Timely news thodupuzha

logo

Politics

ജീവനക്കാർക്ക് നൽകാൻ പണമില്ല; ചിന്ത ജെറോം ധനകാര്യ വകുപ്പിന് കത്തയച്ചു

തിരുവനന്തപുരം: ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ പണമില്ലെന്ന് അറിയിച്ച് സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം ധനകാര്യ വകുപ്പിന് കത്തയച്ചു. ചിന്തയുടെ ശമ്പള കുടിശിക അടക്കം 26 ലക്ഷം രൂപയാണ് സർക്കാറിനോട് ആവശ്യപ്പെട്ടത്. ഇതിൽ 18 ലക്ഷം രൂപ അനുവദിച്ചു. യുവജന കമ്മീഷന് കഴിഞ്ഞ ബജറ്റിൽ അനുവദിച്ചത് 76.06 ലക്ഷം രൂപയാണ്. എന്നാൽ ഇത് തികയാതെ വരുകയും ഡിസംബറിൽ 9 ലക്ഷം വീണ്ടും അനുവദിക്കുകയുമായിരുന്നു. ഇതിനു പുറമെയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്ന 18 ലക്ഷം.

എം.പി.ജോൺ ബ്രിട്ടാസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: മികച്ച പാർലമെന്റേറിയനുള്ള സൻസദ് രത്‌ന പുരസ്‌‌കാരത്തിന് അർഹനായ ഡോ. ജോൺ ബ്രിട്ടാസ് എംപി അടക്കമുള്ളവർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി സഹപ്രവർത്തകരെ അഭിനന്ദിച്ചത്. “സൻസദ് രത്‌‌ന പുരസ്‌‌കാരത്തിന് അർഹരായ പാർലമെന്റിലെ സഹപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. സമ്പന്നമായ ഉൾക്കാഴ്‌ചകളാൽ പാർലമെന്ററി നടപടികളെ സമ്പന്നമാക്കാൻ അവർക്ക് കഴിയട്ടെ”- പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു. പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയും എംപിമാർക്ക് അഭിനന്ദനങ്ങൾ നേർന്നു.

യുവമോർച്ച നടത്തിയ മാർച്ചിൽ പൊലീസിനെതിരെ കൊലവിളി

കോഴിക്കോട്‌: കമ്മീഷണർ ഓഫീസിലേക്ക്‌ യുവമോർച്ച നടത്തിയ മാർച്ചിൽ പൊലീസിനെതിരെ നേതാക്കളുടെ കൊലവിളി പ്രസംഗം. യുവമോർച്ച പ്രവർത്തനെ മർദ്ദിച്ച കോഴിക്കോട് നടക്കാവ് സി ഐയുടെ കൈവെട്ടുമെന്നായിരുന്നു ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി പി സി മോഹനനന്റെ കൊലവിളി. കാക്കിയിൽ ആല്ലായിരുന്നില്ലെങ്കിൽ ശവം ഒഴുകി നടക്കുമായിരുന്നെന്നാണ് ബി.ജെ.പി ജില്ലാ സെക്രട്ടറിയും കൗൺസിലറുമായ റിനീഷ് ഭീഷണി മുഴക്കിയത്‌. യുവമോർച്ച പ്രവർത്തകനെ മർദ്ദിച്ച സി ഐയെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് നടത്തിയ കമ്മിഷണർ ഓഫീസ് മാർച്ചിനിടെയായിരുന്നു കൊലവിളി മുഴക്കിയത്‌. മാർച്ചിൽ സംഘർഷമുണ്ടാക്കാൻ ശ്രമമുണ്ടായെങ്കിലും …

യുവമോർച്ച നടത്തിയ മാർച്ചിൽ പൊലീസിനെതിരെ കൊലവിളി Read More »

ഷെല്ലി ഒബ്രോയിയെ ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ മേയറായി തെരഞ്ഞെടുത്തു

ന്യൂഡൽഹി: ആം ആദ്മിയുടെ ഷെല്ലി ഒബ്രോയിയെ ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ മേയറായി തെരഞ്ഞെടുത്തു. ബിജെപിയുടെ മേയർ സ്ഥാനാർഥി രേഖ ഗുപ്തയ്‌ക്കെതിരെ 34 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്‌ ഷെല്ലി ഒബ്രോയുടെ വിജയം. എ എ പി- ബി ജെ പി കൗൺസിലർമാരുടെ കയ്യാങ്കളിയെ തുടർന്ന് മൂന്ന് തവണ മാറ്റിവെച്ച തെരഞ്ഞെടുപ്പാണ് ബുധനാഴ്‌ച നടന്നത്.

വി.ഡി.സതീശന്റെ പ്രതികരണം ജമാഅത്തെ ഇസ്ലാമി– ആർഎസ്‌എസ്‌ ചർച്ചക്ക് ഗുഡ്‌സർട്ടിഫിക്കറ്റ്‌ നൽകലാണ്; എം.വി.ഗോവിന്ദൻ

കണ്ണൂർ: കോൺഗ്രസ്‌– ലീഗ്‌- വെൽഫെയർ പാർടി ത്രയത്തിന്റെ ഒത്താശയോടെയാണ്‌ ജമാഅത്തെ ഇസ്ലാമി– ആർഎസ്‌എസ്‌ ചർച്ച നടന്നതെന്ന സി.പി.ഐ(എം) ആരോപണം ശരിവെക്കുന്നതാണ്‌ കോൺഗ്രസ്‌, ലീഗ്‌ നേതാക്കളുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ഡൽഹിയിൽ ഏതോ മുസ്ലീം സംഘടനകൾ ആർ.എസ്‌.എസുമായി ചർച്ച നടത്തിയതിന്‌ ഞങ്ങൾക്ക്‌ എന്തുകാര്യം എന്ന പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശന്റെ പ്രതികരണം ചർച്ച നടത്തിയതിന്‌ ഗുഡ്‌സർട്ടിഫിക്കറ്റ്‌ നൽകലാണെന്നും ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി മാടായിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ജാഥാ ക്യാപ്റ്റൻ കൂടിയായ എം.വി.ഗോവിന്ദൻ വ്യക്തമാക്കി. ന്യൂനപക്ഷങ്ങളെ …

വി.ഡി.സതീശന്റെ പ്രതികരണം ജമാഅത്തെ ഇസ്ലാമി– ആർഎസ്‌എസ്‌ ചർച്ചക്ക് ഗുഡ്‌സർട്ടിഫിക്കറ്റ്‌ നൽകലാണ്; എം.വി.ഗോവിന്ദൻ Read More »

അദാനി വിഷയത്തിൽ പ്രതിഷേധിച്ച എം.പിമാർക്കെതിരെ നടപടി വന്നേക്കും

ന്യൂഡൽഹി: അദാനിക്കെതിരായ ഹിന്‍ഡെൻബെർഗ് റിപ്പോര്‍ട്ട് വെളിപ്പെടുത്തലില്‍ ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം തുടർച്ചയായി പാർലമെന്‍റ് തടസ്സപ്പെടുത്തിയിരുന്നു. പ്രതിഷേധിച്ച പന്ത്രണ്ട് എം.പിമാർക്കെതിരെ നടപടി സ്വീകരിക്കാനാണ് നീക്കം. രാജ്യസഭയിലും ലോക്സഭയിലും പ്രതിഷേധം ഉണ്ടായിരുന്നുവെങ്കിലും രാജ്യസഭയിലെ അം​ഗങ്ങൾക്കെതിരെയാണ് ഇപ്പോള്‍ നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നത്. ഇതിന്‍റെ ഭാഗമായി രാജ്യസഭാ അധ്യക്ഷൻ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച 12 ആളുകളുടെ പേരുകള്‍ പ്രിവിലേജ് കമ്മിറ്റിക്ക് കൈമാറി. മൂന്ന് എ.എ.പി എംപിമാരുടെയും ഒമ്പത് കോണ്‍ഗ്രസ് എം.പിമാരുടെയും പേരുകളാണ് നല്‍കിയത്.

