Timely news thodupuzha

logo

Kerala news

ചെന്നൈ – കൊച്ചി സ്പൈസ്ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി

കൊച്ചി: ചെന്നൈ – കൊച്ചി സ്പൈസ്ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി. കൊച്ചിയിൽ നിന്ന് രാവിലെ പറന്നുയർന്നതിന് പിന്നാലെയാണ് വിമാനം നിലത്തിറക്കിയത്. 147 യാത്രക്കാരുണ്ടായ വിമാനത്തിൽ പറന്നുയർന്ന ഉടൻ സാങ്കേതിക തകരാർ കണ്ടെത്തിയതോടെയാണ് നിലത്തിറക്കിയത്. പ്രശ്നം പരിഹരിക്കാൻ ശ്രമം ആരംഭിച്ചു. പിന്നാലെ തിങ്കളാഴ്ച സർവീസ് റദ്ദാക്കിയെന്ന് വിമാന കമ്പനി അറിയിച്ചു. വൈകിട്ടോടെയോ ചൊവ്വാഴ്ച രാവിലയോ വിമാനത്തിൽ പോകാൻ കഴിയുന്നവർക്ക് ടിക്കറ്റ് നൽകുമെന്നും ബാക്കിയുള്ളവർക്ക് പണം തിരിച്ചുനൽകുമെന്നും സ്പൈസ് ജെറ്റ് അറിയിച്ചു.

കലോത്സവ സ്വാഗതഗാനത്തിന് നൃത്തം പഠിപ്പിക്കാൻ 5 ലക്ഷം ചോദിച്ചു; നടിയെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് അവതരണഗാനം പഠിപ്പിക്കാനായി ഒരു നടി അഞ്ച് ലക്ഷം പ്രതിഫലം ചോദിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കലോത്സവങ്ങളിലൂടെ ഉയർന്നു വന്ന നടിയാണെന്നും അവർക്ക് പണത്തോട് ആർത്തിയും അഹങ്കാരവുമാണെന്നും മന്ത്രി പറഞ്ഞു. നടിയുടെ പേര് വെളിപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയിൽ നടത്തുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‍റെ അവതരണ ഗാനത്തിന് വേണ്ടി, യുവജനോത്സവം വഴി വളർന്നുവന്ന ഒരു പ്രശസ്‌ത സിനിമാ നടിയോട് 10 മിനിട്ട് ദൈർഘ്യമുള്ള നൃത്തം …

കലോത്സവ സ്വാഗതഗാനത്തിന് നൃത്തം പഠിപ്പിക്കാൻ 5 ലക്ഷം ചോദിച്ചു; നടിയെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി Read More »

ബി.ജെ.പി സംസ്ഥാന അധ‍്യക്ഷനാകാൻ ഉദ്ദേശമില്ലെന്ന് വി മുരളീധരൻ

കൊച്ചി: ബിജെപി സംസ്ഥാന അധ‍്യക്ഷനാകാൻ ഉദ്ദേശമില്ലെന്ന് മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരൻ. നിലവിൽ പാർട്ടി നൽകിയിരിക്കുന്ന ചുമതലകൾ നിർവഹിക്കുന്നുണ്ടെന്നും മുരളീധരൻ പറഞ്ഞു. തെരഞ്ഞെടുപ്പ് വിഷയങ്ങൾ ചർച്ച ചെയ്യാനായി കോർകമ്മിറ്റി യോഗത്തിന് എത്തിയതിനിടെയായിരുന്നു പ്രതികരണം. സംസ്ഥാന പ്രസിഡന്‍റാവാൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. ഒറ്റതവണ സംസ്ഥാന പ്രസിഡന്‍റായി. ആറ് വർഷമായി പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാണ്. നിലവിൽ പാർട്ടി മറ്റ് ചുമതലകൾ നൽകിയിട്ടുണ്ട്. അത് നിർവഹിക്കുന്നുണ്ട്. വി. മുരളീധരൻ പറഞ്ഞു. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ്, തദ്ദേശ തെരഞ്ഞെടുപ്പ് …

ബി.ജെ.പി സംസ്ഥാന അധ‍്യക്ഷനാകാൻ ഉദ്ദേശമില്ലെന്ന് വി മുരളീധരൻ Read More »

തൃശൂരിൽ നടുറോഡിൽ യുവതിയെ കുത്തി വീഴ്ത്തി

തൃശൂർ: പുതുക്കാട് നടുറോഡിൽ യുവതിയെ കുത്തിവീഴ്ത്തി. കൊട്ടേക്കാട് സ്വദേശി ബബിതയ്ക്കാണ്(28) കുത്തേറ്റത്. യുവതിയുടെ മുന്‍ ഭർത്താവ് കേച്ചേരി സ്വദേശി ലെസ്റ്റിനാണ് യുവതിയെ ആക്രമിച്ചത്. ഒമ്പത് കുത്തുകളേറ്റ യുവതി ഗുരുതരാവസ്ഥ‍യിലാണെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ പുതുക്കാട് സെന്‍ററിൽ വച്ചായിരുന്നു സംഭവം. ആക്രമണത്തിന് ശേഷം ഇയാൾ പുതുക്കാട് പൊലീസ് സ്റ്റേഷന്‍റിൽ കീഴടങ്ങി.

പത്തനംതിട്ടയിൽ പതിനേഴുകാരിക്ക് കുട്ടിയുണ്ടായ സംഭവം; അമ്മക്കും ഭർത്താവിനും എതിരെ കേസെടുത്തു

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയും പെൺകുട്ടിയെ വിവാഹം കഴിച്ച യുവാവും അറസ്റ്റിൽ. ഏനാത്ത് കടമ്പനാട് വടക്ക് കാട്ടത്താംവിള പുളിവിളയിൽ വീട്ടിൽ ആദിത്യൻ (21), പെൺകുട്ടിയുടെ അമ്മ എന്നിവരാണ് അറസ്റ്റിലായത്. ഇവർ കേസിലെ ഒന്നും രണ്ടും പ്രതികളാണ്. യുവാവിന്റെ അച്ഛനും അമ്മയുമാണ് മൂന്നും നാലും പ്രതികൾ. രണ്ട് വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു പെൺകുട്ടിയുടെ അമ്മ ആദിത്യന് മകളെ വിവാഹം കഴിച്ച് നൽകിയത്. തുടർന്ന് ഗർഭിണിയായതോടെ പെൺകുട്ടിയുമായി യുവാവും കുടുംബവും വയനാട്ടിലേക്ക് പോയി. അവിടെ ഗവൺമെൻറ് ആശുപത്രിയിലായിരുന്നു …

പത്തനംതിട്ടയിൽ പതിനേഴുകാരിക്ക് കുട്ടിയുണ്ടായ സംഭവം; അമ്മക്കും ഭർത്താവിനും എതിരെ കേസെടുത്തു Read More »

31 തദ്ദേശവാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ഡിസംബർ 10ന്

തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശവാർഡുകളിൽ ഡിസംബർ 10ന് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.​ ​ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ്. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാർഡ് ഉൾപ്പെടെ പതിനൊന്ന് ജില്ലകളിലായി നാല് ബ്ലോക്ക്പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. ആകെ 102 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 50 പേർ സ്ത്രീകൾ. വോട്ടെടുപ്പിന് 192 പോളിങ്ങ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. …

31 തദ്ദേശവാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ഡിസംബർ 10ന് Read More »

പത്തനംതിട്ടയിൽ വഴിയരികിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ശബരിമല തീർഥാടകർക്ക് നേരെ വാഹനം പാഞ്ഞ് കയറി

പത്തനംതിട്ട: എരുമേലി പമ്പാവാലിയിൽ വഴിവക്കിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന തീർഥാടകർക്ക് നേരെ കാർ പാഞ്ഞ് ക‍യറി മൂന്ന് പേർക്ക് പരുക്ക്. തമിഴ്നാട് ട്രിച്ചി, താത്തുങ്കൽ പേട്ട സ്വദേശികളായ ശരവണൻ(37), ശങ്കർ(35), സുരേഷ്(39) എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ സുരേഷിൻറെ നില ഗുരുതരമാണ്. രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ശബരി തീർഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിൻറെ വാഹനമാണ് അപകടമുണ്ടാക്കിയത്. ഇവർ സഞ്ചരിച്ച കാർ മുൻപിൽ പോയ ബസിലിടിച്ച ശേഷം തെന്നിമാറി തീർഥാടകരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. പരുക്കേറ്റവരെയെല്ലാം കോട്ടയം മെഡിക്കൽ …

പത്തനംതിട്ടയിൽ വഴിയരികിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ശബരിമല തീർഥാടകർക്ക് നേരെ വാഹനം പാഞ്ഞ് കയറി Read More »

