Timely news thodupuzha

logo

Kerala news

സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയില്‍ നിയമോപദേശം തേടി ഗവർണര്‍

തിരുവനന്തപുരം: സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയില്‍ നിയമോപദേശം തേടി ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഹൈക്കോടതിയിലെ ​ഗവർണറുടെ സ്റ്റാൻഡിങ്ങ് കൗൺസിലിനോടാണ് ഉപദേശം തേടിയത്. സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയിൽ നിയമതടസ്സമുണ്ടോ എന്നാണ് പരിശോധിക്കുക. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. സജി ചെറിയാനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിന് മറ്റ് നിയമ തടസങ്ങളില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ കൂടിയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം എടുത്തത്. സജി ചെറിയാന്‍റെ മടങ്ങിവരവ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സ്ഥിരീകരിച്ചിരുന്നു. ഭരണഘടനാ …

സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയില്‍ നിയമോപദേശം തേടി ഗവർണര്‍ Read More »

ബഫർസോൺ: അതിർത്തിയിൽ ആശങ്ക സൃഷ്ടിച്ച് കർണാടക

തിരുവനന്തപുരം: കേരളത്തിന്‍റെ ജനവാസ കേന്ദ്രത്തിലേക്കു കടന്ന് പരിസ്ഥിതി ലോല മേഖല അടയാളപ്പെടുത്താനുള്ള നടപടികള്‍ കർണാടക തുടങ്ങി. കണ്ണൂർ അയ്യൻകുന്ന് പഞ്ചായത്തിന്‍റെ രണ്ടു വാർഡുകളിലെ ജനങ്ങളെ ആശങ്കയിലാക്കിയാണ് വനാതിർത്തിയിൽ നിന്ന്  ഏതാണ്ട് 5 കിലോമീറ്ററോളം കേളത്തിന്‍റെ അതിർത്തിയിലേക്ക് കടന്ന് പരിസ്ഥിതി ലോല മേഖല അടയാളപ്പെടുത്തുന്നത്. മാക്കൂട്ടം,ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്‍റെ പുതിയ ബഫർ സോൺ പരിധിയിൽ കേരളത്തിലെ ഭാഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ കർണാടകയിൽ നിന്നുള്ള മാപ്പ് ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം. കർണാടകയുമായി വനാതിർത്തി പങ്കിടുന്ന 6 ഇടങ്ങളിലാണ് പരിസ്ഥിതി ലോല മേഖലയ്ക്കായുള്ള …

ബഫർസോൺ: അതിർത്തിയിൽ ആശങ്ക സൃഷ്ടിച്ച് കർണാടക Read More »

ജോസ് കുറ്റിയാനി വീണ്ടും കോൺഗ്രസിൽ

തിരുവനന്തപുരം :മുതിർന്ന കോൺഗ്രസ് നേതാവ് ജോസ് കുറ്റിയാനിയുടെ പേരിൽ കോൺഗ്രസ് സ്വീകരിച്ചിരുന്ന അച്ചടക്ക നടപടികൾ പിൻവലിച്ചതായി കെ .പി .സി .സി .ജനറൽ സെക്രട്ടറി ടി .യു .രാധാകൃഷ്ണൻ അറിയിച്ചു .കോൺഗ്രസ് വിട്ട ശേഷം വിവിധ പാർട്ടികളിൽ പ്രവർത്തിച്ചിരുന്നു . ഇടുക്കിയുടെ പ്രഥമ ഡി .സി .സി . പ്രസിഡന്റ് ,ഇടുക്കി എം .എൽ .എ .തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്ന ജോസ് കുറ്റിയാനി അഭിപ്രായ ഭിന്നതയെ തുടർന്ന് പാർട്ടി വിടുകയായിരുന്നു .. കെ .പി .സി .സി …

ജോസ് കുറ്റിയാനി വീണ്ടും കോൺഗ്രസിൽ Read More »

മുതിർന്ന കോൺഗ്രസ് നേതാവ് ശ്രീ ഏകെ ആൻറ്റണിയുടെ 82 മത് ജന്മദിനം ആഘോഷിച്ചു.

അടിമാലി: ആദരണീയനായ മുതിർന്ന കോൺഗ്രസ് നേതാവ് ശ്രീ ഏകെ ആൻറ്റണിയുടെ 82 മത് ജന്മദിനം ആഘോഷിച്ചു. അടിമാലി മച്ചിപ്ളാവ് കാർമൽ ജ്യോതി സ്പെഷ്യൽ സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പമാണ് പിറന്നാളാഘോഷിച്ചത്. പിറന്നാളിനോടനുബന്ധിച്ച് സ്കൂൾ ഉപകരണവും,വസ്ത്രവും നൽകി ,കുട്ടികൾക്കൊപ്പം പിറന്നാൾ സദ്യയും കഴിച്ചു.സിനോജ് അടിമാലി അദ്ധ്യക്ഷത വഹിച്ച പിറന്നാളാഘോഷപരിപാടി മുൻ MLA ഏകെ മണി ഉത്ഘാടനം ചെയ്യ്തു ജനകോടികളുടെ വിശ്വാസമാർജിച്ച ജനനായകനായ ഏകെ ക്കു പകരം മറ്റൊരാളില്ലെന്ന് ഏകെ മണി പറഞ്ഞു.സമാനതകളില്ലാത്ത ജനനേതാവാണ് ശ്രീ ഏകെ ആൻറ്റണിയെന്ന് ഉപകരണവിതരണ ഉൽഘാടനം …

മുതിർന്ന കോൺഗ്രസ് നേതാവ് ശ്രീ ഏകെ ആൻറ്റണിയുടെ 82 മത് ജന്മദിനം ആഘോഷിച്ചു. Read More »

സ്വർണം നേടിയവർ പുറത്ത്; അഖിലേന്ത്യാ ചാമ്പ്യന്‍ഷിപ്പിന് മൂന്നാം സ്ഥാനക്കാരൻ

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണംനേടിയ താരത്തെ പുറത്താക്കി മൂന്നാംസ്ഥാനക്കാരനെ അഖിലേന്ത്യാ സര്‍വകലാശാല മത്സരത്തിലേക്ക് കൊണ്ടുപോകാൻ ശ്രമം. തൃശ്ശൂര്‍ സഹൃദയകോളേജിലെ ജീവന്‍ ജോസഫിനെയാണ് അഖിലേന്ത്യാ ചാമ്പ്യന്‍ഷിപ്പിനുള്ള പട്ടികയില്‍നിന്ന് പുറത്താക്കിയത്. നാലുതവണ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണംനേടിയ താരമാണ് ജീവൻ.  ഡിസംബർ 7-9 വരെ കാലിക്കറ്റ് സര്‍വകലാശാലയിലായിരുന്നു മത്സരം.  ജില്‍ന പെണ്‍കുട്ടികളുടെ 57 കിലോഗ്രാം വിഭാഗത്തിലും ജീവൻ 67 കിലോഗ്രാം വിഭാഗത്തിലുമാണ് മത്സരിച്ചത്. ഇരട്ടകളായ ജീവനും ജില്‍ന ജോസഫും കാലിക്കറ്റ് സര്‍വകലാശാല ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിരുന്നു. എല്ലാ വിഭാഗത്തിലും …

സ്വർണം നേടിയവർ പുറത്ത്; അഖിലേന്ത്യാ ചാമ്പ്യന്‍ഷിപ്പിന് മൂന്നാം സ്ഥാനക്കാരൻ Read More »

നമ്മുടെ നാട്ടിൽ പാവങ്ങളും ജീവിക്കേണ്ടേ……

നമ്മെ ഭരിക്കാൻ രാഷ്ട്രീയ പാർട്ടികൾ മത്സരിക്കുകയാണല്ലോ .ജനസേവനമാണ് മുഖ്യ ലക്‌ഷ്യം എന്നാണല്ലോ ഇവരെല്ലാം പറയുന്നത് .ആദ്യകാലത്തു ഓരോ ഗ്രാമത്തിലും ഉള്ള ആളുകളുടെ വിഷമതകൾ നേരിട്ടറിഞ്ഞിരുന്നവർ ..ഇന്ന് വാഹനങ്ങളിൽ സഞ്ചാരം തുടങ്ങിയതോടെ ജനങ്ങളുടെ ഗതികേടുകൾ അറിയുന്നില്ല . അഴിമതിക്കെതിരെ പ്രതിപക്ഷത്താകുമ്പോൾ സമരം ചെയ്യുന്നതാണല്ലോ നാട്ടു നടപ്പ്.അധികാരത്തിലുള്ളവരെ താഴെ ഇറക്കാൻ അഴിമതി ,സ്ത്രീ വിഷയം ..ഇത്യാദി കാര്യങ്ങൾ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നതാണല്ലോ ഇപ്പോൾ രാഷ്ട്രീയം …. നമ്മെ മാറി മാറി പലരും ഭരിച്ചു .പക്ഷെ സാമ്പത്തികം ഇല്ലാത്ത ഒരാൾക്ക് ചികിത്സ …

നമ്മുടെ നാട്ടിൽ പാവങ്ങളും ജീവിക്കേണ്ടേ…… Read More »

തൊടുപുഴ സ്വദേശിനി ആൻസി ജോസഫിന് ഇന്ത്യൻ പാർലമെന്റിൽ പ്രസംഗിക്കാൻ അവസരം ലഭിച്ചു.

