Timely news thodupuzha

logo

latest news

ഷാർജയിലെ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി

ഷാർജ: അൽ നഹ്ദ പാർക്കിനു സമീപത്തെ ബഹുനില താമസ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ആറു പേർക്ക് പരുക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ ഒരാൾ പാക്കിസ്ഥാൻ സ്വദേശിയാണ്. തീപിടിത്തത്തിൽ നിന്ന് രക്ഷപെടാൻ കെട്ടിടത്തിൽ നിന്നു താഴേക്കു ചാടിയവരാണ് മരിച്ച മറ്റ് നാലുപേർ. ഇവർ ആഫ്രിക്കൻ സ്വദേശികളാണ്. പരിക്കേറ്റവർ അൽ ഖാസിമി ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാവിലെ 11.31നാണ് തീപിടുത്തമുണ്ടായത്. ഉടൻ സ്ഥലത്തെത്തിയ ഷാർജ സിവിൽ ഡിഫൻസ്​ തീ പൂർണമായി നിയന്ത്രവിധേയമാക്കി. ആംബുലൻസ്​, ​പൊലീസ്​ സംഘങ്ങളും രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു. …

ഷാർജയിലെ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി Read More »

നെടുമ്പാശേരിയിൽ ഹൈബ്രിഡ് കഞ്ചാവുമായി തമിഴ്നാട് സ്വദേശിനി പിടിയിൽ

കൊച്ചി: നെടുമ്പാശേരിയിൽ 35 ലക്ഷം രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ. തമിഴ്നാട് സ്വദേശിനി തുളസിയാണ് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത്. ഇവരുടെ ചെക്കിംഗ് ബാഗേജിന്റെ എക്സ്റേ പരിശോധനയിൽ സംശയം തോന്നി വിശദമായി പരിശോധിച്ചപ്പോഴാണ് 1190 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്.

തിരുവനന്തപുരത്ത് ഗാനമേളയ്ക്കിടെ ഉണ്ടായ‌ സംഘർഷം തടയാനെത്തിയ പൊലീസുകാരെ ആക്രമിച്ച കേസിൽ നാല് യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: കിളിമാനൂർ കരിക്കക‌ത്ത് ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെ ഉണ്ടായ‌ സംഘർഷം തടയാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം. എസ്ഐ അടക്കം മൂന്ന് പേർക്ക് പരുക്കേറ്റു. ആക്രമികളായ നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാമ്പുറം സ്വദേശികളായ അൽ മുബീൻ (27), സുബീഷ് (34), സുബിൻ (27), ഗൗതം (18) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രിയായിരുന്നു സംഘർഷം. യുവാക്കൾ പൊലീസ് ജീപ്പ് അടിച്ചുതകർക്കുകയും ചെയ്തു. പിന്നാലെ സംഘർഷം ശക്തമാവുകയായിരുന്നു. പത്തു പേർക്കെതിരെയാണ് കേസെടുത്തത്. നാലുപേരെ അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്കായി അന്വേഷണം പുരോഗമിക്കുവാണ്.

സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തു

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ. രാഗേഷിനെ തെരഞ്ഞെടുത്തു. ചൊവ്വാഴ്ച രാവിലെയോടെ മുഖ‍്യമന്ത്രി പിണറായി വിജയൻ, എം.വി ഗോവിന്ദൻ തുടങ്ങിയവർ പങ്കെടുത്ത പാർട്ടി ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നിലവിൽ പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന എം.വി ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇടംപിടിച്ചതിനാലാണ് കണ്ണൂർ ജില്ലാ സെക്രട്ടറിയായി രാഗേഷിനെ തെരഞ്ഞടെുത്തത്. മുൻ രാജ‍്യസഭാംഗം, മുഖ‍്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് രാഗേഷ്. നിലവിൽ സിപിഎം സംസ്ഥാന സമിതി അംഗം കൂടിയാണ്.

ഡൽഹിയിൽ 20 വയസ്സുള്ള പെൺകുട്ടിയെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് യുവതിയെ വെടിവച്ച് കൊലപ്പെടുത്തി. ഡൽഹിയിലെ ജിടിബി എൻക്ലേവിലെ സുന്ദർ നാഗ്രിക്ക് എതിർവശത്തുള്ള എംഐജി ഫ്ലാറ്റ്സിന് സമീപമുള്ള സർവീസ് റോഡിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു. 20 വയസ് തോന്നിക്കുന്ന യുവതിയാണ് മരിച്ചത്. യുവതിയുടെ ശരീരത്തിൽ രണ്ട് തവണ വെടിയേറ്റിട്ടുണ്ട്. എന്നാൽ മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരെ തിരിച്ചറിയാനും കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് …

ഡൽഹിയിൽ 20 വയസ്സുള്ള പെൺകുട്ടിയെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി Read More »

മാസപ്പടിക്കേസ്: എസ്.എഫ്.ഐ.ഒ കുറ്റപത്രത്തിൻറെ പകർപ്പ് ഇ.ഡിക്ക് കൈമാറും

കൊച്ചി: മുഖ‍്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) കുറ്റപത്രം ഇഡിക്ക് കൈമാറും. കുറ്റപത്രത്തിൻറെ പകർപ്പ് ആവശ‍്യപ്പെട്ട് എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ ഇഡി നൽകിയ അപേക്ഷ കോടതി അംഗീകരിച്ചു. കേസിലെ രേഖകൾ ആവശ‍്യപ്പെട്ട് കഴിഞ്ഞ ദിവസം ഇഡി എസ്എഫ്ഐഒക്ക് കത്ത് നൽകിയിരുന്നു. കേസിൽ ആദായനികുതി വകുപ്പിൻറെ അന്വേഷണ റിപ്പോർട്ട് പ്രകാരം ഇഡി അന്വേഷണം ആരംഭിച്ചിരുന്നു. സിഎംആർഎൽ ഉദ‍്യോഗസ്ഥരെ വിളിച്ചുവരുത്തി മൊഴിയെടുക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് വീണാ വിജയനെ പ്രതിയാക്കി …

മാസപ്പടിക്കേസ്: എസ്.എഫ്.ഐ.ഒ കുറ്റപത്രത്തിൻറെ പകർപ്പ് ഇ.ഡിക്ക് കൈമാറും Read More »

ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട് റോബർട്ട് വാദ്ര ഇ.ഡി ഓഫിസിൽ

ന്യൂഡൽഹി: ഹരിയാനയിലെ ശിഖോപുർ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയ്ക്ക് ഇൻഫോഴ്സ്മെൻറ് ഡയറക്റ്ററേറ്റ് രണ്ടാമതും സമൻസ് നൽകി. ഇതെത്തുടർന്ന് അനുയായികളോടൊപ്പം വാദ്ര ഇഡി ഓഫിസിലെത്തി. കുറ്റം നിഷേധിച്ച വാദ്ര, ഇത് പ്രതികാര രാഷ്ട്രീയത്തിൻറെ ഭാഗമാണെന്നും ആരോപിച്ചു. ജനങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോഴൊക്കെ തന്നെ അടിച്ചമർത്താൻ ശ്രമങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് വാദ്ര. അന്വേഷണ ഏജൻസികളുടെ അധികാരത്തെ ദുർവിനിയോഗം ചെയ്യുകയാണ്. എനിക്കു ഭയമില്ല, കാരണം എനിക്കൊന്നും മറച്ചുവയ്ക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിനു വേണ്ടി സംസാരിക്കുമ്പോൾ …

ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട് റോബർട്ട് വാദ്ര ഇ.ഡി ഓഫിസിൽ Read More »

ഇടുക്കിയിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം: ആളുകൾ കുടുങ്ങിക്കിടക്കുന്നു