സംരക്ഷണ ഭിത്തി ഇടിഞ്ഞ് പോയിട്ട് നാല് വർഷം; പൊതുമരാമത്തു വകുപ്പിന്റെ അനാസ്ഥ, സ്കൂൾ ബസുകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വാഴക്കുളം: പൊതുമരാമത്തു റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ ഭാഗത്ത് വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസുകൾ അപകടത്തിൽ പെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കദളിക്കാട് നിന്ന് തെക്കുംമല വഴിയുള്ള കാവന റോഡിൽ മുക്കാൽ കിലോമീറ്റർ ദൂരത്തുള്ള ഭാഗത്താണ് പൊതുമരാമത്ത് റോഡിൻ്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഭീഷണിയായിരിക്കുന്നത്. മൂന്നുമീറ്ററോളം ഉയരത്തിൽ 20 മീറ്ററോളം ദൈർഘ്യത്തിലാണ് കയ്യാല കല്ലുകൊണ്ട് നിർമ്മിച്ച പതിറ്റാണ്ടുകൾ പഴക്കമുള്ള ഭിത്തി ഇടിഞ്ഞിട്ടുള്ളത്. നാലുവർഷത്തോളമായി സംരക്ഷണഭിത്തി ഇടിഞ്ഞിട്ടെന്നും അധികൃതർക്ക് നിരവധി തവണ പരാതി നൽകിയിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നും …

സംരക്ഷണ ഭിത്തി ഇടിഞ്ഞ് പോയിട്ട് നാല് വർഷം; പൊതുമരാമത്തു വകുപ്പിന്റെ അനാസ്ഥ, സ്കൂൾ ബസുകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് Read More »

സൈനികരുടെ സേവനങ്ങൾ അമൂല്യം: എ.ഡി.എം ഷൈജു പി ജേക്കബ്

ഇടുക്കി: രാജ്യാതിർത്തി കാക്കുന്ന സൈനികരുടെ സേവനങ്ങൾ അമൂല്യമാണെന്ന് എ.ഡി.എം ഷൈജു പി ജേക്കബ് പറഞ്ഞു.സായുധസേനാ പതാകദിനാചരണവും പതാകനിധിയുടെ സമാഹരണോദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈനികരെ സമൂഹം നന്ദിയോടെ സ്മരിക്കണം. അവരുടെ ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ഫലമാണ് നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യവും സന്തോഷവും. മാതൃരാജ്യത്തിനായി പോരാടി വീരചരമം പ്രാപിച്ച ധീരയോദ്ധാക്കളുടെ കുടുംബങ്ങളേയും അംഗഭംഗം സംഭവിച്ചവരെയും പൂർവ്വസൈനികരെയും പുനരധിവസിപ്പിക്കുന്നതിനായി പൊതുസമൂഹത്തിന്റെ സഹായവും സഹകരണവും ആവശ്യമാണ്. വിമുക്തഭടന്മാർക്കും രാജ്യത്തിനായി ജീവൻ ത്യജിച്ച സൈനികരുടെ കുടുംബങ്ങൾക്കും സമൂഹം അർഹമായ ആദരവ് നൽകണമെന്നും എ.ഡി.എം പറഞ്ഞു. …

സൈനികരുടെ സേവനങ്ങൾ അമൂല്യം: എ.ഡി.എം ഷൈജു പി ജേക്കബ് Read More »

ദിലീപിന് വി.ഐ.പി പരിഗണന; സി.സി.ടി.വി ദൃശ്യങ്ങൾ ഹൈക്കോടതിക്ക് കൈമാറി

കൊച്ചി: ശബരിമലയിൽ നടൻ ദിലീപിന് വി.ഐ.പി പരിഗണന നൽകിയതുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡ് സി.സി.ടി.വി ദൃശ്യങ്ങൾ ഹൈക്കോടതിക്കു കൈമാറി. ഹൈക്കോടതി ദേവസ്വം ബെഞ്ചിനാണ് ദൃശ്യങ്ങൾ കൈമാറിയിരിക്കുന്നത്. കുട്ടികൾ അടക്കമുള്ള നിരവധി തീർത്ഥാടകർ കാത്ത് നിൽക്കുമ്പോൾ ദിലീപിന് എങ്ങനെ വി.ഐ.പി പരിഗണന ലഭിച്ചുവന്ന് കോടതി ചോദിച്ചിരുന്നു. വിഷയം ചെറുതല്ലെന്ന് പറഞ്ഞ കോടതി സിസിടിവി ദൃശ്യങ്ങൾ നൽകാനും വിശദീരകരണം നൽകാനും ദേവസ്വം ബോർഡിനോട് നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് സിസിടിവി ദൃശ്യങ്ങൾ കൈമാറിയത്. ഹരിവരാസനം പാടി തീരും വരെ നടൻ …

ദിലീപിന് വി.ഐ.പി പരിഗണന; സി.സി.ടി.വി ദൃശ്യങ്ങൾ ഹൈക്കോടതിക്ക് കൈമാറി Read More »

ഹേമ കമ്മിറ്റി റിപ്പോർട്ട്; വെട്ടിനീക്കിയ ഭാഗങ്ങൾ പുറത്തുവരില്ല

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിന്നും സർക്കാർ വെട്ടിനീക്കിയ ഭാഗങ്ങൽ ഇന്നും പുറത്തുവരില്ലെന്ന് വിവരം. വെട്ടിയ നീക്കിയ ഭാഗം പുറത്തുവിടുന്നതിൽ ഇന്നേ ദിവസം ഉത്തരവുണ്ടാകില്ലെന്ന് വിവരാവകാശ കമ്മീഷൻ അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിന്നും സർക്കാർ വെട്ടിമാറ്റിയ ഭാഗങ്ങൾ ശനിയാഴ്ച പുറത്ത് വിടുമെന്നായിരുന്നു വിവരാവകാശ കമ്മീഷൻ നേരത്തെ അറിയിച്ചത്. എന്നാൽ ഈ ഭാഗങ്ങൾ പുറത്തുവിടുന്നതിനെതിരേ കമ്മീഷനിൽ പുതിയ പരാതി ലഭിച്ചതായും ഈ പരാതി പരിശോധിച്ച ശേഷം മാത്രമേ ഉത്തരവ് സംബന്ധിച്ച് തീരുമാനം ഉണ്ടാകൂ എന്നാണ് ഇപ്പോൾ കമ്മീഷണർ …

ഹേമ കമ്മിറ്റി റിപ്പോർട്ട്; വെട്ടിനീക്കിയ ഭാഗങ്ങൾ പുറത്തുവരില്ല Read More »

കേന്ദ്ര സഹായം തേടുമ്പോൾ കൃത്യമായ കണക്കുവേണമെന്ന് ഹൈക്കോടതി: കേരള സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

കൊച്ചി: മുണ്ടക്കൈ- ചൂരൽമല പുനരധിവാസത്തിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിയുടെ ഓഡിറ്റിങ്ങ് കൃത്യമല്ലെന്ന് അറിയിച്ച കോടതി അതോറിറ്റിയുടെ കണക്കുകൾ ശരിയല്ലെന്നും ആരെയാണ് വിഡ്ഢികളാക്കാൻ നോക്കുന്നതെന്നും ചോദിച്ചു. നീക്കിയിരിപ്പിൽ എത്ര ചെലവാക്കിയെന്നും എങ്ങനെയാണ് ചെലവാക്കേണ്ടതെന്നും വ്യക്തതയില്ലാത്തത് കൊണ്ടാണ് കേന്ദ്രത്തോട് ഇങ്ങനെ സഹായം ചോദിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര സഹായം തേടുമ്പോൾ കൃത്യമായ കണക്കുകൾ വേണമെന്നും അല്ലാതെ പരസ്പരം പഴിചാരുന്നത് ദുരന്ത ബാധിതരെ അപമാനിക്കുന്നതിനു തുല്യമാണെന്നും കോടതി വ്യക്തമാക്കി. എല്ലാ കണക്കുകളിലും വ്യക്തത വേണമെന്നും …

കേന്ദ്ര സഹായം തേടുമ്പോൾ കൃത്യമായ കണക്കുവേണമെന്ന് ഹൈക്കോടതി: കേരള സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം Read More »

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. നിലവിൽ 56,920 രൂപയാണ് ഒരു പവൻ സ്വർണത്തിൻറെ വില. ഗ്രാമിന് 7115 രൂപയാണ് നൽകേണ്ടത്. വെള്ളിയാഴ്ച പവന് 200 രൂപ കുറഞ്ഞിരുന്നു. വെള്ളി വില ഗ്രാമിന് 100.90 രൂപയുമായി.

മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ് കേസിൽ ഗോപാലകൃഷ്ണനെതിരായ ഗുരുതരാരോപണങ്ങൾ ഒഴിവാക്കി ചാർജ് മെമോ

തിരുവനന്തപുരം: വിവാദ മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ് കേസിൽ വ്യവസായ വകുപ്പ് ഡയറക്‌ടർ ഗോപാലകൃഷ്ണനെതിരേ ഗുരുതരാരോപണങ്ങൾ ഒഴിവാക്കി ചാർജ് മെമോ. ഗ്രൂപ്പ് ഉണ്ടാക്കിയ ഗോപാലകൃഷ്ണനെതിരേ ഗുരുതരമായ ആരോപണങ്ങൾ ഒഴിവാക്കി. ഗോപാലകൃഷ്ണൻ പൊലീസ് വ്യാജ പരാതി നൽകിയത് ചാർജ് മെമോയിൽ നിന്നും ഒഴിവാക്കി. ഉദ്യോഗസ്ഥ പൊലീസിന് നൽകിയ സ്ക്രീൻഷോട്ടും, റിപ്പോർട്ടും ചാർജ് മെമോയിൽ സർക്കാർ ഉൾപ്പെടുത്തിയില്ല. ഐഎഎസുകാർക്കിടയിൽ വിഭാഗീയതയുണ്ടാക്കാൻ ശ്രമിച്ചുവെന്ന് മാത്രമാണ് മെമോയിലെ വിശദീകരണം. മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിൽ കെ. ഗോപാലകൃഷ്ണൻ അഡ്മിനായി ഗ്രൂപ്പ് ഉണ്ടാക്കിയതും …

മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ് കേസിൽ ഗോപാലകൃഷ്ണനെതിരായ ഗുരുതരാരോപണങ്ങൾ ഒഴിവാക്കി ചാർജ് മെമോ Read More »

ശബരിമലയിൽ വൻ തിരക്ക്

സന്നിധാനം: ശബരിമലയിൽ വൻ തിരക്ക്. രാവിലെ ശരംകുത്തി കഴിഞ്ഞും തിരക്ക് നീണ്ടു. മണ്ഡലകാലം ആരംഭിച്ചതിൽ പിന്നെ ഏറ്റവും അധികം തീർഥാടകർ ദർശനം നടത്തിയത് വെള്ളിയാഴ്ചയാണ്. വെള്ളിയാഴ്ച ഹരിവരാസനം പാടി നടയടച്ച സമയത്ത് പതിനായിരത്തോളം പേർ പതിനെട്ടാം പടികയറാനായി ക്യൂവിലുണ്ടായിരുന്നു. ഇവരെല്ലാം രാവിലെയാണ് ഗർശനം നടത്തിയത്. രാത്രി 10 മണിവരെയുള്ള കണക്കനുസരിച്ച് 84,762 പേർ ദർശനം നടത്തി. അതിൽ 16840 പേർ സ്പോട് ബുക്കിങ് വഴിയാണ് എത്തിയത്. ‌സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ വെള്ളിയാഴ്ച പുതിയ പൊലീസ് സംഘം …

ശബരിമലയിൽ വൻ തിരക്ക് Read More »

കുവൈറ്റ് ബാങ്കിൻ്റെ 700 കോടി തട്ടിയ കേസിൽ 1425 മലയാളികൾക്കെതിരേ അന്വേഷണം ആരംഭിച്ചു

കൊച്ചി: കുവൈറ്റിലെ ബാങ്കിൻറെ ശതകോടികൾ കബളിപ്പിച്ച സംഭവത്തിൽ 1425 മലയാളികൾക്കെതിരേ അന്വേഷണം. ഗൾഫ് ബാങ്ക് കുവൈത്തിൻറെ 700 കോടി രൂപ കബളിപ്പിച്ചെന്നാണ് നിഗമനം. ബാങ്കിൽ നിന്ന് ലോൺ നേടിയ ശേഷം അവിടെ നിന്ന് മുങ്ങിയവർക്കെതിരെയാണ് അന്വേഷണം. കുവൈറ്റിലെ മിനിസ്ട്രി ഓഫ് ഹെൽത്തിൽ നഴ്സുമാരായി ജോലി ചെയ്തിരുന്ന എഴൂനൂറോളം പേർ കുറ്റം ആരോപിക്കപ്പെട്ടവരിൽ ഉണ്ട്. 50 ലക്ഷം മുതൽ രണ്ട് കോടി രൂപവരെയാണ് പലരും ലോൺ നേടിയത്. കുവൈത്ത് വിട്ട പലരും പിന്നീട് മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറി. സംഭവത്തിൽ …

കുവൈറ്റ് ബാങ്കിൻ്റെ 700 കോടി തട്ടിയ കേസിൽ 1425 മലയാളികൾക്കെതിരേ അന്വേഷണം ആരംഭിച്ചു Read More »

ധോണി ആനത്താവളത്തിൽ കുങ്കിയാനയെ ‌ഒറ്റയാൻ ആക്രമിച്ചു

പാലക്കാട്: ധോണി ആനത്താവളത്തിൽ കാട്ടാനയുടെ ആക്രമണം. ആനത്താവളത്തിലേക്ക് കയറിയ ഒറ്റയാൻ കുങ്കിയാനയെ കുത്തി വീഴ്ത്തി. അഗസ്ത്യൻ എന്ന കുങ്കിയാനയ്ക്ക് ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. സോളാർ വേലി തകർത്താണ് കാട്ടാന അകത്തു കയറിയത്. മദപ്പാടുള്ള ആനയാണ് ആക്രമണം നടത്തിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കർദിനാൾ സ്ഥാനാരോഹണത്തിന് ഒരുങ്ങി ആർച്ച് ബിഷപ്പ് മാർ ജോർജ് ജേക്കബ് കൂവക്കാട്

വത്തിക്കാൻ: കർദിനാൾ സ്ഥാനാരോഹണത്തിന് ഒരുങ്ങി ആർച്ച് ബിഷപ്പ് മാർ ജോർജ് ജേക്കബ് കൂവക്കാട്. വൈദികനായിരിക്കേ നേരിട്ട് കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ പുരോഹിതനാണ് മാർ ജോർജ് ജേക്കബ് കൂവക്കാട്. സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 8.30നാണ് സ്ഥാനാരോഹണം. ഫ്രാൻസിസ് മാർപാപ്പ മുഖ്യകാർമികത്വം വഹിക്കും. 51കാരനായ മാർ ജോർജ് കൂവക്കാട് ചങ്ങനാശേരി അതിരൂപതാ അംഗമാണ്. 21 പേരെയാണ് ശനിയാഴ്ച കർദിനാൾ പദവിയിലേക്ക് ഉയർത്തുന്നത്. ഒന്നര മണിക്കൂർ നീണ്ടു നിന്ന ചടങ്ങുകൾക്കു ശേഷം …

കർദിനാൾ സ്ഥാനാരോഹണത്തിന് ഒരുങ്ങി ആർച്ച് ബിഷപ്പ് മാർ ജോർജ് ജേക്കബ് കൂവക്കാട് Read More »

പാലോട് നവവധു ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തു: ഭർത്താവ് കസ്റ്റഡിയിൽ

തിരുവനന്തപുരം: പാലോട് ഭർതൃഗൃഹത്തിൽ നവവധു ഇന്ദുജ(25) ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അഭിജിത്ത് കസ്റ്റഡിയിൽ. ഇന്ദുജയുടെ അച്ഛൻ മരണത്തിൽ ദുരൂഹത ആരോപിച്ച് നൽകിയ പരാതിയിലാണ് അഭിജിത്തിനെ അറസ്റ്റു ചെയ്തത്. പാലോട് കൊന്നമൂട് സ്വദേശി ഇന്ദുജയെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ന് ഭർത്താവ് അഭിജിത്തിൻറെ വീട്ടിലെ രണ്ടാമത്തെ നിലയിലെ ബെഡ്‌റൂമിൽ ജനലിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. അഭിജിത്ത് ഉച്ചയ്ക്ക് വീട്ടിൽ ഭക്ഷണം കഴിക്കാനായി വീട്ടിൽ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വീട്ടിൽ അഭിജിത്തിൻറെ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. ഉടൻ തന്നെ നെടുമങ്ങാട് …

പാലോട് നവവധു ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തു: ഭർത്താവ് കസ്റ്റഡിയിൽ Read More »

ആനയെഴുന്നള്ളിപ്പ്; ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയാൽ തൃശൂർ പൂരം ഉപേക്ഷിക്കേണ്ടി വരുമെന്ന് ദേവസ്വങ്ങൾ