തൊടുപുഴ : (ന്യൂ ഡൽഹി) ദേശീയ നേതാക്കൻമാരായ അടൽ ബിഹാരി വാജ്പേയ്, മദൻ മോഹൻ മാളവ്യ എന്നിവരെ ആദരിക്കുന്ന ചടങ്ങിൽ തൊടുപുഴ സ്വദേശിനി ആൻസി ജോസഫിന് ഇന്ത്യൻ പാർലമെന്റിൽ സംസാരിക്കാൻ അവസരം ലഭിച്ചു. നെഹ്റു യുവ കേന്ദ്രയുടെയും യുത്ത് വെൽഫെയർ അസോസിയേഷന്റെയും നേതൃത്വത്തിൽ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാർഥിനിയാണ് ആൻസി. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരോ വിദ്യാർഥികൾ വീതം പങ്കെടുത്ത ചടങ്ങിൽ പ്രസംഗിക്കുവാൻ അവസരം ലഭിക്കുന്നത് എട്ട് വിദ്യാർഥികൾക്കായിരുന്നു ഇതിൽ രണ്ടാമതായി അവസരം ലഭിച്ചത് …

തൊടുപുഴ സ്വദേശിനി ആൻസി ജോസഫിന് ഇന്ത്യൻ പാർലമെന്റിൽ പ്രസംഗിക്കാൻ അവസരം ലഭിച്ചു. Read More »

ജയരാജനെതിരായ പരാതി മുഖ്യമന്ത്രിയും പാര്‍ട്ടിയും ഇത്രയും കാലം ഒളിപ്പിച്ചതെന്തിനെന്ന് പ്രതിപക്ഷ നേതാവ് 

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരായ പരാതി 2019ല്‍ തന്നെ മുഖ്യമന്ത്രിക്ക് ലഭിച്ചതാണ്. ജയരാജന്‍ വ്യവസായ മന്ത്രിയായിരിക്കെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും വിഷയം ചര്‍ച്ച ചെയ്തു. എന്നിട്ടും മുഖ്യമന്ത്രിയും പാര്‍ട്ടിയും ഇത്രയും കാലം പരാതി എന്തിനാണ് ഒളിപ്പിച്ചു വച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ലീഗ് നേതാവ് കെ.എം ഷാജിയുടെ വീട് അളക്കാന്‍ മൂന്ന് തവണ പോയ വിജിലന്‍സ്, റിസോര്‍ട്ടിന്‍റെ മറവില്‍ നടന്ന കള്ളപ്പണം വെളുപ്പിക്കലും അനധികൃത സ്വത്ത് സമ്പാദനവും അറിയാതെ പോയത് എന്തുകൊണ്ടാണ്? തന്‍റെ …

ജയരാജനെതിരായ പരാതി മുഖ്യമന്ത്രിയും പാര്‍ട്ടിയും ഇത്രയും കാലം ഒളിപ്പിച്ചതെന്തിനെന്ന് പ്രതിപക്ഷ നേതാവ്  Read More »

മണൽ മാഫിയയിൽ നിന്ന് ഗൂ​ഗിൾ പേ വഴി കൈക്കൂലി വാങ്ങി; രണ്ട് എസ്ഐമാർക്ക് സസ്പെൻഷൻ

കൊച്ചി: മണൽ മാഫിയയുടെ കൈയിൽ നിന്നും ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ സംഭവത്തിൽ രണ്ട് എസ് ഐ മാർക്ക് സസ്പെൻഷൻ. എറണാകുളം പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിലെ എസ് ഐമാരായ ജോയി മത്തായി, അബ്ദുറഹിമാൻ എന്നിവരെയാണ് റൂറൽ എസ്പി വിവേക് കുമാർ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. ഗൂഗിൾ പേ വഴി അബ്ദുൾ റഹ്മാൻ പതിനൊന്നായിരം രൂപയും ജോയി മത്തായി നാലായിരം രൂപയുമാണ് എസ് ഐമാർ കൈപ്പറ്റിയത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി അജയ് നാഥ് നടത്തിയ …

മണൽ മാഫിയയിൽ നിന്ന് ഗൂ​ഗിൾ പേ വഴി കൈക്കൂലി വാങ്ങി; രണ്ട് എസ്ഐമാർക്ക് സസ്പെൻഷൻ Read More »

ചാൻസലര്‍ ബില്ലിൽ നിയമോപദേശം തേടി ഗവർണര്‍; തിരിച്ചെത്തിയ ശേഷം തുടർ നടപടി

തിരുവനന്തപുരം: ചാൻസലർ ബില്ലിൽ നിയമോപദേശം തേടി ഗവർണർ. രാജ്ഭവന്‍റെ തീരുമാനം എന്തായിരിക്കുമെന്ന് വ്യക്തതയില്ലാതെയാണ് ചാൻസിലർ ബില്ലിൽ തുടർ നടപടിയുമായി മുന്നോട്ടു പോകുന്നത്. ഇതിന്‍റെ ആദ്യ ഘട്ടമാണ് നിയമോപദേശം. ജനുവരി 3 ന് തലസ്ഥാനത്തെത്തുന്ന ഗവർണർ രാജ്ഭവൻ സ്റ്റാൻഡിംഗ് കൗൺസിലിന്‍റെ നിയമോപദേശം പരിശോധിച്ചശേഷമാവും മുന്നോട്ടുള്ള നടപടികളിൽ തീരുമാനം എടുക്കുക. ഉപദേശങ്ങൾ പരിഗണിച്ച് ബില്ല് രാഷ്ട്രപതിക്ക് വിടാനാണ് സാധ്യത. വിദ്യാഭ്യാസം കൺകറന്‍റ് പട്ടികയിൽ ഉള്ളതിനാൽ സംസ്ഥാനത്തിന് മാത്രം തീരുമാനമെടുക്കാനാകില്ല എന്നതാണ് ഗവർണറുടെ നിലപാട്. ചാൻസലര്‍ സ്ഥാനത്ത് നിന്നും തന്നെ മാറ്റുന്ന ബില്ലിൽ …

ചാൻസലര്‍ ബില്ലിൽ നിയമോപദേശം തേടി ഗവർണര്‍; തിരിച്ചെത്തിയ ശേഷം തുടർ നടപടി Read More »

ബഫർ സോൺ: ബിജെപി മുന്നിൽ നിന്നും പോരാടും: കെ.സുരേന്ദ്രൻ

ബഫർ സോൺ വിഷയത്തിൽ കിടപ്പാടം നഷ്ടപ്പെടുന്ന കർഷകർക്കായി ബിജെപി മുന്നിൽ നിന്ന് പോരാടുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാന സർക്കാരിൻ്റെ പിടിപ്പുകേടാണ് ആയിരക്കണക്കിന് ജനങ്ങളെ ആശങ്കയിലാക്കുന്നതെന്നും എയ്ഞ്ചൽ വാലി സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു. ഒരു ദിവസം നേരം പുലരുമ്പോൾ രണ്ട് വാർഡുകൾ പൂർണമായും വനമായി മാറുന്ന ഞെട്ടിക്കുന്ന സാഹചര്യമാണ് ഇവിടെ കാണുന്നത്. സുപ്രീംകോടതിയിൽ രേഖകൾ സമർപ്പിക്കാൻ ധാരാളം സമയം കിട്ടിയിട്ടും സർക്കാർ അലംഭാവം കാണിക്കുകയായിരുന്നു. മറ്റു സംസ്ഥാനങ്ങളൊക്കെ എങ്ങനെയാണ് ബഫർ സോൺ വിഷയം കൈകാര്യം ചെയ്തതെന്ന് …

