Timely news thodupuzha

logo

Sports

ട്വന്‍റി20; ഇതുവരെ പരാജയമറിയാത്ത രണ്ടു ടീമുകൾ ഇന്ന് വൈകിട്ട് നേർക്കുനേർ

ന്യൂയോർക്ക്: ഇത്തവണത്തെ ട്വന്‍റി20 ലോകകപ്പിൽ ഇതുവരെ പരാജയമറിയാത്ത രണ്ടു ടീമുകൾ ഇന്ന് വൈകിട്ട് നേർക്കുനേർ. ഒന്ന് ഇന്ത്യയാണ്. മറുവശത്ത് അപരാജിതരുടെ കൂട്ടത്തിൽ ക്രിക്കറ്റ് പ്രേമികൾ മുൻപ് പ്രതീക്ഷിക്കാതിരുന്ന ഒരു ടീം – സഹ ആതിഥേയരായ യു.എസ്.എ. അയർലൻഡിനെയും പാക്കിസ്ഥാനെയും കീഴടക്കിയതിന്‍റെ ആത്മവിശ്വാസം ഇന്ത്യക്കുണ്ട്. എന്നാൽ, പാക്കിസ്ഥാനെ അട്ടിമറിച്ച യുഎസ്എയ്ക്ക് ഒന്നും നഷ്ടപ്പെടാനില്ലാത്തവരുടെ ധൈര്യം കൂടിയുണ്ട് കൂട്ടിന്. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ ഒരേ പ്ലെയിങ് ഇലവനെ അണിനിരത്തിയ ഇന്ത്യ മൂന്നാം മത്സരത്തിൽ അതിനു മാറ്റം വരുത്തുമോ എന്നതാണ് കൗതുകമുണർത്തുന്ന …

ട്വന്‍റി20; ഇതുവരെ പരാജയമറിയാത്ത രണ്ടു ടീമുകൾ ഇന്ന് വൈകിട്ട് നേർക്കുനേർ Read More »

ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ബാഡ്മിന്‍ അക്കാദമിക്ക്തുടര്‍ച്ചയായി  ഓവറോള്‍ കിരീടം

ഇടുക്കി: തൊടുപുഴ ഇന്ത്യന്‍ സ്‌പോട്ട് ബാഡ്മിന്റണ്‍ അക്കാദമി ഫോര്‍കോര്‍ട്ട് സ്റ്റേഡിയത്തില്‍ നടന്ന ഇടുക്കി ജില്ലാ ഷട്ടില്‍ ചാമ്പ്യന്‍ഷിപ്പില്‍ തൊടുപുഴ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ബാഡ്മിന്‍ അക്കാദമിക്ക് തുടര്‍ച്ചയായി  ഓവറോള്‍ കിരീടം നേടി. ജില്ലയിലെ വിവിധ മേഖലകളില്‍ നിന്ന് 186 അധികം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു .  മത്സരത്തിന്റെ അവസാനം 312 പോയിന്റുമായി തൊടുപുഴ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ബാഡ്മിന്റണ്‍ അക്കാഡമി ഓവറോള്‍ കിരീടം ചൂടുകയായിരുന്നു. 197 പോയിന്റുമായി  ഫിഫ ക്ലബ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.147 പോയിന്റുമായി പറപ്പിള്ളില്‍ മൂന്നാം സ്ഥാനത്ത് എത്തി. …

ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ബാഡ്മിന്‍ അക്കാദമിക്ക്തുടര്‍ച്ചയായി  ഓവറോള്‍ കിരീടം Read More »

ഹാന്റ്ബോൾ സമ്മർ ക്യാമ്പ് സമാപിച്ചു.

ഇടുക്കി: ജില്ലാ ഹാന്റ്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ ഏപ്രിൽ,മെയ് മാസങ്ങളിൽ കുമാരമംഗലം എം കെ എൻ.എം സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഹാന്റ്ബോൾ സമ്മർ പരിശീലന ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം സ്പോർട്ട്സ് ട്രെയ്നറും മോട്ടിവേഷൻ സ്വീക്കറുമായ ജെയ്സൺ പി. ജോസഫ് ഉദ്ഘാടനം ചെയ്തു.യോഗത്തിൽ കേരള സ്പോർട്സ് കൗൺസിൽ അംഗങ്ങളായ കെ. ശശിധരൻ, റഫീക്ക് പള്ളത്തു പറമ്പിൽ , പരിശീലകൻ ദീപു. ഇ.ജെ, അശ്വിൻ സത്യൻ എന്നിവർ സംസാരിച്ചു. ദേശീയ താരം ബോബൻ ബാലകൃഷ്ണൻ സ്വാഗതവും, ജില്ലാ സെക്രട്ടറി അൻവർ …

ഹാന്റ്ബോൾ സമ്മർ ക്യാമ്പ് സമാപിച്ചു. Read More »

സ്‌പോര്‍ട്ട്‌സ് ക്വാട്ട സീറ്റ് വര്‍ദ്ധിപ്പിക്കണം; ഇടുക്കി ജില്ലാ നെറ്റ്‌ബോള്‍ അസ്സോസിയേഷൻ

തൊടുപുഴ: പ്ലസ് വണ്‍ സ്‌പോര്‍ട്ട്‌സ് ക്വാട്ടയുടെ സീറ്റ് വര്‍ദ്ധിപ്പിക്കണമെന്ന് ജില്ലാ നെറ്റ്‌ബോള്‍ അസ്സോസിയേഷന്റെ വാര്‍ഷിക പൊതുയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഒഴിവാക്കിയ സ്‌പോര്‍ട്ട്‌സ് ബോണസ് മാര്‍ക്ക് നിലനിര്‍ത്തണമെന്നും വെട്ടിക്കുറച്ച ഗ്രേയ്‌സ് മാര്‍ക്ക് പുനസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. തൊടുപുഴയില്‍ കൂടിയ യോഗത്തില്‍ ജില്ലാ നെറ്റ്‌ബോള്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് ജോര്‍ജ്ജ് റോജി ആന്റണി അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എന്‍. രവീന്ദ്രന്‍, എ.പി. മുഹമ്മദ് ബഷീര്‍, ആര്‍. മോഹന്‍, ഡോ. ബോബു ആന്റണി, ലിഖിയ ഷാന്റോ പുല്‍പ്പറമ്പില്‍, ഡിമ്പിള്‍ വിനോദ് എന്നിവര്‍ പ്രസംഗിച്ചു. …

സ്‌പോര്‍ട്ട്‌സ് ക്വാട്ട സീറ്റ് വര്‍ദ്ധിപ്പിക്കണം; ഇടുക്കി ജില്ലാ നെറ്റ്‌ബോള്‍ അസ്സോസിയേഷൻ Read More »

ഇടുക്കി ജില്ലാ ലീഗ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചു

ഇടുക്കി: ജില്ലാ ലീഗ് ചാമ്പ്യൻഷിപ്പിന് തുടക്കം കുറിച്ചു. തൊടുപുഴ സോക്കർ സ്കൂൾ ഗ്രൗണ്ടിൽ എക്സൈസ് ഇൻസ്പെക്ടർ മഹേഷ് വി.എൻ ഉദ്ഘാടനം ചെയ്തു. ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പി.എ സലിംകുട്ടി, സെക്രട്ടറി എം.എച്ച് സജീവ്, ജോയിന്റ് സെക്രട്ടറി അമൽ വി.ആർ എന്നിവർ പ്രസംഗിച്ചു.

ടി20യിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി വെസ്റ്റിൻഡീസ്

കിങ്ങ്സ്റ്റൺ: ലോകകപ്പിനു മുന്നോടിയായി വെസ്റ്റിൻഡീസിൽ പര്യടനം നടത്തുന്ന ദക്ഷിണാഫ്രിക്ക, ട്വന്‍റി20 പരമ്പരയിൽ ആതിഥേയരോടു പരാജയപ്പെട്ടു. ആദ്യ മത്സരം മഴ മൂലം തടസപ്പെട്ടപ്പോൾ, രണ്ടും മൂന്നും മത്സരങ്ങൾ വെസ്റ്റിൻഡീസ് ആധികാരികമായ വിജയം കുറിക്കുകയായിരുന്നു. മൂന്നാം മത്സരത്തിൽ ടോസ് നേടിയ സന്ദർശകർ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 163 റൺസും നേടി. എന്നാൽ, വെസ്റ്റിൻഡീസ് വെറും 13.5 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ അനായാസം ലക്ഷ്യം നേടുകയായിരുന്നു. 50 റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടപ്പെട്ട …

ടി20യിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി വെസ്റ്റിൻഡീസ് Read More »

