Timely news thodupuzha

logo

Month: January 2025

വിഴിഞ്ഞം തുറമുഖം, ആദ്യ രാജ്യാന്തര കോൺക്ലേവിന് തലസ്ഥാനത്ത് തുടക്കം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ആദ്യ രാജ്യാന്തര കോൺക്ലേവിന് തലസ്ഥാനത്ത് തുടക്കം. ഹയാത്ത് റീജൻസിയിൽ നടക്കുന്ന ദ്വിദിന കോൺക്ലേവിൽ വിദേശങ്ങളിൽ നിന്നെത്തിയ വിദഗ്ദ​ധ​രടക്കം പങ്കെടുക്കുന്നുണ്ട്.​ വിഴിഞ്ഞം തുറമുഖത്തി​ന്‍റെ ഭാവിയും വളര്‍ച്ചയും തീരുമാനിക്കുന്നതില്‍ മാതൃവ്യവസായത്തിന്(മദര്‍ ഇന്‍ഡസ്ട്രി) വലിയ പങ്കുണ്ടെന്നും അത് ഉടനെതന്നെ കണ്ടെത്തണമെന്നും നയാരാ എനര്‍ജി ചെയര്‍മാന്‍ പ്രസാദ് കെ. പണിക്കര്‍ പറഞ്ഞു. സിംഗപ്പു​ര്‍, റോട്ടര്‍ഡാം തുറമുഖ നഗരങ്ങളുടെ വളര്‍ച്ചയ്ക്ക് നിദാനമായത് പെട്രൊകെമിക്കല്‍ വ്യവസായമാണ്. ഷാങ്ഹായ് തുറമുഖ നഗരത്തിന്‍റെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചത് ഇലക്‌ട്രോണിക്‌സാണ്. ഈ ​മാ​തൃ​ക​യി​ൽ വിഴിഞ്ഞം …

വിഴിഞ്ഞം തുറമുഖം, ആദ്യ രാജ്യാന്തര കോൺക്ലേവിന് തലസ്ഥാനത്ത് തുടക്കം Read More »

സംസ്ഥാനത്ത് ചൂട് കൂടുതൽ; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ ചൂട് വർധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ അധിക താപനിലയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണം. അസ്വസ്ഥതകൾ …

സംസ്ഥാനത്ത് ചൂട് കൂടുതൽ; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി Read More »

വയനാട് ഡി.സി.സി ഓഫീസിന് മുന്നിൽ എൻ.ഡി അപ്പച്ചനും റ്റി സിദ്ധിഖ് എം.എൽ.എയ്ക്കുമെതിരെ പോസ്റ്റർ

കൽപ്പറ്റ: ഡി.സി.സി ട്രഷററായിരുന്ന എൻ.എം വിജയൻ ജീവനൊടുക്കിയ സംഭവത്തിൽ ഡി.സി.സി പ്രസിഡന്‍റ് എൻ.ഡി അപ്പച്ചനും റ്റി സിദ്ധിഖ് എം.എൽ.എയ്ക്കുമെതിരെ പോസ്റ്ററുകൾ. വയനാട് ഡി.സി.സി ഓഫീസിന് മുന്നിലാണ് സേവ് കോൺഗ്രസ് ഫോറമെന്ന പേരിൽ പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. പാപം പേറുന്ന അപ്പച്ചനെ പാർട്ടിയിൽ വേണ്ട, കൊലയാളി സംഘത്തെ പുറത്താക്കൂ കോൺഗ്രസിനെ രക്ഷിക്കു, അഴിമതിയും മതവെറിയും കൊണ്ടുനടക്കുന്ന ഡി.സി.സി പ്രസിഡന്‍റ് പാർട്ടിയുടെ അന്തകൻ എന്നെല്ലാമാണ് പോസ്റ്ററിലുള്ളത്. ഡി.സി.സി ട്രഷററായിരുന്ന എൻ.എം വിജയൻ ജീവനൊടുക്കിയ കേസിൽ പ്രതിയാണ് എൻ.ഡി അപ്പച്ചൻ. ആത്മഹത‍്യ പ്രരണാകുറ്റം …

വയനാട് ഡി.സി.സി ഓഫീസിന് മുന്നിൽ എൻ.ഡി അപ്പച്ചനും റ്റി സിദ്ധിഖ് എം.എൽ.എയ്ക്കുമെതിരെ പോസ്റ്റർ Read More »

പത്തനംതിട്ട സ്വകാര്യ ബസ്സ്റ്റാന്റിൽ എസ്ഐയുടെ കഴുത്തിനുപിടിച്ച് നിലത്തടിച്ച് പ്ലസ് ടു വിദ്യാർത്ഥി

പത്തനംതിട്ട: ബസ് സ്റ്റാൻഡിൽ കറങ്ങി നടക്കുന്നത് ചോദ്യം ചെയ്ത എസ്ഐയെ പ്ലസ് ടു വിദ്യാർഥിയുടെ മർദനം. സ്കൂൾ വിട്ട ശേഷം സ്റ്റാൻറിൽ കറങ്ങി നടക്കാതെ വീട്ടിൽ പോവാൻ പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥൻറെ കഴുത്തിനു പിടിച്ച് വിദ്യാർഥി നിലത്തിടുകയായിരുന്നു. പത്തനംതിട്ട പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻറിൽ ചെവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐ ജിനുവിനാണ് മർദനമേറ്റത്. തലയ്ക്കും കൈക്കും പരുക്കേറ്റ ഇദ്ദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. വിദ്യാർഥികളുടെ സ്ഥിരം സംഘർഷ വേദിയാണ് പത്തനംതിട്ട സ്വകാര്യ …

പത്തനംതിട്ട സ്വകാര്യ ബസ്സ്റ്റാന്റിൽ എസ്ഐയുടെ കഴുത്തിനുപിടിച്ച് നിലത്തടിച്ച് പ്ലസ് ടു വിദ്യാർത്ഥി Read More »

നെന്മാറ ഇരട്ടക്കൊലപാതക കേസ്; പ്രതി ചെന്താമരയെ ലോക്കപ്പിലെത്തിച്ചപ്പോൾ ആദ്യം ആവശ്യപ്പെട്ടത് ചിക്കനും ചോറും

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ ലോക്കപ്പിലെത്തിച്ചപ്പോൾ ആദ്യം ആവശ്യപ്പെട്ടത് ചിക്കനും ചോറും. സുധാകരന്‍റെ അമ്മ ലക്ഷ്മിയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നും സുധാകരനുമായി തലേദിവസമുണ്ടായ കലഹമാണ് കൊലപാതകത്തിന് കാരണമായതെന്നുമാണ് പ്രതി ചെന്താമര നൽകിയ മൊഴി. വിഷം കഴിച്ചിരുന്നുവെന്ന് ചെന്താമര പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ വൈദ്യപരിശോധയിൽ പ്രതി വിഷം കഴിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. ചെന്താമരയെ പിടികൂടിയപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. ചെന്താമരയുടെ ഭാര്യ ഉൾപ്പെടെ അഞ്ച് പേരെയാണ് ഇയാള്‍ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഭാര്യ എവിടെയാണെന്ന് …

നെന്മാറ ഇരട്ടക്കൊലപാതക കേസ്; പ്രതി ചെന്താമരയെ ലോക്കപ്പിലെത്തിച്ചപ്പോൾ ആദ്യം ആവശ്യപ്പെട്ടത് ചിക്കനും ചോറും Read More »

ബാബു വർ​ഗീസ് ഹൈപവർ കമ്മറ്റി അം​ഗം

കോട്ടയം: കേരള കോൺ​ഗ്രസ് ജേക്കബ് സംസ്ഥാന ഹൈപവർ കമ്മറ്റി അം​ഗമായി ബാബു വർ​ഗീസിനെ നോമിനേറ്റ് ചെയ്തു. മണക്കാട് തൊട്ടിയിൽ കുടുംബാ​ഗമായ ബാബു വർ​ഗീസ് കർഷക യൂണിയൻ ജേക്കബ് സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവർത്തിച്ച് വരുന്നു. കോട്ടയം പി.എം ജേക്കബ് മെമ്മോറിയൽ ഹാളിൽ പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ഹൈപവർ കമ്മറ്റി യോ​ഗത്തിലാണ് ബാബു വർ​ഗീസിനെ നോമിനേറ്റ് ചെയ്തത്. പാർട്ടി ലീഡർ അനൂപ് ജേക്കബ് എം.എൽ.എ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ ​ഗിരിജൻ ഉൾപ്പെടെയുള്ള നേതാക്കൾ …