ബഫർ സോൺ: ബിജെപി മുന്നിൽ നിന്നും പോരാടും: കെ.സുരേന്ദ്രൻ Read More »

ക്രിസ്മസിന് കേരളം കുടിച്ചത് 229.80 കോടിയുടെ മദ്യം; ഒന്നാം സ്ഥാനം സ്വന്തമാക്കി കൊല്ലം ജില്ല

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിലെ മദ്യ വിൽപ്പനയിൽ മുൻ വർഷത്തേക്കാൾ നേരിയ കുറവ്. കഴിഞ്ഞ വർഷം ക്രിസ്‌മസിന് 90.03 കോടിയുടെ മദ്യമാണ് വിറ്റതെങ്കിൽ ഈ വർഷമത് 89.52 കോടിയുടെ മദ്യമാണ് ബെവ്ക്കോ ഔട്ട്ലെറ്റ് ആളുകൾ വാങ്ങിയത്. എന്നാൽ 22, 23, 24 എന്നീ തീയതികളിൽ മദ്യ വൽപ്പന തകൃതിയായി നടന്നിട്ടുണ്ട്. ഈ ദിവസങ്ങളിൽ മാത്രം  229.80 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷമിത് 215 കോടിയുടെ മദ്യമായിരുന്നു വിറ്റത്. മദ്യത്തിന് 2 ശതമാനം വില വർദ്ധിച്ചതിനു ശേഷമുള്ള ആദ്യ …

ക്രിസ്മസിന് കേരളം കുടിച്ചത് 229.80 കോടിയുടെ മദ്യം; ഒന്നാം സ്ഥാനം സ്വന്തമാക്കി കൊല്ലം ജില്ല Read More »

ഇ.പിക്ക് കടുത്ത അതൃപ്തി; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ സാധ്യത; രാജി സന്നദ്ധത അറിയിച്ചതായും റിപ്പോർട്ട്

കണ്ണൂർ: സിപിഎം സംസ്ഥാന സമിതിയിൽ തനിക്കെതിരെ പി.ജയരാജൻ ഉന്നയിച്ച സാമ്പത്തിക ആരോപണത്തിൽ കടുത്ത അതൃപ്തിയില്‍ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്‍. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചിരിക്കുകയാണ് ഇപ്പോൾ. പാര്‍ട്ടിപദവികളെല്ലാം ഒഴിയാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചതായാണ് വിവരം.  വെള്ളിയാഴ്ച നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയെറ്റിൽ ഇ.പി പങ്കെടുത്തേക്കില്ല. എന്നാൽ അന്നേദിവസം കോഴിക്കോട് നടക്കുന്ന ഐഎന്‍എൽ പരിപാടിയിൽ പങ്കെടുക്കും. പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ഇ.പി നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിനിടയ്ക്കാണ് ഇപ്പോള്‍ സാമ്പത്തിക ആരോപണങ്ങളും …

ഇ.പിക്ക് കടുത്ത അതൃപ്തി; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ സാധ്യത; രാജി സന്നദ്ധത അറിയിച്ചതായും റിപ്പോർട്ട് Read More »

സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍, പാർട്ടി ഫണ്ട് തട്ടിപ്പ്…; പി ജയരാജനെതിരെ സിപിഎമ്മിൽ പരാതി പ്രളയം

തിരുവനന്തപുരം : ഇ പി ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണമുന്നയിച്ചതിന് പിന്നാലെ പി ജയരാജനെതിരെ സിപിഎമ്മിൽ പരാതി പ്രളയം. കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത്-ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധം, തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പി ജയരാജനെതിരായ പരാതിയില്‍ ഉള്ളത്. പേര് വച്ചും, പേര് വയ്ക്കാതെയുമുള്ള പരാതികള്‍ ഇക്കൂട്ടത്തിലുണ്ട്.  കണ്ണൂർ കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘവുമായി പി ജയരാജന് ബന്ധമുണ്ടെന്നും ഇതിൽ പാർട്ടി അന്വേഷണം വേണമെന്നുമാണ് പ്രധാന ആവശ്യം.  ഇ പി ജയരാജനെ അനുകൂലിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരാണ് പരാതി …

സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍, പാർട്ടി ഫണ്ട് തട്ടിപ്പ്…; പി ജയരാജനെതിരെ സിപിഎമ്മിൽ പരാതി പ്രളയം Read More »

മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും; ബഫർസോണും സിൽവർലൈനും ഉൾപ്പെടെയുള്ളവ ചർച്ചയായെക്കും

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും.  ചൊവ്വാഴ്ച രാവിലെ 10.30 നാണ്  കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രിയുടെ ഓഫീസ് സമയം അനുവദിച്ചിരിക്കുന്നത്.  സംസ്ഥാനത്തെ മലയോര മേഖലയിൽ വലിയ ആശങ്ക സൃഷ്ടിച്ച ബഫർ സോൺ വിഷയം ഉൾപ്പെടെ ഉള്ളവയാവും മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി സംസാരിക്കുക എന്നാണ് വിവരം.  സിൽവർ ലൈനുമായി ബന്ധപ്പെട്ട് കേന്ദ്രാനുമതി നീളുന്നതിലുള്ള പരാതി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും. സിപിഎം പോളിറ്റ് ബ്യൂറോ യോ​ഗത്തിൽ പങ്കെടുക്കാനായിട്ടാണ് മുഖ്യമന്ത്രി ഡൽഹിയിലേക്ക് എത്തുന്നത്. ഇതിനിടയിലാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള സമയം തേടിയത്. 

ഭാര്യയുടെ വാഹനം ഓടിച്ച് ഭർത്താവ് മരണപ്പെട്ട കേസില് മക്കൾക്ക് നഷ്ടപരിഹാരം നല്കാൻ കോടതി വിധി

തൊടുപുഴ. 2018 ജൂണ് 11-നു കൊന്നത്തടി വില്ലേജ്, പൊന്മുടി കരയിൽ പള്ളിസിറ്റി ഭാഗത്ത് കോലോത്ത് വീട്ടില് മാത്യു മകൻ ബേബി മാത്യു തന്റെ ഭാര്യ ആശയുടെ പേരിലും ഉടമസ്ഥതയിലും ഉള്ള ജീപ്പില് തീപിടിച്ച് കത്തിക്കരിഞ്ഞു കാണപ്പെട്ട കേസിൽ ബേബി മാത്യുവിന്റെ ഭാര്യയോടും വാഹനത്തിന്റെ ഇൻഷുറൻസ്കമ്പനിയോടും നഷ്ടപരിഹാരം നല്കാന് തൊടുപുഴ അഡിഷനൽ എം.എ. സി. ടി കെ.എൻ ഹരികുമാറിന്റെ അസാധാരണമായ വിധി. ഭർത്താവ് ഭാര്യയുടെ വാഹനം ഓടിക്കുന്ന സമയം തേർഡ് പാർട്ടി അല്ലെന്നും ആയതുകൊണ്ട് തന്നെ മരണപ്പെട്ട ബേബി …

ഭാര്യയുടെ വാഹനം ഓടിച്ച് ഭർത്താവ് മരണപ്പെട്ട കേസില് മക്കൾക്ക് നഷ്ടപരിഹാരം നല്കാൻ കോടതി വിധി Read More »

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; ജാ​ഗ്രത

ഇടുക്കി: അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഡാമിലെ ജലനിരപ്പ് 141.75 അടിയില്‍ നിന്ന് 141.8 അടിയായിട്ടാണ് ഉയര്‍ന്നത്.  142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി. കഴിഞ്ഞദിവസം തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചതിനെത്തുടർന്ന് ഡാമിലെ ജലനിരപ്പ് ഉയർന്നിരുന്നു. 

