള്ളലേറ്റു. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിക്കായിരുന്നു അപകടം. ഹോട്ടലിന്‍റെ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. എട്ട് അഗ്നിശമന വാഹനങ്ങളെത്തിയാണ് തീ അണച്ചത്. കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

അൽ – അസ്ഹർ പോളിടെക്‌നിക് കോളേജിൽ ഒന്നാം സെമസ്റ്റർ ക്ലാസുകൾ ജൂലൈ 29 ന് തുടങ്ങും

തൊടുപുഴ : അൽ – അസ്ഹർ പോളിടെക്‌നിക് കോളേജിൽ ഈ വർഷം പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ക്ലാസുകൾ (ഡിഫറൻഷ്യ 2024) ഇടുക്കി ജില്ലാ സബ് കളക്ടർ ഡോ.അരുൺ എസ് നായർ ഐ എ എസ്, ജൂലൈ 29 നു രാ വിലെ 10 ന് ഉൽഘാടനം ചെയ്യും .കോളേജ് സെമിനാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ അൽ അസ്ഹർ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാൻ ഹാജി.കെ എം മൂസ അദ്ധ്യക്ഷത വഹിക്കും. മാനേജിങ് ഡയറക്‌ടർ അഡ്വ.കെ എം മിജാസ്, അഡ്‌മിനിസ്ട്രേറ്റിവ്‌ …

അൽ – അസ്ഹർ പോളിടെക്‌നിക് കോളേജിൽ ഒന്നാം സെമസ്റ്റർ ക്ലാസുകൾ ജൂലൈ 29 ന് തുടങ്ങും Read More »

Web Scraping – Unlocking occupation voltage with WWW grate solution by Easy data excavation

Listing of message 1. Presentation 2. What is entanglement scrape? 3. Benefit of WWW genuflect 4. Case of websites Commonly scraped 5. Battlefield of datum Collected 6. How different diligence Can do good from entanglement scrape 7. How Easy information mining whirl WWW scratch result 8. Achiever stories and causa report 9. Oft inquire enquiry( …

Web Scraping – Unlocking occupation voltage with WWW grate solution by Easy data excavation Read More »

മണപ്പുറം ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതിയെ പൊലീസ് ചോദ്യം ചെയ്തു

തിരുവനന്തപുരം: മണപ്പുറം ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതി ധന്യ മോഹനെ ചോദ്യം ചെയ്തതിൽ കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചു. ധന്യയുടെ ഭര്‍ത്താവിന്റെ എന്‍.ആര്‍.ഐ അക്കൗണ്ടുകളിലേക്ക് കുഴല്‍പ്പണ സംഘം വഴി പണം കൈമാറിയെന്നും പോലീസ് സംശയിക്കുന്നുണ്ട്. ധന്യയുടെ നാലു വര്‍ഷത്തെ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് പോലീസ് പരിശോധിച്ചു. വ്യാജ രേഖ ചമച്ച് വ്യാജ വിലാസത്തില്‍ വായ്പകള്‍ മാറ്റിയായിരുന്നു തുക തട്ടിയതെന്നും പൊലീസ് കണ്ടെത്തി. ധന്യ മോഹന്റെ പേരില്‍ മാത്രം അഞ്ച് അക്കൗണ്ടുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ധന്യയുടെ അക്കൗണ്ടിലെ പണം മരവിപ്പിക്കാന്‍ …

മണപ്പുറം ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതിയെ പൊലീസ് ചോദ്യം ചെയ്തു Read More »

തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ് സ്ഥാനം രാജി വച്ചു

തൊടുപുഴ: പിന്തുണച്ച മുന്നണി തന്നെ അവിശ്വാസവുമായി വരുന്ന സാഹചര്യത്തിലും അതിനെ പ്രതിപക്ഷ കൗൺസിലർമാർ പിന്തുണ നൽകുകയും ചെയ്തതിനാലാണ് രാജിയെന്ന് സനീഷ് ജോർജ്ജ് പറഞ്ഞു. അഴിമതി കേസിൽ തനിക്ക് യാതൊരു പങ്കുമില്ല. ഇക്കാര്യം വിജിലൻസിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കോടതിയെയും സത്യാവസ്ഥ ധരിപ്പിക്കാനാവുമെന്ന ആത്മവിശ്വാസമുണ്ട്. മൂന്നര വർഷക്കാലത്തിനിടെ കോടിക്കണക്കിന് രൂപായുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ സാധിച്ചതായും സനീഷ് ജോർജ്ജ് പറഞ്ഞു. രാജി പ്രഖ്യാപിച്ചെങ്കിലും തിങ്കളാഴ്ച്ചയേ ഔദ്യോഗികമായി രാജി കത്ത് കൈമാറുകയുള്ളൂ.

ഓഗസ്റ്റ് 13ന് ജില്ലാ മാർച്ചും ധർണയും: വിജയിപ്പിക്കണമെന്ന് കെ.ജി.ഒ.എ വനിതാസഭ

തൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 13ന് നടക്കുന്ന ജില്ലാ മാർച്ചും ധർണയും വിജയിപ്പിക്കുവാൻ മുഴുവൻ ഗസറ്റഡ് ഓഫീസർമാരും രംഗത്തിറങ്ങണമെന്ന് കെ ജി ഓ എ തൊടുപുഴ ഏരിയ വനിതാ സഭ അഭ്യർത്ഥിച്ചു. തൊടുപുഴ കെ.ജി.ഒ.എ ഹാളിൽ ചേർന്ന വനിതാ സഭ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ ഡോ. ബോബി പോൾ ഉദ്ഘാടനം ചെയ്തു. പി.വി പ്രഭ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സി.കെ ജയശ്രീ സ്ത്രീ സുരക്ഷ, സ്ത്രീപദവിയെന്ന …