ബാബു വർ​ഗീസ് ഹൈപവർ കമ്മറ്റി അം​ഗം Read More »

കുംഭമേളയിലെ തിക്കും തിരക്കും; 10 പേർ മരിച്ചു

പ്രയാഗ്‌രാജ്: മഹാകുംഭമേളയിലെ മൗനി അമാവാസി ചടങ്ങുകൾക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് പത്ത് പേർ മരിച്ചു. സംഭവത്തിൽ 50ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്ത ത്രിവേണി സംഗമത്തിൽ ബാരിക്കേഡ് തകർന്നതാണ് അപകടകാരണമെന്നാണ് റിപ്പോർട്ട്. അപകടമുണ്ടായ ഉടനെ സ്ഥലത്തേക്ക് ആംബുലൻസുകൾ അയക്കുകയും ഒട്ടേറെപേരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി നിലവിലെ സാഹചര‍്യം വിലയിരുത്തി. തിരക്കിനെ തുടർന്ന് അമൃത സ്നാനം ഉപേക്ഷിച്ചതായി അഖില ഭാരതീയ അഖാഢ പരിഷത്ത് അധികൃതർ അറിയിച്ചു.

ചോറ്റാനിക്കരയിൽ വീടിനുള്ളിൽ 19 കാരിയെ അവശനിലയിൽ കണ്ടെത്തിയ സംഭവം; നില ഗുരുതരം: കേസിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ

കൊച്ചി: ചോറ്റാനിക്കരയിലെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ 19കാരിയുടെ നില അതീവ ഗുരുതരം. സംഭവത്തിൽ ആൺ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ചയാണ് പെൺകുട്ടിയെ വീടിനുള്ളിൽ അർധനഗ്നയായി കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായ പെൺകുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. വീടിൻറെ സിറ്റൗട്ടിൽ കഴുത്തിൽ ഷാൾ മുറുകി ബോധമറ്റ നിലയിൽ അർധനഗ്നയായി കിടക്കുകയായിരുന്ന പെൺകുട്ടിയെ ഒരു ബന്ധുവാണ് കണ്ടെത്തിയത്. ബന്ധു ഉടനെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഈ സമയം കുട്ടിയുടെ അമ്മ വീട്ടിലുണ്ടായിരുന്നില്ല. അച്ഛൻ കുടുംബവുമായി വേർപിരിഞ്ഞ് കഴിയുകയാണ്. തുടർന്ന് കുട്ടിയെ തൃപ്പൂണിത്തുറ താലൂക്ക് …

ചോറ്റാനിക്കരയിൽ വീടിനുള്ളിൽ 19 കാരിയെ അവശനിലയിൽ കണ്ടെത്തിയ സംഭവം; നില ഗുരുതരം: കേസിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ Read More »

പത്തനംതിട്ടയിൽ അതിഥിതൊഴിലാളിയുടെ ഭാര‍്യയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച രണ്ട് പ്രതികൾ പിടിയിൽ

പത്തനംതിട്ട: അതിഥിതൊഴിലാളിയുടെ ഭാര‍്യയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. കോന്നി മങ്ങാരം സ്വദേശികളായ അനിൽകുമാർ(48), ശിവപ്രസാദ്(42) എന്നിവരാണ് അറസ്റ്റിലായത്. ഐരവണിൽ താമസിച്ചുവരുകയായിരുന്ന അസം സ്വദേശിയുടെ ഭാര‍്യയെ പ്രതി അനിൽകുമാർ ജനുവരി 14ന് രാത്രി വീട്ടിൽ കയറി ബലമായി പിടിച്ചുകയറ്റി ബൈക്കിൽ കൊണ്ടുപോയി. പിന്നാലെ ഭർത്താവ് സഞ്ജയ് മണ്ഡൽ എത്തിയാണ് ഭാര‍്യയെ മോച്ചിപ്പിച്ചത്. സംഭവത്തിന് ശേഷം നാരായണപുരം മാർക്കറ്റിന് സമീപത്ത് കൂടെ നടന്ന് പോവുകയായിരുന്ന സഞ്ജയ് മണ്ഡലിനെ പ്രതികൾ മർദിച്ചു. പിന്നീട് പൊലീസ് ഇരുവരെയും പിടികൂടി …

പത്തനംതിട്ടയിൽ അതിഥിതൊഴിലാളിയുടെ ഭാര‍്യയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച രണ്ട് പ്രതികൾ പിടിയിൽ Read More »

സ്വർണ്ണ വില വർധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോഡിൽ. ഒരു പവൻ സ്വർണത്തിന് ഒറ്റയട്ക്ക് 680 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 60,760 രൂപയായി. ഗ്രാമിന് 85 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന് 7595 രൂപയായി. രണ്ട് ദിവസമായി ഇടിവ് രേഖപ്പെടുത്തിയ സ്വർണവില ഒറ്റയടിക്ക് ഉയരുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് സ്വര്‍ണവില ചരിത്രത്തിലാദ്യമായി പവന് 60000ന് മുകളിലേക്കുന്നത്. ട്രംപ് ഇഫക്ട് തന്നെയാണ് ഇന്നും സ്വര്‍ണവിലയില്‍ പ്രതിഫലിച്ചതെന്നാണ് സൂചന.

സി.ആർ.ഐ.എഫ് സേതുബന്ധൻ – തടിയംപാട് പാലം ഉടൻ ടെൻഡർ ചെയ്യുമെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി

ചെറുതോണി: കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം സി.ആർ.ഐ.എഫ് ഫണ്ട് ഉപയോഗിച്ച് സേതുബന്ധൻ പദ്ധതിയിൽ പെടുത്തി നിർമ്മിക്കുന്ന തടിയംപാട് പാലത്തിൻറെ രൂപരേഖക്ക് അംഗികാരം ലഭിച്ചതായും ടെൻഡർ നടപടികൾ ആരംഭിച്ചതായും അഡ്വ. ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. ഇടുക്കിയിൽ നിന്നും നിർദ്ദിഷ്ട പാലത്തിലൂടെയായിരിക്കും എൻ.എച്ച് 185ൻ്റെ ചെറുതോണി ബൈപ്പാസ് രൂപകൽപ്പന ചെയ്യുന്നത്. ദേശീയപാത സാങ്കേതിക വിഭാഗം അതിനുള്ള നടപടികൾ ആരംഭിച്ചതായും എം.പി കൂട്ടിച്ചേർത്തു. 12.9 മീറ്റർ വീതിയിൽ ആകെ 223.8 മീറ്റർ നീളത്തിലും 32 കോടി രൂപ വകയിരുത്തിയാണ് പാലം നിർമ്മാണം …

സി.ആർ.ഐ.എഫ് സേതുബന്ധൻ – തടിയംപാട് പാലം ഉടൻ ടെൻഡർ ചെയ്യുമെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി Read More »

നെന്മാറ ഇരട്ടക്കൊലപാതകം; ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തിലെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്. സുധാകരൻറെ ശരീരത്തിൽ എട്ട് വെട്ടുകളുണ്ട്. കൈയിലും കാലിലും കഴുത്തിലും തലയിലുമാണ് വെട്ടേറ്റിരിക്കുന്നത്. വലത് കൈ അറ്റു നീങ്ങിയ അവസ്ഥയിലായിരുന്നു. കഴുത്തിൻറെ പിറകിലെ വെട്ട് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ആദ്യത്തെ വെട്ടേറ്റിരിക്കുന്നത് കാലിൻറെ മുട്ടിനാണ്. സുധാകരൻറെ അമ്മ ലക്ഷ്മിയുടെ ശരീരത്തിൽ 12 വെട്ടുകളാണുള്ളത്. കണ്ണിൽ നിന്നും ചെവി വരെ നീളുന്ന ആഴത്തിലുള്ള മുറിവുണ്ട്. ഇതാണ് മരണത്തിന് കാരണമായത്. ലക്ഷ്മിയുടെ ശരീരത്തിലുള്ളത് അതിക്രൂരമായ ആക്രമണത്തിൻറെ മുറിവുകളാണ്. ഇതിനിടെ, പ്രതി ചെന്താമരയ്ക്കുളള തെരച്ചിൽ …

