Timely news thodupuzha

logo

National

അപകീർത്തിക്കേസ്; കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജി തള്ളി സൂറത്ത് സെഷൻസ് കോടതി

ഇലക്ഷൻ പ്രചരണത്തിനിടെ നടത്തിയ പ്രസം​ഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീർത്തിപ്പെടുത്തിയ കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന മജിസ്ട്രേറ്റ് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സൂറത്ത് സെഷൻസ് കോടതി തള്ളി. വിശദമായ വാദം കേട്ടതിന് ശേഷമായിരുന്നു നടപടി. ജഡ്ജി ആർ.എസ് മൊഗേരയാണ് ഹർജി തള്ളിയത്. വിധിക്ക് സ്റ്റേ ലഭിക്കാത്തതിനാൽ രാഹുൽ ഇനി ഹൈക്കോടതിയെ സമീപിക്കും. അതിനായ്യുള്ള തയ്യാറെടുപ്പുകൾ രാഹുലിന്‍റെ അഭിഭാഷക സംഘം നടത്തിയിട്ടുണ്ട്. നിയമപരമായി നിലനിൽപ്പില്ലാത്ത കേസിലാണ് സി.ജെ.എം കോടതി വിധി പറഞ്ഞതെന്നായിരുന്നു രാഹുലിന്റെ സെഷൻസ് …

അപകീർത്തിക്കേസ്; കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജി തള്ളി സൂറത്ത് സെഷൻസ് കോടതി Read More »

അപകീർത്തിക്കേസ്; രാഹുലിനെ ശിക്ഷിച്ച കോടതി നടപടിക്കെതിരെ നൽകിയ ഹർജിയിൽ വിധി ഇന്ന്

സൂറത്ത്: രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായകം. അപകീർത്തിക്കേസിൽ രാഹുലിനെ ശിക്ഷിച്ച സൂറത്ത് കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഇന്ന് കോടതി വിധി പറയും. കഴിഞ്ഞ ദിവസം അപ്പീലിൽ കോടതി വിശദവാദം കേട്ടിരുന്നു. കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിച്ചാൽ രാഹുലിന് എംപി സ്ഥാനം തിരികെ ലഭിക്കും. കേസിൽ സ്റ്റേ ലഭിച്ചില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാനാണ് കോൺഗ്രസിന്‍റെ നീക്കം. നിയമപരമായി നിലനിൽപ്പില്ലാത്ത കേസിലാണ് സൂറത്തിന് സിജെഎം കോടതി വിധി പറഞ്ഞതെന്നാണ് രാഹുലിന്‍റെ വാദം.

അരിമിൽ കെട്ടിടം തകർന്നുവീണ്‌ ഹരിയാനയിൽ നാല്‌ തൊഴിലാളികൾ മരിച്ചു

ചണ്ഡീഗഢ്‌: ഹരിയാനയിലെ കർണലിൽ അരിമിൽ കെട്ടിടം തകർന്നുവീണ്‌ നാല്‌ തൊഴിലാളികൾ മരിച്ചു. മൂന്നുനില കെട്ടിടമാണ്‌ തകർന്നുവീണത്‌. നിരവധി തൊഴിലാളികൾ കെട്ടിടത്തിന്‍റെ അവശിഷ്‌ടങ്ങൾക്കിടയിൽ കുടിങ്ങികിടക്കുന്നതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റ 18 തൊഴിലാളികളെ ആശുപത്രിയിൽ എത്തിച്ചതായി പൊലീസ് അറിയിച്ചു. ജോലി കഴിയുന്ന തൊഴിലാളികൾ പതിവായി ഈ കെട്ടിടത്തിൽ തന്നെയാണ് ഉറങ്ങുന്നത്. അതിനാൽ അപകടത്തിൽപെട്ടവരുടെ എണ്ണം ഉയരാനും സാധ്യതയുണ്ട്. പൊലീസും അഗ്നി രക്ഷാ സേനയും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തി. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.

പുൽവാമ ആക്രമണം; സത്യപാൽ മാലിക്‌ നടത്തിയ വെളിപ്പെടുത്തലിൽ നിഷ്‌പക്ഷ അന്വേഷണം വേണമെന്ന് ഡി.വൈ.എഫ്‌.ഐ

ന്യൂഡൽഹി: പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് മുൻ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്‌ നടത്തിയ വെളിപ്പെടുത്തലിൽ നിഷ്‌പക്ഷ അന്വേഷണമാവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ. കേന്ദ്രസർക്കാർ സത്യം തുറന്നുപറഞ്ഞ്‌ ഉത്തരവാദിത്തമേറ്റെടുക്കണം. പുൽവാമ സംഭവം മുൻനിർത്തിയാണ്‌ ബിജെപി തെരഞ്ഞെടുപ്പ്‌ ജയിച്ചത്‌. രാഷ്ട്രീയ നേട്ടങ്ങൾക്കായി ദേശീയ സുരക്ഷ അപകടത്തിലാക്കുന്നത് വെച്ചുപൊറുപ്പിക്കാനാവില്ല. ദേശീയതയെ കവചമാക്കുന്ന സംഘപരിവാറിന്റെ യഥാർത്ഥ മുഖം ഒരിക്കൽക്കൂടി വെളിപ്പെട്ടു. പുൽവാമ ആക്രമണത്തിലേയക്ക്‌ നയിച്ച സുരക്ഷാ വീഴ്ചയിലും സത്യങ്ങൾ മറച്ചതിലും അടിയന്തര അന്വേഷണം വേണം. വിഷയത്തിൽ ദേശീയ തലത്തിൽ പ്രക്ഷോഭം നടത്തുമെന്നും ഡിവൈഎഫ്ഐ അഖിലേന്ത്യാ …

പുൽവാമ ആക്രമണം; സത്യപാൽ മാലിക്‌ നടത്തിയ വെളിപ്പെടുത്തലിൽ നിഷ്‌പക്ഷ അന്വേഷണം വേണമെന്ന് ഡി.വൈ.എഫ്‌.ഐ Read More »

ജഗദീഷ് ഷെട്ടാർ കോൺഗ്രസ്സിൽ ചേർന്നു

മാംഗ്ലൂർ: കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ജഗദീഷ് ഷെട്ടാർ കോൺഗ്രസ്സിൽ ചേർന്നു. തിങ്കളാഴ്‌‌ച രാവിലെ 9 മണിക്ക് ബെംഗളൂരുവിലെ കെ.പി.സി.സി ഓഫീസിൽ നടന്ന വാർത്ത സമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് ഷെട്ടാറുടെ പാർട്ടി പ്രവേശം അറിയിച്ചത്. ഷെട്ടാർ ഹൂബ്ലി- ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ നിന്നും കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കും.

എസ്.എഫ്.ഐ നേതാക്കൾക്കെതിരെ ലൈംഗിക പീഡന പരാതികൾ; ഇരകളിൽ എസ്.എഫ്.ഐ വനിതാ പ്രവർത്തകരും

ന്യൂഡൽഹി: കേന്ദ്ര സർവകലാശാലകളിലെ എസ്.എഫ്.ഐ നേതാക്കൾക്കെതിരെ ലൈംഗിക പീഡന പരാതികളുമായി വിദ്യാർത്ഥിനികൾ രംഗത്ത്. ഡൽഹി സർവകലാശാല, ഹൈദരാബാദ് ഇഫ്‌ലു, പോണ്ടിച്ചേരി സർവകലാശാല എന്നിവിടങ്ങളിലെ യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി പദവികളിലുണ്ടായിരുന്നവർക്കെതിരെയാണ് ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. ലൈംഗികമായും മാനസികമായും പീഡിപ്പിക്കുകയും വേട്ടയാടുകയും ചെയ്യുന്നതായി പരാതികളിലുണ്ട്. ഡൽഹി സർവകലാശാലയ്ക്കു കീഴിലുള്ള ഹിന്ദു കോളജ് യൂനിറ്റ് എസ്.എഫ്.ഐ പ്രസിഡന്റും സെക്രട്ടററിയേറ്റ് അംഗവുമായിരുന്ന അഭിരാം എൻ.ആറിനെതിരെയാണ് ഒരു പരാതിയുള്ളത്. കോളജിൽ ആദ്യമായി പഠിക്കാനെത്തിയ 18കാരിയായ മലയാളി വിദ്യാർത്ഥിനിയൊണ് മാനസികമായി പീഡിപ്പിക്കുകയും ശാരീരികബന്ധത്തിന് നിർബന്ധിക്കുകയും ചെയ്തതെന്ന് …

എസ്.എഫ്.ഐ നേതാക്കൾക്കെതിരെ ലൈംഗിക പീഡന പരാതികൾ; ഇരകളിൽ എസ്.എഫ്.ഐ വനിതാ പ്രവർത്തകരും Read More »

അടുത്തത് ഞാനാണെന്ന് അറിയാമായിരുന്നു: സിബിഐ നോട്ടീസിനെക്കുറിച്ച് അരവിന്ദ് കെജ്‌രിവാൾ