രാജസ്ഥാൻ റോയൽസ് രണ്ടാം ക്വാളിഫയർ കളിക്കാൻ യോഗ്യത നേടി

അഹമ്മദാബാദ്: ഐ.പി.എൽ പ്ലേഓഫിലെ എലിമിനേറ്റർ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ പരാജയപ്പെടുത്തിയ രാജസ്ഥാൻ റോയൽസ് രണ്ടാം ക്വാളിഫയർ കളിക്കാൻ യോഗ്യത നേടി. ആദ്യ ക്വാളിഫയറിൽ പരാജയപ്പെട്ട സൺറൈസേഴ്സ് ഹൈദരാബാദിനെയാണ് രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ നേരിടേണ്ടത്. ആദ്യ ക്വാളിഫയർ ജയിച്ച കോൽക്കത്ത നൈറ്റ് റൈഡേഴ്സ് നേരത്തെ ഫൈനലിൽ കടന്നിരുന്നു. എലിമിനേറ്ററിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ഫീൽഡിങ്ങാണ് തെരഞ്ഞെടുത്തത്. പ്ലാനുകൾ കൃത്യമായി നടപ്പാക്കിയ രാജസ്ഥാൻ ബൗളർമാർ ആർസിബിയെ 20 ഓവറിൽ 172/8 നിലയിൽ ഒതുക്കി …

രാജസ്ഥാൻ റോയൽസ് രണ്ടാം ക്വാളിഫയർ കളിക്കാൻ യോഗ്യത നേടി Read More »

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ചാകാൻ ​ഗൗതം ഗംഭീറിനു ക്ഷണം

മുംബൈ: ട്വന്‍റി20 ലോകകപ്പിനു ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലന ചുമതല ഏറ്റെടുക്കാൻ ഗൗ‌തം ഗംഭീറിനു ക്ഷണം. ഇന്ത്യയുടെ മുൻ ഓപ്പണിങ്ങ് ബാറ്ററും കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ മെന്‍ററുമായ ഗംഭീർ നിലവിൽ ഈസ്റ്റ് ഡൽഹിയിൽ നിന്നുള്ള ബി.ജെ.പി എം.പിയാണ്. രാഹുൽ ദ്രാവിഡിന്‍റെ കാലാവധി ഏകദിന ലോകകപ്പോടെ അവസാനിച്ചിരുന്നതാണ്. പുതിയ കോച്ചിനെ നിയമിക്കാത്തതിനാൽ ദ്രാവിഡിന്‍റെ കരാർ ട്വന്‍റി20 ലോകകപ്പ് വരെ നീട്ടിക്കൊടുക്കുകയായിരുന്നു. അതിനു ശേഷം ടീമിന്‍റെ ചുമതല വഹിക്കാനുള്ള പുതിയ കോച്ചിനെ കണ്ടെത്താൻ ബി.സി.സി.ഐ അപേക്ഷയും ക്ഷണിച്ചിരുന്നു. ഇതിനിടെയാണ് …

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ചാകാൻ ​ഗൗതം ഗംഭീറിനു ക്ഷണം Read More »

നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

ഭുവനേശ്വര്‍: ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ജാവലിന്‍ താരം നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. നാലാം അവസരത്തില്‍ 82.27 മീറ്റര്‍ ദൂരം എറിഞ്ഞാണ് താരം സ്വര്‍ണം നേടിയത്. നാലാമത്തെ ത്രോയിലാണ് താരം മികച്ച ദൂരം കണ്ടെത്തുന്നത്. 82.06 മീറ്റര്‍ എറിഞ്ഞ മനു സില്‍വര്‍ മെഡല്‍ സ്വന്തമാക്കി. 78.39 മീറ്റര്‍ എറിഞ്ഞ ഉത്തം പട്ടേലിനാണ് വെങ്കലം. ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവും ലോക ചാമ്പ്യനുമായ നീരജ് ചോപ്ര മൂന്ന് വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയില്‍ മത്സരിക്കുന്നത്. 2021ലെ ഫെഡറേഷന്‍ കപ്പില്‍ …

നീരജ് ചോപ്രയ്ക്ക് സ്വര്‍ണം Read More »

യു.എ​സ്.എ ടീമിൽ ഇന്ത്യക്കാരും

ന്യൂയോർക്ക്: തങ്ങളുടെ കന്നി ടി20 ലോകകപ്പിനെത്തുന്ന യുഎ​സ്എയുടെ ടീമിൽ മിക്കവരും ഇന്ത്യക്കാർ. അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ഇത്തവണത്തെ ടി20 ലോകകപ്പ് ജൂൺ 2നാണ് ആരംഭിക്കുക. മികച്ച യുവ നിരയുമായെത്തുന്ന യുഎ​സ്എ ടീമിന്റെ നായകനായെത്തുന്നത് ഇ​ന്ത്യ​ക്കാ​ര​നാ​യ മൊ​നാ​ങ്ക് പ​ട്ടേ​ലാണ്. ഗു​ജ​റാ​ത്തു​കാ​ര​നാ​യ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ മൊ​നാ​ങ്കി​നു പു​റ​മെ മു​ൻ ര​ഞ്ജി ട്രോ​ഫി-​ഐപിഎ​ൽ ബാ​റ്റ​ർ മി​ലി​ന്ദ് കു​മാ​ർ, മു​ൻ അ​ണ്ട​ർ 19 സ്പി​ന്ന​ർ ഹ​ർ​മീ​ത് സി​ങ് എ​ന്നി​വ​രും ഇ​ന്ത്യ​യി​ൽ​ നി​ന്ന് യുഎ​സ് സം​ഘ​ത്തി​ലു​ണ്ട്. ആ​രോ​ൺ ജോ​ൺ​സ്, സ്റ്റീ​വ​ൻ ടെ​യ്‌​ല​ർ …

യു.എ​സ്.എ ടീമിൽ ഇന്ത്യക്കാരും Read More »

യൂണിവേഴ്സിറ്റി ഹാന്റ്ബോൾ ഇടുക്കി ജില്ലക്ക് അഭിമാനകരമായ നേട്ടം

തൊടുപുഴ: യൂണിവേഴ്സിറ്റി ഹാന്റ്ബോൾ ചാംമ്പ്യൻഷിപ്പിൽ ജില്ലാ ടീമിൽ നിന്നും എഴ് കായിക താരങ്ങൾക്ക് സെലക്ഷൻ ലഭിച്ചു. തേവരയിൽ നടന്ന ഓൾ ഇന്ത്യാ ചാമ്പ്യൻഷിപ്പിൻ ചരിത്ര വിജയം നേടിയ എം.ജി. യൂണിവേഴ്സിറ്റി ടീം ക്യാപ്റ്റൻ അനീഷ് ജിജി, കിരൺ ആർ.കൃഷ്ണ, ഇൻസമാം അനസ് എന്നിവർ കളമശേരി സെന്റ് പോൾസ് കോളേജ് വിദ്യാർത്ഥികളാണ് നാലാം സ്ഥാനം കരസ്ഥമാക്കി കാലിക്കറ്റ് യൂണിവേഴ്സ്റ്റി ടീമിൽ സെലക്ഷൻ ലഭിച്ചവർ. കൊടകര സഹൃദയ കോളേജ് താരങ്ങളായ റോണി വി.ടി, ഇന്ത്യൻ യൂണിവേഴ്സിറ്റി ടീം അംഗം ജീവൻ …

യൂണിവേഴ്സിറ്റി ഹാന്റ്ബോൾ ഇടുക്കി ജില്ലക്ക് അഭിമാനകരമായ നേട്ടം Read More »

ജില്ലാ സീനിയര്‍ നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് മെയ് 18ന് തൊടുപുഴയില്‍

തൊടുപുഴ: ഈ വര്‍ഷത്തെ ജില്ലാ സീനിയര്‍ നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് മെയ് 18ന് രാവിലെ ഒമ്പതു മുതല്‍ വെങ്ങല്ലൂര്‍ മുനിസിപ്പല്‍ യു.പി സ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടത്തുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ ഉണ്ടായിരിക്കും. പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ മുന്‍കൂട്ടി പേരു രജിസ്റ്റര്‍ ചെയ്യുകയും 18ന് രാവിലെ ഒമ്പതു മണിക്ക് സ്പോര്‍ട്സ് യൂണിഫോമുമായി ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുമാണെന്ന് സെക്രട്ടറി മുഹമ്മദ് ഫാസില്‍ അറിയിച്ചു. മെയ് 27, 28 തീയതികളില്‍ അങ്കമാലിയില്‍ വച്ച് നടത്തുന്ന സംസ്ഥാന സീനിയര്‍ നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ …

ജില്ലാ സീനിയര്‍ നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് മെയ് 18ന് തൊടുപുഴയില്‍ Read More »

പെണ്‍കുട്ടികളുടെ ഇടുക്കി ജില്ലാ ക്രിക്കറ്റ് ടീം സെലക്ഷന്‍

ഇടുക്കി: ജില്ലാ ക്രിക്കറ്റ് അസ്സോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ 15 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ഇടുക്കി ജില്ലാ ക്രിക്കറ്റ് ടീമിനെ തെരഞ്ഞെടുക്കുന്നു. മെയ് 20ന് തിങ്കളാഴ്ച രാവിലെ 10.30 മണിക്ക് തൊടുപുഴ സെന്‍റ് സെബാസ്റ്റ്യന്‍ സ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടത്തപ്പെടും. 1/9/2009നു ശേഷം ജനിച്ചവര്‍ക്ക് പങ്കെടുക്കാം. താൽപര്യമുള്ളവര്‍ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി രാവിലെ 10.30ന് മുമ്പായി എത്തിച്ചേരുക.