നെന്മാറ ഇരട്ടക്കൊലപാതകം; ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത് Read More »

കളമശേരിയിൽ സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് എട്ട് വിദ്യാർഥികൾക്ക് പരുക്ക്

കളമശേരി: ഗവൺമെൻറ് ഹൈസ്കൂൾ ബസ്സും മഹീന്ദ്ര ബൊലേറൊ കാറും കൂട്ടിയിടിച്ച് എട്ട് വിദ്യാർഥികൾക്ക് പരുക്ക്. ആരുടെയും നില ഗുരുതരമല്ല. ചൊവ്വാഴ്ച രാവിലെ 9.30 ഓടെ കളമശേരി ഗ്ലാസ്സ് ഫാക്ടറിക്ക് സമീപമാണ് അപകടം. സ്കൂളിൽ നിന്നും രാവിലെ എട്ട് മണിയോടെ സൗത്ത് കളമശേരി പ്രദേശത്ത് നിന്നും കുട്ടികളെ കയറ്റി ഗ്ലാസ് ഫാക്ടറി വഴി തിരിച്ച് സ്ക്കൂളിലേക്ക് പോകുമ്പോൾ മഞ്ഞുമ്മൽ ഭാഗത്ത് നിന്നും സൗത്ത് കളമശേരി ഭാഗത്തത്തേക്ക് വരികയായിരുന്നു വഹീന്ദ്ര ബൊലേനൊ കാർ ബസുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഉടൻ സ്ക്കൂൾ …

കളമശേരിയിൽ സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് എട്ട് വിദ്യാർഥികൾക്ക് പരുക്ക് Read More »

കൊച്ചിയിൽ ബീഫ് കറി കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം: 84 കാരിയുടെ ശ്വാസ കോശത്തിൽ നിന്ന് നീക്കിയത് 2 സെന്‍റി മീറ്റർ നീളമുളള എല്ല്

കൊച്ചി: ബീഫ് കഴിച്ചതിന് തുടർന്ന് 84കാരി ദേഹാസ്വാസ്ഥ്യം മൂലം അവശനിലയിലായി. കടുത്ത ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടതോടെ ആശുപത്രിയിലെത്തിച്ച കോതമംഗലം സ്വദേശിയുടെ ശ്വാസകോശത്തിൽ നിന്ന് നീക്കിയത് ബീഫിലെ എല്ല്. മൂന്ന് ദിവസങ്ങൾക്ക് മുൻപ് രാത്രി ഭക്ഷണത്തിന് ഒപ്പം ബീഫ് കഴിച്ചതിന് പിന്നാലെ നെഞ്ചിലെന്തോ തടഞ്ഞത് പോലുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ട വയോധികയെ കുടുംബം കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെ ഇഎൻടി വിഭാഗത്തിൽ പ്രവേശിപ്പിച്ചു. എക്സറേയിലും സിടി സ്കാനിലും തോന്നിയ സംശയത്തിന് പിന്നാലെ വയോധികയെ കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റുകകയായിരുന്നു. അമൃത …

കൊച്ചിയിൽ ബീഫ് കറി കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം: 84 കാരിയുടെ ശ്വാസ കോശത്തിൽ നിന്ന് നീക്കിയത് 2 സെന്‍റി മീറ്റർ നീളമുളള എല്ല് Read More »

അഹമ്മദാബാദിൽ അമ്മയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 45കാരനെ കുത്തി കൊലപ്പെടുത്തി മക്കൾ

അഹമ്മദാബാദ്: അമ്മയുമായി അവിശുദ്ധ ബന്ധം പുലർത്തിയെന്ന് ആരോപിച്ച് 45കാരനെ കുത്തി കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്ത കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. ഗാന്ധി നഗറിലെ താമസക്കാരായ സഞ്ജയ് താക്കൂർ (27), ജയേഷ് താക്കൂർ (23) എന്നിവരാണ് അറസ്റ്റിലായത്. രത്തൻജി താക്കൂറാണ് കൊല്ലപ്പെട്ടത്. സഞ്ജയുടെയും ജയേഷിൻറെ അമ്മയുമായി കഴിഞ്ഞ 15 വർഷമായി രത്തൻജിക്ക് ബന്ധമുണ്ടെന്നാണ് ആരോപണം. ഇതു മൂലം കുടുംബത്തിൻറെ പേര് മോശമായെന്നും മരിച്ചു പോയ പിതാവ് അപമാനിക്കപ്പെടുന്നുവെന്നും മക്കൾ ആരോപിച്ചിരുന്നു. അമ്മയുമായി അടുപ്പം പുലർത്തരുതെന്ന് പല തവണ ഇരുവരും രത്തൻജിയോട് …

അഹമ്മദാബാദിൽ അമ്മയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 45കാരനെ കുത്തി കൊലപ്പെടുത്തി മക്കൾ Read More »

മുല്ലപ്പെരിയാർ ഡാം സുരക്ഷാ ഭീഷണി; ആശങ്ക മാത്രമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിൻറെ സുരക്ഷാ ഭീഷണി ആശങ്ക മാത്രമാണെന്ന് സുപ്രീംകോടതി. 135 വർഷത്തെ കാലവർഷങ്ങളെ അണക്കെട്ട് അതിജീവിച്ചതാണെന്നും മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെ കോടതി പറഞ്ഞു. സുരക്ഷാ ഭീഷണിയുണ്ടെന്ന് പറയപ്പെടുന്ന മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന കേരളത്തിൽ പ്രവർത്തിച്ചിട്ടുള്ളവരാണ് ഞങ്ങൾ. 135 വർഷത്തെ കാലവർഷങ്ങളെ മറികടന്ന അണക്കെട്ടാണത്. അത് പണിതവരോട് അഭിമാനപൂർവം നന്ദി പറയുന്നുവെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട കേസുകൾ മൂന്നംഗ ബെഞ്ചിന് വിട്ടു. സുരക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ മൂന്നംഗ ബെഞ്ചാവും പരിഗണിക്കുകയെന്ന് …

മുല്ലപ്പെരിയാർ ഡാം സുരക്ഷാ ഭീഷണി; ആശങ്ക മാത്രമെന്ന് സുപ്രീംകോടതി Read More »

കടുവയാക്രമണത്തിൽ മരിച്ച രാധയുടെ വീട് സന്ദർശിച്ച് പ്രിയങ്ക ഗാന്ധി

കൽപ്പറ്റ: കോൺഗ്രസ് നേതാവും വയനാട് എംപിയുമായി പ്രിയങ്ക ഗാന്ധി കടുവയുടെ ആക്രമണത്തിൽ മരിച്ച പഞ്ചാരക്കൊല്ലിയിലെ രാധയുടെ വീട് സന്ദർശിച്ചു. അര മണിക്കൂറോളം പ്രിയങ്ക രാധയുടെ വീട്ടുകാര്‍ക്കൊപ്പം ചെലവഴിച്ചു. തുടർന്ന് വീട്ടുകാരെ ആശ്വസിപ്പിച്ച ശേഷമാണ് പ്രിയങ്ക മടങ്ങിയത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരൻ, റ്റി സിദ്ദിഖ് എം.എൽ.എ തുടങ്ങിയവർ പ്രിയങ്കയ്ക്ക് ഒപ്പമുണ്ടായിരുന്നു. അതേസമയം, പ്രിയങ്കയ്ക്കെതിരേ കരിങ്കൊടി കാണിച്ച് എൽ‌.ഡി.എഫ് പ്രതിഷേധിച്ചു. വന്യജീവി ശല്യം രൂക്ഷമായിട്ടും വയനാട്ടിലെ എം.പി എത്താന്‍ വൈകിയതിലായിരുന്നു പ്രതിഷേധം. …