ഓഗസ്റ്റ് 13ന് ജില്ലാ മാർച്ചും ധർണയും: വിജയിപ്പിക്കണമെന്ന് കെ.ജി.ഒ.എ വനിതാസഭ Read More »

ഇടുക്കി കട്ടപ്പന കല്യാണത്തണ്ട് മലനിരകളിൽ നീലവസന്തം സഞ്ചാരികളെ ആകർഷിക്കുന്നു

കട്ടപ്പന: മൂന്നാറിൻ്റെ സ്വന്തം നീലക്കുറിഞ്ഞി ലോകത്തിന് തന്നെ അത്ഭുത കാഴ്ച്ചയാണ്. 12 വർഷത്തിലൊരിക്കൽ മാത്രം പൂവിടുന്ന കുറിഞ്ഞി പൂക്കൾ കാണാൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾ മൂന്നാറിലെത്തും. മൂന്നാർ രാജമലയിലെ നീലക്കുറിഞ്ഞിക്ക് സമാനമാണ് കട്ടപ്പന കല്യാണത്തണ്ട് മലനിരകളിൽ പൂവിട്ട കുറിഞ്ഞികളും. ഇടുക്കി ജലാശയത്തിൻ്റെ പശ്ചാത്തലത്തിൽ പൂവിട്ട് നിൽക്കുന്ന നീലവസന്തം ആരേയും ആകർഷിക്കും. വീശിയടിക്കുന്ന കാറ്റിൽ തലയാട്ടി നിൽക്കുന്ന നീലപൂക്കൾ, മഞ്ഞ് പെയ്യുന്ന കല്യാണത്തണ്ട് മലനിരകളെ കൂടുതൽ മനോഹരിയാക്കുന്നു. ഒരു മാസം കൂടി കഴിഞ്ഞാൽ മലനിരകൾക്ക് മുഴുവൻ നീല …

ഇടുക്കി കട്ടപ്പന കല്യാണത്തണ്ട് മലനിരകളിൽ നീലവസന്തം സഞ്ചാരികളെ ആകർഷിക്കുന്നു Read More »

ബാ​ഗ് ഇ​ല്ലാ​ത്ത ദി​ന​ങ്ങ​ൾ വരുന്നു: സ്‌​കൂ​ൾ ബാ​ഗു​ക​ളു​ടെ ഭാ​രം ​കു​റ​യ്ക്കാ​നും സ​ർ​ക്കാ​ർ

കൊ​ച്ചി: സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ബാ​ഗു​ക​ളു​ടെ ഭാ​രം കു​റ​യ്ക്കാ​ൻ ന​ട​പ​ടി​ക​ളു​മാ​യി സ​ർ​ക്കാ​ർ. ഇ​തി​ൻറെ ഭാ​ഗ​മാ​യി ഒ​ന്നാം ക്ലാ​സി​ലെ കു​ട്ടി​ക​ളു​ടെ സ്‌​കൂ​ൾ ബാ​ഗു​ക​ളു​ടെ ഭാ​രം 1.6 മു​ത​ൽ 2.2 കി​ലോ​ഗ്രാ​മി​ന് ഇ​ട​യി​ലും പ​ത്താം ക്ലാ​സി​ലെ കു​ട്ടി​ക​ളു​ടെ ബാ​ഗു​ക​ളു​ടെ ഭാ​രം 2.5 കി​ലോ​യ്ക്കും 4.5 കി​ലോ​യ്ക്കു​മി​ട​യി​ലും ആ​ക്കു​ന്ന വി​ധ​ത്തി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്താ​ൻ പൊ​തു​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കും. ഇ​തി​ന് പു​റ​മെ മാ​സ​ത്തി​ൽ നാ​ലു ദി​വ​സ​മെ​ങ്കി​ലും ബാ​ഗ് ഇ​ല്ലാ​ത്ത ദി​ന​ങ്ങ​ൾ എ​ന്ന​ത് ന​ട​പ്പാ​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. …

ബാ​ഗ് ഇ​ല്ലാ​ത്ത ദി​ന​ങ്ങ​ൾ വരുന്നു: സ്‌​കൂ​ൾ ബാ​ഗു​ക​ളു​ടെ ഭാ​രം ​കു​റ​യ്ക്കാ​നും സ​ർ​ക്കാ​ർ Read More »

പത്തനംതിട്ടയിൽ അ​മി​ത ശ​ബ്ദ​ത്തി​ൽ പാ​ട്ടു​വ​ച്ച അ​യ​ൽ​വാ​സി​യെ, ഉ​റ​ക്കം ന​ഷ്ട​മാ​കു​മെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ ക​യ​റി​ വെ​ട്ടി പ​രി​ക്കേ​ൽപ്പിച്ച് യു​വാ​വ്