ഡൽഹി : ഡൽഹി അസംബ്ലിയിൽ അഴിമതിയെക്കുറിച്ച് സംസാരിച്ചപ്പോൾ തന്നെ, അടുത്തതായി നോട്ടീസ് ലഭിക്കുന്നതു തനിക്കായിരിക്കുമെന്ന് അറിയാമായിരുന്നെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സിബിഐ നോട്ടിസ് ലഭിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നാളെ പതിനൊന്നു മണിക്ക് ഹാജരാകാനാണു സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. തന്നെ അറസ്റ്റ് ചെയ്യാൻ ബിജെപി ഉത്തരവിട്ടിട്ടുണ്ടെങ്കിൽ, അത് അനുസരിക്കാതെയിരിക്കാൻ സിബിഐക്ക് എങ്ങനെ കഴിയുമെന്നും കെജ്‌രിവാൾ ചോദിച്ചു. ബിജെപിയുടെ ഉത്തരവുകളാണ് ഇഡിയും സിബിഐയും അനുസരിക്കുന്നത്. ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ടാണ് അരവിന്ദ് കെജ്‌രിവാളിനെ ചോദ്യം ചെയ്യുന്നത്. …

അടുത്തത് ഞാനാണെന്ന് അറിയാമായിരുന്നു: സിബിഐ നോട്ടീസിനെക്കുറിച്ച് അരവിന്ദ് കെജ്‌രിവാൾ Read More »

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനും നന്ദി; കേന്ദ്രമന്ത്രി വി.മുരളീധരൻ

തിരുവനന്തപുരം: വന്ദേ ഭാരത് കേരളത്തിലെത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനും നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേരളത്തിന്റെ വികസനത്തിനും വേഗത കൂടും. സിൽവർ ലൈനിനായി വാദിച്ച മുഖ്യമന്ത്രി പിണറായി വിജയൻ വന്ദേ ഭാരതിനായും കത്തെഴുതിയിരുന്നു. മന്ത്രി വി.അബ്ദുറഹ്മാൻ മുഖ്യമന്ത്രിയുമായി സംസാരിച്ചാൽ കാര്യങ്ങൾ മനസിലാകും. പ്രഖ്യാപിച്ച പദ്ധതികൾ നടപ്പിലാക്കുന്നത് എങ്ങനെ രാഷ്ട്രീയ ലക്ഷ്യമാകും. രണ്ടാഴ്ച മുമ്പ് മുഖ്യമന്ത്രി ഭാരതിനായും പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. കെ റെയിൽ അപ്രായോഗികമാണ്. കേരളത്തിൽ വന്ദേ ഭാരത് എക്സ്പ്രസെത്തിയതിന് പിന്നാലെയാണ് …

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനും നന്ദി; കേന്ദ്രമന്ത്രി വി.മുരളീധരൻ Read More »

എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ബി.ബി.സിക്കെതിരെ കേസെടുത്തു

ന്യൂഡൽഹി: അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ ബി.ബി.സിക്കെതിരെ (ബ്രിട്ടീഷ് ബ്രോഡ്‌കാസ്റ്റിം​ഗ് കോർപറേഷൻ) എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) കേസെടുത്തു. വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചതിനാണ് കേസ്. ഗുജറാത്ത്‌ വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള പങ്ക്‌ വെളിപ്പെടുത്തി ഇന്ത്യ ദി മോഡി ക്വസ്റ്റ്യനെന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്‌ത ബി.ബി.സി ഓഫീസുകളിൽ ആദായനികുതി വകുപ്പ് നേരത്തെ റെയ്‌ഡ് നടത്തിയിരുന്നു. ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്. ആയിരക്കണക്കിന്‌ മുസ്ലിങ്ങളെ കൊലപ്പെടുത്തിയ 2002ലെ ഗുജറാത്ത്‌ വംശഹത്യയിൽ അന്ന്‌ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കുള്ള …

എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ബി.ബി.സിക്കെതിരെ കേസെടുത്തു Read More »

ഗുണ്ടാ-രാഷ്ട്രീയ നേതാവ് ആതിഖ് അഹമ്മദിന്‍റെ മകൻ ആസാദ് കൊല്ലപ്പെട്ടു

ലക്നൌ: എം.എൽ.എ വധക്കേസിലെ സാക്ഷിയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന ഗുണ്ടാ-രാഷ്ട്രീയ നേതാവ് ആതിഖ് അഹമ്മദിന്‍റെ മകൻ ആസാദ് അഹമ്മദ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഉമേഷ് പാൽ കേസുമായി ബന്ധപ്പെട്ട് പൊലീസിന്‍റെ ‘വാണ്ടഡ്’ പട്ടികയിലുള്ള ഗുലാം എന്നയാളും കൊല്ലപ്പെട്ടു. ത്സാൻസിയിൽ നിന്നുള്ള പ്രത്യേക പൊലീസ് സംഘവുമായുള്ള ഏറ്റുമുട്ടലിലാണ് ഇരുവരും കൊല്ലപ്പെട്ടത്. ഇരുവരുടേയും തലയ്ക്ക് 5 ലക്ഷം വീതം വിലയിട്ടിരുന്നു. ആസാദിൽ നിന്ന് പുതിയതരം വിദേശ ആയുധങ്ങൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. 2006 ൽ ഉമേഷ് പാൽ എന്നയാളെ …

ഗുണ്ടാ-രാഷ്ട്രീയ നേതാവ് ആതിഖ് അഹമ്മദിന്‍റെ മകൻ ആസാദ് കൊല്ലപ്പെട്ടു Read More »

ചൂട് കൂടുന്നു; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: തൃശൂർ, പാലക്കാട്‌, കണ്ണൂർ ജില്ലകളിൽ താപനില 39 °C വരെയുെ കോട്ടയം, കോഴിക്കോട് ജില്ലകളിൽ 37°C വരെയും ഇന്നും നാളെയുമായി താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്നലെ രാജ്യത്തും സംസ്ഥാനത്തും റെക്കോർഡ് ചൂട് രേഖപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് ( 39°c) ഇന്നലെ പാലക്കാടും, കരിപ്പൂർ വിമാനതാവളത്തിലും രേഖപെടുത്തി. ഇന്നലെ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ശരാശരി താപനിലയായ 36.2°c ഉം രേഖപെടുത്തിയിരുന്നു. മധ്യപ്രാദേശിലെ രാജ്ഗഡിൽ രാജ്യത്തെ ഈ …

ചൂട് കൂടുന്നു; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് Read More »

രാഷ്‌ട്രീയ കൂട്ടുകെട്ട് സംസ്ഥാന സാഹചര്യങ്ങൾ അനുസരിച്ച് സിപിഐ എം തീരുമാനിക്കും; സീതാറാം യെച്ചൂരി

ന്യൂഡൽഹി: മതേതര ബദലിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം. സംസ്ഥാനങ്ങളിലെ രാഷ്‌ട്രീയ സാഹചര്യം വ്യത്യസ്‌തമെന്നും രാഷ്‌ട്രീയ കൂട്ടുകെട്ട് സംസ്ഥാന സാഹചര്യങ്ങൾ അനുസരിച്ച് സിപിഐ എം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡി രാജയും നിതീഷ് കുമാറുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യെച്ചൂരി. ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനുള്ള ഒരുപരിപാടിയും ബിജെപി സർക്കാരിനില്ല. ജീവിത ബുദ്ധിമുട്ടുകളിൽനിന്നും ശ്രദ്ധ തിരിച്ചുവിട്ട് ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും …

രാഷ്‌ട്രീയ കൂട്ടുകെട്ട് സംസ്ഥാന സാഹചര്യങ്ങൾ അനുസരിച്ച് സിപിഐ എം തീരുമാനിക്കും; സീതാറാം യെച്ചൂരി Read More »

ഭട്ടിൻഡ പട്ടാള ക്യാമ്പിൽ സൈനികൻ വെടിയേറ്റു മരിച്ചു

ന്യൂഡൽഹി: പഞ്ചാബിലെ ഭട്ടിൻഡ പട്ടാള ക്യാമ്പിൽ ജവാൻ വെടിയേറ്റു മരിച്ചു. തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയുതിർന്നുവെന്നാണ് പറയുന്നത്. ഇന്നലെ ക്യാമ്പിൽ നാലുപേർ വെടിയേറ്റ് മരിച്ചിരുന്നു. എന്നാൽ ഇന്നലെ സെെനിക കേന്ദ്രത്തിലുണ്ടായ വെടിവെയ്പ്പുമായി ഇന്നത്തെ സംഭവത്തിന് ബന്ധമില്ലെന്ന് പറയുന്നു. രാജ്യത്തെ ഏറ്റവും വലിയ സൈനിക ക്യാമ്പും ആയുധസംഭരണകേന്ദ്രവുമാണ് പഞ്ചാബിലെ ഭട്ടിൻഡ പട്ടാള ക്യാമ്പ്. ബുധൻ പുലർച്ചെ നാലരയ്‌ക്ക്‌ ക്യാമ്പിലെ മെസ്‌ ഹാളിനുള്ളിലായിരുന്നു വെടിവയ്‌പ്പ്. വെള്ള കുര്‍ത്തയും പൈജാമയും ധരിച്ച രണ്ട് അക്രമകാരികളില്‍ ഒരാളുടെ കൈവശം ഇന്‍സാസ യന്ത്രത്തോക്കും മറ്റൊരാളുടെ കൈയില്‍ …

ഭട്ടിൻഡ പട്ടാള ക്യാമ്പിൽ സൈനികൻ വെടിയേറ്റു മരിച്ചു Read More »