കടുവയാക്രമണത്തിൽ മരിച്ച രാധയുടെ വീട് സന്ദർശിച്ച് പ്രിയങ്ക ഗാന്ധി Read More »

ഭാസ്കര കാരണവർ വധക്കേസിലെ പ്രതിയെ ജയിൽ മോചിതയാക്കാമെന്ന് മന്ത്രിസഭാ യോഗം

തിരുവനന്തപുരം: ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിന് ജയിൽമോചനം അനുവദിച്ച് മന്ത്രിസഭായോഗം. പ്രതി 14 വർഷം തടവ് അനുഭവിച്ച സാഹചര്യത്തിലും സ്ത്രീയെന്ന പരിഗണനയും നൽകിയാണ് ശിക്ഷാ ഇളവ്. തനിക് ശിക്ഷയിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് ഷെറിൻ അപേക്ഷ നൽകിയിരുന്നു. ചെറിയനാട് തുരുത്തിമേൽ കാരണവേഴ്സ് വില്ലയിൽ ഭാസ്കര കാരണവർ കൊല്ലപ്പെട്ട കേസിലാണ് മരുമകൾ കൂടിയായ ഷെറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ശാരീരിക വെല്ലുവിളികളോട് കൂടി ബിനു പീറ്ററുമായി 2001ലാണ് ഷെറിൻ വിവാഹിതയായത്. അതിനു ശേഷം ഇരുവരുടെയും ദാമ്പത്യം കലുഷിതമായി. …

ഭാസ്കര കാരണവർ വധക്കേസിലെ പ്രതിയെ ജയിൽ മോചിതയാക്കാമെന്ന് മന്ത്രിസഭാ യോഗം Read More »

ലൈംഗിക അതിക്രമ കേസുകളിൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തരുത്; ആവർത്തിച്ച് ഹൈക്കോടതി

കൊച്ചി: ലൈംഗിക അതിക്രമ കേസുകളിൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തരുതെന്ന പരാമർശം ആവർത്തിച്ച് ഹൈക്കോടതി. പരാതിക്കാർ അനുവദിച്ചാലും പേര് വെളിപ്പെടുത്തരുതെന്നും കോടതി വ്യക്തമാക്കി. രാഹുൽ ഈശ്വറിൻറെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി പരാമർശം ഉണ്ടായത്. മുൻകൂർ ജാമ്യാപേക്ഷയിൽ പരാതിക്കരിയുടെ പേര് വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു പരാമർശം. ഫെയ്സ് ബുക്ക് വഴി അധിക്ഷേപിച്ചെന്നായിരുന്നു നടിയുടെ പരാതി. എന്നാൽ പരാതിയിൽ പൊലീസ് കേസെടുത്തിട്ടില്ലെന്ന് അറിയിച്ചതോടെ രാഹുൽ ഈശ്വറിൻറെ ഹർജി ഹൈക്കോടതി തീർപ്പാക്കി.

ഹരിയാനയുടേത് ജല ഭീകരതയെന്ന് ഡൽഹി മുഖ്യമന്ത്രി അതിഷി

ന്യൂഡൽഹി: ഡൽഹിയിൽ വിതരണം ചെയ്യാനുള്ള കുടിവെള്ളത്തിൽ ഹരിയാനയിലെ ബി.ജെ.പി സർക്കാർ വിഷം കലർത്തുകയാണെന്ന് എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാളിൻറെ ആരോപണം ഡൽഹി മുഖ്യമന്ത്രി അതിഷിയും ആവർത്തിച്ചു. ഡൽഹിയിലേക്കുള്ള കുടിവെള്ള സ്രോതസുകളിൽ മാലിന്യം നിക്ഷേപിക്കുന്ന ഹരിയാനയുടെ പ്രവൃത്തി ജലഭീകരതയാണെന്നും അതിഷി. പൊതുജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന വിധത്തിൽ അമോണിയയുടെ അംശം കൂടാൻ കാരണമിതാണെന്ന് മുഖ്യമന്ത്രി പറയുന്നു. ഇക്കാര്യങ്ങൾ ഉന്നയിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണർക്ക് അതിഷി പരാതി അയച്ചിട്ടുണ്ട്. ഡൽഹിയിലെ ജല വിതരണം മനഃപൂർവം മലിനമാക്കുന്ന പ്രവൃത്തികളാണ് ഹരിയാന സർക്കാരിൻറെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് …

ഹരിയാനയുടേത് ജല ഭീകരതയെന്ന് ഡൽഹി മുഖ്യമന്ത്രി അതിഷി Read More »

ഹരിയാന സർക്കാർ, ഡൽഹിയിലേക്കുള്ള വെള്ളത്തിൽ വിഷം കലർത്തുകയാണെന്ന് അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: ഡൽഹിയിൽ വിതരണം ചെയ്യാൻ ഹരിയാനയിൽ നിന്നെത്തിക്കുന്ന കുടിവെള്ളത്തിൽ അവിടത്തെ ബി.ജെ.പി സർക്കാർ വിഷം കലർത്തുന്നുണ്ടെന്ന് എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാൾ. രാജ്യം ഇന്നേവരെ കണ്ടിട്ടില്ലാത്ത വൃത്തികെട്ട രാഷ്ട്രീയക്കളിയാണിതെന്നും, ഡൽഹിയിലെ ജനങ്ങൾ ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കിൽ അവരെ വിഷം കൊടുത്ത് കൊല്ലാനാണ് ബി.ജെ.പിയുടെ പദ്ധതിയെന്നും കെജ്രിവാൾ. താനുള്ള കാലത്തോളം ഡൽഹിയിലെ ജനങ്ങൾക്ക് വിഷം തീണ്ടാതെ നോക്കുമെന്നും കെജ്രിവാൾ വാഗ്ദാനം ചെയ്തു. ഹരിയാനയിൽനിന്ന് ഡൽഹിയിലെത്തിക്കുന്ന കുടിവെള്ളത്തിൽ അമോണിയയുടെ അളവ് ക്രമാതീതമാണെന്ന് ഡൽഹി, പഞ്ചാബ് മുഖ്യമന്ത്രിമാർ തെരഞ്ഞെടുപ്പ് കമ്മിഷനെ ഔദ്യോഗികമായി …

ഹരിയാന സർക്കാർ, ഡൽഹിയിലേക്കുള്ള വെള്ളത്തിൽ വിഷം കലർത്തുകയാണെന്ന് അരവിന്ദ് കെജ്രിവാൾ Read More »

ധനുഷ് നൽകിയ കേസ് നിലനിൽക്കുമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ധനുഷ് നൽകിയ പകർപ്പവകാശ കേസിൽ നയൻ താരയ്ക്കും നെറ്റ്ഫ്ലിക്സിനും തിരിച്ചടി. കേസ് തള്ളണമെന്ന നെറ്റ്ഫ്ലിക്സിന്‍റെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. നയൻതാരയുടെ വിവാഹ ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ടാണ് ധനുഷ് പകർപ്പവകാശ കേസ് രജിസ്റ്റർ ചെയ്തത്. നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്ത നയൻതാര – വിഗ്നേഷ് ശിവൻ വിവാഹ വീഡിയോയുടെ ട്രെയിലറിൽ പകർപ്പവകാശം ലംഘിച്ച് നാനും റൗഡി താൻ എന്ന ധനുഷ്‌ നിർമിച്ച ചിത്രത്തിന്‍റെ ദൃശ്യങ്ങൾ ഉപയോഗിച്ചതിനെതിരെയാണു ധനുഷിന്‍റെ വണ്ടർബർ ഫിലിംസ് ഹൈക്കോടതിയെ സമീപിച്ചത്. 10 കോടി രൂപയുടെ പകർപ്പവകാശ …

ധനുഷ് നൽകിയ കേസ് നിലനിൽക്കുമെന്ന് മദ്രാസ് ഹൈക്കോടതി Read More »