കേരളം ജലബജറ്റിലൂടെ പുതിയൊരു മാതൃക സൃഷ്‌ടി‌ക്കുകയാണ്; എം.ബി.രാജേഷ്

തിരുവനന്തപുരം: ജലബജറ്റിലൂടെ കേരളം രാജ്യത്തിന് പുതിയൊരു മാതൃക സൃഷ്‌ടി‌ക്കുകയാണെന്ന് മന്ത്രി എം.ബി.രാജേഷ്. ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും വെല്ലുവിളി നേരിടാൻ ആഗോള നടപടികൾക്കു പുറമെ പ്രാദേശിക ഇടപെടലുകളും വേണം. ഇത്തരത്തിലുള്ള സുപ്രധാന ഇടപെടലാണ് ഗ്രാമപഞ്ചായത്ത് തലത്തിൽ തയ്യാറാക്കുന്ന ജലബജറ്റെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ജലബജറ്റിനെ ആധാരമാക്കി ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ ശില്പശാല തിരുവനന്തപുരത്ത് മസ്‌ക്കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മന്ത്രി. ജലബജറ്റ് ബ്രോഷർ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രനു …

കേരളം ജലബജറ്റിലൂടെ പുതിയൊരു മാതൃക സൃഷ്‌ടി‌ക്കുകയാണ്; എം.ബി.രാജേഷ് Read More »

കെ.എസ്‌‌.ടി.എ 32-ാമത് സംസ്ഥാന സമ്മേളനം; എൻ.ടി.ശിവരാജൻ ജനറൽ സെക്രട്ടറി, ഡി.സുധീഷ് പ്രസിഡന്റ്

കാഞ്ഞങ്ങാട്: എൻ.ടി.ശിവരാജനെ ജനറൽ സെക്രട്ടറിയായും ഡി.സുധീഷിനെ പ്രസിഡന്റായും കെ.എസ്‌‌.ടി.എ 32-ാമത് സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. ടി.കെ.എ.ഷാഫിയാണ് ട്രഷറർ. എ.കെ.ബീന(കണ്ണൂർ), എൽ.മാഗി(എറണാകുളം), കെ.വി.ബെന്നി(എറണാകുളം), കെ.സി.മഹേഷ്(കണ്ണൂർ), എം.എ.അരുൺകുമാർ(പാലക്കാട്) എന്നിവരെ വൈസ് പ്രസിഡന്റുമാരായും കെ.ബദറുന്നീസ (മലപ്പുറം), കെ.രാഘവൻ(കാസർഗോഡ്), എ.നജീബ്(തിരുവനന്തപുരം), എം.കെ.നൗഷാദലി(പാലക്കാട്), പി.ജെ.ബിനേഷ്(വയനാട്) എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. 31 അംഗ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും 85 അംഗ സംസ്ഥാന കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.

‘എല്ലാ ജില്ലകളിലും ജനസമക്ഷം സമ്പർക്ക പരിപാടി സംഘടിപ്പിക്കും’; പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി

കൊച്ചി: പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് എല്ലാ ജില്ലകളിലും ജനസമക്ഷം സമ്പർക്ക പരിപാടി സംഘടിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പൊതു ജനങ്ങളിൽ നിന്ന് പരാതിയും നിർദേശങ്ങളും നേരിട്ട് സ്വീകരിക്കുന്നതിനാണ് ജനസമക്ഷം സമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നതെന്നും താൻ തന്നെ പരാതികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം പരിപാടിയിൽ പങ്കെടുക്കും. വിദ്യാഭ്യാസ ഓഫീസർമാർ ഏകോപനത്തോടെ കാര്യക്ഷമമായി പ്രവർത്തിച്ചാൽ വിദ്യാഭ്യാസ മേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാസർകോട് …

‘എല്ലാ ജില്ലകളിലും ജനസമക്ഷം സമ്പർക്ക പരിപാടി സംഘടിപ്പിക്കും’; പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി Read More »

ചിന്തകളും വികാരങ്ങളും അനുഭവങ്ങളും മാതൃഭാഷയില്‍ പ്രകാശനം ചെയ്യുമ്പോഴാണ് അത് സമ്പൂര്‍ണവും സമഗ്രവുമാകുന്നത്; മുഖ്യമന്ത്രി

തിരുവനന്തപുരം: അന്താരാഷ്‌ട്ര മാതൃഭാഷാ ദിനത്തില്‍ ഫെയ്സ്ബുക്ക് കുറിപ്പ് പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിന്തകളും വികാരങ്ങളും അനുഭവങ്ങളും മാതൃഭാഷയില്‍ പ്രകാശനം ചെയ്യുമ്പോഴാണ് അത് സമ്പൂര്‍ണവും സമഗ്രവുമാകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ നിന്നും:‘ഇന്ന് അന്താരാഷ്‌ട്ര മാതൃഭാഷാ ദിനത്തില്‍ ലോകമെമ്പാടും നിലനില്‍ക്കുന്ന ഭാഷകളുടെ സമ്പന്നമായ വൈവിധ്യത്തെ നമുക്ക് ആഘോഷിക്കാം. മാതൃഭാഷ കേവലം ആശയവിനിമയത്തിനുള്ള ഉപാധിയല്ല; അത് നമ്മുടെ സാംസ്‌കാരത്തിന്റെ അടിത്തറ കൂടിയാണ്. നമ്മുടെ ചിന്തകളും വികാരങ്ങളും അനുഭവങ്ങളും മാതൃഭാഷയില്‍ പ്രകാശനം ചെയ്യുമ്പോഴാണ് അത് സമ്പൂര്‍ണവും സമഗ്രവുമാകുന്നത്. മാതൃഭാഷയെ …

ചിന്തകളും വികാരങ്ങളും അനുഭവങ്ങളും മാതൃഭാഷയില്‍ പ്രകാശനം ചെയ്യുമ്പോഴാണ് അത് സമ്പൂര്‍ണവും സമഗ്രവുമാകുന്നത്; മുഖ്യമന്ത്രി Read More »

‘ജനകീയ പ്രതിരോധ ജാഥ സംസ്ഥാന സർക്കാരിന് രക്ഷാ കവചം തീർക്കാനാണ്’; എം.വി.ഗോവിന്ദൻ

കാസർകോട്: കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾക്കും വർഗീയതക്കും എതിരെ നടത്തുന്ന ജനകീയ പ്രതിരോധ ജാഥ സംസ്ഥാന സർക്കാരിന് രക്ഷാ കവചം തീർക്കാനാണെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി രാവിലെ വാർത്തസമ്മേളനം നടത്തുകയായിരുന്നു ജാഥ ക്യാപ്റ്റൻ കൂടിയായ എം വി ഗോവിന്ദൻ. ബിജെപിയെ വലിയ തോതിൽ എതിർക്കാൻ കോൺഗ്രസ് മുതിരുന്നില്ല. കോൺഗ്രസ് പിന്തുടരുന്ന മൃദുഹിന്ദുത്വനയം മൂലം ബിജെപിയുടെ വർഗീയതയെ തുറന്നെതിർക്കാൻ അവർക്കാകുന്നില്ല. കോർപ്പറേറ്റുകളോടുള്ള സമീപനത്തിലും സാമ്പത്തിക നയങ്ങളിലും കോൺഗ്രസും ബിജെപിയും തമ്മിൽ വ്യത്യാസമില്ല. …

‘ജനകീയ പ്രതിരോധ ജാഥ സംസ്ഥാന സർക്കാരിന് രക്ഷാ കവചം തീർക്കാനാണ്’; എം.വി.ഗോവിന്ദൻ Read More »

സംസ്ഥാന ഭാരവാഹിപ്പട്ടികയിലേക്ക് സ്ത്രീകളെ പരിഗണിക്കാതെ ലീഗ്; വനിതാ ലീഗുണ്ടെന്ന് പി.എം.എ.സലാം

കോഴിക്കോട്: ഇത്തവണയും മുസ്ലീം ലീഗിൽ വനിതകൾക്ക് ഭാരവാഹിത്വമില്ല. പാർട്ടി അംഗത്വത്തിൽ ഭൂരിപക്ഷം പേർ വനിതകളായെങ്കിലും മുൻ നിലപാടിൽ മാറ്റം വരുത്താൻ ലീഗ് തയ്യാറായില്ല. വനിതകൾക്ക് പ്രവർത്തിക്കാൻ വനിതാ ലീഗുണ്ടെന്നായിരുന്നു സംസ്ഥാന സെക്രട്ടറി പി.എം.എ.സലാം പ്രതികരിച്ചത്. 19 അംഗ സംസ്ഥാന ഭാരവാഹിപ്പട്ടികയിലേക്ക് വനിതകളെ പരിഗണിക്കേണ്ടെന്ന് തന്നെയാണ് പാർട്ടിയുടെ തീരുമാനം. പാർട്ടിക്ക് 2.50 ലക്ഷം അംഗങ്ങൾ പുതിയതായി വന്നു. ആകെ അംഗങ്ങളിൽ 51 ശതമാനമാണ് വനിതകൾ. പക്ഷേ ഈ പ്രാതിനിധ്യം അംഗത്വത്തിൽ മാത്രം മതിയെന്നാണ് പാർട്ടിയുടെ നിലപാട്. അടുത്ത മാസം …

സംസ്ഥാന ഭാരവാഹിപ്പട്ടികയിലേക്ക് സ്ത്രീകളെ പരിഗണിക്കാതെ ലീഗ്; വനിതാ ലീഗുണ്ടെന്ന് പി.എം.എ.സലാം Read More »

രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ക്ഷേത്ര ഭരണ സമിതികളിൽ ഉൾപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി

കൊച്ചി: മലബാർ ദേവസ്വത്തിന് കീഴിലെ കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയിൽ സി.പി.എം പ്രാദേശിക നേതാക്കളെ ഉൾപ്പെടുത്തിയതിന് എതിരായ ഹർജിയിൽ ഹൈക്കോടതിയുടെ ഉത്തരവ്. രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ക്ഷേത്ര ഭരണ സമിതികളിൽ ഉൾപ്പെടുത്തുന്നത് വിലക്കി. ഇനി മുതൽ സജീവ രാഷ്ട്രീയ പ്രവർത്തകരെ മലബാർ ദേവസ്വം ബോഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ക്ഷേത്ര ഭരണ സമിതികളിൽ നിയമിക്കരുതെന്നും ഉത്തരവിലുണ്ട്. കാളികാവ് ക്ഷേത്ര ഭരണ സമിതി അംഗങ്ങളായി സി.പി.എം, ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കളായ അശോക് കുമാർ, രതീഷ്, പങ്കജാക്ഷൻ എന്നിവരെ തെരഞ്ഞെടുത്തിരുന്നു. …

രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ക്ഷേത്ര ഭരണ സമിതികളിൽ ഉൾപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി Read More »

സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള കേന്ദ്രനേതാക്കള്‍ കയ്യുംകെട്ടി നിശബ്ദമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് എം.പി കെ.സുധാകരന്‍

തിരുവനന്തപുരം: പി.കൃഷ്ണപിള്ളയും എ.കെ.ജിയും ഇ.എം.എസും നയിച്ച പാരമ്പര്യമുള്ള പാര്‍ട്ടിയെ ഇപ്പോള്‍ പിണറായി വിജയനും എം വി ഗോവിന്ദനും നയിക്കുമ്പോള്‍ അത് അധോലോക സംഘമായി മാറിയിട്ടും കേന്ദ്രനേതൃത്വം പാലിക്കുന്ന നിശബ്ദത ഭയാനകമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.പി കെ.സുധാകരന്‍. സി.പി.എം കേരള ഘടകം ജീര്‍ണതയുടെ പടുകുഴിയില്‍ വീണു കിടക്കുമ്പോള്‍ സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള കേന്ദ്രനേതാക്കള്‍ കയ്യുംകെട്ടി നിശബ്ദമായിരിക്കുന്നത് എന്തുകൊണ്ടാണ്?. സി.പി.എമ്മിന്റെ പങ്ക് സംസ്ഥാനത്ത് നടക്കുന്ന എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും വ്യക്തമായ അതീവഗുരുതരമായ സാഹചര്യമുള്ളപ്പോള്‍ ദേശീയ …

സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള കേന്ദ്രനേതാക്കള്‍ കയ്യുംകെട്ടി നിശബ്ദമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് എം.പി കെ.സുധാകരന്‍ Read More »

‘കാഴ്ച മറയുന്ന തരത്തിൽ നമ്പർ പ്ലേറ്റുകൾക്ക് മുൻപിൽ ഗ്രില്ലുകളും മറ്റും ഫിക്സ് ചെയ്താൽ നടപടി സ്വീകരിക്കും’; ഗതാഗത മന്ത്രി

തിരുവനന്തപുരം: വ്യക്തമല്ലാത്ത നമ്പർ പ്ലേറ്റുകളുള്ള വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആൻറണി രാജു. കാഴ്ച മറയുന്ന തരത്തിൽ നമ്പർ പ്ലേറ്റുകൾക്ക് മുൻപിൽ ഗ്രില്ലുകളും സേഫ്റ്റി ബാറുകളും ഫിക്സ് ചെയ്യാൻ പാടില്ലെന്നും ഇത്തരം പ്രവണതകൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദ്ദേശം നൽകി. വാഹനങ്ങളിലെ മുന്നിലെയും പിന്നിലെയും നമ്പർ പ്ലേറ്റുകൾക്ക് സുതാര്യത ഇറപ്പുവരുത്തണമെന്ന് കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഓരോതരം വാഹനങ്ങളിലും ഫിറ്റ് ചെയ്യേണ്ട നമ്പർ പ്ലേറ്റുകളെക്കുറിച്ചും അവയുടെ വലിപ്പവും അക്ഷരങ്ങളുടെ …

‘കാഴ്ച മറയുന്ന തരത്തിൽ നമ്പർ പ്ലേറ്റുകൾക്ക് മുൻപിൽ ഗ്രില്ലുകളും മറ്റും ഫിക്സ് ചെയ്താൽ നടപടി സ്വീകരിക്കും’; ഗതാഗത മന്ത്രി Read More »

മുഖ്യമന്ത്രിയെ ഇന്നും കരിങ്കൊടി കാട്ടി

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്നും കരിങ്കൊടി പ്രതിഷേധം. കണ്ണൂർ അഞ്ചരക്കണ്ടിയിൽ വെച്ചാണ് കെഎസ്‌യൂ, യൂത്ത് കേൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കെ.എസ്.യു കണ്ണൂർ ജില്ലാ സെക്രട്ടറി ഫർഹാൻ മുണ്ടേരി, മട്ടന്നൂർ ബ്ലോക്ക് പ്രസിഡൻറ് ഹരിക്ഷ്ണൻ പാലാട്, റിജിൻരാജ്, അക്ഷിൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രി വസതിയിൽ നിന്നും വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് പ്രതിഷേധമുണ്ടായത്. ഇന്നലെയും കണ്ണൂരും കാസർകോടിലും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു.

മുഖ്യമന്ത്രിക്ക് കനത്ത പൊലീസ് സുരക്ഷ ഒരുക്കി സംസ്ഥാനം

കാസർകോട്: പ്രതിഷേധങ്ങൾക്കിടയിൽ കനത്ത പൊലീസ് സുരക്ഷയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കാസർകോട്ടെ വിവിധ പരിപാടികളിൽ പങ്കെടുക്കും. കാസർകോടിന് പുറമേ ഇന്ന് 5 പൊതുപരിപാടികളിൽ പങ്കെടുക്കും. ഇതിനായി മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കാസർകോടിന് പുറമേ 4 ജില്ലകളിൽ നിന്നായി 911 പൊലീസുകാരെയും 14 ഡിവൈഎസ്പിമാരെയുമാണ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. കാസർകോട് ജില്ലാ പൊലീസ് മോധാവി സക്സേനയ്ക്കാണ് മേൽനോട്ട ചുമലത. മുഖ്യമന്ത്രിക്കെരിരെ യൂത്ത് കോൺഗ്രസ് യുവമോർച്ച പ്രവർത്തകർ നടത്തുന്ന കരിങ്കൊടി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ കർശനമാക്കിയത്.

മുഖ്യമന്ത്രിയെ വീണ്ടും കരിങ്കൊടി കാട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകർ

കാസർകോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്നും കരിങ്കൊടി പ്രതിഷേധം. പരിയാരം പൊലീസ് സ്റ്റേഷനു മുന്നിലും ചുടല എബിസിക്ക് സമീപത്തുമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. പത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ, ജില്ലാ പ്രസിഡൻറ് സുദീപ് ജയിംസ്, വൈസ് പ്രസിഡൻറ് വി.രാഹുൽ പൂങ്കാവ്, സുധീഷ് വെള്ളച്ചാൽ, മനോജ് കൈതപ്രം, വിജേശ് മാട്ടൂൽ, ജയ്സൺ‌ മാത്യു, സി.വി.വരുൺ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഏഴുപേരെ കരുതൽ തടങ്കലിലാക്കി.

ജോൺ ബ്രിട്ടാസ് എം.പിയ്ക്ക് സൻസദ് രത്ന അവാർഡ്

ന്യൂഡൽഹി: ഡോ ജോൺ ബ്രിട്ടാസ് എം.പിയ്ക്ക് മികച്ച പാർലമെന്റേറിയനുള്ള സൻസദ് രത്ന അവാർഡ്. രാജ്യസഭയിലെ ചോദ്യങ്ങൾ, സ്വകാര്യ ബില്ലുകൾ, ചർച്ചകളിലെ പങ്കാളിത്തം, ഇടപെടൽ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പടെ സഭാ നടപടികളിലെ പ്രാഗൽഭ്യം മുൻനിർത്തിയാണ് പുരസ്‌കാരം. പാർലമെന്ററി സഹമന്ത്രി അർജുൻ റാം മേഘ് വാൾ അധ്യക്ഷനായ ജൂറിയാണ് അവാർഡ് പ്രഖ്യാപിച്ചത്. മുൻ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ടി എസ് കൃഷ്ണമൂർത്തി സഹാധ്യക്ഷനായിരുന്നു. മുൻ രാഷ്ട്രപതി ഡോ എ.പി.ജെ അബ്ദുൾ കലാമിന്റെ ആഭിമുഖ്യത്തിൽ തുടങ്ങിയ പാർലമെന്ററിയൻ അവാർഡിന്റെ നിർവഹണ ചുമതല …

ജോൺ ബ്രിട്ടാസ് എം.പിയ്ക്ക് സൻസദ് രത്ന അവാർഡ് Read More »