മണിപ്പൂരിൽ ബി.ജെ.പി സർക്കാർ ക്രിസ്ത്യൻ പള്ളികൾ പൊളിച്ചുനീക്കി

ഇംഫാൽ: മണിപ്പൂരിൽ മൂന്ന് ക്രിസ്ത്യൻ പള്ളികൾ ബി.ജെ.പി സർക്കാർ പൊളിച്ചുനീക്കി. സർക്കാർ ഭൂമിയിൽ അനധികൃത നിർമാണം നടത്തിയെന്ന് ആരോപിച്ചാണ് പള്ളികൾ സർക്കാർ പൊളിച്ചുനീക്കിയത്. മണിപ്പൂരിലെ ആദിവാസി കോളനികളിലെ പള്ളികളായിരുന്നു പൊളിച്ചത്. കാത്തലിക്ക് ഹോളി സ്പിരിറ്റ് പള്ളി, ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ച്, ഇവാഞ്ചലിക്കൽ ബാപ്റ്റിസ്റ്റ് കൺവെൻഷൻ ചർച്ച് എന്നിവയാണ് പൊളിച്ചത്. സർക്കാർ ഭൂമിയിലെ അനധികൃത നിർമ്മാണങ്ങൾ ഒഴിപ്പിക്കാനായുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. പള്ളിപൊളിക്കുന്നതിനെതിരെ ഉണ്ടായിരുന്ന സ്റ്റേ ഉത്തരവ് മണിപ്പൂർ ഹൈക്കോടതി റദ്ധാക്കിയതിനെ തുടർന്നാണ് സർക്കാർ ഇവ പൊളിച്ചുനീക്കിയത്. …

മണിപ്പൂരിൽ ബി.ജെ.പി സർക്കാർ ക്രിസ്ത്യൻ പള്ളികൾ പൊളിച്ചുനീക്കി Read More »

ഗോവ മുൻമുഖ്യമന്ത്രി ല്യൂസിഞ്ഞോ ഫെലൈറോ രാജ്യസഭാംഗത്വം രാജിവച്ചു

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ്‌ ജനറൽ സെക്രട്ടറിയും ഗോവ മുൻമുഖ്യമന്ത്രിയുമായ ല്യൂസിഞ്ഞോ ഫെലൈറോ രാജ്യസഭാംഗത്വം രാജിവച്ചു. തൃണമൂലിൽനിന്ന്‌ രാജിവച്ചതായും അദ്ദേഹം വാർത്താ ഏജൻസിയോട്‌ പറഞ്ഞു. രാജ്യസഭാ കാലാവധി മൂന്നുവർഷം ശേഷിക്കവെയാണ്‌ രാജി. രാജിക്കത്ത്‌ സ്വീകരിച്ചതായി രാജ്യസഭാ അധ്യക്ഷൻ ജഗ്‌ദീപ്‌ ദൻഖർ അറിയിച്ചു. ഏഴു തവണ എംഎൽഎയായ ഫെലൈറോ (71) കോൺഗ്രസിൽനിന്ന്‌ 2021 സെപ്‌തംബറിലാണ്‌ തൃണമൂലിൽ എത്തിയത്‌. രണ്ടു മാസത്തിനകം ബംഗാളിൽനിന്നുള്ള രാജ്യസഭാംഗത്വം നൽകി.

അമിത്‌ ഷായുടെ അരുണാചൽ സന്ദർശനം; ചൈന ഉയർത്തിയ വിമർശനത്തെ തള്ളിക്കളഞ്ഞ്‌ വിദേശമന്ത്രാലയം

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ അരുണാചൽ സന്ദർശനത്തിൽ ചൈന ഉയർത്തിയ വിമർശത്തെ തള്ളിക്കളഞ്ഞ്‌ വിദേശമന്ത്രാലയം. അരുണാചൽ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന്‌ മന്ത്രാലയം വ്യക്തമാക്കി. ഷായുടെ സന്ദർശനം തങ്ങളുടെ പരമാധികാരം ലംഘിക്കുന്നതും സമാധാന ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നതുമാണെന്ന ചൈനീസ്‌ വിദേശമന്ത്രാലയത്തിന്റെ നിലപാടാണ്‌ ഇന്ത്യ തള്ളിയത്‌. ഇന്നലെകളിലേതിനു സമാനമായി ഭാവിയിലും അരുണാചൽ എക്കാലവും രാജ്യത്തിന്റെ അവിഭാജ്യഘടകമായി തുടരും. ഇത്തരം വിമർശങ്ങൾ യുക്തിക്ക്‌ നിരക്കുന്നതല്ലെന്നും യാഥാർഥ്യങ്ങളെ മാറ്റാൻ ഉതകുന്നതല്ലെന്നും വിദേശമന്ത്രാലയ വക്താവ്‌ അരിന്ദം ബാഗ്ചി പറഞ്ഞു.

കർണാടകയിലെ മുൻ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ലക്ഷമൺ സാവടി കോൺഗ്രസിലേക്ക്

ബെംഗളൂരു: കർണാടകയിലെ പ്രമുഖ ബി.ജെ.പി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ലക്ഷമൺ സാവടി കോൺഗ്രസിലേക്ക്. നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പട്ടികയിൽ നിന്നും ഒഴിവാക്കിയതിൽ പ്രതിക്ഷേധിച്ചാണ് നീക്കം. കോൺഗ്രസിൽ ചേരുന്നതുമായി ബന്ധപ്പെട്ട് ലക്ഷ്മൺ സാവടി കോൺഗ്രസ് ദേശീയ നേതൃത്വവുമായി ചർച്ചനടത്തിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് സംസ്ഥാന നേതൃത്വവുമായി സാവടി യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് പറഞ്ഞു. ഇന്നലെയാണ് ബി.ജെ.പിയുടെ സ്ഥാനാർഥി പട്ടിക പുറത്തിറക്കിയത്. അതാനിയിൽ നിന്നും മൂന്നു തവണ വിജയിച്ച് എം.എൽ.എ ആയ …

കർണാടകയിലെ മുൻ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ലക്ഷമൺ സാവടി കോൺഗ്രസിലേക്ക് Read More »

പഞ്ചാബിലെ സൈനിക കേന്ദ്രങ്ങളിൽ വെടിവെയ്പ്പ്; നാലു പട്ടാളക്കാർ കൊല്ലപ്പെട്ടു

പഞ്ചാബ്: ബത്തിൻഡ മിലിട്ടറി സ്റ്റേഷനിലെ സൈനിക കേന്ദ്രങ്ങളിൽ വെടിവെയ്പ്പ്. നാലു സൈനികർ കൊല്ലപ്പെട്ടതായാണ് വിവരം. പുലർച്ചെ ആയിരുന്നു സംഭവം. തുടർന്ന് സൈന്യം സ്ഥലം വളഞ്ഞിരിക്കുകയാണ്. സ്ഥലത്ത് പരിശോധന തുടരുകയാണ്. അതേസമയം, മിലിട്ടറി സ്റ്റേഷനിൽ നടന്നത് ഭീകരാക്രമണമല്ലെന്നാണ് ബട്ടിൻഡ എസ്പി പറയുന്നത്. എന്നാൽ സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ടത് സി.പി.ഐക്ക് വലിയ ആഘാതം എന്നത് തെറ്റിദ്ധാരണയാണെന്ന് ബിനോയ് വിശ്വം

ന്യൂഡൽഹി: ക്രൈസ്തവ വിശ്വാസികൾക്കും മത മേലധ്യക്ഷന്മാർക്കും മുന്നറിയിപ്പുമായി രാജ്യസഭാംഗമായ ബിനോയ് വിശ്വം. ആക്രമിക്കപ്പെട്ട ദേവാലയങ്ങളും സന്യാസി മഠങ്ങളും ഓർത്തിട്ട് വേണം ബി.ജെ.പിയെ സ്വാഗതം ചെയ്യാനെന്ന് അദ്ദേഹം പറഞ്ഞു. ‘സി.പി.ഐക്ക് ദേശീയ പാർട്ടി അംഗീകാരം നഷ്ടപ്പെട്ടത് സാങ്കേതികം മാത്രമാണ്. ജനങ്ങൾ സി.പി.ഐക്ക് ഒപ്പമുണ്ട്. സി.പി.ഐ ജനങ്ങളുടെ പാർട്ടിയാണ്. ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ടത് സി.പി.ഐക്ക് വലിയ ആഘാതം എന്നത് തെറ്റിദ്ധാരണയാണ്. കുറവുകളോ കുറ്റങ്ങളോ ഉണ്ടെങ്കിൽ പരിഹരിച്ച് മുന്നോട്ട് പോകും. പ്രധാന മന്ത്രിയുടെ ക്രിസ്ത്യൻ പള്ളി സന്ദർശനം വോട്ട് ഉറപ്പിച്ച് …

ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ടത് സി.പി.ഐക്ക് വലിയ ആഘാതം എന്നത് തെറ്റിദ്ധാരണയാണെന്ന് ബിനോയ് വിശ്വം Read More »

ഈസ്റ്റർ ദിനത്തിൽ കത്തീഡ്രൽ സന്ദർശിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : ഈസ്റ്റർ ദിനത്തിൽ ഡൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈകുന്നേരം 5.45-ഓടെയാണു മോദി ദേവാലയത്തിലെത്തിയത്. ഇരുപതു മിനിറ്റോളം അദ്ദേഹം ദേവാലയത്തിൽ ചെലവഴിച്ചു. കത്തീഡ്രലിൽ നടന്ന പ്രാർഥനയിൽ പങ്കാളിയായ പ്രധാനമന്ത്രി എല്ലാവർക്കും ഈസ്റ്റർ ആ‌ശംസയും നേർന്നു. ദേവാലയ അങ്കണത്തിൽ ചെടി നട്ട ശേഷമാണു പ്രധാനമന്ത്രി മടങ്ങിയത്. പ്രധാനമന്ത്രിയുടെ സന്ദർശനം ന്യൂനപക്ഷങ്ങൾക്കുള്ള പിന്തുണയാണ് വ്യക്തമാക്കുന്നതെന്നു ദേവാലയത്തിലെ ഫാദർ ഫ്രാൻസിസ് സ്വാമിനാഥൻ പറഞ്ഞു. ഒരു പ്രധാനമന്ത്രി ദേവാലയത്തിൽ എത്തുന്നത് ഇതാദ്യമാണ്, അദ്ദേഹം നേരിട്ടെത്തുന്നതു വലിയൊരു സന്ദേശമാണു …