കൊച്ചി: നേര്യമംഗലം മണിയാമ്പാറയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ബസിനടിയിൽ ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. സ്ഥലത്ത് നാട്ടുകാരും ഫയർഫോഴ്‌സും എത്തി രക്ഷാപ്രവർത്തവനം പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടാവുന്നത്. കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസ് ഡിവൈഡറിൽ ഇടിച്ച ശേഷം താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടസമയത്ത് ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ബസിനടിയിൽ കുടുങ്ങിയ വിദ്യാർഥിയുടെ പരുക്ക് ഗുരുതരമാണ്. കുട്ടിയെ കോതമംഗലം ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരുക്കേറ്റ മറ്റു പത്തോളം പേരെ കോതമംഗലം ആശുപത്രിയിലും …

ഇടുക്കിയിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം: ആളുകൾ കുടുങ്ങിക്കിടക്കുന്നു Read More »

തൃശൂർ ടോൾപ്ലാസയിൽ ലോറിയുടമകളുടെ പ്രതിഷേധം

തൃശൂർ: പാലിയേക്കര ടോൾപ്ലാസയിൽ ലോറിഉടമകളുടെ പ്രതിക്ഷേധം. പ്രതിഷേധത്തെ തുടർന്ന് ടോൾബൂത്ത് തുറന്ന് വാഹനങ്ങൾ കടത്തിവിട്ടു. പാലിയേക്കരയിലെ ടോൾപിരിവ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ലോറി ഓണേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. ദേശീയപാതയിൽ പ്രതിഷേധവുമായെത്തിയ ലോറിയുടമകൾ ടോൾബൂത്തുകളിൽ കയറി ബാരിക്കേഡുകൾ തുറന്ന് വാഹനങ്ങൾ കടത്തിവിടുകയായിരുന്നു. വിഷു അവധിയെ തുടർന്ന് ടോൾപ്ലാസയിൽ വലിയ വാഹനത്തിരക്കുള്ള സമയമായിരുന്നു പ്രതിഷേധം നടന്നത്. ടോൾപ്ലാസ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പുതുക്കാട് പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ ടോൾബൂത്തുകളിൽ നിന്ന് നീക്കുകയും രണ്ടുപേരെ സ്റ്റേഷനിലേക്ക് …

തൃശൂർ ടോൾപ്ലാസയിൽ ലോറിയുടമകളുടെ പ്രതിഷേധം Read More »

സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കിയ ആൾ അറസ്റ്റിൽ

ന‍്യൂഡൽഹി: ബോളിവുഡ് താരം സൽമാൻ ഖാനെതിരേ വധഭീഷണി മുഴക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. വഡോദര സ്വദേശിയായ മായങ്ക് പാണ്ഡ‍്യയാണ്(26) അറസ്റ്റിലായിരിക്കുന്നത്. ലോറൻസ് ബിഷ്ണോയി സംഘവുമായി പ്രതിക്ക് ബന്ധമുണ്ടെന്നുള്ളതിന് നിലവിൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറ‍യുന്നത്. ഗുജറാത്തിലെ ബറോഡയിൽ നിന്നുമാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമായിരുന്നു മുംബൈയിലെ വർളി ഗതാഗത വകുപ്പിൻറെ ഓഫീസിലേക്ക് വാട്സാപ്പ് സന്ദേശത്തിലൂടെ ഭീഷണിയെത്തിയത്. ‌വീട്ടിൽ അതിക്രമിച്ചു കയറി കൊല്ലുമെന്നും സൽമാൻറെ കാർ ബോംബ് വച്ച് തകർക്കുമെന്നായിരുന്നു ഭീഷണി.

കേരളത്തെ ഈ വർഷം തന്നെ ദാരിദ്ര്യമുക്തമാക്കുമെന്ന് മന്ത്രി ജെ ചിഞ്ചു റാണി

കൊല്ലം: കേരളത്തെ ദാരിദ്ര്യമുക്തമാക്കാൻ സർക്കാർ മികച്ച പദ്ധതികൾ ഒരുക്കിയെന്നും ഈ വർഷംതന്നെ ലക്ഷ്യം പൂർത്തീകരിക്കുമെന്നും മന്ത്രി ജെ. ചിഞ്ചുറാണി. 10 രൂപയ്ക്ക് പ്രഭാതഭക്ഷണം ഒരുക്കുന്ന കൊല്ലം കോർപറേഷൻറെ ‘ഗുഡ്‌മോണിങ് കൊല്ലം’ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കവെ ആയിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നവംബറോടെ കേരളത്തിൽ അതിദരിദ്രർ ഇല്ലാതാവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നഗരത്തിലെത്തുന്ന പാവപ്പെട്ടവരുടെ വിശപ്പകറ്റുകയെന്ന ലക്ഷ്യത്തോടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ‘ഗുഡ്‌മോണിങ് കൊല്ലം’ എന്ന പദ്ധതി നടപ്പാക്കുന്നത്. ചിന്നക്കട ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം ഒരുക്കുന്ന പ്രത്യേക …

കേരളത്തെ ഈ വർഷം തന്നെ ദാരിദ്ര്യമുക്തമാക്കുമെന്ന് മന്ത്രി ജെ ചിഞ്ചു റാണി Read More »

കാസർകോട് തമിഴ്നാട് സ്വദേശിയുടെ ആക്രമണത്തിൽ പൊള്ളലേറ്റ് യുവതി മരിച്ചു

കാസർഗോഡ്: തമിഴ്നാട് സ്വദേശിയുടെ ആക്രമണത്തെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. പലചരക്ക് കടയുടമയായ രമിതയാണ് (27) മരിച്ചത്. തമിഴ്നാട് സ്വദേശി രാമാമൃതം രമിതക്കു നേരെ തിന്നർ ഒഴിച്ചു തീകൊളുത്തിയിരുന്നു. ഇതേ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന രമിത തിങ്കളാഴ്ച രാത്രിയോടെയാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയോടെയായിരുന്നു രമിതയ്ക്കു നേരെ ആക്രമണമുണ്ടായത്. രമിതയുടെ കടയ്ക്ക് സമീപം ഫർണീച്ചർ കട നടത്തുന്ന രാമാമൃതം നിരന്തരം മദ‍്യപിച്ച് കടയിൽ വന്ന് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. ഇതേ തുടർന്ന് രമിത കടയുടമയോട് പരാതിപ്പെട്ടിരുന്നു. തുടർന്ന് രാമാമൃതതോട് …

കാസർകോട് തമിഴ്നാട് സ്വദേശിയുടെ ആക്രമണത്തിൽ പൊള്ളലേറ്റ് യുവതി മരിച്ചു Read More »

അതിരപ്പിള്ളിയിലുണ്ടായ കാട്ടാന ആക്രമണത്തിൽ രണ്ട് പേർ മരിച്ചു

തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടു പേർ മരിച്ചു. വാഴച്ചാൽ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ് ഇരുവരും. വഞ്ചിക്കടവിൽ വനവിഭഗങ്ങൾ ശേഖരിക്കാൻ പോകുന്ന കുടുംബങ്ങൾക്കൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. എന്നാൽ ഇവർക്കു നേരെ കാട്ടാന കൂട്ടം പാഞ്ഞെത്തിയപ്പോൾ ചിതറിയോടുകയായിരുന്നു. കാട്ടാന കൂട്ടത്തിൻറെ മുന്നിൽപ്പെട്ട സതീഷനെയും അംബികയെയും കാട്ടാന ആക്രമിക്കുകയായിരുന്നു. തിങ്കളാഴ്ചയോടെയായിരുന്നു സംഭവം. അംബികയുടെ മൃതദേഹം പുഴയിൽ നിന്നുമാണ് കണ്ടെടുത്തത്. മറ്റുള്ളവരെ വനംവകുപ്പ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തെ …

അതിരപ്പിള്ളിയിലുണ്ടായ കാട്ടാന ആക്രമണത്തിൽ രണ്ട് പേർ മരിച്ചു Read More »