പ​ത്ത​നം​തി​ട്ട: ഉ​റ​ക്കെ പാ​ട്ടു​വ​ച്ച​തി​ല്‍ പ്ര​കോ​പി​ത​നാ​യി അ​യ​ല്‍​വാ​സി​യെ വീ​ട്ടി​ല്‍ ക​യ​റി വെ​ട്ടി. ഇ​ള​മ​ണ്ണൂ​ര്‍ സ്വ​ദേ​ശി സ​ന്ദീ​പ് പി​ടി​യി​ൽ.​ പാ​ട്ടി​ന്‍റെ ശ​ബ്ദം കാ​ര​ണം ഉ​റ​ങ്ങാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് ഇ​രു​വ​രും ത​മ്മി​ൽ വാ​ക് ത​ർ​ക്ക​മു​ണ്ടാ​യി. ഇ​തി​നി​ടെ​യി​ലാ​ണ് പ്ര​തി യു​വാ​വി​നെ വെ​ട്ടി ​പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ക​ണ്ണ​ന്‍ എ​ന്ന​യാ​ളെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. ഇ​യാ​ളു​ടെ ത​ല​യ്ക്കും ചെ​വി​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്ത​നം​തി​ട്ട ഇ​ള​മ​ണ്ണൂ​രി​ലാ​ണ് സം​ഭ​വം. ക​ണ്ണ​ന്‍ രാ​ത്രി​യി​ല്‍ വീ​ട്ടി​ല്‍ പാ​ട്ട്​ വെ​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ഉ​ച്ച​ത്തി​ലാ​ണ് പാ​ട്ടു​വെ​ച്ച​തെ​ന്ന് പ​റ​ഞ്ഞ് സ​ന്ദീ​പ് ത​ര്‍​ക്ക​ത്തി​ൽ ഏര്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ക​ണ്ണ​നെ സ​ന്ദീ​പ് …

പത്തനംതിട്ടയിൽ അ​മി​ത ശ​ബ്ദ​ത്തി​ൽ പാ​ട്ടു​വ​ച്ച അ​യ​ൽ​വാ​സി​യെ, ഉ​റ​ക്കം ന​ഷ്ട​മാ​കു​മെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ ക​യ​റി​ വെ​ട്ടി പ​രി​ക്കേ​ൽപ്പിച്ച് യു​വാ​വ് Read More »

കൊച്ചിയി​ൽ സി​നി​മാ ഷൂട്ടിങ്ങി​നി​ടെ അ​പ​ക​ടം: അ​ർ​ജു​ൻ അ​ശോ​ക​ന് പ​രി​ക്ക്, അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ ബൈ​ക്ക് ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു

കൊ​ച്ചി: സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ അ​പ​ക​ടം. ന​ട​ൻ അ​ർ​ജു​ൻ അ​ശോ​ക​നും സം​ഗീ​ത് പ്ര​താ​പും സ​ഞ്ച​രി​ച്ച കാ​റാ​ണു ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​ത്. അ​മി​ത​വേ​ഗ​ത്തി​ല്‍ വാ​ഹ​നം ഓ​ടി​ച്ച​തി​ന് കൊ​ച്ചി സെ​ൻ​ട്ര​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ന​ട​ന​ട​ക്കം അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കൊ​ച്ചി എം​ജി റോ​ഡി​ൽ വ​ച്ചു പു​ല​ർ​ച്ചെ 1.45നാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ​പെ​ട്ട കാ​ർ ബൈ​ക്കു​ക​ളി​ലും ത​ട്ടി. ബൈ​ക്കു​ക​ൾ​ക്കും കേ​ടു​പാ​ടു​ണ്ട്. സി​നി​മാ താ​ര​ങ്ങ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് കാ​ർ റോ​ഡി​ൽ​നി​ന്ന് മാ​റ്റി​യ​ത്. …

കൊച്ചിയി​ൽ സി​നി​മാ ഷൂട്ടിങ്ങി​നി​ടെ അ​പ​ക​ടം: അ​ർ​ജു​ൻ അ​ശോ​ക​ന് പ​രി​ക്ക്, അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ ബൈ​ക്ക് ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു Read More »

അർജുനെ കണ്ടെത്താൻ ഗോവയിൽ നിന്ന് ബാർജും പ്ലാറ്റ്ഫോമും എത്തിക്കും

കാർവാർ: കനത്ത മഴയും നദിയിലെ കുത്തൊഴുക്കും രക്ഷാപ്രവർത്തനത്തെ പ്രതിസന്ധിയിലാക്കിയപ്പോൾ മലയാളി ലോറി ഡ്രൈവർ അർജുൻ പന്ത്രണ്ടാം ദിവസവും കാണാമറയത്ത്. ട്രക്കും ഗ്യാസ് ടാങ്കറും നദിയിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡ്രോൺ പരിശോധനയിൽ ഇവയുടെ സ്ഥാനവും തിരിച്ചറിഞ്ഞു. എന്നാൽ, ശക്തമായ അടിയൊഴുക്ക് കാരണം നാവിക സേനയുടെ മുങ്ങൽ വിദഗ്ധർക്ക് നദിയിൽ ഇറങ്ങാനായിട്ടില്ല. ഈ സാഹചര്യത്തിൽ പ്രാദേശിക മുങ്ങൽ വിദഗ്ധരെ ഉപയോഗിച്ച് തെരച്ചിൽ നടത്താൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, എത്ര വൈദഗ്ധ്യമുള്ളവരാണെങ്കിലും അതിശക്തമായ ഒഴുക്ക് തുടരുന്നതിനാൽ നദിയിലിറങ്ങുന്നത് അപകടമാണെന്നാണ് അധികൃതർ പറയുന്നത്. മണിക്കൂറിൽ 12 …

അർജുനെ കണ്ടെത്താൻ ഗോവയിൽ നിന്ന് ബാർജും പ്ലാറ്റ്ഫോമും എത്തിക്കും Read More »