ഈസ്റ്റർ ദിനത്തിൽ കത്തീഡ്രൽ സന്ദർശിച്ച് പ്രധാനമന്ത്രി Read More »

അനിൽ ആന്‍റണി ബി.ജെ.പിയില്‍ ചേര്‍ന്നു; ഡൽഹിയില്‍ ദേശീയ ആസ്ഥാനത്തെത്തി കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്ന് അംഗത്വം സ്വീകരിച്ചു

ന്യൂഡൽഹി: ഡൽഹിയിലെ ദേശീയ ആസ്ഥാനത്ത് വച്ച് കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്ന് അംഗത്വം സ്വീകരിച്ച് അനിൽ ആന്‍റണി ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പിയുടെ സ്ഥാപക ദിനത്തിലാണ് അദ്ദേഹം പാര്‍ട്ടിയില്‍ ചേര്‍ന്നത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും കേന്ദ്രമന്ത്രി വി.മുരളീധരനും ചടങ്ങില്‍ പങ്കെടുത്തു. ബി.ബി.സി ഡോക്യുമെന്‍ററി വിവാദത്തെ തുടർന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്‍റണിയുടെ മകനായ അനിൽ ആന്‍റണി കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്. അനില്‍ ആന്‍റണി കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ കണ്‍വീനറായിരുന്നു. ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ് ബി.ബി.സിയുടെ നടപടിയെന്നും …

അനിൽ ആന്‍റണി ബി.ജെ.പിയില്‍ ചേര്‍ന്നു; ഡൽഹിയില്‍ ദേശീയ ആസ്ഥാനത്തെത്തി കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്ന് അംഗത്വം സ്വീകരിച്ചു Read More »

താജ്‌മഹലും കുത്തബ്മിനാറും പൊളിച്ച് ക്ഷേത്രങ്ങൾ നിർമിക്കണം; ബി.ജെ.പി എം.എല്‍.എ

​ഗുവാഹത്തി: താജ്‌മഹലും കുത്തബ്മിനാറും പൊളിച്ച് ക്ഷേത്രങ്ങൾ നിർമിക്കണമെന്ന ആവശ്യവുമായി അസം ബി.ജെ.പി എം.എല്‍.എ രൂപ്‌ജ്യോതി കുര്‍മി. മുകൾ ചക്രവർത്തി ഷാജഹാൻ തന്റെ ഭാര്യയെ യഥാർത്ഥത്തിൽ പ്രണയിച്ചിരുന്നോയെന്ന് അന്വേഷിക്കണമെന്നും രൂപ്ജ്യോതി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.മുഗൾഭരണകാലത്തെക്കുറിച്ചുള്ള അധ്യായങ്ങൾ നീക്കി എൻസിഇആർടി പാഠപുസ്‌ത‌കങ്ങൾ പരിഷ്‌കരിച്ചതിനുപിന്നാലെയാണ് മരിയാനി മണ്ഡലം എംഎൽഎയുടെ വിവാദ പരാമർശം.

എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്നും മഹാത്മഗാന്ധി വധവും ആർഎസ്എസ് നിരോധനവും ഒഴിവാക്കി

ന്യൂഡൽഹി: ഹയർ സെക്കന്‍ററി ക്ലാസുകളിലെ എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്നും മഹാത്മഗാന്ധി വധത്തെക്കുറിച്ചും ആർഎസ്എസ് നിരോധനത്തെക്കുറിച്ചും ഉള്ള ചില ഭാഗങ്ങൾ ഒഴിവാക്കി. ‘ഗാന്ധിജിയുടെ മരണം രാജ്യത്തെ സാമുദായിക സാഹചര്യത്തെ സ്വാധീനിച്ചു’, ‘ഗാന്ധിയുടെ ഹിന്ദു-മുസ്‌ലിം ഐക്യ ശ്രമം ഹിന്ദു തീവ്രവാദികളെ പ്രകോപിപ്പിച്ചു’, ‘ആർഎസ്എസ് പോലുള്ള സംഘടനകളെ കുറച്ചുകാലം നിരോധിച്ചു’ എന്നീ ഭാഗങ്ങളാണ് മാറ്റിയത്. എന്നാൽ സിലബസ് പരിഷ്കരണത്തിന്‍റെ ഭാഗമായി കഴിഞ്ഞ വർഷം തന്നെ ഇവ മാറ്റിയിരുന്നതാണെന്നും ഈ വർഷം പുതിയതായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് എൻസിഇആർടിയുടെ വിശദീകരണം. ഗുജറാത്ത് കലാപം, മുഗൾ …

എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്നും മഹാത്മഗാന്ധി വധവും ആർഎസ്എസ് നിരോധനവും ഒഴിവാക്കി Read More »

ഇന്ത്യൻ ക്രിക്കറ്റ് ടീം താരമായിരുന്നു സുധീർ നായിക് അന്തരിച്ചു

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ താരം സുധീർ നായിക് (78) മുംബൈയിൽ അന്തരിച്ചു. രണ്ടാഴ്‌ച മുമ്പ് വീട്ടിൽ വീണതിനെ തുടർന്ന് തലയ്ക്ക് പരിക്കേറ്റ നായിക് മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ സുഖം പ്രാപിച്ചു വരികയായിരുന്നു. എഴുപതുകളിൽ മൂന്ന് ടെസ്റ്റുകളിലും രണ്ട് ഏകദിനങ്ങളിലും നായിക് രാജ്യത്തിനായി കളിച്ചു. ഓപ്പണിംഗ് ബാറ്റ്‌സ്‌മാനായ നായിക്‌ ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് 141 റൺസ് നേടി, 1974 ൽ ഇംഗ്ലണ്ടിനെതിരെ ബർമിംഗ്ഹാമിൽ നടന്ന തന്റെ അരങ്ങേറ്റ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിൽ 77 റൺസ് നേടിയത് …

ഇന്ത്യൻ ക്രിക്കറ്റ് ടീം താരമായിരുന്നു സുധീർ നായിക് അന്തരിച്ചു Read More »

കോവിഡ് കേസുകളിൽ വർധന

ന്യൂഡൽഹി: രാജ്യത്ത് ആശങ്കയായി വീണ്ടും കൊവിഡ് കേസുകളിൽ (covid 19) വന്‍ വർധന. പ്രതിദിന കണക്ക് 5000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,335 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 6 മാസത്തിനിടെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ കണക്കാണിത്. ഇതോടെ രാജ്യത്തെ ആക്‌ടീവ് കേസുകളുടെ എണ്ണം 25,587 ആയി ഉയർന്നു. പ്രതിദിന ടിപിആർ നിരക്ക് 3.32 ശതമാനവും പ്രതിവാര ടിപിആർ (TPR) നിരക്ക് 2.89 ശതമാനവുമായി ഉയർന്നു. രാജ്യത്താകെ ഇന്നലെ …

കോവിഡ് കേസുകളിൽ വർധന Read More »

റിപ്പോ നിരക്കിൽ വർധനയില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ

ന്യൂഡൽഹി: റിസർവ് ബാങ്ക് വാണിജ്യബാങ്കുകൾക്ക്‌ നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്കായ റിപ്പോ നിരക്കിൽ വർധനയില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്. ഇതോടെ റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ തുടരും. മൂന്ന് ദിവസം നീണ്ടുനിന്ന എംപിസി യോഗത്തിന് ശേഷമാണ് തീരുമാനം. രാജ്യത്തെ വായ്‌പർക്ക് വലിയ ആശ്വാസമാവുന്നതാണ് തീരുമാനം. അതേസമയം കഴിഞ്ഞ വർഷം മെയ് മുതൽ, ആർബിഐ തുടർച്ചയായി ആറ് തവണയാണ് റിപ്പോ നിരക്ക് വർദ്ധിപ്പിച്ചത്. 2023 ഫെബ്രുവരി വരെ മൊത്തം 250 ബിപിഎസ് പോയിന്റാണ് …

റിപ്പോ നിരക്കിൽ വർധനയില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ Read More »

ധർമ്മലിംഗേശ്വരർ ക്ഷേത്രകുളത്തിൽ കുളിക്കാനിറങ്ങി 5 യുവാക്കൾ മുങ്ങി മരിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ ക്ഷേത്രകുളത്തിൽ മുങ്ങി 5 യുവാക്കൾ മരിച്ചു. ക്ഷേത്ര ഉത്സവത്തിൽ പങ്കെടുക്കാന്‍ എത്തിയവരാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ ധർമ്മലിംഗേശ്വരർ ക്ഷേത്രത്തിന് സമീപമാണ് സംഭവം. 18 നും 23 നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചയുവാക്കൾ. ക്ഷേത്രത്തിന് സമീപമുള്ള കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവം നടന്നതറിഞ്ഞ ഉടനെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 5 പേരുടേയും മൃതദേഹം പോസ്റ്റുംമോർട്ടത്തിന് അയച്ചു.