അനധികൃത സ്വത്ത് സമ്പാദനം: സിബിഐ അന്വേഷണത്തിനെതിരെ അപ്പീലിനൊരുങ്ങി മുഖ‍്യമന്തിയുടെ മുൻ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയെ തുടർന്ന് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരേ അപ്പീലിനൊരുങ്ങി മുഖ‍്യമന്തിയുടെ മുൻ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം. ഇതിനായി അദ്ദേഹം അഭിഭാഷകരുമായി സംസാരിച്ചു. അപ്പീൽ നീക്കത്തിന് സർക്കാരും പിന്തുണച്ചെന്നാണ് വിവരം. തൻറെ വാദം കേട്ടില്ലെന്നാണ് കെ.എം. എബ്രഹാം പറയുന്നത്. സിബിഐ അന്വേഷണം ശക്തമായി നേരിടുമെന്ന് അദ്ദേഹം നേരത്തെ വ‍്യക്തമാക്കിയിരുന്നു. തനിക്കെതിരേ ഹർജി നൽകിയ ജോമോൻ പുത്തൻപുരയ്ക്കലിന് തന്നോട് വിരോധമുണ്ടെന്നും താൻ ധനസെക്രട്ടറിയായിരിക്കുന്ന സമയത്ത് ഹർജിക്കാരൻ പിഡബ്ല‍്യുഡി റസ്റ്റ് ഹൗസ് ദുരുപയോഗം …

അനധികൃത സ്വത്ത് സമ്പാദനം: സിബിഐ അന്വേഷണത്തിനെതിരെ അപ്പീലിനൊരുങ്ങി മുഖ‍്യമന്തിയുടെ മുൻ ചീഫ് സെക്രട്ടറി Read More »

എഫ്.എൻ.പി.ഒ ഇടുക്കി ജില്ലാ സമ്മേളനവും നിക്സ്ൺ ജോൺ അനുസ്മരണവും നടത്തി

തൊടുപുഴ: രാജ്യത്തെ തപാൽ ജീവനക്കാരുടെ ഏക അംഗീകൃത സംഘടന ആയ എഫ്.എൻ.പി.ഒ ദേശിയ തപാൽ യൂണിയനുകളുടെ ഇടുക്കി ഡിവിഷൻ സംയുക്ത സമ്മേളനവും യശശരീരനായ എഫ്.എൻ.പി.ഒ നേതാവ് നിക്സ്ൺ ജോൺ അനുസ്മരണവും നടത്തി. തൊടുപുഴ താലൂക് ഐഡഡ് സ്കൂൾ ടീച്ചഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ വെച്ച് നടന്ന സമ്മേളനം എഫ്.എൻ.പി.ഒ സംസ്ഥാന ചെയർമാൻ കൂടി ആയ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകനും പീരുമേട് പോസ്റ്മാസ്റ്ററുമായ ഡോ. ഗിന്നസ് മാഡസാമിയെ സമ്മേളനത്തിൽ വെച്ച് …

എഫ്.എൻ.പി.ഒ ഇടുക്കി ജില്ലാ സമ്മേളനവും നിക്സ്ൺ ജോൺ അനുസ്മരണവും നടത്തി Read More »

മലപ്പുറത്ത് ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലിയ സംഭവം; ഭർത്താവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

മലപ്പുറം: കഴിഞ്ഞ ദിവസം വേങ്ങരയിൽ യുവതിയെ ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ കൊണ്ടോട്ടി സ്വദേശിക്കെതിരേ പൊലീസ് കേസെടുത്തു. കൊണ്ടോട്ടി സ്വദേശിയായ വീരാൻകുട്ടക്കെതിരേയാണ് കേസെടുത്തത്. ഗാർഹിക പീഡനം, സ്ത്രീധന പീഡനം, നിയമവിരുദ്ധമായി വിവാഹബന്ധം വേർപ്പെടുത്തൽ, മാനസികമായും ശാരീരികമായും ഉപദ്രവിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് യുവാവിനെതിരേ ചുമത്തിയിരിക്കുന്നത്. യുവതിയുടെ മൊഴി പ്രകാരം വനിതാ സെല്ലാണ് കേസെടുത്തത്. 2023ലായിരുന്നു വീരാൻകുട്ടിയും ഊരകം സ്വദേശിയായ യുവതിയും വിവാഹിതരായത്. 40 ദിവസം മാത്രമായിരുന്നു ഇരുവരും ഒന്നിച്ച് താമസിച്ചത്. വിവാഹം കഴിഞ്ഞ നാൾ മുതൽ തനിക്ക് …

മലപ്പുറത്ത് ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലിയ സംഭവം; ഭർത്താവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു Read More »

കാർ പിന്നോട്ടെടുക്കുന്നതിനിടെ ദേഹത്ത് കയറി; മലപ്പുറത്ത് നാല് വയസ്സുള്ള പെൺകുട്ടി മരിച്ചു

എടപ്പാൾ: മലപ്പുറം എടപ്പാളിൽ കാറിടിച്ച് നാലു വയസുകാരിക്ക് ദാരുണാന്ത്യം. വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ പിന്നോട്ടെടുത്തപ്പോൾ അബദ്ധത്തിൽ കുഞ്ഞിന്‍റെ ദേഹത്തേക്ക് ഇടിക്കുകയായിരുന്നു. എടപ്പാൾ മഠത്തിൽ വീട്ടിൽ ജാബറിന്‍റെ മകൾ അംറംബിൻദ് ജാബിർ ആണ് മരിച്ചത്. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകൾക്കും വീട്ടുമുറ്റത്ത് നിന്നിരുന്ന ബന്ധുവായ സ്ത്രീക്കും പരുക്കേറ്റിട്ടുണ്ട്. മുറ്റത്ത് നിന്നിരുന്ന സ്ത്രീയുടെ പരുക്ക് ഗുരുതരമാണ്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഓട്ടോമാറ്റിക് കാറാണ് അപകടത്തിൽപെട്ടത്. കാർ മുന്നോട്ടെടുക്കുന്നതിടെ വേഗത്തിൽ പിന്നോട്ട് വന്ന് മുറ്റത്ത് നിന്നവരെ ഇടിക്കുകയായിരുന്നെന്നാണ് വിവരം. കാർ വേഗത്തിൽ …

കാർ പിന്നോട്ടെടുക്കുന്നതിനിടെ ദേഹത്ത് കയറി; മലപ്പുറത്ത് നാല് വയസ്സുള്ള പെൺകുട്ടി മരിച്ചു Read More »

തൃശൂരിൽ പിക്കപ്പ് വാനിടിച്ചുണ്ടായ അപകടത്തിൽ കാൽനട യാത്രക്കാർ മരിച്ചു

തൃശൂർ: വാണിയംപാറിയിൽ പിക്കപ്പ് വാനിടിച്ച് കാൽനടയാത്രക്കാർ മരിച്ചു. രാജു(50), ജോണി(57) എന്നിവരാണ് മരിച്ചത്. ചായകുടിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. കള്ളുമായി വന്ന വണ്ടിയാണ് ഇടിച്ചതെന്നാണ് വിവരം. ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഹെഡ്ഗേവാറിൻറെ പേരിൽ തന്നെ ഭിന്നശേഷി നൈപുണ‍്യ കേന്ദ്രം ആരംഭിക്കുമെന്ന് ഇ കൃഷ്ണദാസ്

പാലക്കാട്: ആർഎസ്എസ് സ്ഥാപകൻ കെ.ബി ഹെഡ്ഗേവാറിൻറെ പേരിൽ തന്നെ ഭിന്നശേഷി നൈപുണ‍്യ കേന്ദ്രം ആരംഭിക്കുമെന്ന് പാലക്കാട് നഗരസഭ ചെയർമാൻ ഇ കൃഷ്ണദാസ്. നഗരസഭ ചെയർപേഴ്സൻറെ അധികാരമാണ് എന്ത് പേര് നൽകണമെന്നുള്ളത്. വിഷയം മുൻ കൗൺസിലുകളിൽ ചർച്ച ചെയ്ത് പാസാക്കിയതാണെന്നും കേസിനു പോയാൽ പ്രതിപക്ഷം തോൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹെഡ്ഗേവാറിൻറെ പേരിൽ തന്നെ കേന്ദ്രം ആരംഭിക്കുമെന്നും അദ്ദേഹം വ‍്യക്തമാക്കി. വെള്ളിയാഴ്ചയായിരുന്നു ഭിന്നശേഷി നൈപുണ‍്യ കേന്ദ്രത്തിൽ ഹെഡ്ഗേവാറിൻറെ പേരിടാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും രംഗത്തെത്തിയത്. തറക്കലിടൽ ചടങ്ങ് …