കാഴ്ച പരിമിതർക്കുള്ള ഫുട്ബോൾ പരിശീലനമൊരുക്കി ഡിഫറൻറ് ആർട്ട്‌ സെന്റർ

തിരുവനന്തപുരം: കാഴ്‌ച പരിമിതർക്കായുള്ള ഫുട്ബോൾ പരിശീലന പരിപാടി സംഘടിപ്പിച്ച് തിരുവനന്തപുരം ഡിഫറൻറ് ആർട്ട്‌ സെന്റർ(ഡി.എ.സി). ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബാൾ ഫെഡറേഷനുമായി(ഐ.ബി.എഫ്.എഫ്) സഹകരിച്ചാണ് മെയ്‌ ഏഴ് മുതൽ മെയ്‌ ഒമ്പതു വരെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. പരിശീലന പരിപാടിയുടെ ഭാഗമായി ബ്ലൈൻഡ് ഫുട്ബോൾ ഡെമോ മത്സരവും സംഘടിപ്പിച്ചു. കാഴ്‌ച പരിമിതർക്കായുള്ള ഫുട്ബോളിനെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും ഈ കായികരംഗത്തുള്ള കളിക്കാർക്ക് അർഹമായ അംഗീകാരം നേടാൻ സഹായിക്കുന്നതിനുമാണ് പരിശീലന പരിപാടിയും ഡെമോ മത്സരവും സംഘടിപ്പിച്ചത്. ഇന്ത്യയിലെ കാഴ്ച വൈകല്യമുള്ള കായിക …

കാഴ്ച പരിമിതർക്കുള്ള ഫുട്ബോൾ പരിശീലനമൊരുക്കി ഡിഫറൻറ് ആർട്ട്‌ സെന്റർ Read More »

4×400 മീറ്റര്‍ റിലേയിൽ ഇന്ത്യയുടെ പുരുഷ – വനിതാ ടീമുകള്‍ക്ക് പാരീസ് ഒളിംപിക്സ് യോഗ്യത, കൂട്ടത്തിൽ 3 മലയാളികളും

ന്യൂഡല്‍ഹി: മൂന്ന് മലയാളികള്‍ ഉള്‍പ്പെട്ട ഇന്ത്യയുടെ 4×400 മീറ്റര്‍ റിലേയിൽ പുരുഷ -വനിതാ ടീമുകൾ ഈ വര്‍ഷത്തെ പാരീസ് ഒളിംപിക്സിന് യോഗ്യത നേടി. മലയാളികളായ മുഹമ്മദ്‌ അനസ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ്‌ അജ്മൽ എന്നിവര്‍ക്ക് പുറമെ തമിഴ്നാടിന്‍റെ ആരോഗ്യരാജീവും ഉള്‍പ്പെട്ട പുരുഷ ടീം ആണ് യോഗ്യത നേടിയത്. മൂന്ന് മിനിറ്റ് 3.23 സെക്കന്‍ഡിലാണ് പുരുഷ ടീം ഫിനിഷ് ചെയതാണ് ഇന്ത്യൻ പുരുഷ റിലേ ടീം പാരീസ് ഒളിംപിക്സ് യോഗ്യത ഉറപ്പാക്കിയത്. 2 മിനിറ്റ് 59.95 സെക്കന്‍ഡില്‍ …

4×400 മീറ്റര്‍ റിലേയിൽ ഇന്ത്യയുടെ പുരുഷ – വനിതാ ടീമുകള്‍ക്ക് പാരീസ് ഒളിംപിക്സ് യോഗ്യത, കൂട്ടത്തിൽ 3 മലയാളികളും Read More »

സംസ്ഥാന സബ്ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിനുള്ള ഇടുക്കി ജില്ലാ ടീം തലശ്ശേരിയിലേക്ക് പുറപ്പെട്ടു

തൊടുപുഴ:കണ്ണൂർ തലശ്ശേരിയിൽ  മെയ് 6  മുതൽ 9 വരെ നടക്കുന്ന സംസ്ഥാന സബ്ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിനുള്ള ഇടുക്കി ജില്ലാ ടീം ഇന്ന് രാവിലെ തലശ്ശേരിയിലേക്ക് പുറപ്പെട്ടു. ജില്ലയിലെ വിവിധ കലാലയങ്ങളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ ഇടുക്കി ജില്ലയ്ക്കായി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നു. ഹോക്കി ഇടുക്കി ജില്ലാ ടീമിൻറെ ജേഴ്സി തൊടുപുഴ ഹൈറേഞ്ച് ഹോട്ടൽ സ്പോൺസർ ചെയ്തിട്ടുള്ളതാണ്. രാവിലെ നടന്ന ചടങ്ങിൽ കേരള ഹോക്കി വൈസ് പ്രസിഡൻറ് മിനി അഗസ്റ്റിൻ ടിം അംഗങ്ങൾക്ക് ജേഴ്സി വിതരണം ചെയ്തു. ഹോക്കി ഇടുക്കി …

സംസ്ഥാന സബ്ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിനുള്ള ഇടുക്കി ജില്ലാ ടീം തലശ്ശേരിയിലേക്ക് പുറപ്പെട്ടു Read More »

വനിതാ ട്വന്റി ട്വന്റി: മലയാളി താരങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനും ഇന്ത്യൻ വനിതാ ട്വന്റി20 ടീമിൽ ഇടം പിടിച്ചത് ഏറെ അഭിമാനകരമാണെന്ന് അവരെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബംഗ്ലാദേശിന് എതിരെയുള്ള ട്വന്റി ട്വന്റി പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലാണ് ഇരുവരും സ്ഥാനം നേടിയത്. അടുത്തിടെ നടന്ന വനിതാ പ്രീമിയർ ലീഗിൽ ഇരുവരും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. തിരുവനന്തപുരം പേരൂർക്കട സ്വദേശിനിയായ ആശ ശോഭന ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് ടീമിലെ ലെഗ് സ്പിന്നറാണ്. വയനാട് മാനന്തവാടി സ്വദേശിയും ഗോത്രവർഗ്ഗ …

വനിതാ ട്വന്റി ട്വന്റി: മലയാളി താരങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി Read More »

ദേശീയ നെറ്റ്‌ബോള്‍ താരം അര്‍ജുന്‍ തമ്പിയെ ആദരിച്ചു.

തൊടുപുഴ: ഇടുക്കി ജില്ലയില്‍ നിന്നും ഇദംപ്രഥമമായി സബ്ജൂനിയര്‍ ഫാസ്റ്റ് 5 ദേശീയ നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത അര്‍ജുന്‍ തമ്പിയെ ജില്ലാ നെറ്റ്‌ബോള്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് ജോര്‍ജ് റോജി ആന്റണി മെമന്റോ നല്‍കി അനുമോദിച്ചു. വൈസ് പ്രസിഡന്റ് എന്‍. രവീന്ദ്രന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴയില്‍ വച്ച് നടത്തിയ മിനി നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട അന്‍ഫല്‍ കബീറിനെയും പരിശീലകന്‍ സന്ദീപ് സെന്നിനെയും യോഗം അഭിനന്ദിച്ചു. സംസ്ഥാന മിനി നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും യോഗത്തില്‍ …

ദേശീയ നെറ്റ്‌ബോള്‍ താരം അര്‍ജുന്‍ തമ്പിയെ ആദരിച്ചു. Read More »

സഞ്ജു സാംസണ് 12 ലക്ഷം പിഴ

ജയ്പുര്‍: മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജുവിന് 12 ലക്ഷം രൂപ പിഴ. നേരത്തെ ഋഷഭ് പന്തിന് രണ്ടു തവണ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ പിഴ ചുമത്തിയരുന്നു. ഇതാദ്യമായാണ് കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ രാജസ്ഥാന്‍ റോയല്‍സിനും സഞ്ജുവിനും പിഴ ശിക്ഷ ലഭിക്കുന്നത്. ആദ്യ തവണയാതിനാലാണ് പിഴ ശിക്ഷ 12 ലക്ഷമായി പരിമിതപ്പെടുത്തിയത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ നിശ്ചിത സമയത്ത് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഒരോവര്‍ കുറച്ചാണ് രാജസ്ഥാന്‍ എറിഞ്ഞിരുന്നത്. …

സഞ്ജു സാംസണ് 12 ലക്ഷം പിഴ Read More »

ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്തു: അർധ സഹോദരൻ അറസ്റ്റിൽ

മുംബൈ: ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ എന്നിവരെ പറ്റിച്ച് 4.3 കോടി രൂപ തട്ടിയെടുത്ത കേസിൽ അർധ സഹോദരൻ വൈഭവ് പാണ്ഡ്യ അറസ്റ്റിൽ. ഹാർദിക്കും ക്രുനാലും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ പൊലീസാണ് വൈഭവിനെ അറസ്റ്റ് ചെയ്തത്. പങ്കാളിത്തത്തിൽ തുടങ്ങിയ പോളിമർ ബിസിനസ് സ്ഥാപനത്തിലേക്ക് ഹാർദിക്കും ക്രുനാലും നിക്ഷേപിച്ച 4.3 കോടി രൂപ 37കാരനായ വൈഭവ് അനധികൃതമായി സ്വന്തമാക്കിയെന്നാണ് കേസ്. തട്ടിപ്പ്, വ്യാജരേഖയുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കു മേൽ ചുമത്തിയിരിക്കുന്നത്. മുംബൈയിൽ 2021 ലാണ് …

ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്തു: അർധ സഹോദരൻ അറസ്റ്റിൽ Read More »

പാരിസിൽ പി.എസ്‌.ജിയെ വീഴ്‌ത്തി ബാഴ്‌സലോണ

പാരിസ്‌: യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദ മത്സരത്തില്‍ പി.എസ്‌.ജിയെ അവരുടെ തട്ടകത്തില്‍ തകർത്ത്‌ ബാഴ്‌സലോണ. ലീഡ് നില മാറിമറിഞ്ഞ ആവേശ പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ വിജയം സ്വന്തമാക്കിയത്. റാഫീഞ്ഞ ഇരട്ട ഗോളുകള്‍ നേടി കളിയിലെ താരമായ മത്സരത്തില്‍ കിസ്റ്റന്‍സണാണ് ബാഴ്‌സയുടെ വിജയ ഗോള്‍ നേടിയത്. ഡെംബലെ, വിറ്റിഞ്ഞ എന്നിവരാണ്‌ പിഎസ്‌ജിയുടെ സ്‌കോറർമാർ. 37ആം മിനിറ്റില്‍ റാഫീഞ്ഞയിലൂടെ ബാഴ്‌സയാണ്‌ ആദ്യം മുന്നിലെത്തിയത്. രണ്ടാം പകുതി ആരംഭിച്ച് നിമിഷങ്ങള്‍ക്കകം പി.എസ്‌.ജി തിരിച്ചടിച്ചു. 48ആം …

പാരിസിൽ പി.എസ്‌.ജിയെ വീഴ്‌ത്തി ബാഴ്‌സലോണ Read More »

ഏറ്റവും അധികം ഉത്തേജക മരുന്ന് ഉപയോഗിക്കുന്നത് ഇന്ത്യൻ കായിക മേഖലയിലാണെന്ന് വാഡ

ലണ്ടൻ: ഇന്ത്യയുടെ കായിക മേഖലയ്ക്ക് ആകെ നാണക്കേടായി ഉത്തേജക ഉപയോഗം. ഇന്ത്യൻ കായിക രംഗത്താണ് ഏറ്റവും അധികം ഉത്തേജക മരുന്ന് ഉപയോഗിക്കുന്നതെന്ന് രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജൻസിയുടെ(വാഡ) കണ്ടെത്തൽ. 2022ലെ ടെസ്റ്റിങ്ങ് കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട്. രണ്ടായിരത്തിലേറെ സാമ്പിളുകൾ വീതം ഓരോ രാജ്യത്തിത്തിൽനിന്നും പരിശോധനയ്ക്കു വിധേയമാക്കി. ഇന്ത്യയിൽ നിന്ന് ആകെ 3865 സാമ്പിളുകൾ പരിശോധിച്ചപ്പോൾ 125 സാമ്പിളുകളുടെ ഫലം പോസിറ്റീവായി. ഉത്തേജക നിയമ ലംഘനങ്ങളുടെ എണ്ണത്തിൽ പ്രധാന കായിക രാജ്യങ്ങളായ റഷ്യ(85), യു.എസ്.എ(84), ഇറ്റലി(73), ഫ്രാൻസ്(72) …

ഏറ്റവും അധികം ഉത്തേജക മരുന്ന് ഉപയോഗിക്കുന്നത് ഇന്ത്യൻ കായിക മേഖലയിലാണെന്ന് വാഡ Read More »

ദേശീയ സിവിൽ സർവീസ് മീറ്റ്; ഭാരം ഉയർത്തൽ, വോളിബോൾ മത്സരങ്ങളിൽ നാലാം സ്ഥാനം നേടിയ കേടതി ജീവനക്കാർക്ക് സ്വീകരണം നൽകി

മുട്ടം: ഭാരം ഉയർത്തൽ മത്സരത്തിൽ നാലാം സ്ഥാനം ഇടുക്കി ജില്ലാ കോടതി ജിവനക്കാരനായ നന്ദു ആനന്ദിനും വോളിബോൾ മത്സരത്തിൽ നാലാം സ്ഥാനം നേടിയ ഇടുക്കി മുൻസിഫ് കോടതി ജിവനക്കാരനായ നിതിൻ തോമസിനും കോടതി സമുച്ചയത്തിൽ സ്വീകരണം നൽകി. ജില്ലാ ജഡ്ജി ശശി കുമാർ പി.എസ്സ് ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ അഡീഷണൽ ജില്ലാ ജഡ്‌ജി കെ.എൻ ഹരികുമാർ, സബ് ജഡ്‌ജി ദേവൻ കെ മേനോൻ, ഡി.എൽ.എസ്.എ സെക്രട്ടറി(സബ് ജഡ്‌ജി) എ ഷാനവാസ്, മുൻസിഫ് നിമിഷ അരുൺ, ജുഡീഷ്യൽ ഫസ്റ്റ് …

ദേശീയ സിവിൽ സർവീസ് മീറ്റ്; ഭാരം ഉയർത്തൽ, വോളിബോൾ മത്സരങ്ങളിൽ നാലാം സ്ഥാനം നേടിയ കേടതി ജീവനക്കാർക്ക് സ്വീകരണം നൽകി Read More »

സമ്മർ ഫുട്ബോൾ കോച്ചിങ്ങ് ക്യാമ്പ് ഉദ്ഘാടനം ഏപ്രിൽ ഒന്നിന്

തൊടുപുഴ: മുൻ സന്തോഷ്‌ ട്രോഫി താരം പി.എ സലിംകുട്ടിയുടെ നേതൃത്വത്തിലുള്ള സോക്കർ സ്കൂൾ തൊടുപുഴയിലും മൂന്നാറും സംഘടിപ്പിക്കുന്ന സമ്മർ ഫുട്ബോൾ ക്യാമ്പ് ഏപ്രിൽ ഒന്നിന് രാവിലെ ഏഴിന് ആരംഭിക്കും. അഞ്ച് മുതൽ 17 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഫുട്ബോൾ പങ്കെടുക്കാം. അച്ചൻകവലയിലെ സോക്കർ സ്കൂൾ ഗ്രൗണ്ടിലും മൂന്നാറിൽ കണ്ണൻ ദേവൻ ഹിൽസ് ഗ്രൗണ്ടിലുമാണ് ‌ക്യാമ്പ് സംഘടിപ്പിക്കുന്നത്. കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റും മുൻ ഇന്ത്യൻ ഫുട്ബോൾ താരവുമായ യു ഷറഫലി തൊടുപുഴ സോക്കർ സ്കൂൾ …

സമ്മർ ഫുട്ബോൾ കോച്ചിങ്ങ് ക്യാമ്പ് ഉദ്ഘാടനം ഏപ്രിൽ ഒന്നിന് Read More »

ഇന്ത്യ അഫ്ഗാനോട് തോറ്റു

ഗുവാഹത്തി: സുനിൽ ഛേത്രിയുടെ പെനൽറ്റിയിൽ മുന്നിലെത്തിയിട്ടും ഇന്ത്യ തോറ്റു. ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ അഫ്‌ഗാനിസ്ഥാനോട്‌ 1-2ന്‌ വീണു. 150ആം രാജ്യാന്തര മത്സരത്തിനിറങ്ങിയ ക്യാപ്‌റ്റൻ ഛേത്രി ഇടവേളയ്‌ക്കു മുമ്പ്‌ ഇന്ത്യക്ക്‌ ലീഡ്‌ നൽകിയിരുന്നു. എന്നാൽ, ഇടവേളയ്‌ക്കു ശേഷം വരുത്തിയ പിഴവിൽ തോൽവി സമ്മതിക്കേണ്ടിവന്നു. ഗുവാഹത്തിയിലെ ഇന്ദിരഗാന്ധി സ്‌റ്റേഡിയത്തിൽ 23,000 കാണികൾക്ക്‌ മുന്നിലായിരുന്നു കീഴടങ്ങൽ. ഛേത്രിയുടെ ഗോളൊഴിച്ച്‌ മറ്റൊന്നും ഇന്ത്യക്ക്‌ ഓർക്കാനുണ്ടായിരുന്നില്ല. റഹ്‌മത്ത്‌ അക്‌ബാരിയും ഷരീഫ്‌ മുഹമ്മദുമാണ്‌ അഫ്‌ഗാനായി ലക്ഷ്യം കണ്ടത്‌. കളിതീരാൻ രണ്ട് മിനിറ്റ് ബാക്കി നിൽക്കേയായിരുന്നു …