ഉത്തർപ്രദേശിൽ ലഡു മഹോത്സവത്തിനിടെ അപകടം, ഏഴ് പേർ മരിച്ചു

ലഖ്നൗ: ഉത്തർപ്രദേശിലെ ബാഗ്പത്തിൽ മുള കൊണ്ടുള്ള പ്ലാറ്റ് ഫോം തകർന്ന് ഏഴ് പേർ മരിച്ചു. 50 ലധികം പേർക്ക് പരുക്കേറ്റു. പ്രാദേശിക ജൈന സമൂഹം 30 വർഷമായി വർഷം തോറും ആഘോഷിക്കുന്ന ലഡു മഹോത്സവത്തിൽ പങ്കെടുക്കാനെത്തിയവർക്കാണ് അപകടമുണ്ടായത്. ജനങ്ങൾക്കായി മുള കൊണ്ടുള്ള പ്ലാറ്റ്‌ഫോമുകളാണ് ഒരുക്കിയിരുന്നത്. ആളുകൾ നിയന്ത്രണമില്ലാതെ എത്തിയതോടെ ഭാരം താങ്ങാനാവാതെ പ്ലാറ്റ്ഫോം തകരുകയായിരുന്നു. സംഭവം നടന്നയുടൻ പൊലീസും ആംബുലൻസും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ചിലരുടെ നില അതീവ ഗുരുതരമാണ്. ചെറിയ പരുക്കേറ്റവരെ പ്രാഥമിക ചികിത്സ നൽകി …

ഉത്തർപ്രദേശിൽ ലഡു മഹോത്സവത്തിനിടെ അപകടം, ഏഴ് പേർ മരിച്ചു Read More »

വയനാട്ടിൽ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാർ

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കടുവ സാന്നിധ്യമുള്ളതായി നാട്ടുകാർ. കുറുക്കൻ മൂല കാവേരി പൊയിലിൽ വനഭാഗത്തോട് ചേർന്ന ജനവാസ മേഖലയിൽ കടുവയെ കണ്ടെന്നാണ് വിവരം. തിങ്കളാഴ്ച രാത്രി പ്രദേശവാസിയായ ലക്ഷ്മിയുടെ വീട്ടിലെ വളർത്തു നായയെ കടുവ പിടിച്ചു. താൻ കടുവയെ നേരിട്ട് കണ്ടുവെന്നാണ് ലക്ഷ്മി പറയുന്നത്. പ്രദേശത്ത് തെരച്ചിൽ നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ, ഇതു കടുവയല്ല പുലിയാണെന്ന അനുമാനത്തിലാണ്.

സൗജന്യ ഭവന നിർമാണ കരാർ കൈമാറലും രജതജൂബിലി മന്ദിരോദ്ഘാടനവും നടത്തി

വാഴക്കുളം: ആവോലി ജീസസ് കൺസ്ട്രക്ഷൻസിൻ്റെ 25ആം വാർഷികത്തോടനുബന്ധിച്ചാണ് സൗജന്യമായി നിർമിച്ച് നൽകുന്ന ഭവനത്തിൻ്റെ നിർമാണ കരാർ കൈമാറിയത്. ആവോലി പഞ്ചായത്തു പ്രസിഡൻ്റ് ഷെൽമി ജോൺസ് മന്ദിരോദ്ഘാടനം നിർവഹിച്ചു. ആനിക്കാട് സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. ജോസഫ് കൊയ്ത്താനത്ത് വെഞ്ചിരിപ്പ് നടത്തി. സ്പൈസസ് ഗ്രൂപ്പ് കണ്ടെത്തിയ വ്യക്തിക്ക് വീട് നിർമിച്ച് നൽകാനുള്ള കരാർ ജീസസ് കൺസ്ട്രക്ഷൻസ് എം.ഡി ഡെയ്സൺ പടയാട്ടിൽ ആവോലി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിജു ജോസിന് കൈമാറി. ഓൾ കേരള പൈനാപ്പിൾ മർച്ചൻ്റ്സ് അസോസിയേഷൻ …

സൗജന്യ ഭവന നിർമാണ കരാർ കൈമാറലും രജതജൂബിലി മന്ദിരോദ്ഘാടനവും നടത്തി Read More »

ആതിര കൊലക്കേസിലെ പ്രതി ജോൺസൺ ആശുപത്രി വിട്ടു

കോട്ടയം: കഠിനംകുളം ആതിര കൊലക്കേസ് പ്രതി ജോൺസൺ ആശുപത്രി വിട്ടു. വിഷം കഴിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ജോൺസണുമായി പൊലീസ് തിരുവനന്തപുരത്തേക്ക് തിരിച്ചു. ജോൺസൺ പൂർണ ആരോഗ‍്യവാനാണെന്ന് ഡോക്‌ടർമാർ പൊലീസിനെ അറിയിച്ചു. വിഷം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞതിൻറെ അടിസ്ഥാനത്തിലാണ് ജോൺസണെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജനുവരി 21നാണ് ആതിരയെ കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് ശേഷം കുറിച്ചിയിൽ ഒളിവിൽ കഴിയുന്നതിനിടെയായിരുന്നു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതിക്കായി തെരച്ചിൽ ഊർജിതപ്പെടുത്തി പോലീസ്

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. നാലു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. നാട്ടുകാരുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. ചെന്താമരയെ സംബന്ധിച്ച ഒരു സൂചനയും ഇത് വരെ പൊലീസിന് ലഭിച്ചിട്ടില്ല. നെല്ലിയാമ്പതി കാടും മലയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കൊല്ലപ്പെട്ട സുധാകരൻറേയും ലക്ഷ്മിയുടേയും പോസ്റ്റുമോർട്ടം ഇന്ന് നടക്കും. തുടർന്ന് ഉച്ചയോടെ ലക്ഷ്മിയുടെ സംസ്ക്കാരം നടത്തും. അതേസമയം, കേസിൽ പൊലീസിൻറെ ഭാഗത്ത് നിന്ന് ഗുരുതരമായി വീഴ്ചയുണ്ടായെന്ന് ഇൻറലിജൻസ് റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്. കേസിൽ പ്രതിയായ …

നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതിക്കായി തെരച്ചിൽ ഊർജിതപ്പെടുത്തി പോലീസ് Read More »

കേരളത്തിൽ ചൂട് കൂടും; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ജനുവരിയിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ ചൂടാണ് ഇക്കൊല്ലം അനുഭവപ്പെടുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ, 2024ലാണ് സംസ്ഥാനത്ത് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയത്. കണ്ണൂർ വിമാനത്താവളത്തിൽ രേഖപ്പെടുത്തിയ 36.5 ഡിഗ്രി സെൽഷ്യസ് ആണ് കഴിഞ്ഞ ദിവസം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ചൂട്.

ചെന്താമരയുടെ പകയ്ക്ക് പിന്നിലെ മന്ത്രവാദ സാന്നിധ്യം

നെന്മാറ: വീടിന് എതിർവശത്ത് താമസിക്കുന്ന നീളൻ മുടിയുള്ള സ്ത്രീയാണ് കുടുംബ കലഹത്തിന് കാരണമെന്ന് ജോത്സ്യൻ പറഞ്ഞതിന് പിന്നാലെയാണ് 2019ൽ സജിതയെ ചെന്താമര കൊലപ്പെടുത്തിയതെന്ന് അദ്ദേഹത്തിൻറെ അമ്മാവൻ. ചെന്താമര മന്ത്രാവാദത്തിന് അടിമയായിരുന്നെന്നും കിട്ടുന്ന പണമെല്ലാം പൂജയ്ക്കും മറ്റുമായി ചെലവാക്കി തീർക്കുമായിരുന്നെന്നും അമ്മാവൻ പറഞ്ഞു. ഭാര്യയുടെ സ്വർണങ്ങളടക്കം വിറ്റ് ചെന്താമര പൂജകൾ ചെയ്യാറുണ്ട്. അയാളുടെ കൈയിൽ ഒരു കൊടുവാളുണ്ട്. അത് പൊലീസിനോട് പല തവണ വിളിച്ചു പറഞ്ഞിട്ടും ഫലമുണ്ടായിട്ടില്ല. ചെന്താമരയ്ക്കെതിരെ ഏഴ് പരാതികളാണ് പൊലീസ് സ്റ്റേഷനിൽ നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. …