ഹെഡ്ഗേവാറിൻറെ പേരിൽ തന്നെ ഭിന്നശേഷി നൈപുണ‍്യ കേന്ദ്രം ആരംഭിക്കുമെന്ന് ഇ കൃഷ്ണദാസ് Read More »

വീണയുടെ കാര്യത്തിൽ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് പിന്തുണയില്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ നിലപാടിനെതിരേ മന്ത്രി വി ശിവൻകുട്ടി രംഗത്ത്. വീണയുടെ കാര്യത്തിൽ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ടെന്നും എന്താണ് ചെയ്യേണ്ടതെന്ന് വിണയ്ക്ക് അറിയാമെന്നും ശിവൻകുട്ടി പ്രതികരിച്ചു. വീണാ വിജയനെ പ്രതിരോധിച്ച് രംഗത്തെത്തിയ സിപിഎം നേതാക്കളെയും ബിനോയ് വിശ്വം പരോക്ഷമായി വിമർശിച്ചിരുന്നു. എൽ.ഡി.എഫ് പിണറായിക്ക് പൂർണ പിന്തുണ നൽകുന്നുണ്ട്. ബിനോയ് വിശ്വത്തിന് എന്തെങ്കിലും അഭിപ്രായം പറയാനുണ്ടെങ്കിലത് പറയേണ്ടിയിരുന്നത് ഇടത് മുന്നണിയോഗത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. …

വീണയുടെ കാര്യത്തിൽ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി Read More »

ഡൽഹിയിൽ ശക്തമായ മഴയും പൊടിക്കാറ്റും; ഒരാൾ മരിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ ശക്തമായ മഴയും പൊടിക്കാറ്റും. മധുവിഹാർ പിഎസ് പ്രദേശത്ത് നിർമാണത്തിലിരുന്ന മതിൽ ഇടിഞ്ഞ് വീണ് ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച മുതൽ വ്യോമഗതാഗതം പ്രതിസന്ധിയിലാണ്. 205 ലധികം വിമാനങ്ങൾ വൈകുകയും 50 ഓളം വിമാനങ്ങൾ വഴിതിരിച്ച് വിടുകയും ചെയ്തു. നിരവധി യാത്രക്കാരെയാണ് ഇത് മോശമായി ബാധിച്ചത്. വിമാനത്താവളത്തിൽ വലിയ തിരക്ക് അനുഭവപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്. മാണ്ഡി ഹൈസ്, ഡൽഹി ഗേറ്റ് എന്നിവിടങ്ങളിൽ മരങ്ങൾ കടപുഴകി വീഴുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. ശനിയാഴ്ചയും ഡൽഹിയിൽ …

ഡൽഹിയിൽ ശക്തമായ മഴയും പൊടിക്കാറ്റും; ഒരാൾ മരിച്ചു Read More »

എൽസ്റ്റൺ എസ്റ്റേറ്റ് കേസിൽ തടസ ഹർജിയുമായി കേരളം സുപ്രീംകോടതിയെ സമീപിച്ചു

ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ പുനരധിവാസവുമായി ബന്ധപ്പെട്ട എൽസ്റ്റൺ എസ്റ്റേറ്റ് കേസിൽ സുപ്രീംകോടതിയിൽ തടസ ഹർജി നൽകി സംസ്ഥാന സർക്കാർ. എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഹെക്‌റ്റർ ഭൂമി ഏറ്റെടുക്കാൻ ഹൈക്കോടതി അനുമതി നൽകിയതിനെതിരേ ഉടമകൾ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നതോടെയാണ് സംസ്ഥാന സർക്കാരിൻറെ നീക്കം. വെള്ളിയാഴ്ച ഹൈക്കോടതി ഉത്തരവ് ലഭിച്ചതിന് പിന്നാലെ സർ‌ക്കാർ എസ്റ്റേറ്റ് ഭൂമി ഏറ്റെടുത്തിരുന്നു. കോടതി നിർദേശ പ്രകാരം 17 കോടി രൂപയും സർക്കാർ കോടതിയിൽ കെട്ടിവച്ചിട്ടുണ്ട്. പിന്നാലെ ശനിയാഴ്ച രാവിലെ തന്നെ ടൗൺഷിപ്പിൻറെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. …

എൽസ്റ്റൺ എസ്റ്റേറ്റ് കേസിൽ തടസ ഹർജിയുമായി കേരളം സുപ്രീംകോടതിയെ സമീപിച്ചു Read More »

മുംബൈ ലോക്കൽ ട്രെയിൻ പാത നവീകരണം; 12500 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു

മുംബൈ: നഗരത്തിൽ പ്രധാന ഗതാഗത മാർഗങ്ങളിൽ ഒന്നായ ലോക്കൽ ട്രെയിൻ പാതകളുടെ നവീകരണത്തിനും പുതിയ പാതകൾക്കുമായി 12,500 കോടി രൂപ ചെലവ് വരുന്ന പദ്ധതി മുംബൈ അർബൻ ട്രാൻസ്‌പോർട്ട് പ്രോജക്ട് പ്രഖ്യാപിച്ചു. പൻവേൽ, നവിമുംബൈ, വസായ്, വിരാർ കല്യാണിന്റെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ കഴിയുന്ന പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിനൊപ്പം ലോക്കൽ ട്രെയിൻ സ്‌റ്റേഷനുകളുടെ നവീകരണത്തിനായി മറ്റൊരു പദ്ധതിയും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവും പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയിലെ 132 ലോക്കൽ സ്‌റ്റേഷനുകളും നവീകരിക്കാനുള്ള ഒരുക്കങ്ങളും …

മുംബൈ ലോക്കൽ ട്രെയിൻ പാത നവീകരണം; 12500 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു Read More »

മലയാളി യുവാവിനെ കാനഡയിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: കാനഡയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂർ സ്വദേശി ഫിൻ്റോ ആൻ്റണിയാണ് (39) മരിച്ചത്. കാറിനുള്ളിൽ മരിച്ച നിലയിലായിരുന്നു മൃതദേഹം. 12 വർഷമായി കാനഡയിൽ ജോലി ചെയ്തുവരുകയായിരുന്ന ഫിൻ്റോയെ ഏപ്രിൽ അഞ്ച് മുതൽ കാണാതാവുകയായിരുന്നു. തുടർന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര‍്യയും രണ്ട് കുട്ടികളുമുണ്ട്.