കാംവർ യാത്രാ പാതയിലെ ചില മുസ്ലിം പള്ളികൾ തുണി കെട്ടി മറച്ചതായി പരാതി

ഹരിദ്വാർ: കാംവർ തീർഥാടന പാതയിലുള്ള ചില മുസ്ലിം ആരാധനാലയങ്ങൾ തുണികൊണ്ടുള്ള വലിയ സ്ക്രീനുകൾ ഉപയോഗിച്ച് മറച്ചതായി പരാതി. അഭൂതപൂർവമായ നടപടിയാണിതെന്ന് മോസ്ക് അധികൃതർ. ഇത് അനാവശ്യമാണെന്ന് കാംവർ തീർഥാടകരിൽ ചിലർ പോലും അഭിപ്രായപ്പെടുന്നു. കാംവർ തീർഥാടന പാതയിലെ ഭക്ഷണശാലകൾക്കു പുറത്ത് ഉടമയുടെ പേരെഴുതി പ്രദർശിപ്പിക്കണെമന്ന ഉത്തർ പ്രദേശ് സർക്കാരിന്‍റെ ഉത്തരവ് വിവാദമാകുകയും, കോടതി ഈ ഉത്തരവ് റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആരാധനാലയങ്ങൾ തുണി കെട്ടി മറയ്ക്കുന്നതിനെച്ചൊല്ലിയുള്ള പുതിയ വിവാദം. ഇത്തരത്തിലുള്ള നടപടികൾ അപലപനീയമാണെന്ന് ഹരിദ്വാറിൽ സ്ഥിരതാമസമുള്ള …

കാംവർ യാത്രാ പാതയിലെ ചില മുസ്ലിം പള്ളികൾ തുണി കെട്ടി മറച്ചതായി പരാതി Read More »

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്‍റെ പേരില്‍ തട്ടിപ്പ്; ജനപ്രതിനിധികളെ ഉൾപ്പെടെ കബളിപ്പിച്ച് 2 യുവാക്കൾ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തൊഴിലധിഷ്ടിത കോഴ്സുകള്‍ നടത്തുന്നുവെന്ന വ്യാജപ്രചാരണത്തില്‍ കുടുങ്ങി വിമാനത്താവളത്തിന് സമീപത്തെ തദ്ദേശ സ്ഥാപനങ്ങള്‍. സിയാലിന്‍റെ പേരില്‍ രണ്ട് യുവാക്കള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നേരിട്ടെത്തിയാണ് ജനപ്രതിനിധികളെയടക്കം കബളിപ്പിച്ചത്. സംഭവുമായി ബന്ധമില്ലെന്ന് സിയാല്‍ വാര്‍ത്താകുറിപ്പ് ഇറക്കിയതോടെയാണ് വന്‍ തട്ടിപ്പിന്‍റെ ചുരുളഴിഞ്ഞത്. നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപത്തെ ശ്രീമൂലനഗരം, കാഞ്ഞൂര്‍, കാലടി, നെടുമ്പാശ്ശേരി പഞ്ചായത്തുകളും അങ്കമാലി നഗരസഭയും കേന്ദ്രീകരിച്ചായിരുന്നു വ്യാജപ്രചാരണം. ജൂലൈ 18 മുതലുള്ള ദിവസങ്ങളില്‍ സിയാല്‍ നിയോഗിച്ചതെന്ന പേരില്‍ ഐഡി കാര്‍ഡ് ധരിച്ച് രണ്ടു പേര്‍ തദ്ദേശ …

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്‍റെ പേരില്‍ തട്ടിപ്പ്; ജനപ്രതിനിധികളെ ഉൾപ്പെടെ കബളിപ്പിച്ച് 2 യുവാക്കൾ Read More »

അതിർത്തിയിൽ പാക്കിസ്ഥാന്റെ ഭീകരാക്രമണം

ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്‌വാരയിൽ അതിർത്തിക്കപ്പുറത്ത് നിന്ന് പാക്കിസ്ഥാൻ സൈന്യത്തിന്‍റെ സഹായത്തോടെ ഭീകരാക്രമണത്തിന് ശ്രമം. ഇന്ത്യൻ സൈന്യം ഇത് ഫലപ്രദമായി ചെറുത്തു. ഒരു പാക് പൗരൻ ഇന്ത്യൻ തിരിച്ചടിയിൽ കൊല്ലപ്പെടുകയും ചെയ്തു. പാക്കിസ്ഥാന്‍റെ ബോർഡർ ആക്ഷൻ ടീമാണ്(BAT) കുപ്‌വാരയിലെ കാമകാരി സെക്റ്ററിൽ ആക്രമണത്തിന് ശ്രമം നടത്തിയത്. ഭീകരവാദികളുടെ വലിയൊരു സംഘത്തിന് പാക് സൈനിക വിഭാഗം നേരിട്ട് നേതൃത്വം നൽകുകയായിരുന്നു. പാക് സൈന്യം ഭീകരരെ ഇന്ത്യൻ അതിർത്തിയിലേക്ക് നയിക്കുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസം തന്നെ പുറത്ത് വന്നിരുന്നതാണ്. ഇന്ത്യൻ …

അതിർത്തിയിൽ പാക്കിസ്ഥാന്റെ ഭീകരാക്രമണം Read More »