പ്ലീനറി സമ്മേളനം; അന്തിമ പട്ടിക തയ്യാറാക്കി

ന്യൂഡൽഹി: എ.കെ.ആന്റണി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ, ശശി തരൂർ തുടങ്ങിയ നേതാക്കളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കുന്നവരുടെ അന്തിമ പട്ടിക തയ്യാറാക്കി. കേരളത്തിൽ നിന്ന് മുതിർന്ന നേതാക്കൾ, എം.പി.മാർ, എം.എൽ.എമാർ, എ.ഐ.സി.സി അംഗങ്ങൾ എന്നിങ്ങനെ 47 പേർക്കാണ് വോട്ടവകാശമുള്ളത്. 16 പേർ ക്ഷണിതാക്കളായും സമ്മേളനത്തിൻറെ ഭാഗമാകും. സംസ്ഥാന ഘടകം നൽകിയ നൂറിലേറെ പേരുള്ള പട്ടിക വെട്ടിച്ചുരുക്കിയാണ് 63 ലെത്തിച്ചത്. 24 ന് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റിയിൽ പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പോ …

പ്ലീനറി സമ്മേളനം; അന്തിമ പട്ടിക തയ്യാറാക്കി Read More »

മന്ത്രി ആൻറണി രാജുവിനെ വീണ്ടും വിമർശിച്ച് സി.ഐ.ടി.യു

പത്തനംതിട്ട: വേതാളത്തെ ചുമക്കലാവരുത് ഗതാഗത മന്ത്രിയുടെ പണിയെന്ന് കെ.എസ്.ആർ.ടി.സിയിലെ ശമ്പള വിവാദത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി ആൻറണി രാജുവിനെ സി.ഐ.ടി.യു വിമർശിച്ചു. സി.എം.ഡിയുടെ വാക്ക് കേട്ട് എന്തും ചെയ്യാൻ ഇറങ്ങരുത്. വകുപ്പിൽ നടക്കുന്നതൊന്നും മന്ത്രി ആന്റണി രാജു അറിയുന്നില്ലെന്നും സി.ഐ.ടി.യു ഉന്നയിച്ചു. കെ.എസ്.ആർ.ടി.സിയിൽ ശമ്പളം ഗഡുക്കളായി നൽകാനുള്ള ഉത്തരവിൽ അപാകതയില്ലെന്നും വേണമെങ്കിൽ ചർച്ചയാകാമെന്നുമുള്ള ഗതാഗതമന്ത്രിയുടെ നിലപാടാണ് സി.ഐ.ടിയുവിനെ ചൊടിപ്പിച്ചത്. ജീവനക്കാരെ മൊത്തത്തിൽ ബാധിക്കുന്ന വിഷയത്തിൽ തീരുമാനമെടുത്തശേഷം വേണമെങ്കിൽ ചർച്ചയാകാം എന്ന രീതി ഇടതുപക്ഷ സർക്കാരിൻറെ നയത്തിന് വിരുദ്ധമാണെന്ന് സി.ഐ.ടിയു കുറ്റപ്പെടുത്തി. …

മന്ത്രി ആൻറണി രാജുവിനെ വീണ്ടും വിമർശിച്ച് സി.ഐ.ടി.യു Read More »

കോൺഗ്രസ് നേതാക്കളുടെ വസതികളിൽ ഇ.ഡി റെയ്ഡ്

ന്യൂഡൽഹി: ഛത്തീസ്ഗഡിൽ കോൺഗ്രസ് നേതാക്കളുടെ വസതികളിൽ എൻഫോഴ്സ്മെന്റിന്റെ പരിശോധന. പ്ലീനറി സമ്മേളനം നടക്കാനിരിക്കെയാണ് പതിനാല് ഇടങ്ങളിൽ റെയ്ഡ് നടക്കുന്നത്. ഇ.ഡി വ്യത്തങ്ങളിൽ നിന്നും ഖനന ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് ലഭിക്കുന്ന വിവരം. കോൺഗ്രസ് ട്രഷററുടെയും മുൻ വൈസ് പ്രസിഡന്റിന്റെയും എം.എൽ.എമാരുടെയും വസതികളിലാണ് പരിശോധന. പത്തിലേറെ നേതാക്കളുടെ ഓഫിസുകളിലും, വീടുകളിലും റെയ്ഡ് പുരോഗമിക്കുകയാണ്. ട്രഷററുടെ വീട്ടിലടക്കം നടക്കുന്ന പരിശോധനയെ കോൺഗ്രസും പ്ലീനറി സമ്മേളനത്തിന് നാല് ദിവസം മുൻപ് നടക്കുന്ന ഇ.ഡി റെയ്ഡിനെ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലും അപലപിച്ചു. കേന്ദ്ര …

കോൺഗ്രസ് നേതാക്കളുടെ വസതികളിൽ ഇ.ഡി റെയ്ഡ് Read More »

കോൺഗ്രസ് പ്രവർത്തക സമിതിയിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും സ്ഥിരാംഗത്വം?

ന്യൂഡൽഹി: സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും കോൺഗ്രസ് പ്രവർത്തക സമിതിയിൽ സ്ഥിരാംഗത്വം നൽകുന്നത് സംബന്ധിച്ച് ഭരണഘടന സമിതിയിൽ ഏകാഭിപ്രായം. മുൻ പ്രധാനമന്ത്രിയെന്ന ആനുകൂല്യത്തിൽ മൻമോഹൻ സിംഗിനും സ്ഥിരാംഗത്വം നൽകുവാൻ തീരുമാനമായി. നിർദ്ദേശം സ്റ്റിയറിംഗ് കമ്മിറ്റിയിൽ വയ്ക്കും. അതേസമയം, തെലങ്കാന പി.സി.സി പ്രവർത്തക സമിതിയിൽ പ്രാതിനിധ്യം ആവശ്യപ്പെട്ടു. പത്ത് വർഷമായി പരിഗണിക്കുന്നില്ലെന്നാണ് തെലങ്കാന പി.സി.സിയുടെ പരാതി. കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കുനെന്ന് പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നാമനിർദ്ദേശം ചെയ്താൽ വേണ്ടെന്ന് പറയില്ലെന്നായിരുന്നു ശശി തരൂരിന്റെർ …

കോൺഗ്രസ് പ്രവർത്തക സമിതിയിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും സ്ഥിരാംഗത്വം? Read More »

‘മുഖ്യമന്ത്രി ഭീരുവാണെന്ന് സ്വയം വിളിച്ചുപറയുന്നു’; വി.ഡി.സതീശൻ

കോഴിക്കോട്: മുഖ്യമന്ത്രിയുടെ സുരക്ഷയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പ്രതിഷേധിക്കുന്ന കെ.എസ്‍.യു പ്രവർത്തകരെയോർത്ത് അഭിമാനമാണ്. മുഖ്യമന്ത്രി ഭീരുവാണെന്ന് സ്വയം വിളിച്ചുപറയുന്നു. രണ്ട് കുട്ടികൾ കരിങ്കൊടി കാട്ടുമ്പോൾ മുഖ്യമന്ത്രി ഓടിയോളിക്കുകയാണ്. സർക്കാർ ചില കാര്യങ്ങൾ മറച്ചു വെക്കാനാണ് ശ്രമിക്കുന്നത്. സത്യാഗ്രഹ സമരത്തിൽ നിന്നും ആത്മഹത്യാ സ്‌ക്വാഡ് നടത്തുന്ന സമരമെന്ന് സി.പി.എം തന്നെ പറയേണ്ടി വന്നല്ലോവെന്ന് സതീശൻ ചോദിച്ചു. ജനകീയ സമരം കാണുമ്പോൾ അവരെ ആത്മഹത്യാ സ്വാഡെന്നാണ് പാർട്ടി സെക്രട്ടറി വിളിക്കുന്നത്. എന്നാൽ, പ്രതിഷേധിക്കുന്ന കെഎസ്‍യു പ്രവർത്തകരെയോർത്ത് അഭിമാനമാണെന്നും സമരം …

‘മുഖ്യമന്ത്രി ഭീരുവാണെന്ന് സ്വയം വിളിച്ചുപറയുന്നു’; വി.ഡി.സതീശൻ Read More »

കശ്മീർ താഴ്വരയിലെ ഉൾപ്രദേശങ്ങളിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കും