പാര്‍ട്ടി നയങ്ങളിൽ നിന്നും വ്യതിചലിക്കുന്നവരെ തിരുത്തു, അല്ലാത്തവരുടെ സ്ഥാനം പാര്‍ട്ടിക്ക്പുറത്ത്; പി.ജയരാജൻ

കണ്ണൂർ: ഇപി ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിനു പിന്നാലെ  പാർട്ടിയിലെ തെറ്റായ പ്രവണതകൾക്കെതിരെ പൊതുവവേദിയിലും മുന്നറിയിപ്പുനൽകി പി.ജയരാജൻ. കാഞ്ഞങ്ങാട് നടന്ന  പൊതുപരിപാടിയിലായിരുന്നു അദേഹത്തിന്‍റെ പരാമർശം.  വ്യക്തിതാത്പര്യങ്ങൾക്ക് വേണ്ടി പാർട്ടി താത്പര്യം ബലി കഴിപ്പിക്കുന്ന പ്രവണതയെ തിരുത്തുമെന്ന് പി.ജയരാജൻ പറഞ്ഞു. വ്യതിചലനം തിരുത്താത്തവർ പാർട്ടിയിൽ ഉണ്ടാകില്ലെന്ന പി.ജയരാജന്‍റെ വാക്കുകൾ ഇപിയെ ലക്ഷ്യമിട്ടുള്ളതാണെന്ന് സാരം. പി.ജയരാജന്‍റെ വാക്കുകൾ… സമൂഹത്തിലെ ജീർണ്ണത പ്രവർത്തകനെ ബാധിച്ചാൽ പാർട്ടി ഇടപെടും. വ്യക്തി താല്പര്യം പാർട്ടി താല്പര്യത്തിന് കീഴ്പ്പെടണം. ഇക്കാര്യം ഒരോ പാർട്ടിം അംഗവും ഒപ്പിട്ടു …

പാര്‍ട്ടി നയങ്ങളിൽ നിന്നും വ്യതിചലിക്കുന്നവരെ തിരുത്തു, അല്ലാത്തവരുടെ സ്ഥാനം പാര്‍ട്ടിക്ക്പുറത്ത്; പി.ജയരാജൻ Read More »

കണ്ണൂർ ആയുർവേദ റിസോർട്ട്: ഇപി ജയരാജനെതിരെ സാമ്പത്തിക ആരോപണവുമായി പി ജയരാജൻ

തിരുവനന്തപുരം: ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജനെതിരെ സാമ്പത്തിക ആരോപണവുമായി  പി ജയരാജൻ. സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായ ജയരാജനെതിരെ സംസ്ഥാന കമ്മിറ്റിയിലാണ് പി ജയരാജൻ ആരോപണം ഉന്നയിച്ചത്.  കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്‍റെ പേരിലാണ് സാമ്പത്തിക ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇപി ജയരാജന്‍റെ ഭാര്യയും മകനും ഡയറക്ടർമാരായ കമ്പനിയാണ് റിസോർട്ടിന്‍റെ നടത്തിപ്പുകാർ എന്നാണ് ആരോപണം. റിസോർട്ട് തുടങ്ങുന്ന സമയത്ത് പ്രശ്നം ചൂണ്ടിക്കാണിച്ചപ്പോൾ ഡയറക്ടർ ബോർ‍ഡിൽ മാറ്റം വരുത്തി. ഗുരുതരമായ ആരോപണത്തിൽ അന്വേഷണവും നടപടിയും വേണമെന്ന് പി.ജയരാജൻ ആവശ്യപ്പെട്ടു. അരോപണം ഉയർന്ന സംസ്ഥാന കമ്മിറ്റിയിൽ ഇ.പി …

കണ്ണൂർ ആയുർവേദ റിസോർട്ട്: ഇപി ജയരാജനെതിരെ സാമ്പത്തിക ആരോപണവുമായി പി ജയരാജൻ Read More »

പ്രകാശത്തിന്റെ പുൽക്കൂട്

മുതലക്കോടം: സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വിത്തുകൾ ഭൂമിയിൽ പാകി, മാനവ ഹൃദയങ്ങളിൽ സന്തോഷം നിറയാൻ ഒരു ക്രിസ്തുമസ് കൂടി.വിണ്ണിലെ വെണ് നക്ഷത്രം മണ്ണിലേക്ക്, മനുഷ്യന്റെ ഇല്ലായ്മയിലേക്ക് ഇറങ്ങിവന്ന വെളിച്ചത്തിന്റെ ഉത്സവം..!!ദീപപ്രഭ ചൊരിയുന്ന മെഴുകുതിരികളും തിരുപ്പിറവി ആലേഖനം ചെയ്ത പുൽക്കൂടുമായി ക്രിസ്മസിനെ വരവേൽക്കുവാൻ മുതലക്കോടം സെൻറ് ജോർജ് ഫൊറോന പള്ളി ഒരുങ്ങി കഴിഞ്ഞു. “ഞാൻ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും യോഹന്നാൻ 8 : 12. എന്ന വചനത്തിന്റെ ചൈതന്യം ഉൾക്കൊണ്ട് …

പ്രകാശത്തിന്റെ പുൽക്കൂട് Read More »

സംസ്ഥാനത്ത്, ഏകപക്ഷീയമായി 1200 ൽ പരം ക്ലെറിക്കൽ ജീവനക്കാരെ ശാഖകളിൽ നിന്നും പിൻവലിക്കാനുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജ്മെന്റിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു

തൊടുപുഴ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജ്‌മെന്റ് സ്വീകരിക്കുന്ന ഏകാധിപത്യപരമായ നടപടികള്‍, കേരള സംസ്ഥാനത്തെ എസ്ബിഐ ശാഖകളുടെ ദൈനംദിന പ്രവർത്തനങ്ങളുടെ സുഗമമായ പ്രവർത്തനത്തെ തകരാറിലാക്കുകയും, ഇടപാടുകാരെ ബുദ്ധിമുട്ടിലാക്കുകയും ചെയ്യുന്നു. പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി 2022 ഡിസംബർ 23 വെള്ളിയാഴ്ച സംസ്ഥാനത്തെ100 പ്രധാന കേന്ദ്രങ്ങളിൽ പ്രതിഷേധ റാലിയും ധർണ്ണയും സംഘടിപ്പിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിൽ ജീവനക്കാർ ധർണ്ണ നടത്തി. തൊടുപുഴയിൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റീജണൽ ബിസിനസ് ഓഫീസിന് മുൻപിലും, അടിമാലിയിൽ, എസ്. …

സംസ്ഥാനത്ത്, ഏകപക്ഷീയമായി 1200 ൽ പരം ക്ലെറിക്കൽ ജീവനക്കാരെ ശാഖകളിൽ നിന്നും പിൻവലിക്കാനുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജ്മെന്റിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു Read More »

ലോക്കപ്പ് മർദനം ഉണ്ടായാൽ ഇനി മുതൽ സിബിഐ അന്വേഷിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്കപ്പ് മർദനം ഉണ്ടായാൽ ഇനി മുതൽ സിബിഐ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്രിമനലുകളെ നേരിടാനാണ് പൊലീസ് സേന. ആ പൊലീസ് സേനയിൽ ക്രിമിനലുകൾ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പൊലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസിലെ ചിലർ ചില വൈകൃതങ്ങൾ കാണിക്കുന്നുവെന്നും അവരോടുള്ള സമീപനത്തിൽ സർക്കാരിന് ഒരു ആശയക്കുഴപ്പവുമില്ല. ലോക്കപ്പ് മർദനം ഉണ്ടായാൽ ഇനി മുതൽ പൊലീസ് അന്വേഷിക്കണ്ട. അത് സി.ബി.ഐ യെ ഏൽപ്പിക്കും. ഇത്തരം സംഭവങ്ങൾ വലിയ രീതിയിൽ …

ലോക്കപ്പ് മർദനം ഉണ്ടായാൽ ഇനി മുതൽ സിബിഐ അന്വേഷിക്കും; മുഖ്യമന്ത്രി Read More »

കൊവിഡ് ഭീതി അവസാനിച്ചിട്ടില്ല ; ജനങ്ങൾ ജാഗ്രത കൈവിടരുതെന്ന് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ചൈനയില്‍ വ്യാപിക്കുന്ന കൊവിഡ് പുതിയ വകഭേദം ബിഎഫ് .7 ഇന്ത്യയിലും സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരീക്ഷണം ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് ഭീതി അവസാനിച്ചിട്ടില്ലെന്നും എല്ലാവരും മാസ്‌ക് ധരിക്കാന്‍ തയ്യാറാവണമെന്നും മോദി നിര്‍ദേശിച്ചു. ജനങ്ങൾ ജാഗ്രത കൈവിടരുതെന്നും നരേന്ദ്ര മോദി പറഞ്ഞു.  പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് നിർദേശം നൽകിയത്. ഇതുവരെ മുന്‍കരുതല്‍ വാക്‌സിന്‍ എടുക്കാത്ത പ്രായമായവരും ആരോഗ്യസ്ഥിതി മോശമായവരും ഉടന്‍ തന്നെ വാക്‌സിന്‍ എടുക്കണം. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ വേണ്ടവിധത്തിലുള്ള സൗകര്യങ്ങള്‍ …

കൊവിഡ് ഭീതി അവസാനിച്ചിട്ടില്ല ; ജനങ്ങൾ ജാഗ്രത കൈവിടരുതെന്ന് നരേന്ദ്ര മോദി Read More »

കേരളത്തിൽ ബഫർ സോൺ ആവശ്യമില്ലെന്ന് മുൻ വനംമന്ത്രി കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.

