Timely news thodupuzha

logo

Tech

കൊച്ചിയില്‍ നങ്കൂരമിട്ട് റഷ്യന്‍ അന്തര്‍വാഹിനി

എറണാകുളം: കൊച്ചി തീരത്ത് നങ്കൂരമിട്ട റഷ്യൻ അന്തർവാഹിനി ‘ഉഫ’യ്ക്ക് വൻ സ്വീകരണം നൽകി നാവികസേന. റഷ്യയുമായി സമുദ്ര സഹകരണം ശക്തമാക്കുന്നതിന്‍റെ നീക്കമാണിത്. റഷ്യന്‍ അന്തര്‍വാഹിനി ഉഫ കൊച്ചിയില്‍ നങ്കൂരമിട്ടുവെന്നും ഇന്ത്യന്‍ നാവികസേനയുടെ ഊഷ്മളമായ സ്വീകരണം ലഭിച്ചുവെന്നും നാവികസേന എക്‌സിൽ കുറിച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള അചഞ്ചലമായ സൗഹൃദത്തിന്‍റെ പ്രതീകമാണിത്, സമുദ്രസഹകരണം ശക്തമായി തുടരുന്നുവെന്നും പോസ്റ്റില്‍ വ്യക്തമാക്കി.

കമ്പ്യൂട്ടറുകളെ വിശ്വസിക്കരുതെന്ന് മസ്ക്

ന്യൂയോർക്ക്: കമ്പ്യൂട്ടറുകളെ വിശ്വസിക്കരുതെന്ന് ടെസ്‌ല, എക്സ് സി.ഇ.ഒ ഇലോൺ മസ്ക്. വരുന്ന യു.എസ് തെരഞ്ഞെടുപ്പിൽ ഇ.വി.എമ്മിനു പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കുന്നതാണ് അഭികാമ്യമെന്നും മസ്ക് പറയുന്നു. എന്‍റെ നിരീക്ഷണത്തിൽ ബാലറ്റ് പേപ്പറുകൾ കൈകൾ കൊണ്ട് എണ്ണി തിട്ടപ്പെടുത്തുകയാണ്. കമ്പ്യൂട്ടറുകളെ കുറിച്ച് ധാരാളം കാര്യങ്ങൾ എനിക്കറിയാം. അത്കൊണ്ട് തന്നെ ഞാൻ കമ്പ്യൂട്ടറുകളെ വിശ്വസിക്കുന്നില്ലെന്നാണ് യു.എസ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ട്രംപിന് വേണ്ടി വൻ തോതിൽ പണം ഇറക്കുന്ന മസ്കിന്‍റെ അഭിപ്രായം. ഞാൻ ഒരു സാങ്കേതിക വിദഗ്ധനാണ്. എനിക്ക് കമ്പ്യൂട്ടറുകളെ …

കമ്പ്യൂട്ടറുകളെ വിശ്വസിക്കരുതെന്ന് മസ്ക് Read More »

നെറ്റ്ഫ്ലിക്സ് മേധാവിക്ക് കേന്ദ്രത്തിന്‍റെ സമൻസ്

ന്യൂഡൽഹി: വെബ് സീരീസ് വിവാദത്തിൽ നെറ്റ്ഫ്ലിക്സിന്‍റെ ഇന്ത്യ കണ്ടന്‍റ് ഹെഡിന് സമൻസ് നൽകി ഇൻഫോർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം. ഐസി – 914 – ദി ഖാണ്ഡഹാർ ഹൈജാക്കെന്ന സീരിസിനെച്ചൊല്ലിയാണ് വിവാദം. സീരീസിന്‍റെ ആശയത്തെക്കുറിച്ചുള്ള വിശദീകരണം സെപ്റ്റംബർ 3നകം നൽകണമെന്നാണ് മന്ത്രാലയം കണ്ടന്‍റ് മേധാവി മോണിക്ക ഷെർഗില്ലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 1999ൽ പാക് ഭീകരർ ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് ഐസി 814 റാഞ്ചിയതുമായി ബന്ധപ്പെട്ട സീരീസിൽ രണ്ട് ഹൈജാക്കേഴ്സിനെ ഹിന്ദു പേരുകളാണ് നൽകിയിരിക്കുന്നത്. ഇതേ ചൊല്ലിയാണ് തർക്കം മുറുകുന്നത്. …

നെറ്റ്ഫ്ലിക്സ് മേധാവിക്ക് കേന്ദ്രത്തിന്‍റെ സമൻസ് Read More »

ടെലി​ഗ്രാം മേധാവി പവേൽ ദുരോവിനെതിരെ കുറ്റം ചുമത്തി ഫ്രഞ്ച് കോടതി

പാരിസ്: ടെലിഗ്രാം സി.ഇ.ഒ പവേൽ ദുരോവിന്റെ മേൽ കുറ്റം ചുമത്തി ഫ്രഞ്ച്‌ കോടതി. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ടെലിഗ്രാമിൽ വ്യാപകമായതിനാലാണ്‌ ടെലി​ഗ്രാം മേധാവിക്ക് മേൽ കുറ്റം ചുമത്തിയിരിക്കുന്നത്‌. ഇതോടെ പവേൽ ദുരോവിന്‌ ഫ്രാൻസ് വിട്ട്‌ പോവാനാവില്ല. കുറ്റം ചുമത്തിയേേതാടെ പവേൽ ദുരോവിനെതിരെ കോടതി മേൽനോട്ടത്തിൽ അന്വേഷണം നടക്കും.ശനിയാഴ്ച വൈകിട്ട് പാരിസിലെ ലെ ബുർഗേ വിമാനത്താവളത്തിൽ നിന്നാണ്‌ പവേലിനെ അറസ്റ്റ്‌ ചെയ്തത്‌. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക്‌ ടെലിഗ്രാം ഉപയോഗിക്കുന്നുവെന്നും, ഇത്‌ നിയന്ത്രിക്കുന്നതിൽ ദുരോവ്‌ പരാജയപ്പെട്ടു എന്നതിനാലുമായിരുന്നു ദുരോവിന്റെ അറസ്റ്റ്. മയക്കുമരുന്ന്‌ കടത്ത്‌, …

ടെലി​ഗ്രാം മേധാവി പവേൽ ദുരോവിനെതിരെ കുറ്റം ചുമത്തി ഫ്രഞ്ച് കോടതി Read More »

നേപ്പാളിൽ ടിക്‌ ടോക്ക് നിരോധനം അവസാനിപ്പിച്ചു

കാഠ്മണ്ഡ‍ു: ചൈനീസ്‌ മാധ്യമമായ ടിക്‌ ടോക്കിന് ഏർപ്പെടുത്തിയ നിരോധനം നീക്കി നേപ്പാൾ. സാമൂഹ്യ സൗഹാർദ്ദവും ഐക്യവും ഇല്ലായ്‌മ ചെയ്യുന്നുവെന്ന്‌ പറഞ്ഞ്‌ കഴിഞ്ഞ വർഷമാണ്‌ നേപ്പാൾ ടിക്‌ ടോക്‌ നിരോധിച്ചത്‌. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ്‌ കമ്മ്യൂണിക്കേഷൻ ആൻഡ് ഐ.ടി മന്ത്രി പൃഥ്വി സുബ്ബ ഗുരുങ് തീരുമാനം പ്രഖ്യാപിച്ചത്. എല്ലാ സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമുകളേയും രാജ്യത്ത്‌ തുല്യമായി പരിഗണിക്കണമെന്ന നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഒലിയുടെ നിർദേശത്തെ തുടർന്നാണ് നിരോധനം നീക്കിയത്‌. ടിക്‌ടോക്‌ നിരോധിക്കുന്നതിന്‌ നാലുവർഷം മുമ്പ്‌ …

നേപ്പാളിൽ ടിക്‌ ടോക്ക് നിരോധനം അവസാനിപ്പിച്ചു Read More »

ലോകമെമ്പാടും വിൻഡോസ് കംപ്യൂട്ടറുകൾ നിശ്ചലമായി

വാഷിങ്ങ്ടൻ: ലോക വ്യാപകമായി വിൻഡോസ് കംപ്യൂട്ടറുകളിൽ തകരാർ. പുതിയ ക്രൗഡ് സ്‌ട്രൈക്ക് അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്തതാണ് കംപ്യൂട്ടറുകളുടെ പ്രവർത്തനം തകരാറിലാവാൻ കാരണം. ഇന്ത്യ, ഓസ്‌ട്രേലിയ, ജർമ്മനി, യു.എസ്‌, യു.കെ ഉൾപ്പടെ നിരവധി രാജ്യങ്ങളിലെ കംപ്യൂട്ടറുകൾ തകരാറിലായതായാണ് റിപ്പോർട്ട്. ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും യു.എസിലും സൂപ്പർമാർക്കറ്റുകളുടെയും ബാങ്കുകളുടേയും ടെലികമ്മ്യൂണിക്കേഷൻ, വിമാന കമ്പനികളുടെയും പ്രവർത്തനം തകരാറിലായി. വാണിജ്യ സ്ഥാപനങ്ങളിലെ കംപ്യൂട്ടറുകളിൽ സുരക്ഷാ വിവരങ്ങൾ ശേഖരിക്കുന്നതിന് വേണ്ടിയുടെ ക്രൂഡ് സ്ട്രൈക്കിൻറെ ഫാൽക്കൺ സെൻസർ ഇൻസ്റ്റാൾ ചെയ്ത കപ്യൂട്ടറുകളാണ് തകരാറിലായത്. തകരാറിലായ കംപ്യൂട്ടറുകളിൽ ബ്ലൂ …

ലോകമെമ്പാടും വിൻഡോസ് കംപ്യൂട്ടറുകൾ നിശ്ചലമായി Read More »

വിദ്യാർത്ഥിനിയുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു: 5 പേരെ പൊലീസ് പിടികൂടി