ചെന്താമരയുടെ പകയ്ക്ക് പിന്നിലെ മന്ത്രവാദ സാന്നിധ്യം Read More »

ഗുരുദ്വാരകളിൽ യു.എസ് അധികൃതരുടെ റെയ്ഡ്

വാഷിങ്ങ്ടൺ: ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ ​ഗുരുദ്വാരകളിൽ യു.എസ് അധികൃതരുടെ തിരച്ചിൽ ശക്തം. പരിശോധനക്കായി യു.എസ് ഡിപ്പാർട്ട്‌മെൻറ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയിലെ ഉദ്യോഗസ്ഥർ ന്യൂയോർക്കിലെയും ന്യൂജഴ്‌സിയിലെയും ഗുരുദ്വാരകളിൽ എത്തി. രേഖകളില്ലാതെ അമെരിക്കയിൽ തങ്ങുന്ന ചില ഇന്ത്യക്കാർ കേന്ദ്രമായി ന്യൂയോർക്കിലെയും ന്യൂജഴ്‌സിയിലെയും ചില ഗുരുദ്വാരകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഹോംലാൻഡ് സെക്യൂരിറ്റിയിലെ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് പരിശോധന നടത്തിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം, ഗുരുദ്വാരകൾ റെയ്ഡ് നടത്തുന്നത് പവിത്രതയ്ക്ക് ഭീഷണിയായി കാണുന്നുവെന്ന് സിഖ് സംഘടനകൾ പറഞ്ഞു. ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെൻറിൻറെ …

ഗുരുദ്വാരകളിൽ യു.എസ് അധികൃതരുടെ റെയ്ഡ് Read More »

ജാതി അധിക്ഷേപം നടത്തിയെന്ന് പരാതി; ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

ബാംഗ്ലൂർ: ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ ഉൾപ്പെടെ 18 പേർക്കെതിരേ പട്ടികജാതി-പട്ടികവർഗ അതിക്രമ നിയമപ്രകാരം കേസ്. ഐ.ഐ.എസ്.സിയിൽ സെൻറർ ഫോർ സസ്‌റ്റൈനബിൾ ടെക്നോളജിയിൽ ഫാക്കൽറ്റി അംഗമായിരുന്ന ആദിവാസി ബോവി വിഭാഗത്തിൽപ്പെട്ട പ്രൊഫ. ദുർഗപ്പയുടെ പരാതിയിലാണ് കേസ്. സിവിൽ ആൻഡ് സെഷൻസ് കോടതിയുടെ നിർദേശത്തിൻറെ അടിസ്ഥാനത്തിലാണ് സദാശിവ നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 2014ൽ തന്നെ വ്യാജ ഹണി ട്രാപ്പ് കേസിൽ കുടുക്കിയതായും തന്നെ ജാതീയമായി അധിക്ഷേപിച്ചെന്നും തുടർന്ന് സർവീസിൽ നിന്ന് പിരിച്ചുവിട്ടെന്നുമായിരുന്നു ദുർഗപ്പയുടെ പരാതി. സംഭവത്തിൽ …

ജാതി അധിക്ഷേപം നടത്തിയെന്ന് പരാതി; ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനെതിരെ കേസെടുത്തു Read More »

നഴ്‌സിങ്ങ് വിദ്യാർത്ഥിനിയെ ഉത്തർപ്രദേശിലെ വാടക മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ലഖ്‌നൗ: ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിൽ 21കാരിയായ നഴ്‌സിങ്ങ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കേസരി കുഞ്ച് കോളനിയിലെ വാടക മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ ജ്യോതി സിങ്ങിനെ കണ്ടെത്തിയത്. ബി.എസ്.സി നഴ്സിങ്ങ് വിദ്യാർത്ഥിനിയുടെ മരണം സംബന്ധിച്ച വിവരം തിങ്കളാഴ്ച രാവിലെയാണ് പൊലീസിന് ലഭിച്ചതെന്ന് സിറ്റി പോലീസ് സൂപ്രണ്ട് കുമാർ രൺവിജയ് സിംഗ് അറിയിച്ചു. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. ഫോറൻസിക് വിദഗ്ധരോടൊപ്പം പൊലീസ് സംഘവും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ബബ്നി ഗ്രാമത്തിൽ …

നഴ്‌സിങ്ങ് വിദ്യാർത്ഥിനിയെ ഉത്തർപ്രദേശിലെ വാടക മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി Read More »

പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ജഡം കണ്ടെത്തിയത് വനത്തോട് ചേർന്നുളള വീടിനടുത്ത്

വയനാട്: പഞ്ചാരക്കൊല്ലിയിൽ നരഭോജി കടുവയുടെ മൃതദേഹം കണ്ടെത്തിയത് വനത്തോട് ചേർന്നുളള വീടിൻറെ സമീപത്ത്. പിലാക്കാവ് പഞ്ചാരക്കൊല്ലിയിലെ റിജോയുടെ വീടിനോട് ചേർന്ന് കുട്ടികളടക്കം കളിക്കുന്ന ഭാഗത്തായിരുന്നു കടുവയുടെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 12.30 നാണ് കടുവയെ വനപാലകർ കണ്ടത്. രാത്രിയായതിനാലാണ് വെടിവയ്ക്കാതെ ഇരുന്നതെന്ന് ഡോ. അരുൺ സഖറിയ വ്യക്തമാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തിങ്കളാഴ്ച പുലർച്ചെ 2.30നാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതെന്നാണ് വനം വകുപ്പ് നൽകുന്ന വിവരം. കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള രണ്ട് മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. …

പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ജഡം കണ്ടെത്തിയത് വനത്തോട് ചേർന്നുളള വീടിനടുത്ത് Read More »

എയോവിൻ കൊടുങ്കാറ്റ്; യു.കെയിലും അയർലൻഡിലും നാശ നഷ്ങ്ങൾ

അയർലൻഡ്: യു.കെയിലും അയർലൻഡിലും ഭീതി വിതച്ച് എയോവിൻ കൊടുങ്കാറ്റ്. ആഞ്ഞടിച്ച കൊടുങ്കാറ്റിൽ നിരവധി നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അയർലൻഡിൽ കാറിനു മുകളിലേക്ക് മരം വീണ് ഒരാൾ കൊല്ലപ്പെട്ടു.കൂടുതൽ ആളപായങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വൈദ്യുതി, ഗതാഗതം മൊബൈൽ നെറ്റ് വർക്കുകൾ എന്നിവയെല്ലാം തകരാറിലാണ് ഇവിടങ്ങളിൽ. ഗ്ലാസ്ഗോയിലെ സെലസ്റ്റിക് പാർക് സ്റ്റേഡിയത്തിന് കാറ്റിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. നോർത്തേൺ അയർലൻഡിലെ പോർട്ടാഡൗണിൽ മലയാളി കുടുംബം താമസിച്ചിരുന്ന കെട്ടിടത്തിൻറെ ചിമ്മിനി തകർന്നു വീണെങ്കിലും കാര്യമായ നാശ നഷ്ടങ്ങളില്ല. നോർത്തേൺ അയർലൻഡിൽ മാത്രം 1800ൽ …

എയോവിൻ കൊടുങ്കാറ്റ്; യു.കെയിലും അയർലൻഡിലും നാശ നഷ്ങ്ങൾ Read More »

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രൻറെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

ന്യൂഡൽഹി: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻറെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. മൂൻകൂർ ജാമ്യ ഹർജി തീർപ്പാക്കുന്നത് വരെ അറസ്റ്റ് പാടിലെന്ന് നിർദേശിച്ച് കോടതി സംസ്ഥാനത്തിന് നോട്ടീസ് അയച്ചു. നടൻറെ വാദം അംഗീകരിച്ചാണ് സുപ്രീം കോടതി ബെഞ്ചിൻറെ തീരുമാനം. പോക്സോ നിയമം ദുരുപയോഗം ചെയ്തുള്ള കേസാണിതെന്നാണ് നടൻറെ വാദം. പരാതിക്ക് പിന്നിൽ കുടുംബ തർക്കമെന്നും ഇവർ കോടതിയിൽ വാദിച്ചു. ഇവ പരിഗണിച്ചാണ് ജാമ്യ ഹർജി തീർപ്പാകും വരെ കോടതി അറസ്റ്റ് തടഞ്ഞത്.