തൊടുപുഴ: ദേശിയ ശരാശരിയേക്കാളും കൂടുതൽ വനവിസ്തൃതിയുള്ള കേരളത്തിൽ ബഫർ സോൺ ആവശ്യമില്ലെന്ന് മുൻ വനംമന്ത്രി കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ബഫർ സോണിെൻറ പേരിൽ ഹൈേറഞ്ച് പ്രദേശത്തെ ജനങ്ങൾ പുറത്തേക്കും സി ആർ എസ് നിയമത്തെ തുടർന്ന് തീരദേശത്തെ ജനങ്ങൾ ഉൾവലിയുകയും ചെയ്യുേമ്പാൾ കേരളിയർക്ക് ജീവിക്കാൻ ഇടമില്ലാതെ വരും. കേരളത്തിൽ വൃക്ഷാവരണം കൂടുതലയാതിനാൽ രേഖകളിൽ ഉള്ളതിനേക്കാൾ കൂടുതൽ വനമുണ്ടെന്നും അദേഹം പറഞ്ഞു. മുതിർന്ന മാധ്യമ പ്രവർത്തകൻ എം ജെ ബാബു രചിച്ച് കൊല്ലം സൈന്ധവ ബുക്സ് പ്രസിദ്ധികരിച്ച …

കേരളത്തിൽ ബഫർ സോൺ ആവശ്യമില്ലെന്ന് മുൻ വനംമന്ത്രി കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. Read More »

ഹോസ്റ്റലുകൾ ടൂറിസ്റ്റ് ഹോമുകളല്ല; കുട്ടികൾ ഉറങ്ങേണ്ട സമയത്ത് ഉറങ്ങണം; സമയ നിയന്ത്രണത്തെ ന്യായീകരിച്ച് ആരോഗ്യ സര്‍വകലാശാല ഹൈക്കോടതിയില്‍

കൊച്ചി: ഹോസ്റ്റലുകൾ നൈറ്റ് ലൈഫിനുള്ള ടൂറിസ്റ്റ് ഹോമികളല്ലെന്ന് ആരോഗ്യ സർവ്വകലാശാല ഹൈക്കോടതിയിൽ. ഹോസ്റ്റലിൽ നിർത്തുന്നത് പഠിക്കാൻ വേണ്ടിയാണ്. ഉറങ്ങേണ്ട സമയത്ത് ഉറങ്ങുക തന്നെ വേണം. രാത്രി 9 മണിക്ക് കോളെജ് ലൈബ്രറികൾ അടയ്ക്കും. അതുകൊണ്ടാണ് 9.30 ന് ഹോസ്റ്റലിൽ എത്തിച്ചേരണമെന്ന സമയക്രമം നിർബന്ധമാക്കിയതിൽ തെറ്റില്ലെന്നും ആരോഗ്യ സർവ്വകലാശാല ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.  രാത്രി 11 മണിക്കുശേഷം റീഡിങ് റൂമുകൾ തുറന്നു വയ്ക്കണമെന്ന ഹർജിയിലാണ് സർവ്വകലാശാലയുടെ മറുപടി. അതേസമയം, മെഡിക്കൽ കോളെജ് ലേഡീസ് ഹോസ്റ്റലിലെ രാത്രികാല നിയന്ത്രണത്തിന്‍റെ കാര്യത്തിൽ …

ഹോസ്റ്റലുകൾ ടൂറിസ്റ്റ് ഹോമുകളല്ല; കുട്ടികൾ ഉറങ്ങേണ്ട സമയത്ത് ഉറങ്ങണം; സമയ നിയന്ത്രണത്തെ ന്യായീകരിച്ച് ആരോഗ്യ സര്‍വകലാശാല ഹൈക്കോടതിയില്‍ Read More »

ബഫർ സോൺ; വിദഗ്ധ സമിതിയുടെ കാലാവധി 2 മാസത്തേക്കു കൂടി നീട്ടി; തീരുമാനം ഉന്നതതല യോഗത്തിൽ

തിരുവനന്തപുരം: ബഫർ സോണില്‍ വിദഗ്ധ സമിതി കാലാവധി 2 മാസത്തേക്കു കൂടി നീട്ടാന്‍ തീരുമാനം. ഫീൽഡ് സര്‍വേ വേഗത്തിലാക്കാനും മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ തീരുമാനമായി. ഫീൽഡ് സര്‍വേ എന്ന് മുതലെന്ന് വിദഗ്ധ സമിതിയാവും തീരുമാനിക്കുക.  ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ സുപ്രീംകോടതിയിൽ സാവാകാശം തേടും. ഉപഗ്രഹ സർവേ റിപ്പോർട്ടിന്മേലുള്ള പരാതി സമർപ്പിക്കാനുള്ള സമയ പരിധി ജനുവരി 5 വരെ നീട്ടും. പരാതി നല്‍കാനുള്ള സമയ പരിധി ഈ മാസം 23 ന് തീരുകയായിരുന്നു. അതേസമയം, ഫീൽഡ് സർവേ …

ബഫർ സോൺ; വിദഗ്ധ സമിതിയുടെ കാലാവധി 2 മാസത്തേക്കു കൂടി നീട്ടി; തീരുമാനം ഉന്നതതല യോഗത്തിൽ Read More »

പുതുവർഷാഘോഷം; ലഹരി ഉപയോഗം തടയുന്നതിന് സംസ്ഥാനത്ത് പൊലീസ് സ്പെഷ്യൽ ഡ്രൈവ്

കോട്ടയം: പുതുവർഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാനത്ത് പൊലീസ് സ്പെഷ്യൽ ഡ്രൈവ് നടത്തുമെന്ന് ഡി.ജി.പി അനിൽ കാന്ത്. മാത്രമല്ല കേരള പൊലീസിലെ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള പൊലീസുകാർക്കെതിരെയുള്ള നടപടി പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.  കോട്ടയത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്. നിലക്കലിൽ  കൂടുതൽ പാർക്കിംഗ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പേട്ടത്തുള്ളൽ അടക്കമുള്ള ചടങ്ങുകൾക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൊതുമരാമത്തു വകുപ്പിന്റെ അനാസ്ഥ ;റോഡിൽ കുറുകെ കെട്ടിയ വള്ളിയിൽ  തട്ടി ബൈക്ക് യാത്രക്കാരന്റെ കഴുത്തിന് പരിക്കേറ്റു

തൊടുപുഴ :പൊതുമരാമത്തു വകുപ്പിന്റെ അനാസ്ഥ ;റോഡിൽ കുറുകെ കെട്ടിയ വള്ളിയിൽ  തട്ടി ബൈക്ക് യാത്രക്കാരന്റെ കഴുത്തിന് പരിക്കേറ്റു .കാരിക്കോട് -കല്ലാനിക്കൽ റോഡിലാണ്  പൊതുമരാമത്തു വകുപ്പിന്റെ അനാസ്ഥമൂലം  യുവാവിന് പരിക്കേറ്റത് .കാരിക്കോട്  ഭാഗത്തു റോഡിൽ ടൈൽ  പാകുന്നതിന്റെ ഭാഗമായാണ്  ഗതാഗതം തടയുന്നതിനായി  കനം കുറഞ്ഞ പ്ലാസ്റ്റിക് വള്ളി  റോഡിനു കുറുകെ കെട്ടിയതു .കാരിക്കോട് കോട്ടപ്പാലത്തിലും   കുരിശു പള്ളിക്കലുമാണ് പ്ലാസ്റ്റിക്ക് വള്ളി റോഡിൽ കെട്ടിയതു . ശനിയാഴ്ച രാവിലെ  മരുന്ന് വാങ്ങാനായി  ഭാര്യക്കൊപ്പം  ബൈക്കിൽ  സഞ്ചരിച്ച  തെക്കുംഭാഗം  കളപ്പുരക്കൽ …

പൊതുമരാമത്തു വകുപ്പിന്റെ അനാസ്ഥ ;റോഡിൽ കുറുകെ കെട്ടിയ വള്ളിയിൽ  തട്ടി ബൈക്ക് യാത്രക്കാരന്റെ കഴുത്തിന് പരിക്കേറ്റു Read More »