ആലപ്പുഴ: ഐ.റ്റി.ഐ വിദ്യാർത്ഥിനിയുടെ ഫോട്ടോ മോർഫ് ചെയ്ത് പരസ്പരം കൈമാറിയ സംഭവത്തിൽ ചെങ്ങന്നൂരിൽ അഞ്ച് വിദ്യാർഥികൾ പിടിയിൽ. ഹോർട്ടികൾചർ ഒന്നാം വർഷ വിദ്യാർഥികളായ കോഴഞ്ചേരി സ്വദേശി നന്ദു(20), പെണ്ണുക്കര സ്വദേശി ആദർശ് മധു(19), കൊല്ലം പോരുവഴി സ്വദേശി അമൽ രഘു(19), നെടുമുടി സ്വദേശി അജിത്ത് പ്രസാദ്(18), കൈനകരി സ്വദേശി അതുൽ ഷാബു(19) എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടിൽ നിന്നു ഫോട്ടോ എടുത്ത് ഒന്നാം പ്രതി നന്ദു ഇന്‍റർനെറ്റിൽ നിന്ന് എടുത്ത നഗ്നചിത്രവുമായി ചേർത്ത് മോർഫ് ചെയ്ത് …

വിദ്യാർത്ഥിനിയുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു: 5 പേരെ പൊലീസ് പിടികൂടി Read More »

ഷാഫി പറമ്പിലിനെതിരെ കെ.കെ ശെെലജ പരാതി നൽകി

കോഴിക്കോട്: യു.ഡി.എഫുകാർ നടത്തുന്ന സെെബർ ആക്രമണത്തിനെതിരെ വടകര എൽ.ഡി.എഫ് സ്ഥാനാർഥി കെ കെ ശെെലജ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. എതിർ സ്ഥാനാർത്ഥി യു.ഡി.എഫിന്റെ ഷാഫി പറമ്പിലിന് എതിരെയാണ് പരാതി നൽകിയത്. കടുത്ത സെെബർ ആക്രമണമാണ് യു.ഡി.എഫുകാർ നടത്തുന്നത്. സാമൂഹ്യ മാധ്യമങ്ങളിലുടെ വ്യക്തിഹത്യയാണ് നടത്തുന്നത്. ഇതിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷനും പ്രമുഖ വ്യക്തികളും നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിട്ടും ആക്രമണം തുടരുകയാണ്.

ഇസ്രയേലിന് ഹാക്കർമാരുടെ ഭീഷണി

ടെൽ അവീവ്‌: ഇസ്രയേൽ പ്രതിരോധ മന്ത്രാലയത്തെ ഹാക്ക്‌ ചെയ്‌തതായി സൈബർ ഗ്രൂപ്പ് എൻ.ഇ.റ്റി ഹണ്ടർ. ചുരുങ്ങിയത് 500 പലസ്‌തീൻ തടവുകാരെയെങ്കിലും വിട്ടയച്ചിലെങ്കിൽ കൈവശമുള്ള രേഖകൾ വിൽപ്പനക്ക് വെക്കുമെന്നും ഹാക്കർമാർ മുന്നറിയിപ്പ് നൽകി. ടെലഗ്രാം ചാനലിലെ വീഡിയോയിലൂടെയാണ് സംഘം ഹാക്ക്‌ ചെയ്‌ത വിവരം അറിയിച്ചത്‌. കൈവശമുള്ള രേഖകളുടെ ചില ഭാഗങ്ങളും ടെലഗ്രാം വഴി പങ്കുവെച്ചു. ഇസ്രയേലി സുരക്ഷാ മന്ത്രാലയവും ഇസ്രയേലി കരാറുകാരുമായുളള കരാറുകൾ, സുരക്ഷാ മന്ത്രാലയവും വിദേശ രാജ്യങ്ങളും തമ്മിലുളള കരാറുകൾ, മറ്റു രഹസ്യ വിവരങ്ങൾ, സൈനിക ബ്ലൂപ്രിൻ്റുകളും …

ഇസ്രയേലിന് ഹാക്കർമാരുടെ ഭീഷണി Read More »

അപരിചിതരിൽ നിന്നുള്ള ലിങ്കുകളോ അറ്റാച്മെന്‍റുകളോ തുറക്കരുത്: ആപ്പിൾ, ഇന്ത്യക്കും മുന്നറിയിപ്പ്

ന്യൂഡൽഹി: ഇന്ത്യ ഉൾപ്പെടെ 92 രാജ്യങ്ങളിൽ മെഴ്സിനറി സ്പൈ വെയർ മുന്നറിയിപ്പു നൽകി ആപ്പിൾ. കഴിഞ്ഞ ദിവസമാണ് ആപ്പിൾ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയത്. ഒരു ചെറിയ വിഭാഗത്തേയാണ് മാൽവെയർ ലക്ഷ്യമിട്ടിരിക്കുന്നതെന്നും സ്പൈവെയറിനു പിന്നിൽ ശക്തായ കേന്ദ്രങ്ങളുണ്ടാകാമെന്നും ആപ്പിൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാധാരണ മാൽവെയറുകളെ അപേക്ഷിച്ച് കൂടുതൽ സങ്കീർണമായ പ്രശ്നങ്ങളാണ് മെഴ്സിനറി മാൽവെയറുകൾ സൃഷ്ടിക്കാറുള്ളത്. ആപ്പിൾ ഐ.ഡിയുമായി ബന്ധിപ്പിച്ച ഐഫോൺ ദൂരെയിരുന്ന നിയന്ത്രിക്കാൻ ഈ മാൽവെയറിന് സാധിക്കും. വളരെ കുറച്ചു പേരെ മാത്രം ലക്ഷ്യം വയ്ക്കുന്നതിനാലും ചുരുങ്ങിയ സമയം …

അപരിചിതരിൽ നിന്നുള്ള ലിങ്കുകളോ അറ്റാച്മെന്‍റുകളോ തുറക്കരുത്: ആപ്പിൾ, ഇന്ത്യക്കും മുന്നറിയിപ്പ് Read More »

ഓൺലൈൻ വഴി വാങ്ങിയത് കേടായ പാൽ; തിരിച്ചു നൽകാൻ ശ്രമിച്ച 65 കാരിക്ക് 77,000 രൂപ നഷ്ടമായി

ബാംഗ്ലൂർ: ഓൺലൈൻ വഴി കേടായ പാൽ ലഭിച്ചതിന് പിന്നാലെ തിരിച്ചു നൽകാൻ ശ്രമിച്ച് 65 കാരിക്ക് നഷ്ടമായത് 77,000 രൂപ. മൈസൂരുവിലാണ് സംഭവം. 65കാരിയായ സ്ത്രീ ഈ മാസം 18നാണ് ഒരു ഓൺലൈൻ ഗ്രോസറി പ്ലാറ്റ്ഫോമിൽ നിന്നും പാൽ വാങ്ങിയത്. പാൽ കേടായെന്ന് കണ്ട് തിരിച്ചു നൽകാനായ ഓൺലൈൻ വിൽപന ആപ്പിൽ നിന്നും കസ്റ്റമർ കെയർ നമ്പർ തെരഞ്ഞെടുത്ത് വിളിക്കുകയായിരുന്നു. തുടർന്ന് പലചരക്ക് പ്ലാറ്റ്‌ഫോമിന്റെ എക്‌സിക്യൂട്ടീവ് ആണെന്നു പറഞ്ഞ് ഫോൺ എടുത്തയാൾ യു.പി.ഐ രഹസ്യ നമ്പർ അടക്കം …

ഓൺലൈൻ വഴി വാങ്ങിയത് കേടായ പാൽ; തിരിച്ചു നൽകാൻ ശ്രമിച്ച 65 കാരിക്ക് 77,000 രൂപ നഷ്ടമായി Read More »

പ്രാദേശിക വിഷയങ്ങൾ വർഗ്ഗീയവൽക്കരിക്കുന്ന പോസ്‌റ്റുകൾ പൊലീസ്‌ നിരീക്ഷണത്തിൽ

തിരുവനന്തപുരം: പ്രാദേശിക പ്രശ്‌നങ്ങള്‍ വര്‍ഗീയവല്‍ക്കരിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ്. ഇത്തരം വിഷയങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് കര്‍ശനമായി നിരീക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു. യാദൃശ്ചികമായി നടക്കുന്ന പ്രാദേശിക വിഷയങ്ങള്‍ വര്‍ഗ്ഗീയവല്‍ക്കരിക്കുന്ന തരത്തിലുള്ള സാമൂഹ്യ മാധ്യമ പോസ്റ്റുകള്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണെന്നും ഇതിന്റെ ഭാഗമായി വിവിധ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ നിരീക്ഷിച്ച് സൈബര്‍ പട്രോളിങ് നടത്തുകയാണെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. പ്രാദേശിക പ്രശ്‌നങ്ങള്‍ വര്‍ഗീയവല്‍ക്കരിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാനും പൊലീസിന്റെ നിര്‍ദേശത്തില്‍ പറയുന്നു.