ഇന്ത്യ അഫ്ഗാനോട് തോറ്റു Read More »

റൊണാൾഡോ എത്തിയിട്ടും പോർച്ചുഗലിന് തോൽവി

ലോസ് ആഞ്ചെലെസ്: രാജ്യാന്തര സൗഹൃദ മത്സരത്തിൽ കോസ്റ്ററിക്കയെ തകർത്ത് അർജന്റീന. ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കാണ്‌ ലോക ചാമ്പ്യന്മാരുടെ ജയം. ഒരു ​ഗോളിന് പിന്നിട്ടു നിന്ന ശേഷം രണ്ടാം പകുതിയിലാണ് അർജന്റീന മൂന്ന്‌ ​ഗോളുകളും നേടിയത്. 34ആം മിനിറ്റിൽ മാൻഫ്രഡ് ഉഗാൾഡെയാണ് കോസ്റ്ററിക്കക്കായി ഗോൾ നേടിയത്. കളിയിലുടനീളം അർജന്റീന പന്ത് കൈവശം വച്ചെങ്കിലും ലഭിച്ച അവസരം കോസ്റ്ററിക്ക മുതലാക്കി. രണ്ടാം പകുതിയിൽ അർജന്റീന കൂടുതൽ ഉണർന്നു കളിച്ചു. 52ആം മിനിറ്റിൽ ക്യാപ്റ്റൻ എയ്ഞ്ചൽ ഡി മരിയ ടീമിന് സമനില …

റൊണാൾഡോ എത്തിയിട്ടും പോർച്ചുഗലിന് തോൽവി Read More »

സൗഹൃദ മത്സരത്തിൽ സ്‌പെയിനെതിരെ സമനിലയിൽ ബ്രസീൽ

മാഡ്രിഡ്‌: സൗഹൃദ മത്സരത്തിൽ സ്‌പെയിനെതിരെ അവസാന മിനിറ്റിലെ പെനാൽറ്റിയിൽ സമനില കൊണ്ട്‌ രക്ഷപ്പെട്ട്‌ ബ്രസീൽ. സാന്‍റിയാഗോ ബെർണാബ്യൂവിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും മൂന്നു ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. സ്‌പെയിനായി റോഡ്രി ഇരട്ട ഗോളുകളുമായി തിളങ്ങി. ഡാനി ഒൽമോയും ഗോൾ നേടി. റോഡ്രിഗോ, എൻഡ്രിക്, ലൂകാസ് പക്വെറ്റ എന്നിവർ ബ്രസീലിനായി ഗോൾ നേടി. സ്പെയിൻ ജയം ഉറപ്പിച്ചിരിക്കെയാണ് ഇഞ്ചുറി ടൈമിന്‍റെ അവസാന മിനിറ്റിൽ ബ്രസീലിന് അനുകൂലമായി പെനാൽറ്റി ലഭിക്കുന്നത്. കിക്കെടുത്ത പക്വെറ്റ പന്ത് അനായാസം വലയിലാക്കി. …

സൗഹൃദ മത്സരത്തിൽ സ്‌പെയിനെതിരെ സമനിലയിൽ ബ്രസീൽ Read More »

സീസണിലെ ആദ്യ ജയം ചെന്നൈയ്ക്ക്

ചെന്നൈ: ഐ.പി.എല്‍ 17ആം സീസണിലെ ആദ്യ മത്സരത്തില്‍ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ ആറ് വിക്കറ്റ് ജയത്തോടെ ചെന്നൈ തങ്ങളുടെ വരവ് അറിയിച്ചു. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തല ധോണിയ്ക്ക് പകരക്കാരനായി നായക സ്ഥാനത്ത് ഇറങ്ങിയത് ഋതുരാജ് ഗെയ്ക്‌വാദായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ബംഗ്ലാദേശ് താരം മുസ്താഫിസുര്‍ റഹ്മാനാണ് കളിയിലെ താരം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗളൂരു നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് വഴങ്ങി 173 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ എട്ടു …

സീസണിലെ ആദ്യ ജയം ചെന്നൈയ്ക്ക് Read More »

അന്‍റോയിന്‍ ഗ്രിസ്‌മാൻ പരിക്കേറ്റ് പുറത്തായി

പാരിസ്: ഫ്രാന്‍സിനു വേണ്ടി തുടര്‍ച്ചയായി 84 മത്സരങ്ങള്‍ കളിച്ച് റെക്കോഡിട്ട അന്‍റോയിന്‍ ഗ്രിസ്മാന്‍ ഒടുവില്‍ പരുക്കേറ്റ് പുറത്ത്. 2017നു ശേഷം ആദ്യമായാണ് ടീമിൽനിന്നു പുറത്താകുന്നത്. കണങ്കാലിനേറ്റ പരിക്കാണ് താരത്തിനു വിനയായത്. ഫ്രാന്‍സിനായി 120 മത്സരങ്ങളില്‍ നിന്ന് 44 ഗോളുകൾ നേടിയ ഗ്രിസ്‌മാൻ ആയിരുന്നു കഴിഞ്ഞ ലോകകപ്പിന്‍റെ ഫൈനൽ വരെയെത്തിയ ഫ്രഞ്ച് ടീമിന്‍റെ നട്ടെല്ല്. ജര്‍മനി, ചിലി ടീമുകള്‍ക്കെതിരായ അന്താരാഷ്‌ട്ര സൗഹൃദ മത്സരങ്ങള്‍ ഗ്രിസ്‌മാനു നഷ്ടമാകും. പകരക്കാരനായി നാസിയോയുടെ മാറ്റിയോ ഗെന്‍ഡൗണിനെയാണ് ഫ്രാന്‍സ് ടീമിന്‍റെ പരിശീലകന്‍ ദിദിയര്‍ ദെഷാംപ്സ് …

അന്‍റോയിന്‍ ഗ്രിസ്‌മാൻ പരിക്കേറ്റ് പുറത്തായി Read More »

ഓൾ ഇംഗ്ലണ്ട് ബാഡ്മിന്‍റണിൽ ഇന്ത്യൻ താരം പി.വി സിന്ധു രണ്ടാം റൗണ്ടിലേക്ക്

ബെർമിങ്ങാം: ഓൾ ഇംഗ്ലണ്ട് ബാഡ്മിന്‍റണിൽ ആദ്യ മത്സരത്തിലെ ആദ്യം ഗെയിം 21-10 സ്കോറിൽ സിന്ധു മുന്നിട്ടു നിൽക്കെ എതിരാളിയായ ജർമൻ താരം യ്വോൻ ലി പിൻമാറുകയായിരുന്നു. ഇതോടെ ഇന്ത്യയുടെ പി.വി സിന്ധു രണ്ടാം റൗണ്ടിലേക്കെത്തി. ഒന്നാം സീഡുകാരിയായ ദക്ഷിണ കൊറിയൻ താരം ആൻ സെ യങ് രണ്ടാം റൗണ്ടിൽ സിന്ധുവിനെ നേരിടും. അതേസമയം, പുരുഷ സിംഗിൾസിൽ മലയാളിതാരം എച്ച്.എസ് പ്രണോയ് ആദ്യ മത്സരത്തിൽ തയ്വാന്‍റെ സു ലി യാങ്ങിനോട് തോറ്റു (21-14, 13-21, 13-21).

പ്രതിസന്ധിയിൽ തളരാതെ ആഷിമോളും ബിബിനും

ആലപ്പുഴ: ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ തൃശൂർ ജില്ലയെ പ്രതിനിധീകരിച്ച്‌ റെക്കോഡിട്ട ആഷിമോളും ബിബിൻ ജോയിയും പ്രതിസന്ധികളെ മനക്കരുത്തുകൊണ്ടും മെയ്‌ക്കരുത്തുകൊണ്ടും തോൽപ്പിച്ച്‌ മുന്നേറുകയാണ്‌. തിരുവനന്തപുരം ബാലരാമപുരത്തെ ജിംട്രെയ്‌നർ ആസിഫ് അലിയുടെ കീഴിൽ പരിശീലിക്കുന്ന ഇരുവരുടെയും ജീവിത സാഹചര്യങ്ങളും ഒരുപോലെ. സംസ്ഥാന ക്ലാസിക് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ നാല്‌ റെക്കോഡ്‌ നേടിയ ആഷിമോൾ എറണാകുളം പറവൂർ സ്വദേശിയാണ്‌. സീനിയർ 47 കെജി വിഭാഗത്തിൽ സ്ക്വാട്ട്, ബെഞ്ച്പ്രസ്, ഡെഡ് ലിഫ്റ്റ് ഇനങ്ങളിലും ആകെ ഉയർത്തിയ ഭാരത്തിലുമാണ്‌ റെക്കോഡ്‌. മൂന്നിലുമായി …