തൃശൂർ: ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള നിയന്ത്രണം നടപ്പിലാക്കിയാൽ തൃശൂർ പൂരം ഉപേക്ഷിക്കേണ്ടി വരുമെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ. സംസ്ഥാന സർക്കാർ നിയമനിർമാണം നടത്തി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്ന് ദേവസ്വം സെക്രട്ടറിമാർ പറഞ്ഞു. ഈ കാര‍്യത്തിൽ മുഖ‍്യമന്ത്രിക്ക് നിവേദനം നൽകുമെന്നും ഹർജിയുമായി സുപ്രീം കോടതിയെ സമീപിക്കില്ലെന്നും ദേവസ്വങ്ങൾ വ‍്യക്തമാക്കി. ഡിസംബർ എട്ടിന് ഇരുദേവസ്വങ്ങളിലെയും ക്ഷേത്ര പ്രതിനിധികളടങ്ങുന്ന യോഗം ചേരുന്നുണ്ട്. ജനപ്രതിനിധികളും പള്ളികളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. പള്ളി പെരുന്നാളുകൾക്കും മറ്റ് മതാചാരങ്ങൾക്കും ആനകളെ എഴുന്നള്ളിക്കാറുള്ള സാഹചര്യത്തിലാണിത്. …

ആനയെഴുന്നള്ളിപ്പ്; ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയാൽ തൃശൂർ പൂരം ഉപേക്ഷിക്കേണ്ടി വരുമെന്ന് ദേവസ്വങ്ങൾ Read More »

തിരുവനന്തപുരത്ത് സിബ്രാ ലൈൻ മുറിച്ചുകടക്കുന്നതിനിടെ ബസുകൾക്കിടയിൽ കുടുങ്ങി യുവാവ് മരിച്ചു

തിരുവനന്തപുരം: കിഴക്കേകോട്ടയിൽ രണ്ട് ബസുകൾക്കിടയിൽ കുടുങ്ങി യുവാവ് മരിച്ചു. കേരള ബാങ്ക് ജീവനക്കാരനായ ഉല്ലാസാണ് മരിച്ചത്. സിബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആർടസി ബസിനും സ്വകാര്യ ബസിനുമിടയിൽ കുടുങ്ങുകയായിരുന്നു. സ്വകാര്യ ബസ് ഓവർടേക്ക് ചെയ്തപ്പോഴാണ് അപകടമുണ്ടായത്. ഉടൻ തന്നെ പൊലീസ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് ബസ് ഡ്രൈവർമാരെയും ഫോർട്ട് പോലീസ് കസ്റ്റഡിയിലെടുത്തു.

കണ്ണൂർ പാനൂരിൽ റോഡിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു

കണ്ണൂർ: പാനൂരിൽ റോഡിൽ സ്ഫോടക വസ്കുക്കൾ പൊട്ടിത്തെറിച്ചു. ചെണ്ടയാട് കുന്നുമ്മൽ കണ്ടോത്തുംചാലിലാണ് വെള്ലിയാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് സ്ഫോടനമുണ്ടായത്. രണ്ടുതവണ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. സ്‌ഫോടകവസ്തു റോഡിലേക്ക് വലിച്ചെറിയുകയായിരുന്നെന്നാണ് സൂചന. ഇത് ബോംബാണെന്നാണ് പ്രാഥമിക വിവരം. എന്നാല്‍, ഉഗ്രശേഷിയുള്ളതായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇടുക്കി മെഡിക്കൽ കോളേജ് – ഇന്റേർണൽ റോഡ് നിർമ്മാണത്തിനായി 16.10 കോടി അനുവദിച്ചു: മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: ഇടുക്കി ഗവ. മെഡിക്കൽ കോളേജിലെ ഇന്റെർണൽ റോഡുകളുടെ നിർമ്മാണത്തിനായി 16.10 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. 2014ൽ എം.ബി.ബി.എസ് ആദ്യ ബാച്ച് പ്രവേശനം നടന്നിരുന്നു എങ്കിലും കോളേജിന് ആവശ്യമായ പാർപ്പിട സൗകര്യങ്ങളുടെയും ഇന്റെർണൽ റോഡുകളുടെയും അഭാവം ഉൾപ്പെടെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ തുടർ വർഷങ്ങളിൽ റിപ്പോർട്ട് ചെയ്യുകയും താത്കാലികമായ തുടർ പ്രവേശന അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു. പുതുതായി ഐ.പി, ഒ.പി ബ്ലോക്കുകൾ,വിവിധ ഡിപ്പാർട്ടുമെന്റുകൾക്ക് ആവശ്യമായ ലാബുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഓപ്പറേഷൻ …

ഇടുക്കി മെഡിക്കൽ കോളേജ് – ഇന്റേർണൽ റോഡ് നിർമ്മാണത്തിനായി 16.10 കോടി അനുവദിച്ചു: മന്ത്രി റോഷി അഗസ്റ്റിൻ Read More »

എ.കെ ഷാനിബ് കോൺഗ്രസിൽ നിന്നും ഡി.വൈ.എഫ്.ഐയിലേക്ക്

തിരുവനന്തപുരം: കോൺഗ്രസ് പുറത്താക്കിയ എ.കെ. ഷാനിബ് ഡി.വൈ.എഫ്.ഐയിൽ ചേരും. വെള്ളിയാഴ്ച തിരുവനന്തപുരത്ത് വച്ച് അംഗത്വം സ്വീകരിക്കും. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിൻറെ സ്ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ചതിനെ തുടർന്നാണ് ഷാനിബിനെ കോൺഗ്രസിൽ നിന്നും പുറത്താക്കിയത്. പിന്നീട് പാലക്കാട് എൽഡിഎഫ് സ്ഥാനാർഥി സരിന് പിന്തുണ നൽകി. സ്ഥാനാർഥി നിർണയത്തെ ചൊല്ലി ഗുരുതര ആരോപണങ്ങളായിരുന്നു പ്രതിപക്ഷ നേതാവിനെതിരേയും ഷാഫി പറമ്പിൽ എംപിക്കെതിരേയും ഷാനിബ് ഉയർത്തിയത്. കൂടിയാലോചനകൾ നടത്താതെയായിരുന്നു സ്ഥാനാർഥി നിർണയമെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് പാർട്ടിയെടുത്ത തിരുമാനങ്ങൾ തെറ്റാണെന്നും …

എ.കെ ഷാനിബ് കോൺഗ്രസിൽ നിന്നും ഡി.വൈ.എഫ്.ഐയിലേക്ക് Read More »

പൂരത്തിന് ആനയെഴുന്നള്ളിപ്പിൽ ഹൈക്കോടതി ഉത്തരവ് അപ്രയോഗികമെന്ന് മന്ത്രി കെ രാജൻ

തൃശൂർ: ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരേ റവന‍്യൂ മന്ത്രി കെ രാജൻ. ഹൈക്കോടതി ഉത്തരവ് അപ്രയോഗികമാണെന്നും കോടതിയുടെ ചില നിരീക്ഷണങ്ങളോട് യോജിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിയമനിർമാണത്തിലൂടെ പ്രശ്നത്തിന് പരിഹാരം കാണാനുള്ള ആലോചനയിലാണ് സർക്കാരെന്ന് മന്ത്രി കൂട്ടിച്ചേർത്തു. മുഖ‍്യമന്ത്രിയുടെ നേതൃത്വത്തിൽ ഈ ആഴ്ച ഉന്നതതല യോഗം വിളിക്കുമെന്നും തൃശൂർ പൂരം ഒരു കോട്ടവും തട്ടാതെ നടത്തണമെന്നാണ് സർക്കാർ നിലപാടെന്നും മന്ത്രി വ‍്യക്തമാക്കി. അതേസമയം, ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി മാർഗനിർദേശങ്ങൾക്കെതിരെ ക്ഷേത്ര ഉത്സവ കമ്മിറ്റി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് …

പൂരത്തിന് ആനയെഴുന്നള്ളിപ്പിൽ ഹൈക്കോടതി ഉത്തരവ് അപ്രയോഗികമെന്ന് മന്ത്രി കെ രാജൻ Read More »

35 അടിയിലേറെ ഉയരമുള്ള കൂറ്റൻ ക്രിസ്മസ് ട്രീ ഒരുക്കി വാഴക്കുളം ചാവറ ഇൻറർനാഷണൽ അക്കാദമി