അനിമേഷൻ, ഗെയ്‌മിങ് മേഖലയിൽ 50,000 തൊഴിലവസരം

തിരുവനന്തപുരം: ഭാവിയുടെ സാങ്കേതികമേഖലയായി വിശേഷിപ്പിക്കുന്ന എവിജിസി എക്‌സ്‌ആർ രംഗത്ത്‌ കേരളം അഞ്ചു വർഷത്തിനകം 50,000 തൊഴിലവസരം സൃഷ്ടിക്കും. അനിമേഷൻ, വിഷ്വൽ ഇഫക്‌ട്‌സ്‌, ഗെയ്‌മിങ്‌ ആൻഡ് കോമിക്‌സ്‌, എക്‌സ്റ്റന്റഡ് റിയാലിറ്റി എന്നിവ ഉൾപ്പെടുന്നതാണ്‌ എവിജിസി – എക്‌സ്‌.ആർ രംഗം. സംസ്ഥാനത്ത്‌ 2029നകം ഈ രംഗത്ത്‌ 250 ബഹുരാഷ്ട്ര കമ്പനികളെയാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ സംസ്ഥാന സർക്കാർ പുറത്തിറക്കിയ കരടുനയത്തിൽ പറയുന്നു. രാജ്യത്തെ എവിജിസി – എക്‌സ്‌ആർ കയറ്റുമതി വരുമാനത്തിന്റെ പത്തു ശതമാനം നേടാൻ സംസ്ഥാനത്തെ പ്രാപ്തമാക്കും. ഓരോ വർഷവും 10,000 പ്രൊഫഷണലുകളെ …

അനിമേഷൻ, ഗെയ്‌മിങ് മേഖലയിൽ 50,000 തൊഴിലവസരം Read More »

ബഹിരാകാശത്ത് വൈദ്യുതി ഉൽപ്പാദനം, ഐ.എസ്.ആർ.ഒയുടെ പരീക്ഷണം വിജയിച്ചു

ചെന്നൈ: ബഹിരാകാശത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പരീക്ഷണം വിജയിപ്പിച്ച് ഐ.എസ്.ആർ.ഒ. ഫ്യുവൽ സെൽ പവർ സിസ്റ്റം പരീക്ഷണമാണ് വിജയം കണ്ടത്. 350 കിലോമീറ്റർ ഉയരത്തിൽ 180 വാൾട്ട് വൈദ്യുതിയാണ് ഫ്യുവൽ സെൽ ഉൽപ്പാദിപ്പിച്ചത്. ഇസ്‌റോയുടെ വിക്രം സാരാഭായ് സ്‌പേസ് സെന്‍റർ(വി.എസ്‌.എസ്‌.സി) ആണ് ഫ്യുവൽ സെൽ നിർമിച്ചത്. പുതുവർഷ ദിനത്തിൽ പി.എസ്.എൽ.വി സി58 എക്സ്പോസാറ്റ് റോക്കറ്റ് വിക്ഷേപിച്ചിരുന്നു. ഈ റോക്കറ്റിന്‍റെ അവസാന ഭാഗത്ത് പി.ഒ.ഇ.എമ്മെന്ന മൊഡ്യൂളുണ്ടായിരുന്നു. ഈ മൊഡൂളിലാണ് 10 ഉപഗ്രഹങ്ങൾ ഉണ്ടായിരുന്നത്. ഇതിൽ രണ്ടെണ്ണം വി.എസ്‌.എസ്‌.സി ആണ് നിർമിച്ചത്. …

ബഹിരാകാശത്ത് വൈദ്യുതി ഉൽപ്പാദനം, ഐ.എസ്.ആർ.ഒയുടെ പരീക്ഷണം വിജയിച്ചു Read More »

ഐ.എസ്‌.ആർ.ഒയുടെ അറുപതാമത്തെ ഉപഗ്രഹവിക്ഷേപണം; ന്യൂ ഇയറിൽ ഉയർന്നു പൊങ്ങി പി.എസ്‌.എൽ.വി സി58

ശ്രീഹരിക്കോട്ട: പുതുവത്സര ദിനത്തിൽ അറുപതാമത്തെ ഉപഗ്രഹം വിക്ഷേപിച്ച് ഐ.എസ്.ആര്‍.ഒ. എക്സ്പോസാറ്റ് ഉപഗ്രഹവുമായി പി.എസ്.എല്‍.വി സി58. രാവിലെ 9:10ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് റോക്കറ്റ് കുതിച്ചുയര്‍ന്നു. ബഹിരാകാശ എക്സ്റേ സ്രോതസുകൾ പഠിക്കുകയാണ് എക്‌സ്പോസാറ്റ് ഉപഗ്രഹത്തിന്റെ ലക്ഷ്യം. ഐ.എസ്.ആർ.ഒയും ബാംഗ്ലൂരിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് രൂപകൽപന. ബഹിരാകാശത്തെ നാൽപതോളം എക്സ്റേ സ്രോതസുകളെക്കുറിച്ച് വിവരം കൈമാറും. അഞ്ചുവർഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി. അമേരിക്കയ്ക്ക് ശേഷം ലോകത്തെ രണ്ടാമത്തെ എക്സ്റേ പോളാരിമീറ്റർ സാറ്റലൈറ്റ് വിക്ഷേപണമാണ് എക്സ്പോസാറ്റിന്റേത്.

കൊച്ചി മെട്രൊ രണ്ടാംഘട്ടത്തിന്‌ 379 കോടി

തിരുവനന്തപുരം: കൊച്ചി മെട്രൊ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടമായ പിങ്ക് ലൈനിൻറെ നിർമ്മാണത്തിന് 378.57 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. ‌‌ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വഴി കാക്കനാടുവരെ നീളുന്ന പദ്ധതിയുടെ പുതുക്കിയ അടങ്കലിന് ഭരണാനുമതി നൽകുന്നതാണ് ധനവകുപ്പിൻറെ തീരുമാനം. 11.8 കിലോമീറ്റർ ദീർഘത്തിലാണ് രണ്ടാം ഘട്ട നിർമ്മിതി.

ജനാധിപത്യം നേരിടുന്ന പുതിയ ഭീഷണിയാണ് ഡീപ്ഫേക്ക്, നടപടി സ്വീകരിക്കും; മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: ഡീപ് ഫേക്കിനു തടയിടുന്നതിനായി എത്രയും പെട്ടെന്ന് പുതിയ നിയമ നിർമാണം നടത്തുമെന്ന് വ്യക്തമാക്കി കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ്. ജനാധിപത്യം നേരിടുന്ന പുതിയ ഭീഷണിയാണ് ഡീപ്ഫേക്കെന്നും അദ്ദേഹം പറഞ്ഞു. ഡീപ് ഫേക്കിനെതിരേയുള്ള നടപടികൾ ശക്തമാക്കുന്നതിൻറെ മുന്നോടിയായി വിവിധ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളുടെ പ്രതിനിധികളുമായി വ്യാഴ‍്യാഴ്ച കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഡീപ് ഫേക്ക് പോലുള്ള പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനും ഡീപ് ഫേക്കിനെതിരേ ബോധവത്കരണം നടത്തുന്നതിനുമായി കമ്പനികൾ യോജിപ്പ് അറിയിച്ചതായും മന്ത്രി പറഞ്ഞു. …

ജനാധിപത്യം നേരിടുന്ന പുതിയ ഭീഷണിയാണ് ഡീപ്ഫേക്ക്, നടപടി സ്വീകരിക്കും; മന്ത്രി അശ്വിനി വൈഷ്ണവ് Read More »

മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് യുണീക് ഐ.ഡി

ന്യൂഡൽഹി: മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് തിരിച്ചറിയൽ ആവശ്യങ്ങൾക്കായി സവിശേഷ തിരിച്ചറിയൽ നമ്പർ(യുണീക് ഐഡി) വരുന്നു. ഒരാൾക്ക് പല നമ്പറുകൾ ഉണ്ടാകുമെങ്കിലും യുണീക് ഐഡി ഒന്നേ‌യുണ്ടാകൂ. സൈബർ തട്ടിപ്പുകൾ തടയുകയാണ് യുണീക് നമ്പർ‌ കൊണ്ടുവരുന്നതിന്റെ ലക്ഷ്യം. ഏതെങ്കിലുമൊരു ഫോൺ നമ്പർ തട്ടിപ്പിൽ ഉൾപ്പെട്ടാൽ തിരിച്ചറിയൽ ഐഡി ഉപയോ​ഗിച്ച് ആളെ കണ്ടെത്താം. ആയുഷ്മാൻ ഭാരത് പദ്ധതിയിലെ 14 അക്ക ഡിജിറ്റൽ ഐഡിക്ക് സമാനമായിരിക്കും ഈ നമ്പറും. ഒരാളുടെ പേരിലുളള വിവിധ സിം കാർഡുകൾ, വാങ്ങിയ സ്ഥലം, സജീവമായ സിം കാർഡ് …

മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് യുണീക് ഐ.ഡി Read More »

മതവിദ്വേഷം വളർത്തുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു; ആറന്മുള സ്വദേശിക്കെതിരെ കേസ്

പത്തനംതിട്ട: കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ മതവിദ്വേഷം വളർത്തുന്ന തരത്തിൽ പോസ്റ്റിട്ടതിന് പത്തനംതിട്ട‍യിൽ കേസ്. എറണാകുളത്ത് ജോലി ചെയ്യുന്ന ആറന്മുള സ്വദേശിക്കെതിരേയാണ് കേസ്. എസ്‌.ഡി.പി.ഐ ജില്ലാ പ്രസിഡന്‍റിന്‍റെ പരാതിയിലാണ് കേസ്. ഫെയ്സ്ബുക്ക് പോസ്റ്റ് അടക്കം പരാതിക്കാരൻ പൊലീസിന് കൈമാറി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട പൊലീസ് കേസെടുത്തത്. കളമശേരി സ്ഫോടനത്തിനു പിന്നാലെ ഫെയ്സ്ബുക്കിലൂടെ അടിസ്ഥാന രഹിതമായ വിവരങ്ങൾ പങ്കുവച്ചു. ഇത് എസ്‌.ഡി.പി.ഐ അടക്കമുളള സംഘടനകൾക്ക് സമൂഹത്തിന് മുന്നിൽ മോശം പ്രതിച്ഛായ ഉണ്ടാകുകയും ഒപ്പം സമൂഹത്തിൽ കലാപം ഉണ്ടാക്കാനും ഉതകുന്നതെന്നും …

മതവിദ്വേഷം വളർത്തുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു; ആറന്മുള സ്വദേശിക്കെതിരെ കേസ് Read More »