ശ്രീനഗർ: ജമ്മു കശ്മീരിലെ താഴ്വരയിലെ ഉൾപ്രദേശങ്ങളിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കാൻ ആലോചന. ജമ്മു കശ്മീരിൻറെ പ്രത്യേക പദവി റദ്ദാക്കിയപ്പോൾ വൻതോതിൽ സൈനികരെ വിന്യസിച്ചിരുന്നു. മൂന്നര വർഷത്തിന് ശേഷം ഇത് പിൻവലിക്കാനാണ് ആലോചന. പുതിയ നിർദേശത്തിന് അംഗീകാരം ലഭിച്ചാൽ നിയന്ത്രണരേഖയിൽ മാത്രമേ ഇനി സൈന്യത്തിന്റെ സാന്നിധ്യമുണ്ടാവുകയുള്ളൂ. കശ്മീർ ഉൾപ്രദേശങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനുള്ള നിർദ്ദേശം രണ്ട് വർഷമായി ചർച്ചയിലുണ്ട്. സൈന്യത്തെ പിൻവലിക്കുന്ന കാര്യത്തിൽ ചർച്ചകളിൽ ഏകദേശ ധാരണയായിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ഇനി ‍ഡൽഹിയിൽ നിന്നുള്ള അറിയിപ്പിനായി കാത്തിരിക്കുകയാണെന്നും സൈനിക …

കശ്മീർ താഴ്വരയിലെ ഉൾപ്രദേശങ്ങളിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കും Read More »

മുഖ്യമന്ത്രി ആഗ്രഹിക്കുന്നത് മതങ്ങൾ തമ്മിലുള്ള സംഘർഷമാണെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ആഗ്രഹിക്കുന്നത് മതങ്ങൾ തമ്മിലുള്ള സംഘർഷമായതുകൊണ്ടാണ് അദ്ദേഹം ഹിന്ദു-മുസ്ലിം സംഘടനകളുടെ ചർച്ചക്കെതിരെ രംഗത്ത് വന്നിരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹിന്ദുക്കളും മുസ്ലിംങ്ങളും തമ്മിലടിച്ചാലേ സി.പി.എമ്മിന് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാവുകയുള്ളൂവെന്ന് അറിയാവുന്നത് കൊണ്ടാണ് മുഖ്യമന്ത്രി ഇരുകൂട്ടരും തമ്മിലുള്ള സമന്വയത്തെയും സംവാദത്തെയും എതിർക്കുന്നത്.

കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം ഗഡുക്കളാക്കിയതിൽ യൂണിയനുകൾ ആവശ്യപ്പെട്ടാൽ ചർച്ചയ്ക്ക് തയ്യാറാണ്; മന്ത്രി ആൻറണി രാജു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം ഗഡുക്കളാക്കിയത് ന്യായീകരിച്ച് മന്ത്രി ആൻറണി രാജു. ശമ്പളം ഗഡുക്കളാക്കി നൽകുന്നതിൽ വിവാദമുണ്ടാകേണ്ട ആവശ്യമില്ല. യൂണിയനുകൾക്ക് ആശങ്കയുള്ളതായി പറഞ്ഞിട്ടില്ല. അവർക്ക് അവരുടേതായ അഭിപ്രായം പറയാം. യൂണിയനുകൾ ആവശ്യപ്പെട്ടാൽ ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി പ്രതികരിച്ചു. കെഎസ്ആർടിസിയിൽ ശമ്പളം ഗഡുക്കളായി നൽകാനുള്ള ഉത്തരവിൽ അപാകതയില്ലെന്നാണ് മന്ത്രി പറയുന്നത്. പ്രായോഗിക തീരുമാനത്തെ തള്ളിക്കളയേണ്ട ആവശ്യമില്ലെന്നും ശമ്പളം നൽകുന്നത് ടാർഗറ്റ് അടിസ്ഥാനത്തിലാവില്ലെന്നും ആൻറണി രാജു വ്യക്തമാക്കി. പുതിയ ഉത്തരവും ടാർഗറ്റ് നിർദേശവും തമ്മിൽ ബന്ധമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആകാശ് തില്ലങ്കേരിയെ പോലുള്ളവരുടെ വിരൽത്തുമ്പിൽ വിറയ്ക്കുന്ന പാർട്ടിയായി സി.പി.എം മാറി; വി.ഡി സതീശൻ

കണ്ണൂർ: ലൈഫ് മിഷൻ, ആകാശ് തില്ലങ്കേരി വിഷയങ്ങളെടുത്തിട്ട് സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആകാശ് തില്ലങ്കേരിയെ പോലുള്ളവരുടെ വിരൽത്തുമ്പിൽ വിറയ്ക്കുന്ന പാർട്ടിയായി, മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ലാത്ത ക്രിമിനലുകളുടെ കൂടാരമായി സിപിഎം മാറി. ക്രിമിനലുകൾക്ക് സമൂഹമാധ്യമങ്ങളിലിടം കൊടുത്തത് സിപിഎമ്മാണ്. ആ ക്രമിനലുകളിപ്പോൾ സി.പി.എമ്മിനെ നിയന്ത്രിക്കുന്ന രീതിയിലേക്കെത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആകാശിനെതിരെ എന്താണ് സി.പി.എം അന്വേഷണം നടത്താതിരിക്കുന്നതെന്നും സതീശൻ ചോദിച്ചു. ക്രിമിനലുകളെ സംരക്ഷിക്കാൻ നികുതിപ്പണത്തിൽ നിന്ന് 2 കോടി ചെലവാക്കി. ക്രിമിനലുകളെ ഉപയോഗിച്ചതിന്റെ തിക്ത ഫലമാണ് സി.പി.എം …

ആകാശ് തില്ലങ്കേരിയെ പോലുള്ളവരുടെ വിരൽത്തുമ്പിൽ വിറയ്ക്കുന്ന പാർട്ടിയായി സി.പി.എം മാറി; വി.ഡി സതീശൻ Read More »

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കുള്ള മത്സരം ദോഷമുണ്ടാക്കില്ലെന്ന് കെ.മുരളീധരൻ

കോഴിക്കോട്: പുതിയ അം​ഗങ്ങളെ തിരഞ്ഞെടുക്കണമെന്നുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാൻ ആരും ഇതുവരെ എത്തിയിട്ടില്ലെന്ന് കെ.മുരളീധരൻ എംപി. മത്സരം ദോഷമുണ്ടാക്കില്ല. മറ്റ് സംസ്ഥാനങ്ങളിൽ മത്സരങ്ങൾ നടന്നിരുന്നു. മത്സരം പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കില്ലെന്നും മത്സരത്തിന്റെ പേരിൽ തർക്കത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചതിനാൽ ജനം പുറത്ത് ഇറങ്ങിയാൽ ജയിലിൽ പോകേണ്ടി വരുമെന്ന അവസ്ഥയാണെന്ന് പരിഹസിച്ചു. കെ കരുണാകരൻ പൈലറ്റ് വാഹനം ഉപയോഗിച്ചപ്പോൾ പുകിലുണ്ടാക്കിയവരാണ് വാഹന വ്യുഹത്തിന് നടുക്ക് പോകുന്നതെന്നും കെ.മുരളീധരൻ കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ 19 എംഎൽഎമാർക്ക് താമസ സ്ഥലമില്ല

തിരുവനന്തപുരം: പമ്പ ബ്ലോക്ക് കെട്ടിടം പൊളിച്ചതോടെ തലസ്ഥാനത്ത് താമസിയ്ക്കാൻ ഇടമില്ലാതെ സംസ്ഥാനത്തെ 19 എംഎൽഎമാർ. പകരം സ്ഥലം കണ്ടെത്താൻ നിയമസഭാ സെക്രട്ടറിയേറ്റ് പരസ്യം നൽകി. 50 വർഷത്തോളം പഴക്കമുള്ള എം.എൽ.എ ഹോസ്റ്റലിന്റെ പമ്പ ബ്ലോക്ക് ബലക്ഷയത്തെ തുടർന്നാണ് ഇടിച്ചു നിരത്തിയത്. 11 നിലയിൽ പകരം കെട്ടിടം നിർമ്മിക്കും. ഇതിന്റെ നിർമ്മാണം പൂർത്തിയാക്കാൻ രണ്ടര വർഷമെങ്കിലും കാക്കണം. പമ്പ ബ്ലോക്ക് കെട്ടിടം ഇടിച്ചതിന് പിന്നാലെ മറ്റൊരു ഫ്ലാറ്റ് കണ്ടെത്തിയെങ്കിലും കഷ്ടകാലം പിന്നാലെയെത്തി. കരമന – മേലറന്നൂർ റോഡിലുള്ള സ്വകാര്യ …

സംസ്ഥാനത്തെ 19 എംഎൽഎമാർക്ക് താമസ സ്ഥലമില്ല Read More »

ത്രിപുരയിലെ കോൺഗ്രസ്, ബിജെപി, സിപിഎം പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസയച്ചു

നിശബ്ദപ്രചരണ വേളയിൽ സാമൂഹിക മാധ്യമങ്ങളിലൂടെയും വോട്ട് തേടരുതെന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കഴിഞ്ഞദിവസം നടന്ന ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിൽ, നിശബ്ദപ്രചരണത്തിൻറെ സമയപരിധിയിൽ വോട്ട് അഭ്യർഥിച്ച്. ട്വീറ്റ് ചെയ്ത ത്രിപുരയിലെ കോൺഗ്രസ്, ബിജെപി, സിപിഎം പാർട്ടികൾക്കു തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസയച്ചു. ത്രിപുരയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്ന വേളയിലും ഇത്തരത്തിലുള്ള വോട്ട് അഭ്യർഥനകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നുവെന്നു കമ്മീഷൻ നിരീക്ഷിച്ചു.