ഡൽഹി ജന്തർ മന്തറിൽ വൻ പ്രതിഷേധവുമായി ആപ്പിൾ കർഷകർ

ന്യൂഡൽഹി: ആപ്പിൾ കർഷകരുടെ നടുവൊടിക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ വൻ പ്രതിഷേധം. രാജ്യത്തെ 77 ശതമാനം ആപ്പിൾ ഉൽപ്പാദിപ്പിക്കുന്ന ജമ്മു കശ്‌മീരിലെയും 19 ശതമാനം ഉൽപ്പാദിപ്പിക്കുന്ന ഹിമാചൽപ്രദേശ്‌, ഉത്തരാഖണ്ഡ്‌ സംസ്ഥാനങ്ങളിലെയും കർഷകർ കടക്കെണിയിലാണ്‌. ഇന്ത്യൻ ആപ്പിൾ ഫാർമേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിൽ നടന്ന ധർണയിൽ ഈ മൂന്ന്‌ സംസ്ഥാനത്തുനിന്നുള്ള നൂറുകണക്കിന്‌ കർഷകർ പങ്കെടുത്തു. കേന്ദ്രം തുടരുന്ന കർഷകവിരുദ്ധ, ഹോർട്ടികൾച്ചറൽ വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ഫോറം രൂപീകരിക്കാനും ഫെഡറേഷൻ തീരുമാനിച്ചു. ഫെഡറേഷൻ നേതാക്കളായ സോഹൻ സിങ്‌ താക്കൂർ, സഹുദ് …

ഡൽഹി ജന്തർ മന്തറിൽ വൻ പ്രതിഷേധവുമായി ആപ്പിൾ കർഷകർ Read More »

പ്രശസ്‌ത രാജ്ഞിയായ ക്ലിയോപാട്ര കഴുതപ്പാലിൽ കുളിക്കുമായിരുന്നു, കഴുതയുടെ പാൽ ഉപയോഗിച്ചുള്ള സോപ്പ്‌ സ്‌ത്രീകളുടെ ശരീര സൗന്ദര്യം വർധിപ്പിക്കുമെന്ന് മനേക ഗാന്ധി

ന്യൂഡൽഹി: കഴുതയുടെ പാൽ ഉപയോഗിച്ചുള്ള സോപ്പ്‌ സ്‌ത്രീകളുടെ ശരീര സൗന്ദര്യം വർധിപ്പിക്കുമെന്ന വിചിത്ര വാദവുമായി ബിജെപി എംപിയും മുൻ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി. ഈജിപ്‌ത് രാജ്ഞി ക്ലിയോപാട്ര കഴുതപ്പാലിൽ കുളിച്ചിരുന്നതായും മനേക ഗാന്ധി അവകാശപ്പെട്ടു. ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ പൊതുയോഗത്തിൽ സംസാരിക്കുന്ന വീഡിയോ ആണ്‌ വൈറലാകുന്നത്‌. പ്രശസ്‌ത രാജ്ഞിയായ ക്ലിയോപാട്ര കഴുതപ്പാലിൽ കുളിക്കുമായിരുന്നു. ഡൽഹിയിൽ കഴുതപ്പാൽ കൊണ്ടുണ്ടാക്കുന്ന സോപ്പിന് 500 രൂപ വിലയുണ്ട്. ആട്ടിൻ പാലും കഴുതപ്പാലും കൊണ്ടുള്ള സോപ്പുണ്ടാക്കാൻ തുടങ്ങണമെന്നും മനേക വ്യക്തമാക്കി. “നിങ്ങൾ ഒരു കഴുതയെ …

പ്രശസ്‌ത രാജ്ഞിയായ ക്ലിയോപാട്ര കഴുതപ്പാലിൽ കുളിക്കുമായിരുന്നു, കഴുതയുടെ പാൽ ഉപയോഗിച്ചുള്ള സോപ്പ്‌ സ്‌ത്രീകളുടെ ശരീര സൗന്ദര്യം വർധിപ്പിക്കുമെന്ന് മനേക ഗാന്ധി Read More »

ബി.ജെ.പിയെ കടന്നാക്രമിച്ച് ഉദ്ധവ് താക്കറെ

മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഞായറാഴ്ച ഛത്രപതി സംഭാജി നഗറിൽ എം.വി.എയുടെ ഒരു റാലിയിൽ സംസാരിക്കുകയവെയാണ് ബിജെപിയെ കടന്നാക്രമിച്ചത്. തന്റെ പിതാവ് ബാൽ താക്കറെയുമായി ബന്ധപ്പെട്ട തന്റെ വ്യക്തിത്വം മോഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും അതിന് ശേഷം ബി.ജെ.പി നിലനിൽക്കില്ലെന്നും റാലിയിൽ അദ്ദേഹം പറഞ്ഞു. ബി.ജെ.പി എന്റെ പിതാവിനെ തട്ടിയെടുക്കാൻ ശ്രമിക്കുകയാണ്. അവർക്ക് ധൈര്യമുണ്ടെങ്കിൽ അവർ നരേന്ദ്ര മോദിക്കൊപ്പം മഹാരാഷ്ട്രയിലേക്ക് വരണം,തിരഞ്ഞെടുപ്പിനെ നേരിടണം,വോട്ടെടുപ്പിന് ശേഷം ബിജെപി നിലനിൽക്കില്ലെന്നും,താക്കറെ പറഞ്ഞു ലോക്‌സഭയിൽ നിന്ന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെയും പ്രതിപക്ഷ …

ബി.ജെ.പിയെ കടന്നാക്രമിച്ച് ഉദ്ധവ് താക്കറെ Read More »

രാജ്യത്ത് കൊവിഡ് കേസുകൾ 4,000-ലേക്ക്; 6 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന് നിരക്ക്

ന്യൂഡൽ‌ഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 3,824 പുതിയ കൊവിഡ് കേസുകൾ രേഖപ്പെടുത്തി. 184 ദിവസങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ ദിവസങ്ങളിലെ അപേക്ഷിച്ച് 27 ശതമാനത്തിന്‍റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.87 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.24 ശതമാനവുമായി. രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 18,389 ആയി. ഡൽഹി, ഹരിയാന, കേരളം, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 24 മണിക്കൂറിനുള്ളിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്യ്തു. ഇതോടെ …

രാജ്യത്ത് കൊവിഡ് കേസുകൾ 4,000-ലേക്ക്; 6 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന് നിരക്ക് Read More »

രാഹുൽ ഗാന്ധി നാളെ സൂറത്ത് കോടതിയിൽ അപ്പീൽ നൽകും: നേരിട്ട് ഹാജരാകും

സൂറത്ത്: മാനനഷ്ടക്കേസിലെ നടപടിക്കെതിരെ രാഹുൽ ഗാന്ധി നാളെ സൂറത്ത് കോടതിയിൽ അപ്പീൽ നൽകും. സൂറത്ത് സെഷൻസ് കോടതിയിൽ നേരിട്ട് ഹാജരായി അപ്പീൽ നൽകുമെന്നാണു റിപ്പോർട്ടുകൾ. അപ്പീൽ നൽകാനായി രാഹുലിന് 30 ദിവസമാണ് അനുവദിച്ചിരുന്നത്. കർണാടകയിൽ 2019 നടത്തിയ പ്രസംഗത്തിൽ മോദി സമുദായത്തെ അപമാനിച്ചെന്ന കേസിലാണു സൂറത്ത് കോടതി 2 വർഷം തടവ് ശിക്ഷയും 15,000 രൂപ പിഴയും വിധിച്ചത്. ബിജെപി നേതാവ് പൂർണേഷ് മോദി നൽകിയ പാരതിയിലായിരുന്നു വിധി. വിധിക്കു പിന്നാലെ രാഹുലിന്‍റെ അഭിഭാഷകൻ ജാമ്യാപേക്ഷ നൽകുകയും …

രാഹുൽ ഗാന്ധി നാളെ സൂറത്ത് കോടതിയിൽ അപ്പീൽ നൽകും: നേരിട്ട് ഹാജരാകും Read More »

മകൾ മാൾട്ടി മേരിയെ ആദ്യമായി ഇന്ത്യയിലെത്തിച്ച് പ്രിയങ്ക ചോപ്രയും നിക്ക് ജോൻസും

മുംബൈ: താരദമ്പതികളായ പ്രിയങ്ക ചോപ്രയും നിക്ക് ജോൻസും മകൾ മാൾട്ടി മേരിക്കൊപ്പം ആദ്യമായി ഇന്ത്യയിലെത്തി. മുംബൈ എയർപോർട്ടിലാണു ഇവർ വന്നിറങ്ങിയത്. മകളുമൊത്ത് ആദ്യമായാണ് ഇരുവരും ഇന്ത്യയിലെത്തുന്നത്. കഴിഞ്ഞ ജനുവരിയിലാണു പ്രിയങ്കയ്ക്കും നിക്കിനും മകൾ പിറന്നത്. ഈ വർഷമാദ്യം ബ്രിട്ടിഷ് വോഗ് മാഗസിനിൽ പ്രിയങ്ക മകളുമൊത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. ഹോളിവുഡിൽ നടന്നൊരു ചടങ്ങിൽ മാർട്ടി മേരിക്കൊപ്പം പ്രിയങ്ക എത്തിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എയർപോർട്ടിൽ വന്നിറങ്ങിയ പ്രിയങ്കയും കുടുംബവും മകളുമൊത്ത് ചിത്രങ്ങൾക്ക് പോസ് ചെയ്തിരുന്നു. ഈ ചിത്രങ്ങൾ സോഷ്യൽ …

മകൾ മാൾട്ടി മേരിയെ ആദ്യമായി ഇന്ത്യയിലെത്തിച്ച് പ്രിയങ്ക ചോപ്രയും നിക്ക് ജോൻസും Read More »

നിയമസഭയിലിരുന്ന് അശ്ലീലചിത്രം കണ്ടതല്ല, കോള്‍ വന്നപ്പോള്‍ വീഡിയോ പെട്ടെന്ന് പ്ലേ ആയതാണെന്ന് ബി.ജെ.പി എം.എ.ല്‍എ ജാദവ് ലാല്‍നാഥ്