അനധികൃത ലോൺ ആപ്പുകൾ; ഭീഷണിയെ നേരിടാനൊരുങ്ങി ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി

ന്യൂഡൽഹി: അനധികൃത ലോൺ ആപ്പുകളുടെ വർധിക്കുന്ന ഭീഷണിയെ നേരിടാനൊരുങ്ങി ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം. ഇതിൻറെ ഭാഗമായി ബാങ്കുകൾക്ക് കൂടുതൽ വിശദമായ കെവൈസി പ്രക്രിയ രൂപകൽപ്പന ചെയ്യാൻ റിസർവ് ബാങ്കിനോട് മന്ത്രാലയം ആവശ്യപ്പെട്ടു. വ്യാജ വായ്പാ ആപ്പുകൾ കണ്ടെത്താൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. നിയമപരവും സൂക്ഷ്മമായി പരിശോധിച്ചതുമായ ലോൺ ആപ്പുകൾക്ക് മാത്രമേ ഇന്ത്യൻ ബാങ്കിങ് സംവിധാനം ആക്സസ് ചെയ്യാനും ഉപയോഗിക്കാനും കഴിയൂവെന്ന് ഇത് ഉറപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. എന്തെങ്കിലും നിയമലംഘനം ഉണ്ടായാൽ നിയമപ്രകാരമുള്ള നടപടിക്കും ഇതു സഹായകമാകും. …

അനധികൃത ലോൺ ആപ്പുകൾ; ഭീഷണിയെ നേരിടാനൊരുങ്ങി ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി Read More »

ഗഗൻയാൻ പരീക്ഷണ വിക്ഷേപണം വിജയിച്ചു

ബാംഗ്ലൂർ: ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായുള്ള ഐഎസ്ആര്‍ഒയുടെ പരീക്ഷണ റോക്കറ്റ് വിക്ഷേപണം വിജയം. ക്രൂ മൊഡ്യൂള്‍ റോക്കറ്റിൽ നിന്നും വേർപെട്ട് കൃത്യമായി കടലിൽ പതിച്ചു. ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ ഇത് പിന്നീട് കരയിലെത്തിക്കും. പരീക്ഷണത്തിന്റെ എല്ലാ ഘട്ടവും വിജയകരമായി പൂർത്തിയാക്കിയെന്ന് ഐ.എസ്.ആര്‍.ഒ തലവന്‍ എസ് സോമനാഥ് വ്യക്തമാക്കി. 9 മിനിറ്റ് 51 സെക്കന്റിനുള്ളിലാണ് പരീക്ഷണ വിക്ഷേപണം വിജയകരമായി പൂര്‍ത്തീകരിച്ചത്. ഒമ്പത് മിനിറ്റിനൊടുവിൽ ക്രൂ മൊഡ്യൂൾ കടലിൽ പതിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഒക്ടോബര്‍ 21 …

ഗഗൻയാൻ പരീക്ഷണ വിക്ഷേപണം വിജയിച്ചു Read More »

പ്രതികൂല കാലാവസ്ഥ, സാങ്കേതിക തകരാർ; ഗഗൻയാൻ ദൗത്യം മാറ്റിവച്ചു

ബാം​ഗ്ലൂർ: സാങ്കേതിക തകരാർ കാരണം ഗഗൻയാൻ ദൗത്യം മാറ്റിവച്ചു. പ്രതികൂല കാലാവസ്ഥ കാരണം 7.30ൽ നിന്ന് 8.30ലേക്കു മാറ്റി പരീക്ഷണത്തിനുള്ള നടപടിക്രമങ്ങൾ വീണ്ടും അഞ്ച് മിനിറ്റ് കൂടി വൈകിയാണ് ആരംഭിച്ചത്. എന്നാൽ, കൗണ്ട്ഡൗൺ അഞ്ച് വരെയെത്തിയപ്പോഴേക്കും സാങ്കേതിക തകരാർ കണ്ടെത്തി. റോക്കറ്റ് എൻജിന്റെ ഇഗ്നിഷൻ പൂർണമാകാത്തതാണ് വിക്ഷേപണം മാറ്റിവയ്ക്കാൻ കാരണമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥ് അറിയിച്ചു. റോക്കറ്റും ഗഗൻയാൻ പേടകവും സുരക്ഷിതമാണെന്നും, പുതിയ പരീക്ഷണ തീയതി വൈകാതെ പ്രഖ്യാപിക്കുമെന്നും സോമനാഥ്.

മുഖ്യമന്ത്രി ഔദ്യോഗിക വാട്‌സ്‌അപ്പ്‌ ചാനൽ തുടങ്ങി

തിരുവനന്തപുരം: വാട്‌സ്‌അപ്പ്‌ ചാനൽസ്‌ ഫീച്ചർ ഉപയോഗിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക വാട്‌സ്‌അപ്പ്‌ ചാനൽ ആരംഭിച്ചു. ചാനലിൽ ജോയിൻ ചെയ്യുന്നതിലൂടെ വാട്‌സ്അപ്പ് ഉപയോക്താക്കൾക്ക് മുഖ്യമന്ത്രിയെ വാട്‌സ്അപ്പിൽ പിന്തുടരാനും അ‌ദ്ദേഹം പങ്കുവയ്ക്കുന്ന പുതിയ വിവരങ്ങൾ അ‌റിയാനും സാധിക്കും. Kerala Chief Minister ചാനലിലേക്ക്‌ https://whatsapp.com/channel/0029Va9FQEn5Ejxx1vCNFL0L ലിങ്കിലൂടെ ജോയിൻ ചെയ്യാം. നേരത്തെ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയും ഔദ്യോഗിക വാട്‌സ്‌അപ്പ്‌ ചാനൽ ആരംഭിച്ചിരുന്നു.

കെ റെയിൽ പദ്ധതിക്ക് പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതിയിൽ സംസ്ഥാനത്തിന്‍റെ പ്രഥമ പരിഗണന കെ- റെയിലിനു തന്നെയാണെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ. ശ്രീധരന്‍റെ ശുപാർശ പരിശോധിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. മോൻസ് ജോസഫ് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കെ- റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കെയാണ് ഇ. ശ്രീധരൻ കെ-റെയിലിന് പകരമായി അതിവേഗ റെയിൽവേ പദ്ധതിയുമായി സർക്കാരിനെ സമീപിച്ചത്. ഇ.ശ്രീധരന്‍റെ റിപ്പോർട്ടിൻ മേൽ സർക്കാർ എന്ത് നടപടി സ്വീകരിച്ചെന്നായിരുന്നു നിയമസഭയിൽ മോൻസ് ജോസഫ് ഉന്നയിച്ച …

കെ റെയിൽ പദ്ധതിക്ക് പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി Read More »

സാങ്കേതിക വിദ്യകൾ കാലക്രമേണ മെച്ചപ്പെടുന്നതിനു ഗവേഷണം ഒരു അനിവാര്യമാണ്; മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സുസ്ഥിരമായ രീതിയിൽ മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റുക എന്നതാണ് എഞ്ചിനീയറിംഗിന്റെ അടിസ്ഥാന ലക്ഷ്യമെന്നും സാങ്കേതികവിദ്യകൾ കാലക്രമേണ മെച്ചപ്പെടുന്നതിനു ഗവേഷണം ഒരു അനിവാര്യഘടകമാണെന്നും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിയമസഭയിൽ സാങ്കേതിക വിദ്യ പഠനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹംകേരളത്തിന്റെ സാഹചര്യങ്ങൾക്ക് അനുസരിച്ച് നിർമാണ മേഖലയിലെ ഗവേഷണങ്ങൾക്ക് കെഎച്ആർഐ യെ ഫലപ്രദമായി ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഐഐടികൾ പോലെയുള്ള ദേശീയ ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ഇത്തരത്തിലുള്ള പഠനങ്ങളെല്ലാം നടക്കുന്നത്. കെഎച്ആർഐ അടുത്തിടെ നടത്തിയ ചില പ്രവർത്തനങ്ങൾ …

സാങ്കേതിക വിദ്യകൾ കാലക്രമേണ മെച്ചപ്പെടുന്നതിനു ഗവേഷണം ഒരു അനിവാര്യമാണ്; മന്ത്രി മുഹമ്മദ് റിയാസ് Read More »

ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രങ്ങൾ പകർത്തി ആദിത്യ എൽ1

തിരുവനന്തപുരം: സൗര രഹസ്യങ്ങൾ തേടിയുള്ള യാത്രക്കിടെ ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രങ്ങൾ പകർത്തി ഐ.എസ്‌.ആർ.ഒ ദൗത്യം ആദിത്യ എൽ1. സാങ്കൽപ്പിക ഭ്രമണപഥത്തിലേക്കുള്ള യാത്രയ്ക്കിടെ ആദിത്യ എൽ1 എടുത്ത സ്വന്തം ചിത്രം അടക്കമാണ് ഐ.എസ്‌.ആർ.ഒ പുറത്തു വിട്ടത്. ശ്രീഹരിക്കോട്ട സതീഷ്‌ധവാൻ സ്‌പേയ്‌സ്‌ സെന്ററിൽനിന്ന്‌ സെപ്തംബർ മൂന്നിന് 11.50 നായിരുന്നു ആദിത്യ എൽ1ന്റെ വിക്ഷേപണം. പി.എസ്.എൽ.വി സി57 റോക്കറ്റിലായിരുന്നു വിക്ഷേപണം. നാലുമാസം നീളുന്ന യാത്രയ്ക്ക് ഒടുവിൽ ജനുവരി ആദ്യവാരം ലക്ഷ്യത്തിലെത്തും. ഭൂമിയിൽ നിന്ന്‌ 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ്‌ …

ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രങ്ങൾ പകർത്തി ആദിത്യ എൽ1 Read More »