മുവാറ്റുപുഴ: ക്രിസ്തുമസിനെ വരവേൽക്കുന്നതിനായി 35 അടിയിലേറെ ഉയരമുള്ള കൂറ്റൻ ക്രിസ്മസ് ട്രീ ഒരുക്കി തയ്യാറെടുക്കുകയാണ് വാഴക്കുളം ചാവറ ഇൻറർനാഷണൽ അക്കാദമി. നക്ഷത്രങ്ങളും അലങ്കാരവസ്തുക്കളും ദീപവിതാനങ്ങളും കൊണ്ട് മനോഹരമാക്കി സ്ക്കൂളിനു മുമ്പിൽ സ്ഥാപിച്ചിരിക്കുന്ന ട്രീ വിദ്യാർത്ഥികൾക്കും ആസ്വാദകർക്കും വേറിട്ട കാഴ്ചയാണ്. വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യം വെച്ചാണ് ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. ഇതുകൂടാതെ 12 ഓളം ചെറു ട്രീകളും ക്രിസ്മസിന്റെ ഭാഗമായി അലങ്കരിച്ചിട്ടുണ്ട്. സ്കൂൾ മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പ്രിൻസിപ്പൽ ഫാദർ. ഡിനോ കള്ളിക്കാട്ട് …

35 അടിയിലേറെ ഉയരമുള്ള കൂറ്റൻ ക്രിസ്മസ് ട്രീ ഒരുക്കി വാഴക്കുളം ചാവറ ഇൻറർനാഷണൽ അക്കാദമി Read More »

ഒല്ലൂരിൽ കാപ്പ പ്രതി അനന്തുമാരിയുടെ കുത്തേറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

ഒല്ലൂർ: കത്തിക്കുത്ത് കേസിലെ പ്രതിയെ പിടികൂടാൻ പോയ പൊലീസുകാർക്ക് കുത്തേറ്റു. ഒല്ലൂർ എസ്.എച്ച്.ഒ റ്റി.പി ഫർഷാദ്, സി.പി.ഒ വിനീത് എന്നിവർക്കാണ് പ്രതികളെ കീഴടക്കുന്നതിനിടെ കുത്തേറ്റത്. എസ്.എച്ച്.ഒയ്ക്ക് ഇടത് തോളിലും സി.പി.ഒയ്ക്ക് കാലിനുമാണ് പരിക്ക്. ഇവരെ ഒല്ലൂർ മിഡാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യപ്രതി കുട്ടനെല്ലൂർ സ്വദേശി അനന്തുമാരിയെയും രണ്ട് കൂട്ടാളികളെയും പൊലീസ് പിടികൂടി. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് നാലിന് കുട്ടനെല്ലൂർ കള്ളുഷാപ്പിൽ അനന്തു മറ്റൊരാളെ കുത്തിപ്പരിക്കേൽപിച്ചിരുന്നു. ഇയാളുടെ പരാതിപ്രകാരമാണ് പൊലീസ് പ്രതിയെ പിടികൂടാൻ പുറപ്പെട്ടത്. …

ഒല്ലൂരിൽ കാപ്പ പ്രതി അനന്തുമാരിയുടെ കുത്തേറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക് Read More »

പൊലീസ് മെഡലുകളിലെ അക്ഷരത്തെറ്റിൽ ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി അന്വേഷണ സംഘം

തിരുവന്തപുരം: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകളിൽ ഉണ്ടായ ഗുരുതര അക്ഷരത്തെറ്റ് സംബന്ധിച്ച് അന്വേഷണ സംഘം ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി. മെഡൽ നിർമിച്ച കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തണമെന്നാണ് റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നത്. മെഡലുകളിൽ മുഖ്യമന്ത്രിയുടെ എന്നതിന് പകരം ‘മുഖ്യമന്ത്രയുടെ’ എന്നാണ് രേഖപ്പെടുത്തിയത്. പൊലീസ് മെഡൽ എന്നത് തെറ്റായി ‘പോലസ് മെഡൻ’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. മെഡൽ ജേതാക്കളായ പൊലീസുകാർ വിവരം ഉടൻ മേലധികാരികളോട് റിപ്പോർട്ട് ചെയ്തു. പിന്നാലെ ഡിജിപി വിഷയത്തിൽ ഇടപെട്ട് എത്രയും പെട്ടെന്ന് മെഡലുകൾ തിരിച്ചുവാങ്ങാൻ …

പൊലീസ് മെഡലുകളിലെ അക്ഷരത്തെറ്റിൽ ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി അന്വേഷണ സംഘം Read More »

പത്തനംതിട്ടയിൽ കോൺക്രീറ്റ് കട്ടർ തുളഞ്ഞുകയറി തൊഴിലാളിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: കലഞ്ഞൂരിൽ ജോലിക്കിടെ കോൺക്രീറ്റ് കട്ടർ നെഞ്ചിൽ തുളഞ്ഞുകയറി തൊഴിലാളിക്ക് ദാരുണാന്ത്യം. കൊടുമൺ കളാക്കൽ വീട്ടിൽ ജെയിംസാണ്(60) മരിച്ചത്. കൂടൽ നെടുമൺകാവ് ഇലക്ട്രിക്കൽ സബ്ബ്സ്റ്റേഷന് സമീപം വട്ടവിളയിൽ ബാബുക്കുട്ടിയുടെ വീട്ടിൽ വച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് 11.30നാണ് സംഭവം നടക്കുന്നത്. ബാബുക്കുട്ടിയുടെ വീട്ടിലേക്ക് വാഹനം കയറുന്നതിനായി പഴയ കടമുറി‌യുടെ കോൺക്രീറ്റ് പൊളിക്കുകയായി‌രുന്നു. ഇരുമ്പ് സ്റ്റാൻഡിൽ നിന്നാണ് ജെയിംസ് ഈ ജോലി ചെയ്തത്. എന്നാൽ കോൺക്രീറ്റ് തുളയ്ക്കുന്ന യന്ത്രവുമായി താഴേയ്ക്ക് ഇറങ്ങുമ്പോൾ പുറകിലേക്ക് മറിഞ്ഞ് വീണു. താഴെ വീണ ജെയിംസിന്‍റെ …

പത്തനംതിട്ടയിൽ കോൺക്രീറ്റ് കട്ടർ തുളഞ്ഞുകയറി തൊഴിലാളിക്ക് ദാരുണാന്ത്യം Read More »

മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തിൽ ആക്ഷേപങ്ങൾ അറിയിക്കാമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മിഷൻ

കൊച്ചി: മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തിൽ പരാതിക്കാർക്ക് ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മിഷൻ. ജുഡീഷ്യൽ കമ്മീഷൻറെ കാക്കനാട്ടെ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ പരാതികളറിയിക്കാം. 1 ബി, ഭവാനി, കുന്നുംപുറം, കാക്കനാട്, പിൻ 682030 എന്ന വിലാസത്തിലാണ് പരാതികൾ അറിയിക്കേണ്ടത്. സർക്കാർ പ്രവൃത്തിദിനങ്ങളിൽ കാക്കനാട് ഓഫീസിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച്​ വരെ നേരിട്ടും പരാതികളും നിർദേശങ്ങളും സമർപ്പിക്കാം.​ കഴിഞ്ഞ ദിവസമാണ് മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ജുഡിഷ്യൽ കമ്മീഷന് വിവര …

മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തിൽ ആക്ഷേപങ്ങൾ അറിയിക്കാമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മിഷൻ Read More »

കാസർഗോഡ് വ്യവസായിയെ കൊന്ന് 596 പവൻ സ്വർണം തട്ടിയെടുത്ത ദുർമന്ത്രവാദ സംഘം അറസ്റ്റിൽ

കാസർഗോഡ്: പ്രവാസിയായ വ്യവസായി എം.സി അബ്ദുൽ ഗഫൂറിൻറെ(ഗഫൂർ ഹാജി-55) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ദുർമന്ത്രവാദിനി അടക്കം 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഒന്നാം പ്രതി ഉബൈദ് (38), രണ്ടാം പ്രതിയും ഉബൈദിൻറെ ഭാര്യയുമായ ജിന്നുമ്മയെന്ന് അറിയപ്പെടുന്ന ഷെമീമ (38), മൂന്നാം പ്രതി അസ്നീഫ (34), നാലാം പ്രതി വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആയിഷ (40) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ നിർദേശ പ്രകാരം ഡി.സി.ആർ.ബി …

കാസർഗോഡ് വ്യവസായിയെ കൊന്ന് 596 പവൻ സ്വർണം തട്ടിയെടുത്ത ദുർമന്ത്രവാദ സംഘം അറസ്റ്റിൽ Read More »

കൊച്ചി സ്മാർട്ട് സിറ്റി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി പി രാജീവ്