പ്രതിസന്ധിയിൽ തളരാതെ ആഷിമോളും ബിബിനും Read More »

ഇംഗ്ലണ്ട് 218 റൺസിന് ഓൾഔട്ടായി

ധർമശാല: ഇന്ത്യക്കെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 218 റൺസിന് ഓൾഔട്ടായി. അഞ്ച് വിക്കറ്റ് നേടിയ കുൽദീപ് യാദവും, നാല് വിക്കറ്റ് വീഴ്ത്തി‍യ ആർ അശ്വിനും ചേർന്നാണ് ഇംഗ്ലിഷ് ബാറ്റിങ് നിരയെ കറക്കിവീഴ്ത്തിയത്. രവീന്ദ്ര ജഡേജയ്ക്കാണ് ശേഷിച്ച ഒരു വിക്കറ്റ്. 79 റൺസെടുത്ത ഓപ്പണർ സാക്ക് ക്രോളിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ. നേരത്തെ, ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. അഞ്ച് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ആദ്യ മത്സരം …

ഇംഗ്ലണ്ട് 218 റൺസിന് ഓൾഔട്ടായി Read More »

ധർമശാല ടെസ്റ്റ് നാളെ മുതൽ

ധർമശാല: ഇന്ത്യ – ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന് നാളെ ധർമശാലയിൽ തുടക്കമാകും. സ്പിന്‍ പിച്ച് തന്നെയാണ് ഇവിടെ ഇരുകൂട്ടരേയും കാത്തിരിക്കുന്നതെന്ന് സൂചന. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കോച്ച് രാഹുല്‍ ദ്രാവിഡ് എന്നിവരുടെ കൂടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്പിന്‍ പിച്ച് തയാറാക്കിയിരിക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇതിനോടകം തന്നെ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റിന് ഇംഗ്ലണ്ടിനെ തകര്‍ത്തതോടെയാണ് പരമ്പര 3 – 1ന് ഇന്ത്യയ്ക്ക് സ്വന്തമാക്കിയത്. ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ …

ധർമശാല ടെസ്റ്റ് നാളെ മുതൽ Read More »

മാസ്റ്റഴ്സ് അത്ലറ്റിക് ദേശീയ മീറ്റിൽ കേരളത്തിന് വേണ്ടി സ്വർണ്ണം നേടിയവരിൽ കട്ടപ്പന സ്വദേശിയും

ഇടുക്കി: പൂനെയിൽ വച്ച് നടന്ന 44 ആമത് മാസ്റ്റഴ്സ് അത്ലറ്റിക് ദേശീയ മീറ്റിലാണ് ഹൈറേഞ്ചിന് അഭിമാനമായി സെബാസ്റ്റ്യൻ തോമസ് കേരളത്തിനായി സ്വർണ്ണ മെഡൽ നേടിയത്. റിലേ മത്സരത്തിലായിരുന്നു നേട്ടം,കോട്ടയം, തൃശൂർ, മലപ്പുറം സ്വദേശികളാണ് റിലേയിലെ സഹകളിക്കാരായി ഉണ്ടായിരുന്നത്. എഴുപത്തിമൂന്ന് കാരനായ തോമസേട്ടൻ വോളിബോളിലൂടെയാണ് കായിക രംഗത്ത് എത്തിയത്. കൃഷിയ്ക്കൊപ്പം വോളിബോളിനെയും പ്രണയിച്ചതോടെ പിൽക്കാലത്ത് അറിയപ്പെടുന്ന പ്ലെയറായി മാറുവാൻ ഇദ്ദേഹത്തിനായി,കായിക മേഖലയിൽ പ്രായമൊരു പ്രശ്നമല്ല എന്നതിന് ഉദാത്ത മാതൃകയാണ് തോമസ്. എൺപതുകളുടെ അവസാന ഘട്ടത്തിൽ മഞ്ഞപ്പാറ ക്രിസ്തുരാജ സ്കൂളിൽ …

മാസ്റ്റഴ്സ് അത്ലറ്റിക് ദേശീയ മീറ്റിൽ കേരളത്തിന് വേണ്ടി സ്വർണ്ണം നേടിയവരിൽ കട്ടപ്പന സ്വദേശിയും Read More »

ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്തഫിസുർ റഹ്മാന് പരീശിലനത്തിനിടെ പരുക്ക്

ധാക്ക: പരീശിലനത്തിനിടെ ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാന് തലക്ക് പരുക്കേറ്റു. ബംഗ്ലാദേശ് പ്രീമിയർ ലീഗ് ക്രിക്കറ്റിന് മുന്നോടിയായി പരീശിലനം നടത്തുന്നതിനിടെയാണ് താരത്തിന് തലയ്ക്ക് പരുക്കേറ്റത്. ലിട്ടൺ ദാസ് എറിഞ്ഞ പന്ത് മുസ്തഫിസുർ റഹ്മാന്‍റെ തലയിൽ പതിക്കുകയായിരുന്നു. ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷ നൽകി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ കോമില വിക്‌ടോറിയൻസ് താരമാണ് മുസ്തഫിസുർ റഹ്മാൻ. പരിശോധനയിൽ കാര്യമായ പരുക്ക് കണ്ടെത്തിയില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. തിങ്കളാഴ്ച സിൽഹറ്റ് സ്ട്രൈക്കേഴ്സിനെതിരെ വിക്‌ടോറിയൻസിന് കളിയുണ്ട്.

ദേശീയ മാസ്റ്റേഴ്സ് നീന്തലിൽ ബേബി വർഗ്ഗീസിന് 3 സ്വർണ്ണം

തൊടുപുഴ: ഗോവയിൽ നടന്ന ആറാമത് ദേശീയ മാസ്റ്റേഴ്സ് ഗെയിംസ് നീന്തലിൽ ബേബി വർഗ്ഗീസ് മൂന്ന് സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കി. 400 മീറ്റർ ഫ്രീ സ്റ്റൈയിൽ, 50 മീറ്റർ, 100 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക് എന്നിവയിലാണ് സ്വർണ്ണം നേടിയത്. 32 വർഷമായി തുടർച്ചയായി വിവിധ സംസ്ഥാന, ദേശീയ, അന്തർദ്ദേശീയ മത്സരങ്ങളിൽ പങ്കെടുത്തു വിജയിച്ചു വരുന്ന ബേബി വർഗ്ഗീസ് വണ്ടമറ്റം അക്വാറ്റിക് സെൻ്റർ ഉടമയും മുഖ്യപരിശീലകനും കേരള അക്വാറ്റിക് അസോസിയേഷൻ്റെ വൈസ് പ്രസിഡൻ്റുമാണ്.

രോഹിത് ശർമയ്ക്ക് സെഞ്ചുറി

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് തകർച്ച. 33 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ടീമിനു വേണ്ടി ക്യാപ്റ്റൻ രോഹിത് ശർമയുടെയും രവീന്ദ്ര ജഡേജയുടെയും കൂട്ടുകെട്ട് 150 റൺസ് കടന്നു. രോഹിത് സെഞ്ചുറിയും ജഡേജ അർധ സെഞ്ചുറിയും പിന്നിട്ടു. 157 പന്തിലാണ് രോഹിത് തന്‍റെ പതിനൊന്നാം ടെസ്റ്റ് സെഞ്ചുറി പൂർത്തിയാക്കിയത്.ഓപ്പണർ യശസ്വി ജയ്സ്വാൾ(10), ശുഭ്‌മൻ ഗിൽ(0), രജത് പാട്ടീദാർ(5) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് തുടക്കത്തിലേ നഷ്ടമായത്. ടീമിൽ തിരിച്ചെത്തിയ മാർക്ക് …

രോഹിത് ശർമയ്ക്ക് സെഞ്ചുറി Read More »

ഇന്ത്യക്കെതിരെ ഇംഗ്ലണ്ട്, ടീം പ്രഖ്യാപിച്ചു

രാജ്‌കോട്ട്: ഇന്ത്യക്കെതിരായ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലുള്ള ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചു. ഓഫ് സ്പിന്നർ ഷോയിബ് ബഷീറിനു പകരം ഫാസ്റ്റ് ബൗളർ മാർക്ക് വുഡിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയതാണ് ഏക മാറ്റം. മത്സരം വ്യാഴാഴ്ച ആരംഭിക്കും. ആദ്യ ടെസ്റ്റ് കളിച്ച മാർക്ക് വുഡിനു പകരം രണ്ടാം ടെസ്റ്റിൽ വെറ്ററൻ പേസർ ജയിംസ് ആൻഡേഴ്സനാണ് കളിച്ചത്. രണ്ടു മത്സരങ്ങളിലും ഓരോ പേസ് ബൗളർമാരെ മാത്രമാണ് ഇംഗ്ലീഷ് ബൗളിങ് നിരയിൽ ഉൾപ്പെടുത്തിയത്. എന്നാൽ, മൂന്നാം ടെസ്റ്റിൽ ആൻഡേഴ്സണും വുഡും …