ആദിത്യ എൽ 1; രണ്ടാം ഭ്രമണ പഥം ഉയർത്തലും വിജയകരമായതായി ഇസ്രൊ

ചെന്നൈ: രാജ്യത്തിന്‍റെ സൗര്യ ദൗത്യം ആദിത്യ എൽ 1ന്‍റെ രണ്ടാം ഭ്രമണ പഥം ഉയർത്തലും വിജയകരമായി പൂർത്തിയാക്കിയതായി ഇസ്രൊ. നിലവിൽ 282 കി.മീ x 40225 കി.മീ ദീർഘവൃത്തത്തിലുള്ള ഭ്രമണ പഥത്തിലാണ് ആദിത്യ. സെപ്റ്റംബർ 10നാകും അടുത്ത ഭ്രമണ പഥം ഉയർത്തൽ നടക്കുക. ബാം​ഗ്ലൂരിലെ ഇസ്ട്രാക്കിന്‍റെ ഗ്രൗണ്ട് സ്റ്റേഷനാണു പേടകത്തെ നിയന്ത്രിക്കുന്നത്. ഇത്തരത്തിൽ ഇനി 3 ഭ്രമണ പഥം ഉയർത്തൽ കൂടി പൂർത്തിയാക്കിശേഷം ഭൂമിയുടെ ആകർഷണവലയത്തിൽ നിന്നും പുറത്തു കടക്കുന്ന ആദിത്യ എൽ 1ന് ചുറ്റുമുള്ള സാങ്കൽപ്പിക …

ആദിത്യ എൽ 1; രണ്ടാം ഭ്രമണ പഥം ഉയർത്തലും വിജയകരമായതായി ഇസ്രൊ Read More »

വിജയകരമായി വീണ്ടും സോഫ്റ്റ് ലാൻഡിങ്ങ്

ബാംഗ്ലൂർ: ചാന്ദ്ര ദൗത്യത്തിൽ നിർണായകമായ ഒരു ചുവടു വയ്പ്പു കൂടി നടത്തി ഇന്ത്യയുടെ ചന്ദ്രയാൻ ‌-3. ചന്ദ്രോപരിതലത്തിൽ നിന്ന് ചന്ദ്രയാൻ -3യുടെ ലാൻഡർ(വിക്രം) ഒന്നു കൂടി ഉയർത്തിയതിനു ശേഷം വിജയകരമായി വീണ്ടും സോഫ്റ്റ് ലാൻഡിങ്ങ് നടത്തിയതായി ഇസ്രൊ വ്യക്തമാക്കി. ചന്ദ്രനിൽ നിന്ന് പേടകങ്ങൾ ഭൂമിയിലേക്ക് തിരിച്ചെത്തിക്കുന്നതടക്കമുള്ള ഭാവി പദ്ധതികൾക്ക് പ്രതീക്ഷയേകുന്നതാണ് ഈ പരീക്ഷണ വിജയം. ചന്ദ്രോപരിതലത്തിൽ നിന്ന് 40 സെന്റീ മീറ്ററോളം ഉയർത്തിയതിനു ശേഷം 30 മുതൽ 40 സെൻറീമീറ്റർ വരെ അകലെ റാംപ്, ചാസ്റ്റെ, എൽസ …

വിജയകരമായി വീണ്ടും സോഫ്റ്റ് ലാൻഡിങ്ങ് Read More »

ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് നടന്നു

കരിമണ്ണൂർ: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഏകദിന ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ സജി മാത്യു ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികളിലെ സർഗാത്മകതയെ സാങ്കേതിക വിദ്യയുമായി സമന്വയിപ്പിച്ച്, നവീന സങ്കേതങ്ങളായ അനിമേഷൻ, കംപ്യൂട്ടർ പ്രോഗ്രാമിങ്ങ് എന്നിവയിൽ താത്പര്യവും അവഗാഹവും ജനിപ്പിക്കുകയെന്ന ലക്ഷ്യ ത്തോടെയാണ് ‘ഡിജിറ്റൽ ഓണമെന്ന’ ആശയത്തെ മുൻനിർത്തി ക്യാമ്പ് നടത്തിയത്. ഡിജിറ്റൽ പൂക്കളം, ഡിജിറ്റൽ സദ്യ എന്നിവ സൗജന്യ ഗ്രാഫിക് സങ്കേതങ്ങളായ ജിമ്പ്, ഇൻക്സ്‌കേപ്പ് എന്നിവയിലും ഡിജിറ്റൽ ഊഞ്ഞാലാട്ടം, ഡിജിറ്റൽ …

ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് നടന്നു Read More »

കോൺഗ്രസ്‌ അനുകൂല പ്ലാറ്റ്‌ഫോമിൽ നിന്ന് സൈബർ ആക്രമണം; ജെയ്‌ക്‌.സി.തോമസിന്റെ ഭാര്യ ഗീതു പരാതി നൽകി

കോട്ടയം: സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ നടത്തുന്ന സൈബർ ആക്രമണത്തിനെതിരെ പുതുപ്പള്ളിയിലെ എൽഡിഎഫ്‌ സ്ഥാനാർഥി ജെയ്‌ക്‌ സി തോമസിന്റെ ഭാര്യ ഗീതു പരാതി നൽകി. ആക്രമണം മാനസികമായി വളരെയധികം വേദനിപ്പിച്ചുവെന്ന്‌ ഗീതു പറഞ്ഞു. കോൺഗ്രസ്‌ അനുകൂല പ്ലാറ്റ്‌ഫോമിൽ നിന്നാണ്‌ വ്യാജ വീഡിയോ അടക്കം പോസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്‌. സ്‌ത്രീകൾ അടക്കമുള്ള കോൺഗ്രസ്‌ പ്രവർത്തകർ വളരെ മോശമായ രീതിയിൽ കമന്റ്‌ ചെയ്യുന്നുണ്ട്‌. മാനസികമായി വളരെയധികം ബുദ്ധിമുട്ട്‌ ഉണ്ടായതുകൊണ്ടാണ്‌ ഒൻപത്‌ മാസം ഗർഭിണിയായിട്ടും പൊലീസ്‌ സ്‌റ്റേഷനിൽ വരേണ്ടിവന്നതെന്നും ഗീതു പറഞ്ഞു. ആദ്യം ജെയ്‌കിനെതിരെയായിരുന്നു ആക്രമണം. …

കോൺഗ്രസ്‌ അനുകൂല പ്ലാറ്റ്‌ഫോമിൽ നിന്ന് സൈബർ ആക്രമണം; ജെയ്‌ക്‌.സി.തോമസിന്റെ ഭാര്യ ഗീതു പരാതി നൽകി Read More »

സൗര്യദൗത്യം, ഐ.എസ്.ആർ.ഒ അധികൃതരെ അഭിനന്ദിച്ച് പ്രധാനമന്തി

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ സൗരദൗത്യത്തിൻറെ ആദ്യഘട്ടം വിജയകരമായി പൂർത്തിയായി. പി.എസ്.എൽ.വി റോക്കറ്റിൽ ശ്രീഹരിക്കോട്ടയിൽ നിന്നു വിക്ഷേപിച്ച ആദിത്യ എൽ 1 വിജയകരമായി വേർപ്പെട്ടതായി ഇസ്രൊ അധികൃതർ സ്ഥിരീകരിച്ചു. പി.എസ്.എൽ.വി സി 57ലാണ് ആദിത്യ എൽ 1 വിക്ഷേപിച്ചത്. വിക്ഷേപിച്ച് 64 മിനിറ്റിനു ശേഷമാണ് പേടകം റോക്കറ്റിൽ നിന്ന് വേർപ്പെട്ടത്. സൗരദൗത്യത്തിന് വിജയകരമായി തുടക്കം കുറിച്ച ഐ.എസ്.ആർ.ഒ അധികൃതരെയും ശാസ്ത്രജ്ഞരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. മുഴുവൻ മാനവരാശിയുടെയും ക്ഷേമത്തിനായി പ്രപഞ്ചത്തെ കൂടുതൽ അറിയുന്നതിനായുള്ള നമ്മുടെ അശ്രാന്ത ശാസ്ത്രീയ …

സൗര്യദൗത്യം, ഐ.എസ്.ആർ.ഒ അധികൃതരെ അഭിനന്ദിച്ച് പ്രധാനമന്തി Read More »

ആദിത്യ എൽ 1 വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ സൗര ദൗത്യത്തിന് തുടക്കം കുറിച്ചു കൊണ്ട് ആദിത്യ എൽ 1 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്ന് കൃത്യം 11.50ന് ബഹിരാകാശ പേടകം വിക്ഷേപിച്ചതായി ഇസ്രൊ സ്ഥിരീകരിച്ചു. സൗരദൗത്യം നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. വിക്ഷേപിച്ച് ഒരു മണിക്കൂറിനു ശേഷമാണ് പേടകം റോക്കറ്റിൽ നിന്ന് വേർപ്പെട്ട് ഭ്രമണപഥത്തിലെത്തുക. ഭൂമിക്കും സൂര്യനും ഇടയിലുള്ള സാങ്കൽപ്പിക പോയിൻറായ ഒന്നാം ലഗ്രാഞ്ചാണ് ആദിത്യ ലക്ഷ്യമിടുന്നത്. അമെരിക്ക, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളാണ് ഇതിനു …

ആദിത്യ എൽ 1 വിക്ഷേപിച്ചു Read More »