തിരുവനന്തപുരം: കൊച്ചി സ്മാർട്ട് സിറ്റി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി പി. രാജീവ്. പദ്ധതിയിൽ നിന്ന് ടീം കോമിനെ(ദുബായ് ഹോൾഡിങ്സ്) ഒഴിവാക്കുന്ന സാഹചര്യത്തിലുണ്ടായ അവ്യക്തത മാറ്റുന്നതിൻറെ ഭാഗമായാണ് വിശദീകരണം. കൊച്ചിയിലെ സ്ഥലം പൂർണമായും സർക്കാർ മേൽനോട്ടത്തിൽ ഉപയോഗിക്കാനാണ് തീരുമാനം. തിരിച്ചു പിടിക്കുന്ന 246 ഏക്കർ ഭൂമിക്ക് ആവശ്യകതയുണ്ട്. 100 കമ്പനികൾ ഭൂമിക്കായി കാത്തു നിൽക്കുന്നുണ്ട്. ടീകോം പിന്മാറുന്നത് അവർക്ക് ഗുണകരമാകും. പൊതുധാരണയിലാണ് ടീം കോം പദ്ധതിയിൽ നിന്ന് മാറുന്നത്. എന്നു വച്ച് പദ്ധതി ഇല്ലാതാകുന്നില്ല. നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും …

കൊച്ചി സ്മാർട്ട് സിറ്റി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി പി രാജീവ് Read More »

ആലപ്പുഴയിൽ ഭാര‍്യ വീട്ടിലെത്തിയ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മകളുടെ മൊഴി പുറത്ത്

ആലപ്പുഴ: ഭാര‍്യ വീട്ടിലെത്തിയ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മകളുടെ നിർണായകമായ മൊഴി പുറത്ത്. അമ്മ ആതിര അച്ഛനെ തടിക്കഷണം കൊണ്ട് തലയ്ക്കടിക്കുന്നത് കണ്ടുവെന്നാണ് ഏഴ് വയസുകാരിയായ മകൾ പൊലീസിന് നൽകിയ മൊഴി. കായംകുളം പെരുമ്പള്ളി പുത്തൻപറമ്പിൽ നടരാജൻ ബീന ദമ്പതികളുടെ മകൻ വിഷ്ണുവാണ് കൊല്ലപ്പെട്ടത്. മരണ കാരണം തലയ്ക്കേറ്റ ക്ഷതമാണെന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഇതോടെ ഭാര‍്യ ആതിരയെ ഒന്നാം പ്രതിയാക്കി. ആതിരയുടെ പിതൃസഹോദരങ്ങളായ ബാബുരാജ് (54), പത്മൻ (41), പൊടിമോൻ (50) എന്നിവരെയും പ്രതിപട്ടികയിൽ …

ആലപ്പുഴയിൽ ഭാര‍്യ വീട്ടിലെത്തിയ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മകളുടെ മൊഴി പുറത്ത് Read More »

തൃശൂരിൽ സെപ്റ്റിക് ടാങ്കിൽ വീണ കുട്ടിയാന ചരിഞ്ഞു

തൃശൂർ: പാലപ്പള്ളിയിൽ സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാനക്കുട്ടി ചരിഞ്ഞു. പാലപ്പിള്ളി എലിക്കോട് ആദിവാസി നഗറിനു സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലെ സെപ്റ്റിക് ടാങ്കിലാണ് ആനക്കുട്ടി വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി നാലു മണിക്കൂറോളം ആനക്കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.

പ്രതിയുടെ ചിത്രം മാറി പോയി: പത്ര സ്ഥാപനത്തിനെതിരേ നടൻ നിയമനടപടിയുമായി മണികണ്ഠൻ ആചാരി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പത്ര റിപ്പോർട്ടിൽ തൻറെ ഫോട്ടോ മാറി നൽകിയതിനെതിരെ പരാതിയുമായി നടൻ മണികണ്ഠൻ ആചാരി. തൻറെ ഫോട്ടോ ദുരുപയോഗം ചെയ്തതിനെതിരേ പ്രമുഖ പത്ര സ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മണികണ്ഠൻ വ്യക്തമാക്കി. കേസിൽ പ്രതിയായ കെ മണികണ്ഠന് പകരമാണ് മണികണ്ഠൻ ആചാരിയുടെ ചിത്രം അച്ചടിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു കണക്കിൽപ്പെടാത്ത 1.90 ലക്ഷം രൂപ പിടിച്ചെടുത്തതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പിലെ എ.എം.വി.ഐയും നടനുമായ കെ മണികണ്ഠനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത വാർത്ത …

പ്രതിയുടെ ചിത്രം മാറി പോയി: പത്ര സ്ഥാപനത്തിനെതിരേ നടൻ നിയമനടപടിയുമായി മണികണ്ഠൻ ആചാരി Read More »

ജോണി മെതിപ്പാറയ്ക്ക് ബ്രഹ്മകുമാരി ഈശ്വരീയ വിദ്യാലയത്തിന്റെ സാമൂഹ്യ സേവന അവാർഡ്

വാഴക്കുളം: നിയമ ബോധവൽക്കരണ രംഗത്തും സാമൂഹ്യ സേവന മേഖലയിലും നടത്തിയ പ്രവർത്തനങ്ങൾക്ക് ജോണി മെതിപ്പാറയ്ക്ക് ബ്രഹ്മകുമാരി ഈശ്വരീയ വിദ്യാലയത്തിന്റെ സാമൂഹ്യ സേവന അവാർഡ്. രാജയോഗിനി ബി.ആർ രാധാ ബഹൻജി അവാർഡ് നൽകി. നെടുമ്പാശേരി രാജയോഗ ഭവനിൽ നടന്ന സമ്മേളനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. റിട്ടയേർഡ് ജസ്റ്റിസ് കെ.നാരായണ കുറുപ്പ്, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ്റെ ഉപദേഷ്ടാവായ ഡോക്ടർ കെ.എൻ പണിക്കർ,ലൈഫ് കോച്ച് ഡോ.ഇ.വി സ്വാമിനാഥൻ,ബി.കെ ബ്രിജ് ഭായ്,ബി.കെ ബിരേന്ദ്ര ഭായി തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ തൊണ്ണൂറോളം …

ജോണി മെതിപ്പാറയ്ക്ക് ബ്രഹ്മകുമാരി ഈശ്വരീയ വിദ്യാലയത്തിന്റെ സാമൂഹ്യ സേവന അവാർഡ് Read More »

മികച്ച ഭിന്നശേഷി സൗഹൃദ ഗ്രാമപഞ്ചായത്തായി കാമാക്ഷി ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ടു

ഇടുക്കി: കാമാക്ഷി ഗ്രാമപഞ്ചായത്ത് 2023 – 2024 സാമ്പത്തിക വർഷത്തിലെ സംസ്ഥാനത്തെ ഏററവും മികച്ച ഭിന്നശേഷി സൗഹൃദ ഗ്രാമപഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടു. ഭിന്നശേഷി വിഭാഗത്തിൻ്റെ ക്ഷേമത്തിനായി കാമാക്ഷി ഗ്രാമപഞ്ചായത്ത് തുടർച്ചയായി നടത്തി വരുന്ന വിവിധ പ്രവർത്തനങ്ങളാണ് പഞ്ചായത്തിനെ ഈ പുരസ്ക്‌കാരത്തിന് അർഹമാക്കിയത്. ട്രോഫിയും പ്രശസ്‌തിപത്രവും 25000 രൂപ ക്യാഷ് അവാർഡും അടങ്ങിയതാണ് അവാർഡ്. അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിൽ തൃശൂർ വി.കെ.എൻ മേനോൻ സ്മാരക ഇൻഡോർ സ്‌റേറഡിയത്തിൽ പ്രത്യേകം സംഘടിപ്പിച്ച ചടങ്ങിൽ മികച്ച ഭിന്നശേഷി സൗഹൃദ ഗ്രാമപഞ്ചായത്തിനുള്ള അവാർഡ് സാമൂഹ്യ …

മികച്ച ഭിന്നശേഷി സൗഹൃദ ഗ്രാമപഞ്ചായത്തായി കാമാക്ഷി ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ടു Read More »

ഏലത്തൂരിൽ വീണ്ടും ഡീസൽ ചോർച്ച

കോഴിക്കോട്: ഏലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ വീണ്ടും ഇന്ധന ചോർച്ച. മോട്ടോർ ഉപയോഗിച്ച് ഡീസൽ നീക്കാനുള്ള ശ്രമം തുടരുകയാണ്. ഇതിനിടെ നാട്ടുകാർ കുപ്പികളിൽ ഡീസൽ ശേഖരിക്കുന്നുമുണ്ട്. ഡിപ്പോയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ ഓവുചാലിലേക്ക് ഡീസൽ ഒഴുകിയെത്തുകയായിരുന്നു. നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് ഹിന്ദുസ്ഥാൻ പെട്രോളിയം അധികൃതർ പരിശോധന നടത്തുകയാണ്. മുൻപും ഇത്തരത്തിൽ ഇന്ധന ചോർച്ചയുണ്ടായിരുന്നതായി നാട്ടുകാർ ആരോപിക്കുന്നുണ്ട്. അറ്റകുറ്റപ്പണികൾ നടത്തുന്നത് സുരക്ഷിതമല്ലാത്ത രീതിയിലാണെന്നും ആരോപണമുണ്ട്. മലിനീകരണം നിയന്ത്രണ ബോർഡും ദുരന്ത നിവാരണ അഥോറിറ്റിയും ആരോഗ്യ വകുപ്പും സംയുക്ത പരിശോധന …