പരിഹാസ പോസ്റ്റുമായി പ്രശാന്ത് എൻ പ്രശാന്ത് ഐ.എ.എസ്

തിരുവനന്തപുരം: ഐ.എഎ.സ് ചേരിപ്പോരിൽ സസ്പെൻഷനിൽ കഴിയുന്ന എൻ പ്രശാന്ത് ഐ.എ.എസിൻറെ പുതിയ ഫെയ്സ് ബുക്ക് പോസ്റ്റ് ചർച്ചയാവുന്നു. ആരോപണ വിധേയരായ ഐ.എ.എസുകാർ എങ്ങനെ പെരുമാറണമെന്ന് വിവരിക്കുന്നതാണ് ഫെയ്സ് ബുക്ക് പോസ്റ്റ്. പഴയകാല സിനിമയിലെ ഒരു വീഡിയോയാണ് പോസ്റ്റിനൊപ്പം പങ്കുവച്ചിരിക്കുന്നത്. അതിൽ ഷീണ ഭയന്ന് വിറച്ച് സംസാരിക്കുന്നതായി കാണാം. ആരോപണ വിധേയരായ ഐഎഎസുകാർ ഇത്തരത്തിൽ പെരുമാറണമെന്നാണ് ഈ വിഡിയോയിലൂടെ പ്രശാന് ഉദ്ദേശിക്കുന്നത്. ചീഫ് സെക്രട്ടറി പ്രശാന്തിനെ ഹിയറിങ്ങിന് വിളിച്ചതിനു പിന്നാലെ അദ്ദേഹം ഹിയറിങ് ലൈവ് സ്ട്രീം ചെയ്യണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. …

പരിഹാസ പോസ്റ്റുമായി പ്രശാന്ത് എൻ പ്രശാന്ത് ഐ.എ.എസ് Read More »

സൈന‍്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ, ജമ്മു കശ്മീരിൽ മൂന്ന് ഭീകരരെ വധിച്ചു

ന‍്യൂഡൽഹി: ജമ്മു കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത‍്യു. കശ്മീരിലെ കിഷ്ത്വറിലാണ് ഏറ്റുമുട്ടലുണ്ടായത്. ജെയ്ഷെ മുഹ‌മ്മദ് കമാൻഡറടക്കം മൂന്ന് ഭീകരരെ സൈന‍്യം വധിച്ചു. ഇവരിൽ നിന്നും നാല് തോക്കുകൾ കണ്ടെടുത്തതായി സുരക്ഷാസേന അറിയിച്ചു. ജമ്മുവിലെ അഖ്നൂരിലും സൈന‍്യവും ഭീകരരും ഏറ്റുമുട്ടി.

സ്വർണ വില ഉയർന്നു

കൊച്ചി: കുതിപ്പ് തുടർന്ന് സ്വർണവില. സംസ്ഥാനത്ത് ആദ്യമായി സ്വർണവില 70,000 പിന്നിട്ടു ശനിയാഴ്ച ഗ്രാമിന് 25 രൂപ വർധിച്ച് 8,770 രൂപയിലെത്തി. പവന് 200 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ 70,160 രൂപയിലാണ് സ്വർണം വ്യാപാരം നടത്തുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വൻ കുതിപ്പാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. വ്യാഴാഴ്ച പവന് 2,160 രൂപയും വെള്ളിയാഴ്ച 1,480 രൂപയുമാണ് ഉയർന്നത്.

പാലക്കാട് റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് 17 പശുക്കൾ ചത്തു

പാലക്കാട്: ട്രെയിൻ ഇടിച്ച് പശുക്കൾ ചത്തു. റെയിൽവെ പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 17 പശുക്കളാണ് ചത്തത്. പാലക്കാട് മീങ്കരയിൽ രാവിലെയായിരുന്നു അപകടമുണ്ടായത്. പ്രദേശത്ത് മേയാൻ വിട്ട പശുക്കൾ പാളം മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം.

ബില്ലുകളിൽ തീരുമാനം; രാഷ്ട്രപതിക്ക് മൂന്നുമാസത്തെ സമയ പരിധി നിശ്ചയിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ഗവർണർക്ക് പിന്നാലെ രാഷ്ട്രപതിക്കും ബില്ലുകളിൽ സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി. നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണർമാർ അയച്ചാൽ മൂന്ന് മാസത്തിനകം അതിൽ തീരുമാനമെടുക്കണമെന്നാണ് സുപ്രീം കോടതി നിർദേശം. ബില്ലുകൾ പിടിച്ചു വച്ചാൽ അതിന് വ്യക്തമായ കാരണം ബോധിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. രാഷ്ട്രപതിക്കും സമ്പൂർണ വീറ്റോ അധികാരമില്ലെന്നും കോടതി പറഞ്ഞു. തമിഴ്നാട് ഗവർണറുമായി ബന്ധപ്പെട്ട കേസിലാണ് കോടതി രാഷ്ട്രപതിക്കും നിർദേശം നൽകിയിരിക്കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകൾ അനന്തമായി പിടിച്ചു വയ്ക്കാൻ രാജ്യത്തെ ഒരു സംസ്ഥാനത്തേയും ഗവർണർമാർക്ക് അധികാരമില്ലെന്ന് …

ബില്ലുകളിൽ തീരുമാനം; രാഷ്ട്രപതിക്ക് മൂന്നുമാസത്തെ സമയ പരിധി നിശ്ചയിച്ച് സുപ്രീം കോടതി Read More »

അവധി ദിനങ്ങളിലെ കയ്യേറ്റങ്ങളും അനധികൃത നിർമ്മാണങ്ങളും കർശനമായി തടയും: ജില്ലാ കളക്ടർ

ഇടുക്കി: വിഷു, ഈസ്റ്റർ പ്രമാണിച്ച് സർക്കാർ ഓഫീസുകൾ തുടർച്ചയായി അവധിയിലാകുന്ന സാഹചര്യം മുതലെടുക്കുന്നത് തടയാൻ ജില്ലാ ഭരണകൂടം തയ്യാറെടുക്കുന്നു. ഭൂമി കയ്യേറ്റം, മണ്ണ്, മണൽ, കല്ല് ,പാറ എന്നിവയുടെ അനധികൃത ഖനനം, കടത്തൽ എന്നിവ തടയുന്നതിന് ജില്ല, താലൂക്ക് തലങ്ങളിൽ സ്‌ക്വാഡുകൾ പ്രവർത്തിക്കുമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. അവധി ദിവസങ്ങളിൽ സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ കർശന നിരീക്ഷണം ഉണ്ടാകും . അനധികൃത കയ്യേറ്റമോ ഖനനമോ മറ്റ് അനധികൃത പ്രവർത്തനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് ജില്ലാ ,താലൂക്ക് തല …

അവധി ദിനങ്ങളിലെ കയ്യേറ്റങ്ങളും അനധികൃത നിർമ്മാണങ്ങളും കർശനമായി തടയും: ജില്ലാ കളക്ടർ Read More »

വന്യജീവികളുടെ ആക്രമണങ്ങളിൽ നിന്നും മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

ഇടുക്കി: വന്യജീവികളുടെ ആക്രങ്ങളിൽ നിന്നും മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും വന്യജീവി അക്രമങ്ങളിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് എത്രയും വേഗംധനസഹായം നൽകണമെന്നും കൃഷി നഷ്ടപ്പെട്ടവർക്ക് അർഹിക്കുന്ന സഹായം നൽകണമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ കേരള ഗവൺമെന്റിനോട് അഭ്യർത്ഥിച്ചു. യുഡിഎഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത മലയോര യാത്രയുടെ ഭാഗമായി കോടനാട് ഡി.എഫ്.ഒ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ അധ്യക്ഷത വഹിച്ചു. കൺവീനർ ഷിബു …

വന്യജീവികളുടെ ആക്രമണങ്ങളിൽ നിന്നും മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ Read More »

ആലപ്പുഴയിൽ യുവാവിനെ സംഘം ചേർന്ന് കൊല്ലാൻ ശ്രമിച്ച കേസിൽ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു

ആലപ്പുഴ: ഹരിപ്പാട് പല്ലനയിൽ യുവാവിനെ സംഘം ചേർന്ന് കൊല്ലാൻ ശ്രമിച്ച കേസിൽ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഏഴാം പ്രതിയായ മുഹമ്മദ് നാസറിനെയാണ് (55) തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ചങ്ങനാശേരിയിലെ ഒരു ലോഡ്ജിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ മാർച്ച് 23ന് പല്ലന കലവറ ജങ്ഷനിൽ വച്ചായിരുന്നു വിഷയത്തിനാസ്പദമായ സംഭവം. പല്ലന സ്വദേശി അബ്ദുൾ വാഹിദിനെ(30) സംഘം ചേർന്ന് ആക്രമിച്ച് കൊല്ലാൻ ശ്രമിച്ചെന്നാണ് കേസ്. …

ആലപ്പുഴയിൽ യുവാവിനെ സംഘം ചേർന്ന് കൊല്ലാൻ ശ്രമിച്ച കേസിൽ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു Read More »