ആദിത്യ-എൽ1 വിക്ഷേപണം ഇന്ന്

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ സൗരദൗത്യത്തിന് പൂർണസജ്ജമായി ഇസ്രൊ. സൂര്യനെക്കുറിച്ചുള്ള പഠനത്തിനായി നിർമിച്ചിട്ടുള്ള ബഹിരാകാശ പേടകം ആദിത്യ-എൽ1 രാവിലെ 11.50ന് വിക്ഷേപിക്കും. 125 ദിവസങ്ങൾ കൊണ്ട് 1.5 മില്യൺ കിലോമീറ്റർ സഞ്ചരിച്ചാണ് ആദിത്യ ലക്ഷ്യസ്ഥാനത്തെത്തുക. സൂര്യനെയും അതു മൂലമുള്ള ബഹിരാകാശ കാലാവസ്ഥയുടെ വ്യതിയാനങ്ങളെയും പേടകം വഴി നിരീക്ഷിക്കാൻ കഴിയും. ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, സൂര്യൻറെ ഏറ്റവും പുറമേയുള്ള ഭാഗമായ കൊറോണം എന്നിവയെ വൈദ്യുതി കാന്തിക, കണിക, കാന്തിക മണ്ഡലം ഡിറ്റക്റ്ററുകൾ വഴി നിരീക്ഷിക്കുന്നതിനായി 7 പേലോഡുകൾ പേടകത്തിലുണ്ടായിരിക്കും. ഇതിൽ 4 പേലോഡുകൾ …

ആദിത്യ-എൽ1 വിക്ഷേപണം ഇന്ന് Read More »

ചന്ദ്രയാൻ നേട്ടങ്ങൾ സമൂഹത്തിൽ ശാസ്‌ത്ര മനോഭാവം ശക്തിപ്പെടുത്തുമെന്ന് ഇന്ത്യാ മുന്നണി

മുംബൈ: ഐ.എസ്.ആർ.ഒയുടെ ചന്ദ്രയാൻ നേട്ടങ്ങൾ സമൂഹത്തിൽ ശാസ്‌ത്ര മനോഭാവം ശക്തിപ്പെടുത്തുമെന്ന് ഇന്ത്യാ മുന്നണി യോഗം പ്രമേയത്തിൽ പറഞ്ഞു. അഭിമാനകരമായ കുതിപ്പുണ്ടാക്കിയ ഐ.എസ്.ആർ.ഒ ശാസ്‌ത്രജ്ഞരെ ഇന്ത്യ മുന്നണി പാർട്ടികൾ അഭിനന്ദിച്ചു. ഐ.എസ്.ആർ.ഒയുടെ നേട്ടങ്ങൾ കെട്ടിപ്പടുക്കാനും വികസിപ്പിക്കാനും ആഴത്തിലാക്കാനും ആറു പതിറ്റാണ്ടുകളെടുത്തു. ആദിത്യ – എൽ1 ന്റെ വിക്ഷേപണത്തിനായി ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ലോകത്തെ ത്രസിപ്പിച്ചിരിക്കുകയാണ് ചന്ദ്രയാൻ – 3 നേട്ടങ്ങളെന്നും പ്രസ്‌താവനയിൽ പറഞ്ഞു.

ആദിത്യ എൽ1 വിക്ഷേപണം നാളെ

ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ വണ്ണിൻറെ കൗണ്ട് ടൗൺ ഇന്ന് ആരംഭിക്കും. ശ്രീഹരിക്കോട്ട‍യിലെ സതാഷ് ധവാൻ സ്പേസ് സെൻററിൽ നിന്നും നാളെ രാവിലെ 11.50 നാണ് പിഎസ്എൽവി റോക്കറ്റിൽ ആദിത്യ എൽ വണ്ണിൻറെ വിക്ഷേപണം. വിക്ഷേപണത്തിൻറെ ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് അറിയിച്ചു. ഭൂമിയ്ക്കും സൂര്യനും ഇടയിലുള്ള അഞ്ച് ലാഗ്റേഞ്ച് പോയിൻറുകളിൽ ആദ്യത്തേതിലുള്ള ഭ്രമണപഥത്തിലായിരിക്കും പേടകത്തെ എത്തിക്കുക. ഭൂമിയിൽ നിന്ന് 1.5 ദശലക്ഷം കിലോമീറ്റർ അകലെയാണ് ഈ പോയിൻറ്. ഗ്രഹണം അടക്കമുള്ള …

ആദിത്യ എൽ1 വിക്ഷേപണം നാളെ Read More »

മഹേന്ദ്രഗിരി ഇന്ന് മുംബൈയിൽ നീറ്റിലിറക്കും

ന്യൂഡൽഹി: നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ മഹേന്ദ്രഗിരി ഇന്ന് മുംബൈയിൽ നീറ്റിലിറക്കും. ഉപരാഷ്‌ട്രപതി ജഗ്‌ദീപ്‌ ധൻഖറിന്റെ ഭാര്യ സുധേഷ്‌ ധൻഖറാണ്‌ മുംബൈയിലെ മസഗോൺ ഡോക്കിൽ കപ്പൽ നീറ്റിലിറക്കുന്നത്‌. ഉപരാഷ്‌ട്രപതി മുഖ്യാതിഥിയാകും.പ്രോജക്ട് 17 എയുടെ ഭാഗമായി നിർമിച്ച ഏഴാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റാണ് മഹേന്ദ്രഗിരി. ആറാമത്തെ യുദ്ധക്കപ്പലായ വിന്ധ്യഗിരി പ്രസിഡന്റ്‌ ദ്രൗപദി മുർമുവാണ്‌ നീറ്റിലിറക്കിയത്‌. മെച്ചപ്പെട്ട ആക്രമണശേഷിക്കുപുറമെ അത്യാധുനിക സെൻസറുകളും പ്ലാറ്റ്ഫോം മാനേജ്മെന്റ് സിസ്റ്റങ്ങളും മഹേന്ദ്രഗിരിയിലുണ്ട്‌.

സുപ്രീംകോടതിയുടെ പേരിൽ വ്യാജ വെബ്സൈറ്റ്

ന്യൂഡൽഹി: സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റെന്ന പേരിൽ വ്യാജ വെബ്സൈറ്റ് പ്രവർത്തിക്കുന്നതായി മുന്നറിയിപ്പ്. സുപ്രീംകോടതി രജിസ്ട്രിയാണ് മുന്നറിയിപ്പ് നൽകിയത്. http://cbins/scigv.com, https://cbins.scigv.com/offence. എന്നിവയാണ് വ്യാജ വെബ്സൈറ്റുകളുടെ യു.ആർ.എൽ. വ്യാജ വെബ്‌സൈറ്റ് ജനങ്ങളിൽനിന്ന് വ്യക്തിഗത വിവരങ്ങളും ക്രെഡിറ്റ്,ഡെബിറ്റ് കാർഡ് വിവരങ്ങളും ആരായുകയാണെന്നും ആരും വിവരങ്ങൾ കൈമാറരുതെന്നും സുപ്രീംകോടതി രജിസ്ട്രി മുന്നറിയിപ്പ് നൽകി. ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ പണവും വിവരങ്ങളും ഉൾപ്പെടെ നഷ്ടപ്പെടാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. സുപ്രീംകോടതി ആരുടെയും വ്യക്തി വിവരങ്ങളോ സാമ്പത്തിക വിവരങ്ങളോ ചോദിക്കാറില്ലെന്നും രജിസ്ട്രി വ്യക്തമാക്കി. വ്യാജ വെബ്‌സൈറ്റിന്റെ …

സുപ്രീംകോടതിയുടെ പേരിൽ വ്യാജ വെബ്സൈറ്റ് Read More »

വിക്രം ലാന്ററിന്റെ ചിത്രം പകർത്തി പ്രജ്ഞാൻ

ന്യൂഡൽഹി: പരസ്പരം ചിത്രങ്ങൾ പകർത്തി ചന്ദ്രയാൻ 3 ദൗത്യത്തിന്‍റെ ഭാഗമായ വിക്രം ലാൻഡറും പ്രജ്ഞാൻ റോവറും. പ്രജ്ഞാന്‍റെ ചിത്രങ്ങളും വീഡിയോകളും വിക്രം നേരത്തെ തന്നെ പകർത്തിയിരുന്നെങ്കിലും, ഇതാദ്യമായി വിക്രം ലാൻഡറിന്റെ ചിത്രം പ്രജ്ഞാൻ പകർത്തിയിരിക്കുകയാണ്. ഐ.എസ്.ആർ.ഒയാണ് സ്മൈൽ പ്ലീസെന്ന തലക്കെട്ടോടെ ഈ ചിത്രങ്ങൾ ട്വീറ്റ് ചെയ്തിരിക്കുന്നത്. റോവറിലുള്ള നാവിഗേഷൻ ക്യാമറ(NavCam) ഉപയോഗിച്ചാണ് ചിത്രം പകർത്തിയതെന്നും ഐ.എസ്.ആർ.ഒ അറിയിക്കുന്നു.