ജസ്പ്രീത് ബുംറയെ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റും

മുംബൈ: ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ജസ്പ്രീത് ബുംറയെ മാറ്റുമെന്ന് സൂചന. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ യുവതാരം ശുഭ്‌മൻ ഗിൽ വൈസ് ക്യാപ്റ്റനാകുമെന്നാണ് റിപ്പോർട്ട്. ഏകദിന, ട്വന്‍റി 20 ടീമുകളുടെ വൈസ് ക്യാപ്റ്റനായി ഗില്ലിനെ നേരത്തെ തന്നെ നിയോഗിച്ചിരുന്നു. ഭാവി ക്യാപ്റ്റനായി ഗില്ലിനെ വളർത്തിയെടുക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണ് റെഡ് ബോൾ ക്രിക്കറ്റിലെ പ്രൊമോഷൻ. ടെസ്റ്റ് ക്രിക്കറ്റ് ടീമിൽ വൺഡൗൺ പൊസിഷനിൽ ഗിൽ സ്ഥാനമുറപ്പിച്ച് കഴിഞ്ഞു. ഏകദിനത്തിൽ ഓപ്പണറായും ഇടമുറപ്പിച്ച ഗില്ലിന്, ട്വന്‍റി20 …

ജസ്പ്രീത് ബുംറയെ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റും Read More »

ഇടുക്കിയിൽ വല്ല്യേട്ടനെ വണങ്ങിയില്ല; സി.പി.ഐ നേതാവ് കെ.കെ ശിവരാമന് എൽ.ഡി.എഫ് ജില്ലാ കൺവീനർ സ്ഥാനം നഷ്ടമായി

ആർ.സുരേഷ്തിരുവനന്തപുരം: ജില്ലയിൽ ഇടതു മുന്നണിയിൽ കലഹം. ദീർഘനാളായി എൽ.ഡി.എഫ് ജില്ലാ കൺവീനറായി പ്രവർത്തിച്ചുവന്ന മുൻ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമനെ മുന്നണി കൺവീനർ സ്ഥാനത്ത് നിന്നും പുറത്താക്കി. മുന്നണി മര്യാദകൾ പാലിക്കാതെയുള്ള അഭിപ്രായങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ നിരന്തരം പറയുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് പുറത്താക്കൽ. ശിവരാമന്റെ കടുത്ത ഭാഷയിലുള്ള സി.പി.എം വിരുദ്ധ അഭിപ്രായങ്ങൾ മുന്നണിക്ക് ദോഷമാകുന്നുവെന്നാണ് സി.പി.ഐയിലെ ഒരു വിഭാ​ഗവും സി.പി.എം ജില്ലാ നേതൃത്വവും ആരോപിച്ചത്. ഇതിന്റെ തുടർച്ചയായി സി.പി.എം ജില്ലാ സെക്രട്ടറി സി.വി വർ​ഗീസ് എൽ.ഡി.എഫ് …

ഇടുക്കിയിൽ വല്ല്യേട്ടനെ വണങ്ങിയില്ല; സി.പി.ഐ നേതാവ് കെ.കെ ശിവരാമന് എൽ.ഡി.എഫ് ജില്ലാ കൺവീനർ സ്ഥാനം നഷ്ടമായി Read More »

ക്യാംപസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ ചരിത്രം സൃഷ്ടിക്കുമെന്ന് വ്യാവസായ വകുപ്പ് മന്ത്രി പി രാജീവ്

തിരുവനന്തപുരം: ക്യാംപസുകളുടെ അക്കാഡമികവും നിപുണതയുമാര്‍ന്ന വിഭവ ശേഷി ഉപയോഗിച്ച് നിലവില്‍ വരുന്ന ക്യാംപസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ ചരിത്രം സൃഷ്ടിക്കുമെന്ന് മന്ത്രി പി രാജീവ്. ക്യാംപസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് പദ്ധതി ഉദ്ഘാടനം ചെയ്യുകയാരുന്നു മന്ത്രി. അക്കാഡമിക ലോകവും തൊഴില്‍ മേഖലയും തമ്മിലുള്ള അന്തരം കുറയ്ക്കേണ്ടതുണ്ട്. പ്രൊഫഷണല്‍ കോളെജുകളെപ്പോലെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജുകള്‍ക്കും നവീന ആശയങ്ങള്‍ സാക്ഷാത്ക്കരിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും വ്യവസായ അക്കാഡമിക സഹകരണം ശക്തിപ്പെടുത്തുന്നതിനുമാണ് ക്യാംപസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ വിഭാവനം ചെയ്തിരിക്കുന്നത്. വിനിയോഗിക്കാത്ത ഭൂമി വിദ്യാഭ്യാസ …

ക്യാംപസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ ചരിത്രം സൃഷ്ടിക്കുമെന്ന് വ്യാവസായ വകുപ്പ് മന്ത്രി പി രാജീവ് Read More »

വിവിധ കർമ്മ പരിപാടികളോടെ തൊടുപുഴ ന്യൂമാൻ കോളേജിൽ കാർഗിൽ വിജയത്തിന്റെ രജത ജൂബിലി ആചരിച്ചു

തൊടുപുഴ: ന്യൂമാൻ കോളേജ് എൻ.സി.സി, 18 കേരള ബറ്റാലിയൻ മുവാറ്റുപുഴ, അഖില ഭാരതീയ പൂർവ്വസൈനിക് പരിഷിത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വിവിധ സംസ്കാരിക, സൈനിക സംഘടനകളെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് കാർഗിലെ യുദ്ധ ഭൂമിയിൽ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന്റെ രജിത ജൂബിലി ആചരണം ന്യൂമാൻ കോളേജിൽ വച്ച് സംഘടിപ്പിച്ചു. കാർഗിൽ ഡോക്യുമെന്ററി, യുദ്ധോപകരണങ്ങളുടെ പ്രദർശനം, സെമിനാർ, യുവജന സംഗമം, പ്രത്യേകമായി തയ്യാറാക്കിയ അമർജവാൻ ജ്യോതിയിൽ പുഷ്പാർച്ചന എന്നിങ്ങനെ വിവിധ കർമ്മ പരിപാടികൾ ആണ് കാർഗിൽ വിജയ ദിവസത്തിന്റെ …