ഇന്ത്യക്കെതിരെ ഇംഗ്ലണ്ട്, ടീം പ്രഖ്യാപിച്ചു Read More »

ഫു​ട്ബോ​ള്‍ ക​ളി​ക്കി​ടെ ഇന്തോനേഷ്യൻ താ​രം ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ച്ചു

ജ​ക്കാ​ര്‍ത്ത: ഫു​ട്ബോ​ള്‍ മ​ത്സ​ര​ത്തി​നി​ടെ ഇ​ടി​മി​ന്ന​ലേ​റ്റ് ഇ​ന്തോ​നേ​ഷ്യ​ന്‍ താ​രം മ​രി​ച്ചു. ശ​നി​യാ​ഴ്ച വെ​സ്റ്റ് ജാ​വ​യി​ലെ ബ​ന്ദൂം​ഗി​ലെ സി​ലി​വാം​ഗി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ ഇ​ന്തോ​നേ​ഷ്യ​ന്‍ സ​മ​യം വൈ​കീ​ട്ട് 4:20നാ​ണ് മി​ന്ന​ലേ​റ്റ​ത്. സു​ബാം​ഗി​ല്‍ നി​ന്നു​ള്ള സെ​പ്റ്റൈ​ന്‍ ര​ഹ​ര്‍ജെന്ന ഫു​ട്ബോ​ള്‍ താ​ര​മാ​ണ് മി​ന്ന​ലേ​റ്റ് മ​രി​ച്ച​ത്. മ​ത്സ​ര​ത്തി​നി​ടെ മി​ന്ന​ലേ​റ്റ് വീ​ണ ര​ഹ​ര്‍ജ​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചി​രു​ന്നെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. 35കാ​ര​നാ​യ സെ​പ്റ്റൈ​ന്‍ ര​ഹ​ര്‍ജ മി​ന്ന​ലേ​റ്റ് വീ​ഴു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ക​യാ​ണ്. 2023ല്‍, ​കി​ഴ​ക്ക​ന്‍ ജാ​വ​യി​ലെ ബോ​ജോ​നെ​ഗോ​റോ​യി​ലും ഒ​രു യു​വ​താ​ര​ത്തി​നും മ​ത്സ​ര​ത്തി​നി​ടെ മി​ന്ന​ലേ​റ്റി​രു​ന്നു. എ​ന്നാ​ല്‍ അ​ന്ന് …

ഫു​ട്ബോ​ള്‍ ക​ളി​ക്കി​ടെ ഇന്തോനേഷ്യൻ താ​രം ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ച്ചു Read More »

തൊടുപുഴയിൽ നടത്തിയിരുന്ന അഖിലേന്ത്യാ സെവെൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സമാപിച്ചു, നിർധനരായ രോഗികൾക്ക് ധന സഹായം നൽകി

തൊടുപുഴ: നിർധനരായ രോഗികൾക്കായുള്ള ധന ശേഖരണാർത്ഥം ഓർത്താർട്സ് സ്പോർട്ടിങ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ അഖിലേന്ത്യാ സെവെൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സമാപിച്ചു. ഫൈനൽ മത്സരത്തിൽ റോയൽ ട്രാവൽസ് കോഴിക്കോടും, റിയൽ എസ്.സി തെന്നലയും തമ്മിലുള്ള മത്സരത്തിൽ ഒരു ഗോളടിച്ച് റോയൽ ട്രാവൽസ് കോഴിക്കോട് വിജയിച്ചു. മുൻസിപ്പൽ കൗൺസിലറും സി.പി.ഐ ഇടുക്കി ജില്ല കമ്മിറ്റി അംഗവുമായ മുഹമ്മദ് അഫ്സലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നിർധനരായ 40 രോഗികൾക്കുള്ള ധന സഹായം മാണി സി കാപ്പൻ എം.എൽ.എ വിതരണം ചെയ്തു. മത്സര …

തൊടുപുഴയിൽ നടത്തിയിരുന്ന അഖിലേന്ത്യാ സെവെൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സമാപിച്ചു, നിർധനരായ രോഗികൾക്ക് ധന സഹായം നൽകി Read More »

ബ്രസീലിനെ തോൽപ്പിച്ച് അർജന്റീന ഒളിമ്പിക്സിലേക്ക്

കരാകസ്‌: ലാറ്റിനമേരിക്കൻ ഒളിമ്പിക്‌സ്‌ യോഗ്യതാ റൗണ്ടിൽ അർജന്റീനയോട് തോറ്റ് ബ്രസീൽ പുറത്ത്. കളിയുടെ 77-ാം മിനിറ്റിൽ ലൂസിയാനോ ഗോണ്ടൗ നേടിയ ​ഗോളാണ് അർജന്റീനയ്ക്ക് ഒളിമ്പിക്സ് പോരാ‍ട്ടത്തിലേക്ക് കളമൊരുക്കിയത്. ഇതോടെ നിലവിലെ ചാമ്പ്യൻമാരായ ബ്രസീലിന് യോഗ്യത നേടാനായില്ല. യോ​ഗ്യതാ റൗണ്ടിലെ ആദ്യ രണ്ട്‌ സ്ഥാനക്കാർക്കാണ്‌ പാരിസ്‌ ഒളിമ്പിക്‌സ്‌ യോഗ്യത. പരാഗ്വേയാണ്‌ ഒന്നാം സ്ഥാനത്ത്‌. രണ്ടാം സ്ഥാനക്കാരായാണഅ അർജന്റീന യോ​ഗ്യത നേടിയത്. അണ്ടർ 23 ടീമുകളാണ്‌ ഗെയിംസിൽ പങ്കെടുക്കുക.

താരോദയങ്ങൾക്ക് പിന്നിൽ കായികാധ്യാപകരുടെ കഠിനാധ്വാനം; ഒളിമ്പ്യൻ അനിൽ കുമാർ

തൊടുപുഴ: ദേശീയ, അന്തർദേശീയ താരങ്ങളുടെ വിജയഗാഥകൾക്കു പിന്നിൽ അവരെ കണ്ടെത്തുകയും അടിസ്ഥാന പാഠങ്ങൾ പറഞ്ഞു കൊടുത്ത് കൈ പിടിച്ച് ഉർത്തുകയും ചെയ്ത ഒരു കായികാധ്യാപകൻ്റെ നിശ്ശബ്ദ സേവനമുണ്ടായിരിക്കുമെന്ന് മൂന്നാറിൽ സമാപിച്ച സംയുക്ത കായികാധ്യാപക സംഘടനാ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് വിശിഷ്ട സേവാമെഡൽ ജേതാവുകൂടിയായ ഒളിമ്പ്യൻ അനിൽകുമാർ പറഞ്ഞു. ഭൗതിക സാഹചര്യങ്ങളുടേയും മികച്ച പരിശീലന ഉപകരണങ്ങളുടേയും അഭാവത്തിലും കായിക താരങ്ങൾക്കാവശ്യമായ കൈത്താങ്ങ് നൽകുന്നത് കായികാധ്യാപകരാണ്. എന്നാൽ ഈ വിഷയത്തിന് മതിയായ പ്രാധാന്യം ലഭിക്കുന്നില്ലെന്നും അത് പുനഃപരിശോധിച്ച് ആവശ്യമായ മാറ്റങ്ങളുണ്ടാക്കാനായാൽ …

താരോദയങ്ങൾക്ക് പിന്നിൽ കായികാധ്യാപകരുടെ കഠിനാധ്വാനം; ഒളിമ്പ്യൻ അനിൽ കുമാർ Read More »

മാസ്റ്റേഴ്സ് ഹാൻഡ്ബോൾ, ഇടുക്കി ജില്ലക്ക് മികച്ച നേട്ടം

തൊടുപ്പുഴ: ഗോവയിൽ നടക്കുന്ന ദേശീയ മാസ്റ്റേഴ്സ് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിൽ ജില്ലയിൽ നിന്നും രണ്ടു കാറ്റഗറിലയി(30 പ്ലസ് & 35 പ്ലസ്) ഏഴു താരങ്ങൾക്ക് സെലക്ഷൻ ലഭിച്ചു. മുഹമ്മദ് സുഹൈൽ അനീഷ് വി.എം, ഷൈൻ പി.ആർ, അഖിൽ വിനായക്, അജിത്ത് കൃഷ്ണൻ, ബോബൻ ബാലകൃഷ്ണൻ, ദിനുപ് ഡി എന്നിവർക്കാണ് സെലക്ഷൻ ലഭിച്ചത്. ബോബൻ ബാലകൃഷ്ണൻ, മുഹമ്മദ് സുഹൈൽ, അനീഷ് വി.എം, അഖിൽ വിനായക് എന്നിവർ കഴിഞ്ഞ വർഷത്തെ മാസ്റ്റേഴ്സ് വേൾഡ് കപ്പ് ഇന്ത്യൻ ടീം …

മാസ്റ്റേഴ്സ് ഹാൻഡ്ബോൾ, ഇടുക്കി ജില്ലക്ക് മികച്ച നേട്ടം Read More »