ആദിത്യ എൽ 1, പി.എസ്.എൽ.വി.സി 57 റോക്കറ്റിന്‍റെ ചിത്രം പങ്കുവെച്ചു

ബാംഗ്ലൂർ: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ 1ൽ ഘടിപ്പിച്ച പി.എസ്.എൽ.വി.സി 57 റോക്കറ്റിന്‍റെ ചിത്രം പങ്കുവെച്ച് ഐ.എസ്.ആർ.ഒ. പി.എസ്.എൽ.വി.സി റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. ചന്ദ്രയാൻ 3 വിജയകരമായി തുടരുന്നതിന്‍റെ ആത്മവിശ്വാസത്തിലാണ് സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ദൗത്യത്തിന് ഐ.എസ്.ആർ.ഒ ഒരുങ്ങുന്നത്. സെപ്റ്റംബർ രണ്ടിന് ഉച്ചയ്ക്ക് 11.50ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്‍ററിൽ നിന്ന് വിക്ഷേപണം നടത്താനാണ് ഐ.എസ്.ആർ.ഒയുടെ നീക്കം. ഏകദേശം 368 കോടിയോളമാണ് ഇതിന്‍റെ ചിലവ്. സൂര്യന്‍റെ പുറത്തെ താപവ്യതിയാനങ്ങളും സൗരകൊടുംങ്കാറ്റിന്‍റെ ഫലങ്ങളും കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ചേർത്തലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, ആളപായം ഇല്ല

ചേർത്തല: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഉടൻ വണ്ടി നിർത്തി പുറത്തിറങ്ങിയതിനാൽ വണ്ടി ഓടിച്ചിരുന്ന സ്ത്രീ പരുക്കുകളില്ലാതെ രക്ഷപെട്ടു. കണിച്ചുകുളങ്ങര – ചെത്തി റോഡിലാണ് സംഭവം. പട്ടണക്കാട് ഹരിശ്രീ ഭവനിൽ ഇന്ദിര വിഘ്നേശ്വരൻറെ കാറാണ് കത്തിനശിച്ചത്. വണ്ടിയോടിച്ചിരുന്ന ഇന്ദിര(64) കാറിൻറെ മുൻ വശത്തു നിന്നും പുറ ഉയരുന്നതു കണ്ട് ഉടൻ പുറത്തേക്കിറങ്ങുകയായിരുന്നു. പിന്നാലെ തീ ആളിക്കത്തികാർ പൂർണമായും കത്തി നശിച്ചു. സമീപവാസികളും റോഡിലുണ്ടായിരുന്നവരും ഓടിയെത്തി വെള്ളം പമ്പ് ചെയ്താണ് തീ അണച്ചത്. ചേർത്തലയിൽനിന്ന് അഗ്നിരക്ഷാ സേനയും മാരാരിക്കുളത്തുനിന്ന് പൊലീസും …

ചേർത്തലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, ആളപായം ഇല്ല Read More »

വി​ല വ​ര്‍ധി​പ്പി​ക്കാ​നൊ​രു​ങ്ങി ഹോ​ണ്ട കാ​ർ​സ്

ന്യൂഡൽഹി: സെ​പ്റ്റം​ബ​ര്‍ മു​ത​ല്‍ ഹോ​ണ്ട സി​റ്റി, അ​മേ​സ് കാ​റു​ക​ളു​ടെ വി​ല വ​ര്‍ധി​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ഹോ​ണ്ട കാ​ർ​സ്. വ​ര്‍ധി​ച്ചു വ​രു​ന്ന നി​ര്‍മാ​ണ ചെ​ല​വി​നെ​ത്തു​ട​ർ​ന്നാ​ണ് വി​ല വ​ർ​ധ​ന​യെ​ന്ന് ക​മ്പ​നി പ​റ​യു​ന്നു. നി​ല​വി​ല്‍ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ സി​റ്റി, അ​മേ​സ് തുടങ്ങിയ ര​ണ്ട് മോ​ഡ​ലു​ക​ളാ​ണ് ക​മ്പ​നി വി​ല്‍ക്കു​ന്ന​ത്. ക​മ്പ​നി ക​ഴി​യു​ന്ന​ത്ര ചെ​ല​വ് സ​മ്മ​ർ​ദം ല​ഘൂ​ക​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗാ​യാ​ണ് സെ​പ്റ്റം​ബ​ര്‍ മു​ത​ല്‍ സി​റ്റി, അ​മേ​സ് എ​ന്നി​വ​യ്ക്ക് വി​ല കൂ​ട്ടു​ന്ന​തെ​ന്ന് ഹോ​ണ്ട കാ​ര്‍സ് ഇ​ന്ത്യ വൈ​സ് പ്ര​സി​ഡ​ന്‍റ് കു​നാ​ല്‍ ബെ​ല്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം എ​ത്ര രൂ​പ​യാ​ണ് …

വി​ല വ​ര്‍ധി​പ്പി​ക്കാ​നൊ​രു​ങ്ങി ഹോ​ണ്ട കാ​ർ​സ് Read More »

ലാൻഡിങ്ങ് മൊഡ്യുൾ ഇന്ന് ചന്ദ്രൻറെ ദക്ഷിണ ധ്രുവപ്രദേശത്തിന് സമീപം സ്പർശിക്കും

ന്യൂഡൽഹി: ബഹിരാകാശ പര്യവേഷണത്തിൽ പുതു ചരിത്രം കുറിക്കാൻ ഇന്ത്യയുടെ ചന്ദ്രയാൻ 3 ചന്ദ്രനിൽ സോഫ്‌റ്റ് ലാൻഡിങ്ങിനായി തയാറെടുക്കുകയാണ്. 40 ദിവസം നീണ്ട കാത്തിരിപ്പിനാണ് ഇന്ന് ഫലം കാണാൻ പോവുന്നത്. ലാൻഡറും റോവറും ഉൾപ്പെടുന്ന ലാൻഡിങ് മൊഡ്യുൾ ഇന്ന് വൈകിട്ട് 6:04 ന് ചന്ദ്രൻറെ ദക്ഷിണ ധ്രുവപ്രദേശത്തിന് സമീപം സ്പർശിക്കാനായി തയ്യാറെടുക്കുകയാണ്. 5.45ന് ചന്ദ്രോപരിതലത്തിൽ നിന്ന് ലാൻഡർ താഴ്ത്താനാരംഭിക്കും തുടർന്ന് 6.04 ഓടെ ചന്ദ്രയാൻ 3 ചന്ദ്രനെ സ്പർശിക്കുമെന്നാണ് റിപ്പോർട്ടുകൾ. ലാൻ‍ഡർ ഇറങ്ങി ഏതാനും നിമിഷങ്ങൾക്കുള്ളിൽ ചന്ദ്രോപരിതലത്തിൻറെ ചിത്രങ്ങൾ …

ലാൻഡിങ്ങ് മൊഡ്യുൾ ഇന്ന് ചന്ദ്രൻറെ ദക്ഷിണ ധ്രുവപ്രദേശത്തിന് സമീപം സ്പർശിക്കും Read More »

വിക്രം ചന്ദ്രയാൻ-2വിൻറെ ഓർബിറ്റർ മൊഡ്യൂളുമായി ആശയവിനിമയം സ്ഥാപിച്ചു

ബാംഗ്ലൂർ: ചന്ദ്രയാൻ-3യിലെ ലാൻഡർ മൊഡ്യൂളായ വിക്രം, മുൻ ദൗത്യമായ ചന്ദ്രയാൻ-2വിൻറെ ഓർബിറ്റർ മൊഡ്യൂളുമായി ആശയവിനിമയം സ്ഥാപിച്ചു. ചന്ദ്രയാൻ-2വിൻറെ ഭാഗമായി അയച്ച ലാൻഡർ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യാതെ ഇടിച്ചിറങ്ങിയെങ്കിലും, ഓർബിറ്റർ മൊഡ്യൂൾ ഇപ്പോഴും വിജയകരമായി ചന്ദ്രനെ ഭ്രമണം ചെയ്യുന്നുണ്ട്. ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലത്തിലുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ-2വിലെ ഓർബിറ്ററായ പ്രധാൻ ( PRADAN ) ഉള്ളത്. ഇതിൽ നിന്ന് ചന്ദ്രയാൻ-3യുടെ ലാൻഡർ മൊഡ്യൂളിലേക്ക് സ്വാഗത സന്ദേശം ലഭിച്ചതായി ഐഎസ്ആർഒ തന്നെയാണ് അറിയിച്ചത്. ഇതിനിടെ, വിക്രം ലാൻഡറിനെ …

വിക്രം ചന്ദ്രയാൻ-2വിൻറെ ഓർബിറ്റർ മൊഡ്യൂളുമായി ആശയവിനിമയം സ്ഥാപിച്ചു Read More »

എല്ലാ ഘടകങ്ങളും നൂറു ശതമാനം കൃത്യമാണെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ 23ന് ലാൻഡിങ്ങ് നടത്തൂ; ഐ.എസ്.ആർ.ഒ

ചെന്നൈ: ചന്ദ്രയാൻ 3 ദൗത്യത്തിന്‍റെ ഭാഗമായ വിക്രം ലാൻഡറിന്‍റെ പ്രവർത്തനം പരിശോധിച്ച്, എല്ലാ ഘടകങ്ങളും നൂറു ശതമാനം കൃത്യമാണെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ ഓഗസ്റ്റ് 23ന് മുൻ നിശ്ചയപ്രകാരം ലാൻഡിങ്ങ് നടത്തൂവെന്ന് ഐഎസ്ആർഒ ഉദ്യോഗസ്ഥൻ. എന്തെങ്കിലും പ്രശ്നങ്ങൾ കണ്ടെത്തിയാൽ ലാൻഡിങ് ഓഗസ്റ്റ് 27ലേക്ക് മാറ്റിവയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവിലുള്ള പദ്ധതി ബുധനാഴ്ച വൈകിട്ട് 6.04ന് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവ പ്രദേശത്ത് ലാൻഡ് ചെയ്യിക്കാനാണ്. 20 മിനിറ്റോളം നീളുന്ന പ്രക്രിയയാണ് സോഫ്റ്റ് ലാൻഡിങ്ങിനായി തയാറാക്കിയിരിക്കുന്നത്. ഇതനുസരിച്ച് ബുധനാഴ്ച വൈകിട്ട് …

എല്ലാ ഘടകങ്ങളും നൂറു ശതമാനം കൃത്യമാണെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ 23ന് ലാൻഡിങ്ങ് നടത്തൂ; ഐ.എസ്.ആർ.ഒ Read More »

ചന്ദ്രോപരിതലത്തിന്‍റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ഐ.എസ്.ആർ.ഒ