അഗര്‍ത്തല: ത്രിപുരയില്‍ നിയമസഭയിലിരുന്ന് പോണ്‍ വീഡിയോ കണ്ടതില്‍ വിശദീകരണവുമായി ബിജെപി എംഎല്‍എ ജാദവ് ലാല്‍നാഥ്. ബജറ്റ് ചര്‍ച്ചക്കിടെ പോണ്‍ ചിത്രം കണ്ടെന്ന ആരോപണം ജാദവ് നിഷേധിച്ചു. മന:പൂര്‍വ്വം അശ്ലീലചിത്രം കണ്ടതല്ലെന്നും കോള്‍ വന്നപ്പോള്‍ വീഡിയോ പെട്ടെന്ന് പ്ലേ ആയതാണെന്നുമാണ് ജാദവ് ലാല്‍നാഥ് നല്‍കുന്ന വിശദീകരണം. നേരത്തെ ബജറ്റ് ചര്‍ച്ചക്കിടെ പോണ്‍ വീഡിയോ കാണുന്ന ജാദവിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. എംഎല്‍എക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് എത്തിയിരുന്നു. ഇതോടെ ബിജെപി നേതൃത്വവും ഈ വിഷയത്തില്‍ …

നിയമസഭയിലിരുന്ന് അശ്ലീലചിത്രം കണ്ടതല്ല, കോള്‍ വന്നപ്പോള്‍ വീഡിയോ പെട്ടെന്ന് പ്ലേ ആയതാണെന്ന് ബി.ജെ.പി എം.എ.ല്‍എ ജാദവ് ലാല്‍നാഥ് Read More »

കോവിഡ് കേസുകൾ രണ്ടാം ദിവസവും മൂവായിരത്തിനു മുകളിൽ

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ രണ്ടാം ദിവസവും മൂവായിരത്തിനു മുകളിൽ. കഴിഞ്ഞ 24 മണിക്കൂറിൽ 3095 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചതെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ 3016 പേർക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ച് മരണങ്ങളാണു രാജ്യത്താകമാനം റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേരളത്തിൽ മൂന്നും ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്തു. ഇതുവരെ കൊവിഡ് ബാധിച്ചു മരണമടഞ്ഞവരുടെ എണ്ണം 5,30,867 ആണ്.

ഭയത്താൽ ഒളിച്ചോടില്ല, രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടം തുടരും; അമൃത്പാൽ സിങ്

അമൃത്സർ: കീഴടങ്ങാനുളള പദ്ധതിയില്ലെന്നും, ഉടൻ തന്നെ ജനങ്ങൾക്കു മുമ്പിലെത്തുമെന്നും ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്. ഭയത്താൽ ഒളിച്ചോടില്ല. രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അമൃത്പാൽ സിങ് പുതിയ വീഡിയോ സന്ദേശത്തിൽ അറിയിച്ചു. നേരത്തെ പുറത്തുവിട്ട വീഡിയോ പൊലീസ് കസ്റ്റഡിയിൽ എടുത്തതാണെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. വീഡിയോയിൽ പറയുന്നതെല്ലാം സ്വതന്ത്രമായി സംസാരിച്ചതാണ്. പൊലീസിനു മുമ്പിൽ ഒരു ഡിമാൻഡും വച്ചിട്ടില്ല. മരണത്തെ ഭയപ്പെടുന്നില്ല. തന്നെ പിന്തുണയ്ക്കുന്നവരുടെ ഗുണത്തിനായുള്ള പ്രവർത്തനം തുടരും, അമൃത്പാൽ വീഡിയോയിൽ പറയുന്നു. അതേസമയം വാരിസ് പഞ്ചാബ് ദേയുടെ …

ഭയത്താൽ ഒളിച്ചോടില്ല, രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടം തുടരും; അമൃത്പാൽ സിങ് Read More »

വൈക്കം സത്യാഗ്രഹ ശതാബ്ദി: ‘ഗാന്ധിയുടെയും പെരിയാറിന്റെയും ഗുരുവിന്റെയും പ്രബോധനങ്ങളിലേക്ക് നമ്മെത്തന്നെ സമർപ്പിക്കാനുള്ള നിമിഷമെന്ന്’ – രാഹുൽ ഗാന്ധി

ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെയും പെരിയാറിന്റെയും ശ്രീനാരായണ ഗുരുവിന്റെയും പ്രബോധനങ്ങളിലേക്ക് നമ്മെത്തന്നെ വീണ്ടും സമർപ്പിക്കാനുള്ള ഉചിതമായ നിമിഷമാണ് വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷമെന്ന് രാഹുൽ ഗാന്ധി.വിവേചനത്തിനെതിരെ പോരാടുകയും എല്ലാവർക്കും തുല്യതയും നീതിയും ഉറപ്പാക്കി ഇന്ത്യയെ നയിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി എന്നും രാഹുൽ ​ഗാന്ധി ട്വിറ്ററിൽ കുറിച്ചു. കേരളത്തിന്റെ രാഷ്ട്രീയ, ചരിത്ര, സാമൂഹിക സമരങ്ങളില്‍ ഉജ്ജ്വലമായ പങ്ക് വഹിച്ച പോരാട്ടമാണ് കെപിസിസിയുടെ നേതൃത്വത്തിൽ നടത്തിയ വൈക്കം സത്യാഗ്രഹം. ജാതിക്കും അയിത്തത്തിനും എതിരെയുള്ള പോരാട്ടം ജീവിതവൃതം ആക്കിയ മഹാനായ നേതാവായിരുന്നു ടി …

വൈക്കം സത്യാഗ്രഹ ശതാബ്ദി: ‘ഗാന്ധിയുടെയും പെരിയാറിന്റെയും ഗുരുവിന്റെയും പ്രബോധനങ്ങളിലേക്ക് നമ്മെത്തന്നെ സമർപ്പിക്കാനുള്ള നിമിഷമെന്ന്’ – രാഹുൽ ഗാന്ധി Read More »

നിയമസഭ ചർച്ചയ്ക്കിടെ ബി.ജെ.പി എം.എൽ.എ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കണ്ടു; വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നേതൃത്വം

ഗുവാഹത്തി: ത്രിപുര നിയമസഭ ബജറ്റ് ചർച്ചയ്ക്കിടെ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കണ്ട് ബി.ജെ.പി എംഎൽഎ. ബാഗ്ബസ മണ്ഡലത്തിലെ ജനപ്രതിനിധിയായ ജാദവ് ലാൽ നാഥാണ് പോൺ വീഡിയോ കണ്ടത്. ഇതിന്‍റെ വീഡിയോ ദൃശങ്ങൾ പുറത്തുവന്നു. സ്പീക്കറും മറ്റ് എംഎൽഎമാരും സഭയിൽ സംസാരിക്കുന്നതിനിടെ ജാദവ് ലാൽ പോൺ സെറ്റിൽ കയറി വീഡിയോ പ്ലേ ചെയ്യുന്നതും സ്ക്രോൾ ചെയ്യുന്നതുമാണ് ദൃശങ്ങളിലുള്ളത്. എം.എൽ.എയുടെ പിന്നിൽ ഇരുന്ന വ്യക്തിയാണ് ദൃശ്യം പകർത്തിയത്. സംഭവത്തിൽ ജാദവ് ലാൽ നാഥിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബി.ജെ.പി നേതൃത്വം …

നിയമസഭ ചർച്ചയ്ക്കിടെ ബി.ജെ.പി എം.എൽ.എ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കണ്ടു; വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നേതൃത്വം Read More »

തൈരിന്‍റെ പാക്കറ്റിൽ ഹിന്ദി വാക്ക് നിർബന്ധമായും പ്രിന്‍റ് ചെയ്യണമെന്ന നിർദ്ദേശം പിൻവലിച്ച് ഫുഡ് സേഫ്റ്റി അതോറിറ്റി

ന്യൂഡൽഹി: തൈരിന്‍റെ പാക്കറ്റിൽ ദഹി എന്ന് ഹിന്ദി വാക്ക് നിർബന്ധമായും പ്രിന്‍റ് ചെയ്യണമെന്ന നിർദ്ദേശം ഫുഡ് സേഫ്റ്റി അതോറിറ്റി പിൻവലിച്ചു. ഈ നിർദ്ദേശത്തിനെതിരെ കടുത്ത പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നടപടി. ദഹിയെന്ന വാക്കിനൊപ്പം തൈരിന്‍റെ പ്രാദേശിക ഭാഷയുൾപ്പെടെയുള്ള വകഭേദങ്ങൾ ഉൾപ്പെടുത്തണമെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ നിർദ്ദേശത്തിനെതിരെ തമിഴ്നാട് ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും പ്രതികരിച്ചു. തമിഴ്നാട്ടിലെ ക്ഷീര കർഷകോൽപാദന സംഘടനയായ ആവിനും ഈ നിർദ്ദേശം അംഗീകരിക്കില്ലെന്നും …

തൈരിന്‍റെ പാക്കറ്റിൽ ഹിന്ദി വാക്ക് നിർബന്ധമായും പ്രിന്‍റ് ചെയ്യണമെന്ന നിർദ്ദേശം പിൻവലിച്ച് ഫുഡ് സേഫ്റ്റി അതോറിറ്റി Read More »