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലി; വീണ്ടും വിവാദത്തിന് സാധ്യത

ഇരിങ്ങാലക്കുട: വിവാദങ്ങളെ തുടർന്ന് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ നിന്ന് രാജിവെച്ച ഈഴവ സമുദായാംഗം ബാലുവിന് പകരം ക്ഷേത്രത്തിലെത്തുന്ന അടുത്ത കഴകക്കാരനും ഈഴവ സമുദായാംഗം തന്നെ. നിയമനത്തിൻറെ ആദ്യ നടപടി എന്ന നിലയിൽ ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് കൂടൽമാണിക്യം ദേവസ്വത്തിന് അഡ്വൈസ് മെമ്മോ അയച്ചു. ഇനി കൂടൽമാണിക്യം ദേവസ്വമാണ് നിയമന ഉത്തരവ് നൽകേണ്ടത്. റാങ്ക് പട്ടികയിലെ ഒന്നാമൻ ആയിരുന്ന ബി.എ. ബാലു ഈഴവ സമുദായാംഗം ആയിരുന്നെങ്കിലും ജനറൽ വിഭാഗത്തിലാണ് നിയമനം ലഭിച്ചത്. റാങ്ക് പട്ടികയിൽ രണ്ടാം …

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലി; വീണ്ടും വിവാദത്തിന് സാധ്യത Read More »

ഉപ്പുതറയിൽ ആത്മഹത്യ ചെയ്ത ഒരു കുടുംബത്തിലെ നാല് പേരുടെയും സംസ്കാരം നടത്തി

ഇടുക്കി: ഉപ്പുതറ ഒമ്പതേക്കർ പട്ടത്തമ്പലം സജീവ് മോഹനൻ ഭാര്യ രേഷ്മ മക്കളായ ദേവൻ, ദിയ എന്നിവരെയാണ് വ്യാഴാഴ്ച വൈകിട്ട് നാലരയോടെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കടബാധ്യതയെ തുടർന്നാണ് ആത്മഹത്യ ചെയ്തത് എന്ന കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു കട്ടപ്പനയിലെ ധനകാര്യ സ്ഥാപനത്തിൽ നിന്നും ഉപജീവനമാർഗം ആയിരുന്ന ഓട്ടോറിക്ഷ പണയപ്പെടുത്തി മൂന്നു ലക്ഷം രൂപ വായ്പയെടുത്തിരുന്നു രണ്ട് തിരിച്ചടവ് മുടങ്ങിയപ്പോൾ സജീവൻറെ പിതാവ് മോഹനനെയും സജീവനെയും ധനകാര്യ സ്ഥാപനത്തിൽ നിന്നും ഭീഷണിപ്പെടുത്തിയിരുന്നതായി പിതാവ് പറഞ്ഞു ഇതിൻറെ മാനസിക സംഘർഷത്തിൽ …

ഉപ്പുതറയിൽ ആത്മഹത്യ ചെയ്ത ഒരു കുടുംബത്തിലെ നാല് പേരുടെയും സംസ്കാരം നടത്തി Read More »

പത്തനംതിട്ടയിൽ കൊവിഡ് ബാധിതയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു

പത്തനംതിട്ട: കൊവിഡ് ബാധിതയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 108 ആംബുലൻസ് ഡ്രൈവറായ കായംകുളം പനയ്ക്കച്ചിറ വീട്ടിൽ നൗഫലിനാണ് കോടതി ശിക്ഷ വിധിച്ചത്. ബലാത്സംഗം, തട്ടിക്കൊണ്ട് പോവൽ, പട്ടികജാതി പട്ടിക വർഗ പീഡന നിയമം തുടങ്ങി 6 വകുപ്പുകളായിരുന്നു ഇയാൾക്കെതിരേ ചുമത്തിയിരുന്നത്. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമേ 1,08,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2020 സെപ്റ്റംബർ 5 നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. …

പത്തനംതിട്ടയിൽ കൊവിഡ് ബാധിതയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു Read More »

കെ.പി.സി.സി രാഷ്ട്രീയകാര‍്യസമിതി അംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ. ശൂരനാട് രാജശേഖരൻ അന്തരിച്ചു

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി രാഷ്ട്രീയകാര‍്യസമിതി അംഗവുമായ ഡോ. ശൂരനാട് രാജശേഖരൻ അന്തരിച്ചു. അർബുധ രോഗ ബാധിതനായി ദീർഘ കാലം ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലർച്ചയോടെ എറണാകുളത്തെ സ്വകാര‍്യ ആശുപത്രിയിലായിരുന്നു അന്ത‍്യം. അദ്ദേഹത്തിൻറെ ആഗ്രഹ പ്രകാരം പൊതുദർശനമുണ്ടാവില്ല. വെള്ളിയാഴ്ച വൈകിട്ട് വീട്ടുവളപ്പിൽ സംസ്കാരം നടത്തും. കെ.എസ്‌.യു സംസ്ഥാന ഭാരവാഹി, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി, കൊല്ലം ഡി.സി.സി പ്രസിഡൻറ് തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.

തൃശൂരിൽ ആറ് വയസ്സുള്ള ആൺകുട്ടിയെ ചാമ്പക്ക നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി

മാള: തൃശൂർ മാളയിൽ ആറ് വയസ്സുള്ള ആൺകുട്ടിയെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് വിവരം. ചാമ്പക്ക നൽകാമെന്ന് പറഞ്ഞാണ് പ്രതി കുട്ടിയെ കുളത്തിനരികിലേക്ക് വിളിച്ചുകൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടി ഇത് വീട്ടിൽ പറയുമെന്ന് പറഞ്ഞതോടെ കുട്ടിയെ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് പ്രതി ജിജോ പൊലീസിന് മൊഴി നൽകി. മുങ്ങിത്താഴുന്നതിനിടെ കുളത്തിൽ നിന്നും കുട്ടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും വീണ്ടും കുളത്തിലേക്ക് തള്ളിയിട്ട് കുട്ടിയുടെ മരണം ജിജോ ഉറപ്പിക്കുകയായിരുന്നെന്നും മൊഴിയിലുണ്ട്. പിന്നീട് കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് തെരച്ചിൽ സംഘത്തനൊപ്പം ചേർന്നു. …

തൃശൂരിൽ ആറ് വയസ്സുള്ള ആൺകുട്ടിയെ ചാമ്പക്ക നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി Read More »

മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി തഹാവൂർ റാണയെ 18 ദിവസത്തേക്ക് എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. ഡൽഹിയിലെ പ്രത്യേക എൻഐഎ കോടതിയുടേതാണ് നടപടി. 18 ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവിറക്കിയത്. റാണയെ ഇന്ത്യയിലെത്തിച്ചതിനു പിന്നാലെ എൻഐഎ കസ്റ്റഡി അപേക്ഷ നൽകിയിരുന്നു. മുംബൈ ആക്രമണത്തിലെ ഗുഢാലോചന പുറത്ത് കൊണ്ടുവരാൻ ചോദ്യം ചെയ്യൽ അനിവാര്യമാണെന്നും 20 ദിവസം കസ്റ്റഡിയിൽ വിടണമെന്നുമായിരുന്നു എൻഐഎയുടെ ആവശ്യം. മുംബൈ ഭീകരാക്രമണ കേസിലെ ഒന്നാം പ്രതി ഡേവിഡ് കോൾമാൻ ഹെഡ്ലി ഇന്ത്യ സന്ദർശിക്കുന്നതിനു മുൻപ് റാണയുമായി ഓപ്പറേഷനുകളെക്കുറിച്ച് …

മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി തഹാവൂർ റാണയെ 18 ദിവസത്തേക്ക് എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു Read More »