ചെന്നൈ: ചന്ദ്രയാൻ പകർത്തിയ ചന്ദ്രോപരിതലത്തിന്‍റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ഐ.എസ്.ആർ.ഒ. ചന്ദ്രയാൻ ഇറങ്ങുന്ന ഭാഗത്തിന്‍റെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. വാൻഡർ ഹസാർഡ് ഡിറ്റെക്ഷൻ ആൻഡ് അവോയ്ഡൻസ് കാമറയിൽ പകർത്തിയ ചിത്രങ്ങളാണ് ഇത്. വലിയ ഗർത്തങ്ങളും പാറകളും ഇല്ലാത്ത പ്രദേശം കൃത്യമായി കണ്ടെത്താൻ സഹായിക്കുന്ന കാമറയാണിത്. ഇത്തരം പ്രദേശങ്ങളിൽ സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സാധിക്കും. അഹമ്മദാബാദിലുള്ള സ്പെയ്സ് ആപ്ലിക്കേഷൻ സെന്‍ററിലാണ് എൽ.എച്ച്.ഡി.സി കാമറ വികസിപ്പിച്ചത്. ലാൻഡർ മൊഡ്യൂളിനെ ചന്ദ്രോപരിതലത്തിലേക്ക് അടുപ്പിക്കുന്ന രണ്ടാം ഡീബൂസ്റ്റിംഗും ഞായറാഴ്ച പുലർച്ചെ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ചന്ദ്രനോട് …

ചന്ദ്രോപരിതലത്തിന്‍റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ഐ.എസ്.ആർ.ഒ Read More »

ചന്ദ്രയാൻ 3; മൊഡ്യൂൾ വേർപെട്ടു, 23ന് സോഫ്റ്റ് ലാൻഡിങ്ങ്

തിരുവനന്തപുരം: ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ഏറ്റവും നിർണായക ഘട്ടങ്ങളിലൊന്നായ പേടകങ്ങളുടെ വേർപിരിയൽ വിജയകരം. ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന്‌ ലാൻഡറും റോവറുമടങ്ങുന്ന പേടകത്തെ കൃത്യതയോടെ ചാന്ദ്രവലയത്തിലെത്തിച്ച പ്രൊപ്പൽഷൻ മൊഡ്യൂൾ പ്രധാന ദൗത്യം പൂർത്തിയാക്കി. പകൽ ഒന്നരയോടെ ബാംഗ്ലൂരിലെ ഐ.എസ്‌.ആർ.ഒ കേന്ദ്രമായ ഇസ്‌ട്രാക്ക്‌ നൽകിയ കമാൻഡ്‌ സ്വീകരിച്ച്‌ ലാൻഡറിൽ നിന്ന്‌ മൊഡ്യൂൾ വേർപെട്ടു. അടുത്ത ഘട്ടമായ ഡീ ബൂസ്റ്റിംഗ് വെള്ളിയാഴ്ച വൈകിട്ട് നാലിന് നടക്കുമെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു. 23നാണ് പേടകത്തിന്റെ സോഫ്റ്റ് ലാൻഡിങ്ങ് നിശ്ചയിച്ചിരിക്കുന്നത്.

ചന്ദ്രയാൻ-3 പേടകത്തിലെ ലാൻഡിങ്ങ് മൊഡ്യൂൾ ഇന്ന് വേർപെടുത്തും

ബാംഗ്ലൂർ: 34 ദിവസം മുൻപ് വിക്ഷേപിച്ച ചന്ദ്രയാൻ-3 (Chandrayaan-3) ദൗത്യം നിർണായക ഘട്ടത്തിലേക്ക്. ചന്ദ്രനിൽ ഇറങ്ങാനുള്ള ലാൻഡിങ് മൊഡ്യൂൾ, ചന്ദ്രനെ ഭ്രമണം ചെയ്യുന്ന മൊഡ്യൂളിൽ നിന്ന് വ്യാഴാഴ്ച വേർപെടുത്തും. ലാൻഡറായ വിക്രം (Vikram), ചന്ദ്രോപരിതലത്തിൽ പര്യവേക്ഷണം നടത്തുന്ന പ്രജ്ഞാൻ (Pragyan) എന്നിവ അടങ്ങുന്നതാണ് ലാൻഡിങ് മൊഡ്യൂൾ. 153km X 163km ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ-3 ഇപ്പോഴുള്ളത്. ലാൻഡിങ് മൊഡ്യൂൾ വേർപെടുത്തിയ ശേഷമാണ് ദൗത്യത്തിലെ അവസാനത്തെയും സുപ്രധാനവുമായ ഘട്ടം- ചന്ദ്രനിലെ ലാൻഡിങ്ങ്. ലാൻഡ് ചെയ്ത ശേഷമാണ് റോവറായ (Rover) പ്രജ്ഞാൻ …

ചന്ദ്രയാൻ-3 പേടകത്തിലെ ലാൻഡിങ്ങ് മൊഡ്യൂൾ ഇന്ന് വേർപെടുത്തും Read More »

ചന്ദ്രയാൻ 3; ചന്ദ്രോപരിതലത്തിൻറെ 150 കിലോമീറ്റർ അടുത്തെത്തി

ബാംഗ്ലൂർ: രാജ്യത്തിൻറെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3 പേടകം ചന്ദ്രോപരിതലത്തിൻറെ 150 കിലോമീറ്റർ അടുത്തെത്തി. പേടകത്തെ വൃത്താതൃതിയിലുള്ള ഭ്രമണപഥത്തിലെത്തിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ഐ.എസ്.ആർ.ഒ അറിയിച്ചു. ഇതിനു മുന്നോടിയായുള്ള ഭ്രമണപഥം താഴ്ത്തൽ വിജയകരമായി പൂർത്തിയാക്കി. ഇതിൻറെ അടുത്ത ഘട്ടം നാളെ രാവിലെ 8.30നാണ്. അതോടെ പേടകം ചന്ദ്രനിൽ നിന്നും 100 കിലോമീറ്റർ ഉയരത്തിൽ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തും. അതിനു ശേഷം ലാൻർ‌ പ്രോപ്പൾസൺ മോഡ്യൂളിൽ നിന്ന് വേർപ്പെട്ട് ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിലേക്ക് സോഫ്റ്റ് ലാൻഡ് ചെയ്യും. ഓഗസ്റ്റ് 23ന് സോഫ്റ്റ് …

ചന്ദ്രയാൻ 3; ചന്ദ്രോപരിതലത്തിൻറെ 150 കിലോമീറ്റർ അടുത്തെത്തി Read More »

സൗരദൗത്യത്തിനൊരുങ്ങി ഐ.എസ്.ആർ.ഒ

ബാംഗ്ലൂ‍ർ: ചാന്ദ്ര ദൗത്യം പൂർത്തിയായാലുടൻ സൗരദൗത്യത്തിനൊരുങ്ങി ഐ.എസ്.ആർ.ഒ. സൂര്യനെക്കുറിച്ചുള്ള പഠനത്തിനായുള്ള ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ പേടകം ആദിത്യ-എൽ1 വിക്ഷേപണത്തിന് സജ്ജമായിക്കഴിഞ്ഞുവെന്നാണ് ഇസ്രോ തിങ്കളാഴ്ച എക്സ് പ്ലാറ്റ്ഫോം വഴി(ട്വിറ്റർ) വ്യക്തമാക്കിയത്. യു.ആർ റാവു സാറ്റലൈറ്റ് കേന്ദ്രത്തിൽ നിർമിച്ച ശ്രീഹരിക്കോട്ടയിലെ സ്പേസ്പോർട്ടിൽ എത്തിക്കഴിഞ്ഞു. സെപ്റ്റംബർ ആദ്യ ആഴ്ചയിൽ ആദിത്യ-എൽ1 വിക്ഷേപണം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഇസ്രൊ അധികൃതർ പറയുന്നു. ഭൂമിയ്ക്കും സൂര്യനും ഇടയിലുള്ള അഞ്ച് ലാഗ്റേഞ്ച് പോയിന്‍റുകളിൽ ആദ്യത്തേതിലുള്ള ഭ്രമണപഥത്തിലായിരിക്കും പേടകത്തെ എത്തിക്കുക. ഭൂമിയിൽ നിന്ന് 1.5 ദശലക്ഷം കിലോമീറ്റർ അകലെയാണ് …

സൗരദൗത്യത്തിനൊരുങ്ങി ഐ.എസ്.ആർ.ഒ Read More »

ചന്ദ്രയാൻ-3 ചന്ദ്രനോട് കൂടുതൽ അടുത്തതായി ഐ.എസ്.ആർ.ഒ

ബാംഗ്ലൂർ: ഇന്ത്യ ഏറെ പ്രതീക്ഷയർപ്പിച്ചു കാത്തിരിക്കുന്ന ചാന്ദ്ര ദൗത്യം ചന്ദ്രയാൻ-3 ചന്ദ്രനോട് കൂടുതൽ അടുത്തതായി സ്ഥിരീകരിച്ച് ഐ.എസ്.ആർ.ഒ. മൂന്നാം ഘട്ട ഭ്രമണപഥം താഴ്ത്തലും ചന്ദ്രയാൻ-3 വിജയകരമായി പൂർത്തിയാക്കി. ഓഗസ്റ്റ് അഞ്ചിനാണ് ചന്ദ്രയാൻ-3 ഭൂമിയുടെ ഗുരുത്വാകർഷണ വലയം ഭേദിച്ച് ചന്ദ്രൻറെ മണ്ഡലത്തിൽ പ്രവേശിച്ചത്. ഓഗസ്റ്റ് ആറിനും ഒമ്പതിനുമായി രണ്ടു തവണത്തെ ഭ്രമണപഥം താഴ്ത്തലും വിജയകരമായി പൂർത്തീകരിച്ചിരുന്നു. നിലവിൽ ചന്ദ്രനിൽ നിന്ന് ഏറ്റവും കുറഞ്ഞ അകലം 150 കിലോ മീറ്ററും കൂടുതൽ അകലം 177 കിലോമീറ്ററുമായുള്ള ദീർഘവൃത്തത്തിലൂടെ ഭ്രമണം ചെയ്യുകയാണ് …

ചന്ദ്രയാൻ-3 ചന്ദ്രനോട് കൂടുതൽ അടുത്തതായി ഐ.എസ്.ആർ.ഒ Read More »