മിസിസ് അണ്ടർകവർ ഏപ്രിൽ 14-ന് റിലീസ് ചെയ്യും

രാധിക ആപ്തെ കരിയറിലെ വ്യത്യസ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്ന മിസിസ് അണ്ടർകവർ ഏപ്രിൽ 14-ന് റിലീസ് ചെയ്യും. സീ5 ലൂടെയാണു ചിത്രം പ്രദർശനത്തിനെത്തുക. അണ്ടർകവർ ഏജന്‍റായ വീട്ടമ്മയുടെ വേഷത്തിലാണു രാധിക ആപ്തെ ചിത്രത്തിലെത്തുന്നത്. അനുശ്രീ മേത്ത രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ സുമിത് വ്യാസ, രാജേഷ് ശർമ്മ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. കഥ കേട്ടപ്പോൾത്തന്നെ ചിത്രവുമായി സഹകരിക്കാൻ ഉറപ്പിക്കുകയായിരുന്നെന്നു രാധിക ആപ്തെ. സ്ത്രീ സ്വന്തം കരുത്ത് തിരിച്ചറിയുന്ന കഥ കൂടിയാണ് മിസിസ് അണ്ടർകവർ പറയുന്നത്. ഹാസ്യത്തിന്‍റെ മേമ്പൊടിയോടെ വളരെ …

മിസിസ് അണ്ടർകവർ ഏപ്രിൽ 14-ന് റിലീസ് ചെയ്യും Read More »

പട്ടിമറ്റത്ത് വിൽപ്പനക്കായി കൊണ്ടുവന്ന മൂന്നരക്കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ

കുന്നത്തുനാട്: പട്ടിമറ്റത്ത് വൻ കഞ്ചാവ് വേട്ട. വിൽപ്പനക്കായി കൊണ്ടുവന്ന മൂന്നരക്കിലോ കഞ്ചാവുമായി ഒഡീഷ ഗജപതി സ്വദേശി ജയന്ത ഭീരോ കുന്നത്തു നാട് പോലീസിന്‍റെ പിടിയിൽ. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. എറണാകുളത്താണ് ജയന്ത് ഭീരോ താമസിക്കുന്നത്. ഒഡീഷയിൽ നിന്നും കഞ്ചാവെത്തിച്ച് ഇടനിലക്കാർക്ക് ഹോൾ സെയിലായിട്ടാണ് കച്ചവടം. ഒരു കിലോയ്ക്ക് ഇരുപതിനായിരത്തോളം രൂപയ്ക്കാണ് വിൽപന, ഇത്തരത്തിൽ വിൽപനക്കെത്തിയ ഇയാളെ പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് …

പട്ടിമറ്റത്ത് വിൽപ്പനക്കായി കൊണ്ടുവന്ന മൂന്നരക്കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ Read More »

പ്രശസ്ത കലാകാരനും സഫ്ദർ ഹാഷ്മി മെമ്മോറിയൽ ട്രസ്റ്റ് സ്ഥാപകാംഗവുമായ വിവാൻ സുന്ദരം അന്തരിച്ചു

ന്യൂഡൽഹി: പ്രശസ്ത ഇന്ത്യൻ കലാകാരൻ വിവാൻ സുന്ദരം ബുധനാഴ്ച രാവിലെ ഡൽഹിയിൽ അന്തരിച്ചു. 79 വയസ്സായിരുന്നു. പുരോഗമന പ്രസ്ഥാനങ്ങളുമായി അദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നു. ചിത്രകല, ശിൽപം, ഫോട്ടോഗ്രാഫി, ഇൻസ്റ്റലേഷൻ, വീഡിയോ ആർട്ട് – എന്നിങ്ങനെ തുടങ്ങിയ മാധ്യമങ്ങളിൽ പ്രവർത്തിച്ച വിവാൻ സുന്ദരം സഫ്ദർ ഹാഷ്മി മെമ്മോറിയൽ ട്രസ്റ്റ്, കസൗലി ആർട് സെൻറർ തുടങ്ങിയവയുടെ സ്ഥാപകാംഗം കൂടിയാണ്‌. ലോകമെമ്പാടുമുള്ള മ്യൂസിയങ്ങളിലും പ്രദർശനങ്ങളിലും അദ്ദേഹത്തിന്റെ സൃഷ്ടികൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഭാര്യ: എഴുത്തുകാരി ഗീത കപൂർ.സിംലയിലാണ്‌ ജനനം. ലണ്ടനിലെ സ്കൂളിൽ പഠനത്തിനു …

പ്രശസ്ത കലാകാരനും സഫ്ദർ ഹാഷ്മി മെമ്മോറിയൽ ട്രസ്റ്റ് സ്ഥാപകാംഗവുമായ വിവാൻ സുന്ദരം അന്തരിച്ചു Read More »

മുഹമ്മദ് ഫൈസലിന്‍റെ അയോഗ്യത പിൻവലിച്ചു

ന്യൂഡൽ‌ഹി: ലക്ഷദ്വീപ് എം.പി പി.പി.മുഹമ്മദ് ഫൈസലിന്‍റെ അയോഗ്യത പിൻവലിച്ചു. വധശ്രമക്കേസിൽ പി.പി.മുഹമ്മദ് ഫൈസലിന്‍റെ അയോഗ്യത നടപടികളുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് ലോക്സഭാ സെക്രട്ടറിയേറ്റ് അയോഗ്യത പിൻവലിച്ച് ഉത്തരവിറക്കിയത്. കേസിൽ സെഷൻസ് കോടതിയുടെ വിധിയും ശിക്ഷയും കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. എന്നിട്ടും തനിക്കെതിരെയുള്ള അയോഗ്യത ലോക്സഭാ സെക്രട്ടറിയേറ്റ് പിൻവലിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഇത് അടിയന്തരമായി പരിഗണിക്കണമെന്ന് ഫൈസലിന്‍റെ അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഹർജി ഇന്നു പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് …

മുഹമ്മദ് ഫൈസലിന്‍റെ അയോഗ്യത പിൻവലിച്ചു Read More »

കായംകുളം–എറണാകുളം റെയിൽപാത ഇരട്ടിപ്പിക്കൽ; എ.എം.ആരിഫ് എം.പി റെയിൽമന്ത്രിക്ക് നിവേദനം നൽകി

ന്യൂഡൽഹി: കായംകുളം–എറണാകുളം റെയിൽപാത ഇരട്ടിപ്പിക്കൽ ഉടൻ പൂർത്തിയാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എ.എം.ആരിഫ് എം.പി റെയിൽമന്ത്രി അശ്വിനി വൈഷ്‌ണവിന് നിവേദനം നൽകി. ആകെ 115 കിലോമീറ്ററാണ്‌ പാത. 45 കിലോമീറ്റർ വരുന്ന കായംകുളം–- അമ്പലപ്പുഴ ഭാഗം കമീഷൻ ചെയ്‌തു. ‍15 കിലോമീറ്റർ വരുന്ന തുറവൂർ– -കുമ്പളം, എട്ടു കിലോമീറ്ററുള്ള കുമ്പളം–- എറണാകുളം പാതകളുടെ ഇരട്ടിപ്പിക്കലിന്‌ റെയിൽവേ ബോർഡിന്റെ അന്തിമ അനുമതി ലഭിച്ചിട്ടുണ്ട്. 46 കിലോമീറ്റർ വരുന്ന അമ്പലപ്പുഴ-–- തുറവൂർ പാത ഇരട്ടിപ്പിക്കൽ പൂർത്തിയായാലേ തീരദേശപാതയുടെ പൂർണ പ്രയോജനം ലഭിക്കൂ. ഇതിന്റെ …

കായംകുളം–എറണാകുളം റെയിൽപാത ഇരട്ടിപ്പിക്കൽ; എ.എം.ആരിഫ് എം.പി റെയിൽമന്ത്രിക്ക് നിവേദനം നൽകി Read More »

കോവിഡ്‌ വ്യാപനത്തെ തുടർന്ന് ഉക്രയ്‌നിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർഥികൾക്ക്‌ ഇന്ത്യയിൽ എം.ബി.ബി.എസ്‌ പരീക്ഷ എഴുതാൻ ഒറ്റത്തവണ അവസരമൊരുക്കുമെന്ന്‌ കേന്ദ്രം

ഉക്രയ്‌നിൽ നിന്നുൾപ്പെടെ തിരിച്ചുവരാൻ നിർബന്ധിതരായ മെഡിക്കൽ വിദ്യാർഥികൾക്ക്‌ ഇന്ത്യയിൽ എം.ബി.ബി.എസ്‌ പരീക്ഷ എഴുതാൻ ഒറ്റത്തവണ അവസരമൊരുക്കുമെന്ന്‌ കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. യുദ്ധത്തെ തുടർന്ന്‌ ഉക്രയ്‌നിൽ നിന്നും കോവിഡ്‌ സാഹചര്യങ്ങൾ കാരണം ചൈന, ഫിലിപ്പീൻസ്‌ തുടങ്ങിയ രാജ്യങ്ങളിൽനിന്നും തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക്‌ ആശ്വാസമേകുന്നതാണ്‌ തീരുമാനം. രണ്ടുതവണ പരീക്ഷ എഴുതാൻ അവസരം നൽകണമെന്ന്‌ സുപ്രീംകോടതി നിർദേശിച്ചു. എംബിബിഎസ്‌ ഫൈനൽ പാർട്ട്‌–-1, പാർട്ട്‌–-2 പരീക്ഷകൾ (തിയറി, പ്രാക്ടിക്കൽ) ദേശീയ മെഡിക്കൽ കമീഷൻ സിലബസും മാർഗരേഖയും അനുസരിച്ച്‌ എഴുതാൻ അവസരം നൽകും. ഒറ്റ …