സ്വർണ വില വർധിച്ചു

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കുതിച്ചുയർന്ന് സ്വർണ വില. കഴിഞ്ഞ 2 ദിവസങ്ങളായി വർധന തുടരുന്ന സ്വർണ വില 70,000ത്തിന് തൊട്ടരികിലെത്തി. വെള്ളിയാഴ്ച പവന് 1,480 രൂപ ഉയർന്ന് 69,960 രൂപയിലാണ് ഒരു പവൻ സ്വർണം വ്യാപാരം നടത്തുന്നത്. ഗ്രാമിന് 185 രൂപ വർധിച്ച് 8,745 രൂപയിലെത്തി. വ്യാഴാഴ്ച പവന് 2,160 രൂപയായിരുന്നു ഉയർന്നത്. സംസ്ഥാനത്ത് ഇതൊടെ 2 ദിവസം കൊണ്ട് സ്വർണവിലയിൽ 3,640 രൂപയാണ് ഉയർന്നത്. കല്യാണ സീസണുകൾ അടുത്തിരിക്കുന്ന ഈ സമയത്ത് സ്വർണ വിലയുടെ ഈ …

സ്വർണ വില വർധിച്ചു Read More »

കരുവന്നൂർ കള്ളപ്പണ കേസിൽ നിർണായക നീക്കത്തിന് ഒരുങ്ങി ഇ.ഡി

കൊച്ചി: കരുവന്നൂർ കള്ളപ്പണ കേസിൽ നിർണായക നീക്കത്തിന് ഒരുങ്ങി ഇഡി. കേസ് അന്വേഷണത്തിലെ കണ്ടെത്തൽ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി കത്ത് നൽകും. സിപിഎമ്മിനെ പ്രതി ചേർത്തതും പാർട്ടി അക്കൗണ്ടുകളിലേക്ക് പണം എത്തിയ വിവരങ്ങളും വായ്പയെടുത്ത് ബാങ്കിന് സാമ്പത്തിക ബാധ‍്യതയുണ്ടാക്കിയ പ്രതികളുടെ വിവരങ്ങൾ അടക്കം ഇഡി കൈമാറും. കേസിൽ അന്തിമ കുറ്റപത്രം സമർപ്പിച്ച ശേഷമാകും നടപടിയുണ്ടാവുക. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിനെ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. നാലു വർഷം കഴിഞ്ഞിട്ടും അന്വേഷണത്തിൽ പുരോഗതിയില്ലാത്തത് …

കരുവന്നൂർ കള്ളപ്പണ കേസിൽ നിർണായക നീക്കത്തിന് ഒരുങ്ങി ഇ.ഡി Read More »

ബാങ്ക് വായ്പയെടുത്ത് ഗൾഫിൽ നിന്ന് മുങ്ങിയ മലയാളികളുടെ മുൻകൂർ ജാമ്യ ഹർജി തള്ളി

കൊച്ചി: കുവൈറ്റിലെ ഗൾഫ് ബാങ്കിൽ നിന്നെടുത്ത കോടികളുടെ വായ്പ തിരിച്ചടയ്ക്കാതെ നാട്ടിലേക്കു മുങ്ങിയ നൂറുകണക്കിന് മലയാളികൾക്കെതിരായ ക്രിമിനൽ കേസുകളിൽ അറസ്റ്റ് തടയാനാകില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ആദ്യം പ്രതികളാക്കപ്പെട്ട രണ്ടു പേരുടെയും മുൻകൂർ ജാമ്യാപേക്ഷ തള്ളി. യാതൊരു യോഗ്യതയുമില്ലാത്ത ജാമ്യാപേക്ഷകളായിരുന്നു ഇവയെന്ന് വിധിന്യായത്തിൽ പറയുന്നു. കുമരകത്തു നിന്നും മൂവാറ്റുപുഴയിൽ നിന്നുമുള്ളവരായിരുന്നു ഹർജിക്കാർ. 2021 ൽ 33,777 കുവൈറ്റ് ദിനാർ വായ്പ എടുത്ത ശേഷം തുക തിരിച്ചടയ്ക്കാതെ നാട്ടിലേക്കു പോന്ന കുമരകം സ്വദേശി ഇപ്പോൾ ബാങ്കിന് നൽകേണ്ട തുക …

ബാങ്ക് വായ്പയെടുത്ത് ഗൾഫിൽ നിന്ന് മുങ്ങിയ മലയാളികളുടെ മുൻകൂർ ജാമ്യ ഹർജി തള്ളി Read More »

കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന് കൊടി ഉയർന്നു

തിരുവനന്തപുരം: കേരള ജേർണലിസ്റ്റസ് യൂണിയൻ(കെ.ജെ.യു) ഒമ്പതാം സംസ്ഥാന സമ്മേളനത്തിന് തിരുവനന്തപുരം നന്ദൻകോട് സുമംഗലി ഓഡിറ്റോറിയത്തിൽ(അശോകപുരം നാരായണൻ നഗർ) കൊടി ഉയർന്നു. സ്വാഗത സംഘം ചെയർമാൻ തോട്ടക്കാട് ശശി പതാക ഉയർത്തി. അടൂരിൽ നിന്നും വൈസ് പ്രസിഡൻ്റ് സനൽ അടൂർ നയിച്ച പതാക ജാഥയും നെയ്യാറ്റിൻകരയിൽ നിന്നും വൈസ് പ്രസിഡന്റ് മണിവസന്തം ശ്രീകുമാറും നേതൃത്വം നൽകിയ കൊടിമര ജാഥകളും പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഗമിച്ച ശേഷം സംയുക്തമായി സമ്മേളന നഗരിയിലേക്ക് എത്തുകയായിരുന്നു. പതാക സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. …

കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന് കൊടി ഉയർന്നു Read More »

മുഖ്യമന്ത്രി ക്ഷുഭിതനാവേണ്ട കാര്യമില്ല; കേസിന്റെ ​ഗൗരവം മനസ്സിലാക്കി പെരുമാറണമെന്ന് വി.ഡി സതീശൻ

ഇടുക്കി: മാസപ്പടി കേസിൽ കുറ്റപത്രം കൊടുത്തതിനെ സംബന്ധിച്ച് നടത്തിയ പ്രതികരണത്തിൽ മുഖ്യമന്ത്രി ക്ഷുഭിതനാവേണ്ട യാതൊരു കാര്യവുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത് ഒരു രാഷ്ട്രീയ പ്രേരിതമായിട്ട് ഉണ്ടായ കേസല്ല. ഇൻകം ടാക്സിന്റെ സ്റ്റാറ്റ്യൂട്ടറി ബോഡിയിൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വിവരങ്ങളാണ്. ഇതിനകത്ത് കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ട്. അത്കൊണ്ടുതന്നെ കേസെടുക്കേണ്ട ഒരു സംഭവം തന്നെയാണ്. അതിനാൽ തന്നെ മുഖ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കുമ്പോൾ അദ്ദേഹത്തിന് എതിരായി സ്വാഭാവികമായും ആരോപണങ്ങൾ ഉണ്ടാകും. ഇതിൽ അദ്ദേഹം പ്രതിപക്ഷത്തിന് …

മുഖ്യമന്ത്രി ക്ഷുഭിതനാവേണ്ട കാര്യമില്ല; കേസിന്റെ ​ഗൗരവം മനസ്സിലാക്കി പെരുമാറണമെന്ന് വി.ഡി സതീശൻ Read More »

ഷൂ വിവാദത്തിൽ പ്രതികരിച്ച് വി.ഡി സതീശൻ

കൊച്ചി: ഷൂ വിവാദത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തൻറെ ഷൂവിന് 9,000 രൂപ മാത്രമാണ് വിലവരുന്നതെന്നും ആര് വന്നാലും 5,000 രൂപയ്ക്ക് തരാമെന്നും അദ്ദേഹം പ്രതികരിച്ചു. ഇന്ത‍്യയിൽ ഒമ്പതിനായിരം രൂപ വില വരുന്ന ഷൂവിന് വിദേശത്ത് അതിലും കുറവാണെന്നും സതീശൻ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ സമയത്ത് ലണ്ടനിൽ നിന്നും വന്ന സുഹൃത്ത് കൊണ്ടുവന്നതാണ് ഷൂ. 70 പൗണ്ട് മാത്രമാണ് ഷൂവിൻറെ വില. മൂന്നു ലക്ഷം രൂപ ഷൂവിന് വരുമെന്ന് സിപിഎമ്മാണ് പ്രചരിപ്പിച്ചത്. നിലവിൽ …