ബഫർ സോൺ; ആശങ്കകൾ പരിഹരിക്കണം, ഏരിയൽ സർവേ മാത്രം നടത്തിയത് സങ്കടകരം; മാർത്തോമ മെത്രാപ്പൊലീത്ത

പത്തനംതിട്ട: ബഫർ സോൺ വിഷയത്തിൽ കൃത്യമായ വിവരങ്ങൾ സർക്കാർ സുപ്രീം കോടതിയിൽ നൽകിയില്ലെങ്കിൽ കോടതി വിധി ജനങ്ങൾക്കെതിരാകുമെന്ന് മാർത്തോമ സഭ അധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത. ‘ബഫർ സോണിൽ ജനങ്ങൾ ആശങ്കയിലാണെന്ന് മാർത്തോമ സഭ അധ്യക്ഷൻ ചൂണ്ടിക്കാട്ടി. ‘സർക്കാർ സുപ്രീം കോടതിയിൽ കൃത്യമായ വിവരങ്ങൾ നൽകിയില്ലെങ്കിൽ വിധി ജനങ്ങൾക്കെതിരാകും. ജനങ്ങളെ കേൾക്കാതെ മുന്നോട്ട് പോകുന്നത് ശരിയല്ല. ഏരിയൽ സർവേ മാത്രം നടത്തിയത് സങ്കടകരമാണ്. ആളുകൾ താമസിക്കുന്നത് സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ ഏരിയൽ സർവേയിൽ കിട്ടില്ല. പരാതികൾ സമർപ്പിക്കാനുള്ള സമയം …

ബഫർ സോൺ; ആശങ്കകൾ പരിഹരിക്കണം, ഏരിയൽ സർവേ മാത്രം നടത്തിയത് സങ്കടകരം; മാർത്തോമ മെത്രാപ്പൊലീത്ത Read More »

മദ്യ വില കൂടി; പുതിയ വില പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വർധന നിലവിൽ വന്നു. മദ്യത്തിന് 10 രൂപ മുതൽ 20 രൂപ വരെയാണ് വർദ്ധിച്ചത്. മദ്യത്തിന്‍റെ വിൽപന നികുതി വർധിപ്പിച്ചുള്ള ബില്ലിൽ ഗവർണർ ഇന്നലെ ഒപ്പുവെച്ചിരുന്നു. പിന്നാലെയാണ് വില വർധ ഇന്ന് മുതൽ പ്രാബല്യത്തിലായത്. പുതുക്കിയ വില ഉപഭോക്താക്കളിൽ നിന്ന് ഇടാക്കി തുടങ്ങി. ബിയറിനും വൈനിനും നാളെ മുതൽ വില വർധിക്കും. ജവാൻ മദ്യത്തിന്‍റെ വില 600 രൂപയിൽ നിന്ന് 610 രൂപയായി. എംഎച് ബ്രാൻഡ് 1020 രൂപയിൽ നിന്ന് 1040 രൂപയായി. ഇത്തരത്തിൽ …

മദ്യ വില കൂടി; പുതിയ വില പ്രാബല്യത്തിൽ Read More »

കുടുംബമൊന്നാകെ ഗുരുതര രോഗക്കിടക്കയിൽ..സുമനസുകളുടെ സഹായം വേണം

വാഴക്കുളം: ദുരന്തങ്ങൾ ഒന്നൊന്നായി തേടിയെത്തിയപ്പോഴും തളരാതെ സധൈര്യം നേരിട്ട ഹണി ഇപ്പോൾ സുമനസുകളുടെ സഹായം തേടുകയാണ്. മൂവാറ്റുപുഴ വാഴക്കുളം വടകോട് വലിയ വീട്ടിൽ പറമ്പിൽ ഹണി എന്ന ക്ഷീര കർഷകനാണ് സഹായം അഭ്യർത്ഥിക്കുന്നത്. ഹണിയുടെ പിതാവ് ജോസ് വർഗീസ് (75), മാതാവ് ആനി (72), പതിനൊന്നു വയസ് പ്രായമുള്ള മകൻ എന്നിവരുടെ  വർഷങ്ങളായി തുടർന്നു വരുന്ന ചികിത്സയ്ക്കായാണ് ഇപ്പോൾ ഹണി കൈ നീട്ടുന്നത്. പിതാവിന് നട്ടെല്ലിന്റെ കശേരുക്കളിൽ  ദശ വളരുന്ന അസുഖമുണ്ട്.കാലിൽ കാൻസർ ബാധിച്ച് രണ്ട് കാലും …

കുടുംബമൊന്നാകെ ഗുരുതര രോഗക്കിടക്കയിൽ..സുമനസുകളുടെ സഹായം വേണം Read More »

ഉപഗ്രഹ സർവേ റിപ്പോർട്ടുകളിൽ ആശയക്കുഴപ്പം; ബഫർ സോൺ വിഷയത്തിൽ കർഷക സംഘടനകളുമായി ചേർന്ന് ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്

കോഴിക്കോട്: കഴിഞ്ഞ ദിവസം പുറത്തുവിട്ട ബഫർ സോൺ ഉപഗ്രഹ സർവേ റിപ്പോർട്ടുകൾ ആശയക്കുഴപ്പത്തിലാഴ്ത്തുന്നതെന്നാരോപിച്ച് കർഷക സംഘടനകളുമായി ചേർന്ന് ജനകീയ പ്രക്ഷോഭം നടത്താനൊരുങ്ങി കോൺഗ്രസ്. അപാകതകൾ ഒഴിവാക്കാനായി നേരിട്ടുള്ള സ്ഥല പരിശോധന നടത്തണമെന്നാണ് ആവശ്യം.  ചൊവ്വാഴ്ച കോഴിക്കോട് കൂരാച്ചുണ്ടിൽ സമരപ്രഖ്യാപന കൺവൻഷൻ നടക്കും. മുതിൽന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിലയാണ് കൺവെന്‍ഷന്‍ ഉദ്ഘാടനം നടത്തുക. ഉപഗ്രഹ സർവ്വേ റിപ്പോർട്ടിൽ ജനവാസകേന്ദ്രങ്ങൽ ഉൾ‌പ്പെടുത്തി ഇവയുടെ സർവ്വേ നമ്പറുകൾ മാത്രമാണ് കൊടുത്തിട്ടുള്ളത്. എന്നാൽ ഇതിൽ എല്ലാ വീടുകളുടേയം സ്ഥാപനങ്ങളുടേയും നമ്പർ കൊടുത്തിട്ടില്ലന്നും ആരോപണമുണ്ട്.  മലബാർ …

ഉപഗ്രഹ സർവേ റിപ്പോർട്ടുകളിൽ ആശയക്കുഴപ്പം; ബഫർ സോൺ വിഷയത്തിൽ കർഷക സംഘടനകളുമായി ചേർന്ന് ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ് Read More »

ശബരിമലയില്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍: സംസ്ഥാന പൊലീസ് മേധാവി

ശബരിമല: ശബരിമലയിലെ തിരക്ക് വര്‍ദ്ധിക്കുന്നതനുസരിച്ച് ഭക്തര്‍ക്ക് സുഖദര്‍ശനം സാധ്യമാക്കുന്നതിനായി കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് സന്നിധാനത്ത് പറഞ്ഞു.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേക ക്യൂ ഏര്‍പ്പെടുത്തും. പതിനെട്ടാംപടിയില്‍ ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ (ഐ.ആര്‍.ബി) കൂടുതല്‍ പോലീസുദ്യോഗസ്ഥരെ വിന്യസിക്കും. ഒരുമിനിട്ടില്‍ 80 പേര്‍ക്ക് പതിനെട്ടാംപടി ചവിട്ടാന്‍ കഴിയുന്ന രീതിയിലുള്ള ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗതാഗത തടസമുണ്ടാകാതെ ഭക്തര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ആവശ്യമായ കൂടുതല്‍ …

ശബരിമലയില്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍: സംസ്ഥാന പൊലീസ് മേധാവി Read More »

ജനവാസ മേഖലയെ ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും; കർഷകർക്ക് ആശങ്ക വേണ്ട: മന്ത്രി എ.കെ.ശശീന്ദ്രന്‍