ഏലത്തൂരിൽ വീണ്ടും ഡീസൽ ചോർച്ച Read More »

രാജ്യത്തെ മികച്ച അഞ്ചാമത്തെ പൊലീസ് സ്റ്റേഷൻ പാലക്കാട് ജില്ലയിലെ ആലത്തൂരിലേത്

തിരുവനന്തപുരം: രാജ്യത്തെ ഇക്കൊല്ലത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലീസ് സ്റ്റേഷനായി പാലക്കാട് ജില്ലയിലെ ആലത്തൂർ പൊലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു. വിലയിരുത്തലിൻറെ അവസാനഘട്ടത്തിൽ എത്തിയ 76 പോലീസ് സ്റ്റേഷനുകളിൽ നിന്നാണ് ആലത്തൂർ സ്റ്റേഷൻ ഈ നേട്ടം കൈവരിച്ചത്. വിവിധ തരത്തിലുള്ള കുറ്റാ​ന്വേ​ഷ​ണം, ​ക്രമസമാധാനപാലനം, അടിസ്ഥാന സൗകര്യങ്ങൾ, പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം, ലോക്കപ്പും റെക്കോർഡ് റൂമും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മികച്ച പൊലീസ് സ്റ്റേഷനുകളെ തെരഞ്ഞെടുത്തത്. സ്ത്രീകൾക്കും കുട്ടികൾക്കും …

രാജ്യത്തെ മികച്ച അഞ്ചാമത്തെ പൊലീസ് സ്റ്റേഷൻ പാലക്കാട് ജില്ലയിലെ ആലത്തൂരിലേത് Read More »

സാങ്കേതിക തകരാർ പരിഹരിച്ച ശേഷം വന്ദേഭാരത് യാത്ര പുനരാരംഭിച്ചു

ഷൊർണൂർ: സാങ്കേതിക തകരാറിനെ തുട‍ർന്ന് വഴിയിൽ കുടുങ്ങിയ കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് ട്രെയിൻ യാത്ര പുനരാരംഭിച്ചു. നീണ്ട മൂന്ന് മണിക്കൂറിന് ശേഷം മറ്റൊരു എൻജിൻ ഘടിപ്പിച്ചാണ് യാത്ര പുറപ്പെട്ടത്. ട്രെയിനിൽ യാത്രചെയ്യുന്ന കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്ക് വേഗത്തിൽ നെടുമ്പാശേരിയിൽ എത്താൻ അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. കാസർഗോഡ് – തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് ആണ് സാങ്കേതിക തകരാറിനെ തുടർന്ന് ഷൊർണൂരിൽ ബുധനാഴ്ച പിടിച്ചിട്ടത്. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ഉടനെയാണ് സംഭവം. ബാറ്ററി സംവിധാനത്തിന് വന്ന തകരാറാണ് …

സാങ്കേതിക തകരാർ പരിഹരിച്ച ശേഷം വന്ദേഭാരത് യാത്ര പുനരാരംഭിച്ചു Read More »

എരുമേലിയിൽ അയ്യപ്പഭക്തന്റെ ബാഗ് കീറി 14,000 രൂപ മോഷണം, കുമളി അട്ടപ്പള്ളം സ്വദേശിയായ ഭഗവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ.

കുമളി: എരുമേലിയിൽ വച്ച് അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി പണം മോഷണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഉത്തമപാളയം സ്വദേശിയായ പളനിസ്വാമി (45), കുമളി സ്വദേശിയായ ഭഗവതി (53), തമിഴ്നാട് ഡിണ്ടിഗൽ സ്വദേശിയായ മുരുകൻ (58) എന്നിവരെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വെളുപ്പിനെ എരുമേലിയിലെ കൊച്ചമ്പലത്തിൽ നിന്നും വലിയമ്പലത്തിലേക്ക് പേട്ടതുള്ളൽ നടത്തുന്ന സമയം ഇവർ അന്യ സംസ്ഥാന സ്വദേശിയായ അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി അതിലുണ്ടായിരുന്ന 14,000 രൂപയുമായി …

എരുമേലിയിൽ അയ്യപ്പഭക്തന്റെ ബാഗ് കീറി 14,000 രൂപ മോഷണം, കുമളി അട്ടപ്പള്ളം സ്വദേശിയായ ഭഗവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. Read More »

പുഷ്പ 2 റിലീസിനിടെ തിക്കും തിരക്കും, ഹൈദരാബാദിൽ ഒരു സ്ത്രീ മരിച്ചു

ഹൈദരാബാദ്: അല്ലു അർജുൻ ചിത്രം പുഷ്പ 2: ദി റൂൾ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. നാലു പേർക്ക് പരുക്ക്. ബുധനാഴ്ച രാത്രി ഹൈദരാബാദ് ആർ.റ്റി.സി ക്രോസ് റോഡിലെ സന്ധ്യ തിയറ്ററിലാണ് അപകടമുണ്ടായത്. ദിൽസുഖ്നഗറിൽ നിന്നുള്ള രേവതിയാണ്(39) മരിച്ചത്. ഭർത്താവിനും രണ്ടും മക്കൾക്കുമൊപ്പമാണിവർ തിയറ്ററിൽ എത്തിയത്. അല്ലു അർജുൻ നേരിട്ട് തിയറ്ററിൽ എത്തുമെന്ന് അറിഞ്ഞതോടെ രാത്രി 10.30 ഓടെ ആരാധകർ വലിയ രീതിയിൽ തിയറ്ററിലേക്ക് എത്തുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ടെ ഗുരുതരാവസ്ഥയിലായ രേവതിയെയും …

പുഷ്പ 2 റിലീസിനിടെ തിക്കും തിരക്കും, ഹൈദരാബാദിൽ ഒരു സ്ത്രീ മരിച്ചു Read More »

കളർകോട് കാർ അപകടത്തിൽ കാറോടിച്ച വിദ്യാർത്ഥി പ്രതി

ആലപ്പുഴ: കളർകോട് വാഹനാപകടത്തിൽ കാർ ഓടിച്ച വിദ്യാർഥിയെ പ്രതിയാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. സി.സി.റ്റി.വി ദൃശ്യങ്ങളുടെയും ദൃക്സാക്ഷികളുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ വാഹനമോടിച്ച വിദ്യാർത്ഥിയുടെ പിഴവാണ് അപകടത്തിന് കാരണമായതെന്നാണ് കണ്ടെത്തിയത്. ഇതേ തുടർന്ന് ഭാരതീയ ന്യായ സംഹിത 106 പ്രകാരം അശ്രദ്ധമായി വാഹനമോടിച്ച് അപകടം ഉണ്ടാക്കിയെന്ന കുറ്റമാണ് വിദ്യാർഥിയുടെ മേൽ ചുമത്തിയിരിക്കുന്നത്. കെ.എസ്.ആർ.റ്റി.സി ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയില്ലെന്നും റിപ്പോർട്ടിലുണ്ട്. കാറോടിച്ച വിദ്യാർത്ഥി ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. കുട്ടിയുടെയും മാതാപിതാക്കളുടെയും മാനസികാവസ്ഥ പരിഗണിച്ച് ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളെക്കുറിച്ച് …

കളർകോട് കാർ അപകടത്തിൽ കാറോടിച്ച വിദ്യാർത്ഥി പ്രതി Read More »

ഇടുക്കി സന്ദർശനത്തിന് എത്തിയ പഞ്ചാബ് എംൽഎ മാരെ ആം ആദ്മി പാർട്ടി ഇടുക്കി ജില്ലാ പ്രസിഡന്റ്‌ അഡ്വ. ബേസിൽ ജോൺ സ്വീകരിച്ചു

