മണിപ്പൂർ അതിർത്തിയിലും വെടിവെയ്പ്പ്; കഴിഞ്ഞ ദിവസത്തെ ഏറ്റുമുട്ടലിൽ പരിക്കേറ്റവരിൽ ഒരാൾ മരിച്ചു
ന്യൂഡൽഹി: മണിപ്പുരിലെ ബിഷ്‌ണുപ്പുർ–- ചുരചന്ദ്‌പുർ ജില്ലകളുടെ അതിർത്തിമേഖലകളിൽ കുക്കി–- മെയ്‌ത്തീ വിഭാഗങ്ങളുടെ ഏറ്റുമുട്ടൽ തുടരുന്നു. വ്യാഴാഴ്‌ച രാത്രിയും വെള്ളിയാഴ്‌ച പകലും ഈ മേഖലയിൽ രൂക്ഷമായ വെടിവയ്‌പുണ്ടായി. ഒരു വീട് കത്തിനശിച്ചു. രണ്ടു പേർക്ക് പരിക്കുണ്ട്. ബുധനാഴ്‌ച മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ മൂന്നുപേരിൽ ഒരാൾ ഇംഫാലിലെ ആശുപത്രിയിൽ ചികിത്സയ്‌ക്കിടെ മരിച്ചു. ബിഷ്‌ണുപ്പുർ–- ചുരചന്ദ്‌പുർ അതിർത്തിമേഖല മെയ്‌ത്തീ–- കുക്കി ഗ്രാമങ്ങൾ മുഖാമുഖം വരുന്ന പ്രദേശങ്ങളാണ്. മെയ് മൂന്നിന് കലാപം ആരംഭിച്ചതുമുതൽ ഈ മേഖല സംഘർഷഭരിതമാണ്. അതേസമയം, മ്യാൻമർ അതിർത്തിയിലെ മൊറെയിൽ …