വിവിധ കർമ്മ പരിപാടികളോടെ തൊടുപുഴ ന്യൂമാൻ കോളേജിൽ കാർഗിൽ വിജയത്തിന്റെ രജത ജൂബിലി ആചരിച്ചു Read More »

Finding Your Perfect Match: How To Find A Mail Order Bride In Asian Singles

Understanding the Mail Order Bride Industry Are you bored with conventional courting methods and looking for a model new way to find love? If so, you may have heard in regards to the concept of mail order brides. This distinctive form of matchmaking permits people to attach with potential companions from totally different parts of …

Finding Your Perfect Match: How To Find A Mail Order Bride In Asian Singles Read More »

യുവതിയെ വീട്ടിൽ ഇറക്കാതെ ഓട്ടോ ഓടിച്ചു പോയി; പോലീസ് കേസ് എടുത്തു

വണ്ണപ്പുറം: ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് ഓട്ടോ റിക്ഷയിൽ പോയ യുവതിയെ വീട്ടിൽ ഇറക്കാതെ ഓട്ടോ ഓടിച്ചു പോയി. ഡ്രൈവറോട് വണ്ടി നിർത്താൻ ആവശ്യപ്പെട്ടിട്ട് നിർത്തിയില്ല. തുടർന്ന് ഓട്ടോയിൽ നിന്ന് ചാടിയ യുവതിക്ക് പരിക്ക്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവരുടെ കൈയ്ക്കും തലയ്ക്കും പരിക്കുണ്ട്. വണ്ണപ്പുറത്ത് പ്രവർത്തിക്കുന്ന മദീന സ്റ്റോഴ്സിലെ ജീവനക്കാരി ഷൈനിനാണ് (45 ) ദുരനുഭവം ഉണ്ടായത്. വ്യാഴാഴ്ച രാത്രി എട്ടിന് ഇവർ ഓട്ടോയിൽ വീട്ടിലേയ്ക്ക് മടങ്ങുമ്പോഴാണ് സംഭവം . ഓട്ടോ റിക്ഷാ ഡ്രൈവർ കാനാപ്പറമ്പിൽ ഷാജിയേയും ഇയാളുടെ …

യുവതിയെ വീട്ടിൽ ഇറക്കാതെ ഓട്ടോ ഓടിച്ചു പോയി; പോലീസ് കേസ് എടുത്തു Read More »

ഒളിമ്പിക്സ്; ഇന്ത്യൻ താരങ്ങൾക്ക് ആശംസകൾ നേർന്ന് വില്ലേജ് ഇൻ്റർനാഷണൽ സ്കൂളിലെ കുട്ടികൾ മന്ത്രി റോഷി അഗസ്റ്റിനോടൊപ്പം

തൊടുപുഴ: 2024 ഒളിമ്പിക്സിന്റെ ദീപം തെളിയുന്ന വേളയിൽ, കുമാരമം​ഗലം വില്ലേജ് ഇൻ്റർനാഷണൽ സ്കൂളിലെ കുട്ടികളും അധ്യാപകരും ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനോടൊപ്പം ഇന്ത്യയെ പ്രതിനിധീകരിക്കുന്ന താരങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് ആശംസകളും നേർന്നു. സ്കൂളിലെ കുട്ടികൾ ഈഫൽ ടവറിൽ ഡിസൈൻ ചെയ്ത ഒളിമ്പിക്സ് റിങ്ങിന്റെയും, ദീപ ശിഖയുടെയും മുമ്പിൽ ത്രിവർണ്ണ പതാകയുമായി അണി നിരന്ന് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മത്സരാർത്ഥികൾക്ക് തിളക്കമാർന്ന വിജയം ആശംസിച്ചു.

അലക്ക് ടെണ്ടർ ക്ഷണിച്ചു

തൊടുപുഴ: ജില്ലാ ആശുപത്രിയിൽ ഈ വർഷം അഴുക്ക് തുണികൾ അലക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. നിരതദ്രവ്യം പതിനായിരം രൂപ. സെക്യൂരിറ്റി ഡെപൊസിറ്റ് ഇരുപതിനായിരം രൂപെ ടെണ്ടർഫോറം വിൽക്കുന്ന അവസാന തീയ്യതി ആഗസ്റ്റ് ആറ് വൈകിട്ട് 3.30. ടെണ്ടർ ആഗസ്റ്റ് 7 ഉച്ചയ്ക്ക് 2.30 വരെ സ്വീകരിക്കും. അന്ന് വൈകിട്ട് 3.30 ന് തുറക്കും. വിലാസം: സൂപ്രണ്ടിൻ്റെ കാര്യാലയം, ജില്ലാ ആശുപത്രി, തൊടുപുഴ , പിൻ 685585. ഫോൺ: 04862 222630.