കർണാടക ബജറ്റവതരണം; ചെവിയിൽ പൂവുമായി കോൺ​ഗ്രസ് നേതാവ് സിദ്ധരാമയ്യ

ബാംഗ്ലൂർ: കോൺ​ഗ്രസ് നേതാവ് സിദ്ധരാമയ്യ കർണാടകയിലെ ബജറ്റവതരണ ദിവസമായ ഇന്ന് നിയമസഭയിലെത്തിയത് ചെവിയിൽ പൂ വച്ച്. നാട്ടിലെ ജനങ്ങളുടെ അവസ്ഥ ഇതാണെന്നും ജനങ്ങളെ ചതിക്കാനുള്ള ബജറ്റാണിതെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ഭരണപക്ഷം, സിദ്ധരാമയ്യയുടെ പ്രസ്താവനയ്ക്കെതിരെ ബഹളം കൂട്ടി. ഇതോടെ സ്പീക്കർ ബജറ്റവതരിപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിന് മുമ്പുള്ള കർണാടകയുടെ അവസാനത്തെ ബജറ്റാണിത്. ബജറ്റിൽ നിരവധി ജനപ്രിയപ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ജോലിയില്ലാത്ത സ്ത്രീകൾക്ക് ഓണറേറിയവും മറ്റും പ്രഖ്യാപിക്കുവാൻ സാധ്യതയുണ്ട്.

‘ശിവശങ്കറിന്റെ അറസ്റ്റ് ആദ്യമായല്ലല്ലോ?’; എം.വി ഗോവിന്ദൻ

കണ്ണൂർ: ശിവശങ്കറും സി.പി.എമ്മും തമ്മിൽ ബന്ധമില്ലെന്നും അത്തരമൊരു ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അത് രാഷ്ട്രീയമാണ്. ശിവശങ്കറിന്റെ അറസ്റ്റ് ആദ്യമായല്ലല്ലോയെന്നും ലൈഫ് മിഷൻ കേസിൽ ഇന്നലെ നടന്ന സംഭവത്തിൽ പ്രതികരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും തണുപ്പൻ പ്രതികരണമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി നടത്തിയത്. സ്ത്രീത്വത്തിനെ അപമാനിച്ച ആകാശിനെ പൊലീസ് പിടികൂടും. ആകാശിനെ നിയന്ത്രിക്കേണ്ട കാര്യമില്ല. കുറച്ച് കഴിഞ്ഞാൽ അയാൾ സ്വയം നിയന്ത്രിച്ചോളും. പ്രദേശത്തെ ക്രിമിനൽ സംവിധാനത്തിന്റെ …

‘ശിവശങ്കറിന്റെ അറസ്റ്റ് ആദ്യമായല്ലല്ലോ?’; എം.വി ഗോവിന്ദൻ Read More »

സിസ തോമസിന്റെ നിയമനം താത്കാലികം; വിസിയെ നിയമിക്കേണ്ടത് സർക്കാരാണെന്ന് ഹൈക്കോടതി

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരള സർവ്വകലാശലാ വൈസ് ചൻസിലറായി സിസ തോമസിനെ നിയമിച്ചത് താത്കാലികമെന്ന് ഹൈക്കോടതി. വിസിയെ നിയമിക്കേണ്ടത് സർക്കാരാണെന്നും നിയമനവുമായി മുന്നോട്ട് പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രത്യേക സാഹചര്യത്തിൽ ചാൻസിലർ നടത്തിയ നിയമനമാണിത്. ചട്ടപ്രകാരമുള്ള നിയമനമല്ല. അതിനാൽ തന്നെ സർക്കാരിന് നിയമനവുമായി മുന്നോട്ട് പോകാമെന്നും കോടതി പറഞ്ഞു. സിസ തോമസിൻറെ നിയമനം ശരിവെച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിലായിരുന്നു ഡിവിഷൻ ബെഞ്ച് നടപടി.

ആകാശ് തില്ലങ്കേരിയെ പോലുള്ള ക്രിമിനലുകളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കൊന്നു തള്ളുന്ന സി.പി.എം ഭീകര സംഘടനയായി അധഃപതിച്ചുവെന്ന് വി.ഡി.സതീശൻ

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റേയും ആകാശ് തില്ലങ്കേരിയുടേയും വെളിപ്പെടുത്തലുകൾ സി.പി.എമ്മിനെ ബാധിച്ചിരിക്കുന്ന ജീർണതയുടെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആകാശ് തില്ലങ്കേരിയെ പോലുള്ള ക്രിമിനലുകളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കൊന്നു തള്ളുകയും സ്വപ്ന സുരേഷിനെ പോലുള്ളവരെ ഉപയോഗിച്ച് അനധികൃത ധനസമ്പാദനം നടത്തുകയും ചെയ്യുന്ന സി.പി.എം, ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്നതിനപ്പുറം ഭീകര സംഘടനയായി അധഃപതിച്ചു. ഗുണ്ടാ മാഫിയകളുമായും ക്രിമിനൽ സംഘങ്ങളുമായും സി പി എമ്മിനുള്ള ബന്ധം ഭരണത്തണലിൽ തഴച്ചുവളരുകയാണ്. കേരളീയ പൊതുസമൂഹം നേരിടുന്ന ഏറ്റവും വലിയ വിപത്താണത്. …

ആകാശ് തില്ലങ്കേരിയെ പോലുള്ള ക്രിമിനലുകളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കൊന്നു തള്ളുന്ന സി.പി.എം ഭീകര സംഘടനയായി അധഃപതിച്ചുവെന്ന് വി.ഡി.സതീശൻ Read More »

പ്രവർത്തക സമിതിയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് നോമിനേഷനിലൂടെയാകും

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് ഒഴിവാക്കി നോമിനേഷനിലൂടെ അംഗങ്ങളെ തെരഞ്ഞെടുത്താൽ മതിയെന്ന് അഭിപ്രായം. അന്തിമ തീരുമാനം 24-ന് ഖാർഗെയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിലുണ്ടാവും. പ്ലീനറി സമ്മേളനം നടക്കാനിരിക്കേ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് അവകാശവാദം ഉന്നയിച്ച് കൊടിക്കുന്നില്‍ സുരേഷ് എം.പി നേരത്തെ രംഗത്ത് എത്തിയിരുന്നു. എ.ഐ.സി.സിയിലെ പല പദവികളില്‍ നിന്നും കേരളത്തില്‍ ജനിച്ചത് കൊണ്ട് മാറ്റി നിര്‍ത്തപ്പെട്ടെന്നും,ദളിത് വിഭാഗത്തില്‍ നിന്ന് പ്രവര്‍ത്തക സമിതിയിലെത്താന്‍ യോഗ്യരായവര്‍ കേരളത്തിലുണ്ടെന്നുമായിരുന്നു കൊടിക്കുന്നില്‍ വ്യക്തമാക്കിയത്. തരൂരും ചെന്നിത്തലയും പ്രവ‍ര്‍ത്തക സമിതിയിലെ രണ്ട് ഒഴിവുകളിലേക്കെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് …

പ്രവർത്തക സമിതിയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് നോമിനേഷനിലൂടെയാകും Read More »

ഷുഹൈബ് വധം; കോൺഗ്രസിന്റെ പരാതി ശരിവെക്കുന്നതാണ് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലെന്ന് കെ.മുരളീധരൻ

കോഴിക്കോട്: മുതി‍‍ർന്ന കോൺഗ്രസ് നേതാവും വടകര എം.പിയുമായ കെ മുരളീധരൻ ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിനോട് പ്രതികരിച്ചു. കോൺഗ്രസിന്റെ പരാതി അക്ഷരാ‍ർത്ഥത്തിൽ ശരിവെക്കുന്നതാണ് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ. ഷുഹൈബിന്റേത് ആസൂത്രിത കൊലപാതകമായിരുന്നു. ഷുഹൈബ് വധക്കേസിൽ സി.ബി.ഐ അന്വേഷണം തന്നെ നടത്തണം. ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പാർട്ടി വിഷയം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാ‍ർട്ടി നേതാക്കളിലേക്ക് ഷുഹൈബ് വധക്കേസിലെ അന്വേഷണം എത്താതെ ഇരിക്കാനാണ് സി.പി.എം ശ്രമമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ആർഎസ്എസ് നയം മാറ്റാൻ ആര് വിചാരിച്ചാലും നടക്കില്ലെന്നായിരുന്നു ആ‍‍ർഎസ്എസ് …

ഷുഹൈബ് വധം; കോൺഗ്രസിന്റെ പരാതി ശരിവെക്കുന്നതാണ് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലെന്ന് കെ.മുരളീധരൻ Read More »