കോവിഡ്‌ വ്യാപനത്തെ തുടർന്ന് ഉക്രയ്‌നിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർഥികൾക്ക്‌ ഇന്ത്യയിൽ എം.ബി.ബി.എസ്‌ പരീക്ഷ എഴുതാൻ ഒറ്റത്തവണ അവസരമൊരുക്കുമെന്ന്‌ കേന്ദ്രം Read More »

കേന്ദ്രസർക്കാരിന്റെ കടം 155.80 ലക്ഷം കോടി രൂപയായി

നടപ്പ്‌ വർഷം കേന്ദ്രസർക്കാരിന്റെ കടം 155.80 ലക്ഷം കോടി രൂപയായി പെരുകി. ഇതിൽ 148.8 ലക്ഷം കോടി ആഭ്യന്തര കടവും ഏഴ്‌ ലക്ഷം കോടി വിദേശ കടവുമാണ്. മൊത്തം ആഭ്യന്തര വരുമാന(ജി.ഡി.പി)ത്തിന്റെ 57.3 ശതമാനമാണ്‌ കടബാധ്യതയെന്ന്‌ രാജ്യസഭയിൽ വി.ശിവദാസന്‌ നൽകിയ മറുപടിയിൽ ധന മന്ത്രാലയം അറിയിച്ചു. വർഷം പലിശ കൊടുക്കാൻ വേണ്ടത് 9.4 ലക്ഷം കോടി രൂപയാണ്‌. കോവിഡ്‌ മൂലമാണ് 2020––21 ൽ കടം കൂടിയതെന്ന്‌ കേന്ദ്രം ന്യായീകരിച്ചിരുന്നു. കോവിഡിന് മുമ്പേ കടം ഉയർന്നു തുടങ്ങിയെന്ന്‌ കണക്കുകളിൽ …

കേന്ദ്രസർക്കാരിന്റെ കടം 155.80 ലക്ഷം കോടി രൂപയായി Read More »

അമൃത്പാൽ സിങ്, സിഖ് പ്രതിഷേധ വാർത്തകൾ; ബി.ബി.സി പഞ്ചാബിയുടെ ട്വിറ്റർ അക്കൗണ്ടിന് വിലക്കേർപ്പെടുത്തി ഇന്ത്യ

ന്യൂഡൽഹി: ബി.ബി.സി പഞ്ചാബിയുടെ ട്വിറ്റർ അക്കൗണ്ടിന് വിലക്കേർപ്പെടുത്തി ഇന്ത്യ. അമൃത്പാൽ സിങ്, സിഖ് പ്രതിഷേധ വാർത്തകളുമായി ബന്ധപ്പെട്ടാണ് നടപടി. അധികൃതരുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് ട്വിറ്റർ അറിയിച്ചു. കൂടാതെ പഞ്ചാബിൽ നിന്നുള്ള നിരവധി മാധ്യമപ്രവർത്തകരുടെ ട്വിറ്റർ അക്കൗണ്ടിനും വിലക്ക് ഏർപ്പെടുത്തി. ഇന്ത്യൻ എക്‌സ്പ്രസിന്‍റെ റിപ്പോർട്ടർ കമൽദീപ് സിംഗ് ബ്രാർ, പ്രോ പഞ്ചാബ് ടിവിയുടെ ബ്യൂറോ ചീഫ് ഗഗൻദീപ് സിംഗ്, സ്വതന്ത്ര പത്രപ്രവർത്തകനായ സന്ദീപ് സിംഗ്, കനേഡിയൻ രാഷ്ട്രീയക്കാരനായ ജഗ്മീത് സിംഗ്, സിമ്രൻജീത് സിംഗ് മാൻ എന്നിവരുടെ …

അമൃത്പാൽ സിങ്, സിഖ് പ്രതിഷേധ വാർത്തകൾ; ബി.ബി.സി പഞ്ചാബിയുടെ ട്വിറ്റർ അക്കൗണ്ടിന് വിലക്കേർപ്പെടുത്തി ഇന്ത്യ Read More »

രാഹുൽ ഗാന്ധിക്ക് ഏർപ്പെടുത്തിയ z പ്ലസ് സുരക്ഷ വെട്ടിക്കുറക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ലോക്സഭാ പാലർമെന്‍റിൽ നിന്നും അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഏർപ്പെടുത്തിയ z പ്ലസ് സുരക്ഷ വെട്ടിക്കുറക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പുതിയ സ്ഥലത്തേക്ക് താമസം മാറിയാൽ അദ്ദേഹത്തിന് അനുവദിച്ചിരിക്കുന്ന സുരക്ഷ സി ആർ പി എഫ് അവലോഹനം ചെയ്യും. എംപി എന്ന നിലയിൽ രാഹുൽ ഗാന്ധി താമസിക്കുന്ന ഔദ്യോഗിക വസതിയായ തുഗ്ലക് ലൈനിലെ 12-ാം നമ്പർ സർക്കാർ ബംഗ്ലാവ് ഒരു മാസത്തിനകം ഒഴിയണമെന്ന് സെക്രട്ടറിയേറ്റ് നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച് രാഹുൽഗാന്ധി പുതിയ വസതിയിലേക്ക് മാറിയാൽ …

രാഹുൽ ഗാന്ധിക്ക് ഏർപ്പെടുത്തിയ z പ്ലസ് സുരക്ഷ വെട്ടിക്കുറക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം Read More »

ലക്ഷദ്വീപ്‌ മുൻ എം.പി നൽകിയ ഹർജി സുപ്രീംകോടതി ചൊവ്വാഴ്‌ച്ച പരിഗണിക്കും

ന്യൂഡൽഹി: വധശ്രമകേസിലെ ശിക്ഷ കേരളാ ഹൈക്കോടതി മരവിപ്പിച്ചിട്ടും തന്നെ അയോഗ്യനാക്കിയ നടപടി പിൻവലിക്കാത്തതിന്‌ എതിരെ ലക്ഷദ്വീപ്‌ മുൻ എം.പി നൽകിയ ഹർജി സുപ്രീംകോടതി ചൊവ്വാഴ്‌ച്ച പരിഗണിക്കും. ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചിട്ടും ലോക്‌സഭാ സെക്രട്ടറിയറ്റ്‌ തന്നെ അയോഗ്യനാക്കിയ നടപടി പിൻവലിക്കാത്തതിന്‌ എതിരെയാണ്‌ മുൻ എം.പി മുഹമദ്‌ ഫൈസൽ സുപ്രീംകോടതിയെ സമീപിച്ചത്‌. തിങ്കളാഴ്‌ച്ച ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ മുമ്പാകെ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക്‌സിങ്ങ്‌വി വിഷയം ഉന്നയിച്ചു.

31നുള്ളിൽ ആ​ധാ​റും പാ​ന്‍ കാ​ര്‍ഡും ലി​ങ്ക് ചെ​യ്തില്ലെങ്കിൽ അ​സാ​ധു​വാ​​ക്കും; സെ​ന്‍ട്ര​ല്‍ ബോ​ര്‍ഡ് ഒ​ഫ് ഡ​യ​റ​ക്റ്റ് ടാ​ക്സ​സ്

കൊ​ച്ചി: നാല് ദി​വ​സ​ത്തി​ന​കം പാ​ന്‍ കാ​ര്‍ഡ് ആ​ധാ​റു​മാ​യി ലി​ങ്ക് ചെ​യ്തി​ല്ലെ​ങ്കി​ല്‍ പാ​ന്‍ കാ​ര്‍ഡ് ക്യാ​ന്‍സ​ലാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി സെ​ന്‍ട്ര​ല്‍ ബോ​ര്‍ഡ് ഒ​ഫ് ഡ​യ​റ​ക്റ്റ് ടാ​ക്സ​സ്. പാ​ന്‍- ആ​ധാ​ര്‍ രേ​ഖ​ക​ള്‍ ഈ ​മാ​സം 31ന​കം ലി​ങ്ക് ചെ​യ്തി​ല്ലെ​ങ്കി​ല്‍, പാ​ന്‍ കാ​ര്‍ഡ് അ​സാ​ധു​വാ​യി പ്ര​ഖ്യാ​പി​ക്കും. മാ​ത്ര​മ​ല്ല അ​സാ​ധു​വാ​യ കാ​ര്‍ഡ് യാ​തൊ​രു പ്ര​യോ​ജ​ന​വു​മി​ല്ലാ​ത്ത പ്ലാ​സ്റ്റി​ക് കാ​ര്‍ഡ് ക​ഷ​ണം മാ​ത്ര​മാ​യി​രി​ക്കും. പാ​ന്‍ കാ​ര്‍ഡ് ഉ​ട​മ​ക​ള്‍ സ​ര്‍ക്കാ​ര്‍ ന​ല്‍കു​ന്ന നി​ർ​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചി​ല്ലെ​ങ്കി​ല്‍, കാ​ര്‍ഡ് ഉ​ട​മ​ക​ളു​ടെ നി​കു​തി​യും ബി​സി​ന​സു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വി​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ത​ക​രാ​റി​ലാ​കു​മെ​ന്നും സെ​ന്‍ട്ര​ല്‍ ബോ​ര്‍ഡ് …

31നുള്ളിൽ ആ​ധാ​റും പാ​ന്‍ കാ​ര്‍ഡും ലി​ങ്ക് ചെ​യ്തില്ലെങ്കിൽ അ​സാ​ധു​വാ​​ക്കും; സെ​ന്‍ട്ര​ല്‍ ബോ​ര്‍ഡ് ഒ​ഫ് ഡ​യ​റ​ക്റ്റ് ടാ​ക്സ​സ് Read More »