പത്തനംതിട്ട: ജനവാസ മേഖലയെ ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള നടപടികൾ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്നും ഇക്കാര്യത്തിൽ ‍ ആശങ്കപ്പെടേണ്ടതില്ലെന്നും വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ വന മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഈ പ്രശ്‌നം വളരെ ഗൗരവത്തോടെയാണ് പരിഗണിക്കുന്നത്. സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം ദേശീയ ഉദ്യാനവും പാര്‍ക്കും ഉള്‍പ്പെട്ട മേഖലയിലെ ചുറ്റുമുളള ഒരു കിലോമീറ്റര്‍ പ്രദേശം ബഫര്‍ …

ജനവാസ മേഖലയെ ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും; കർഷകർക്ക് ആശങ്ക വേണ്ട: മന്ത്രി എ.കെ.ശശീന്ദ്രന്‍ Read More »

അയ്യപ്പനെ കാണാന്‍ വീണ്ടും വരും; ളാഹ ബസ്സപകടത്തിൽ ഗുരുതര പരിക്കേറ്റ മണികണ്ഠന്‍ ജീവിതത്തിലേക്ക്, എട്ടു വയസുകാരന് ഇത് പുതുജന്മം

പത്തനംതിട്ട:  ളാഹയിലെ ബസപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആന്ധ്രാ സ്വദേശി എട്ടു വയസുകാരന്‍ മണികണ്ഠന്‍ സുഖം പ്രാപിച്ച് സ്വന്തം നാട്ടിലേക്ക് തിരിച്ച് പോകുന്നു. കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കുട്ടികളുടെ ആശുപത്രിയില്‍ സുഖം പ്രാപിച്ച മണികണ്ഠനെ ഡിസ്ചാര്‍ജ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ മണികണ്ഠനും പിതാവ് നാഗ വെങ്കിട്ട കൃഷ്ണ റാവുവും വിളിച്ച് സന്തോഷം പങ്കുവച്ചു. സ്വന്തം നാട്ടില്‍ ലഭിക്കാത്ത വിദഗ്ധ ചികിത്സയും പരിചരണവുമാണ് ഇവിടെ ലഭ്യമായതെന്ന് പിതാവ് പറഞ്ഞു. അതിന് സഹായിച്ച മന്ത്രിയോടും ഡോക്ടര്‍മാരോടും …

അയ്യപ്പനെ കാണാന്‍ വീണ്ടും വരും; ളാഹ ബസ്സപകടത്തിൽ ഗുരുതര പരിക്കേറ്റ മണികണ്ഠന്‍ ജീവിതത്തിലേക്ക്, എട്ടു വയസുകാരന് ഇത് പുതുജന്മം Read More »

കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കുറയ്ക്കാതെ നിര്‍വാഹമില്ല; വ്യോമായന മന്ത്രാലയം

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കുറയ്ക്കാതെ നിര്‍വാഹമില്ലെന്ന് വ്യോമായന മന്ത്രാലയം. റണ്‍വേ 2860 മീറ്റര്‍ ഉള്ളത് 2540 മീറ്റര്‍ ആയി ചുരുക്കി രണ്ടു വശത്തും സുരക്ഷിത മേഖല 240 മീറ്ററായി വര്‍ധിപ്പിക്കാനാണ് സാധ്യത. നീളം കുറയ്ക്കുന്നത് ഒഴിവാക്കാനുള്ള നടപടികൾക്ക് കേരളം ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. കരിപ്പൂര്‍ വിമാന അപകടത്തെ തുടര്‍ന്ന് രൂപവത്കരിച്ച സമിതിയാണ് റണ്‍വേയ്ക്ക് ഇരുവശവും സുരക്ഷിത മേഖല നിര്‍മിക്കാന്‍ ശുപാര്‍ശ ചെയ്തത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന സർക്കാരിനോട് ഭൂമി ഏറ്റെടുത്ത് …

കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കുറയ്ക്കാതെ നിര്‍വാഹമില്ല; വ്യോമായന മന്ത്രാലയം Read More »

ശബരിമലയിൽ വിവിധ സർക്കാർ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി.

ശബരിമല :ശബരിമലയിൽ വിവിധ സർക്കാർ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി .സന്നിദാനത്തും മരക്കൂട്ടത്തും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ വിവിധ ദിവസങ്ങളിൽ ഇവർ പരിശോധന നടത്തി ഹെൽത്ത് ഡിപ്പാർട്ടമെന്റ് ,സർവേ ,സിവിൽ സപ്ലൈസ് ,ലീഗൽ മെട്രോളജി വകുപ്പുകൾ ഏകോപിപ്പിച്ചാണ് പരിശോധന .നിയമ ലംഘനം നടത്തിയവർക്ക് നോട്ടിസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തു .ഡ്യൂട്ടി മജിസ്‌ട്രേറ്റ് കെ .ശ്രീകുമാർ ,എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കെ .ഗോപകുമാർ ,ഡെപ്യൂട്ടി തഹസിൽദാർ അനിൽകുമാർ തുടങ്ങിയവർ പരിശോധനയ്ക്കു നേതൃത്വം നൽകി .വിവിധ വകുപ്പുകളിലെ മുപ്പതോളം …

ശബരിമലയിൽ വിവിധ സർക്കാർ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. Read More »

പക്ഷിപ്പനി; കോട്ടയം ജില്ലയിൽ 7672 താറാവുകളെ ദയാവധം നടത്തി

കോട്ടയം: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച ആർപ്പൂക്കര, തലയാഴം പഞ്ചായത്തുകളിലെ 7672 താറാവുകളെ ദയാവധം നടത്തി സംസ്‌കരിച്ചു. ആർപ്പൂക്കരയിൽ 4020 താറാവുകളെയും തലയാഴത്ത് മൂന്ന് കർഷകരുടേതായി 3652 താറാവുകളെയുമാണ് നശിപ്പിച്ചത്. എല്ലാ പക്ഷികളെയും ബാധിക്കുന്ന തരത്തിലുള്ള എച്ച്5എൻ1 ഇനമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആർപ്പൂക്കരയിലെ താറാവ് ഫാമിലും തലയാഴത്തെ ബ്രോയ്ലർ കോഴി ഫാമിലും പക്ഷികൾ ചത്തൊടുങ്ങിയതിനെത്തുടർന്നാണ് സാമ്പിളുകൾ പരിശോധനയ്ക്കയച്ചത്. ആർപ്പൂക്കരയിൽ 865 താറാവുകൾ ഇന്നലെ വരെ ചത്തൊടുങ്ങിയിരുന്നു.  ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡീസിസസ് ലാബിൽ …

പക്ഷിപ്പനി; കോട്ടയം ജില്ലയിൽ 7672 താറാവുകളെ ദയാവധം നടത്തി Read More »

ഫണ്ട് വകമാറ്റി; ഡിജിപിക്ക് ആഭ്യന്തര വകുപ്പിന്‍റെ ശാസന

തിരുവനന്തപുരം: അനുമതിയില്ലാതെ ഫണ്ട് വകമാറ്റിയതിന് ഡിജിപിക്ക് ആഭ്യന്തര വകുപ്പിന്‍റെ ശാസന.  സർക്കാരിന്‍റെ ഭരണാനുമതിയില്ലാതെ പണം വിനിയോഗിച്ചതിനാണ് ആഭ്യന്തര വകുപ്പ് ഡിജിപിയെ താക്കീത് ചെയ്തത്.  പൊലീസ് അക്കാദമിയുടെ മതിൽ കെട്ടിയ പണത്തിന്‍റെ ബാക്കി തുക മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചു. മാത്രമല്ല അദ്ദേഹം നിരന്തരമായി സർക്കാരിന്‍റെ അനുമതിയില്ലാതെ പണം വകമാറ്റുന്നുണ്ടെന്ന് ആഭ്യന്തര വകുപ്പ് വിമർശിച്ചു. അനുമതിയില്ലാതെയുള്ള ഫണ്ട് ഉപയോഗം ക്രമക്കേടിന് തുല്യമാണന്നാണ് ആഭ്യന്തര വകുപ്പ് മുന്നറിയിപ്പ് നല്കി.