അട്ടപ്പാടിയിൽ അഞ്ച് മാസം പ്രായമായ കുഞ്ഞ് മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. നാക്കുപ്പത്തി ഊരിലെ ആദിബാലസുബ്രഹ്മണ്യം, ഹംസവല്ലി ദമ്പതികളുടെ അഞ്ച് മാസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്. പാൽ തൊണ്ടയിൽ കുരുങ്ങിയാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഉടൻ തന്നെ അഗളി പ്രാഥമിക കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. രാവിലെ കുട്ടിക്ക് പാൽ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് അസ്വസ്ഥതകൾ ശ്രദ്ധയിൽ പെട്ടതോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ബംഗ്ലാദേശ് സർക്കാരിന് സാമ്പത്തിക സഹായങ്ങൾ നിർത്തലാക്കുമെന്ന് ഡൊണാൈൾഡ് ട്രംപ്

വാഷിങ്ങ്ടൺ: ബംഗ്ലാദേശ് സർക്കാരിനുളള എല്ലാ തരത്തിലുളള സാമ്പത്തിക സഹായങ്ങളും നിർത്തലാക്കാൻ തീരുമാനിച്ച് അമെരിക്കന്‍ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ്. കരാറുകളും ഗ്രാന്‍റുകളും ഉള്‍പ്പെടെ എല്ലാ സഹായപദ്ധതികളും അവസാനിപ്പിക്കുകയാണെന്ന് ട്രംപ് സര്‍ക്കാര്‍ വ്യക്തമാക്കി. അമെരിക്കയുടെ ഈ നീക്കം മുഹമ്മദ് യൂനസിന്‍റെ കീഴിലുള്ള ഇടക്കാല സര്‍ക്കാരിനെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ബംഗ്ലാദേശിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോള്‍ യു.എസിന്‍റെ തീരുമാനം വലിയ തിരിച്ചടിയാണ്. ട്രംപിന്‍റെ തീരുമാനം ബംഗ്ലാദേശിനെ വലിയ സാമ്പത്തിക അരാജകത്തിലേക്കാണ് തള്ളിവിടുന്നത്. അതേസമയം, യുക്രൈനടക്കം ചില രാജ്യങ്ങള്‍ക്കുള്ള സാമ്പത്തികസഹായം 90 ദിവസത്തേക്ക് …

ബംഗ്ലാദേശ് സർക്കാരിന് സാമ്പത്തിക സഹായങ്ങൾ നിർത്തലാക്കുമെന്ന് ഡൊണാൈൾഡ് ട്രംപ് Read More »

സ്വപ്ന ഭവനം പദ്ധതി; അഞ്ചാമത്തെ വീടിൻ്റെ തറക്കല്ലിടിൽ നടന്നു

തൊടുപുഴ: വഴിത്തല ലയൺസ് ക്ലബ്ബും വഴിത്തല സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഭരണ സമിതിയും സംയുക്തമായി ഈ വർഷം നടപ്പാക്കുന്ന സ്വപ്ന ഭവനം പദ്ധതിയിൽ ഉൾപ്പെടുത്തി ഭവനരഹിതർക്ക് വീട് നിർമ്മിച്ച് നൽകുന്നതിന്റെ ഭാ​ഗമായി അഞ്ചാമത്തെ വീടിൻ്റെ തറക്കല്ലിടിൽ നടന്നു. മാത്യൂ കുഴൽനാടൻ എം.എൽ.എ തറക്കല്ലിടീൽ നിർവഹിച്ചു. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318സിയുടെയും ചിറ്റിലപള്ളി ഫൗണ്ടേഷന്റെയും സഹകരണത്തോടെ ഭവന രഹിതരായ ആളുകൾക്ക് വീട് നിർമ്മിച്ച് നൽകുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത് നടപ്പാക്കുന്നത്. വഴിത്തല സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ക്ലമൻ്റ് …

സ്വപ്ന ഭവനം പദ്ധതി; അഞ്ചാമത്തെ വീടിൻ്റെ തറക്കല്ലിടിൽ നടന്നു Read More »

മൂലമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻ്റിലെ വെയ്റ്റിംഗ് ഷെഡിൽ മാലിന്യം കൂമ്പാരം

ഇടുക്കി: മൂലമറ്റത്തെ പ്രൈവറ്റ് ബസ് സ്റ്റാൻ്റിലെ വെയ്റ്റിംഗ് ഷെഡിൽ മാലിന്യം കൂട്ടിയിട്ടിരിക്കുന്നു. ഹരിത കർമ്മ സേനയുടെ സ്ഥിരം പണിയാണ് വെയ്റ്റിംഗ് ഷെഡിൽ മാലിന്യം കൂട്ടിയിടുന്നത്. പൊതുജനങ്ങൾ ഇരിക്കുന്ന ബെഞ്ചിൽ വരെ മാലിന്യം കയറ്റി വച്ചിരിക്കുകയാണ് ഇതിന് മുമ്പും ഇത്തരം നടപടികൾ സ്ഥിരമായി ആവർത്തിക്കുകയും ചെയ്തതിന് പഞ്ചായത്ത് സെക്രട്ടറി താക്കീത് നൽകിയിട്ടുള്ളതാണ്. എന്നാലും ഹരി തകർമ്മ സേനക്ക് ഒരു കുലുക്കവും ഇല്ല. ഞങ്ങൾ ഇത് തന്നെ ആവർത്തിക്കുമെന്ന നിലപാടാണ്. സ്കൂൾ കുട്ടികളും സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രകാർക്ക് കയറി നിൽക്കാനും …

മൂലമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻ്റിലെ വെയ്റ്റിംഗ് ഷെഡിൽ മാലിന്യം കൂമ്പാരം Read More »

യാത്രക്കാർക്ക് ​ഗതാ​ഗത തടസ്സം സൃഷ്ടിച്ച് റോഡിലേക്കിറക്കി മെറ്റലും പാറപ്പൊടിയും; പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ

മൂലമറ്റം: പഞ്ചായത്ത് റോഡ് കോൺക്രീറ്റ് ചെയ്യാൻ വേണ്ടി പൊതുമരാമത്ത് വകുപ്പ് റോഡിന്റെ മുക്കാൽ ഭാഗവും തടസപ്പെടുത്തി മെറ്റലും പാറപ്പൊടിയും ഇറക്കിയിട്ടിരിക്കുന്നു. അറക്കുളം പഞ്ചായത്തിലെ മൂന്നുങ്കവയൽ ജംഗ്ഷന് സമീപമാണ് സംഭവം. കാഞ്ഞാർ മൂന്നുങ്കവയൽ മണപ്പാടി പി.ഡബ്ല്യൂ.ഡി റോഡ് തടപ്പെടുത്തി മെറ്റലും പാറപ്പൊടിയും ഇട്ടിരിക്കുന്നത്. വണ്ടി പോകേണ്ടതിനാൽ ഒതുക്കിയിടണമെന്ന് നാട്ടുകാർ പറഞ്ഞപ്പോൾ ഞങ്ങളുടെ സൗകര്യത്തിന് ചെയ്യുമെന്ന് പറഞ്ഞാണ് കോൺട്രാക്ടർ റോഡ് ​ഗതാ​ഗതം തടസപ്പെടുത്തി കൊണ്ട് ഈ പ്രവർത്തി ചെയ്തത്. ഒതുക്കിയിടാൻ സൗകര്യമുണ്ടായിട്ടും എപ്പോഴും വണ്ടികൾ ഓടിക്കൊണ്ടിരിക്കുന്ന വഴിയിൽ ഗതാഗതത്തിന് തടസമായി …