എച്ച്.ഐ.വി എയ്ഡ്‌സ് ബോധവൽക്കരണം; ഫ്ലാഷ് മോബ് മത്സരം നടത്തി

ഇടുക്കി: യുവാക്കൾക്കിടയിൽ എയ്ഡ്‌സ് ബോധവൽക്കരണം നൽകുന്നതിന്റെ ഭാഗമായി കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയും സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി ജില്ലാ അടിസ്ഥാനത്തിൽ ജില്ലാ ആരോഗ്യവകുപ്പിന്റെയും ജില്ലാ എയ്ഡ്‌സ് കൺട്രോൾ യൂണിറ്റിന്റെയും സഹകരണത്തോടെ ഫ്‌ലാഷ് മോബ് മത്സരം സംഘടിപ്പിച്ചു. വാഴത്തോപ്പ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ജില്ലയിലെ നേഴ്‌സിങ് കോളേജ്, ആർട്‌സ് ആൻഡ് സയൻസ് കോളേജ് , ഗവൺമെൻറ് മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്തു. എച്ച്‌.ഐ.വി പകരുന്നതെങ്ങനെ, എച്ച്‌.ഐവിയുമായി ബന്ധപ്പെട്ട മിഥ്യകളും …

എച്ച്.ഐ.വി എയ്ഡ്‌സ് ബോധവൽക്കരണം; ഫ്ലാഷ് മോബ് മത്സരം നടത്തി Read More »

അലങ്കാര മത്സ്യ കൃഷി അപേക്ഷ ക്ഷണിച്ചു

ഇടുക്കി: മത്സ്യ വകുപ്പ് ജില്ലയിൽ നടപ്പാക്കുന്ന മീഡിയം സ്‌കെയിൽ അലങ്കാര മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന ഗുണഭോക്താക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഗുണഭോക്തക്കൾക്ക് 100 ശതമാനം സബ്ബ്‌സിഡി അനുവദിക്കുന്നതാണ് പദ്ധതി. യൂണിറ്റ് കോസ്റ്റ് – 8 ലക്ഷം രൂപ. യൂണിറ്റ് സ്ഥാപിക്കുന്നതിനായി നാല് സെൻറ് സ്ഥലമെങ്കിലും സ്വന്തമായോ 5 വർഷത്തിൽ കുറയാതെ പാട്ടത്തിനായി എടുത്തിട്ടുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ആഗസ്ത് 6. ഫോൺ: -04862 233226, മത്സ്യഭവൻ നെടുങ്കണ്ടം: 04868 234505.

എല്ലാ സ്ഥാപനങ്ങളിലും ഇന്റേണൽ കമ്മറ്റി രൂപീകരിക്കണം: അഡ്വ. എലിസബത്ത് മാമ്മൻ മത്തായി

ഇടുക്കി: തൊഴിൽ സ്ഥലത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ഇന്റേണൽ കമ്മറ്റി എല്ലാ സ്ഥാപനങ്ങളിലും രൂപീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് വനിതാ കമ്മിഷൻ അംഗം അഡ്വ. എലിസബത്ത് മാമ്മൻ മത്തായി പറഞ്ഞു. തൊടുപുഴ മുൻസിപ്പൽ ടൗൺഹാളിൽ നടത്തിയ ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അംഗം. ഇടുക്കി ജില്ലയിൽ കുടുംബ പ്രശ്‌നങ്ങൾ വർധിച്ചു വരുന്നുണ്ട്. കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളിൽ കൗൺസലിംഗ് ലഭ്യമാക്കും. കൂടുതൽ കുടുംബ പ്രശ്‌നങ്ങളും കൗൺസലിംഗിലൂടെ പരിഹരിക്കാൻ സാധിക്കുന്നവയാണ്. സ്ത്രീകളെ ചേർത്തു പിടിച്ച് അവർക്ക് ആത്മവിശ്വാസം …

എല്ലാ സ്ഥാപനങ്ങളിലും ഇന്റേണൽ കമ്മറ്റി രൂപീകരിക്കണം: അഡ്വ. എലിസബത്ത് മാമ്മൻ മത്തായി Read More »

നദിയിലെ മൺകൂനയ്ക്ക് അരികിൽ നിർണായക സിഗ്നൽ

ബാംഗ്ലൂർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ ട്രാക്കിന്‍റെ നിർണായക സിഗ്നൽ ലഭിച്ചു. ഐബോഡ് ഡ്രോൺ പരിശോധനയിലാണ് നദിയിലെ മൺകൂനയ്ക്ക് അരികിൽ നിന്നും സിഗ്നൽ ലഭിച്ചത്. അർജുന്‍റെ ട്രക്ക് തന്നെയാണതെന്നാണ് നിഗമനം. ട്രക്കിന്‍റേയും മണ്ണിടിച്ചിലിൽ ഒലിച്ച് പോയ ടവറിന്‍റേയും സിഗ്നലുകളാകാമെന്നാണ് നേരത്തെയുണ്ടായിരുന്ന നിഗമനം. 60 മീറ്റർ മാറി അഞ്ച് മീറ്റർ താഴ്ചയിലാണ് ട്രക്കിന്‍റേതെന്ന് കരുതുന്ന സിഗ്നൽ ലഭിച്ചത്. ട്രക്കും ക്യാബിനും വേർപെട്ടിട്ടില്ല. അതേസമയം, പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. ഗംഗാവലിയിൽ ശക്തമായ അടിയൊഴുക്കുള്ളതിനാൽ മുങ്ങൽ വിദഗ്ധർക്ക് …

നദിയിലെ മൺകൂനയ്ക്ക് അരികിൽ നിർണായക സിഗ്നൽ Read More »

ഏഷ്യ കപ്പ് 20 20; ഇന്ത്യൻ വനിതകൾ ഫൈനലിൽ

ധാംബുള്ള: നിലവിലുള്ള ചാംപ്യൻമാരായ ഇന്ത്യൻ വനിതകൾ ഏഷ്യ കപ്പ് ട്വന്‍റി 20 ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ ഫൈനലിൽ ഇടമുറപ്പിച്ചു. സെമിഫൈനലിൽ ബംഗ്ലാദേശിനെ 10 വിക്കറ്റിനാണ് ഇന്ത്യൻ വനിതകൾ കീഴടക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 80 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. ഇന്ത്യ 11 ഓവറിൽ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ ലക്ഷ്യം നേടുകയായിരുന്നു. ആദ്യ സ്പെല്ലിൽ ബംഗ്ഗാദേശിന്‍റെ ആദ്യ മൂന്നു ബാറ്റർമാരെയും തിരിച്ചയച്ച പേസ് ബൗളർ …