അനധികൃത സ്വത്ത് സമ്പാദനം: ടി.ഒ സൂരജിന്‍റെ സ്വത്ത് കണ്ടുകെട്ടി

കൊച്ചി: പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസിൽ ടി.ഒ.സൂരജിനെതിരെ നടപടി. അദ്ദേഹത്തിന്‍റെ പേരിലുളള എട്ട് കോടിയിലേറെ മൂല്യം വരുന്ന സ്വത്തുക്കൾ എൻഫോഴ്മെന്‍റ് ഡയറക്റ്ററേറ്റ് കണ്ടുകെട്ടി. ഭാര്യയുടെയും ബന്ധുക്കളുടെയും പേരിലുള്ള ഭൂമി, ബാങ്ക് അക്കൗണ്ടിലെ പണം അടക്കമുള്ളവയാണ് കണ്ടുകെട്ടിയത്.   സൂരജ് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് നേരത്തെ വിജിലൻസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ വിജിലൻസ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ഇതിനിടെ എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് സമാന്തര അന്വേഷണം നടത്തി. ഇതിലും സൂരജ് കുറ്റക്കാരനാണെന്ന് വ്യക്തമായതോടെയാണ് നടപടി. …

അനധികൃത സ്വത്ത് സമ്പാദനം: ടി.ഒ സൂരജിന്‍റെ സ്വത്ത് കണ്ടുകെട്ടി Read More »

ഗവർണറുടെ ക്ഷണം നിരസിച്ച് സർക്കാർ; ക്രിസ്‌തുമസ് വിരുന്നിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും  പങ്കെടുക്കില്ല

തിരുവനന്തപുരം:  രാജ്ഭവനിൽ നടക്കുന്ന ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാനുള്ള ഗവർണറുടെ ക്ഷണം നിരസിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. ഡിസംബർ 14 ന് ഒരുക്കുന്ന ക്രിസ്തുമസ് വിരുന്നിലേക്ക് ഗവർണർ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചിരുന്നെങ്കിലും എല്ലാവരും ക്ഷണം നിരസിക്കുകയായിരുന്നു.  നാളെ വൈകീട്ട് ദില്ലിക്ക് പോകുമെന്നും പങ്കെടുക്കാൻ കഴിയില്ലെന്നുമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചത്. സംസ്ഥാന സർക്കാരും ഗവർണരും തമ്മിൽ വിവിധ വിഷയങ്ങളിലെ പോര് തുടരുന്നതിനിടെയാണ് പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും തീരുമാനിച്ചത്.  കഴിഞ്ഞ തവണ മതമേലധ്യക്ഷൻമാരെ പങ്കെടുപ്പിച്ചായിരുന്നു ഗവർണറുടെ ക്രിസ്മസ് …

ഗവർണറുടെ ക്ഷണം നിരസിച്ച് സർക്കാർ; ക്രിസ്‌തുമസ് വിരുന്നിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും  പങ്കെടുക്കില്ല Read More »

സ്കൂൾ സമയമാറ്റം പരിഗണനയിൽ ഇല്ലെന്ന് സർക്കാർ; പാഠ്യപദ്ധതി പരിഷ്കരണത്തെ എതിർത്ത് മുസ്ലിം ലീഗ്

തിരുവനന്തപുരം:  സ്‌കൂൾ സമയമാറ്റത്തിൽ നിന്നും പിന്മാറി സർക്കാർ. സ്‌കൂൾ സമയം മാറ്റാൻ ആലോചിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നിയമസഭയിൽ വ്യക്തമാക്കി. മിക്സഡ് ബെഞ്ചുകൾ, ജെൻഡർ യൂണിഫോം അടക്കമുള്ള ആശയങ്ങളോട് മുസ്ലീം സംഘടനകളിൽ വിമർശനവും ആശങ്കയും ഉയർന്നതോടെയാണ് പരിഷ്കാരം തിരക്കിട്ട് വേണ്ട എന്ന നയത്തിലേക്ക് വിദ്യാഭ്യാസ വകുപ്പ് എത്തിയത്. വിദ്യാഭ്യാസരംഗത്തെ പരിഷ്കണം സംബന്ധിച്ച് പഠിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ വിശദമായ ചർച്ചയ്ക്ക് ശേഷമേ നടപടികൾ തീരുമാനിക്കൂ എന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കിയത്. ഖാദർ കമ്മീഷൻ സമിതിയുടെ ശുപാർശകൾ നടപ്പാക്കുന്നതിൽ …

സ്കൂൾ സമയമാറ്റം പരിഗണനയിൽ ഇല്ലെന്ന് സർക്കാർ; പാഠ്യപദ്ധതി പരിഷ്കരണത്തെ എതിർത്ത് മുസ്ലിം ലീഗ് Read More »

എം.വി ഗോവിന്ദന്‍റെ പ്രസ്താവനയിലൂടെ യുഡിഎഫിൽ ഐക്യമുണ്ടായി; കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ മുസ്ലിം ലീഗ് പ്രശംസയ്ക്ക് എതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ലീഗിന് സ്വഭാവ സര്‍ട്ടിഫിക്കേറ്റ് നല്‍കേണ്ട അത്യാവശ്യം എല്‍ഡിഎഫിനില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. മാത്രമല്ല മുസ്ലീംലീഗിനെ പുകഴ്ത്തിയ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ നടപടിയിലൂടെ യുഡിഎഫിൽ ഐക്യമുണ്ടായെന്ന്  അദ്ദേഹം പറഞ്ഞു. ഏത് സാഹചര്യത്തിലാണ് ഗോവിന്ദന്‍റെ പ്രസ്താവനയെന്ന് അറിയില്ല. മുന്നണി വിപുലീകരണത്തിന് എല്‍ഡിഎഫില്‍ തീരുമാനമില്ല. മുസ്ലീം ലീഗ് പഴയ ലീഗല്ല. തീവ്ര നിലപാടുകാരോട് ലീഗ് ഇപ്പോള്‍ സന്ധി ചെയ്യുന്നുണ്ട്. എന്നാല്‍ പോപുലര്‍ …

എം.വി ഗോവിന്ദന്‍റെ പ്രസ്താവനയിലൂടെ യുഡിഎഫിൽ ഐക്യമുണ്ടായി; കാനം രാജേന്ദ്രന്‍ Read More »

ലഹരി വിരുദ്ധ കഥകളുമായി ഹരി മാഷ് ലോകകപ്പ് ഫുട്ബോൾ ഫൈനലിലേക്ക്

കോട്ടയം: ലോകമാകമാനം കൊവിഡിന്‍റെ നീരാളിപ്പിടുത്തത്തിൽ കാൽപ്പന്തും കൈപ്പന്തുമൊന്നുമില്ലാതെ വീട്ടിൽ മാത്രമായി ഒതുങ്ങിയിരുന്നപ്പോൾ കഥ പറയാം കേൾക്കൂ എന്ന കുട്ടിക്കഥകളുമായി ലോകമെങ്ങുമുള്ള മലയാളികളുടെ വീട്ടിലെത്തിയ ഒരു അധ്യാപകനുണ്ട്. രാമമംഗലം ഹൈസ്കൂൾ അധ്യാപകനും കുട്ടികളുടെ കഥ മാഷുമായ കാക്കൂർ കാഞ്ഞിരപ്പിള്ളി മനയിൽ ഹരീഷ് ആർ നമ്പൂതിരിപ്പാട്. പാട്ടു കേൾക്കാനും കഥ കേൾക്കാനും അദ്ദേഹം തന്‍റെ സാമൂഹിക മാധ്യമത്തിലൂടെ കുഞ്ഞുങ്ങൾക്ക് അവസരമൊരുക്കി. ഈ വേളയിൽ ഹരീഷ് പോകുന്നത് ഫുട്ബോൾ വേൾഡ് കപ്പ് ഫൈനലിലേക്കാണ്. ആ കഥ പറയാം. ഇത്തവണ ഖത്തറിൽ നടക്കുന്ന ഫുട്ബോൾ …

ലഹരി വിരുദ്ധ കഥകളുമായി ഹരി മാഷ് ലോകകപ്പ് ഫുട്ബോൾ ഫൈനലിലേക്ക് Read More »

അടുത്ത 3 ദിവസംകൂടി ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും മുന്നറിയിപ്പ്; മത്സ്യബന്ധനത്തിന് വിലക്ക്; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മാന്‍ദൗസ് ചുഴലിക്കാറ്റിന്‍റെ സ്വാധീനഫലമായി അടുത്ത 3 ദിവസംകൂടി  ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്.  11 ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. നേരത്തെ 9 ജില്ലകളിലായിരുന്നു മുന്നറിയപ്പ് നൽകിയിരുന്നത്.  യെല്ലോ അലർട്ട് മുന്നറിയിപ്പുള്ള ജില്ലകൾ:  തിങ്കൾ: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ചൊവ്വ: പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിര്‍ദ്ദേശം കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഡിസംബര്‍  13 …

അടുത്ത 3 ദിവസംകൂടി ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും മുന്നറിയിപ്പ്; മത്സ്യബന്ധനത്തിന് വിലക്ക്; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് Read More »