യാത്രക്കാർക്ക് ​ഗതാ​ഗത തടസ്സം സൃഷ്ടിച്ച് റോഡിലേക്കിറക്കി മെറ്റലും പാറപ്പൊടിയും; പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ Read More »

പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്ത നിലയിൽ

വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കണ്ടെത്തിയ നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തി. വനംവകുപ്പ് നടത്തിയ തിരച്ചിലിനിടയിലാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച പുലർച്ചെ 2.30 ഓടെയാണ് പിലാക്കാവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻറെ ഓഫീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പഞ്ചാരക്കൊല്ലിയിൽ രാധയെന്ന ആദിവാസി സ്ത്രീയെ കൊന്ന അതേ കടുവ തന്നെയാണിതെന്നും വനംവകുപ്പ് അറിയിച്ചു. കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തി. രണ്ട് വലിയ മുറിവുകളാണ് കഴുത്തിൽ കണ്ടെത്തിയത്. രാത്രി 12.30 ഓടെയാണ് …

പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്ത നിലയിൽ Read More »

പത്തനംതിട്ടയിൽ പരാതിക്കാരനൊപ്പം എത്തിയ സി.പി.എം പ്രവർത്തകനെ മർദിച്ചു; പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

പത്തനംതിട്ട: പൊലീസ് സ്റ്റേഷനിൽ പരാതിക്കാരനൊപ്പമെത്തിയ സി.പി.എം ഏരിയ കമ്മിറ്റിയംഗത്തെ മർദിച്ചതിൽ പൊലീസുകാരനെ സസ്പെൻറ് ചെയ്തു. കോന്നി പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ രഘുകുമാറിനെയാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻറ് ചെയ്തത്. ഞായറാഴ്ച പരാതി ഉയർന്നതിന് പിന്നാലെ നടത്തിയ വൈദ്യപരിശോധനയിൽ രഘുകുമാർ മദ്യലഹരിയിലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. സി.പി.എം ഏരിയാ കമ്മിറ്റിയംഗം റ്റി രാജേഷ് കുമാറിനാണ് മർദ്ദനമേറ്റത്. ഒരു പരാതിക്കാരനൊപ്പമാണ് രാജേഷ് കോന്നി പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതിക്കാരൻ പൊലീസ് ജീപ്പിന് മുകളിൽ വെച്ച് പരാതി എഴുതിയതാണ് …

പത്തനംതിട്ടയിൽ പരാതിക്കാരനൊപ്പം എത്തിയ സി.പി.എം പ്രവർത്തകനെ മർദിച്ചു; പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ Read More »

സന്ദീപ് വാര്യർക്ക് പദവി നൽകി കോൺഗ്രസ്

തിരുവനന്തപുരം: ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാരിയർക്ക് പദവി നൽകി കോൺഗ്രസ്. കെപിസിസി വക്താക്കളുടെ പട്ടികയിൽ അധ്യക്ഷൻ കെ. സുധാകരൻ സന്ദീപ് വാര്യറെ കൂടി ഉൾപ്പെടുത്തി. പുനഃസംഘടനയിൽ സന്ദീപിനു കൂടുതൽ‌ സ്ഥാനം നൽകും. ആദ്യഘട്ടമെന്ന നിലയിലാണു വക്താവാക്കുന്നതെന്നാണ് വിവരം. കെ.പി.സി.സി പുനഃസംഘടനയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അല്ലെങ്കിൽ സെക്രട്ടറി പദവിയിലേക്കാണ് സന്ദീപിനെ പരിഗണിക്കുക. ചാനൽ ചർച്ചയിൽ ബി.ജെ.പിയുടെ മുഖമായിരുന്ന സന്ദീപ് വാരിയർക്ക് ഇനി കോൺഗ്രസിന് പ്രതിനിധിയായി ചാനൽ ചർച്ചകലിൽ പങ്കെടുക്കാം.

വാൽപ്പാറയിൽ കാട്ടാന ആക്രമണം; വയോധികയ്ക്ക് പരുക്കേറ്റു

തൃശൂർ: വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികയ്ക്ക് പരുക്ക്. തേയില തോട്ടം തൊഴിലാളി അന്നലക്ഷ്മികാരിക്കാണ്(67) പരുക്കേറ്റത്. മാനമ്പിള്ളി ഫോറസ്റ്റ് റിസർവിന് കീഴിലുള്ള ഇടിആർ എസ്റ്റേറ്റ് ഭാഗത്ത് 12 വീടുകൾ അടങ്ങിയ ലായം ഉണ്ടായിരുന്നു. ഇവിടേക്കാണ് കാട്ടാന എത്തിയത്. രാത്രി ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയപ്പോൾ അന്നലക്ഷ്മിയെ, ആന തുമ്പിക്കൈ കൊണ്ട് തട്ടി വീഴ്ത്തി കാൽ ചവിട്ടി ഒടിക്കുകയായിരുന്നു. മറ്റു വീടുകളിലെ ആളുകൾ ഉണർന്ന് ബഹളം വെച്ചതിനെത്തുടർന്നാണ് കാട്ടാന പിൻവാങ്ങിയത്. അന്നലക്ഷ്മിയെ വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിലെത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി …

വാൽപ്പാറയിൽ കാട്ടാന ആക്രമണം; വയോധികയ്ക്ക് പരുക്കേറ്റു Read More »

റേഷൻ വ്യാപാരികൾ സമരത്തിൽ

തിരുവനന്തപുരം: വേതന പരിഷ്ക്കരണം ആവശ്യപ്പെട്ട് റേഷൻ വ്യാപാരികൾ തിങ്കളാഴ്ച മുതൽ അനിശ്ചിത കാല പണിമുടക്ക് ആരംഭിച്ചു. ഭക്ഷ്യ-ധന മന്ത്രിമാർ സംഘടാനപ്രതിനിധികളുമായി വെള്ളിയാഴ്ച ചർച്ചനടത്തിയെങ്കിലും ഫലമുണ്ടായില്ല. ശമ്പള വർധനവിൽ കൃത്യമായ ഉറപ്പ് ലഭിക്കാത്തതോടെയാണ് സമരത്തിലേക്ക് കടക്കാൻ വ്യാപാരികൾ തീരുമാനിച്ചത്. അതേസമയം, സമരത്തെ ശക്തമായി നേരിടാനാണ് സർക്കാർ തീരുമാനം. അടച്ചിടുന്ന കടകൾ ഏറ്റെടുക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ചൊവ്വാഴ്ച മുതൽ സഞ്ചരിക്കുന്ന റേഷൻ കടകൾ നിരത്തിലിറക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വ്യാപാരികൾ കട തുറക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.

ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് പ്രാബല്യത്തിലേക്ക്

റാഞ്ചി: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് തിങ്കളാഴ്ചയോടെ പ്രാബല്യത്തിൽ വരും. ഉച്ചയോടെ വിവാഹം ഉൾപ്പടെ രജിസ്റ്റർ ചെയ്യാനുള്ള യുസിസി പോർട്ടൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉദ്ഘാടനം ചെയ്യും. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകുകയാണ് ഉത്തരാഖണ്ഡ്. 2024ലാണ് ഉത്തരാഖണ്ഡ് നിയമസഭ ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കിയത്. കഴിഞ്ഞ വർഷം തന്നെ രാഷ്ട്രപതി ബില്ലിന് അനുമതി നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ ബുധനാഴ്ച സർക്കാർ ഇത് സംബന്ധിച്ച വിജ്ഞാപനമിറക്കി. തുടർന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് മുഖ്യമന്ത്രി …

ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് പ്രാബല്യത്തിലേക്ക് Read More »

ചൂടിന് ആശ്വാസമായി മഴ എത്തിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ദിനം പ്രതി ചൂടുകൂടുന്ന സാഹചര്യത്തിൽ ആശ്വാസ വാർത്തയുമായി കലാവസ്ഥ വകുപ്പ്. വ്യാഴാഴ്ചയോടെ സംസ്ഥാനത്ത് മഴ സജീവമാവുമെന്നാണ് കലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. വ്യാഴാഴ്ച 2 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് വ്യാഴാഴ്ച യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യമുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.