മൂന്നാം ടെസ്റ്റിൽ ബുംറ ഇല്ല

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിൽ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കും. ബുംറ ഇല്ലെങ്കിൽ മുഹമ്മദ് സിറാജ് ആയിരിക്കും പകരം കളിക്കുക. ആദ്യ ടെസ്റ്റിൽ വിക്കറ്റൊന്നും കിട്ടാതിരുന്ന സിറാജിനു പകരം രണ്ടാം ടെസ്റ്റിൽ മുകേഷ് കുമാറിനെ ഉൾപ്പെടുത്തിയിരുന്നു. മുകേഷിന് ഒരു വിക്കറ്റാണ് കിട്ടിയത്. എന്നാൽ, ബുംറ രണ്ട് ഇന്നിങ്സിലായി പത്ത് വിക്കറ്റുമായി ഇന്ത്യയെ വിജയത്തിലേക്കു നയിച്ചിരുന്നു. ആദ്യ ടെസ്റ്റിൽ ആകെ അഞ്ച് വിക്കറ്റും നേടി. ട്വന്‍റി20 ലോകകപ്പ് അടുക്കുന്ന സാഹചര്യത്തില്‍ മത്സരാധിക്യം …

മൂന്നാം ടെസ്റ്റിൽ ബുംറ ഇല്ല Read More »

രണ്ടാം ടെസ്‌റ്റിൽ ഇന്ത്യയ്‌ക്ക്‌ 106 റൺസ്‌ ജയം

വിശാഖപട്ടണം: അടിച്ചു തകർത്ത്‌ ജയിക്കാൻ പദ്ധതിയിട്ട്‌ ബാറ്റ്‌ വീശിയ ഇംഗ്ലണ്ടിനെ രണ്ടാം ടെസ്‌റ്റിൽ തകർപ്പൻ പ്രകടനത്തിലൂടെ വീഴ്‌ത്തി ഇന്ത്യ. 399 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 292ന് പുറത്തായി. 106 റൺസിനാണ് ഇന്ത്യയുടെ ജയം. അഞ്ചുമത്സര പരമ്പരയിൽ ഇരു ടീമുകൾക്കും ഓരോ ജയം വീതമായി. മൂന്നാം ടെസ്റ്റ് 15ന് രാജ്കോട്ടിൽ ആരംഭിക്കും. സ്കോർ: ഇന്ത്യ – 396 & 255, ഇംഗ്ലണ്ട് – 253 & 292. നാലാം ദിനം 67-1 എന്നനിലയിൽ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന്റെ …

രണ്ടാം ടെസ്‌റ്റിൽ ഇന്ത്യയ്‌ക്ക്‌ 106 റൺസ്‌ ജയം Read More »

രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ ഇരട്ട സെഞ്ചുറി തികച്ചു

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ ഇരട്ട സെഞ്ചുറി തികച്ചു. 336/6 എന്നനിലയിൽ ഇന്ത്യ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിക്കുമ്പോൽ ജയ്സ്വാൾ 179 റൺസാണ് നേടിയിരുന്നത്. അഞ്ച് റൺസെടുത്ത ആർ അശ്വിനായിരുന്നു കൂട്ടിന്. ഇന്ത്യൻ സ്കോർ 350 റൺസ് പിന്നിട്ട് അടുത്ത ഓവറിൽ ജയ്സ്വാൾ 200 മറികടക്കുകയായിരുന്നു. 197 റൺസിൽ വച്ച് ബൗണ്ടറി നേടിയ ജയസ്വാൾ അടുത്ത പന്തിൽ സിക്സറും പറത്തിയാണ് ആഘോഷം പൂർത്തിയാക്കിയത്. 277 പന്തിലാണ് ഇരുപത്തിരണ്ടുകാരന്‍റെ ആദ്യ ഇരട്ട …

രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ ഇരട്ട സെഞ്ചുറി തികച്ചു Read More »

ഇടുക്കി ഹാൻ്റ് ബോൾ പ്രീമിയർ ലീഗ് ലോഗോ പ്രകാശനം ചെയ്തു

തൊടുപുഴ: രണ്ടാമത് സെൻ്റ് പോൾസ് ആയൂർ വേദിക് ഇടുക്കി ഹാൻ്റ് ബോൾ പ്രീമിയർ ലീഗ് ലോഗോ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് പ്രീമിയർ ലീഗ് ചെയർമാൻ എം.ബി.ഷെമീറിനും കൺവീനർ ബോബൻ ബാലകൃഷ്ണനും നൽകി പ്രകാശനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ പി അജീവ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ ശശിധരൻ, നൗഷാദ് വി.എസ്, അശ്വിൻ സത്യൻ എന്നിവർ സംസാരിച്ചു. ലീഗ് ഡയറക്ടർ റഫീക്ക് പള്ളത്തുപറമ്പിൽ സ്വാഗതവും ബോബൺ ബാലകൃഷ്ണൻ നന്ദിയും അറിയിച്ചു. …

ഇടുക്കി ഹാൻ്റ് ബോൾ പ്രീമിയർ ലീഗ് ലോഗോ പ്രകാശനം ചെയ്തു Read More »

ഇഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 190 റൺസിൻറെ ലീഡ്

ഹൈദരാബാദ്: ഇഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 190 റൺസിൻറെ ഒന്നാം ഇന്നിങ്സ് ലീഡ്. മൂന്നാം ദിവസം രാവിലെ 421/7 എന്നനിലയിൽ ഇന്നിങ്സ് പുനരാരംഭിച്ച ഇന്ത്യക്ക് 15 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിച്ച മൂന്ന് വിക്കറ്റും നഷ്ടമാകുകയായിരുന്നു. ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 246 റൺസാണ് നേടിയിരുന്നത്. 81 റൺസുമായി കളി തുടങ്ങിയ രവീന്ദ്ര ജഡേജയെ 87 റൺസിൽ വച്ച് ജോ റൂട്ട് വിക്കറ്റിനു മുന്നിൽ കുടുക്കി. പന്ത് ബാറ്റ് ആൻഡ് പാഡ് ആണെന്നു സംശയമുണ്ടായിരുന്നെങ്കിലും റീപ്ലേയിൽ …

ഇഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 190 റൺസിൻറെ ലീഡ് Read More »

താൻ വിരമിച്ചിട്ടില്ലെന്ന് മേരി കോം

ന്യൂഡൽഹി: ബോക്സിങ് ഇതിഹാസം മേരി കോം വിരമിച്ചെന്ന വാർത്തകൾ തള്ളി താരം. ബുധനാഴ്ച രാത്രിയോടെയാണ് താരം വിരമിച്ചെന്ന തരത്തിലുള്ള വാർത്തകൾ ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രത്യക്ഷപ്പെട്ടത്. എന്നാൽ തന്‍റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് മേരി കോം വിശദീകരിച്ചു. അസമിലെ ദിബ്രുഗഢ് സ്കൂളിൽ വിദ്യാർത്ഥികൾക്കായുള്ള ഒരു പ്രോഗ്രാമിൽ വെച്ചായിരുന്നു മേരി കോമിന്‍റെ പ്രതികരണം. തനിക്ക് ഇപ്പോഴും ബോക്സിങ് റിങ്ങിൽ തുടരാൻ താൽപ്പര്യമുണ്ട്. എന്നാൽ അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷന്‍റെ നിയമപ്രകാരം 40 വയസ് കഴിഞ്ഞതിനാൽ തനിക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല. താൻ …

താൻ വിരമിച്ചിട്ടില്ലെന്ന് മേരി കോം Read More »

വിരാട് കോലിക്കു പകരം മധ്യപ്രദേശ് താരം രജത് പാട്ടീദാർ, ദേവദത്ത് പടിക്കൽ എ ടീമിലും

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വിരാട് കോലിക്കു പകരം മധ്യപ്രദേശ് താരം രജത് പാട്ടീദാറിനെ ഉൾപ്പെടുത്തി. അഞ്ച് ടെസ്റ്റുകൾ അടങ്ങുന്ന പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ നിന്ന് വ്യക്തിപരമായ കാരണങ്ങളാൽ കോലി വിട്ടുനിൽക്കുന്ന സാഹചര്യത്തിലാണ് മാറ്റം. മുപ്പതുകാരനായ പാട്ടീദാർ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 46 റൺസ് ശരാശരിയിൽ നാലായിരത്തിലധികം റൺസെടുത്തിട്ടുണ്ട്. ഇതിൽ 12 സെഞ്ചുറികളും ഉൾപ്പെടുന്നു. ഇന്ത്യയിൽ പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന ഇംഗ്ലണ്ട് ലയൺസ് ടീമിനെതിരേ രണ്ട് സെഞ്ചുറികൾ നേടിയ പ്രകടനമാണ് ടെസ്റ്റ് …

വിരാട് കോലിക്കു പകരം മധ്യപ്രദേശ് താരം രജത് പാട്ടീദാർ, ദേവദത്ത് പടിക്കൽ എ ടീമിലും Read More »