ഷൂ വിവാദത്തിൽ പ്രതികരിച്ച് വി.ഡി സതീശൻ Read More »

തേനീച്ചയുടെ കുത്തേറ്റു; വയനാട്ടിൽ തോട്ടം തൊഴിലാളി മരിച്ചു

വയനാട്: വയനാട്ടിൽ തേനീച്ചയുടെ കുത്തേറ്റ തോട്ടം തൊഴിലാളി മരിച്ചു. കാടിടക്കുളം മണ്ണുണ്ടി ഉന്നതിയിലെ വെള്ളുവാണ് മരിച്ചത്. രാവിലെ 11.30ന് ജോലിക്കിടെയാണ് വെള്ളുവിനെ തേനീച്ച ആക്രമിച്ചത്. മരത്തിൽ കയറിയ സമയത്ത് തേനീച്ചക്കൂട് ഇളകി വീഴുകയായിരുന്നു. വെള്ളുവിൻറെ തലയ്ക്കും ശരീരമാകെയും തേനീച്ചയുടെ കടിയേറ്റു. ഉടൻ തന്നെ മാനന്തവാടിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

സിനിമാ പ്രവർത്തകനിൽ നിന്ന് നിഘണ്ടുവിൻറെ രൂപത്തിലുള്ള പാക്കറ്റിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: നിഘണ്ടുവിൻറെ രൂപത്തിലുള്ള പാക്കറ്റിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് സിനിമാ പ്രവർത്തകനിൽ നിന്ന് പിടികൂടി. ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുന്ന ‘ബേബി ഗേളി’ലെ സ്റ്റണ്ട് ആർട്ടിസ്റ്റ് മഹേശ്വറിൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. ഡിക്ഷ്ണറിയെന്ന പ്രതീതി ഉണ്ടാക്കാൻ ഡിക്ഷണറിയുടെ പുറംചട്ടയുള്ളതും താക്കോൽ കൊണ്ട് തുറക്കാവുന്നതുമായ പെട്ടിയുടെ ഉള്ളിലെ അറയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പ്രതി മഹേശ്വറെ ചോദ്യം ചെയ്തതിൽ നിന്നും സിനിമ സെറ്റുകളിലേക്ക് ലഹരി വസ്തുക്കൾ എത്തിച്ചുകൊടുക്കുന്ന റാക്കറ്റിലെ പ്രധാനികളെ കുറിച്ച് വിവരം ലഭിച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു. സിനിമാ സെറ്റുകളിൽ ലഹരി …

സിനിമാ പ്രവർത്തകനിൽ നിന്ന് നിഘണ്ടുവിൻറെ രൂപത്തിലുള്ള പാക്കറ്റിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടികൂടി Read More »

ലഖ്നൗവിൽ വിവാഹമോചിതയായ ഇരുപത്താറുകാരി പതിനേഴുകാരനെ വിവാഹം ചെയ്തു

ലഖ്നൗ: മൂന്നു പെൺകുട്ടികളുടെ അമ്മയായ യുവതി 12ആം ക്ലാസുകാരനെ വിവാഹം കഴിച്ചു. ഉത്തർപ്രദേശിലെ അംറോറ സ്വദേശിനിയായ ശബ്നയാണ് പതിനേഴുകാരനെ പ്രണയിച്ച് വിവാഹം കഴിച്ചത്. 26 വയസുകാരിയുടെ മൂന്നാം വിവാഹമാണിതെന്നാണ് വിവരം. യുവതി മതം മാറി ശബ്ന എന്ന പേര് ശിവാനി എന്ന് മാറ്റിയതായും വിവരമുണ്ട്. വരന് 17 വയസാണ് പ്രായമെന്ന വിവരം സ്ഥിരീകരിക്കാനായിട്ടില്ല. മക്കളെ മുൻ ഭർത്താവിനെ ഏർപ്പിച്ച ശേഷം കാമുകനൊപ്പം യുവതി ഇറങ്ങിപ്പോരുകയായിരുന്നെന്നും വിവരമുണ്ട്. രണ്ടാം ഭർത്താവിൽ നിന്നു യുവതി വിവാഹ മോചിതയായതായും സൂചന. രണ്ടാം …

ലഖ്നൗവിൽ വിവാഹമോചിതയായ ഇരുപത്താറുകാരി പതിനേഴുകാരനെ വിവാഹം ചെയ്തു Read More »

വയനാട് ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന് ഹൈക്കോടതി നിർദേശം

കൊച്ചി: വയനാട് ദുരന്തബധിതരുടെ വായ്പ എഴുതിതള്ളണമെന്ന് ആവർത്തിച്ച് ഹൈക്കോടതി. ദുരന്തബാധിതരുടെ ജീവനോപാദിയാണ് ഇല്ലാതായതെന്നും അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ദേശീയ ദുരന്തത്തിൽ കട ബാധ്യത എഴുതി തള്ളാനുള്ള വ്യവസ്ഥയില്ലെയെന്നും കോടതി ചോദിച്ചു. കൊവിഡ് കാലം പോലെ ഇതിനെ കണക്കാക്കരുത്. കൊവിഡിൽ ജനങ്ങൾക്കുള്ള ബുദ്ധിമുട്ട് താത്ക്കാലികമായിരുന്നു. എന്നാൽ വയനാട് ദുരന്തത്തിൽപെട്ടവരുടെ കാര്യം അങ്ങനെയല്ല. അവരുടെ ജീവനോപാധിയാണ് നഷ്ടപ്പെട്ടത്. അത് കണ്ടില്ലെന്ന് നടിക്കാനാവില്ല. ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളുന്ന കാര്യം കേന്ദ്രം ഗൗരവകരമായി പരിശോധിക്കണമെന്ന് കോടതി വീണ്ടും ആവശ്യപ്പെട്ടു. …

വയനാട് ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന് ഹൈക്കോടതി നിർദേശം Read More »

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ന്യൂനമർദം സ്ഥിതിചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച തിരുവനന്തപുരം, വയനാട്, കണ്ണൂർ ജില്ലകളിലും വെള്ളിയാഴ്ച മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിച്ചു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് …

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു Read More »

മുംബൈ ഭീകരാക്രമണ കേസിലെ മുഖ‍്യ പ്രതി തഹാവൂർ റാണയെ ഇന്ത‍്യയിലെത്തിച്ചു

ന‍്യൂഡൽഹി: പാക്കിസ്ഥാൻ വംശജനും മുംബൈ ഭീകരാക്രമണ കേസിലെ മുഖ‍്യ പ്രതിയുമായ തഹാവൂർ റാണയെ ഇന്ത‍്യയിലെത്തിച്ചു. ചോദ‍്യം ചെയ്യുന്നതിനു വേണ്ടി റാണയെ വൈകാതെ എൻഎഐ ആസ്ഥാനത്ത് എത്തിക്കും. ഐജിയും ഡിഐജിയും എസ്പിയും അടങ്ങുന്ന 12 അംഗ സംഘമാണ് റാണയെ ചോദ‍്യം ചെയ്യുക. എൻഐഎ പ്രതിയെ കസ്റ്റഡിയിലാക്കിയ ശേഷം മറ്റ് നടപടികൾ പൂർത്തിയാക്കുമെന്നാണ് വിവരം. നിലവിൽ തിഹാർ ജയിലിലാണ് റാണയെ പാർപ്പിക്കാൻ ഉദ്ദേശിച്ചിരിക്കുന്നത്. ഇതിനായി കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. റാണയെ കസ്റ്റഡിയിൽ‌ വിട്ടുകിട്ടാൻ മുംബൈ ക്രൈം ബ്രാഞ്ചും ശ്രമിക്കുന്നുണ്ട്.