തിരഞ്ഞെടുപ്പ് പ്രചാരണം; ബി.ജെ.പിയെ വിമർശിച്ച് മോഹൻ ഭാഗവത്

ന്യൂഡൽഹി: തെരഞ്ഞെടുപ്പുകളിൽ നരേന്ദ്രമോദിയെ ഉയർത്തിക്കാട്ടിയുള്ള ബി.ജെ.പിയുടെ പ്രചാരണരീതിയിൽ പരോക്ഷ വിമർശവുമായി ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. ഒറ്റ വ്യക്തിക്കോ പ്രത്യയശാസ്‌ത്രത്തിനോ രാജ്യത്തെ സൃഷ്ടിക്കാനോ തകർക്കാനോ കഴിയില്ലെന്ന്‌ മോഹൻ ഭാഗവത് നാ​ഗ്പൂരിൽ പറഞ്ഞു. മോദി സർക്കാർ പ്രചരിപ്പിക്കുന്ന ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’ എന്ന ആശയം ചോദ്യം ചെയ്യുന്നതാണ്‌ ഈ പരാമർശം. ‘മികച്ച രാജ്യങ്ങളിലെല്ലാം പലതരം ചിന്തയുണ്ട്‌. അവിടെ എല്ലാ സംവിധാനങ്ങളുമുണ്ട്‌. ചിന്തകളുടെയും സംവിധാനങ്ങളുടെയും ബാഹുല്യമുള്ളിടത്തേ പുരോഗതി കൈവരിക്കൂ’–- മോഹൻ ഭാഗവത്‌ പറഞ്ഞു.കേന്ദ്രബജറ്റിനെ വിമർശിച്ചും മോഹൻ ഭാ​ഗവത് രം​ഗത്ത് …

തിരഞ്ഞെടുപ്പ് പ്രചാരണം; ബി.ജെ.പിയെ വിമർശിച്ച് മോഹൻ ഭാഗവത് Read More »

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ 30 ലധികം തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ഹൊഹേ ശ്രമം നടത്തി

ന്യൂഡൽഹി: ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ 30ൽ അധികം തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ഇസ്രായേൽ ഗൂഢസംഘമായ ഹൊഹേയുടെ ഇടപെടലുണ്ടായെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് മാധ്യമമായ ദി ഗാർഡിയനാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജ പ്രചാരണം നടത്തിയാണ് ഇസ്രായേൽ കരാർ സംഘമായ ഹൊഹേ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം നടത്തിയതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ സംഘം ഇന്ത്യയിലും പ്രവർത്തിച്ചതായാണ് ഗാർഡിയന്റെ വെളിപ്പെടുത്തൽ. ഹൊഹെ മേധാവി തൽ ഹനനുമായി ബന്ധപ്പെട്ട് 30 മാധ്യമ സ്ഥാപനങ്ങളിലെ മാധ്യമപ്രവർത്തകർ നടത്തിയ …

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ 30 ലധികം തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ഹൊഹേ ശ്രമം നടത്തി Read More »

ഇന്ത്യാ വിരുദ്ധ ശക്തികള്‍ സുപ്രീംകോടതിയെ ഉപയോഗിക്കുന്നുവെന്ന് പാഞ്ചജന്യ

ന്യൂഡല്‍ഹി: സുപ്രീംകോടതിയെ വിമര്‍ശിച്ച് പാഞ്ചജന്യ. സുപ്രീംകോടതിയെ ഇന്ത്യാ വിരുദ്ധ ശക്തികള്‍ ഉപയോഗിക്കുന്നുവെന്നാണ് ആര്‍.എസ്.എസ് മുഖപത്രത്തിലെ പരാമര്‍ശം. രാജ്യത്തെ അപകീര്‍ത്തിപെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബി.ബി.സി പറയുന്നത് തെറ്റാണെന്നും അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി ബി.ബി.സി ഡോക്യുമെന്ററിയുടെ നിരോധനവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ നോട്ടീസ് അയച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. സുപ്രീം കോടതി പ്രവര്‍ത്തിക്കുന്നത് ഇന്ത്യക്കാര്‍ അടയ്ക്കുന്ന നികുതിയിലാണ്. സുപ്രീംകോടതിയുടെ ചുമതല രാജ്യത്തിന് വേണ്ടിയുള്ള നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുകയുമാണെന്നും പാഞ്ചജന്യ പറയുന്നു.

ബി.ബി.സി ഓഫീസ് റെയിഡ് മൂന്നാം ദിവസം

ന്യൂഡൽഹി: ബി.ബി.സി ഓഫീസുകളിലെ ആദായ നികുതി വകുപ്പിൻറെ പരിശോധന മൂന്നാം ദിവസത്തിലേക്കു കടന്നു. പരിശോധന ഇന്ന് അവസാനിച്ചേക്കുമെന്നാണ് വിവരം. നികുതി നൽകാതെ അനധികൃത ലാഭം വിദേശത്തേക്കുകടത്തുന്നു എന്നാണ് ബിബിസിക്കെതിരായ ആരോപണം. എന്നാൽ പരിശോധനയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രതികരണം ഇതുവരെ ആദായ നികുതി വകുപ്പ് നൽകിയിട്ടില്ല. പരിശോധന കണക്കിലെടുത്ത് ബിബിസി ഓഫീസുകളിൽ കുറച്ചു ജീവനക്കാർ മാത്രമേ ജോലിക്ക് എത്തുന്നുള്ളു. മറ്റുള്ളവരോട് വർക്ക് ഫ്രം ഫോം ആയി ജോലിചെയ്യാനാണ് നിർദ്ദേശം. എന്നാൽ ബിബിസിയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ ഹിന്ദു സേന പ്രവർത്തകർ …

ബി.ബി.സി ഓഫീസ് റെയിഡ് മൂന്നാം ദിവസം Read More »

ബി.എസ്.എന്‍.എല്ലിന് ഭൂമി പാട്ടത്തിന് നല്‍കാന്‍ മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു

തിരുവനന്തപുരം: യൂണിവേഴ്‌സല്‍ സര്‍വ്വീസ് ഒബ്ലിഗേഷന്‍ ഫണ്ട് (യുഎസ്ഒഎഫ്) പ്രയോജനപ്പെടുത്തി 4ജി സാച്ചുറേഷന്‍ പദ്ധതി നടപ്പിലാക്കുന്നതിന് വ്യവസ്ഥകള്‍ പ്രകാരം ബിഎസ്എന്‍എല്ലിന് ഭൂമി പാട്ടത്തിന് നല്‍കാന്‍ ഇന്ന് ചേർന്ന മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. ടെലികമ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് നിലവില്‍ കണ്ടെത്തിയതും ഇനി തെരെഞ്ഞെടുക്കുന്നതുമായ പ്രദേശങ്ങളിലുള്ള സര്‍ക്കാര്‍ വകുപ്പ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനം, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് നല്‍കുക.

അർജുൻ ആയങ്കിക്കെതിരെയുള്ള ഭാര്യയുടെ ആരോപണത്തെ തുടർന്ന് സ്പെഷ്യൽ ബ്രാ‌ഞ്ച് പരിശോധന

കണ്ണൂർ: സ്പെഷ്യൽ ബ്രാ‌ഞ്ച്, സ്വ‍ർണ്ണക്കടത്ത് ക്വട്ടേഷൻ കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെയുള്ള ഭാര്യ ഗുരുതര ആരോപണങ്ങളുന്നയിച്ചതിൽ പരിശോധന തുടങ്ങി. അർജുൻ നടത്തിവരുന്ന സ്വർണ്ണക്കടത്ത് ക്വട്ടേഷൻ, കുഴൽപണ ഇടപാടുകൾ സംബന്ധിച്ച് പുതിയ വിവരങ്ങൾ കിട്ടുമോയെന്നാണ് അന്വേഷണം. അമല ആയങ്കിയിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കും. അതേസമയം ഗാർഹിക പീഡന ആരോപണം പരാതിയായി നൽകാത്തതിനാൽ കേസെടുക്കേണ്ടതില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

ശിവശങ്കറിന്റെ അറസ്റ്റ് കൊണ്ട് സംസ്ഥാന സർക്കാരിന് മേലെ കരിനിഴൽ വീഴ്ത്താൻ കഴിയില്ലെന്ന് മന്ത്രി എം.ബി.രാജേഷ്