ഇടുക്കി: പഞ്ചാബിൽ നിന്നും ആം ആദ്മി പാർട്ടി വർക്കിംഗ്‌ പ്രസിഡന്റും ബുദ്ധലാഡ(മാൻസ) എം.എൽ.എയുമായ പ്രിൻസിപ്പൽ ബുദ്ധ്റാമിന്റെ നേതൃത്വത്തിൽ ഇടുക്കി സന്ദർശനത്തിന് എത്തിയപ്പോൾ ആം ആദ്മി പാർട്ടി ഇടുക്കി പ്രസിഡന്റ്‌ അഡ്വ. ബേസിൽ ജോണുമായി കൂടിക്കാഴ്ച നടത്തി. പഞ്ചാബ് എം.എൽ.എമാരായ സർദാർ ബാരിന്ദർമീറ്റ് സിംഗ് ബഹ്റാ, കുൽജിത് സിംഗ് രണ്ടാവാ, സുക്‌വിന്ദർ സിംഗ് കോർലി, ലാപ്സിങ് ഉഗോകെ, അമൃതപാൽ സിംഗ് സൂക്നന്ദ്, സർദാർ അമൂലാക് സിംഗ് തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു. എം.എൽ.എമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ജില്ലയിലെ കാർഷിക പ്രശ്നങ്ങളും …

ഇടുക്കി സന്ദർശനത്തിന് എത്തിയ പഞ്ചാബ് എംൽഎ മാരെ ആം ആദ്മി പാർട്ടി ഇടുക്കി ജില്ലാ പ്രസിഡന്റ്‌ അഡ്വ. ബേസിൽ ജോൺ സ്വീകരിച്ചു Read More »

കൊല്ലത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി

കൊച്ചി: കൊല്ലം ആര്യങ്കാവിൽ ശബരിമല തീർഥാടകർ അപകടത്തിൽപെട്ട സംഭവത്തിൽ ഹൈക്കോടതി ദേവസ്വം ബെഞ്ച് റിപ്പോർട്ടു തേടി. വാഹനത്തിൻറെ കളർ ഫോട്ടോഗ്രാഫുകളടക്കം ചേർത്ത് റിപ്പോർട്ട് നൽകാൻ മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകി. നാളെ തന്നെ റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി ഉത്തരവ്. കൊല്ലം തിരുമംഗലം ദേശീയ പാതയിലെ ആര്യങ്കാവിൽ വെച്ച് 30 ശബരിമല തീർഥാടകർ യാത്ര ചെയ്ത ബസാണ് ലോറിയുമായി കൂട്ടിയിടിച്ചത്. ഇന്ന് പുലർച്ചെ 3.45 നാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. ആറ് പേർ തിരുവനന്തപുരം മെഡിക്കൽ …

കൊല്ലത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി Read More »

പൂജാ ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: പൂജാ ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു. jc325526 എന്നീ നമ്പറിലാണ് 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഒരു കോടി രൂപ വീതം അഞ്ച് പേർക്കാണ് രണ്ടാം സമ്മാനം. 10 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം( ഓരോ പരമ്പരയിലും രണ്ടു വീതം). തിരുവനന്തപുരം ഗോർഖി ഗവനിൽ രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. അഞ്ച് സീരീസിലായി പുറത്തിറക്കിയ 37 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞത് പാലക്കാടാണ്.

രാഹുലും പ്രദീപും എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച രാഹുൽ മാങ്കൂട്ടത്തിലും യു.ആർ പ്രദീപും എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി ഹളിൽ നടന്ന ചടങ്ങിൽ സ്പീക്കർ എ.എൻ ഷംസീർ സത്യവാചകം ചൊല്ലക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മറ്റ് മന്ത്രിമാർ എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. ദൈവനാമത്തിൽ രാഹുലും സഗൗരവം പ്രദീപും സത്യപ്രതിജ്ഞ ചെയ്തു. രാഹുൽ മാങ്കുട്ടത്തിൽ പാലക്കാടുനിന്നും യു.ആർ പ്രദീപ് ചേലക്കരയിൽ നിന്നുമാണ് വിജയിച്ചത്. വീണ്ടും നിയമസഭയിലെത്തിയതിൽ സന്തോഷമുണ്ടെന്നും നാടിൻറെ വിഷയങ്ങളെക്കുറിച്ച് പഠിച്ച് …

രാഹുലും പ്രദീപും എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്തു Read More »

ഭാര്യയെ കൊന്നതിലല്ല, മകളെ ഓർത്ത് മാത്രമാണ് വിഷമമെന്ന് പത്മരാജൻ

കൊല്ലം: ഭാര്യയെ കാറിലിട്ട് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്. ഭാര്യയ്ക്ക് കച്ചവടസ്ഥാപനത്തിലെ പാട്നറുമായുള്ള ബന്ധമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി മൊഴി നൽകി. ഭാര്യയെ കൊലപ്പെടുത്തിയതിൽ യാതൊരു കുറ്റബോധവുമില്ലെന്നും 14 വയസുള്ള മകളെ ഓർത്തുമാത്രമേ സങ്കടമുള്ളൂവെന്നും പ്രതിയായ പത്മരാജൻ(60) പൊലീസിനോട് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. കാറിലെത്തിയ ഭാര്യ അനിലയെ(44) മറ്റൊരു കാറിലെത്തിയ പ്രതി തടയുകയും കാർ ചേർത്തു നിർത്തി പെട്രോളൊഴിച്ച് തീകൊളുത്തുകയുമായിരുന്നു. സംഭവസമയം അനിലയ്‌ക്കൊപ്പം ബേക്കറിയിലെ ജീവനക്കാരനായ യുവാവ് കാറിലുണ്ടായിരുന്നു. ഡോർ തുറന്ന് …

ഭാര്യയെ കൊന്നതിലല്ല, മകളെ ഓർത്ത് മാത്രമാണ് വിഷമമെന്ന് പത്മരാജൻ Read More »

മധു മുല്ലശേരിയും മകൻ മിഥുൻ മുല്ലശ്ശേരിയും ബി.ജെ.പി അംഗത്വം സ്വീകരിച്ചു

തിരുവനന്തപുരം: സി.പി.എം വിട്ട മധു മുല്ലശേരിയും മകൻ മിഥുൻ മുല്ലശ്ശേരിയും ബി.ജെ.പി അംഗത്വം സ്വീകരിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് അംഗത്വം നൽകിയത്. പിന്നാലെ സി.പി.എമ്മിൽ നിന്നും ബി.ജെ.പിയിലെത്തിയ ബിപിൻ സി ബാബുവിനെതിരേ ഗാർഹിക പീഡനത്തിന് കേസെടുത്തതിൽ കെ സുരേന്ദ്രൻ രൂക്ഷമായി പ്രതികരിച്ചു. ഗാർഹിക പീഡനമാണെങ്കിൽ ആദ്യം പുറത്താക്കേണ്ടത് രണ്ട് മന്ത്രിമാരെയാണ്. ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കെതിരെയുണ്ടായ അതിക്രമം ഒരാഴ്ച മൂടിവച്ചുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബി.ജെ.പിയിലെത്തുന്നവരെ പാർട്ടി സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം കേരളത്തിൽ …

മധു മുല്ലശേരിയും മകൻ മിഥുൻ മുല്ലശ്ശേരിയും ബി.ജെ.പി അംഗത്വം സ്വീകരിച്ചു Read More »

ആലപ്പുഴയിൽ ഭാര്യവീട്ടിലെത്തിയ യുവാവിനെ ബന്ധുക്കൾ ചേർന്ന് മർദിച്ച് കൊലപ്പെടുത്തി

ആലപ്പുഴ: ഭാര്യ വീട്ടിലെത്തിയ യുവാവിനെ ബന്ധുക്കൾ മർദിച്ചു. പിന്നാലെ കുഴഞ്ഞുവീണ യുവാവ് മരിച്ചു. ആലപ്പുഴ ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ നടരാജൻറെ മകൻ വിഷ്ണുവാണ്(34) മരിച്ചത്. സംഭവത്തിൽ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഒന്നര വർഷമായി വിഷ്ണുവുമായി ഭാര്യ പിണങ്ങിക്കഴിയുകയായിരുന്നു. ഇവർക്ക് നാല് വയസുള്ള കുട്ടിയുണ്ട്. ഈ കുട്ടിയെ ഭാര്യയുടെ വീട്ടിൽ ഏൽപ്പിക്കുന്നതിനായാണ് വിഷ്ണു എത്തിയത്. ഇതിനിടെയാണ് ഭാര്യയുടെ ബന്ധുക്കൾ വിഷ്ണുവുമായി തർക്കം ഉണ്ടാവുകയും, അര മണിക്കൂറോളം ക്രൂരമായി …

ആലപ്പുഴയിൽ ഭാര്യവീട്ടിലെത്തിയ യുവാവിനെ ബന്ധുക്കൾ ചേർന്ന് മർദിച്ച് കൊലപ്പെടുത്തി Read More »