ഏഷ്യ കപ്പ് 20 20; ഇന്ത്യൻ വനിതകൾ ഫൈനലിൽ Read More »

ഒളിമ്പിക്സിന് ആരംഭിക്കുന്നതിന് മുമ്പ് പാരീസ് അതിവേഗ റെയിൽവേ ശൃംഖലയ്ക്ക് നേരെ ആക്രമണം

മുംബൈ: ഒളിമ്പിക്സ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ പാരീസിലെ അതിവേഗ റെയിൽശൃംഖലയ്ക്ക് നേരെ ആക്രമണം. റെയിൽ സംവിധാനത്തിൽ തീ വച്ചതായാണ് റിപ്പോർട്ട്. ട്രാക്കുകളിലെ സിഗ്നൽ സംവിധാനങ്ങളും കേബിളുകളും തകർക്കുകയും തീയിടുകയും ചെയ്തതായാണ് റിപ്പോർട്ട്. രാജ്യത്തെ റെയിൽ ഗതാഗതം തകർക്കുകയെന്ന ഉദ്ദേശത്തോടെയാണ് ആക്രമണം എന്നാണ് നിഗമനം. ഇതോടെ മേഖലയിലെ റെയിൽ ഗതാഗതം താറുമാറായി. നിരവധി ട്രെയിനുകൾ റദ്ദാക്കി. തകരാറുകൾ പരിഹരിക്കാൻ ഒരാഴ്ചയോളം സമയം വേണ്ടി വന്നേക്കും. വെള്ളിയാഴ്ച പുലർച്ചെ മുതലാണ് ട്രെയിൻ ഗതാഗതം തകരാറിലായത്. രണ്ട് ലക്ഷത്തിലധികം …

ഒളിമ്പിക്സിന് ആരംഭിക്കുന്നതിന് മുമ്പ് പാരീസ് അതിവേഗ റെയിൽവേ ശൃംഖലയ്ക്ക് നേരെ ആക്രമണം Read More »

തിരുവല്ലയില്‍ കാറിന് തീപിടിച്ച് 2 പേര്‍ വെന്ത് മരിച്ചു

പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍ കാറിന് തീപിടിച്ച് രണ്ട് പേര്‍ വെന്ത് മരിച്ചു. പട്രോളിങിനായെത്തിയ പൊലിസാണ് തീ കത്തുന്ന നിലയില്‍ കാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവർ ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. കാറിനകത്ത് ആദ്യം ഒരാള്‍ മാത്രമാണ് ഉണ്ടാവുക എന്നാണ് കരുതിയതെന്നും പിന്നാട് തീയണച്ചോഴാണ് മറ്റൊരാളുടെ മൃതദേഹം കൂടി കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. വേങ്ങലിൽ പാടത്തോട് ചേര്‍ന്ന റോഡിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. തുകലശേരി സ്വദേശികളായ റിജോയും ലൈജുവുമാണ് മരിച്ചത്. എങ്ങനെയാണ് വാഹനത്തിന് തീപിടിച്ചതെന്നതിൽ വ്യക്തതയില്ല. ചവറിന് തീപിടിച്ചതാണെന്നാണ് കരുതിയതെന്നും അടുത്തെത്തിയപ്പോഴാണ് …

തിരുവല്ലയില്‍ കാറിന് തീപിടിച്ച് 2 പേര്‍ വെന്ത് മരിച്ചു Read More »

ആലപ്പുഴയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് രോഗി മരിച്ചു

ആലപ്പുഴ: രോഗിയുമായി പോയ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് രോഗി മരിച്ചു. ദേശീയ പാതയിൽ ചേർത്തല എസ്.എൻ കോളെജിനടുത്താണ് അപകടം. എസ്.എൽപുരം കളത്തിൽ ഉദയനാണ്(64) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേർക്കു പരുക്കുണ്ട്. ആലപ്പുഴയിലേക്കു പോയ കാറും ചേർത്തലയിലേക്കു പോയ ആംബുലൻസുമാണു കൂട്ടിയിടിച്ചത്.

കോതമംഗലത്ത് ഒരാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ചത് 32 പേർക്ക്

കോതമംഗലം: പനി ഭീതിയിൽ കോതമംഗലം. താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ ഡെങ്കിപ്പനി ബാധിതർ കൂടുന്നു. രോഗബാധ റിപ്പോർട്ട് ചെയ്തത് രണ്ട് മാസം മുമ്പാണ്. കഴിഞ്ഞ മാസമായിരുന്നു കൂടുതൽ രോഗ ബാധിതർ. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനം ഊർജിതപ്പെടുത്തിയിട്ടും രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ് ഉണ്ടായിട്ടില്ല. നിലവിൽ പത്ത് പഞ്ചായത്തു കളിലായി ഡെങ്കിപ്പനി സ്ഥിരീകരിച്ച 32 പേർ ചികിത്സയിലുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ചികിത്സയിൽ കഴിയുന്നവരെല്ലാം ഒരാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ചവരാണ്. ഇതിൻറെ ഇരട്ടിയോളം ആളുകൾ രോഗലക്ഷണം സംശയിക്കുന്നവരുമാണെന്നാണ് അനൗദ്യോഗിക …

കോതമംഗലത്ത് ഒരാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ചത് 32 പേർക്ക് Read More »