തിരുവനന്തപുരം: കുറേക്കാലമായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ് ലൈഫ് മിഷൻ കോഴ കേസെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ്. ലൈഫ് സ്തംഭിപ്പിക്കാൻ ശ്രമിച്ചവരാണ് ഇതിന് പിന്നിൽ. ലൈഫ് പദ്ധതി നിർത്തലാക്കാൻ കഴിയാത്തതിലുള്ള നിരാശയുണ്ടവർക്ക്. ശിവശങ്കറിന്റെ അറസ്റ്റ് കൊണ്ട് സംസ്ഥാന സർക്കാരിന് മേലെ കരിനിഴൽ വീഴ്ത്താൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. പാലക്കാട് ജില്ലയിലെ തന്റെ മണ്ഡലമായ തൃത്താലയിൽ ഈ മാസം 18,19 തീയ്യതികളിൽ തദ്ദേശ ദിനാഘോഷം നടക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ഇഡി നടപടി കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത അരക്കിട്ടുറപ്പിക്കുന്നതാണ്; വി.മരുളീധരന്‍

ന്യൂഡൽഹി: ലൈഫ് മിഷൻ കേസിലെ ഇഡി നടപടി കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത അരക്കിട്ടുറപ്പിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി വി മരുളീധരന്‍. അഴിമതിയും കള്ളപ്പണ ഇടപാടും നടത്തുന്നവർ എത്ര ഉന്നതരായാലും അഴിയെണ്ണുമെന്ന നരേന്ദ്രമോദി സർക്കാരിൻ്റെ നിലപാട് വ്യക്തമാക്കുന്ന നടപടിയാണിത്. വി മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിപ്പിൽ നിന്നും; “കേസ് എവിടെപ്പോയി, ഇടനിലക്കാർ ധാരണയാക്കിയില്ലേ” എന്ന് ചോദിച്ചവർക്ക് ഇപ്പോൾ ഉത്തരമായി എന്ന് കരുതുന്നു. ഒന്നും അവസാനിച്ചിട്ടില്ല..!എം.ശിവശങ്കറിൻ്റെ അറസ്റ്റ് ചിലകാര്യങ്ങൾ കൂടി വ്യക്തമാക്കുന്നു. ഒന്നുകിൽ തൻ്റെ വിശ്വസ്തന്‍റെ നേതൃത്വത്തിൽ നടന്ന ഈ കോഴ ഇടപാടിൽ പിണറായി …

ഇഡി നടപടി കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത അരക്കിട്ടുറപ്പിക്കുന്നതാണ്; വി.മരുളീധരന്‍ Read More »

എം.ശിവശങ്കറിന്റെ അറസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആയുധമാക്കി പ്രതിപക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലൈഫ് മിഷൻ കോഴ കള്ളപ്പണ കേസിൽ എം.ശിവശങ്കറിന്റെഅറസ്റ്റ് ആയുധമാക്കി പ്രതിപക്ഷം. ഒരിടവേളക്ക് ശേഷം ലൈഫ് കോഴക്കേസ് സജീവമായി സർക്കാറിനെ സമ്മർദ്ദത്തിലാക്കി. എന്നാൽ അറസ്റ്റ് സർക്കാറിന് തിരിച്ചടിയല്ലെന്നും ദേശീയ അന്വേഷണ ഏജൻസികൾ രാഷ്ട്രീയം കളിക്കുകയാണെന്നും എൽ.ഡി.എഫ് കുറ്റപ്പെടുത്തി. അതേ സമയം കേന്ദ്ര ഏജൻസികൾ രംഗത്തെത്തിയതിന്റെ ആശ്വാസത്തിലാണ് ബി.ജെ.പി.

മുഖ്യമന്ത്രിക്കെതിരെ വീണ്ടും സ്വപ്ന സുരേഷ്

ബാംഗ്ലൂർ: എല്ലാ വമ്പൻ സ്രാവുകളുടെയും പങ്ക് പുറത്തെത്തിക്കുമെന്നും അതിന് വേണ്ടി നിയമ പോരാട്ടം തുടരുമെന്നും സ്വപ്ന സുരേഷ്. ഇഡി ശരിയായ പാതയിലൂടെയാണ് പോകുന്നതെന്നും അതിൽ സന്തോഷമുണ്ടെന്നും വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും മകളും മകനും ചേർന്ന് കേരളം വിറ്റുതുലയ്ക്കാൻ ശ്രമിച്ചു. സി.എം രവീന്ദ്രനെ ചോദ്യം ചെയ്താൽ സത്യം പുറത്തുവരും. ബിരിയാണിച്ചെമ്പ് ആരോപണത്തെ പറ്റിയും സംസാരിച്ച സ്വപ്ന സുരേഷ് സത്യങ്ങൾ പുറത്ത് കൊണ്ടുവരാൻ നിയമ പോരാട്ടം തുടരുമെന്നും അറിയിച്ചു.

പ്രവർത്തക സമിതിയിലേക്ക് അവകാശവാദവുമായി കൊടിക്കുന്നിൽ സുരേഷ്

ന്യൂഡൽഹി: ദളിത് വിഭാഗത്തിൽ നിന്ന് കോൺഗ്രസ് പ്രവർത്തക സമിതിയിലെത്താൻ യോഗ്യരായവർ കേരളത്തിലുണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ്. കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് പുതിയ അം​ഗങ്ങളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ ഉയർന്ന പദവികളിലേക്ക് ദളിത് വിഭാഗത്തെ പരിഗണിച്ചിട്ടില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ഒരു ലോബിയിംഗിനും ഇതുവരെ പോയിട്ടില്ല. കേരളത്തിൽ ജനിച്ചത് കൊണ്ട് പല പദവികളിൽ നിന്നും മാറ്റി നിർത്തപ്പെട്ടു. മറ്റ് ഏതെങ്കിലും സംസ്ഥാനത്തായിരുന്നെങ്കിൽ ഉയർന്ന പദവിയിൽ എത്താമായിരുന്നു. തരൂരിന് പദവി നൽകുന്നതിനോട് എതിർപ്പില്ല. തരൂരിന് നിരവധി അവസരങ്ങൾ …

പ്രവർത്തക സമിതിയിലേക്ക് അവകാശവാദവുമായി കൊടിക്കുന്നിൽ സുരേഷ് Read More »

എം ശിവശങ്കറിൻറെ അറസ്റ്റിലൂടെ സംശയം മുഖ്യമന്ത്രിയിലേക്ക് നീളുകയാണെന്ന് കെ.സുരേന്ദ്രൻ

തൃശ്ശൂർ: ലൈഫ് മിഷൻ കോഴ കേസിൽ എം.ശിവശങ്കറിനെ അറസ്റ്റ് ചെയ്തതിലൂടെ സംശയം മുഖ്യമന്ത്രിയിലേക്ക് നീളുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. മുഖ്യമന്ത്രി സർക്കാർ ഏജൻസികളെ അന്വേഷണം തടസ്സപ്പെടുത്താൻ ചുമതലപ്പെടുത്തി. വസ്തുതകൾ പുറത്തു വരാതിരിക്കാൻ ആദ്യമേ പരിശ്രമിച്ചത് മുഖ്യമന്ത്രിയാണ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആട്ടിമറിച്ചു. മുഖ്യമന്ത്രി അറിയാതെ ശിവശങ്കർ തട്ടിപ്പ് നടത്തില്ല. അന്വേഷണം ആട്ടിമറിക്കാൻ ശ്രമിച്ചത് എന്തിനാണെന്ന് മുഖ്യമന്ത്രി ജനങ്ങളോട് തുറന്നു പറയണം. എന്തിനാണ് സന്തോഷ്‌ ഈപ്പൻറെ ഹർജിയിൽ സർക്കാർ കക്ഷി ചേർന്നത്?. സർക്കാരിന് ഇതിലുള്ള പങ്ക് …

എം ശിവശങ്കറിൻറെ അറസ്റ്റിലൂടെ സംശയം മുഖ്യമന്ത്രിയിലേക്ക് നീളുകയാണെന്ന് കെ.സുരേന്ദ്രൻ Read More »

ലൈഫ് മിഷൻ കേസ്; പിണറായി വിജയൻ മൗനം വെടിയണമെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസിൽ സർവ്വധികാരത്തോടെ പ്രവർത്തിച്ച ആളാണ് കോഴക്കേസിൽ അറസ്റ്റിലായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒന്നാം പിണറായി സർക്കാറിലെ മൂടി വയ്ക്കപ്പെട്ട അഴിമതികൾ പുറത്തു വരികയാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കണം. എന്തുകൊണ്ട് മുഖ്യമന്ത്രിയും സർക്കാരും സി.ബി.ഐ അന്വേഷണത്തെ ഭയക്കുന്നു? പിണറായി വിജയൻ മൗനം വെടിയണം. കേരളത്തിലെ മുഖ്യമന്ത്രി ജനങ്ങളും പ്രതിപക്ഷവും ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. മുഖ്യമന്ത്രി പിണറായി വിജയനും ലൈഫ് മിഷൻ കോഴ ഇടപാടിൽ പങ്കുണ്ട്. മുഖ്യമന്ത്രിയുടെ കൈകൾ ശുദ്ധമെങ്കിൽ …

ലൈഫ് മിഷൻ കേസ്; പിണറായി വിജയൻ മൗനം വെടിയണമെന്ന് പ്രതിപക്ഷ നേതാവ് Read More »